Aksharathalukal

DELIVERY BOY Part-3

✍🏻SANDRA C.A#Gulmohar❤️

 

"ഡെവിച്ചൻ..!!!"

എന്റെ വായിൽ നിന്നും അക്ഷരങ്ങൾ പുറത്തേക്ക് ചിതറി..

അനുഭവിച്ച ഭീകരനിമിഷങ്ങളുടെ കാഠിന്യം ഹൃദയത്തെ പേടി കൊണ്ട് വരിഞ്ഞുമുറുക്കി...
 

അയാളിലെ മൃഗം ഏതു നിമിഷവും എന്നെ ആക്രമിക്കുമെന്ന ഭീതിയിൽ ഒരു രക്ഷയ്ക്കായി ഞാൻ ചുറ്റും നോക്കി...
 

അവസാനം എന്റെ കണ്ണുകൾ ആ ഡെലിവെറി ബോയിയിൽ തറഞ്ഞു നിന്നു..

എന്റെ ദയനീയമായ നോട്ടം കണ്ടിട്ടാവണം അയാൾ പതിയെ എന്റെ അടുത്തേക്ക് വന്നു..

അയാൾ അരികിലെത്തുന്നതിന് മുൻപ് ഞാൻ ഒാടി അയാളുടെ കെെയ്യിലേക്ക് തൂങ്ങി..

"എന്നെ ഫ്ലാറ്റിൽ കൊണ്ടാക്കുമോ ഏട്ടാ...??"

അയാൾ ഒരു മലയാളിയാണോയെന്ന് പോലും അറിയാതെ ഞാൻ ചോദിച്ചത് അബദ്ധമായോ എന്ന് ഒരു നിമിഷം ശങ്കിച്ചെങ്കിലും അന്ന് മുറിയിൽ വെച്ച് സംസാരിച്ചത് മലയാളത്തിലാണല്ലോ എന്നത് പെട്ടെന്ന് എന്റെ ഒാർമയിൽ രക്ഷയ്ക്കെത്തി..

അപ്പോഴും എന്റെ പ്രവൃത്തിയിൽ അന്തിച്ച് നിൽക്കുന്ന അയാൾ എന്റെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീരിന്റെ സഹതാപത്തിലാണോ എന്നറിയില്ല ഉടനെ തന്നെ  എന്നെയും കൊണ്ട് അടുത്തുളള ഒരു ടാക്സിയിൽ കയറി ഫ്ലാറ്റിന്റെ അഡ്രസ്സ് പറഞ്ഞു കൊടുത്തു..
 

കാറിലേക്ക് കയറുന്നത് വരെ എന്റെ നെഞ്ചിടിപ്പ് എനിക്ക് തന്നെ കേൾക്കാവുന്നത്ര ഉച്ചത്തിലായിരുന്നു...

പക്ഷേ, അബദ്ധവശാൽ പോലും എന്റെ നോട്ടം ഒരിക്കൽ പോലും പുറകോട്ട് പോയില്ല..

അയാളും കൂടി അകത്തേക്ക് കയറിയതോടെ കാർ മുന്നോട്ടെടുത്തു, ആ നിമിഷം തന്നെ ഞാൻ സീറ്റിലേക്ക് ചാരി പൊട്ടിക്കരഞ്ഞു..

എന്റെ പ്രവൃത്തിയിൽ  അയാൾ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് ഒരു നോട്ടം കൊണ്ട് പോലും അയാൾ എന്നെ ശല്യപ്പെടുത്തിയില്ല എന്നതാണ് സത്യം..

ഫ്ലാറ്റിന്റെ മുന്നിൽ കാർ എത്തുന്നത് വരെ ഞാൻ എന്റെ കരച്ചിൽ തുടർന്നു....

വണ്ടി നിർത്തിയതും ഞാൻ മുഖം അമർത്തി തുടച്ച് പുറത്തേക്ക് ഇറങ്ങി..

കാറിന്റെ മുന്നിലൂടെ ഞാൻ മറുവശത്തെത്തിയതും അയാൾ തന്റെ പിഞ്ചിയ പേഴ്സിൽ നിന്നും മുഷിഞ്ഞ കുറച്ചു നോട്ടുകളെടുത്ത് ഡ്രെെവർക്ക് കാശ് കൊടുക്കുന്നത് കണ്ട് എന്റെ ഹൃദയം നൊന്തു,അയാളോട് ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അയാളുടെ പഴയ നോക്കിയ ഫോണിലേക്ക് ആരുടെയോ കോൾ വന്നു,...

കോൾ അറ്റെൻ്റ് ചെയ്തതും വളരെ ഭവ്യതയോട് കൂടി "സാർ,ഇപ്പോൾ വരാം..ഒരു അഞ്ചു മിനിറ്റ്..!!"
എന്നൊക്കെ കെഞ്ചി പറയുന്നത് കേട്ടതും അത് അയാളുടെ ബോസ്സ് ആണെന്ന് ഞാൻ ഉറപ്പിച്ചു..

അയാൾക്ക് ഞാൻ ശരിക്കും ഒരു ബുദ്ധിമുട്ടിയായി എന്ന് എനിക്ക് മനസ്സിലായി..

ഞാൻ എന്ത് ചെയ്യണമെന്നറിയാതെ വല്ലാത്തൊരു നിസ്സാഹയാവസ്ഥയിൽ നിന്നപ്പോഴാണ് മറ്റൊരു ക്യാബിൽ കസ്തൂരി വന്നിറങ്ങിയത്...

അവളെ കണ്ടതും ഞാൻ ഒാടിപോയി അവളുടെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു..

കരച്ചിലിനിടയിൽ അവ്യക്തമായി "അയാൾ വന്നു,..എന്നെ കൊല്ലും" എന്നൊക്കെ പറയുന്നത് കേട്ടിട്ടാവണം അവൾക്ക് ഡെവിഡ് എത്തിയിരിക്കുന്നു എന്ന് മനസ്സിലായി...

ഇതിനിടയിൽ ഞങ്ങളെ മാറി മാറി നോക്കി നിൽക്കുന്ന ആ ഡെലിവെറി ബോയ്ക്ക് നേരെ കരച്ചിൽ ഒന്നടങ്ങിയതും കെെക്കൂപ്പി നിശ്ശബ്ദമായി ഞാൻ നന്ദി പറഞ്ഞു...
 

അത് കണ്ടതും അയാൾ ഒരു പുഞ്ചിരിയോടെ തിരികെ നടന്നു..

അയാൾ തിരികെ ബസാർ വരെ ഈ പൊരി വെയിലെത്ത് നടന്നു പോകണമെന്നും  വണ്ടിക്ക് പോകാനോ ഒരു ചായ കുടിക്കാനോ അയാളുടെ കെെയ്യിൽ കാശില്ലെന്ന് അറിഞ്ഞിട്ടും അപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ് സത്യം..

തളർന്നു നിൽക്കുന്ന എന്നെ വളരെ പ്രയാസപ്പെട്ട് കസ്തൂരി ഫ്ലാറ്റിലെത്തിച്ചു...!!

ഉളളിൽ ഒരു നോവായി ആ ഡെലിവെറി ബോയ് നിറഞ്ഞെങ്കിലും അതിനേക്കാൾ വളരെ വലുതായിരുന്നു ഡെവിഡ് എന്ന ഭീതി...!!!


 

          💫💫💫💫💫💫💫💫💫

 

"മോളേ......!!"

 

"എന്താ അച്ഛാ...!!"
 

"മോൾ ഇത് വരെ എന്താ അച്ഛനോട് ഒരാവശ്യവും പറയാത്തത്...??"

അച്ഛന്റെ നിഷ്കളങ്കമായ ചോദ്യം കേട്ടിട്ട് ആ പതിനാറുക്കാരി പൊട്ടിച്ചിരിച്ചു പോയി..

"എന്റെ അച്ഛാ..

അതിന് എനിക്ക് എന്തെങ്കിലും ഒരാവശ്യം വേണ്ടേ..??

ഞാൻ പറയാതെ തന്നെ അച്ഛൻ എല്ലാം നടത്തി തരുന്നില്ലേ...??"

മകളുടെ പ്രത്യേക ഇൗണത്തിലുളള പറച്ചിൽ കേട്ട് ആ അച്ഛൻ ചിരിച്ചു പോയി...

ആ സായാഹ്നം മുഴുവൻ കളിചിരികളാൽ മുഴുകി പോയി...
 

"അച്ഛാ....!!!"
 

ഒരു പിടച്ചിലൊടെയാണ് ഞാൻ ഞെട്ടിയുണർന്നത്..

ഒരു നീണ്ട ദിവസത്തെ ഡ്യൂട്ടിയും രാത്രിയിലെ ഷിഫ്റ്റും കഴിഞ്ഞ് സീറ്റിൽ വന്നിരുന്നത് മാത്രമെ ഉളളൂ,ക്ഷീണം കാരണം എപ്പോഴോ മയങ്ങി പോയി..

ഒാർമകളിൽ അച്ഛൻ നിറഞ്ഞത് കൊണ്ടാകാം മനസ്സിലാകെ കുറ്റബോധത്തിന്റെ നീറ്റൽ ഉണർന്നു..
 

സ്വന്തം അച്ഛന്റെ കൊലപാതകിയായ എനിക്ക് ഒരിക്കലും അച്ഛനെ ഒാർക്കാൻ കൂടിയുളള അവകാശമില്ല..

ഞാൻ എന്നെ തന്നെ കുത്തിനോവിച്ച് ശകാരിച്ചു..

ഇപ്പോൾ അച്ഛന്റെ ഒാർമ വരുമ്പോഴോക്കെ സ്വയം കുത്തി നോവിച്ച് ഞാൻ ആശ്വസിക്കും,അല്ലെങ്കിൽ സ്വയം കുത്തി നോവിക്കുന്നതിലാണ് ഞാൻ ആശ്വാസം കണ്ടെത്തുന്നത് തന്നെ...!!!

 

ക്യാബിനിലിരുന്ന് വിങ്ങി വിങ്ങി കരയുന്നതിനിടയിലാണ് അവിചാരിതമായി പുറത്തെ പാസ്സ് വേ വഴി പുറത്തേക്ക് പോകുന്ന ആ ഡെലിവെറി ബോയിയെ കണ്ടത്..

ഒരു സാധാരണ ചെക്ക് ഷർട്ടും കറുത്ത പാന്റ്സുമാണ് വേഷം,
എപ്പോഴും സൊമാറ്റോയുടെ ചുവന്ന യൂണിഫോ അണിഞ്ഞ് കണ്ടത് കൊണ്ടാകാം അത് അയാൾ തന്നെയാണോയെന്ന് ഒരു നിമിഷം ഞാൻ അമ്പരന്നു പോയി...
 

ഞാൻ ചിന്തിക്കാനെടുത്ത ആ സമയം കൊണ്ട് തന്നെ അയാൾ അപ്രത്യക്ഷനായിരുന്നു..
 

പിറകെ ഒാടി പോയി അയാളെ തിരക്കാൻ മനസ്സ് പറഞ്ഞെങ്കിലും ശരീരം അതിന് സമ്മതിക്കാതെ കസേരയിൽ ഉറച്ചിരുന്നു..

അയാളെ എങ്ങനെ ഒന്ന് കണ്ടു പിടിക്കുമെന്ന് നിരാശയോടെ ഒാർത്തിരുന്നപ്പോഴാണ് അദ്ഭൂതമെന്ന പോലെ അയാൾ ഡോർ തുറന്ന് അകത്തേക്ക് കയറാൻ അനുവാദം ചോദിച്ചത്...
 

ഒരു നിമിഷത്തെ അമ്പരപ്പിന് ശേഷം നിറഞ്ഞ ചിരിയോടെ തന്നെ ഞാൻ അയാളെ അകത്തേക്ക് വിളിക്കുന്നതിനൊപ്പം എന്തിനെന്ന് അറിയാതെ എന്റെ സീറ്റിൽ നിന്നും ബഹുമാനപൂർവ്വം ഏറ്റു നിന്നു....!!!



 

(തുടരും)

 

പ്രണയ കഥയെന്ന് പറയാം..പക്ഷേ,
എനിക്ക് പറയാനുളളത് കഥയാക്കിയെന്നതാണ് സത്യം...!!!
 

 


DELIVERY BOY Part-4

DELIVERY BOY Part-4

4.9
7662

✍🏻SANDRA C.A#Gulmohar❤️   ഞാൻ അങ്ങനെ ഏറ്റു നിന്നത് കണ്ടിട്ടാവ്വണം ഒട്ടൊന്ന് ശങ്കിച്ചു നിന്നിട്ടാണ് അയാൾ അകത്തേക്ക് വന്നത്.. കണ്ണുകൾ കൊണ്ട് അയാളോട് ഇരിക്കാൻ പറഞ്ഞതും നിറഞ്ഞ ചിരിയോടെ അയാൾ ഇരുന്നു.. കുറച്ചു നേരത്തേക്ക് മൗനം ഞങ്ങളുടെ ഇടയിൽ തളംക്കെട്ടി നിന്നു... ഒരു തുടക്കത്തിനായി രണ്ട് പേരും കാത്തിരുന്നെങ്കിലും ഉചിതമായതൊന്നും സംഭവിച്ചില്ല... അവസാനം ബാഗും സ്റ്റെതും കോട്ടുമെടുത്തു പുറത്തേക്ക് പോകാമെന്ന് ഞാൻ പറഞ്ഞതും നിറഞ്ഞ ചിരിയോടെ അയാൾ എന്നെ അനുഗമിച്ചു..   ആത്യാവശ്യം നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു  സൂപ്പർ സെപ്ഷ്യാലിറ്റി ഹോസ്പിറ്റലിൽ ആണ് ഞാൻ ജോലി