Aksharathalukal

ആദിദേവ് 💕Part-5

 
അതും പറഞ്ഞു അവനും അവളുടെ പുറകെ ഓടി. 
 
നീ  വേണമെകിൽ ഫോൺ കൊണ്ട് പൊക്കോ പക്ഷേ നിന്റെ ഫോട്ടോ ഞാൻ എന്റെ ലാപ്പിൽ സേവ് ചെയിതിട്ടു ഉണ്ട്. 
 
അവന്റ വാക്കുകൾ കേട്ടു അവൾ സ്വിച് ഇട്ട പോലെ സ്റ്റെപ്പിൽ  നിന്നു. 
 
"കാലൻ വീണ്ടും പണി തന്നു ഇനി ഇപ്പൊ എന്ത് ചെയ്യും ദൈവമേ "
 
അവനെ നോക്കി നല്ലപോലെ ഒന്ന് ചിരിച്ചു കാണിച്ചു. വാല് മുറിഞ്ഞു നിൽക്കുന്ന ആദിടെ അടുത്തേക്ക് അവൻ നടന്നു അടുത്തു. 
 
"ആഹാ ഈ ഫോൺ  ആപ്പിൾ ആണല്ലേ ഞാൻ വെറുതെ ഫോൺ..... നോക്കാൻ... വേണ്ടി... എടുത്തതാ "
 
"ഉവ്വോ എന്നിട്ട് മോള് ഫോൺ നല്ലപോലെ നോക്കി കണ്ടോ ആവോ?? "
 
"ഈൗ... "
 
അവളുടെ കൈയിൽ നിന്നും ഫോൺ പിടിച്ചു വാങ്ങിയ ശേഷം വീണ്ടും അവളുടെ കൈയിൽ പിടുത്തം ഇട്ടു. 
 
"ഞാൻ ഫോൺ തന്നില്ലേ പിന്നെ എന്താ ഞാൻ പോട്ടെ കൈ വിട് "
 
"ആഹാ അങ്ങനെ അങ്ങ് പോവല്ലേ നിന്നോട് ഞാൻ വേറെ ഒരു കാര്യം ആവശ്യപെട്ടല്ലോ അത് ആര് തരും അതും കൂടെ തന്നിട്ട് പോയ മതി.. .. ഫോൺ തട്ടി പറിച്ചു ഓടിയതിനും കൂടെ ഉള്ളത് തന്നിട്ട് പൊക്കോ"
 
ഇതും പറഞ്ഞു അവളെ തന്നിലേക്കു അടുപ്പിച്ചു നിർത്തിയിരിക്കുവാണ് ദേവ്..... 
 
കമ്പനിയിൽ നിന്നും വന്ന രവി അവരുടെ നിൽപ്പ് കണ്ടു കിളി പോയ പോലെ അവിടെ തന്നെ നിന്നു. 
 
"എല്ലാരുടെയും മുന്നിൽ കീരിയും പാമ്പും  ആരും ഇല്ലാത്തപ്പോ അടയും ചക്കരയും കൊള്ളാല്ലോ രണ്ടും "
 
(അങ്ങനെ മനസിൽ ആലോചിച്ചു കൊണ്ട് തന്നെ രവി നല്ല പോലെ ഒന്ന് ചുമച്ചു കൊടുത്തു. )
 
ചുമ കേട്ടു തിരിഞ്ഞു നോക്കിയപ്പോ കണ്ടത് ഞങ്ങളെ നോക്കി ചിരിച്ചു നിൽക്കുന്ന രവി അങ്കിളിനെ ആണ്.കൊള്ളാം കാലനു പണി കൊടുക്കാൻ  പറ്റിയ ടൈം. 
 
 ശോ ഈ ദേവേട്ടന്റെ  ഒരു  കാര്യം ഞാൻ അപ്പോഴേ പറഞ്ഞതാ ആരെങ്കിലും കാണും എന്ന്. അത് അങ്ങനെയാ പറഞ്ഞാൽ കേൾക്കണ്ടേ കള്ളൻ..... 
 
(എന്നും പറഞ്ഞു ദേവിന്റെ കവിളിൽ ഒരു കുത്തും കൊടുത്തു.പോരാത്തതിന് ആവശ്യത്തിൽ കൂടുതൽ നാണവും വാരി വിതറി. )
 
ഈ തവണ കിളി പോയത് രവിയുടെ മാത്രം അല്ല ദേവിന്റെയും ആണ്.... ഹിഹി..     
 
അവിടേക്ക് വന്ന രാധ കാണുന്നത് അന്തംവിട്ട്    നിൽക്കുന്ന അച്ഛനെയും മോനെയും അതിനു അടുത്തു കാലുകൊണ്ട് കളം വരയ്ക്കുന്ന ആദിയെയും ആണ്. 
 
(രാധയെ കണ്ട രവി  )
 
"എന്റെ ഭാര്യയെ നീ ഇതു എവിടെ ആയിരുന്നു ഇവിടെ ചില പൂച്ചകൾ കണ്ണടച്ച് പാല് കുടിക്കുന്നത് ഒന്നും നീ കാണുന്നില്ലേ? "
 
"നിങ്ങൾ എന്തൊക്കെയാ മനുഷ്യ ഈ പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല ഇവിടെ എവിടെയാ പൂച്ച ?? "
 
ഹോ ഞാനൊന്നു കാവ്യാത്മകമായി പറഞ്ഞതാണെന്റെ ഭാര്യേ..... 
 
എന്താ രവിയേട്ട...... ഇവിടെ എന്താ ഇപ്പൊ ഉണ്ടായേ.... 
 
ഇവളിതെന്തുവാ കളം വരച്ചു കളിക്കുന്നേ.... 
എന്താ മോളെ നീയെങ്കിലും ഒന്ന് പറയു.. 
 
ശ്യോ ഞാൻ അതെങ്ങനെ ആന്റിയോട് പറയും... 
 
ഞാൻ പോട്ടെ ദേവേട്ടാ... 
ബൈ..... 
ടേക്ക് കെയർ... 
ഗുഡ് നൈറ്റ്‌.... 
 
(ഇത്രയും പറഞ്ഞു ഒരു ഫ്ലയിങ് കിസ്സും കൊടുത്ത് ആദി അവുടുന്നു ഒറ്റ ഓട്ടം വീട്ടിലേക്ക് )
 
ദേവ് ആണെങ്കിൽ ഇപ്പൊ ഭൂമി പിളർന്നു താഴേക്കു പോയാൽ അത്രയും സന്തോഷം എന്ന നിൽപ്പിലാണ്.... 
 
എന്താടാ ഇവിടെ രണ്ടും കൂടെ...... 
 
എന്റമ്മേ ആ പെണ്ണിന് വട്ടാണ്.... 
 
രവി :-ഉവ്വ ഉവ്വേ 
 
അച്ഛാ അച്ഛൻ വിചാരിക്കുന്ന പോലെ ഒന്നുമില്ല..... 
 
അതിനു ഞാൻ എന്തെങ്കിലും വിചാരിച്ചു എന്ന്  എന്റെ മോനു തോന്നിയോ... 
 
ഇല്ലേ.... 
ഈൗ....
 
കൂടുതൽ കിടന്നു ഉരുളണ്ട.... മോൻ ഒരുപാട് വിയർക്കുന്നു.... ഇന്ന്‌ ചൂടിത്തിരി കൂടുതൽ ആണല്ലേ..... മോൻ ചെല്ല്... 
 
(വേണോ വേണ്ടയോ എന്ന മട്ടിൽ ഒരു ചിരിയും ചിരിച്ചു  ദേവ് വേഗം അവിടുന്ന് സ്കൂട്ടായി )
 
(ഇതൊക്കെ കണ്ട് അന്തം വിട്ട് നിൽക്കുവാണ് രാധ )
 
അല്ല നിങ്ങൾക്കൊക്കെ ഇതെന്താ പറ്റിയെ എനിക്കൊന്നും മനസിലാവുന്നില്ല..... 
 
രവി :ഹാ എനിക്കും.... 
 
ഓഹ് നിങ്ങളോട് ഒക്കെ മിണ്ടിയാൽ എനിക്ക് വട്ടാകും... 
അച്ഛനും മോനും കണക്കാ..... 
 
(ഇതും പറഞ്ഞു രാധ അവിടുന്ന് പോയി )
 
**************************
 
(ദേവിന്റെ വീട്ടിൽ നിന്നു തുടങ്ങിയ ഓട്ടം ചെന്നവസാനിച്ചത് അവളുടെ വീട്ടിലേ ഹോളിൽ  ആണ് )
 
ഹാവൂ... രക്ഷപെട്ടു...
അയ്യോ ആ അസുരന്റെ പിടിയിൽ നിന്നല്ലേ രക്ഷപ്പെട്ടുള്ളു... എന്റെ ഫോട്ടോ ഇപ്പോഴും അവന്റെ കയ്യിൽ ആണല്ലോ.. ങി.....ങ്ങി....... 
 
(ഹോളിൽ നിന്നു പിറുപിറുക്കുന്ന ആദിയെ കണ്ടാണ് മാളു വരുന്നത്...)
 
ഇതിപ്പോ എന്താ കഥ.... 
 
ആദിയെ നിനക്കിത് എന്താ പറ്റിയെ... നീ നന്നായിട്ട് കിതക്കുന്നുണ്ടല്ലോ... ഈ രാത്രി വല്ല ഓട്ട മത്സരത്തിന് പോയിരുന്നോ.... 
 
ആഹ് പോയിരുന്നു അതും കഴിഞ്ഞുള്ള നിൽപ്പാണ് എന്ത്യേ...... 
 
(രംഗം അത്ര പന്തിയല്ലെന്ന് മനസിലായ മാളു അവിടുന്ന് എസ്‌കേപ്പ് ആയി )
 
(രമ ഹോളിലേക്ക് വന്നപ്പോഴേക്കും അതെ നില്പായിരുന്നു ആദി )
 
നീ ഇപ്പോഴാണോ വരുന്നേ... ഇതെന്താ ആകെ വിയർത്തിരിക്കുന്നത്... 
 
സത്യം പറയടി എന്ത് ഒപ്പിച്ചിട്ടുള്ള വരവാണ്... 
 
ഹോ.... ഇതെന്തൊരു കഷ്ടം ആണ്..... ഞാൻ എന്തെങ്കിലും ചെയ്‌താൽ കുറ്റം ഇല്ലെങ്കിലും കുറ്റം... 
 
മനുഷ്യന് ഈ വീട്ടിൽ ഒന്ന് വിയർക്കാൻ ഉള്ള സ്വാതന്ദ്ര്യം പോലുമില്ലേ... ഹ്മ്മ്..... 
 
അല്ല നിന്റെ സ്വഭാവം വെച്ച് ചോദിച്ചതാണേ.... വാ ഫുഡ്‌ എടുത്ത് വെച്ചിട്ടുണ്ട് അച്ഛൻ നിന്നെ  വെയിറ്റ് ചെയ്തു ഇരിപ്പാണ്....
 
(അങ്ങനെ ഫുഡിങ് ഒക്കെ കഴിഞ്ഞു ഞാൻ നേരെ റൂമിലേക്കു ചെന്നു )
 
അയ്യേ ആകെ നാണക്കേട് ആയിട്ടുണ്ടാവും  അല്ലേ.... അപ്പോഴത്തെ അവസ്ഥയിൽ എന്തൊക്കെയാ വിളിച്ചു പറഞ്ഞേന്ന് ദൈവത്തിനറിയാം..... ആ കോന്തന്റെ അടുത്ത് നിന്നു രക്ഷപെട്ടെങ്കിലും രവി അങ്കിൾ എന്ത് കരുതി കാണും... 
 
അയ്യേ...  വാട്ട്‌ ഈസ്‌ ദിസ്‌ ആദി.... 
 
ഇനി അടുത്ത ലക്ഷ്യം എന്റെ ഫോട്ടോ ഫോണിൽ നിന്നും  ലാപ്പിൽ നിന്നും കളയുന്നതാണ്.. അതിൽ ഒരിക്കലും ഈ പ്രാവശ്യം സംഭവിച്ചത് പോലെ അബദ്ധം പറ്റാൻ പാടില്ല.. ഇനി ഉറക്കമില്ലാത്ത രാത്രികൾ ആണ് എങ്ങനെ എങ്കിലും പുതിയ ഐഡിയ ഉണ്ടാക്കണം..... 
 
നിന്നെ കൊണ്ട് പറ്റും ആദി നിന്നെ കൊണ്ടേ ഇതിനു ഒക്കെ പറ്റു . എങ്ങനെ എങ്കിലും അത് ഡിലീറ്റ് ആക്കണം. എന്റെ കൃഷ്ണ നീയെ തുണ. 
 
*************************
 
(അവളെ പോലെ തന്നെ ഇവിടെ വേറെ ഒരാളുടെയും ഉറക്കം നഷ്ടപെട്ടിരിക്കുകയാണ് )
 
അയ്യേ ആ പെണ്ണ് ഇതെന്തൊക്കെയാണ് കാണിച്ചു കൂട്ടിയത്......... അതും അച്ഛന്റെയും അമ്മയുടെയും മുന്നിൽ വെച്ച് അമ്മയ്ക്ക് കാര്യമായി ഒന്നും മനസ്സിലായില്ലെന്ന് തോന്നുന്നു... പക്ഷേ അച്ഛൻ കിട്ടിയ അവസരം നന്നായിട്ട് മുതലെടുക്കുന്നുണ്ട്....
 
"ചെ ഏതു നേരത്താണാവോ അങ്ങനെ ഒക്കെ ചെയ്യാൻ  തോന്നിയത്. അവളെ ചേർത്ത് പിടിച്ചത് അച്ഛൻ കണ്ടിട്ടുണ്ടാവോ.? "
 
അങ്ങനെ ആലോചിച്ചു രണ്ടു പേരെയും നിദ്ര പുൽകി
 
*************************
 
പിറ്റേ ദിവസം കോളേജിൽ പോവാൻ ഇറങ്ങിയപ്പോ അസുരനെ അവിടെ ഒന്നും കണ്ടില്ല. ഇന്നലത്തെ പണി നല്ലപോലെ ഏറ്റു.
 
ഹഹഹ.... 
 
കോളേജിൽ ചെന്നപ്പോഴേ കണ്ടു ഞങ്ങൾക്കായി  ആയി വെയിറ്റ് ചെയ്യുന്ന വലുകളെ. ആദ്യ പീരീഡ് വിഷ്ണു സാറിന്റെ ആണ്. 
 
ഇന്നലത്തെ തുടർച്ച എന്നപോലെ ഒരാള് ഇപ്പോഴും തല താഴ്ത്തി പിടിച്ചു ഇരുപ്പ് തന്നെ.
 
 സാറിന്റെ അവസ്ഥയും മറിച്ചു ആയിരുന്നില്ല.
 
 ഞങ്ങളുടെ ബെഞ്ചിലേക്ക് ഉള്ള നോട്ടത്തിനും ഒരു കുറവും ഉണ്ടായിരുന്നില്ല. അങ്ങനെ അവരുടെ കഥകളി അവര് നടത്തി പോന്നു. 
 
ബ്രേക്ക് ടൈംയിൽ  അനിലയും ശ്രീയും കൂടി ലൈബ്രറി യിൽ പോയി നമ്മുക്ക് പിന്നെ ആ ഏരിയ അലർജി ആയതുകൊണ്ട് അറിയാതെ പോലും ആ വഴിക്ക് പോവാറില്ല. ഹരിയും അനന്ദുവും ഫസ്റ്റ് ഇയേർസിനെ  വായിനോക്കാനും പോയി. 
 
ഞാനും കീർത്തിയും കൂടി കോളേജ് വരാന്തയിൽ കൈവരിയിൽ നിന്നു കാഴ്ച കണ്ടു നിന്നു. ഒരുപാട് പ്രണയത്തിനു സാക്ഷി ആയി നിൽക്കുന്ന വാക മരവും അതിൽ നിന്നും കൊഴിഞ്ഞു വീഴുന്ന ചുവന്ന വാക പൂക്കളെയും നോക്കി ഞാൻ നിന്നു.
 
 ഇടക്ക് എപ്പോഴോ കൈയിൽ കീർത്തിടെ പിടി മുറുകിയപ്പോൾ ആണ് എന്റെ മിഴികളെ ഞാൻ കാഴ്ചയിൽ നിന്നും വേർപെടുത്തിയത്. അവളെ നോക്കിയപ്പോ പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കി നില്കുന്നു. അവൾ നോക്കിയ വഴിയേ  നോക്കിയപ്പോ കണ്ടു വിഷ്ണു സാറിനെ.
 
"ദൈവമേ !
ഇന്നലെ തള്ളി ഇട്ടതിനു ഇന്ന് ചീത്ത പറയാൻ വലതും വരുന്നത് ആണോ എങ്കിൽ പൂർത്തിയായി "
 
വിഷ്ണു : "ആദി എനിക്ക് തന്നോട് അല്പം സംസാരിക്കാൻ ഉണ്ട് "
 
ഡി... കീർത്തു ഞാൻ ഇപ്പൊ വരാം.. നീ ഇവിടെ നിക്ക്... 
 
സർ, എന്താണ് സംസാരിക്കണം എന്ന് പറഞ്ഞത്..   
 
ആഹ്.... ആദി... ഓഹ് സോറി അങ്ങനെ വിളിക്കാമല്ലോല്ലേ... 
ഇവിടെ എല്ലാവരും തന്നെ അങ്ങനെ വിളിച്ചാണ് കേട്ടിട്ടുള്ളത്... 
 
അതിനെന്താ സർ അങ്ങനെ വിളിച്ചോളൂ.... 
 
  ഓക്കേ.. പിന്നെ ഞാൻ വിളിച്ചത് എന്താന്ന് വെച്ചാൽ... തന്റെ ഫ്രണ്ട് എന്റെ ക്ലാസ്സിൽ ഫുൾ ടൈം തലകുഞ്ഞിച്ചു ഇരിപ്പാണല്ലോ.... എന്താണ് പ്രശ്നം..? 
 
അത് സർ അവൾ ആകെ പേടിച്ചിരുപ്പാണ് സാറിനെ ഇന്നലെ അവൾ തള്ളി ഇട്ടില്ലേ... 
 
ഓഹ് അതാണോ അത് അറിയാതെ പറ്റിയതല്ലേ ഞാൻ അതൊക്കെ വിട്ടു... താൻ തന്റെ ഫ്രണ്ടിനോട് പറയൂ ഇനി അതും ആലോചിച്ചു നടക്കണ്ട... ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കാൻ.. 
 
ഓക്കേ  സർ  ഞാൻ പറയാം... എന്നാ ഞാൻ പൊയ്ക്കോട്ടേ.. 
 
ഓക്കേ.. 
 
(അതും പറഞ്ഞു ആദി തിരിച്ചു കീർത്തിയുടെ 
അടുത്തേക്ക് നടക്കാൻ തുടങ്ങിയതും വിഷ്ണു  വീണ്ടും വിളിച്ചു )
 
ഹേയ് ആദി ... 
 
എന്താ സർ.? 
 
ഏയ് ഒന്നുമില്ല ഒരു കാര്യം കൂടി പറയാൻ ഉണ്ടായിരുന്നു... അല്ലേൽ വേണ്ട പിന്നെ ആവാം.. നമുക്ക് ഇനിയും കാണാലോ...  
 
(ഇതും പറഞ്ഞു ഒരു കള്ളച്ചിരിയോടെ സർ അവിടുന്ന് പോയി )
 
എന്താ ഇവിടെ നടക്കുന്നതെന്ന് മനസിലാവാതെ ആദി കീർത്തൂന്റെ അടുത്തേക്ക് നടന്നു...
 
ഡി ആദി.... 
സർ എന്തിനാ നിന്നെ  വിളിച്ചത്... 
 
ഓഹ് അതോ നിന്നെ ഇഷ്ടം ആണെന്ന് പറയാൻ ആടി... എന്ത്യേ... 
 
ഒന്ന് പോടീ കളിയാക്കാതെ... 
 
അയ്യടാ പെണ്ണിന്റെ നാണം നോക്കിയേ.... 
 
 ഇനി അങ്ങേരുടെ ക്ലാസ്സിൽ ശ്രദ്ധിക്കാതെ തല കുനിച്ചിരുന്നാൽ ക്ലാസ്സിൽ നിന്നെടുത്തു പുറത്തേക്ക് എറിയും എന്ന് പറയാൻ ആണ്... 
 
ആണോ ഡി...  
 
(പറഞ്ഞത് മുഴുവൻ പാവം വിശ്വസിച്ചിട്ടുണ്ട്.. അവിടെ നഖവും കടിച്ചു എന്തൊക്കെയോ ചിന്തിച്ചു കൂട്ടി നിൽപ്പുണ്ട്...  നമ്മളെ കൊണ്ട് ഇത്രല്ലേ പറ്റുള്ളൂ... 
 
ഹിഹി.....)
 
തുടരും....
 
©ശ്രീലക്ഷ്മി 
©ശ്രുതി 

ആദിദേവ് 💕Part-6

ആദിദേവ് 💕Part-6

4.6
4668

അയ്യടാ പെണ്ണിന്റെ നാണം നോക്കിയേ....  ഇനി അങ്ങേരുടെ ക്ലാസ്സിൽ ശ്രദ്ധിക്കാതെ തല കുനിച്ചിരുന്നാൽ ക്ലാസ്സിൽ നിന്നെടുത്തു പുറത്തേക്ക് എറിയും എന്ന് പറയാൻ ആണ്...    ആണോ ഡി...     (പറഞ്ഞത് മുഴുവൻ പാവം വിശ്വസിച്ചിട്ടുണ്ട്.. അവിടെ നഖവും കടിച്ചു എന്തൊക്കെയോ ചിന്തിച്ചു കൂട്ടി നിൽപ്പുണ്ട്...  നമ്മളെ കൊണ്ട് ഇത്രല്ലേ പറ്റുള്ളൂ...    ഹിഹി.......)   ഡി മതി ആലോചിച്ചു നിന്നത് അടുത്തത് ആ പ്രസാദ് സർ ന്റെ ക്ലാസ്സ്‌ ആണ് ചെല്ലാൻ വൈകിയാൽ അങ്ങേരെന്നെ വെച്ചേക്കില്ല.... എന്തോ ശത്രുക്കളെ കാണുന്നത് പോലെ ആണ് പുള്ളിടെ പെരുമാറ്റം...    (ഇവിടൊരുത്തി ഞാൻ പറഞ്ഞതൊന്നും കേൾക