❤️PART-11❤️
✍️FIDUZzz
..................................................................
പാത്തുവിനെ തിരഞ്ഞ് വന്ന Aayan കാണുന്നത് ഐഷുവുമായി സംസാരിച്ചിരിക്കുന്ന പാത്തുവിനെയാണ്......അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകി....
സർട്ടിഫിക്കറ്റ് എടുക്കാൻ വേണ്ടി മുകളിലേക്ക് പോവാൻ നിന്ന പാത്തു കാണുന്നത് ദേഷ്യം നിയന്ത്രിക്കാൻ ഷ്രെമിക്കുന്ന യാനുവിനെ(Aayan) ആണ്.....അവൾ ഇത് വരെ അവനിൽ അങ്ങനെ ഒരു ഭാവം കണ്ടിട്ടില്ല...
ആൾ ടെറർ ആണെന്ന് എല്ലാവരും പറയാറുണ്ട്....അവൾ അവന്റെ വലിഞ്ഞ് മുറുകിയ മുഖവും കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിൽ അതിനെ മറച്ചെന്ന പോൽ പടർന്ന ചുവപ്പ് രാഷിയും അവളെ പേടിപെടുത്തി....
പാത്തുവിന്റെ പേടി അവളുടെ മുഖത്തിൽ നിന്നും മനസ്സിലാക്കാമയിരുന്നു....അത് കണ്ട യാൻ ദേഷ്യമെന്ന മുഖത്തിൻ മുകളിൽ ചിരി എന്ന മുഖമ്മൂടി അണിഞ്ഞു.....
"പാത്തുട്ടിയെ" (യാൻ)
"ആ" (പേടിയോടെ അവൾ മറുപടി നൽകി)
"അത് ആരാ"
(അവൻ ഐഷുവിനെ ചൂണ്ടി ചോദിച്ചു)
അവൾ എല്ലാം പറഞ്ഞ് കൊടുത്ത്...
"എന്നാ നീ വിട്ടോ" (യാൻ)
വല്ല നിധിയും കിട്ടിയ പോൽ അവൾ അൽഹംദുലില്ലാഹും ചൊല്ലി ഓളതാ മണ്ടണ്.......
യാൻ പാത്തു പറഞ്ഞ കാര്യം കേട്ടു ചിരിച്ച് കൊണ്ട് മുന്നോട്ട് പോയി...
അവൻ ചിരിക്കാണെ അവൻ എന്തേലും കരുതിണ്ടാവും....
റബ്ബേ ഞമ്മടെ കുട്ടിനെ കാത്തോളണെ😌
പാത്തു ഐഷുൻ സർട്ടിഫിക്കറ്റ് എടുത്ത് കൊടുത്ത്....
അവളോട് സലാം പറഞ്ഞ് അവൾ തിരിഞ്ഞ് നടന്ന്..പാത്തുവിന്റെ കണ്ണുകൾ നിറഞ്ഞു...
ഐഷുൻ അവിടെന്ന് പോവാൻ കഴിയുന്നുണ്ടായിരുന്നില്ല....
എന്തോ തന്നെ അവിടെ പിടിച്ച് നിർത്തുന്ന പോലെ....
"ഒന്ന് അവിടെ നിന്നെ"
ഗേറ്റിന്റെ അരികിലേക്ക് നടന്ന ഐഷു നടത്തം നിർത്തി ഒന്ന് തിരിഞ്ഞ് നോക്കി...അതാ ഞമ്മടെ ബായി...
സോറി ഞമ്മടെ ബേട്ട,അതുമല്ല...
ആ ഞമ്മടെ ചൂടൻ...അത് മതി...
"എന്താ" (ഐഷു)
"തനിക്ക് എന്തായാലും താമസിക്കാൻ ഒരു വീട് വേണം..ഇവിടത്തെ നടുപ്പുര ഒഴിഞ്ഞു കിടപ്പാണ്" (യാൻ)
"അയിന്" (ഐഷു)
ഞമ്മടെ സൂടൻ ദേഷ്യം എവിടുന്നെക്കൊ കേറി വര്ണ്ട്....
ഓൻ മാക്സിമം കണ്ട്രോൾ ചെയ്യാണ്.
"നിനക്ക് പറ്റുമേൽ അവിടെ റെഡിയാക്കി അവിടെ നിന്നോ"
(ഉസ്മാൻ ഹാജി)
അതും പറഞ്ഞ് ഹാജി ഉള്ളിലെക്ക് പോയി .....
"ഇയ്യ് അതികം നികളിക്കണ്ട മോളെ...
ഇത് വരെ എനിക്ക് വരെ ഒരുത്തൻ പോലും വിരൽ ചൂണ്ടിട്ടില്ല...അപ്പോഴാ നീ..ഇതിന് ഉള്ളത് തരാൻ കൂടിയ മോളെ ഇവിടെ പിടിച്ച് നിർത്തീത്...
മോൾക്കുള്ള പണി ഞാൻ വൈകാതെ തന്നിരിക്കും" (യാൻ)
അതും പറഞ്ഞ് ഓൻ നടന്ന് പോയി.
"iam waiting"
അവൻ പോയ വഴിയെ നോക്കി പറഞ്ഞ് അവൾ നടുപ്പുരയിലേക്ക് പോയി..ആകെ മാറാല പിടിച്ചു പൊടി നിറഞ്ഞതായിരുന്നു അത്...
ജോലിക്കാർ അവിടെ ആയിരുന്നു നിക്കാർ...ഇപ്പം ഉള്ള ജോലിക്കാരെല്ലാം അടുത്തുള്ളവർ തന്നെയാണ്.... അവൾ തന്റെ ടോപ്പിന്റെ കൈ കുറച്ചൊന്ന് കേറ്റി...
തട്ടം കൊണ്ട് കണ്ണ് മാത്രം ബാക്കിയവുന്ന രീതിയിൽ കെട്ടി....
അവൾ പണി തുടങ്ങി.....
..................................................................
മാറാല പടർന്ന ആ മുറിക്കുള്ളിൽ ആരും ഇന്നേ വരെ തുറന്ന് നോക്കിയിട്ടില്ലാത്ത ഒരു ഗ്രന്ഥമുണ്ട്...
✨ജന്നത്തുൽ ഫിർദൗസ്✨
എന്ന ആ കൊട്ടാരത്തിൽ നടക്കാൻ പോവുന്നതെല്ലാം ആദ്യമേ രേഖപ്പെടുത്തിയ ഒരു ബുക്ക്...
💖MUHABATHUL QISSA💖
അതിലെ ഒരു താൾ യാന്ത്രികമായി മറിഞ്ഞു....
"നൂറ്റാണ്ടുകൾക്കിപ്പുറം ലൈലയും മജ്നുവും കണ്ട് മുട്ടിയിരിക്കുന്നു..
അത് കഴിഞ്ഞ് പോയവരെ പോലെയുള്ള ഒന്നല്ലായിരുന്നു..
തർക്കം കൊണ്ട് തുടങ്ങിയതാണത്...എന്നാലോ കഴിഞ്ഞ് പോയ ലൈലാ മജ്നുവിനേക്കാൾ ഏറ്റവും ശക്തിയുള്ള പ്രണയവും അതാണ്"
ആ പേജിലുള്ള ഇത് ചന്ദ്രനെ പോൽ വെട്ടി തിളങ്ങി......
..................................................................
അവിടെയെല്ലാം വ്യത്തിയാക്കി കഴിഞ്ഞപ്പോൾ തന്നെ മഹരിബ് ബാങ്കിൻ ശീലുകൾ ഉയർന്ന് കഴിഞ്ഞിരുന്നു...കുളിച്ച് നിസ്കരിച്ച് ഐഷു തന്റെ സ്വന്തം എന്നുറപ്പുള്ള ആ നിധി എടുത്തു....
ഖുർആനുൽ ഷെരീഫ്✨
അവൾ അത് പാരായണം ചെയ്ത് കൊണ്ടേ ഇരുന്നു...
അതിനെ അടുത്തറിഞ്ഞാൽ മദ്യത്തിനെക്കാൾ വല്യ ലഹരി ആണത്...
അസ്തിക്ക് പിടിക്കുന്ന ലഹരി💖
രാത്രി ഭക്ഷണവും കയിച്ച് നിസ്കരിച്ച് അവൾ നിദ്രയെ പുൽകി...
അറക്കൽ തറവാടും ഉറക്കത്തിലേക്ക് വീണു.............
ചെന്നായ്ക്കൾ കൂട്ടമായി ഓരി ഇടാൻ തുടങ്ങി..അതൊന്നും അവളെ തെല്ലും ഭയപ്പെടുത്തിയില്ല...........
ഉറക്കത്തിന്റെ ഏതൊ അധ്യായായത്തിൽ ഒരു സ്വപ്നം കണ്ട് അവൾ ഞെട്ടി എഴുന്നേറ്റു.....
അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു...അവൾ അരികത്തായി വച്ച വെള്ളം എടുത്ത് കുടിച്ചു.....
അവൾ കണ്ട സ്വപ്നം അതാണ്
🔥ജന്നത്തുൽ ഫിർദൗസ്🔥
തുടരും.....
അപ്പൊ ഖൽബുകളെ,നല്ല ലങ്തിൽ തന്നെ പോസ്റ്റീണ്......
അപ്പൊ ഇങ്ങൾ 2വരി കുറിച്ച് പോട്ട...
കഥ ബോർ ആവുന്നുണ്ട..ഇന്ക് ഒരു സംശയം..stry ഫുൾ ബോർ ആണെന്ന്.
ഇങ്ങൾ കാര്യം പറിട്ട...
പിന്നെ ഇങ്ങനത്തെ കഥകൾ ഇന്ക് പര്ജയല്ലാട്ടൊ,ഇങ്ങൾ ഇന്ക് കൂടെ ഇണ്ടാവണെ...
അപ്പൊ പിന്നെ കാണെ...
ടാറ്റാ..ബൈ..സീയു