Aksharathalukal

*പ്രാണസഖി 💜..!!* (ഭാഗം 5)

പിറ്റേന്ന് രാവിലെ കണ്ണൻ പതിവിനെക്കാൾ നേരത്തെ എണീറ്റു.... ഉച്ചവരെയും എങ്ങനെയൊക്കയോ സമയം തള്ളി നീക്കി.... വൈകിട്ട് 4 മണിക്ക് ബീച്ചിലേക്ക് വരാനാണ് ദച്ചു പറഞ്ഞിരിക്കുന്നത്....


4 മണിക്ക് പോവാനായി കണ്ണൻ 2 മണിക്ക് തന്നെ ഒരുക്കം ആരംഭിച്ചു....



ഏട്ടത്തി.... ഇതൊന്ന് നോക്കിയേ.... എങ്ങനെയുണ്ട് ഇപ്പോൾ എന്നെ കാണാൻ 😎. റെഡിയായി വന്നിട്ട് കണ്ണൻ ദേവികയോട് ചോദിച്ചു.




എന്തോന്നാടാ ഇത് 😳.... അവന്റെ കോലം കണ്ടിട്ട് ദേവികയുടെ കണ്ണ് തള്ളി പോയി.




എന്താ ഏട്ടത്തി ഇതിനൊരു കുഴപ്പം 😌.




നീ എന്താ വല്ല ബിസ്സിനെസ്സ് മീറ്റിങ്ങിനും മറ്റും പോവാണോ.... ഇങ്ങനെ കോട്ടും suit ഉം ധരിക്കാൻ.... അത് മാത്രമല്ല.... കോട്ട് ഒക്കെയാണ്.... പക്ഷെ അതിന്റെ കൂടെ ഷോർട്സ് ഇടാന്ന് വച്ചാ നിനക്ക് പ്രാന്താണെന്ന് അവൾ വിചാരിക്കും 🤭....




ദേവിക അത് പറഞ്ഞപ്പോളാണ് കണ്ണൻ താഴേക്ക് നോക്കിയത്.... വീട്ടിൽ ഇട്ടോണ്ട് നിക്കുന്ന ഷോർട്സ് ആണ് ഇട്ടിരിക്കുന്നത്.... കണ്ണൻ അവളെ നോക്കി ഇളിച്ചു കാണിച്ചിട്ട് വീണ്ടും ഡ്രസ്സ്‌ മാറ്റാനായി പോയി 😂.




ഓരോ തവണയും അവൻ മാറ്റി വരുമ്പോൾ ദേവിക എന്തെങ്കിലും കുറ്റം കണ്ടു പിടിക്കും 😂.... പാവം കണ്ണൻ പിന്നെയും പോയി മാറ്റി വരും.... ദച്ചുവിനെ ഇമ്പ്രെസ്സ് ചെയ്യിക്കണം അതാണ് ലക്ഷ്യം 🧡....




അവസാനം കണ്ണൻ ഒരു വൈറ്റ് ഷർട്ടും ബ്ലാക്ക് ജീൻസും ഇട്ടോണ്ട് വന്നു.... എന്തോ ആ വേഷം അവന് നന്നയി ചേരുന്നുണ്ടായിരുന്നു 😍.... ദേവികയും തുളസിയും അവനെ നോക്കി തംബ്സ് അപ്പ്‌ കാണിച്ചു 👍. അത് കണ്ട് കണ്ണൻ ചിരിച്ചു കൊണ്ട് അവരുടെ അടുത്ത് വന്നിരുന്നു....



എന്താടാ ടെൻഷൻ ഉണ്ടോ 🤭.... ദേവിക അവനെ കളിയാക്കികൊണ്ട് ചോദിച്ചു.




ടെൻഷൻ ഒന്നുമില്ല 😌.... എന്നാലും അങ്ങനെ എന്തോ ഒന്ന് ഉണ്ട് 😁. (കണ്ണൻ)



(ലെ ദേവിക : ഇവന് പ്രാന്തായതാണോ അതോ കുഞ്ഞാവക്ക് പ്രാന്തായതാണോ 🙆‍♀️)



എന്ത് പറ്റിയടാ നിനക്ക് 😊. തുളസി അവന്റെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.



അറിയില്ല അമ്മേ 🙂.... അവൾ ഇനി എന്നെ ഇഷ്ട്ടമല്ല.... ഞാൻ ഈ കല്യാണത്തിൽ നിന്നും പിന്മാറണം എന്നെങ്ങാനും പറയാനാവുമോ വിളിച്ചത് എന്നൊരു പേടി 😔....




അയ്യേ.... അമ്മേടെ പൊന്നിനെ ആർക്കാണ് ഇഷ്ട്ടപെടാത്തത് 😊.... അവൾക്ക് നിന്നെ തീർച്ചയായിട്ടും ഇഷ്ട്ടപെടും.... (തുളസി)




ടാ നീ ഇങ്ങനെ ആവിശ്യമില്ലാത്ത ഒന്നും ചിന്തിച്ച് കൂട്ടണ്ട 😊.... കൂൾ ആയിട്ട് പോയിട്ട് വാ 😀. (ദേവിക)



തുളസിയോടും ദേവികയോടും യാത്ര പറഞ്ഞു കൃഷ്ണമോൾക്ക് ഒരുമ്മയും കൊടുത്തു കൊണ്ട് അവൻ ഇറങ്ങി 😘.... അവന്റെ *പ്രാണസഖി*യെ കാണാൻ ❤....








💙🖤___________________________🖤💙





കണ്ണൻ അവിടെ എത്തുന്നതിനു മുൻപ് തന്നെ ദച്ചു അവിടെ എത്തിയിരുന്നു....


കണ്ണനെ കണ്ടവൾ അവന്റെ അടുത്തേക്ക് നടന്നു.



ദൂരെ നിന്നു തന്നെ ദച്ചു നടന്നു വരുന്നത് കണ്ണൻ കണ്ടിരുന്നു....


ഒരു വൈറ്റ് & ബ്ലാക്ക് കോമ്പിനേഷൻ ചുരിദാർ ആണ് അവളുടെ വേഷം....


എന്തൊരു മനഃപൊരുത്തം 😌. രണ്ടുപേരും വൈറ്റ് & ബ്ലാക്ക് 😂. (കണ്ണൻ ആത്മ)




ഹായ് ദച്ചു 😊.... (കണ്ണൻ)




ഹായ് ഡോക്ടർ 😊.... (ദച്ചു)




You can call me Kannan 😊. കണ്ണൻ പുഞ്ചിരിച്ചോണ്ട് പറഞ്ഞു.




ഹാ 😊.... (ദച്ചു)




എന്താണ് അത്യാവശ്യമായിട്ട് കാണണം എന്ന് പറഞ്ഞത് 🤔. (കണ്ണൻ)




അത് പിന്നെ കുറച്ചു കാര്യങ്ങൾ പറയുവാനുണ്ട് 🙂. (ദച്ചു)




മ്മ്മ് എന്തായാലും പറഞ്ഞോളൂ 😌. കണ്ണൻ വിത്ത്‌ നിഷ്ക്കു എക്സ്പ്രഷൻ.





മ്മ്മ് നമ്മുക്ക് അവിടെയിരിക്കാം 🙂.... കുറച്ചു മാറിയുള്ള ബെഞ്ച് കാണിച്ചു കൊണ്ട് ദച്ചു പറഞ്ഞു.



കണ്ണനും സമ്മതം മൂളി 😌.



അവർ അവിടെ വന്നിരുന്നപ്പോൾ ഒരു 10 വയസ്സ് തോന്നിക്കുന്ന ഒരു ആൺകുട്ടി കുറച്ചു കപ്പലണ്ടി പൊതിയുമായി അവരുടെ വിൽക്കാനായി അടുത്തേക്ക് വന്നു.



കണ്ണൻ അവന്റെ കയ്യിൽ നിന്നും രണ്ട് പൊതി വാങ്ങിച്ചു. ഒരെണ്ണം ദച്ചുവിന്റെ കയ്യിലേക്ക് വച്ച് കൊടുത്തിട്ട് ഒന്ന് അവനുമെടുത്തു.



ദച്ചു അവനെ കണ്ണും മിഴിച്ചു നോക്കി. എന്നാൽ അവൻ അത് കണ്ടില്ലെന്ന് നടിച്ചു.



കുറച്ചു നേരം മൗനം അവരുടെ ഇടയിൽ തളം കെട്ടി നിന്നു. അവസാനം മൗനത്തെ ഭേദിച്ചു കൊണ്ട് കണ്ണൻ തന്നെ സംസാരിച്ചു തുടങ്ങി.



"നിനക്ക് തേപ്പ് കിട്ടിയിട്ടുണ്ടല്ലേ". കപലണ്ടി കൊറിച്ചുകൊണ്ട് കണ്ണൻ ദച്ചുവിനോട് ചോദിച്ചു.




ദച്ചു ഞെട്ടികൊണ്ട് അവനെ നോക്കി.




മ്മ്മ്.... അത് എങ്ങനെ മനസ്സിലായി 🤔. ദച്ചു സംശയത്തോടെ ചോദിച്ചു.




എനിക്ക് തോന്നി 😊.... കണ്ണൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.



ദച്ചു അവനെ അത്ഭുതത്തോടെ നോക്കികൊണ്ടിരുന്നു.


നീ ആ റിലേഷനിൽ വളരെ sincere ആയിരുന്നു ല്ലേ.... കടലിലേക്ക് ദൃഷ്ട്ടി പതിപ്പിച്ചിരുന്നുകൊണ്ട് കൊണ്ട് കണ്ണൻ ചോദിച്ചു.



അതിന് നേർത്തൊരു മൂളലായിരുന്നു അവളുടെ മറുപടി.



ഇപ്പോഴും നീ അവനെ പ്രണയിക്കുന്നുണ്ടോ 🙂. തികട്ടി വന്ന ദുഃഖം ഉള്ളിൽ ഒതുക്കികൊണ്ട് കണ്ണൻ ചോദിച്ചു.



ഇല്ല 😊. വളരെ ഉറച്ച ശബ്ദത്തോടെ അവൾ മറുപടി പറഞ്ഞു.



ഹോ സമാധാനമായി 😃. കണ്ണൻ ശബ്ദം താഴ്ത്തി പറഞ്ഞതാണെങ്കിലും ദച്ചു അത് നന്നായി കേട്ടിരുന്നു. അത് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ  ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു.





അല്ല കണ്ണേട്ടന് അങ്ങനെ ഒരു റിലേഷനും ഉണ്ടായിരുന്നില്ലേ. (ദച്ചു)



കണ്ണൻ അവളെ തന്നെ നോക്കികൊണ്ടിരുന്നു. അവളുടെ *കണ്ണേട്ടൻ* എന്ന വിളിയിൽ കുടുങ്ങി കിടക്കുകയായിരുന്നു അവൻ.



എന്താ കണ്ണേട്ടാ.... എന്ത് പറ്റി.... ദച്ചു അവന്റെ തോള്ളിൽ തട്ടികൊണ്ട് ചോദിച്ചു.



അവൾ തട്ടിയപ്പോഴാണ് അവന് ബോധം വീണത്....



ഏയ്‌ ഒന്നുമില്ല 😊.... (കണ്ണൻ)



അല്ല കണ്ണേട്ടൻ പറഞ്ഞില്ലല്ലോ.... ഏട്ടന് ഒരു റിലേഷനും ഇല്ലായിരുന്നോ 🤔.



മ്മ്മ് ഉണ്ടായിരുന്നു.... പക്ഷെ ഒന്നും സീരിയസ് റിലേഷൻഷിപ്പ് ആയിരുന്നില്ല 😁.... എനിക്കും അവർക്കും.... ആദ്യമായിട്ടാണ് ഒരു പെണ്ണിനോട് പ്രണയം തോന്നുന്നത് ❤.... ഇത് പ്രണയം ആണോയെന്ന് എനിക്കറിയില്ല.... പക്ഷെ ഒന്നെനിക്കറിയാം ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.... എന്റെ മരണം വരെ നീ എന്റെ കൂടെ തന്നെ വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട് 😊....



കുറച്ചു നേരം ദച്ചു അവന്റെ കണ്ണിൽ തന്നെ നോക്കി കൊണ്ടിരുന്നു.


കണ്ണൻ ഒന്ന് പിരുകം പൊക്കി എന്താണെന്ന് ചോദിച്ചു.... പെട്ടെന്നവൾ നോട്ടം മാറ്റി.

അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും അവൻ കൗതുക്കത്തോടെ നോക്കികൊണ്ടിരുന്നു.



നിനക്ക് ഈ വിവാഹത്തിന് താല്പര്യമില്ലേ 🙂. കണ്ണൻ ദച്ചുവിന്റെ കണ്ണിൽ നോക്കികൊണ്ട് ചോദിച്ചു.



എനിക്ക് എതിർപ്പൊന്നുമില്ല.... പക്ഷെ....



അച്ഛമ്മയെ ഒറ്റക്ക് വീട്ടിൽ നിർത്താൻ പറ്റില്ല എന്നല്ലേ നീ പറഞ്ഞു വരുന്നത് 😊. കണ്ണൻ ദച്ചുവിന്റെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു.



അവൾ അതിന് മറുപടിയായി തലയാട്ടി കാണിച്ചു.




നീ വിഷമിക്കണ്ട.... അച്ഛമ്മയെ നമ്മുക്ക് എന്റെ വീട്ടിലേക്ക് കൊണ്ടുപോവാം 😊....



ദച്ചു അവനെ കണ്ണുമിഴിച്ചു നോക്കി.



ഞാൻ സത്യമാ പറഞ്ഞത് 😊.... അച്ഛമ്മയെ നമ്മുടെ കൂടെ തന്നെ നിർത്താം.... വീട്ടിൽ എല്ലാവർക്കും ഇതേ അഭിപ്രായം ആവും ഉണ്ടാവുക....


കണ്ണൻ അത് പറഞ്ഞതും ദച്ചുവിന് ഒരുപാട് സന്തോഷം തോന്നി. അവൾ അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.



അവളെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് കണ്ണൻ വീണ്ടും കപ്പലണ്ടി കൊറിച്ചുകൊണ്ടിരുന്നു.




അത് മാത്രമല്ല മറ്റെന്തോ കാര്യം കൂടി നിന്റെ മനസ്സിനെ അലട്ടുന്നുണ്ട്.... ദൂരേക്ക് ദൃഷ്ട്ടി പതിപ്പിച്ചുകൊണ്ട് കണ്ണൻ പറഞ്ഞു.





അവൾ അവനെ നിറമിഴികളോടെ നോക്കികൊണ്ട് തലയാട്ടി 🥺. 


അവളുടെ നിറഞ്ഞു തുളുമ്പാൻ വെമ്പുന്ന മിഴികൾ കണ്ടപ്പോൾ അവന് നെഞ്ചിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു. അവൻ പതിയെ അവ തുടച്ചു കൊടുത്തു.


ഇനി പറയ് അതെന്താ.... (കണ്ണൻ)



അത് പിന്നെ.... (ദച്ചു)



അത് പിന്നെ.... ബാക്കി കൂടി പറയ്.... (കണ്ണൻ)




അത് പിന്നെ കുറച്ചു ദിവസം മുൻപ് കോളേജിൽ ഒരു സംഭവം നടന്നു 😒. (ദച്ചു)




എന്ത് സംഭവം.... കണ്ണൻ നെറ്റി ചുളിച്ചു കൊണ്ട് സംശയത്തോടെ ചോദിച്ചു.




മ്മ്മ്.... ഞാൻ പറയാം.... (ദച്ചു)





അവളുടെ ഓർമ്മകൾ ആ ദിവസത്തിലേക്ക് സഞ്ചരിച്ചു.... അവൾ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ആ ദിവസത്തിലേക്ക്.....






തുടരും 💜....




ആ സംഭവം അടുത്ത പാർട്ടിൽ പറയാട്ടോ 😁....

പിന്നെ ഈ പാർട്ടിൽ അവരുടെ കല്യാണം നടത്താം എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്.... പക്ഷെ അങ്ങനെ ചെയ്‌താൽ കഥ ഓടിച്ചു വിട്ടത് പോലെയാവും 😊.... എല്ലാം വളരെ ക്ലിയർ ആയിട്ട് എഴുതാം.... അല്ലെങ്കിൽ എഴുതുന്ന എനിക്കും തൃപ്തി തോന്നില്ല വായിക്കുന്ന നിങ്ങൾക്കും തൃപ്തി തോന്നില്ല 😁....




പിന്നെ സ്റ്റോറി ബോർ ആവുന്നുണ്ടോ 🤔.... സപ്പോർട്ട് കുറയുന്നു.... അതോണ്ട് എഴുതാൻ വല്ലാത്ത മടി തോന്നുന്നു 😒....


വായിച്ചിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയണം പ്ലീസ്....

 


*പ്രാണസഖി 💜..!!* (ഭാഗം 6)

*പ്രാണസഖി 💜..!!* (ഭാഗം 6)

4.8
5102

അവളുടെ ഓർമ്മകൾ ആ ദിവസത്തിലേക്ക് സഞ്ചരിച്ചു.... അവൾ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ആ ദിവസത്തിലേക്ക്..... ദച്ചു പറയാൻ ആരംഭിച്ചു....  അന്ന് ഞാൻ നേരത്തെ തന്നെ കോളേജിലേക്ക് പോയിരുന്നു.... കാരണം അന്നൊരു സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു.  ഫസ്റ്റ് ഹവർ ഞാൻ ഫ്രീ ആയിരുന്നു.... സ്റ്റാഫ് റൂമിൽ ഇരിക്കുന്ന സമയത്താണ് കുറച്ചു പോലീസ് ഓഫീസർസ് അങ്ങോട്ടേക്ക് വന്നത്.... കൂടെ തന്നെ പ്രിൻസിപ്പളും ഉണ്ടായിരുന്നു. രണ്ട് വനിത കോൺസ്റ്റബ്ൾസ് വന്ന് എന്നെ പിടിച്ചു. കാര്യം എന്താണെന്ന് ചോദിച്ചിട്ടും അവർ പറഞ്ഞില്ല. പ്രിൻസി അവരെ തടയാൻ നോക്കുന്നുണ്ടായിരുന്നു. സ്റ്റേഷനിൽ എത്ത