❤️ സിദ്ധയാമി ❤️ -7
@✍️ഇതൾ 🌸🍁🍂🍃
COPYRIGHT WORK- This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 ) and should not be used full or part without the creator ITHAL 's prior permission.
(Nb : All the characters, place , events and incidents are the products of the author's imagination. )
കുറച്ച് ദൂരം പിന്നിട്ടപ്പോൾ ആമിക്ക് എന്തോ അസ്വസ്ഥത തോന്നാൻ തുടങ്ങി... ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് പോലെ.... കാലുകൾക്ക് ബലം കുറയുന്നത് പോലെ.... ശരീരം കുഴഞ് പോവന്നത് പോലെ.... അവൾ കാലുകൾ തളർന്ന് ആ പുൽ മേടിൽ ഇരുന്ന് പോയി....
ആമി പെട്ടന്ന് നിലത്ത് ഇരിക്കുന്നത് കണ്ട് സിദ്ധു അവൾക്ക് അരികിലേക്ക് ഓടി....അവൾക്ക് എന്തോ വയ്യായിക വന്നെന്ന് അവന് തോന്നി.... കാർത്തിയും ജോയും വളരെ ഉയരത്തിൽ ഓടി കയറിയത് കൊണ്ട് ഒന്നും കണ്ടില്ല.....
ആമി ശ്വാസം എടുക്കാൻ നന്നായി കഷ്ടപ്പെടുന്നുണ്ടായിരുന്നു.....
" ആമി .... എന്താടാ എന്താ പറ്റിയെ.... തനിക് വയ്യേ .... "
സിദ്ധു ആമിയുടെ അരികിൽ വന്ന് ഇരുന്ന് ചോദിച്ചു.... അവൻ ഒരുപാട് പേടിച്ചിട്ടുണ്ട്...
" അറിയില്ല സിദ്ധു.... പെ....പെട്ടെന്ന്.... ടയേഡ് ആയി...."
( ആമി കിതച്ചു കൊണ്ട് പറഞ്ഞു )
" ഹേയ് റിലാക്സ് ആമി.... ഒന്നുല്ലടാ.... പെട്ടെന്ന് ഓടി കയറിയത് കൊണ്ടായിരിക്കും....look at me "
ആമി സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി
" ക്ലോസ് യുവർ ഐസ് ആൻഡ് ടേക് എ ഡീപ് ബ്രീത് "
ആമി സിദ്ധുവിന്റെ കൈയിൽ മുറുകെ പിടിച്ച് അവന്റെ നെഞ്ചോട് ചേർന്ന് നിന്ന് അവൻ പറഞ്ഞപോലെ കണ്ണുകൾ അടച്ച് ശ്വാസം വലിച്ചു വിട്ടു ....സിദ്ധു അവളെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു... കുറച്ച് നേരം കഴിഞ്ഞ് ആമി ഓക്കേ ആയത് പോലെ തോന്നി അവന്....
" ആമി how do you feel now ? "
" feeling better 😊"
ആമി സിദ്ധുവിന്റെ കയ്യിൽ നിന്ന് പിടി വിട്ട് കൊണ്ട് പറഞ്ഞു.....ഇത്രയും നേരം സിദ്ധുവിന്റെ നെഞ്ചോട് ചേർന്നാണ് ഇരുന്നതെന്ന് ഓർത്തപ്പോൾ അവൾക് അവന്റെ മുഖത്ത് നോക്കാൻ ചമ്മൽ തോന്നിയെങ്കിലും അത് പുറത്ത് കാണിച്ചില്ല.....
സിദ്ധു എണീറ്റ് നിന്നു എന്നിട്ട് ആമിയുടെ കൈ പിടിച്ച് എണീക്കാൻ സഹായിച്ചു.....
"താങ്ക്സ് 😊 - ആമി
" മ്മ് .... ഈ അവസ്ഥയിൽ ഇനിയിപ്പോ മുകളിൽ കേറാൻ നിക്കണ്ട വാ താഴെ പോവാം "
" തിരിച് പോവാനോ.... നമ്മൾ ഇത്രയും വന്നതല്ലേ... അവിടെ എന്താന്ന് കണ്ടിട്ട് പോവാം.... see എനിക്ക് ഇപ്പൊ കുഴപ്പമില്ല... I'm ok "
ആമി അതും പറഞ്ഞ് മുന്നോട്ട് നടക്കാൻ പോയപ്പോൾ പെട്ടെന്ന് വേച് വീഴാൻ പോയി... സിദ്ധു പിടിച്ചത് കൊണ്ട് വീണില്ല...
" ഇതാണോ ഓക്കേ ആയത്... നടക്കാൻ പോലും പറ്റുന്നില്ല... എന്നിട്ടാ അവൾ മല കേറാൻ പോവുന്നത്.... "
" പ്ലീസ് സിദ്ധു.... എനിക്ക് അവിടെ പോണം.... ഇനി ഇവിടേക്ക് വരാൻ പറ്റിയില്ലെങ്കിലോ.... നമ്മക്ക് പയ്യെ നടന്നാൽ മതി പ്ലീസ്... പ്ലീസ്... പ്ലീസ്... "
ആമി കൊച്ച് കുട്ടികളെ പോലെ സിദ്ധുവിന്റെ കയ്യിൽ പിടിച്ച് വാശി പിടിച്ചു... അവന് അത് കണ്ടപ്പോൾ ശെരിക്കും ചിരി വന്നു....
"മ്മ്... ശെരി വാ.... "
ആമി സിദ്ധുവിന്റെ കയ്യും പിടിച്ച് പയ്യെ നടന്നു...... വളരെ പയ്യെ നടക്കുന്നത് കൊണ്ടും ഇങ്ങനെ പോയാൽ ഇന്നൊന്നും മലയുടെ മുകളിൽ എത്തില്ല എന്ന് ഉറപ്പായത് കൊണ്ടും.... സിദ്ധു പെട്ടെന്ന് നടത്തം നിർത്തി.... ആമി എന്താ എന്ന് സംശയ ഭാവത്തിൽ അവനെ നോക്കി....
" ഇങ്ങനെ പോയാൽ നമ്മൾ ഒരാഴ്ച്ച കഴിഞ്ഞാലും അവിടെ എത്തില്ല.... "
" പിന്നെ ഇപ്പൊ എന്ത് ചെയ്യും "
" വഴിയുണ്ട്... "
എന്നും പറഞ്ഞ് സിദ്ധു ആമിയെ അവന്റെ കൈകളിൽ കോരി എടുത്ത് നടക്കാൻ തുടങ്ങി.... ആദ്യമൊക്കെ ആമി അവനെ കൊണ്ട് താഴെ നിർത്തിക്കാൻ നോക്കിയെങ്കിലും സിദ്ധു വിടുന്ന ലക്ഷണം കാണാത്തത് കൊണ്ട് ആമി അനങ്ങാതെ നല്ല കുട്ടിയായി ഇരുന്നു......
ആ യാത്രയിൽ ആമി സിദ്ധുവിനെ തന്നെ വീക്ഷിക്കുകയായിരുന്നു..... അവന്റെ കട്ടി പുരികവും അത്യാവശ്യം നീണ്ട മൂക്കും കടും കാപ്പി മിഴികളും ചിരിക്കുമ്പോൾ വിരിയുന്ന അവന്റെ നുണ കുഴികളും അവൾ നോക്കി കാണുകയായിരുന്നു .... എന്തോ അവൾക്ക് അവന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല.... അവന്റെ നെറ്റിയിൽ വീണ് കിടക്കുന്ന മുടികൾ ഒതുക്കി വെക്കാൻ ഒരുവേള അവളുടെ ഉള്ളം തുടിച്ചു.... പക്ഷെ എന്തോ ഓർത്ത് അവൾ അതിന് മുതിർന്നില്ല.....
തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അവൾ സ്വയം ചിന്തിക്കുകയായിരുന്നു.... സിദ്ധുവിന്റെ അടുത്ത് നിക്കുമ്പോൾ തന്റെ ഹൃദയതാളം തെറ്റുന്നത് എന്തിനാണ്.... എന്തോ സിദ്ധുവിന്റെ കൂടെ നിക്കുമ്പോൾ എവിടുന്നും കിട്ടാത്ത സുരക്ഷിതം കിട്ടുന്ന പോലെ.....ആദ്യമായി ആണ് തനിക്ക് ഇങ്ങനെ ഒരു ഫീലിംഗ്....
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ശേഷം താൻ മനസ്സ് തുറന്ന് സന്ദോശിക്കുന്നത് ഇവിടെ വച്ച് ഇവരോട് കൂട്ട് കൂടിയപ്പോഴാണ്..... എന്നോ നഷ്ടപെട്ട തന്റെ കുറുമ്പും കുസൃതിയും ഒക്കെ തിരിച് വന്നത് ഇവരെ കണ്ടപ്പോഴാണ്....ഇവർ തന്റെ ആരൊക്കെയോ ആണെന്ന് തോന്നിപോവുവാ....
പക്ഷെ ഇതും താൽക്കാലികമാണ്.... ഇവിടുന്ന് പോയാൽ പിന്നെ ആമി വീണ്ടും തനിച്ചാണ്.... കഴിഞ്ഞ കുറച്ച് വർഷങ്ങളായി അങ്ങനെ തന്നെ ആണല്ലോ.... പക്ഷെ എങ്കിലും ഇവരെയൊക്കെ പിരിയണം എന്ന് ഓർക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ.....
ആമിയുടെ അനക്കം ഒന്നും ഇല്ലാത്തത് കണ്ട് സിദ്ധു അവളെ നോക്കിയപ്പോൾ ആമി എന്തോ ഭയങ്കര ആലോചനയിൽ ആണ് അവൾ ഈ ലോകത്തൊന്നും അല്ല എന്ന് അവന് തോന്നി... കുറച് കഴിഞ്ഞ് സിദ്ധു പയ്യെ ആമിയെ താഴെ ഇറക്കി..... പക്ഷെ ആമി ഇപ്പോഴും ചിന്തയിൽ ആണ്...
സിദ്ധു ആമിയുടെ നേർക്ക് കൈകൾ വീശികൊണ്ട് ചോദിച്ചു...
" ഹലോ എന്താണ് മേഡം ഭയങ്കര ആലോചനയിൽ ആണല്ലോ "
ആമിക്ക് അപ്പോഴാണ് ബോധം വന്നത്
അവൾ സിദ്ധുവിനെ നോക്കി ചിരിച്കൊണ്ട് ഒന്നുമില്ല എന്ന് തലയാട്ടി.... എന്നിട്ട് ചുറ്റിലും നോക്കി...
" നമ്മൾ എത്തിയോ... എന്നിട്ട് ജോ ചേട്ടായിയും കാർത്തിയേട്ടനും എന്ത്യേ "...
" ദാ അവിടെ...ഇനി അങ്ങോട്ട് ഇങ്ങനെ പോയാൽ ശെരിയാവില്ല... വാ നടക്കാം.. തനിക് കൊഴപ്പം ഒന്നുമില്ലല്ലോ ....
സിദ്ധു കുറച്ച് അപ്പുറത്ത് നിക്കുന്ന അവരെ കാണിച്ച് പറഞ്ഞു....
"ഏയ് ഇല്ല "
" മ്മ് വാ പോകാം "
അവർ രണ്ട് പേരും ജോയും കാർത്തിയും ഉള്ള ഇടത്തേക്ക് നടന്നു....
" ആ എത്തിയോ രണ്ടും.... നീ നല്ല ആളാ ആമി കൊച്ചേ.... ഞങ്ങളെ രണ്ടിനെയും ഈ എവറെസ്റ്റ് ഓടി കയറ്റിച്ചിട്ട് നീ ഇവന്റെ കൂടെ നടന്നു വന്നല്ലേ കോള്ളാടി കൊള്ളാം... " ( ജോ ആണ് )
ആമി മറുപടി ആയി അവരെ നോക്കി ഇളിച് കാണിച്ചു 😁😁
സിദ്ധു കാർത്തിയുടെ അടുത്ത് ചെന്ന് ബാഗ് വാങ്ങിച് അതിൽ നിന്നും വാട്ടർ ബോട്ടിൽ എടുത്ത് ആമിക്ക് കൊടുത്തു...
ആമി അത് വാങ്ങി കുറച്ച് കുടിച്ചതിന് ശേഷം മുഖവും കഴുകി ബോട്ടിൽ തിരികെ അവനെ ഏൽപ്പിച്ചു.... ആമിക്ക് വയ്യാതായത് അവരോട് പറഞ്ഞില്ല....
ജോ എന്തോ ഗഹനമായ ചിന്തയിൽ ആണ്... സിദ്ധു അവന്റെ അടുത്ത് ചെന്ന് എന്താ എന്ന് ചോദിച്ചു....
" എന്റെ പൊന്നളിയ ഈ വധൂരി എന്തിനാ നമ്മളെ ഇവിടെ കൊണ്ട് വന്നേ എന്ന് എനിക്ക് ഇനിയും മനസ്സിലായില്ല....നിനക്ക് മനസ്സിലായോ.... താഴെ നിന്നപ്പോ ഇവൻ പറഞ്ഞായിരുന്നല്ലോ ഇവിടെ വന്നാൽ എന്തോ കാണാൻ ഉണ്ടെന്നും നമ്മക്ക് ഇഷ്ടപ്പെടും എന്നൊക്കെ....
ഇതിന് മാത്രം ഇവിടെ എന്താ ഉള്ളത്.... പത്തുനൂറടി താഴ്ചയുള്ള ഒരു കൊക്കയും ദൂരെ കുറെ ബിൽഡിംഗിലെ ലൈറ്റും പൊട്ട് പോലെ കാണാൻ പറ്റുന്ന വെള്ളച്ചാട്ടവും... "
ജോയുടെ വർത്താനം കേട്ട് സിദ്ധു കാർത്തിയെ നോക്കി ചിരിച്ചു....
" എടാ അച്ചായാ.... അതിന് പ്രകൃതി സ്നേഹം വേണം.... എന്നാലേ ഇതൊക്ക ആസ്വദിക്കാൻ പറ്റുള്ളൂ.... "( കാർത്തിയാണ് )
" ആണോ എന്നാൽ പ്രകൃതി സ്‌നേഹിയായ അങ്ങ് പറഞ്ഞ് തന്നാലും ഇവിടെ എന്താണ് ഉള്ളതെന്ന് " - ജോ
" അതിപ്പോ അങ്ങനെ പറഞ്ഞാൽ...... ഇതൊക്കെ ഒരാൾക്ക് സ്വയം തോന്നേണ്ടതാണ്.... അത് നിനക്ക് കുറച്ച് കഴിയുമ്പോ മനസ്സിലാവും... നീ ഒരു 1 hour കൂടി വെയിറ്റ് ചെയ്... " - കാർത്തി
" ഇനിയും ഒരു മണിക്കൂറോ .... എന്റെ പൊന്ന് സിദ്ധു ഇവന് വട്ടായെന്ന തോന്നുന്നേ... അല്ലാതെ ഒരു മണിക്കൂർ കൊണ്ട് ഇവിടെ എന്ത് മാറ്റം സംഭവിക്കാന... ഞാൻ പോവുവാ നിങ്ങൾ വരുന്നേൽ വാ... വെറുതെ പാതിരാത്രി മനുഷ്യന്റെ ഉറക്കം കളഞ്ഞു " - ജോ
" ആ പോവല്ലേട ഏതായാലും വന്നു ഇനി ഒരു മണിക്കൂർ കൂടി അല്ലെ നമ്മക്ക് വെയിറ്റ് ചെയ്യാം " -- സിദ്ധു
" പറ്റില്ല... ഞാൻ പോവുവാ " - ജോ
ജോ അതും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ തുടങ്ങി....
" ചേട്ടായി..... പോവല്ലേ പ്ലീസ്.... കുറച്ച് നേരം കൂടി അല്ലെ.... " - ആമി
" മ്മ് ശെരി എന്റെ പെങ്ങളൂട്ടി പറഞ്ഞത് കൊണ്ട് ഞാൻ പോണില്ല " - ജോ
" ഓ ഒരു ആങ്ങളയും പെങ്ങളും " -- കാർത്തി
" പോടാ .... വാ കൊച്ചേ ഇനിയും ടൈം ഉണ്ടല്ലോ നമക്ക് അങ്ങോട്ട് മാറി ഇരുന്ന് വല്ല അക്കുത്തിക്കുത്തും കളിക്കാം "
ജോ ആമിയുടെ കയ്യും പിടിച്ച് പോയി കുറച്ച് മാറി ഇരുന്നു...
" ഇവനെയൊക്കെ ആരാടാ പിടിച്ച് ഡോക്ടർ ആക്കിയേ "- കാർത്തി
കാർത്തി സിദ്ധുവിനോട് ചോദിച്ചു... സിദ്ധു തമ്പുരാന് അറിയാം എന്ന് കൈ മലർത്തി മുകളിലോട്ട് കാണിച്ചു നിന്നു....
ജോയും ആമിയും എന്തൊക്കെയോ പൊട്ടത്തരങ്ങളും പറഞ്ഞ് ചിരിക്കുകയായിരുന്നു.... രണ്ടും പറ്റിയ കൂട്ടാണെന്ന് സിദ്ധു മനസ്സിൽ ഓർത്തു... കാർത്തി ഇടക്കിടയ്ക്ക് വാച്ചിലേക്ക് നോക്കി കൊണ്ടിരിക്കുന്നുണ്ട്....
ജോയോട് എന്തൊക്കെയോ സംസാരിച്ചു നിക്കുമ്പോഴാണ് ആമിയുടെ ദൃഷ്ടി ദൂരെ മലനിരകൾക്കിടയിലൂടെ നീങ്ങുന്ന പ്രകാശ ബിന്ദുവിൽ ചെന്ന് പതിച്ചത്....
അവൾ പയ്യെ അവിടെ നിന്നും എണീറ്റ് നിന്നു.....
അവളുടെ മുഖത്തേക്ക് ഒരു തണുത്ത കാറ്റ് വീശി... പുലർവേളയുടെ തണുപ്പും പൂക്കളുടെ സുഗന്ധവും പേറി നദീ തീരങ്ങളെ തഴുകി വരുന്ന ഒരു തണുത്ത കാറ്റ്.... 🌀
ആമി കണ്ണുകൾ അടച്ച് കൈകൾ വിടർത്തി ഒരു ചെറു പുഞ്ചിരിയോടെ ആ കാറ്റിനെ വരവേറ്റു.... സിദ്ധുവും കൂട്ടരും അവളുടെ പ്രവർത്തികൾ നോക്കി കാണുകയായിരുന്നു....
ആമി ആ കാറ്റിന്റെ വന്യമായ സംഗീതത്തിൽ ലയിച്ചങ്ങനെ അൽപ്പനേരം നിന്നു... കുറച്ച് നിമിഷങ്ങൾക്ക് ശേഷം അവൾ കണ്ണ് തുറന്ന് നോക്കുമ്പോൾ കാണുന്നത് ദൂരെ ആ മല നിരകൾക്ക് ഇടയിലൂടെ ചക്രവാളം ചുവന്ന് വരുന്നതാണ്.... ഭൂമിക്ക് ജീവൻ വയ്ക്കുന്നത് പോലെ തോന്നി അവൾക്ക്...
ആ മലനിരകളിലേക്ക് കണ്ണ് നട്ടിരുന്നപ്പോൾ ഒരു ചുവന്ന വെളിച്ചം അവളുടെ കണ്ണുകളിലേക്കടിച്ചു.... ഒരു നിമിഷം പോലും കണ്ണിമ വെട്ടാതെ ആമി മലകൾക്കിടയിലൂടെ തലയെത്തിച്ചു നോക്കുന്ന സൂര്യൻ പതിയെ ഉയർന്ന് വരുന്നത് ആകാംഷയോടെ അതിലുപരി അത്ഭുതത്തോടെ നോക്കി നിന്നു...
ആമിയുടെ ഉദയ സൂര്യനിലേക്കുള്ള നോട്ടം അവൾ അറിയാതെ സിദ്ധു അവന്റെ ഫോണിൽ പകർത്തി... ആ ചുവന്ന സൂര്യ കിരണങ്ങൾ അവളുടെ കണ്ണിന് നിറം പകർന്ന പോലെ തോന്നി അവന്....
സൂര്യൻ ഉദിച്ചുയർന്ന് ആകാശം കീഴ്പ്പെടുത്തുന്നത് വരെ അവർ അവിടെ തന്നെ നിന്നു.....
ആമി കാർത്തിയുടെ അരികിലേക്ക് ഓടി ചെന്ന് അവന്റെ കൈകളിൽ പിടിച്ച് കൊണ്ട് പറഞ്ഞു..
" താങ്ക്സ് കാർത്തിയേട്ടാ ഇത്രയും മനോഹരമായ ഒരു കാഴ്ച്ച സമ്മാനിച്ചതിന്.... "
കാർത്തി ഒരു നിറഞ്ഞ പുഞ്ചിരിയോടെ അവളുടെ നെറുകയിൽ തലോടി.....
" ശെരിയാ കാർത്തി മുൻപ് ഒരുപാട് സൂര്യോദയം കണ്ടിട്ടുണ്ടെങ്കിലും ഇത് പോലെ ഒന്ന് ആദ്യമായിട്ടാണ്... ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ സൂര്യോദയം.... " (- സിദ്ധു )
" സത്യം... ഞാൻ നേരത്തെ ഇവിടുന്ന് പോയിരുന്നെങ്കിൽ ഇത്രയും നല്ലൊരു കാഴ്ച്ച മിസ്സ് ആവുമായിരുന്നു.... ശെരിക്കും ഇത്രയും നാളും കിട്ടാത്ത ഒരു പോസിറ്റീവ് എനർജി ഇന്ന് കിട്ടിയത് പോലെ തോന്നുന്നു " (- ജോ)
കാർത്തി മറുപടിയായി എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചു....
"ഇങ്ങനെ നിന്നാൽ മതിയോ തിരിച് പോവണ്ടേ " -- കാർത്തി
" ഇപ്പൊ തന്നെ പോണോ.... കുറച്ച് കഴിഞ്ഞ് പോവാം " -- ആമി
" അത് പറ്റില്ല ആമി കുട്ടി.... തിരിച് അങ്ങോട്ട് ഒരുപാട് നേരം ഡ്രൈവ് ചെയ്യാനുള്ളതാ... "--കാർത്തി
മനസ്സില്ല മനസ്സോടെ ആമി തിരിച് പോവാൻ സമ്മതിച്ചു..... തിരിച്ചുള്ള യാത്രയിൽ ജോ ആയിരുന്നു ഡ്രൈവ് ചെയ്തത്...
യാത്രയിൽ ഉടനീളം ആമി മൗനമായിരുന്നു..... ആരോടും ഒന്നും മിണ്ടാതെ കാറിന്റെ സീറ്റിൽ ചാരി കണ്ണടച്ച് കിടന്നു.....
ക്ഷീണം കാരണം അവൾ ഉറങ്ങിയതാണെന്നാണ് സിദ്ധു ഉൾപ്പടെ ബാക്കിയുള്ളവർ കരുതിയിരുന്നത്....
പക്ഷെ ആമിയുടെ മനസ്സ് കഴിഞ്ഞ് പോയ കുറച്ച് നിമിഷങ്ങളെ കുറിച്ച് ഓർക്കുകയായിരുന്നു..... ഇനി ഒരിക്കലും തിരിച് കിട്ടാത്ത നല്ല നിമിഷങ്ങളെ കുറിച്ച്....
തുടരും......