Aksharathalukal

എത്രയോ ജന്മമായി🖤🖇️

Riya_anuz🥀
 
©copyright protected🦋
 
 
"ഗൗതം... "
 
അവളുടെ കൊഞ്ചൽ നിറഞ്ഞ സ്വരം അവന്റെ ചെവിയിൽ പ്രധിധ്വനിച്ചു...
 
ആ മിഴികൾ നിറഞ്ഞൊഴുകി...
 
ഗായു...
 
അവന്റെ സ്വരം നേർത്തിരുന്നു...
 
അവനു നേരെയുള്ള ചില്ലു ഗ്ലാസിൽ നേർത്ത ഇർപ്പത്തോടെ ഒരു കൈ പത്തി പതിഞ്ഞു..
 
അത് അവളായിരുന്നു *ഗൗതമിന്റെ ഗായത്രി*
 
അവന്റെ മാത്രം ഗായു..
 
ആ കൈ പത്തിക്കൂ മീതെ അവന്റെ കൈകൾ വെക്കവേ ഒരു ചെറു സ്പർശനത്തോടെ അവ അപ്രതീക്ഷമായി....
 
ആ ഹൃദയം പിടഞ്ഞു...
 
ഇല്ല... അവൾ തനിക്കൊപ്പം തന്നെ ഉണ്ട്...
 
അവൻ മനസിനെ പിടിച്ചു നിർത്തി....
 
സഹിക്കുന്നുണ്ടായിരുന്നില്ല അവൻ അത്രത്തോളം അവനെ അവളുടെ വിയോഗം തകർത്തിരുന്നു...
 
2 വർഷം പിന്നിടുന്നു...
 
തന്റെ പ്രിയപെട്ടവൾ....
 
ആ ചുണ്ടുകൾ വിതുമ്പി...
 
മുടികൾക്കുള്ളിൽ കൈ കോർത്തവൻ അലറി...
 
സഹിക്കുന്നില്ല...
 
മിഴികൾ നിറഞ്ഞു...
 
തിങ്ങി വളർന്ന താടിയും...
 
പുഞ്ചിരി നഷ്ടമായ ചുണ്ടുകളും...
 
കണ്ണുനീർ സ്ഥാനം പിടിച്ച കണ്ണുകളും...
 
ശരീരം നന്നേ ശോഷിച്ചു പോയി...
 
ആ മിഴികളിൽ കുസൃതിയില്ല...
 
എന്തിനു ആ പഴയ തിളക്കം പോലും നഷ്ടപ്പെട്ടിരുന്നു...
 
അവൻ ചുറ്റും കണ്ണോടിച്ചു...
 
എന്തോ കണ്ടെത്തിയവനെ പോലെ ബെഡിനോരത്തായി തട്ടിയിട്ട ബിയർ ബോട്ടിൽ ചുണ്ടോടപ്പിച്ചു...
 
നിർത്താതെ മടക്കു മടക്കായി കുടിച്ചു കൊണ്ട് അവൻ സ്വയം ആശ്വാസം കണ്ടെത്തി...
 
വർഷം ഇത്ര കഴിഞ്ഞിട്ടും ആ റൂമിനു അവളുടെ ഗന്ധമായിരുന്നു...
 
ഗായുവിന്റെ ഗന്ധം...
 
ഒന്ന് തല കുടഞ്ഞു കൊണ്ടവൻ ബെഡിൽ ഊരിയിട്ടിരുന്ന ബനിയൻ തലവഴിയിട്ടു...
 
മറ്റൊന്നും ശ്രദ്ധിക്കാതെ ഡോർ വെളിച്ചടച്ചവൻ പുറത്തിറങ്ങി...
 
വേഗത്തിൽ കാർ എടുത്തു പോകുമ്പോൾ അവനെ  വിടാതെ നോക്കികൊണ്ടവളും ഉണ്ടായിരുന്നു...
 
തന്റെ പ്രണയം...
 
*...പ്രണയ...*
 
വീടിൽ തൂക്കിയിട്ട പൊടി പിടിച്ച ബോർഡിലൂടെ അവളുടെ കൈ ചലിച്ചു...
 
 
ചിന്തകൾ കാടു പിറകോട്ടു പോയി...
 
തന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നവൻ പിന്നീട് എല്ലാം എല്ലാമായി മാറിയവൻ...
 
ആ മിഴികൾ നിറഞ്ഞു...
 
അവനെ ആദ്യമായി കണ്ട നാളുകൾ ഓർത്തു...
 
തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ ആരെന്നു പോലും അറിയാത്ത ഒരുത്തൻ കെട്ടിച്ചു കൊടുക്കുന്ന അമ്മാവനോട് ദേഷ്യമായിരുന്നു...
 
ആരുടെയും ഔധര്യമില്ലാതെ സ്കോളോർഷിപ്പിൽ നേടിയെടുത്ത ജോലി തട്ടിയെടുത്തു മകൾക്ക് സമ്മാനികുമ്പോൾ അവൾ നിസ്സഹായായായിരുന്നു...
 
രാപകലില്ലാതെ ഉറക്കമൊഴിച്ചും പണിയെടുത്തും താൻ നേടിയ ഡിഗ്രി...
 
അവരോട് കയർത്തു സംസാരിക്കാൻ അവൾക്കവുമായിരുന്നില്ല...
 
ആരോരുമില്ലാത്തവളെ എടുത്തു വളർത്തിയത്തിന്റെ നന്ദിയായി അവൾ അത് തേജ്ജിച്ചു...
 
പക്ഷേ ആ മനസ് പോലും കാണാതെ ഏതോ ഒരുത്തൻ കെട്ടിച്ചു കൊടുക്കാൻ തയാറാകുമ്പോൾ അവൾ അന്നാദ്യമായി ആ മനുഷ്യനെ ശപിച്ചു...
 
തന്റെ അച്ഛനെക്കാൾ പ്രായം വരുന്ന ഒരുത്തനു മുന്നിൽ മിഴികൾ നിറചിരിക്കുമ്പോൾ ഒന്ന് പൊട്ടികരഞ്ഞെങ്കിൽ എന്നാഗ്രഹിച്ചു പോയി അവൾ...
 
ജീവിതത്തിലെന്നും വേദന മാത്രം കൂട്ടായിരുന്നവൾക്ക് ദൈവം സന്തോഷം വിധിച്ചിരുന്നില്ല..
 
അയാളിൽ നിന്ന് വമിചെത്തുന്ന മദ്യത്തിന്റെ ഗന്ധം അവളിൽ ഓക്കനം സൃഷ്ടിച്ചു...
 
അവളുടെ വൃത്തികെട്ട നോട്ടം അവളുടെ ശരീരത്തിൽ ഓടി നടന്നതും അവൾക്ക് വെറുപ്പ് തോന്നി...
 
താലി കെട്ടാനായി ഇരുകണ്ണുകളും മുറുക്കി അടച്ചു ശിരസ് താഴ്ത്തുന്ന അവൾക്ക് ലഭിച്ചത്  കരണം പുകച്ചുള്ള അടിയായിരുന്നു...
 
തല കറങ്ങുന്നത് പോലെ തോന്നി അവൾക്ക്...
 
ഇറങ്ങി വാടി ഇങ്ങോട്ട്... എന്റെ കൊച്ചിനേം വയറ്റിലിട്ട് ഇവനോടൊപ്പം സുഖമായി കഴിയാമെന്ന് വിചാരിച്ചെങ്കിൽ നിനക്ക് തെറ്റി...
വെറുതെ വിടില്ല നിന്നെ ഞാൻ.. നിനക്കറിയാലോ ഈ ഗൗതം ആാണെന്ന്...!
 
അത്രയും പറഞ്ഞു അവൾക്ക് അഭിമുഖമായി നിന്ന് ആ കഴുത്തിൽ താലി കെട്ടി 
എല്ലാം കൂടെ ഒരുമിചായതും അവൾ അവനു മീതെ ശർദിച്ചു...
 
മിഴികൾ കൂമ്പി തളർന്നു വീണ അടഞ്ഞ അവളെ അവൻ കൈകളിൽ കോരിയെടുത്തു എല്ലാവരോടുമായി പറഞ്ഞു...
 
ചുറ്റും കൂടി നിന്നവർക്ക് എന്താ സംഭവിക്കുന്നതെന്ന് മനസിലാകുന്നുണ്ടായിരുന്നില്ല...
 
പക്ഷേ അവന്റെ പതർച്ചയില്ലാത്ത വാക്കുകളും അവന്റെ കുഞ്ഞെന്ന പ്രയോഗവും അവിടെ മുഴുവൻ പിറുപിറുകൽ വർധിപ്പിച്ചു..
 
ഗായത്രിയെ നെഞ്ചോടക്കി പിടിച്ചു അവൻ സധൈര്യം പറഞ്ഞു
 
"ഇവൾ എന്റെ പെണ്ണാ.. ഈ ഗൗതം ജീവനോടെയുള്ളപ്പോൾ എന്നെക്കാൾ അവകാശം പറഞ്ഞു വരാമെന്ന് ആരും വ്യാമോഹിക്കേണ്ട...
എന്റെ ജീവൻ പോയാലും നിങ്ങൾക്കിവളെ കിട്ടില്ല..എന്റെ പ്രാണന ഇവൾ.."
 
ഒരിക്കൽ കൂടെ അവളെ നോക്കികൊണ്ട് അവളെ ചേർത്ത് പിടിച്ചവൻ പറഞ്ഞു...
 
പോരും നേരം ആ കിളവനെയും അവളുടെ അമ്മാവനെയും ദേശിച്ചു നോക്കാനും അവൻ മറന്നില്ല...
 
അവർ നേരെ പോയത് അവന്റെ ഫ്ലാറ്റിലേക്കായിരുന്നു...
 
ആരോരും ഇല്ലാത്ത അവൻ ചോദിക്കാൻ മാറ്റാരുമുണ്ടായിരുന്നില്ല...
 
ഒരു മെറൂൺ സാരിയുടുത്തു തളർന്നു കിടക്കുന്ന അവളെ അവൻ കൗതുകത്തോടെ നോക്കി...
 
അവളുടെ കഴുത്തിൽ കിടക്കുന്ന ആലില താലി കാണവേ താൻ എന്താ ചെയ്തതെന്ന ബോധം അവൻ വന്നത്...
 
 
ഇവൻ ഗൗതം ഉറ്റ സുഹൃത്തിന്റെ കൂടെ അവന്റെ ഗേൾഫ്രണ്ടിന്റെ ചേച്ചിടെ കല്യാണത്തിന് പോയതാണ് ആൾ...
 
ഒരു സ്ട്രൈഞ്ച് സ്വഭാവകാരൻ... പക്ഷേ ആൾ പാവമാ.. ആരും സ്നേഹിക്കാനില്ലാത്തത് കൊണ്ട് തന്നെ എടുത്തു ചാട്ടം അല്പം കൂടുതലാ..
 
അങ്ങനെയാണവൻ ഗായത്രിയെ ആദ്യമായി കാണുന്നത്...
 
അവിടെ എത്തിയത് മുതൽ ഗൗതം അസ്വസ്ഥതനായിരുന്നു...
 
ഇത് വരെ ഇല്ലാത്ത വെപ്രാളം...
 
കണ്ണുകൾ ആരേയോ തേടും പോലെ..
 
ഒടുവിൽ കതിർമണ്ഡപത്തിൽ മിഴികൾ നിറച്ചു തേങ്ങിക്കൊണ്ടിരിക്കുന്നവളിൽ എത്തി നിന്നു...
 
നെഞ്ചോന്ന് പിടഞ്ഞുവോ...
 
എന്തിനാ ആ മിഴികൾ തന്നെ നോവിക്കുന്നത്...
 
ആ കണ്ണുനീരിന്റെ ചുണ്ട് അവനിൽ വ്യാപിക്കും പോലെ ആ മിഴികളിൽ ചുവപ്പ് പടർന്നു..
 
അതിന്റെ കൂടെ രാഹുലിന്റെ ഗായുവിനെ പറ്റിയുള്ള വെളിപ്പെടുത്തൽ കൂടെ ആയതും അവന്റെ നിയന്ത്രണം നഷ്ടപ്പെട്ടു...
 
കരഞ്ഞു കൊണ്ട് എല്ലാം സഹിച്ചിരിക്കുന്നവളോട് ദേഷ്യമാണ് തോന്നിയത്..
 
മറ്റൊന്നും ആലോചിക്കാതെ അവളെ തല്ലുമ്പോളും വായിൽ തോന്നിയ കള്ളം വിളിച്ചു പറയുമ്പോളും അവൻ മറ്റൊന്നും ആലോചിച്ചിരുന്നില്ല...
 
അവളുടെ കണ്ണുകളിൽ നിറഞ്ഞ പകപ്പ് അവൻ കണ്ടില്ലെന്ന് നടിച്ചു, ഒരു കണക്കിന് അവൾ തളർന്നു വീണത് അവൻ ആശ്വാസമായിരുന്നു...
 
പക്ഷേ ഗൗതമിന്റെ ചെയ്തികൾ കണ്ടു ഞെട്ടി നില്കുവായിരുന്നു രാഹുലും അമൃതയും...
 
അവർക്ക് ഒരക്ഷരം മിണ്ടാൻ പോലും കഴിയാത്ത വിധമായിരുന്നു അവന്റെ സംസാരം..
 
ഇതേ സമയം അവന്റെ ഉള്ളിൽ അവളെ ആർക്കും വിട്ടു കൊടുക്കില്ലെന്ന ചിന്തമാത്രമായിരുന്നു...
 
ക്ഷീണത്താൽ മയങ്ങുന്ന അവളെ നോക്കി അവന്റെ ഉള്ളം തുടിച്ചു...
 
ഒരു മന്ത്രണമെന്ന പോലെ പറഞ്ഞു...
 
*തന്റെ ഗായു...*
 
മറുതൊന്നും ചിന്തിക്കാതെ ആ മൂർദ്ധാവിൽ ചുബിക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞു കവിഞ്ഞിരുന്നു...
 
പഴയതെല്ലാം മനസ്സിൽ തികട്ടി വന്നതും ഒരു പുക പോലെ ആ രൂപം മറഞ്ഞു നീങ്ങി...
 
അവനിൽ ലയിച്ച അവളുടെ ആത്മാവ്..
 
അവൻ അകന്നു പോകുന്നതും നോക്കി അവനു പിറകെ അവളും ഉണ്ടായിരുന്നു...
 
ആ കൈകളിൽ കൈ കോർക്കാനാവാതേ...
 
ഒന്ന് വാരി പുണരാൻ പോലും കഴിയാതെ...!
 
അവൾ കണ്ടറിയുകയായിരുന്നു മരിച്ചു മണ്ണോടടിഞ്ഞിട്ടും തന്നോടുള്ള അവന്റെ സ്നേഹത്തെ ആ കരുതലിനെ...
 
ഒരിക്കലും ഗായു തന്നിൽ നിന്ന് അകന്നു പോയെന്ന് വിശ്വസിക്കാൻ അവനാകുമായിരുന്നില്ല...
 
പലപ്പോഴായി അവളെ അവൻ തൊട്ടറിയുകയായിരുന്നു..
 
തനിക്കു ചുറ്റും ഒരു വലയ കവചം പോലെ അവൾ ഉണ്ടെന്ന് അവനും അറിയാമായിരുന്നു..
 
പക്ഷേ സ്നേഹിച്ചു കൊതി തീരും മുന്നേ അവനിൽ നിന്നും തട്ടിയെടുക്കാൻ മാത്രം എന്ത് തെറ്റാണവർ ചെയ്തെതെന്ന് ദൈവത്തിനു മാത്രമേ അറിയൂ...
 
സർവാതിപന്റെ പ്രിയപെട്ടവർക്ക് യാഥാനകൾ ഏറുമെന്ന് പറഞ്ഞപോലെ..
 
ചെറുപ്പം തൊട്ടേ അവഗണനവയും തള്ളികളയലും മാത്രം കണ്ടു ആരിൽ നിന്നും ഒരു തരി സ്നേഹം പോലും ലഭിക്കാതെ വിധിയാൽ കൂട്ടി ചേർത്ത തന്റെ തുണയിൽ എത്തി ചേർന്നവർക്ക് മരണം കൊണ്ടാണല്ലോ വിധി വിരഹം സമ്മാനിച്ചത് 
 
_____________________________💔🖤
 
 
ഗായു....
 
പതിഞ്ഞ സ്വരത്താൽ അവൻ അവളെ തട്ടി വിളിച്ചു...
 
ക്ഷീണത്താൽ മയങ്ങി പോയ ഗായു അവന്റെ വിളികേട്ടാണ് ഉണർന്നത്..
 
തട്ടി വിളിച്ച ഉടനെ എണീറ്റത് കൊണ്ട് തന്നെ വിട വാങ്ങിയ തലവേദന സൂപ്പർ ഫാസ്റ്റ് പിടിച്ചു വന്നു...
 
കവിൾ തടം ചെറു നീറ്റലുണ്ടായിരുന്നു ചെറുതായി നീരെടുത്തിരുന്നു 
 
വേദന കൊണ്ട് മുഖം ചുളുങ്ങിയപ്പോൾ അവൻ അവൾക്കു നേരെ ഒരു ഗ്ലാസ്‌ വെള്ളവും ടാബ്‌ലെറ്റും നൽകി...
 
ആദ്യം ഒന്നു മടിച്ചെങ്കിലും അവന്റെ ശാന്തമായ പുഞ്ചിരി കണ്ടതും തലവേദനക്ക് യാതൊരു ശമനം ഇല്ലാത്തത് കൊണ്ടും മടിച്ചു നിൽക്കാതെ അത് വാങ്ങി കുടിച്ചു...
 
ഒരു മുറിയിൽ രണ്ട് ഭാഗങ്ങളിലായി ഇരുവരും സ്ഥാനം ഉറപ്പിച്ചു...
 
ഇരുവർക്കും എന്തൊക്കെയോ പറയണമെന്ന് ഉണ്ടായിരുന്നെങ്കിലും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല...
 
സമയം കടന്നു പോയികൊണ്ടിരിക്കെ മടിച്ചു മടിച്ചു ഗായു സംസാരത്തിന് തുടക്കം കുറിച്ച്..
 
 
അതേയ്...
 
വളരെ നേർത്ത സ്വരം...
 
മറ്റെന്തോ ആലോചിരിക്കുന്ന ഗൗതം കേട്ടതേയില്ല എന്ന് മനസിലായതും അവൾ ഒന്നു കൂടെ അവനെ തട്ടി വിളിച്ചു...
 
തന്റെ തൊട്ടരികിലായി വിറച്ചു കൊണ്ടു നില്കുന്നവളെ അവൻ കൗതുകത്തോടെ നോക്കി..
 
ഇരുവരുടെയും കണ്ണുകൾ പരസ്പരം ഉടക്കി അവളിൽ നിന്ന് നോട്ടം പറ്റാത്തത് പോലെ തറഞ്ഞു നിന്നു എത്ര ശ്രമിച്ചിട്ടും അവനു ആ മിഴികളിൽ നിന്ന് അവന്റെ കണ്ണുകൾ മോചിപ്പിക്കാനായില്ല...
 
മിഴികൾ കഥകൾ കൈമാറിക്കൊണ്ടിരുന്നു...
 
അതിൽ സ്നേഹം, വാത്സല്യം, വേദന, നിസഹായത എന്നിങ്ങനെ പല ഭാവങ്ങളും..
 
ടിങ്... ടോങ്..
 
കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഇരുവരും നോട്ടം മാറ്റിയത്..
 
ഗായു ഞെട്ടി മാറിയതും അവൻ അവളെ ഒന്നു നോക്കികൊണ്ട് പുറത്തു പോയി..
 
വാതിൽ തുറന്നതും സംസാരിക്കാൻ പോലും ഇട കൊടുക്കാതെ അമൃതയും രാഹുലും ഉള്ളിലേക്ക് ഇടിച്ചു കേറി...
 
അപ്പോഴും ഗായു ഉള്ളിൽ മടിച്ചു നിന്നു, പുറത്തെ ബഹളം കേട്ട് ആരാണെന്നറിയാൻ എത്തി നോക്കി...
 
അവിടെ ഗൗതമിനോട് വഴക്കിടുന്ന രാഹുലിനെയും അമൃതയെയും അവൾ മാറി മാറി നോക്കി..
 
എന്ത് ചെയ്യണമെന്ന് അറിയാതെ നിൽകുമ്പോളാണ് അമൃത ഗായുവിനെ കാണുന്നത്..
 
കണ്ട മാത്രയിൽ ദേഷ്യത്താൽ അവളുടെ കവിൾ തടം നോക്കി ഒന്നു പൊട്ടിച്ചു...
 
ആ മിഴികൾ നിറഞ്ഞു തൂവി...
 
അമൃതയുട പ്രവർത്തി കണ്ടതും ഗൗതമും രാഹുലും സ്തംഭിച്ചു പോയി അവളുടെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു നീക്കം പ്രധീക്ഷിച്ചിരുന്നില്ല...
 
അതിനു പുറമെ അവളുടെ കുത്തി നോവിക്കുന്ന വാക്കുകൾ കൂടെ ആയതും ഗൗതമിനു ദേഷ്യം സഹിക്കാനായില്ല..
 
ച്ചീ...
 
നീ ഇത്രക്ക് വൃത്തികെട്ടവളായിരുന്നോ...
 
ഒരുത്തനേം വളച്ചു അവന്റെ കുഞ്ഞിനേം വയറ്റിലിട്ട് നടക്കാൻ നിനക്ക് ലജ്ജ തോന്നിയില്ലേ.. അതെങ്ങനെ ചത്തു പോയ തന്തടേം തള്ളടേം സ്വഭാവമല്ലേ കാണിക്കൂ...
 
നിന്നെ ഇത്രയും കാലം യാതൊരു കുറവും വരാതെ നോക്കിയ എന്റെ വീട്ടുകാരോട് തന്നെ വേണമായിരുന്നെടി..
 
ആർക്കറിയാം പാവം ഗൗതമിനെ കൈയും കലാശവും കാട്ടി മയക്കി കാണും...
 
ശേ... അവൻ നിന്നെ പോലെ ഒന്നിനെയെ കിട്ടിയൊള്ളു...
 
അമ്മു..
 
അമൃതയുടെ വാക്കുകൾ അതിർ കവിഞ്ഞതും ഒരു അലർച്ചയോടെ അവൻ വിളിച്ചു 
 
ആ കണ്ണുകളിൽ ചുവപ്പ് വർണ്ണം പടർന്നു
..
 
മതി പ്രസംഗിച്ചത്..
 
ഇവൾ എന്തായാൽ നിനക്കെന്താ...
 
നീയും കൊള്ളാം നിന്റെ വീട്ടുകാരും കൊള്ളാം..
 
ഒന്നുമില്ലേൽ നീ ഈ ഞെളിഞ്ഞു നിക്കുന്നത് ഇവൾ രാവന്തിയോളം കഷ്ടപ്പെട്ടുപടിച്ചതിന്റെ ഫലമായല്ലേ..
 
അതിനു നന്ദി പറയാതെ ദ്രോഹിക്കാൻ നോക്കുന്നോ...
 
എന്നാ കേട്ടോ.. ഈ ഗൗതമെന്ന ഞാൻ ആ വീട്ടിൽ കാലുകുത്തുന്നത് വരെ ഞങ്ങൾ നേരിൽ കണ്ടിട്ടില്ല മിണ്ടിയിട്ടില്ല തൊട്ടിട്ടില്ല ഇവൾ എന്റെ ആരുമല്ല..
 
പക്ഷേ ഈ പാവം പെണ്ണിനോട് നിങ്ങളെല്ലാവരും ചേർന്ന് നടത്തുന്ന ക്രൂരത കണ്ടു നിൽക്കുമെന്ന് കരുതിയോ..
 
ഇല്ല കഥ ചമഞ്ഞു ഇവളെ വിളിച്ചിറക്കി കൊണ്ടു വന്നിട്ടുണ്ടെങ്കിൽ നാലാളുടെ മുന്നിൽ വെച്ച് താലി കെട്ടിയിട്ടുണ്ടെങ്കിൽ എന്റെ ശ്വാസം നിലകും വരെ ഈ കൈ ഞാൻ വിടില്ല..
 
ആരെന്നോ എന്തെന്നോ അറിയാത്ത എന്റെ കൂടെ ഇവൾ വന്നെങ്കിൽ അത്രത്തോളം ഈ പാവം സഹിച്ചിരിക്കണം..
 
ആരോരുമില്ലത്ത എനിക്ക് ഈ നിമിഷം മുതൽ ഇവൾ മാത്രമേ ഉള്ളു..
 
ഈ നിമിഷം ഇറങ്ങണം ഇവിടന്ന് ഇനി കൂടപ്പിറപ്പാണ് അതാണെന്ന് പറഞ്ഞു ഒറ്റൊരെണ്ണം ഈ പടികയറരുത്..
 
കഴിയുമെങ്കിൽ എന്റെ അമ്മുവായി എന്റെ സഹോദരിയെ പോലെ നിന്ന് മനസിലെ പകയും വിദ്വേഷവും ഒഴിവാക്കി നിനക്ക് ഇങ്ങോട്ട് വരാം അപ്പോൾ മാത്രം...
 
പറഞ്ഞു തീർന്നതും രാഹുൽ കാറ്റ് പോലെ വന്നു അവളെ വിളിച്ചിറക്കി കൊണ്ടു പോയി..
 
എല്ലാവരും പോയി കഴിഞ്ഞതും ഗായു അവനെ കെട്ടിപിടിച്ചു കരഞ്ഞു..
 
ആരുമില്ലാതിരുന്ന അവൾക് ചോദിക്കാൻ ആരോ ഉണ്ടെന്ന  തോന്നലിൽ മാറ്റാരെടുത്തുന്നും കിട്ടാത്ത സംരക്ഷണം അവനിൽ നിന്ന് കിട്ടുന്നുണ്ടെന്നറിഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി..
 
സ്വന്തമെന്ന് പറയാൻ ആരോ...!
 
അവളുടെ കണ്ണുനീർ ഷർട്ടിൽ പതിയുമ്പോൾ പോലും അവൻ നീരസം തോന്നിയില്ല..
 
ഒരിക്കൽ ഇതുപോലെ ഒന്ന് പൊട്ടിക്കരയാൻ താനും വെമ്പിയിട്ടുണ്ട്..
 
അവളെ ചേർത്ത് പിടിച്ചു ആ മുടിയിഴകളിൽ വിരലോടിക്കുമ്പോൾ ഇരുവർക്കും തെല്ലു പോലും ജാള്യത തോന്നിയില്ല ഭയം തോന്നിയില്ല വാത്സല്യം മാത്രം..അവന്റെ അധരങ്ങൾ ആ നെറ്റിൽ മുദ്രണം തീർക്കുമ്പോൾ ആ മിഴികൾ അടഞ്ഞു സംതൃപ്തിയോടെ..❣️
 
ഗൗതം അവളിൽ നിന്ന് അകന്നു മാറി തന്റെ ഷെൽഫ് തുറന്നു അത്യാവശ്യം ലൂസ് ടൈപ്പ് തന്നെ ഷർട്ടും ഒരു അഡ്ജസ്റ്റബിൾ പാന്റ്സും അവൾക്ക് നേരെ നീട്ടി..
 
ആദ്യം ഒന്നും മനസിലാകാതെ പകച്ചു നിന്നെങ്കിലും യന്ത്രികമായി അവളതു വാങ്ങിച്ചു..
 
നേരം ഒരുപാടയില്ലേ പോയി ഫ്രഷായേക്ക് തല്കാലം ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യ് ബാക്കി വേണ്ടതൊക്കെ നാളെ വാങ്ങിക്കാം..
 
അവൾ പോലും അറിയാതെ അവൻ പറയുന്നതിനൊക്കെ അവൾ തലയാട്ടി സമ്മതമറിയിച്ചു..
 
അവൾക്കൊരു പുഞ്ചിരി നൽകി അവൻ മുറിവിട്ടിറങ്ങി..
 
കുറച്ചു നേരം എന്തൊക്കെയോ ആലോചിച് വേഗം ഫ്രഷായി ഇറങ്ങി...
 
മറ്റു ആഭരണങ്ങൾ എല്ലാം ഊരി വെച്ച് ഒരു കുഞ്ഞു സ്റ്റേഡും താലി മാലയും മാത്രമായിരുന്നു അവൾ അണിഞ്ഞത്..
 
നെറ്റിയിലെ കുങ്കുമം ചെറുതായി മാഞ്ഞു തുടങ്ങിയിട്ടുണ്ട്..
 
ചായങ്ങൾ ഒന്നുമില്ലാതെ തന്നെ നല്ല തെളിച്ചമാർന്ന മുഖം വെളുത്തു മെലിഞ്ഞ കൊച്ചു സുന്ദരി..
 
അവന്റെ ഡ്രെസ്സിനുള്ളിൽ അവൾ കിടന്നു ആടും പോലെ തോന്നി അവൾക്ക്..
 
റൂമിൽ ഇരുന്നു മടുത്തപ്പോൾ പുറത്തിറങ്ങാൻ തുനിഞ്ഞ ഗായു ആദ്യം ഒരു തല മാത്രം പുറത്തേക്കിട്ട് അവനെ നോക്കി..
 
ചുറ്റും അവൻ ഇല്ലെന്ന് ഉറപ്പു വരുത്തി പുറത്തിറങ്ങുമ്പോൾ ഇതെന്തു ജീവി എന്നാ റിയാക്ഷനായിരുന്നു അവന്റെ മുഖത്തു..
 
പൊട്ടി വന്ന ചിരി സമർഥമായി ഒളിപ്പിച്ചു വെച്ച് അവളെ ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോൾ ഒരു കുഞ്ഞു കുട്ടിടെ ലാഗവാമായിരുന്നു അവൾക്ക് ഇന്ന് വരെ ആർക്കൊപ്പവും ഒരുമിച്ചിരുന്നു കഴിക്കാഞ്ഞിട്ടാകാം..
 
അവൻ അവളുടെ ഓരോ ഭാവവും നോക്കി കാണുകയായിരുന്നു.. ആസ്വദിക്കുകയിരുന്നു..
 
ഭക്ഷണം കഴിച്ചു കഴിഞ്ഞു എല്ലാം അവൾക്കൊപ്പം ക്ലീൻ ചെയ്യാൻ അവനും കൂടി അവനെ നോക്കി പുഞ്ചിരിക്കാൻ അവളും മറന്നില്ല..
 
അവളുമായി മുറിയിൽ കയറുമ്പോൾ കേറണോ വേണ്ടയോ എന്നവൾ സംശയിക്കാതിരുന്നില്ല..
 
ബെഡിനോരം ചേർന്നിരിക്കുമ്പോൾ വല്ലാത്ത ഭയം അവളെ കീഴ്പ്പെടുത്തി..
 
എന്തൊക്കെയോ ആലോചിച്ചിരിക്കുമ്പോൾ മടിയിലായി എന്തോ വല്ലാത്ത ഭാരം തോന്നി അവൾക്ക്..
 
തന്റെ മടിയിൽ തലചായിച്ചു കിടക്കുന്നവനെ അവൾ അത്ഭുതത്തോടെ നോക്കി..
 
അത് കണ്ടില്ലെന്ന് നടിച്ചു ആ വയറിൽ മുഖമമർത്തി തന്നെയവൻ കിടന്നു..
 
അവൾക്കുളിൽ തീ പൊരി നാളം പാഞ്ഞുപോയത് പോലെ തോന്നി..
 
ഒന്നു ഉരിയാടാൻ പോലും കഴിയാതെ നിശ്ചലമായി ഇരിക്കുമ്പോൾ..
 
അവൻ തന്നെ അവളുടെ കൈകൾ അവന്റെ മുടിയിൽ കോർത്തി വെച്ചു..
 
അവൻ ആഗ്രഹിച്ചത് പോലെ ആ കൈകൾ മുടിക്കിടയിൽ പരതുമ്പോൾ അവളുടെ ചുണ്ടിൻ കോണിലും ഒരു പുഞ്ചിരി പടർന്നു..
 
അവളുടെ വയറിൽ മുഖം പുഴ്ത്തി കിടക്കുമ്പോൾ നാളുകൾക്കു ശേഷം അവൻ മനഃസമാധാനത്തോടെ നിദ്രയെ പുൽകി...
 
ഇടുപ്പിലൂടെ വട്ടം ചുറ്റിയ കൈകൾ പോലും മാറ്റാതെ ആ ഇരുന്ന ഇരുപ്പിൽ ഗായുവും ഉറക്കം പിടിച്ചിരുന്നു...
 
പുതു പുലരിയെ വരവേൽക്കാൻ ഭൂതകാലത്തിന്റെ നോവുകളില്ലാതെ വേദനകളില്ലാതെ തന്റെ പ്രിയപെട്ടവന്റെ ചൂടേകിയുള്ള മയക്കം... ❣️
 
_____________________________________________
 
ഗായു...
 
തിടുകപ്പെട്ടെന്തോ തിരയുന്നതിനിടയിൽ അവൻ വിളിച്ചു..
 
അടുക്കളയിൽ പിടിപ്പത് പണിയിലായിരുന്ന ഗായു കാര്യമറിയാൻ അവനരികിലേക്ക് വന്നു..
 
പ്രധാനപെട്ടതെന്തോ കാണാനില്ല എന്ന് പറഞ്ഞു ടെൻഷൻ അടിച്ചു നിൽക്കുന്ന ഗൗതമിനൊപ്പം ഫയൽ തിരയാൻ അവളും കൂടി..
 
വെപ്രാളത്തോടെ പലയിടത്തും പരതിയെങ്കിലും ബെഡ്‌റൂമിൽ ആദ്യം കണ്ട ഫയൽ അവളുടെ ശ്രദ്ധയിൽ പെട്ടു..
 
മടിച്ചു നിൽക്കാതെ അതു തന്നെയാണോ ഫയൽ എന്ന് ഉറപ്പു വരുത്തുന്ന ഗായു ഒരു നിമിഷം ഉയർന്നു പൊങ്ങി..
 
സാരികിടയിലൂടെ വയറിൽ ഇഴഞ്ഞു ചേരുന്ന അവന്റെ കൈകൾ അവളിൽ ജാള്യത സൃഷ്ടിച്ചു..
 
ആ തുടുത്ത അധരങ്ങളോടൊപ്പം ആ കവിളുകൾ ചുവന്നു തുടുത്തു..
 
അവളുടെ പിൻകകഴുത്തിലൂടെ ഏന്തി വലിഞ്ഞു അവളെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ അവളിൽ നിറയെ അവനോടുള്ള പ്രണയമായിരുന്നു...
 
സ്നേഹിക്കാൻ ആരും ഇല്ലാത്തത് കൊണ്ട് തന്നെ അവന്റെ സ്നേഹം അവളിലും അവളെ കരുതൽ അവനിലും വല്ലാത്ത മാറ്റം തന്നെയായിരുന്നു ഉണ്ടാക്കിയെടുത്തത്...
 
ഒരു അധികാരഭാവത്തോടെ അവളെ സ്നേഹിക്കുന്ന അവനെ  പലപ്പോഴും അവൾ മിഴികൾ ചിമ്മാതെ നോക്കിനിന്നിട്ടുണ്ട്..
 
വന്ന നാൾ തൊട്ട് ഇന്നോളമത്രയും ഒരു സൂചികൊണ്ടു പോലും കുത്തി നോവികാത്ത അവൻ അവളിൽ അത്ഭുദമായിരുന്നു..
 
ഇങ്ങനെയും സ്നേഹിക്കാനാവുമെന്നത് അവൾ അറിയുകയായിരുന്നു..
 
അവന്റെ ഓരോ നോട്ടത്തിലും നിറഞ്ഞു നിൽക്കുന്ന സ്നേഹവും കരുതലും അവളും ആവോളം നുണഞ്ഞു..
 
നിയന്ത്രണം വിട്ടുപോകുന്ന നിമിഷങ്ങളിൽ അനുവാദത്തിനായി മിഴികൾ സമ്മതം തേടുമ്പോൾ മറുത്തൊരു വാക്ക് പറയാൻ അവൾക്ക് ആവുമായിരുന്നില്ല..
 
അല്ല.. അവന്റെ സ്നേഹം അത്രമേൽ അവൾ ആശിച്ചിരുന്നു...
 
താഴത്തും തറയിലും വെക്കാതെ ഒരു കുഞ്ഞു കുഞ്ഞിനെ പോലെയവൻ അവളെ കൊണ്ടു നടന്നു..
 
ആ മെലിഞ്ഞൊട്ടിയ ശരീരത്തിൽ നിന്ന് കുറച്ചൊക്കെ തടിച്ചു തുടുത്ത സുന്ദരികോതയായി മാറി.. അതിനെ മാറ്റു കൂട്ടാൻ എന്ന വണ്ണം നെറുകിലും ആ മാൻപേട മിഴികളിലും കട്ടിയിൽ നീട്ടി വരക്കുന്ന സിന്ദൂരവും കണ്മഷിയും ധാരാളമായിരുന്നു..
 
മറ്റേന്തിനെക്കാളും അവനു പ്രിയം അവളുടെ നെറുകയിൽ പറ്റിപിടിച്ച സിന്ദൂരമാണ്.. തന്റെ മാത്രമെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുമ്പോൽ അവളിൽ അത് തിളങ്ങികൊണ്ടിരുന്നു..
 
നാളുകൾ കഴിയുന്തോറും ഇരുവരും വല്ലാതെ അടുത്ത്പോയി..
 
അവനെ പിരിഞ്ഞിരിക്കാൻ അവൾക്ക് ഒരു നിമിഷം പോലും ആവിലെന്ന അവസ്ഥ കണ്ടു അവന്റെ നിർബന്ധത്തിന് വഴങ്ങി അവൾ മെഡിസിൻ കംപ്ലീറ്റ് ചെയ്യാൻ കയറി..
 
അവരുടെ പ്രണയത്തിന് ശാക്ഷിയെന്ന പോലെ ആ പ്രകൃതിയും അവർക്കൊപ്പം കൂടി..
 
വൈകാതെ തന്നെ അവർക്കിടയിൽ ഒരാൾ കൂടെ കടന്നു വന്നു...
 
അതു എന്തു കൊണ്ടും അവർക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തിനു കാരണമായി...
 
അവൾക്ക് 8 മാസം ആകുന്നത് വരെ ക്ലാസ്സ്‌ കംപ്ലീറ്റ് ചെയ്തു..
 
ആരുടെയും സഹായമില്ലാതെ അത്ര നാൾ അവളെ കൈവെള്ളയിൽ വെച്ച് നടന്ന ഗൗതമിന് ഗായുവിന്റെ 9 മാസം തുടക്കത്തിൽ വന്ന ഫോൺ കോളിലൂടെ അവന്റെ ജീവിതം നഷ്ടപ്പെടാൻ തുടങ്ങി..
 
വിധിയുടെ വിളയാട്ടം എന്നാ പോലെ മഴയുള്ള ഒരു രാത്രിയിൽ അവൻ ഗായുവിനെ തനിച്ചാക്കി മാറി നിൽക്കേണ്ടി വന്നു..
 
ഓഫീസിൽ എന്നുമില്ലാത്ത റൈഡും മറ്റു കേസുകളും സമയം പോയതറിഞ്ഞേ ഇല്ല.. ഫോൺ ജാം ആയിരുന്നത് കൊണ്ട് ഗായുവിനു വിളിക്കാനും സാധിച്ചില്ല..
 
ബാറ്ററി ഡെഡ് ആയ ഫോണിലേക്ക് നോക്കിയവൻ നിശ്വസിച്ചു,അതിനു പുറമെ വഴിയരികിൽ വെച്ച് വണ്ടി കേടാവുക കൂടി ചെയ്തത് അവൻ മറ്റൊന്നും ചെയ്യാനായില്ല..
 
എന്തോ മനസ്സിൽ എന്തെന്നില്ലാത്ത വിങ്ങൽ.. കാരണം അറിയാത്താ ഭയം വന്നു മൂടുന്നത് പോലെ..
 
"ഗൗതം.. "
 
എന്നാ ഗായുവിന്റെ അലർച്ച ചെവിയിൽ മുഴങ്ങും പോലെ..
 
മറ്റൊന്നും ശ്രദ്ധിക്കാതെ വേഗത്തിൽ അവൻ ആ മഴയിലൂടെ ഓടി..
 
ഓടി ഓടി കാലു കുഴഞ്ഞെങ്കിലും ഗായു എന്ന് മന്ത്രിച്ചുകൊണ്ടാവൻ ഒടുവിൽ വീട്ടിൽ എത്തി..
 
ഇരു മുട്ടിലും കൈകൾ പിടിച്ചു.. ശ്വാസം അടക്കി..
 
"ഗൗതം"...
 
വീടിനുള്ളിൽ നിന്ന് അലർച്ച ഉയർന്നതും അവൻറെ ഉള്ളിലൂടെ ഒരു മിന്നൽ പിണറപ്പ് കേറി പോയി..
 
ഗായു..
 
അവന്റെ സ്വരം അന്തരീക്ഷത്തിൽ ഉയർന്നു..
 
ഓടി വീടിനുള്ളിൽ കയറിയ അവനു തല കറങ്ങും പോലേ തോന്നി..
 
അവിടെ ഇവടയായി തളം കെട്ടി നിൽക്കുന്ന രക്തം ആരോ രണ്ടു പേർ ചേർന്ന് സ്റ്റയറിലൂടെ വലിച്ചിഴക്കുന്ന തന്റെ പ്രാണൻ..
 
നിസാസഹായത നിറഞ്ഞ ആ നോട്ടം താങ്ങാനാവാതെ അവൻ അവൾക്കരികിലേക്കോടി..
 
അവളുടെ സ്ഥാനം തെറ്റി കിടക്കുന്ന  വലിച്ചു കീറിയ വസ്ത്രങ്ങളും രക്തം പുരണ്ട ശരീരവും അവനെ നിർവികരിതനാക്കി..
 
മറ്റൊരു ഭാഗത്തു നിന്ന് ഇതെല്ലാം ക്യാമെറയിലെ ഒപ്പിയെടുക്കുന്ന ഒരുവനെ കണ്ടതും ഗൗതം പാഞ്ഞു ചെന്നവനെ അടിച്ചു വീഴ്ത്തി..
 
ഒരുപാട് നേരം അവാരെ തടുത്തു നിർത്താൻ 
അവൻ ആകുമായിരുന്നില്ല..
 
അത് കണ്ടതും അത് വരെ നിശബ്ദമായി സോഫയിൽ കാലുമേ കാൽ കയറ്റി വെച്ചിരുന്ന   ഒരു വൻ എണിറ്റു വന്നു..
 
പോക്കറ്റിൽ നിന്ന് ഒരു പൊടി എടുത്തു കൈയിൽ അല്പം കോടഞ്ഞെടുത്തു മൂക്കിലേക്ക് വലിച്ചു കേറ്റി..
 
എന്നിട്ട് മുക്കൊന്ന് കുടഞ്ഞുകൊണ്ട് നിലത്തു കിടക്കുന്നാ ഗായുവിന്റെ കാലിൽ പിടിച്ചു വലിച്ചിഴച്ചു..
 
ശക്തിയായി അവളെ വലിച്ചു മാറ്റിലേക്കിട്ടതും ക്ഷീണം കൊണ്ടും വേദനകൊണ്ടും അവളിൽ നിന്ന് ഒരു ഞെരക്കം ഉയർന്നു പൊങ്ങി..
 
കണ്ണുകാലിലൂടെ രക്തം ഒഴുകി..
 
ഡാ.. എന്നലറി കൊണ്ട് ഗൗതം അവന്റെ അടിക്കാൻ ഓങ്ങിയെങ്കിലും മറ്റുള്ളവർ അവനെ പിടിച്ചു വെച്ചു..
 
ഗായുവിന്റെ അരികിലേക്ക് ചേർന്ന് കിടന്നു ആ കഴുത്തിൽ മുഖം പൂഴ്ത്തി അയാൾ അവളുടെ ഗന്ധം വലിച്ചെടുത്തു..
 
ആ തളർച്ചയിലും മുഖം ചരിച്ച അവളുടെ മുഖം അടക്കിഒന്നു കൊടുത്തു..
 
കുതറി മാറാൻ തുടങ്ങിയ ഗൗതമിനെ അവർ കത്തികൊണ്ട് കുത്തി..
 
വയറിൽ നിന്ന് ഒഴുകിയ രക്തവും പുകച്ചിലും അവനെ ബാധിച്ചില്ല..
 
ഹൃദയം കിനിഞ്ഞിറങ്ങുന്ന രക്‌തവും കണ്ണിൽ നിന്ന് ഒഴുകുന്ന ചുടു രക്തവും നിസ്സഹായനാക്കുവാൻ അവൻ കഴിയുമായിരുന്നില്ല..
 
ഗായുവിലേക്ക് അടുത്തു അവളുടെ വസ്ത്രങ്ങൾ അടർത്തി എടുക്കാൻ നോക്കുന്ന അയാളെ സർവ  ശക്തിയുമെടുത്തവൻ ചവിട്ടി വീഴ്ത്തി..
 
ഞാൻ ജീവനോടെ ഉള്ളപ്പോ നീ അവളെ തൊടില്ലടാ..
 
എന്റെ പ്രാണനാട അവൾ..
 
കണ്ണുകൾ നിറഞ്ഞൊഴുകി.. ആ വേദനയിലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു തന്റെ താലിയിൽ മുറുകെ പിടിക്കുമ്പോൾ തൊടയിടുക്ക് വെട്ടിപൊളിയുന്നത് പോലെ തോന്നി അവൾക്ക് വേദനകൊണ്ട് ഞെരങ്ങുന്ന അവളെ തല്ലിനിടയിൽ ആരും ശ്രദ്ധിച്ചില്ല..
 
ഇരു കാലുകളും കുത്തിവെച്ചു ശ്വാസം വലിച്ചു വിടാൻ പോലും അവൾക് സാധിക്കില്ലായിരുന്നു..
 
കൈയിൽ തടഞ്ഞ കത്തികൊണ്ട് യാതൊരു കാരുണ്യവുമില്ലാതെ അവരെയെല്ലാം വെട്ടി വീഴ്ത്തുമ്പോൾ അവനിൽ ദയയില്ലായിരുന്നു വേദനയില്ലായിരുന്നു..
 
പക നിറഞ്ഞു നിൽക്കുന്ന അവന്റെ കണ്ണുകൾ അവരുടെ പിടച്ചിൽ കണ്ടു സന്തോഷം കണ്ടു..
 
ജീവറ്റു കിടക്കുന്ന ആ നാലു ശരീരത്തിലും അവൻ വീണ്ടും വീണ്ടും കുത്തി കൊണ്ടിരുന്നു..
 
ആഹ്ഹ....
 
ഗായുവിന്റെ അലർച്ച കേട്ടാണ് അവൻ അവളെ നോക്കിയത്..
 
അപ്പോഴേക്കും മിഴികൾ മുകളിലേക്ക് മറിഞ്ഞു പോകുമെന്നായിരുന്നു..
 
പാഞ്ഞു ചെന്ന് അവളെ മടിയിലേക്ക് ചായിക്കുമ്പോളും ആ മുർദ്ധാവിൽ ചുമ്പിക്കുമ്പോളും.. ഒന്നുമില്ലെന്ന് പറഞ്ഞു ആശ്വസിപ്പിക്കുമ്പോളും ആ ഹൃദയമിടിപ്പ് നേർത്ത് വരുന്നതവനറിഞ്ഞു..
 
അരുതെന്ന് വിലക്കിയിട്ടും അവസാന ശ്വാസത്തിലും അവൾ അവനോട് പുഞ്ചിരി കൈവിടാതെ മൊഴിഞ്ഞു...
 
I....lo... Ve.... Y.. Ou...
 
Go... Uth... Am..
 
ഞാ..ൻ... വ... രും...
 
അത്രയും പറഞ്ഞു അവൾ ഉയർന്നു പൊന്തി.. ആ ശ്വാസം നിലച്ചതും അവൻ പൊട്ടി കരഞ്ഞു അതേ നിമിഷം അന്തരീക്ഷത്തിൽ ഒരു പൊടികുഞ്ഞിന്റെ കരച്ചിൽ ഉയർന്നു..
 
ആ ചോര കുഞ്ഞിനെ ചോര പുരണ്ട കൈകൊണ്ട് അടക്കി പിടിക്കുമ്പോൾ അവളെ ചേർത്ത് പിടിച്ചു മൂത്തുമ്പോൾ അവൻ സ്വബോധം നഷ്ടപ്പെടുമെന്ന് തോന്നി..
 
ഗായു...
 
അവസാനമായി അവൻ പൊട്ടികരഞ്ഞു..
 
അപ്പോഴേക്കും പോലീസ് അവിടെ എത്തിയിരുന്നു..
 
കുഞ്ഞിനെ നല്ലൊരു ഹോസ്പിറ്റലിലേക്ക് മാറ്റി ഗൗതമിന്റെ കൈകളിൽ വിലങ്ങുവെക്കുമ്പോൾ അവൻ തടഞ്ഞില്ല..
 
അവസാനമായി അവളെയും കുഞ്ഞിനേയും ചേർത്ത് പിടിച്ചു ചുംബിച്ചു...
 
 
സ്നേഹിച്ചു കൊതിതീരാത്തവന്റെ ഹൃദയം ചിന്നി ചിതറി രക്തം വാർന്നത് മറ്റാരും കണ്ടില്ല..
 
അവന്റെ ഉള്ളം അപ്പോഴും നിറഞ്ഞു നിന്നിരുന്നത് അവളുടെ ചിരിച്ചു നിൽക്കുന്ന മുഖവും കൊഞ്ചാലോടേയുള്ള  ഗൗതം എന്നാ വിളിയുമായിരുന്നു..
 
ആ കണ്ണുനീരിനൊടുവിലും അവനിൽ പുഞ്ചിരി തത്തി എല്ലാം തകർന്നവന്റെ പുഞ്ചിരി... 💔
 
_____________________________________________
 
 
5 വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞു തിരിച്ചു വന്ന അവന്റെ മനസിൽ തെളിഞ്ഞ ആ മുഖത്തിന് യാതൊരു മാറ്റാവുമില്ലായിരുന്നു..
 
അത്ര നാൾ അവന്റെ വരവിനായി കാത്ത ഒരു ആത്മയുണ്ടായിരുന്നു ആ വീട്ടിൽ..
 
അവളുടെ പ്രസൻസ് അറിഞ്ഞെന്ന പോലെ അവൻ സമാനില തെറ്റി പോകുമെന്ന് തോന്നി..
 
ഇന്നും മായാതെ തളം കെട്ടി നിൽക്കുന്ന അവളുടെ ഗന്ധവും ചോരയുടെ മണവും വീണ്ടുമവനെ വിവശനാക്കി..
 
അത് കണ്ടു ഒന്ന് സമാധാനിപ്പിക്കാൻ പോലും ആവാതെ അവളും..
 
ഇനി അവനെ ഒരാൾക്കല്ലാതെ മറ്റാർക്കും തിരുച്ചുകൊണ്ടുവരാൻ ആവില്ലെന്ന് അവളെ പോലെ തന്നെ അവനും അറിയാമായിരുന്നു..
 
അത് അവളായിരുന്നു *ധ്വനി*
 
ഒരു വേള പഴയതെല്ലാം തിരിച്ചു കിട്ടിയെങ്കിൽ എന്നവൻ ആശിച്ചു
 
നിന്നിൽ നിന്ന് വമിക്കുന്ന നിശാഗന്ധിയുടെ ഗന്ധം നിലക്കാത്തിടത്തോളം കാലം ഞാൻ തനിച്ചല്ല..നിന്റെ ഓർമകൾ പേറി,ഒരു ശ്വാസതിനപ്പുറം ഒരു മിടിപ്പിനപ്പുറം വീണ്ടും നിന്നെ നെഞ്ചോരം ചേർത്ത് പുഞ്ചിരിമായത്തഅധരത്തോട് അധരങ്ങൾ കോർത്തിടാൻ ഒരു മോഹം..തിരികെ നൽകുമോ വിധിയെ എന്നിൽ നിന്നടർത്തിയെടുത്ത പ്രണയത്തിൻ താളുകൾ,അവളായിരുന്നില്ലയോ എന്റെ പ്രണാൻ... 💔🥺
 
                       #goutham's gaayu🖇️🖤
 
അവന്റെ വണ്ടി കുതിച്ചുയരുന്നത് കണ്ടതും അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു..
 
എന്തൊക്കെയോ നേടിഎടുക്കാനെന്ന പോലുള്ള പുഞ്ചിരി..
 
ഇതേ സമയം മെയിലുകൾ താണ്ടി അവൻ കുതിച്ചുയർന്നു..
 
കാറ്റും മഴയും മഞ്ഞും ഒന്നും വക വെക്കാതെ നീണ്ട മൂന്ന് ദിവസതിനു ശേഷം അവൻ അവിടെയെത്തി..
 
*st.orphanage & play school,
Mysore💒
 
ഒരു വല്യ ക്രിസ്ത്യൻ ഓർഫനേജായിരുന്നത്..
 
ക്രിസ്തുമസ് കാലമായത് കൊണ്ട് തന്നെ കുട്ടികളൊന്നും ഇല്ലായിരുന്നു..
ബന്ധു വീടുകളിലും മറ്റുമായി വിരുന്നുപോയിരുന്നു..
 
അവൻ ഒന്ന് നിശ്വസിച്ചു കൊണ്ട് കൈയിൽ കരുതിയ കളിപ്പാട്ടങ്ങളും ചോക്ലേറ്റസും കൈയിൽ കരുതി..
 
മദറിനടുത്തേക്ക് ചെന്നു..
 
അവനെ കണ്ടതും പരിചിത ഭാവത്തിൽ അവർ സ്വാഗതം ചെയ്തു .. താൻ പറയാൻ വന്ന കാര്യം പറയാൻ പോലും സമ്മതിക്കാതെ ഒരു പുഞ്ചിരിയോടെ അവനുമായി പല വഴികളിലൂടെ ചെന്നു...
 
ഒരു കുഞ്ഞു പെൺതരിയുടെ കിളികൊഞ്ചൽ കേട്ടതും അവന്റെ നെഞ്ചിടിപ്പേറി..
 
"ധ്വനി"
 
മദർ വിളിച്ചതും കയ്യിൽ ഒരു നോട്ട് പാടും പിടിച്ചു ഒരു 5 വയസുകാരി കുണുങ്ങി വന്നു..
 
ആരേയും മയക്കുന്ന ആ ചിരി അത് ഗായുവിന്റേത് പോലെയായിരുന്നു...
 
ഒരു കുഞ്ഞു ഗായു...
 
അവന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു..
 
പക്ഷേ അതിനേക്കാൾ അവൻ അതിശയിച്ചത് അവളുടെ "papa " എന്ന വിളിയാണ്...
 
ചിരിയോടെ തന്നെ വാരിപുണർന്ന അവളെ ഇരു കൈകളിലും കോരിയെടുത്തവൻ ചുംബിച്ചു..
 
കണ്ണുകളിൽ നീർതിളക്കം പൊടിഞ്ഞു..
 
ഇരുവരെയും ഒരു ചെറു തെന്നൽ തലോടി പോയി ഇതേ സമയം അന്തരീക്ഷത്തിൽ ചെറുതായി മഴ പൊടിയുന്നുണ്ടായിരുന്നു ആ ആത്മാവിന്റെ സന്തോഷമാകാം..
 
ധ്വനിയുമായി ഓർഫനേജ് വിടുമ്പോൾ തന്റെ
അതേ വിധി തന്നെ ഈ കുഞ്ഞു പ്രായത്തിൽ ധ്വനി നേരിടേണ്ടി വന്നതിൽ അവൻ സങ്കടം തോന്നി..
 
കാരണം അവൻ അത്രത്തോളം ആ അവസ്ഥ വെറുത്തിരുന്നു..
 
അവർ ഇരുവരും പോകുന്നത് നോക്കി ആ തെന്നലിനൊപ്പം ആ പുസ്തകത്തിന്റെ താളുകൾ മറിഞ്ഞു..
 
അതിൽ ധ്വനിയെ ഉയർത്തി എടുത്ത ഗൗതമും അവരെ നോക്കി പുഞ്ചിരിക്കുന്ന ഗായുവുമായിരുന്നു അതിനടിയിൽ അവൾ കുറിച്ചിട്ട വരികൾ ഗായുവിന്റേതായിരുന്നു...
 
അവളുടെ ഗൗതമിനുള്ളത്...
 
    " വീണ്ടും നിന്നെലേക്കെത്തുന്ന നാളിനായി ഞാൻ കാത്തിരിക്കുന്നു ഗൗതം..വീണ്ടും നിന്നിലേക്കെത്താൻ ഞാൻ താൽകാലികമായി വിട വാങ്ങുന്നു, നിനക്കായി നമ്മുടെ ധ്വനിക്കായി ഞാൻ തിരിച്ചു വരും ആ നല്ല നാളേക്കായി കാത്തിരിക്കാം... "❣️
 
                        _Gaaayathri💋
 
ചുറ്റും വന്യമായ കാറ്റടിച്ചു..ഇലകൾ തട്ടി തെറിച്ചു..ചില്ലുകൾ പൊട്ടി..മരക്കൊമ്പുകൾ ഒടിഞ്ഞു.. മഴക്ക് ശക്തിയേറി..ഒരു ഇടിമുഴക്കം പോലെ ആ ആത്മാവ് അന്തരീക്ഷത്തിലേക്ക് അലിഞ്ഞു ചേർന്നു..!
 
ഇതേ സമയം നീല സ്കെർട്ടും വൈറ്റ് ബനിയനും അണിഞ്ഞു കേൾ ചെയ്ത മുടിയുമായി ഒരു പെൺകുട്ടി ഓടി നടന്നു.. ആ ചുണ്ടിൽ ആരെയും മയക്കാൻ പാകത്തിലുള്ള പുഞ്ചിരി ഉണ്ടായിരുന്നു...
 
"ഹൃദ്യ മഹേന്ദ്രൻ.."
 
നിശാഗന്ധിയുടെ ഗന്ധമുള്ള പെണ്ണ്... ഗൗതമിന്റെ മാത്രം ഗായു... അവനു വേണ്ടി മാത്രം പുനർജനിച്ചവൾ..വെണ്ണിലാവ് പോലെ ശോഭയുള്ളവൾ...
 
ദൈവം വേർപെടുത്തിയ ആ ഇരു മനസുകൾ വീണ്ടും ഒന്നിക്കുന്നു അതിലും ശോഭിക്കൻ അതിലും പ്രണയം പകരാൻ അവരുടെ ധ്വനിക്കൊപ്പം...
 
ധൃതി കൂട്ടിഓടിനിടയിൽ അവൾ കണ്ടതുമില്ല, മറ്റെന്തോ ചിന്തിച്ചു വന്ന അവൻ അറിഞ്ഞതുമില്ല..
 
ഓടി വന്നവൾ അവനെ ഇടിച്ചു വീഴ്ത്തുമ്പോൾ യാന്ത്രികമെന്നോണം അവളുടെ ഇടുപ്പിലൂടെ വലയം ചെയ്തവൻ മറിഞ്ഞു വീണു...
 
ഒരു നിമിഷം അവൻ ശ്വാസമെടുക്കാൻ മറന്നു പോയി ഇരുവരുടേയും ഹൃദയമിടിപ്പുയർന്നു അവന്റെ കണ്ണുകൾ നിറഞ്ഞുവോ..?
 
അറിയില്ല...
 
അവന്റെ നാവിൽ നിന്നാ നാമം ഉയർന്നു...
 
'ഗായു'
 
അതേ... അവൾ തന്നെ മാൻപേടകണ്ണുകളും ആരേയും മയക്കുന്ന പുഞ്ചിരിയും എന്തിനേറെ പറയുന്നു ആ ഗന്ധം പോലും വിട്ടുമാറാത്ത ഗായുവിന്റെ അതേ പകർപ്പ്..
 
അന്നാദ്യാമായി മണ്ഡപത്തിൽ വെച്ചു കണ്ട അതേ ഭാവം,അതേ ഭയം..
 
അവനിൽ നിന്ന് അടർന്നു മാറി പുഞ്ചിരിച്ചുകൊണ്ട് അവനു കൈ കൊടുത്തവൾ പറഞ്ഞു...
 
Sorry... മനഃപൂർവമല്ലാട്ടോ.. ഒന്നും മനസിൽ വച്ചേക്കല്ലേ ഗൗതം..
 
അവന്റെ കഴുത്തിൽ തൂങ്ങികിടക്കുന്ന ഐഡി കാർഡിലേക്ക് കണ്ണോടിച്ചവൾ പറഞ്ഞു...
 
ആ കൊഞ്ചൽ ഒട്ടും തന്നെ കുറയാതെ..
 
പക്ഷേ ഇതേ സമയം കണ്ണു നിറഞ്ഞ വേറെ ഒരു കണ്ണുകൾ കൂടെ ഉണ്ടായിരുന്നു..
 
ധ്വനിയുടെ..
 
സ്വപനത്തിൽ മാത്രം വന്നു കണ്ട രൂപം..
 
തന്റെ കൈപിടികളിൽ നിന്നുയർന്നു വന്ന ചിത്രം...
 
"അമ്മാ.."
 
"ഗായുമ്മ.. "
 
അവൾ സ്വയം മൊഴിഞ്ഞു പോകുന്നേരം കുഞ്ഞിന് നിന്നു ആ കുഞ്ഞു മൂടിയിഴകളിൽ വിരലോടിച്ചു ആ ഉണ്ടകവിളിൽ മുത്തികൊണ്ടവൾ നടന്നു നീങ്ങി...
 
 
ശ്ഹ്...
 
ഞൊടിയിൽ എരിവ് വലിച്ചു കൊണ്ടവൾ തിരിഞ്ഞു നിന്നു...
 
Heyy... ഗൗതം...
 
ഞാൻ പറയാൻ വിട്ടു...
 
I am *hridhya*❤️
 
Nice to meet you...
 
കാണാം... അല്ല കാണണം....
 
പുഞ്ചിരിച്ചു കൊണ്ട് നടന്നകലുന്നവളെ നോക്കി നിൽക്കേ അവരിൽ ഇരുവരിലും ഒരു പുഞ്ചിരി വിരിഞ്ഞു...
 
സങ്കടങ്ങൾക്കിടയിൽ പുതു സന്തോഷമെന്ന പോൽ...
 
എന്നാൽ വീണ്ടും അവരിലേക്കെത്താൻ വേണ്ടി തുടിച്ച ആ നിശാഗന്ധി പൂവിന്റെ വെപ്രാളം ആരും കണ്ടിരുന്നില്ല..
 
"എത്രയോ ജന്മമായി*🖤🖇️
 
അവനു വേണ്ടി കാത്തിരുന്നു കാത്തിരുന്നു നേടിയ തന്റെ പ്രണയം... തന്റെ പ്രാണൻ... വിധി അക്കറ്റിമാറ്റിയ പ്രണയം തിരികെ നേടാനായി പുനർജ്ജന്മമെടുത്തവൾ.. ഗായത്രി...
 
അല്ലല്ലാ....
 
*ഹൃദ്യ... ❤️*
 
ഹൃദയമുള്ളവൾ... സ്നേഹം നിറഞ്ഞവൾ...
 
____________________🖤_____________________
 
 
  ഈ കഥ ഇവിടെ നിർത്തുന്നു... അതിനർദ്ധം ഇത് തീരുകയാണെന്നല്ല... അവർ ജീവിതം തുടങ്ങുന്നേള്ളൂ ഒന്നിൽ നിന്നോന്നായി..ഗായുവിൽ നിന്ന് ഹൃദ്യയിലേക്ക്..
 
ആദ്യമേ പറഞ്ഞിരുന്നു ഇതൊരു short story ആണെന്ന്... സമയത്തിന് പോസ്റ്റാൻ സാധികാതതിൽ കേധിക്കുന്നു...
 
ആഗ്രഹിച്ചത് പോലെ എഴുതാൻ കഴിഞ്ഞിട്ടില്ലെങ്കിലും... I am happie with this❤️.. ഇഷ്ടപെട്ടെങ്കിൽ രണ്ട് വരി എനിക്കായി കുറിക്കണെ...
 
ഇനിയൊരു മടങ്ങി വരവ് ആലോചിക്കേണ്ടിയിരിക്കുന്നു... ഇനി ഞാൻ തിരികെ വരണമെങ്കിൽ നിങ്ങൾ കൂടിയേ തീരു... So guys...!