വാസു മാമേ...... ഒന്നിങ്ങട് വന്നുഡോ.
നേരം എത്ര ആയി എന്നറിയോ?
എന്റെ പാറു കുട്ടിയെ ഞാൻ ഇതാ വരുന്നു.
എന്റെ മോളെ എന്താണാവോ ഇങ്ങനെ കിടന്നു കയറു പൊട്ടിക്കുന്നെ.
ശിവ അവിടെ വന്നു നമ്മളെ കാണാതെ വിഷമിക്കുന്നുണ്ട്ടാകും. അതാ ഞാൻ പാറു പറഞ്ഞു.
അതിനു സമയം ആകുന്നെ ഉള്ളു കുട്ടിയെ.
അവർക്ക് ശിവയെ കാണാനുള്ള കൊതി കൊണ്ടാവും. ഒത്തിരി ആയില്ലേ മോളെ എല്ലാവരും ഒന്ന് കണ്ടിട്ട്.
കൈ സാരി തലപ്പിൽ തുടച്ചു കൊണ്ടു ലക്ഷ്മി പുറത്തേക്ക് വന്നു.
അയാൾ ചിരിച്ചു കൊണ്ടു കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു.
പുറകെ രണ്ടാളും ഓടിക്കേറി.
ആരാണെന്നല്ലേ. ഇതാണ് നമ്മുടെ പാറു എന്ന പാർവതി ഉം ഈച്ചു എന്ന ഗ്രീഷ്മ ഉം. ഇവരുടെ കളി കുട്ടികാരിയായ നന്ദന എന്ന നന്ദു ന്റെ വിവാഹമാണ് നാളെ. അതിൽ പങ്കെടുക്കാൻ മൂന്നു പേരുടെയും കൂട്ടുകാരിയായ ശിവ എന്ന ശിവാനി വരുന്നുണ്ട്. അവളെ കൂട്ടാൻ എയർപോർട്ടിൽ പോകാനുള്ള തിരക്കിലാണ് രണ്ടാളും. വാസു ശിവയുടെ അമ്മയുടെ അനിയനാണ് . അദ്ദേഹത്തിന്റെ ഭര്യ ആണ് ലക്ഷ്മി. ഇവർക്ക് കുട്ടികൾ ഇല്ലാത്തതു കൊണ്ടു ഇവര് നാളാലും അവർക്ക് മക്കളാണ്. ശിവ പ്ലസ് ടു കഴിഞ്ഞ് മാതാ പിതാക്കൾക്ക് ഒപ്പം സ്റ്റേറ്റ് ക്ക് പോകേണ്ടി വന്നു. ബാക്കി മൂന്നു പേരും നാട്ടിൽ തന്നെ പഠിച്ചു
എയർപോർട്ടിൽ മുന്നിൽ ഇരിപ്പുറകാതെ നിൽക്കുന്നവരെ കണ്ട് വാസു നു ചിരി വന്നു.
ഇങ്ങനെ ചിരിക്കണ്ടാട്ടോ ഈച്ചു ചുണ്ടോന്ന് കൊട്ടി പറഞ്ഞു.
അങ്ങോട്ട് ഒന്ന് നോക്കിയേ
പാറുവും ഇച്ചുവും പുറം തിരിഞ്ഞു നോക്കിയപ്പോൾ അതാ അവരുടെ ശിവ വരുന്നു.
അവളെ കണ്ട് രണ്ടാളുടെയും കണ്ണുകൾ ഈറനണിഞ്ഞു.
ഓടി പോയി രണ്ടാളും അവളെ കെട്ടി പുണർന്നു.
ശിവയുടെ അവസ്ഥ യും മറിച്ചായിരുന്നില്ല.
കൂട്ടുകാരികൾ മുവരും ആ നിൽപ്പ് തുടർന്ന്. അതു കണ്ടു വാസു വന്നു തട്ടി വിളിച്ചു. പോകാം കുട്ടികളെ.
ശിവ വാസു നെ കണ്ടു കെട്ടിപിടിച്ചു.
അയാൾ വാത്സല്യത്തോടെ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു. ലക്ഷ്മി അമ്മ വന്നില്ല മാമേ.
ഇല്ല മോളെ. മോള് വന്നത് കൊണ്ട് ആളു എന്തൊക്കെ ഉണ്ടാകുന്ന തിരക്കിലാണ്. മോൾക്ക് തരുവാൻ. പിന്നെ മുത്തശ്ശി ഒറ്റക്കാവില്ലേ അതാ.
കാറിൽ ഇരുന്നു രണ്ടും കൂടി ശിവ യുടെ ചെവി തിന്നുന്നുണ്ട്.
ഡി ശിവ.... നീ അങ്ങ് അമേരിക്ക ഇൽ തന്നെ ആണോ. പാറു ആണേ
എന്തേടി
അല്ല നിന്റെ വേഷം കണ്ട് ചോദിച്ചതാണ്.. ഞാൻ കരുതി നീ വല്ല മാതമാ ലുക്ക് ഇൽ ആകും വരുക എന്ന്.
ഒന്ന് പോയെ പാറു. ഞാൻ നിങ്ങളുടെ ആ പഴയ ശിവ തന്നെയാ
(തുടരും )
ഇഷ്ട്ട പെട്ടാൽ സഹോ കമന്റ് ആക്കണേ