Aksharathalukal

വേഴാമ്പൽ❣️ - 15 (Last part)

Part 15 {🔥last part🔥}

📝Ammuch

 നാലു വർഷങ്ങൾക്ക് ശേഷം

""അമ്മു പെണ്ണെ.....മോളെ...അച്ചടെ ചുന്ദരി മണി നീ എവിടാണ് ഇനി വന്നിലേൽ അച്ഛാ മിണ്ടില്ല കേട്ടോ ""

""നാണ് ഇബടെ ഒണ്ട് ച്ച..."" കർട്ടൻ പുറകിൽ നിന്നും ഒരു കൊഞ്ചാലോടെ ചിരിയും കൂടിയുള്ള ഒരു കുഞ്ഞി ശബ്ദം പുറത്ത് വന്നു

അവൻ കർട്ടൻ നീക്കി ആ ചുന്ദരി മോളെ വരി എടുത്തു അവളുടെ ഉണ്ടകവിളിൽ ചുണ്ട് ചേർത്തു 

""നമ്മുക്ക് കുളിച്ചണ്ടേ പൊന്നെ ... ""

""ബേണ്ട... ""

""നമ്മൾ കുളിച്ചിലേൽ അമ്മപെണ്ണും കുഞ്ഞു വാവയും നമ്മളോട് നമ്മളോട് മിണ്ടില്ല ""

""ആന്നോ..... "" കുഞ്ഞു വാവാ മിണ്ടില്ല എന്ന് കേട്ടതും ആ ചുന്ദരി മണിയുടെ ചുണ്ടുകൾ ചുളിച്ചു കരയാൻ തയാറായി

""എന്റെ വാവാച്ചി കരയണ്ട കേട്ടോ നമ്മുക്ക് കുളിച്ചം അപ്പൊ അമ്മയും വാവയും നമ്മളോട് മിണ്ടും ""

""അപ്പൊ വേ വാ ഛെ ഇനിച് വാവയോട് മിണ്ടണം വേം വാ... ""

""ഏട്ടാ... നിങ്ങൾ അവിടെ എന്ത് ചെയുവാ.... ഞാൻ അങ്ങോട്ട് വന്നാൽ രണ്ടിനും കിട്ടും എന്റെ കൈയിൽ നിന്ന് ""

"ദേ നിന്റെ മ്മേ ടാ വിളി വന്നു ഇനി താമസിച്ചാൽ അമ്മ നമ്മളെ ചവിട്ടി വെളിയിൽ കളയും "

""ച്ചക്ക് മ്മേനെ പേതിയ "" വായ പൊതി ചിരിച്ചുകൊണ്ട് ചുന്ദരിമണി അവനെ കളിയാക്കി

""പോ ഞാൻ മിണ്ടുല...."" അവൻ ചുന്ദരിമണിയോടെ പിണങ്ങിയ പോലെ മുഖം തിരിച്ചു

"""ഛെ.... """ ചുന്ദരിമാണി ചുണ്ട് വിതുമ്പി കൊണ്ട് അവനെ വിളിച്ചു

അത് കണ്ടതും അവൻ അവളോട് പറഞ്ഞു

ഇത്തവണത്തേക്ക് ഞാൻ മിണ്ടാം ഇനി കളിയാക്കിയാൽ ഞാൻ മിണ്ടില്ല


""ഇല്ല നാൻ ഛെ കളിയാക്കുല.... ""

.

""അപ്പൊ ഒകെ നമ്മക് കുളിച്ചു സുന്ദരിയായി അമ്മേടെ അടുത്ത പോകാം ""

""പൂവാം... ""


അച്ഛനും മോളും കൂടി കുളിക്കാൻ കയറി


നിങ്ങൾക് ഒന്നും മാനസിലായില്ല അല്ലെ ഇവിടെ കമോൺ ഞാൻ പറഞ്ഞു തരാം ഞാൻ ആരാ എന്നല്ലേ ഞാൻ ആണ് ആരന്നാല്ലേ ammuch 😘

ഇനി ഇവിടെ എന്താ നടന്നത് എന്ന്

ഇതാണ് നമ്മുടെ ആനന്ദ് വർമ 😘 പിന്നെ കൂടെ ഉണ്ടായിരുന്ന ചുന്ദരിമണി
നമ്മുടെ ആനന്ദ് കല്യാണിയുടെ first Product 💋അലങ്കൃത💋 ആനന്ദ് വർമ എന്നാ അമ്മു  
നമ്മുടെ അമ്മുവിന് 3 വയസ്സ് ആക്കും മുമ്പ് ആദി കല്ലുവിന് അടുത്ത പണി കൊടുത്ത് ഇപ്പൊ കല്ലു രണ്ടാമത്തെ product നെ ഉള്ളിൽ കൊണ്ട് നടക്കുന്നു ഇപ്പൊ 9 മാസം തികയാറായി

അമ്പാടിയുടെ വിട്ടിൽ തന്നെ ആണ് അവർ താമസം അതെ മുറിയിലും പക്ഷെ അമ്പാടിയുടെ drowing room കല്ലു അതിയെ വിവാഹം ചെയുന്ന സമയം പൂട്ടിയത് ആണ് അപ്പച്ചിയമ്മ വൃത്തിയാക്കാനും ആധിയുടെ ഓർമ ദിവസം കല്ലുവും അല്ലാതെ ആ മുറിയിൽ ആരും കയറില്ല ആനന്ദിന്റെ അച്ഛനും അമ്മയും ഒരു ആക്‌സിസിഡന്തിൽ മരിച്ചിരുന്നതിനാൽ ഇപ്പൊ അപ്പച്ചി അമ്മ ആദിയെ അമ്പാടിയുടെ സ്ഥാനത് ആണ് കാണുന്നത് 


കല്ലുവിന്റയും ആദിയുടെയും ജീവിതം മാറ്റമില്ലാതെ പോകുന്നു അവരുടെ ജീവിതത്തിൽ ആകെ മാറ്റം വന്നത് അമ്മു മോൾ മാത്രം ആണ് അവൾ ആണ് ഇരുവരുടെയും ലോകം പിന്നെ കല്ലുവിന്റ ഉദരത്തിൽ ഉള്ള കുഞ്ഞി ചെക്കനും
എല്ലാവരും ഒരു കുഞ്ഞി ചെക്കനെ കാത്തിരിക്കുന്നത് കൊണ്ട് അവളുടെ ഉള്ളിൽ ഉള്ളത് ഒരു കുറുമ്പൻ ആണ് എന്നാണ് എല്ലാവരുടെയും വിശ്വാസം


ഇന്ന് ഒരു സ്പെഷ്യൽ day ആണ് കല്ലുവിന്റ ബാബി shower ഏഴാം മാസം ആദി ഒരു കോൺഫറൻസിനു വേണ്ടി ക്യാൻഡ പോയത് കൊണ്ട് ആ സമയം നടത്താൻ പറ്റില്ല അത്കൊണ്ട് ഒൻപതാം മാസം നടത്താം എന്ന് തീരുമാനിച്ചതും ആദി തന്നായായിരുന്നു


അന്ന് അച്ഛമ്മക്ക് സുഖമില്ലാതെ നാട്ടിൽ വന്നതിനു ശേഷം തിരികെ ആദിയും കല്ലുവും മുബൈക്ക് പോയിട്ടില്ല ആദി കുടുംബ ബിസിനസ് ഏറ്റെടുത്തു നടത്തി തുടങ്ങി ഇപ്പൊ എല്ലാം കൊണ്ട് അവർ happi ആണ് 

ആദിയും ചുന്ദരിമാണിയും റെഡി ആയി താഴേക്ക് പോയി നേവി ബ്ലൂ കളർ ആയിരുന്നു babi shower teram... ചുന്ദരിമണി ഒരു നേവി ബ്ലൂ കുഞ്ഞി ഗൗൺ ആയിരുന്നു വേഷം ആദി അതെ കളർ കുർത്തയും വൈറ്റ് പാന്റും

അച്ഛനും മോളും താഴെ എത്തിയപ്പോൾ കണ്ടു കല്ലുവിനെ ഒരു നേവി ബ്ലൂ and വൈറ്റ് മിക്സഡ് മെറ്റേണിറ്റി ഗൗൺ ആണ് അവളുടെ വേഷം 
കല്ലുവിനെ കണ്ടതും ചുന്ദരി മണി അമ്മയുടെ അടുത്തേക്ക് പോയി


""മ്മാ.... ന്നെ കാണാൻ കൊള്ളാവോ.... "" ചുന്ദരിമാണി കുഞ്ഞി പല്ലുകൾ കട്ടി ചിരിച്ചു കൊണ്ട് കല്ലുവിനോട്‌ ചോതിച്ചു 

"എന്റെ ചുന്ദരിമണി എന്നും ചുന്ദരി അല്ലെ!" കല്ലു ചിരിച്ചു കൊണ്ട് ചുന്ദരിമാണിയോട് പറഞ്ഞു 


""ന്നെ എക്ക് മ്മാ എനിക്ക് ഇല്ലേ കുഞ്ഞി ചെക്കനോട് കായം പായണം ""

""നീ അവിടെ സോഫയിൽ ഇരിക്ക് കല്ലു മോളെ ഞാൻ മടിയിൽ വച്ചു തരാം നിന്നെ കൊണ്ട് എടുത്ത് കൊണ്ട് നിക്കാൻ പറ്റില്ല ""

കല്ലു സോഫയിൽ ഇരുന്നു

ആദി ചുന്ദരിമണിയെ എടുത്ത കല്ലുവിന്റമടിയിൽ വച്ചു

"ചേച്ചി പെണ്ണിന്റ വാവേ.... വേം വയനെ ചേച്ചി പെണ്ണ് കറ്റിഇരിക്കന് വാവ വാനിട്ട് നമ്മക്ക് കൊറേ കൊറേ കളിക്കവേ..... വേം വരനെ.... "" ചുന്ദരിമണി കല്ലുവിന്റ വയറിൽ കൈ ചേർത്ത് കൊഞ്ചി കൊണ്ട് പറഞ്ഞു അത് പറഞ്ഞു കല്ലുവിന്റ വീർത്ത വയറിൽ ചുണ്ട് ചേർത്ത് ചേച്ചിപെണ്ണിന്റ സാമിഭ്യo അറിഞ്ഞു അവൻ മെല്ലെ ചവിട്ടി അത് കണ്ട് കല്ലുവും ആദിയും ചിരിച്ചു ചുന്ദരിമണി കല്ലുവിന്റ മടിയിൽ നിന്നും ഉർന്നിറങ്ങി 
പുറത്തേക്ക് ഓടി

""മോളെ പതിയെ.... "" കല്ലു ചുന്ദരി മണിയോട് ശാസനയോടെ വിളിച്ചു പറഞ്ഞു


'നിന്നെക്കാൾ ശ്രെദ്ധ ഉണ്ട് എന്റെ മോൾക് "

"വോ... " കല്ലു ചുണ്ട് കോട്ടി ആദിയിൽ നിന്നും തിരിഞ്ഞിരുന്നു

അത് കണ്ട് അവനു ചിരി വന്നു അവൻ ചിരി കടിച്ചു പിടിച്ചു അവളുടെ വീർത്ത വയറിൽ കൈ ചേർത്തു

"അച്ചെട മുത്തേ.... വേഗം വരണേ ടാ അച്ഛായും ചേച്ചി പെണ്ണും പൊന്നിനെ കാത്തിരിക്കുവ.... " അച്ഛന്റ് സാമിഭ്യo അറിഞ്ഞ പോലെ കുഞ്ഞു ഒന്ന് ആഞ്ഞു ചവിട്ടി കുഞ്ഞികാലുകൾ വയറിനുള്ളിൽ നിന്ന് ഉന്തി വരുന്നത് കല്ലുവിന്റ ഡ്രെസ്സിനു മുകളിലൂടെ അവർക്ക് കാണ്മായിരുന്നു 

""Oh.... "" കല്ലു അറിയാതെ വിളിച്ചു പോയി 

""ആയോ എന്താ മോളെ എന്തേലും പറ്റിയോ വേദന ഉണ്ടോ.... ""

"വേദന ഒന്നില്ല നിങ്ങളുടെ അല്ലെ മോൻ അതിന്റ താന്തോന്നി തരം കാണിക്കണ്ട് ഇരിക്കില്ലല്ലോ " കല്ലു ചുണ്ട് കുർപ്പിച്ചു കൊണ്ട് പറഞ്ഞു അത് കേട്ട് അറിയാതെ ആദി ചിരിച്ചു പോയി കല്ലുവിന്റ ചുണ്ടുകൾ ഒന്ന് കൂടി കൂർത്തു 

"കല്ലു ഇങ്ങനെ ചുണ്ട് കുറപ്പില്ലേ "

അത് എന്താ എന്നാ ഭാവത്തിൽ അവൾ അവനെ നോക്കി

""നിന്റെ ചുണ്ട് ഇങ്ങനെ കൂർത്തു ഇരിക്കുന്നേ കാണുമ്പോൾ കടിച്ചു പറിച്ചു തിന്നാൻ തോന്നും ""


അത് കേട്ടതും അവളുടെ മുഖത്തു രക്തം ഇരച്ചു കേറി

"''Oh എന്റെ ponnoh ആകെ ചുവന്നു തുടുത്തല്ലോ.... മോളെ നീ ഇങ്ങനെ മുഖം ചുവപ്പിക്കല്ലേ oh..... എത്ര നാളയി ഞാൻ പട്ടിണിയിൽ എന്ന് അറിയോ..... ഇനി ഞാൻ ഇവിടെ ഇരുന്നാൽ ശെരിയാക്കില്ല ''"

ആദി ചിരിച്ചു കൊണ്ട് അവളുടെ വയറിൽ ചുണ്ട് അമർത്തി പിന്നെ അവളുടെ ചുണ്ടിൽ മൃതുവായി മുത്തി നേരുകിലും ചുണ്ട് ചേർത്തു

"അളിയാ.... ഇത് നിങ്ങളുടെ bedroom അല്ലാന്നു ഓർമ്മ വേണം.... "ജീവ (അമ്പാടിയുടെ sis ന്റെ hus)

Eee..... ആദി ഒന്ന് ഇളിച്ചു കാണിച്ചു

അപ്പോയെക്കും അപ്പച്ചി അവിടേക്ക് വന്നിരുന്നു

"മക്കളെ സമയം ആയില്ലേ തുടങ്ങണ്ടെ... "

അങ്ങനെ babi shower വളരെ നന്നായി ആഘോഷിച്ചു

😍😍😍😍😍😍😍😍😍😍❣️



ലേബർ റൂമിനു മുന്നിൽ അക്ഷമയോട് കാത്തിരിക്കുവാണ് ആദി കല്ലുവിനെ അകത്തേക്ക് കയറ്റിട്ട് മണിക്കൂർ 2 ആയി


നൈറ്റ്‌ ride പോണം എന്ന് കല്ലു ബഹളം വച്ചിട്ട് പറ്റില്ലാന്ന് പറഞ്ഞട്ടും അവൾ കരഞ്ഞു കാര്യാ നേടി എടുത്തിരുന്നു അപ്പച്ചി അമ്മയാണ് പിന്നെ പറഞ്ഞേ കരയിച്ചു വയ്യാണ്ട് ആക്കണ്ടന്ന് അത് കൊണ്ടും കൂടി ആദി സമ്മതിച്ചു കൊടുത്തു

നിലാവ് ഉള്ള രാത്രിയിൽ ആധിയുടെ കൈയും പിടിച്ചു കല്ലു കടൽ തീരാത്തെ മണൽ പറപ്പിലൂടെ ആവോളം നടന്നു അതിനിടയിൽ ആണ് കല്ലുവിന് വേദന വന്ന് ഹോസ്പിറ്റലിൽ കൊണ്ട് വന്നത് ആദി വെളുപ്പിന് 1 മണിക്ക് ഉള്ളിൽ കയറ്റിയത് ആണ് 

അടുത്ത് തന്നെ അപ്പച്ചിയും അച്ഛനും മാമനും ഒകെ ഉണ്ട് ചുന്ദരിമണി അപ്പച്ചിയുടെ തോളിൽ കിടന്നു മയങ്ങുണ്ട് 

ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം ഒരു നേഴ്‌സ് പുറത്തേക്ക് വന്നു

""കല്യാണിയുടെ ആളുകൾ ""

Sister ആദി ഓടി അവർക്ക് അരികിൽ എത്തി

"കല്യാണി പ്രസവിച്ചു ആൺ കുട്ടിയാണ് കുഞ്ഞിനെ ഇപ്പൊ കൊണ്ട് വരാം... സുഖപ്രസവം ആണ് "

"കല്ലു... " ആദി ടെൻഷൻടെ ചോതിച്ചു

"" അമ്മയും കുഞ്ഞും സേഫ് ആണ് കുറച്ചു കഴിഞ്ഞു റൂമിൽ മറ്റും""

"Thank you! സിസ്റ്റർ " ഒന്ന് ചിരിച്ചിട്ട് അവർ അകത്തേക്ക് പോയി

അമ്മയ്ക്കും കുഞ്ഞിനും ഒന്നും ഇല്ലാണ്ട് രണ്ടും രണ്ട് ആക്കിയതിൽ എല്ലാവരും ദൈവത്തോട് പ്രാർത്ഥിച്ചു

കുറച്ചു കഴിഞ്ഞു വേറെ ഒരു നേഴ്‌സ് ഒരു yellow babi ടൗവലിൽ പൊതിഞ്ഞു കുഞ്ഞി ചെക്കനെ കൊണ്ട് വന്നു ആദി അവരുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി പിങ്ക് നിറത്തിൽ പഞ്ഞികെട്ടുപോലെ ള്ള ഒരു കുഞ്ഞി സുന്ദരൻ

അച്ഛന്റെ ചൂട് ഏറ്റ പോൽ അവൻ ഒന്ന് ചിണുങ്ങി കുഞ്ഞി കണ്ണുകൾ ചിമ്മി അടച്ചു കുഞ്ഞി ചേക്കന്റെ കണ്ണൂകൾ കണ്ട് എല്ലാവരിലും അൽഭുതം കൂറി വെള്ളാരം കണ്ണുകൾ ആയിരുന്നു അവനു ആരെയും വേഗം ആകാർശിക്കാൻ കഴിയുന്ന വെള്ളാരം കണ്ണുകൾ

ആദി കുഞ്ഞിന്റെ നെറുകിൽ ചുണ്ട് ചേർത്തു

"ഇനി പിന്നെ കൊഞ്ചിക്കാം ഒരു half houril രണ്ടു പേരെയും റൂമിൽ മറ്റും " നേഴ്‌സ് കുഞ്ഞിനെ വാങ്ങി അകത്തേക്ക് പോയി ചുന്ദരിമണി ഉറക്കം ആയിരുന്നതിനാൽ ഒന്നും അറിഞ്ഞില്ല

ഒരു മണിക്കൂറിനുള്ളിൽ കല്ലുവിനെയും കുഞ്ഞിനേയും റൂമിലേക്ക് മാറ്റി എല്ലാവരും അവരെ കാണാൻ റൂമിലേക്ക് കയറി ബെഡിൽ തളർന്നു ഉറങ്ങുന്ന തന്റെ പതിയെ കാണെ ആദിക്ക് വല്ലാത്ത സ്‌നേഹം തോന്നി അവൻ കാല്ലുവിന്റ നെറുകിൽ മുത്തി
തന്റെ പ്രിയപെട്ടവന്റ സമീഭ്യം അറിഞ്ഞ പോൽ അവൾ കണ്ണു തുറന്നു അവൾ അവനു ഒരു മങ്ങിയ ചിരി നൽക്കി അവർക്ക് ഇരുവരെയും തനിയെ ആക്കി കൊണ്ട് ബാക്കി ഉള്ള വീട്ടുകാർ പുറത്തേയ്ക്ക് പോയി അതിനിടയിൽ ചുന്ദരിമണിയെ ആദി വാങ്ങിയിരുന്നു

"ഏട്ടാ.... "

"എന്തോ.... വേദന വല്ലതും ഉണ്ടോ.... " ആദി വെപ്രാളത്തോടെ ചോതിച്ചു

കല്ലു ചിരിച്ചു കൊണ്ട് ഇല്ലന്ന് കണ്ണ് ചിമ്മി

"എന്നെ ഒന്ന് എഴുനേൽപ്പിച്ചു ഇരുത്ത് "

ചുന്ദരിമാണിയെ കുഞ്ഞി ചെക്കന്റെ അടുത്ത് കിടത്തി 
ആദി അവളെ എഴുനേൽപ്പിച്ചു ഇരുത്തി ആ സമയം കുഞ്ഞി ചെക്കൻ ഒന്ന് ചിണുങ്ങി ആദി കുഞ്ഞി ചെക്കനെ എടുത്ത് അവളുടെ കൈൽ കൊടുത്തു മോളെയും എടുത്ത് കല്ലുവിന് അരികിൽ വന്നിരുന്നു അവൾ അവന്റെ നിഞ്ചിൽ ചാരി ചുന്ദരി പെണ്ണിന്റ കവിളിൽ മുത്തി അത് കണ്ട് ആദി മുഖം വീർപ്പിച്ചു

"എനിക്കോ... " ആദി കുറുമ്പോട് ചോതിച്ചു കല്ലു അവന്റ കവിളിൽ ഒരു കുഞ്ഞി കടി കൊടുത്ത് അവിടെ ഒന്ന് ചുംബിച്ചു 

""I love you penne.... ""

കല്ലു ഒന്ന് കൂടി അവന്റ നിഞ്ചിലേക്ക് ചാരി കുഞ്ഞി ചെക്കനെ മാറോട് ചേർത്തു ആദി കല്ലുവിനെയും ചുന്ദരിമണിയെയും ഒരുപോലെ ചേർത്ത് പിടിച്ചു അവിടെ ഒരു ❣️വേഴാമ്പകിലിന്റ❣️പ്രണയം സംഭലം ആയിരുന്നു 

അപ്പോഴും ആരും ശ്രെദ്ധിക്കത്ത കുഞ്ഞി ചെക്കന്റെ മുതുകിലെ മറുകിൽ ജ്വലിക്കുന്നക്കുന്നസൂര്യനുള്ളിൽ ഒരു കുഞ്ഞി നാഗ രൂപം കൊള്ളുന്നുണ്ടായിരുന്നു

അവിടെ ഒരു പൂർവ ജന്മം നടക്കതെ പോയ പ്രണയ സഭല്യത്തിന് വേണ്ടി ഉള്ള കത്തിരുപ്പ് ഉണ്ടായിരുന്നു ആ പ്രണയം പുറത്തി ആക്കും എന്ന വിശ്വാസത്തോടെ.....



ഇനി വേഴാമ്പലിനായി ആരും കാത്തിരിക്കണ്ട കഴിഞ്ഞു......

Edit ചെയ്തില്ല ഇന്നും 😁

എന്റെ storykk support cheytha എല്ലാവര്ക്കും thank you..... ഇനിയും എന്റെ സ്റ്റോറീസ് nigal support cheym എന്ന് വിശ്വസിക്കുന്നു

ഇന്നെകിലും എല്ലരും ഒന്ന് ലൈക്‌ and comment ചെയ്യണേ..... Plz..... ഇനി വേഴാമ്പൽ വേണ്ടി ആർക്കും like and comment ചെയ്ണ്ടി വരില്ല so..... Plz ഇന്ന് എനിക്ക് കൊറേ like തരാവോ 

ഇനി പുതിയ ഒരു തുടക്കം ആണ് last പറഞ്ഞത് എന്റെ 3 rd story യുടെ pramo ayi കണ്ടാൽ മതി അങ്ങനെ പറയാൻ കാരണം next സ്റ്റോറിയിലെ charcters 3 rd story ayi canucction ഉണ്ട് അതോണ്ടാ 😁😁😁


Appo by.....

Ammuch.....