Aksharathalukal

ആദിദേവ് 💕Part-3

 
 മനസില്ലാ മനസ്സോടെ അവനെ മനസ്സിൽ കുറെ ചീത്തയും വിളിച്ചു ബൈക്കിൽ കേറി..
 
ഇതേ സമയം ദേവ് അവളെ കണ്ണാടിയിൽ കൂടെ നോക്കി കാണുക ആയിരുന്നു. ബ്ലാക്കിൽ വൈറ്റ് ഡിസൈൻ ചെയിത കുർത്തയും ബ്ലൂ കളർ ജീൻസും ആണ് വേഷം. മുടി മെടഞ്ഞു മുന്നിലേക്ക് ഇട്ടേക്കുന്നു. 
 
"അതെ മനുഷ്യ 9 മണിക്ക് ലോങ്ങ്‌ ബെൽ അടിക്കും. താൻ ഇതു ആരെ വായിനോക്കി നിൽക്കുവാ . "
 
"ഡി കൂടുതൽ കളിച്ചാൽ മോളു ബസിനു തന്നെ പോവേണ്ടി വരും. അമ്മ പറഞ്ഞതുകൊണ്ട് മാത്രം ആണ്... അല്ലെങ്കിൽ എന്റെ പട്ടി കൊണ്ടുപോയി ആക്കും നിന്നെ"
 
"എന്റെ പിള്ളേരെ നിങ്ങൾ ഇങ്ങനെ വഴക്ക് അടിച്ചോണ്ട് ഇരിക്കാതെ പോവാൻ നോക്ക് "
 
അങ്ങനെ രാധ നോട്‌ യാത്ര പറഞ്ഞു അവർ അവരുടെ യാത്ര തുടങ്ങി ഇനി എന്തൊക്കെ ഉണ്ടാവും എന്ന് കണ്ടറിയാം. 
 
("നിന്നെ ഞാൻ 9മണിക്ക് തന്നെ എത്തികാടി പൂതനെ )" 
 
അവനിൽ നിന്നും ഒരുപാട് അകലം പാലിച്ചു ആണ് അവൾ ഇരുന്നത് .എത്രത്തോളം പതിയെ പോവാൻ പറ്റുമോ അത്രയും പതുക്കെ ആയിരുന്നു അവൻ  വണ്ടി ഓടിച്ചത്. വഴിയിൽ കൂടെ പോവുന്ന സൈക്കിൾ പോലും അവരുടെ മുന്നിൽ കൂടി ശര വേഗത്തിൽ പോവുന്നത് കാണാമായിരുന്നു. 
 
"എടോ ഈ വണ്ടിക്ക് ഇത്രയും സ്പീഡ് ഉള്ളോ? 
ഇതിനേക്കാൾ ഭേദം നടന്നു പോകുന്നതാ "
 
" നിനക്ക് അത്ര ആഗ്രഹം ആയിരുന്നു എങ്കിൽ ബസിൽ പോവാൻ പാടില്ലായിരുന്നോ എന്തിനാ ഇതിലേക്ക് വലിഞ്ഞു കയറി ഇരുന്നത്. പറ്റില്ല എങ്കിൽ ഇറങ്ങി പൊക്കോ. ആരും നിന്നെ പിടിച്ചു വെച്ചിട്ട് ഒന്നും ഇല്ല. "
 
 "അങ്ങനെ എന്നെ ഇറക്കി വിടാൻ ഒന്നും നോക്കണ്ട. പിന്നെ ഞാൻ വലിഞ്ഞു കയറി വന്നത് ഒന്നും അല്ല. ആന്റി പറഞ്ഞത് കൊണ്ടാ കയറിത്  അല്ലെങ്കിൽ തന്റെ കൂടെ എന്റെ പട്ടി വരും. "
 
തന്റെ ദേഷ്യം മുഴവൻ വണ്ടിയിൽ തീർത്തു കൊണ്ട് അവൻ വണ്ടി പറപ്പിച്ചു വിട്ടു. പെട്ടന്നുള്ള സ്പീഡിൽ ആദി അവന്റെ മേലേക്ക് ആഞ്ഞു പോയിരുന്നു.
 
 പെട്ടന്ന്  തന്നെ അവൾ വീണ്ടും ഗ്യാപ് പാലിച്ചു. അവൾ അങ്ങനെ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു. ഇടക്ക് വെച്ചു പരിചയം ഇല്ലാത്ത വഴിയിൽ കൂടെ ഒക്കെ വണ്ടി കൊണ്ട് പോവുന്നത് അപ്പോഴാണ്  അവൾ ശ്രദ്ധിക്കുന്നത്. 
 
"എടോ ഇതു ഏതാ വഴി.. .കോളേജിലേക്ക് റൈറ്റ് അല്ലെ "
 
"ഇതു ഷോർട്കട്ട്‌ ആണ് "
 
"ഞാൻ കാണാത്ത ഷോർട് കട്ട്‌ഓ?? "
 
"ദേ പെണ്ണെ എന്നെ ഭരിക്കാൻ വന്നാൽ ഇവിടെ ഇറക്കി വിടും പറഞ്ഞേക്കാം "
 
ഇനിയും എന്തെകിലും പറഞ്ഞാൽ ഇറക്കി വിടുമെന്ന് ഉറപ്പ് ഉള്ളത് കൊണ്ടും. പരിചയം ഇല്ലാത്ത സഥലം ആയതുകൊണ്ടും അവൾ മൗനം പാലിച്ചു. ആദ്യം ഒക്കെ നല്ല റോഡിലൂടെ ആയിരുന്നു യാത്ര പിന്നീട് അത് കുണ്ടും കുഴിയും ഉള്ള വഴിയിൽലൂടെ ആയി. 
 
("ഹായ്‌ എന്റെ കാര്യത്തിൽ ഏകദേശം തീരുമാനം ആയി. വെരി നൈസ് ബസിൽ തന്നെ പോയാമതി ആയിരുന്നു ഏതു നേരത്ത്  ആണ് ആവോ ഈ അസുരന്റെ  വണ്ടിയിൽ കയറാൻ തോന്നിയത് " )
 
കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ യാത്രക്ക് ശേഷം  കൃത്യം 9.20നു അവർ കോളേജിൽ എത്തി ചേർന്നു. ഇതിന്റെ ഇടയിൽ നമ്മുടെ ആദിടെ കിളി എല്ലാം അവിടെയും  ഇവിടെയും ഒക്കെ ആയി പറന്നു പോയി. പോയ കിളികളെ എല്ലാം തിരിച്ചു വിളിച്ചു അവൾ ഒരു വിധം വണ്ടിയിൽ നിന്നും ഇറങ്ങി. 
 
അവളുടെ അവസ്ഥ കണ്ടു അവൻ ഊറി ചിരിച്ചു. ചിരി അടക്കാൻ പരമാവധി നോക്കി എങ്കിലും അവളുടെ മുഖത്തെ ഭാവം കണ്ടു അത് ഒരു പൊട്ടി ചിരി ആയി മാറി. ചിരി ഒന്ന് അടങ്ങി അവളെ  നോക്കിയപ്പോൾ തന്നെ നോക്കി പേടിപ്പിക്കുന്ന ആദിയെ ആണ് കണ്ടത്. 
 
"എടോ കാലാ ഇതിനു ഉള്ള പണി ഞാൻ തനിക് തന്നിരിക്കും. ഇല്ലെങ്കിൽ എന്റെ പേര് തന്റെ പട്ടിക്ക് ഇട്ടോ"
 
എന്ന് പറഞ്ഞു സ്ലോ മോഷൻഇൽ നടക്കാൻ നോക്കിയ ആദി കാല് സ്ലിപ് ആയി വീണു വീണില്ല എന്ന നിലയിൽ ഒരു വിധം അവൾ നിന്നു. 
 
 അതുകൂടി കണ്ടതോടെ അവന്റെ ചിരി പിന്നെയും കൂടി.
ഇത് കണ്ട ആദി ബൈക്കിൽ   ഇരിക്കുന്ന അവനെ ഒരു തള്ളും കൊടുത്തിട്ട് ഒരു വിധം ക്ലാസ്സിലേക്ക് ഓടി. 
 
പെട്ടന്നുള്ള ആക്രമണം ആയതിനാൽ അവനും ബൈക്ക്ഉം മറിഞ്ഞു വീണിരുന്നു. ഒരു വിധം എണീറ്റു ബൈക്ക് നേരെ വെച്ചു അവൾ പോയ വഴിയേ നോക്കി നിന്നു. 
 
"എന്റെ കളികൾ തുടങ്ങിയിട്ട് ഉള്ളൂ മോളെ നിന്നെ ഞാൻ എടുത്തോളാം "
 
ഒരു ചിരിയോടെ അവൻ ബൈക്ക് എടുത്തു പോയി. 
 
*********************************
ക്ലാസ്സിലേക്ക് ഉള്ള ഇടവഴിയിൽ ചെന്നപ്പോഴേ കേട്ടു ക്ലാസിൽ നിന്നും പ്രസാദ് സാറിന്റെ ശബ്ദം.                                                             "വൗ ബേഷ് എന്റെ കാര്യം ഇന്ന് ഗോവിന്ദ. അത് എങ്ങനെയാ രാവിലെ തന്നെ ആ കാലൻന്റെ കൂടെ അല്ലെ വന്നത്  അപ്പോ ഇത് അല്ല ഇതിനേക്കാൾ നല്ല പണി കിട്ടാൻ ഇരിക്കുനത് ഉള്ളൂ. "                                
 
കോളേജിൽ ഏറ്റവും പ്രായം എറിയതും കർക്കശ കാരനും ആണ് അദ്ദേഹം. 
 
ക്ലാസ്സിന്റെ വാതിക്കൽ ചെന്നപ്പോഴേ കണ്ടു ബോർഡിൽ കാര്യമായി  എന്തോ കുത്തി കുറിക്കുന്ന സാറിനെ. തന്റെ ഗാങ്ങിൽ അനന്ദു ഒഴിച്ചു ബാക്കി എല്ലാരും നേരത്തെ തന്നെ ഹാജർ ആയിട്ടുണ്ട് . 
 
പറയാൻ മറന്നു ഞങ്ങൾ 6 പേര് ആണ് കൂട്ടു..... 
ഞാൻ, അനന്ദു, ഹരി, അനില, കീർത്തി(കീർത്തു), ശ്രീധന്യ(ശ്രീ )
 
കീർത്തിയും അനിലയും ശ്രീയും എല്ലാം ക്ലാസ്സിൽ നല്ല പോലെ ശ്രദ്ധിച്ചു ഇരുപ്പാണ്.  
 
"സർ മെ  ഐ കമിങ് "
 
ബോർഡിൽ നിന്നും തല ഉയർത്തി തന്റെ കണ്ണട ഒന്നുകൂടെ നേരെ ആക്കി അദ്ദേഹം തന്റെ ദൃഷ്ടി പുറത്ത് നിൽക്കുന്ന ആദിയിലേക്ക് പായിച്ചു. പിന്നെ തന്റെ കൈയിൽ വാച്ചിലേക്കും നോക്കിയതിനു ശേഷം ആദിടെ അടുത്തേക്ക് നടന്നടുത്തു. 
 
"അല്ല എന്തിനാണാവോ കുട്ടി  ഇത്ര നേരത്തെ വന്നത്. "
 
"സോറി സർ കുറച്ചു ലേറ്റ്  ആയി പോയി".
( പരമാവധി വിനയം മുഖത്തു വാരി വിതറി കൊണ്ടായിരുന്നു ആദി അത് പറഞ്ഞത്. )
 
"എന്തായാലും ഇത്രയും നേരത്തെ വന്ന സ്ഥിതിക്ക് മോള് ഈ പീരിയഡ് ഫുൾ പുറത്ത് നിന്ന മതി "
 
മോളെ മനസിൽ ലഡു പൊട്ടി എന്ന് മനസിൽ പറഞ്ഞു കൊണ്ട് ക്ലാസ്സിൽ ഇരിക്കുന്ന അവളുടെ ഫ്രണ്ട്സിനെ നോക്കി  നല്ല പോലെ ചിരിച്ചു കാണിച്ചു. സാറിന്റെ ക്ലാസ്സിൽ എയർ പിടിച്ചു ഇരിക്കുന്നതിനെക്കാൾ  പുറത്ത് നിൽക്കുന്നത് ആണ്  സുഖം എന്നു സാറിനു അറിയില്ലല്ലോ. ക്ലാസ്സിലെ ഫ്രണ്ട്സ് അടക്കം എല്ലാർക്കും അസൂയയോടെ തന്നെ നോക്കുന്നത് കണ്ടു മനസിൽ അവൾ ഊറി ചിരിച്ചു. എന്നാൽ ആ ചിരിക്കു അധികം ആയുസ് ഉണ്ടായിരുന്നില്ല. 
 
ക്ലാസ്സിലേക്ക് തിരിഞ്ഞ സർ എന്തോ ഓർത്തു എന്നപോലെ അവളെ ക്ലാസ്സിലേക്ക് വിളിച്ചു. സന്തോഷം കൊണ്ട് ഉണ്ടായ കിളികളെ ഒക്കെ കൂട്ടിൽ കയറ്റാൻ ആ ഒരു വിളി തന്നെ ധാരാളം ആയിരുന്നു.                                                   
 
ഇപ്പൊ ക്ലാസ്സിലെ  എല്ലാത്തിന്റെയും 100വാട്ട്‌ ബൾബ് തെളിഞ്ഞു നിൽക്കുന്നത് പോലെ ഉള്ള സന്തോഷം. ഞാനും കൂടെ ഈ കടുവ കൂട്ടിൽ കയറിയതിന്റെ സന്തോഷം. ബ്ലഡി ഫുൾസ് !
 
 മനസില്ല മനസോടെ ക്ലാസ്സിലേക്ക് കയറി സീറ്റിൽ ഇരിക്കാൻ വന്ന ആദിയെ തേടി വീണ്ടും സാറിന്റെ വിളി വന്നു. 
 
"ക്ലാസ്സിലേക്ക് കയറാൻ ആണ് പറഞ്ഞത് പോയി ഇരിക്കാൻ ഞാൻ പറഞ്ഞില്ല. "
 
എന്ന് പറഞ്ഞുകൊണ്ട് ബോയ്സിന്റെ സൈഡ് ഇൽ ബോർഡിനോട് ചേർന്ന് ഉള്ള സ്ഥലത്തു കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.  
 
"ഈ പീരിയഡ് ഫുൾ ഇവിടെ നിന്ന മതി "
 
ഹ ഞാൻ വീണ്ടും പ്ലിങ്. നാണം കെടാൻ എന്റെ ജീവിതം ഇനിയും ബാക്കി.
 
 സാറിനെ നോക്കി ഒരു ചിരിയും പാസ്സ് ആക്കി സർ പറഞ്ഞ സ്ഥലത്ത് അനുസരണ ഉള്ള കുട്ടിയെ പോലെ അവൾ നിന്നു.ബാഗ് തോളിൽ ലും ഇട്ടു ഒരു മൂളി പാട്ട് ഉം പാടി ആണ് നിൽപ്പ്. 
 
 
"നീലാകാശം പീലി വിരിക്കും പച്ച തെങ്ങോല 
 തെളിഞ്ഞ മഞ്ഞ പൂഞ്ചിറ ആകെ ചുവന്ന റോസാപ്പൂ.                                                     തവിട്ടു പശുവിൻ വെളുത്ത പാല് കുടിച്ചതിൽ പിന്നെ                                                          കറുത്ത രാത്രിയിൽ ഈ നിറം  എല്ലാം ഓർത്തു കിടന്നു ഞാൻ "
 
 അങ്ങനെ മനസിൽ പാട്ടും പാടി  നിന്നപ്പോ ആണ് മുന്നിൽ ഇരിക്കുന്ന ബോയ്സിനെ ശ്രദ്ധിക്കുന്നത്. 
 
"എന്റെ അമ്മോ ഇവിടെ നിന്നാൽ ഫുൾ വ്യൂ ആണല്ലോ. ക്ലാസ്സിൽ ഇത്രയും ചുള്ളൻമാർ  ഉണ്ടായിരുന്നോ? 
എന്തായലും പ്രസാദ് സാറിന്റെ  ക്ലാസ്സിൽ മാത്രമേ എല്ലാരും ഉണ്ടാവോള്ളൂ ബാക്കി ക്ലാസ്സിൽ ഒക്കെ കണക്കാ കയറിയാൽ കയറി "
 
ഇങ്ങനെ ഒക്കെ ആലോചിച്ചു കൊണ്ട് തന്നെ ഉള്ളിൽ ഉറങ്ങി കിടന്ന  പെടകോഴിയെ ഉണർത്തി വിട്ട് കൊണ്ട് എല്ലാരേയും നോക്കി ചിരിച്ചുകൊണ്ട് ഇരുന്നു. 
 
 "അയ്യോ "
 
തലയിൽ എന്തോ കൊണ്ടതുപോലെ....  നോക്കുമ്പോൾ ഉണ്ട്. എന്നെ നോക്കി പേടിപ്പിച്ചോണ്ട് നിൽക്കുന്നു നമ്മുടെ സർ.
ഇപ്പൊ എന്നെ അരച്ച് കൊടുത്താൽ പുള്ളി ഒറ്റവലിക്ക് കുടിക്കും എന്ന അവസ്ഥ ആണ്. എന്തുകൊണ്ടാ എറിഞ്ഞത് എന്ന് അറിയാനായി നോക്കിയപ്പോ താഴെ കിടക്കുന്നു  ഡസ്റ്റർ. 
വൗ വെരി നൈസ്........ 
 
("സഭാഷ് !
അങ്ങനെ വീണ്ടും ഞാൻ പെട്ടു ")
 
തലയിലും മുഖത്തും ഒക്കെ ചോക്ക് പൊടി ആയി നിൽക്കുന്ന എന്നെ കണ്ടിട്ട് ക്ലാസ്സിലെ എല്ലാരും ചിരി തുടങ്ങിയിരുന്നു. അതിന്റെ കൂട്ടത്തിൽ നമ്മുടെ വാലുകൾ  ചിരി അടക്കാനായി പാട് പെടുന്നത് കണ്ടു...
 
 അപ്പോഴേക്കും കേട്ടു സാറിന്റെ അലർച്ച... 
 
"വെറുതെ വായിനോക്കി നിൽക്കാൻ അല്ല ഇവിടെ കൊണ്ടുവന്നു നിർത്തിയത്.  ഞാൻ ഈ എഴുതി വെച്ചത്  കൊണ്ടുവന്ന ബുക്കിൽ പകർത്തി എടുക്കാൻ നോക്ക് കൊച്ചേ............. 
 
അങ്ങനെ നല്ല ഒരു പൂരം തന്നെ സർ എനിക്ക് ഒരുക്കി തന്നു. സന്തോഷം ആയി ഗോപിയേട്ടാ !....... 
 
അങ്ങനെ കുറെ നേരം വായിട്ടലച്ച  ശേഷം സർ സാറിന്റെ പണിയും ഞാൻ എന്റെ പണിയും ഇടക്ക് സാറിനെ കാണിക്കാൻ നോട്ട്ഉം എഴുതാൻ തുടങ്ങി.
 
ആ പീരിയഡ് അങ്ങനെ കഴിഞ്ഞു... ഹാവൂ...
 
അടുത്തത് ഫ്രീ പിരിയഡ് ആയതിനാൽ ഞങ്ങൾ നേരെ ഞങ്ങളുടെ താവളത്തിലേക്ക് വിട്ടു.... അവിടെ എത്തിയതും ദേ എല്ലാം കൂടി എന്നെ പൊതിഞ്ഞു.... 
 
ഡി ആദി നീ എന്താ ലേറ്റ് ആയത്..  ഹരിയുടെ വക ആയിരുന്നു ചോദ്യം.. 
 
പിന്നെ എനിക്ക് ഇന്നലത്തെ കഥയും ഇന്ന് നടന്നതും ഒക്കെ വിവരിക്കേണ്ടി വന്നു... 
 
പറഞ്ഞു തീർന്നതും എല്ലാവരും കൂടി എന്നെ ഇട്ട് ആക്കാൻ തുടങ്ങി... 
 
അതെ ഇത്ര കിണിക്കാൻ ഇവിടെ ഒന്നും നടന്നില്ല... 
 
നടന്നില്ലെന്നോ... നാഴികക്ക് നാല്പതുവട്ടം ദേവിന്റെ കുറ്റം പറഞ്ഞു നടന്നിട്ട് ഇന്ന് ദേ അവൾ അവന്റെ കൂടെ വന്നേക്കുന്നു അതും ബൈക്കിൽ അതും പറഞ്ഞു പിന്നേം ശ്രീ എന്നെ നോക്കി വാ പൊത്തി ചിരിക്കുവാ കൂടെ അനിലയും കൂടി ... 
 
ഹ്മ്മ്.. 
ദേ ശ്രീ ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ... 
 
ഡി ശ്രീ നീ അവളെ ഇട്ട് ആക്കാതെ കീർത്തു ആണ്.... 
 
നീ ഇങ്ങോട്ട് വാ  ഞാൻ ചോദിക്കട്ടെ എന്റെ ആദി കുട്ടിയെ.... ഇവർ പറയുന്നതൊന്നും മോൾ കാര്യമാക്കണ്ട.... 
ഞാൻ വലിയ കാര്യത്തിൽ കീർത്തു ന്റെ അടുത്ത് ചെന്നു... 
 
അപ്പോഴല്ലേ ആ ബ്ലഡി ഫൂൾ സ്നേഹം കൊണ്ട് വിളിച്ചതല്ലെന്ന് മനസിലായെ... 
 
ഡി ആദി എങ്ങനെ ഉണ്ടായിരുന്നു നിങ്ങളുടെ ഫസ്റ്റ് റൈഡ്... 
 
കീർത്തൂ..........
 
എന്റെ അലർച്ച കേട്ട് അവൾ ഓടി.... കൂടെ ഞാനും എന്റെ പുറകെ ബാക്കി വാലുകളും.......
 
തുടരും..... 
 
©ശ്രീലക്ഷ്മി ©ശ്രുതി
 

ആദിദേവ് 💕Part-4

ആദിദേവ് 💕Part-4

4.6
4572

എന്റെ അലർച്ച കേട്ടു അവൾ ഓടി പുറകെ ഞാനും, എന്റെ പുറകെ ബാക്കി വാലുകളും.    ഓടിയ ഓട്ടത്തിൽ ആ കാഴ്ച കണ്ടു ഞാനും പുറകെ ഉണ്ടായ വാലുകളും പെട്ടന്നു തന്നെ ബ്രേക്ക് ഇട്ടു  നിന്നു.    എന്താ എന്നല്ലേ ഇവിടെ നിന്നും സൂപ്പർ ഫാസ്റ്റ് പോലെ ഓടി പോയ ഒരുത്തി പോയ വഴിയേ വിഷ്ണു സാറിനെ കൂടി ഉരുട്ടി താഴെ ഇട്ടേക്കുന്നു.ഞങ്ങൾക്ക് പുതിയതായി കോസ്റ്റ് അക്കൗണ്ട് പഠിപ്പിക്കാൻ വന്ന സർ ആയിരുന്നു വിഷ്ണു സർ. മറ്റുള്ള സർ മാരെ പോലെ അത്രക്ക് സ്ട്രിക്ട് പേഴ്സൺ അല്ലായിരുന്നു പിന്നെ കാണാനും സുന്ദരൻ.    അവൾ ആണെകിൽ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തം വിട്ട് നിൽക്കുന്നുണ്ട്. വേഗം ഞ