മധുര പതിനഞ്ചിൽ കണ്ടുമുട്ടിയായൊരു -
കാർകൂന്തലിനോടായിരുന്നെൻ പ്രണയം.
ചുണ്ടിൽ ചെറുപുഞ്ചിരി തന്നവൾനടന്ന-
നാളുകളെൻ നിദ്ര കയ്യടക്കിയിരുന്നുവോ?
പുറകെ നടന്നുനീങ്ങിയ ഓരോ ശിശിരങ്ങളിലും-
കൈമാറിയ കണ്ണിമകൾ എന്നെ അവളോടപ്പിച്ചിരുന്നുവോ?
സത്യമാണോ ഇതൊക്കെയതോ ഞാൻ കണ്ട സ്വപ്നങ്ങളോ?
ഒടുവിലിതു പ്രണയമെന്നു തിരിച്ചറിഞ്ഞവൾ കൈമാറിയ-
ചുംബനങ്ങൾ താമാശയായിരുന്നോ?
പ്രണയമെന്ന് വിശ്വസിച്ചു പോയ് ഇരുന്ന വൃക്ഷങ്ങൾ -
സാക്ഷിയായ സന്ദർഭങ്ങൾ വെറും തോന്നലുകളോ?
ഒരിക്കലും മായാത്ത വസന്തമവളേകിയെന്നു-
വിശ്വസിച്ചതെൻ പാരാജയമോ?
അതോ ഞാൻ അവളിലർപ്പിച്ച സ്നേഹമെൻ
നാട്യമായിരുന്നോ?
കാലമേ നീചൊൽക എന്തായിരുന്നിതിൻ പൊരുൾ.