Aksharathalukal

വേണി -6

പിറ്റേന്ന് കോളേജിൽ പോയപ്പോ ആതിയോട് ഇന്നലെ ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞു. അവൾക്കും വല്യ സന്തോഷം ആയിരുന്നു. ഉച്ചയ്ക്ക് ക്യാന്റീനിലോട്ട് ഭക്ഷണം കഴിയ്ക്കാൻ പോയപ്പോഴാണ്,ഇവിടെ pG ചെയ്യുന്ന വൈശാഖേട്ടൻ എന്റെ അടുത്തേയ്ക്ക് വരുന്നത് കണ്ടത്. ഞാനൊന്നു പേടിച്ചു കാരണം പുള്ളിക്കാരനുമായിട്ട് ഞാൻ വഴക്കാണ്. അയാൾക്ക് എന്നെ ഇഷ്ടമാണെന്നും പറഞ്ഞു പുറകെ നടക്കുവാണ്. ഞാൻ ആദ്യമൊക്കെ പറഞ്ഞതാ എനിയ്ക്ക് അങ്ങനെ ഒരിഷ്ടം ചേട്ടനോട് ഇല്ല എന്ന്. പിന്നെ ഭീഷണിയായി. ഒരു ആർട്സ് ഡേയുടെ അന്ന് എല്ലാവരുടെയും മുന്നിൽ വച്ചു എന്റെ കൈയിൽ കയറി പിടിച്ചപ്പോ, ഞാൻ ഒന്ന് കൊടുത്തു. അത് കഴിഞ്ഞ് വല്യ ശല്യം ഇല്ലാതിരുന്നതാ. 
“ഹാ, ആരിത്, വേണികുട്ടിയോ എത്ര നാളായി മോളെ ചേട്ടൻ കണ്ടിട്ട്….. 
ഞാൻ മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു. 
“നിക്ക് മോളെ.. നീ അങ്ങ് വല്യ ആളാവണ്ട.. ഈ വൈശാഖ് ഒന്ന് വേണം എന്ന് ആഗ്രഹിച്ചാൽ അത് നടത്തുക തന്നെ  ചെയ്യും.. പക്ഷെ നീ എനിയ്ക്ക് അങ്ങനെയല്ല. വല്ലാത്ത ഒരു ആഗ്രഹമാണ്.. നിന്നോട്.. 
എന്നും പറഞ്ഞുകൊണ്ട് അയാൾ എന്നെയൊന്നു ചുഴിഞ്ഞുനോക്കി. ഞാൻ വെറുപ്പോടെ മുഖം തിരിച്ചു. 
“ഹാ, ചേട്ടൻ ഒരു സസ്‌പെൻഷൻ ഒക്കെ കഴിഞ്ഞ് വന്നതാ.. വല്ലാത്ത ക്ഷീണം ചേട്ടനെ ഒന്ന് ഉഷാറാക്കാൻ ന്റെ മോൾ ഒരുമ്മ തന്നെ… താ മോളെ… 
അവിടുന്ന് രക്ഷപെടാൻ ഒരു വഴിയുമില്ലാരുന്നു. എല്ലാവരും നിസ്സഹായരായി നോക്കി നിൽക്കുന്നു. വല്യ പേടിയാണ് എല്ലാവർക്കും. വൈശാഖിന്റെ മുഖം എന്റെ മുഖത്തോട് കൂടുതൽ അടുത്ത് വന്നു. 
“താ…..മോളെ.. 
നിന്ന നിൽപ്പിൽ മരിച്ചു പോയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. 
“ഞാൻ തന്നാൽ മതിയോ… 
ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാൻ എനിയ്ക്ക് തിരിഞ്ഞു നോക്കേണ്ട ആവശ്യം ഇല്ലായിരുന്നു. “അഭിയേട്ടൻ “
ഓടിച്ചെന്ന് ആ നെഞ്ചിൽ അഭയം തേടുമ്പോഴേയ്ക്കും കരഞ്ഞുപോയിരുന്നു ഞാൻ.ആ കൈകളും എന്നെ വലയം ചെയ്തിരുന്നു. 
“നിനക്ക് ഞാൻ ഒരു മുന്നറിയിപ്പ് തന്നതല്ലേ വൈശാഖെ… വീണ്ടും ഇവളുടെ പുറകെ തന്നെ ആണോ നീ.. ഒന്നും മറന്നിട്ടില്ലല്ലോ അല്ലെ.. 
വൈശാഖ് ഒന്ന് പതറി.
“ഇത് അവസാനത്തേതാ, എനിക്ക് പോയിട്ട് ഒരു അത്യാവശ്യം ഉണ്ട് ഇല്ലാരുന്നേൽ ഈ കണക്കു ഇവിടെ വച്ചു തീർക്കുമായിരുന്നു…. അപ്പൊ വരട്ടെ വൈശാഖെ.. മേലാൽ ന്റെ പെണ്ണിനെ തൊട്ട് പോവരുത്.. നിന്റെ നോട്ടം പോലും ഇവളുടെ ദേഹത്ത് വീണെന്ന് ഞാൻ അറിഞ്ഞാൽ അന്നത്തെ പോലെ ആയിരിക്കില്ല, കൊന്നു കളയും ഞാൻ… മനസ്സിലായോ നിനക്ക്…. 
താക്കീതായിരുന്നു ആ വാക്കുകളിൽ. അഭിയേട്ടന്റെ രണ്ടുമൂന്ന് ഫ്രണ്ട്സ് വന്നിട്ടുണ്ടായിരുന്നു ബാംഗ്ലൂർൽ  നിന്നും അവർക്ക് എന്നെ പരിചയപ്പെടുത്താൻ വിളിക്കാൻ വന്നതായിരുന്നു അഭിയേട്ടൻ. 
“ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇങ്ങനെ കരയുകയല്ല വേണ്ടത് തിരിച്ചു നല്ല മറുപടി കൊടുക്കണം മനസ്സിലായോ..  ഇപ്പൊ ഞാൻ വന്നില്ലാരുന്നെങ്കിൽ നീ എന്ത് ചെയ്തേനെ.. അവന് ഉമ്മ കൊടുക്കുമായിരുന്നോ..?.... അന്ന്  നിന്റെ കൈയിൽ പിടിച്ചപ്പോ കൊടുത്തത് പോലെ ഒരെണ്ണം കൊടുക്കാൻ മേലാരുന്നോ നിനക്ക്.. 
 
ഞാൻ ഒന്നും മിണ്ടിയില്ല. ഞങ്ങൾ നേരെ ഒരു കോഫിഷോപ്പ്ലേക്കാണ്  പോയത്. രണ്ടുമൂന്നു ഫ്രണ്ട്സ് ഉണ്ടായിരുന്നു, എല്ലാവരെയും പരിചയപെട്ടു. അവരെ അവരുടെ ഫ്ലാറ്റ്ഇൽ  കൊണ്ടുവിട്ടിട്ടാണ് ഞങ്ങൾ വീട്ടിലേയ്ക്ക് വന്നത്. അഭിയേട്ടൻ എന്നെ കൊണ്ട് വിട്ടിട്ട് തിരിച്ചുപോയി. കോളേജിൽ നടന്നതൊന്നും വീട്ടിൽ പറയണ്ട എന്ന് പറഞ്ഞിട്ട അഭിയേട്ടൻ പോയത് അതുകൊണ്ട്തന്നെ ഞാനൊന്നും പറഞ്ഞില്ല.
 
എന്റെ ഇന്റെർണൽ എക്സമിനു മുന്നേ തന്നെ നിശ്ചയം നടത്തണം എന്നായിരുന്നു തീരുമാനം.അതുകൊണ്ടുതന്നെ ഏറ്റവും അടുത്ത ഒരു മുഹൂർത്തവും കുറിപ്പിച്ചു കൊണ്ടാണ് അച്ഛൻ വന്നത് അപ്പോൾത്തന്നെ വല്യച്ചനെ വിളിച്ചു അറിയിക്കുകയും ചെയ്തു. പിന്നെ നിശ്ചയത്തിനുള്ള ഒരുക്കങ്ങളായിരുന്നു. 
നിശ്ചയത്തിനുള്ള സാരി അപ്പച്ചിടെ വക ആയിരുന്നു. മെറൂൺ നിറത്തിലുള്ള വെൽവെറ്റിന്റെ ബ്ലൗസിൽ ഗോൾഡൻ സ്റ്റോൺ വർക്കും അതിനുചേരുന്ന ഗോൾഡൻ ഷെയ്ഡ് വരുന്ന സെറ്റ് സാരിയുമായിരുന്നു എന്റെ വേഷം. അഭിയേട്ടന് അതിന് ചേരുന്ന നിറത്തിലുള്ള കുർത്തയും മുണ്ടും എടുത്തു. വളരെ അടുത്ത ബന്ധുക്കളെ മാത്രമേ വിളിച്ചിരുന്നുള്ളു. എന്റെ വീട്ടിൽ വച്ചുതന്നെയായിരുന്നു ചടങ്ങ്. 
പത്തുമണിയോടെ അഭിയേട്ടനും കുടുംബവും എത്തി. എല്ലാവരുടെയും അനുഗ്രഹത്തോടെ ഞാൻ ആദ്യം അഭിയേട്ടന്റെ വിരലിൽ മോതിരം ചാർത്തി. ശേഷം എനിയ്ക്കും. പിന്നെ കുടുംബത്തോടെ കുറച്ച് ഫോട്ടോയും എടുത്തു. ഞങ്ങൾ രണ്ടുപേരുമുള്ള കുറച്ചു ഫോട്ടോയും എടുത്തു. അപ്പോഴേയ്ക്കും ഭക്ഷണം കഴിയ്ക്കാനായി വന്നു വിളിച്ചിരുന്നു. പോകാൻ തുടങ്ങിയപ്പോഴേയ്ക്കും അഭിയേട്ടൻ എന്നെ പിടിച്ചുനിർത്തി. 
“ഞങ്ങൾ പുറകെ വന്നോളാം നിങ്ങൾ നടന്നോ…...കാത്തുവിനേം അപ്പൂനേം പറഞ്ഞു വിട്ടു. 
“നീ എവിടേയ്ക്ക ഈ ഓടുന്നെ.. നമുക്ക് ഒരു selfi ഒക്കെ എടുത്തിട്ട് പതുക്കെ പോയാൽ പോരെ….. 
“മതി.. ഞാൻ ചിരിച്ചു.. 
അഭിയേട്ടനുമായിട്ട് രണ്ട്മൂന്ന് സെൽഫിയ്ക്ക് പോസ് ചെയ്തു എന്നിട്ട് ഞങ്ങൾ ഭക്ഷണം കഴിയ്ക്കാനായി പോയി. 
ഭക്ഷണം ഒക്കെ കഴിഞ്ഞ് കുറച്ചുനേരം കൂടി കഴിഞ്ഞാണ് അവർ ഇറങ്ങിയത്. അഭിയേട്ടന്റെ കുടുംബക്ഷേത്രത്തിൽ എന്തോ പൂജ ഉണ്ടെന്നും അത് ഞങ്ങൾ രണ്ടാളും ഒരുമിച്ച് പോയി ചെയ്യണം എന്നും മുഹൂർത്തം നോക്കിയപ്പോ പറഞ്ഞെന്ന് അച്ഛൻ എന്നോട് പറഞ്ഞു. അഭിയേട്ടന്റെ സൗകര്യം കൂടി നോക്കി ഒരുദിവസം തീരുമാനിയ്ക്കാം എന്ന് വച്ചു. 
അത്താഴം കഴിഞ്ഞ് ഉറങ്ങാനായി ഞാൻ മുകളിലേയ്ക്ക് പോയി.
“അഭിറാം ” എന്ന് സ്വർണലിപികളിൽ എഴുതിയിരിയ്ക്കുന്ന മോതിരത്തിലേയ്ക് നോക്കിയപ്പോൾ അറിയാതെ തന്നെ എന്റെ ചെടികളിൽ പുഞ്ചിരി വിരിഞ്ഞു. ഒരിയ്ക്കലും പ്രതീക്ഷിച്ചതല്ല. അഭിയേട്ടന്റെ വധുവായിട്ട്  അവിടേയ്ക്ക് പോകാൻ കഴിയുമെന്ന്. 
അപ്പോഴേയ്ക്കും ഫോൺ ring ചെയ്തിരുന്നു. ഡിസ്‌പ്ലൈയിൽ തെളിഞ്ഞു വന്ന പേര് കാൺകെ വീണ്ടും ചിരി സ്‌ഥാനം പിടിച്ചിരുന്നു. 
‘അഭിയേട്ടൻ ‘
                                           (   തുടരും )
                        
                                     സ്നേഹപൂർവ്വം 
                                       നിശാഗന്ധി 🌼🤗
 

വേണി -7

വേണി -7

4.5
3319

അഭിയേട്ടനോട് കുറേനേരംസംസാരിച്ചിട്ടാണ്  ഞാൻ ഉറങ്ങാനായി പോയത്.വളരെ സന്തോഷം തോന്നി എനിയ്ക്ക്.     പിറ്റേന്ന് നേരത്തെ തന്നെ എഴുന്നേറ്റ് കോളേജിൽ പോകാനായി ഇറങ്ങി. അപ്പോഴേയ്ക്കും ആതിയും വന്നിരുന്നു. അവസാനവർഷം ആയതുകൊണ്ടുതന്നെ എല്ലാ റെക്കോർഡും നോട്സ്മ്മ്  കംപ്ലീറ്റ് ചെയ്ത് കാണിയ്ക്കണം. ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞ് ആതിയുമായി ലൈബ്രറിയിൽ പോയപ്പോഴാണ് ഞങ്ങളുടെ സീനിയർ ആയ PG ബ്ലോക്കിലെ ജിഷ്ണുച്ചേട്ടൻ എന്നെ അനേഷിച്ചു വന്നത്. "ഹായ്, കൃഷ്ണവേണി അല്ലെ…. "അതെ……. "ഞാൻ ജിഷ്ണു, അഭിയേട്ടന്റെ ഫ്രണ്ട്‌ന്റെ അനിയൻ ആണ്. അഭിയേട്ടൻ എന്നെ വിളിച്ചിരുന്നു, വൈശാ