Aksharathalukal

മഷിത്തണ്ട്...

എഴുതിയ വരികളെ മായിച്ചത് എൻ
ബാല്യത്തിൻ വിരലുകൾ....
വഴിയോരത്ത് കിളർക്കും പച്ചമണം
പേറിയ തടിച്ചുരുണ്ട മഴിതണ്ടുകൾ
ഇറുകെ പിടിച്ചാൽ ഇറ്റുന്ന ജലകണം


ബാല്യത്തിൻ ഓർമ്മകൾ പച്ചായാം
മഷിത്തണ്ട് പോലൊരു  നിറമാർന്ന
കൂട്ടും ....കൂട്ടുകാരും...!
കുസൃതിക്കൊത്ത് തിരിച്ചു കിട്ടാത്ത
ബാല്യവും.....


ഇന്നും ഒരു ഓർമ്മയായി ഓർത്താൽ
ചിരിക്കുന്ന മുഖവും ഇന്നിൻ്റെ പ്രായത്തിൽ  പല ജീവിതങ്ങളിൽ
യുള്ളൊരു കൂട്ടുകാർ മഴിതണ്ട്
കാത്ത കാലത്തിൻ ഓർമ്മയും...


അമ്മക്കൊരുമ്മ കൊടുത്തിട്ട് അകലെ
ഉള്ളൊരു പള്ളിക്കൂടത്തിൽ അക്ഷരം
ചൊല്ലിതന്ന സാറിൻ്റെ മുഖവും , മൺ
മറഞ്ഞ ചില വിജ്ഞാന കോശ 
ഗുരുക്കളും , സ്നേഹം പകർന്നവർ
വഴി തെളിച്ചത് , ഉന്നത സ്ഥാനീയർ
സുഹൃത്തുക്കളും ....... പച്ച മണമുള്ള
മഷിത്തണ്ട് കാലത്തിൻ സുഖമുള്ള
ഓർമ്മപൂക്കൾ ആയി വിരിയുന്നു...

" തിരിച്ചു കിട്ടാത്ത ബാല്യം "

ഇന്നും ഓർമ്മകൾ പ്രായത്തിൻ അതിരില്ല ചിന്തകളിൽ  വരമ്പത്ത്
പൊട്ടി മുളക്കുന്ന് മഷിതണ്ട് കാലവും
കൂട്ടുകാരും മായിച്ചാലും മായാത്ത
മനസ്സിലെ സ്ലേറ്റിലായി .. കോറിയ
കല്ല് പെൻസിലും.....


സ്വാർത്ഥത നിറയുന്ന ഈ കാല വ്യുഹ
ത്തിൻ പിടിയിൽ അകലെ അരികിൽ 
ഉളളവർ നമ്മളിൽ പങ്കിട്ട സ്നേഹവും..
ബാല്യവും വാടി തളരാത്ത മഴിതണ്ട്
കാത്തവർ ഇന്നും ഓർമ്മകൾ..ജ്വലി
ക്കുന്നീ വിദ്യാലയ അങ്ക്ണത്തിൽ 
എൻ മഴിതണ്ട് ബാക്കി വെച്ചവർ
നമ്മളിൽ ആരിലായി ഓർത്തിരിപ്പോ


തമ്മിൽ അടികൂടിയവർ പിച്ചി ചീന്തിയ
തണ്ടിനിതളുകൾ വാടി തളർന്നു ബാല്യ
ത്തിൻ മേനി പോലെ ... ഇന്നും സുഖമുള്ള ചിരിക്കുന്ന മുഖങ്ങൾ ....


                       🖋️രചന

        ജോസഫ് കരമനശേരി