അപ്പോൾ ദേവുവിന്റെ അച്ഛനും അമ്മയുമാണോ രമേഷും ഗീതയും 🤔.... രമേഷിനെയും ഗീതയെയും സംശയത്തോടെ മാറി മാറി നോക്കികൊണ്ട് അച്ഛമ്മ ചോദിച്ചു.
മ്മ്മ്.... അതേ.... ഇതാണ് എന്റെ അച്ഛനും അമ്മയും 😊. ദേവു അവരെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.
എന്നാൽ ഈ സമയം അവർ ഭയം കൊണ്ട് വിറയ്ക്കാൻ തുടങ്ങിയിരുന്നു.
നിന്റെ യഥാർത്ഥ പേരെന്താണ് മോളെ.... ദേവുവിനെ നോക്കികൊണ്ട് അച്ഛമ്മ ചോദിച്ചു.
*ദേവിക* എന്നാണ് എന്റെ ശെരിക്കുമുള്ള പേര്.... ഈ വീട്ടിലെ മൂത്ത മരുമകളാണ് ഞാൻ 😊.... (ദേവു)
*ദേവിക* യെന്ന പേര് കേട്ടതും അച്ഛമ്മ രമേശനെയും ഗീതയെയും വീണ്ടും സംശയത്തോടെ നോക്കാൻ തുടങ്ങി.
ഈ സമയം എന്താണ് കാര്യമെന്ന് മനസ്സിലാവാതെ ഇരിക്കുകയാണ് ബാക്കിയുള്ളവർ.
രമേഷ് വന്ന് അച്ഛമ്മയുടെ കാലിൽ വീണു.
ക്ഷമിക്കണം.... ചെയ്തത് തെറ്റാണെന്ന് അറിയാം.... അയാൾ അച്ഛമ്മയുടെ കാലിൽ പിടിച്ചു കൊണ്ട് കെഞ്ചി.
അതേ യാചന ഭാവത്തോടെ നിൽക്കുകയായിരുന്നു ഗീതയും.
അച്ഛമ്മ ആകെ മരവിച്ച അവസ്ഥയിലായി പോയി.
എന്താണ് ഇവിടെ നടക്കുന്നത് 🤨. നന്ദൻ സംശയത്തോടെ ചോദിച്ചു.
ഞാൻ എല്ലാം പറയാം 😓. (രമേഷ്)
രഘുവും ഞാനും ഒരേ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അവൻ.... മക്കൾ ഇല്ലാതിരുന്ന ഞങ്ങൾക്ക് അവന്റെ രണ്ട് മക്കളും സ്വന്തം കുഞ്ഞുങ്ങളെ പോലെയായിരുന്നു. അങ്ങനെ ഒരു ടൂർ പോവാൻ ഞങ്ങൾ പ്ലാൻ ചെയ്തു. പോകുന്ന വഴിക്കാണ് രഘുവിന്റെ കാർ ആക്‌സിഡന്റിൽ പെടുന്നത്.... സംഭവ സ്ഥലത്ത് വച്ചു തന്നെ രഘുവും സീതയും മരിച്ചു. എന്നാൽ അവരുടെ മൂത്ത മകൾ *ദേവിക* കാറിൽ നിന്നും തെറിച്ചു പുറത്തേക്ക് വീണിരുന്നു. അത് ആരും കണ്ടിരുന്നില്ല. അതുകൊണ്ട് ദച്ചുവിനെയും അമ്മയെയും (അച്ഛമ്മ) ആ വഴിലൂടെ വന്ന വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു. ദേവികയെ ഞങ്ങളുടെ കാറിലും. അച്ഛമ്മയെയും ദച്ചുവിനെയും ഒരു ഹോസ്പിറ്റലിൽ തന്നെയാണ് കൊണ്ടുപോയത്.... ദേവൂനെ ഞങ്ങൾ മറ്റൊരു ഹോസ്പിറ്റലിലും 😒.... അവൾക്ക് കുറച്ചു സീരിയസ് ആണെന്നും പിന്നെ മെമ്മറി ലോസ് സംഭവിച്ചിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.
ഞങ്ങളുടെ സ്വാർത്ഥത കൊണ്ട് അവളെ ഞങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നിന്നും മറച്ചു വച്ചു. ദേവൂന്റെ ബോഡി കിട്ടാത്തത് കൊണ്ട് ആക്‌സിഡന്റ് സംഭവിച്ചപ്പോൾ കാറിൽ നിന്നും തെറിച്ചു അടുത്തുള്ള കൊക്കയിലേക്ക് വീണു എന്ന് എല്ലാവരും വിശ്വസിച്ചു 😣....
അവളെ ഞങ്ങൾ ഞങ്ങളുടെ മകളായി വളർത്തി.... അന്ന് ദേവൂന് 12 വയസ്സായിരുന്നു.... ദച്ചൂന് എട്ടും....
ചെയ്തത് തെറ്റാണെന്ന് അറിയാം.... ക്ഷമിക്കണം 😓.... (രമേഷ്)
കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ ഇരിക്കുകയായിരുന്നു ബാക്കിയുള്ളവർ....
ഇല്ല ഞാൻ ഇത് വിശ്വസിക്കില്ല 😭.... നിങ്ങൾ കള്ളം പറയുവാ.... എനിക്കറിയാം ഇതൊക്കെ എന്നെ പറ്റിക്കാൻ വേണ്ടി പറയുന്നതാണെന്ന്.... ദേവു കരഞ്ഞു കൊണ്ട് പറഞ്ഞു.
ഇതാണ് സത്യം മോളെ 😭.... (ഗീത)
ഏട്ടായി ഇതൊന്നും വിശ്വസിക്കല്ലേ 😭.... ഇവരൊക്കെ കള്ളവാ പറയുന്നേ.... ദേവു കിഷോറിന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.
ഇല്ലടാ.... നീ കരയാതെ.... ദേ കരണിനെ നോക്ക്.... നിന്റെ കരച്ചിൽ കണ്ട് അവന്റെ കണ്ണുകളും നിറഞ്ഞിരിക്കുന്നെ.... തന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ദേവൂന്റെ പുറത്ത് പതിയെ തട്ടികൊണ്ട് കിഷോർ പറഞ്ഞു.
ദേവു ഇരുകണ്ണുകളും അമർത്തി തുടച്ചു ദച്ചുവിനെ നോക്കി. ദച്ചുവും കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.
തന്റെ ചേച്ചിയാണ് ദേവു എന്നറിഞ്ഞപ്പോൾ ദച്ചുവിന് ഒരുപാട് സന്തോഷം തോന്നി.... അവൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു അത്....
ദച്ചു ഓടിവന്ന് ദേവുവിനെ കെട്ടിപിടിച്ചു.... ദേവു തിരിച്ചും.... ഒരിക്കൽ വിധി അകറ്റിയ രണ്ട് സഹോദരിമാരെ അതേ വിധി തന്നെ വീണ്ടും ഒന്നിപ്പിച്ചു ❤....
ദച്ചുവും ദേവൂവും അച്ഛമ്മയുടെ അടുത്ത് വന്നിരുന്നു.... നിറകണ്ണുകളോടെ അച്ഛമ്മ ദേവുവിന്റെ തലയിൽ തഴുകി.... ദേവു അച്ഛമ്മയെ കെട്ടിപിടിച്ചു കരഞ്ഞു 😭.... അച്ഛമ്മ പതിയെ അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
ദേവൂസേ ട്രാക്ക് മാറ്റി പിടിക്ക്.... കരയുമ്പോൾ നിന്നെ കാണാൻ ഒരു ഭംഗിയും ഇല്ലാട്ടോ 😂.... ദേവുവിന്റെ മൂഡ് മാറ്റാനായി കിഷോർ പറഞ്ഞു.
അയ്യടാ.... എന്തായാലും നിങ്ങളെക്കാൾ സൗന്ദര്യം ഉണ്ടെനിക്ക് 😌.... കണ്ണു തുടച്ച് ദേവു വാശിയോടെ കിഷോറിനോട് പറഞ്ഞു.
ഓഹ് സമ്മതിച്ചു മഹാറാണി 😜. (കിഷോർ)
അത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു 🤣.
അപ്പോഴാണ് ഒന്നും മിണ്ടാതെ എന്തോ ചിന്തിച്ചിരിക്കുന്ന കണ്ണനെ കിഷോർ കാണുന്നത്....
ടാ കണ്ണാ.... എന്ത് പറ്റിയടാ നിനക്ക്.... കണ്ണന്റെ തലയിൽ ഒന്ന് കൊട്ടികൊണ്ട് കിഷോർ ചോദിച്ചു.
കൊട്ടിയ ഭാഗത്ത് ഉഴിഞ്ഞു കൊണ്ട് കണ്ണൻ കിഷോറിനെ നോക്കി കണ്ണുരുട്ടി കാണിച്ചു.
കിഷോർ അവനെ നോക്കി നല്ലൊരു ഇളി പാസ്സാക്കി 😁.
അല്ല ഞാൻ ആലോചിക്കുവായിരുന്നു.... എത്ര കറക്റ്റ് ആയിട്ടാണ് ഇവർ രണ്ടുപേരും ഒരേവീട്ടിലെ മരുമക്കൾ ആയത് 😅.... ഇവർ സഹോദരിമാരയത് കൊണ്ട് ചിലപ്പോൾ നാത്തൂൻ പോരുണ്ടാവില്ല അല്ലെ 😂.... (കണ്ണൻ)
ഹാ അത് ശെരിയാ.... ഞാനും അത് ചിന്തിക്കാതിരുന്നില്ല 😌.... (കിഷോർ)
അയ്യടാ 😌.... നിങ്ങൾ ഇവിടെ ചിന്തിച്ചുകൊണ്ടിരുന്നോ.... ഞങ്ങൾ പോവാ.... അതും പറഞ്ഞ് ദേവു ദച്ചുവിന്റെ കൈയും പിടിച്ചു അവളുടെ റൂമിലേക്ക് പോയി.
അവരുടെ പോക്ക് കണ്ട് ചിരിച്ചുകൊണ്ട് ബാക്കിയുള്ളവർ അവിടെയിരുന്നു....
💙🖤___________________________🖤💙
(റൂമിൽ)
ദച്ചു.... ദച്ചുവിന്റെ തലയിൽ വാത്സല്യത്തോടെ തഴുകി കൊണ്ട് ദേവു വിളിച്ചു ☺️.
മ്മ്മ് എന്താ ചേച്ചി 😊....
ഇതാണ് സത്യമെന്നെനിക്ക് അറിയാം.... പക്ഷെ എല്ലാം അംഗീകരിക്കാൻ കുറച്ചു സമയം വേണമെനിക്ക്.... കാരണം പഴയ കാര്യങ്ങളൊന്നും എനിക്ക് ഓർമയില്ലടാ 😔.... ദേവു വിഷമത്തോടെ പറഞ്ഞു.
മ്മ്മ് അറിയാം ചേച്ചി.... എനിക്ക് രമേഷ് അങ്കിലിനെയും ഗീതാന്റിയെയും ഒരു നേരിയ ഓർമ മാത്രേയുള്ളൂ.... ചേച്ചി മരിച്ചുവെന്നാണ് ഞാനും അച്ഛമ്മയും ഇത്രയും നാൾ വിചാരിച്ചിരുന്നത്.... ഇപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു 😍.... ഇനി ജീവിതകാലം മുഴുവൻ എനിക്കെന്റെ ചേച്ചികുട്ടിയുടെ കൂടെ കഴിയാലോ 😌....
ഓഹ് ഇപ്പോൾ ചേച്ചിയെ കിട്ടിയത് കൊണ്ട് ഈ ചേട്ടനെ നിനക്ക് വേണ്ടായിരിക്കുമല്ലേ 😪.... അങ്ങോട്ടേക്ക് കയറിവന്നുകൊണ്ട് കിഷോർ ദച്ചുവിനോട് ചോദിച്ചു.
ആര് പറഞ്ഞു വേണ്ടെന്ന് 😌.... എനിക്ക് എല്ലാവരെയും വേണം.... അച്ഛമ്മ,അച്ഛൻ, അമ്മ, ചേട്ടൻ, ചേച്ചി.... അങ്ങനെ എല്ലാവരെയും 😁....
അപ്പോൾ ഭർത്താവിനെ വേണ്ടേ 😌.... കണ്ണൻ ആ റൂമിന്റെ വാതിലിൽ ചാരി നിന്നുകൊണ്ട് ചോദിച്ചു.
പിന്നെ എനിക്കെന്റെ കണ്ണേട്ടനെ വേണ്ടേ 😌.... ദച്ചു പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു.
അതിനുശേഷമാണ് അവൾക്ക് അവൾ എന്താണ് പറഞ്ഞതെന്ന് ഓർമ വന്നത്.... അവൾ നാവ് കടിച്ചു കൊണ്ട് കണ്ണനെ നോക്കി.
കണ്ണൻ ഒരു പുഞ്ചിരിയോടെ ദച്ചുവിന്റെ മുഖത്തെ ഓരോ ഭാവങ്ങളും നിരീക്ഷിക്കുകയായിരുന്നു. ദേവൂവും കിഷോറും ഒരു ആക്കിയ ചിരിയോടെ അവിടെ നിന്നു.
അത് പിന്നെ.... എന്നെ ആരോ വിളിച്ചെന്ന് തോന്നുന്നു 😄.... ഞാൻ വേഗം പോയിട്ട് വരാവേ.... അതും പറഞ്ഞു സാരീ ഒതുക്കി പിടിച്ചു ദച്ചു പുറത്തേക്ക് ഓടി.
അവളുടെ ഓട്ടം കണ്ട് കണ്ണനും കിഷോറും ദേവൂവും അറിയാതെ ചിരിച്ചുപോയി....
പിന്നെ രാത്രിയാവുന്നത് വരെ ദച്ചു കണ്ണന്റെ മുന്നിൽ നിന്നും ഒളിച്ചു നടന്നു....
രാത്രി തുളസിയും ദേവൂവും കൂടി ദച്ചുവിനെ ഒരു സെറ്റ് സാരി ഉടുപ്പിച്ചു.... കൈയ്യിൽ ഒരു ഗ്ലാസ് പാലുമായി കണ്ണന്റെ റൂമിൽ കൊണ്ടാക്കി....
ദച്ചു മുറിയിലേക്ക് കയറി ചെന്നപ്പോൾ കണ്ണൻ അവിടെയില്ലായിരുന്നു.... പെട്ടെന്നാണ് പുറകിൽ വാതിലടയുന്ന ശബ്ദം കേട്ടത്.
തിരിഞ്ഞു നോക്കിയ ദച്ചു കാണുന്നത് തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കൈയും കെട്ടി നിൽക്കുന്ന കണ്ണനെയാണ്....
അവൾ അവനെ നോക്കി ചിരിക്കണോ വേണ്ടയോ എന്നറിയാതെ നിന്നു.
കണ്ണൻ ഓരോ അടിയും മുന്നോട്ട് വച്ചു വന്നിട്ടും ദച്ചുവിന് നിന്നിടത്ത് നിന്ന് അനങ്ങാൻ പോലും പറ്റിയിരുന്നില്ല....
കണ്ണൻ അവളുടെ കൈയ്യിൽ നിന്നും പാൽ ഗ്ലാസ് വാങ്ങി ടേബിളിൽ വച്ചു.
അതേ ഇത് കുടിക്കാനാ തന്നുവിട്ടത്.... അല്ലാതെ തുളുമ്പി കളയാനല്ല 😂.... കണ്ണൻ അത് പറഞ്ഞപ്പോളാണ് ദച്ചുവും അത് ശ്രദ്ധിച്ചത്.... ഗ്ലാസ്സിലെ പാൽ കാൽ ഭാഗവും തുളുമ്പി പോയിരിക്കുന്നു....
അവൾ അവനെ നോക്കി ഒരവിഞ്ഞ ചിരിച്ചു.
കണ്ണൻ പുഞ്ചിരിച്ചുകൊണ്ട് ഗ്ലാസ് എടുത്ത് ഒരു സിപ് കുടിച്ചു.... ശേഷം ഗ്ലാസ് ദച്ചുവിന്റെ ചുണ്ടോട് ചേർത്തു.... ദച്ചു കണ്ണന്റെ കണ്ണിൽ നോക്കികൊണ്ട് യാന്ത്രികമായി തന്നെ ആ പാൽ ഒരുകവിൾ കുടിച്ചു.
അപ്പോൾ ഇനി എങ്ങനെയാ 😌.... കണ്ണന്റെ ആ ചോദ്യമാണ് ദച്ചുവിനെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവന്നത് 😂.
അത് പിന്നെ.... (ദച്ചു)
അത് പിന്നെ 🤔.... ബാക്കി കൂടി പറയ് ദച്ചൂട്ടി ☺️.... (കണ്ണൻ)
അത് പിന്നെ.... നമ്മൾ ഫ്രണ്ട്‌സ്.... അന്ന് പറഞ്ഞില്ലേ 🤕. ദച്ചു വിക്കി വിക്കി കൊണ്ട് പറഞ്ഞു.
ഹാ ❤.... അന്ന് പറഞ്ഞായിരുന്നു അല്ലെ 😌.... കണ്ണൻ ഒരു പ്രെത്യക ഈണത്തിൽ പറഞ്ഞു.
മ്മ്മ് പറഞ്ഞായിരുന്നു 😁. (ദച്ചു)
എന്നാൽ കിടന്നോ 😂.... കണ്ണൻ അത് പറഞ്ഞതും ദച്ചു ഓടിപോയി കട്ടിലിന്റെ ഓരം ചേർന്ന് കിടന്നു. അത് കണ്ട് പുഞ്ചിരിച്ചുകൊണ്ട് കണ്ണനും 💜....
💙🖤___________________________🖤💙
ദിവസങ്ങൾ അതിവേഗം കടന്നുപോയി.... ഇപ്പോൾ ദച്ചുവിന്റെയും കണ്ണന്റെയും വിവാഹം കഴിഞ്ഞിട്ട് 3 മാസമാവാറായി.... ഇപ്പോഴും അവർ രണ്ട് പേരും പഴയത് നല്ല സുഹൃത്തുക്കൾ ആണ്.... ദച്ചു കണ്ണനെ പ്രണയിക്കുന്നുണ്ടെങ്കിലും അത് ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല.... അവൾ അത് പറയാനായി കാത്തിരിക്കുകയാണ് കണ്ണൻ ❤....
💙🖤___________________________🖤💙
അന്നൊരു മേജർ കേസ് വന്നത് കൊണ്ട് കണ്ണൻ ലേറ്റ് ആയിട്ടാണ് വീട്ടിലേക്ക് വന്നത്.... അവൻ വീട്ടിലേക്ക് കയറിയപ്പോൾ തന്നെ കണ്ടു തനിക്ക് വേണ്ടി കാത്തിരിക്കുന്ന തന്റെ ഭാര്യയെ....
എന്താ കണ്ണേട്ടാ വൈകിയത് 😒.... എത്രനേരമായി ഞാൻ ഇവിടെ കാത്തിരിക്കുകയായിരുന്നു. അവന്റെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് ദച്ചു പറഞ്ഞു.
(കൊച്ചുകള്ളി.... അപ്പോൾ എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു അല്ലെ.... ഇനി ഇതിൽ പിടിച്ചു ഞാൻ കയറിക്കൊള്ളാം 🙈. കണ്ണൻ ആത്മ )
ഇന്നൊരു മേജർ കേസ് വന്നിരുന്നു അതാ 😊.... (കണ്ണൻ)
എന്നിട്ട് ഇപ്പോൾ ആ ആൾക്ക് എങ്ങനെയുണ്ട്....
ഇപ്പോൾ കുഴപ്പമില്ല 😊....
ഹാ ❤.... കണ്ണേട്ടന് ഞാൻ കഴിക്കാൻ എടുക്കാം.... ഏട്ടൻ പോയി കുളിച്ചിട്ട് വാ ☺️.... (ദച്ചു)
ഇനി ഇന്നൊന്നും വേണ്ട ദച്ചുട്ടാ.... നല്ല ക്ഷീണം.... ഞാൻ കുളിച്ചിട്ട് ഒന്ന് കിടക്കട്ടെ 🙂.... അതും പറഞ്ഞു കൊണ്ട് കണ്ണൻ കുളിക്കാൻ പോയി.
ഭക്ഷണം ഒക്കെ ഫ്രിഡ്ജിൽ എടുത്ത് വച്ച് അടുക്കള വൃത്തിയാക്കിയ ശേഷം ദച്ചു വന്നപ്പോൾ കണ്ണൻ കുളികഴിഞ്ഞു ഇറങ്ങിയിരുന്നു.
തല തോർത്തിയിട്ട് ആ തോർത്ത് ഹാങ്കറിൽ തൂകിയ ശേഷം ഒരു ടീഷർട്ട് എടുത്തിട്ട് കണ്ണൻ കിടന്നു. കൂടെ തന്നെ ദച്ചുവും....
പിറ്റേന്ന് രാവിലെ പതിവിലും സന്തോഷത്തോടെയാണ് കണ്ണൻ ഹോസ്പിറ്റലിലേക്ക് പോയത് 😘.... ഇനി അവന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ അറിയാതെ 😔....
തുടരും 💜....
ആരും ചീത്ത വിളിക്കരുത്.... വേണമെന്ന് വച്ചിട്ട് ലേറ്റ് ആകുന്നതല്ല.... മടി സമ്മതിക്കണ്ടേ 😌....
എന്തോ ട്വിസ്റ്റ് ഇട്ട് കളിക്കാൻ നല്ല രസമുണ്ട് 😝.... എനിക്ക് അത് ഒരുപാട് ഇഷ്ട്ടായി 🤗.... അതുകൊണ്ടാ ഇടക്ക് ഇടക്ക് ഇങ്ങനെ ട്വിസ്റ്റ് ഇടുന്നത് 🙈....
വായിച്ചിട്ട് റേറ്റിംഗ്‌സും റിവ്യൂസും തരണം ട്ടോ 😌....