Aksharathalukal

വൈഗാധ്രുവം ❤️ - 4

വൈഗാധ്രുവം ❤️
Part 04

✍️Dev 💓
 

ജാനകി പൂജ മുറിയിൽ ഇരുന്നു പ്രാർഥിക്കുകയാണ് ....

" മഹാദേവന് മുന്നിൽ അവർ തന്റെ മകനന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കുകയാണ്.

++++++++++++++

പുലർച്ചെ മഹാദേവൻ വസുവിനരുകിലേക്ക് പുറപ്പെട്ടു.

വസുന്ധര എന്ന വസു Msc psychology രണ്ടാം വർഷ വിദ്യാർഥിനി ആണ്.

അയാൾ അവൾക്ക് വേണ്ടി ക്യാമ്പസിലെ ആലിൻചുവട്ടിൽ കാത്തിരുന്നു.

" നാളെത്തന്നെ വസുവിനെ അങ്ങോട്ടേക്ക് എത്തിക്കണം ."  അയാൾ വിചാരിച്ചു.

+++++++++++++

നിമിഷങ്ങൾക്ക് ശേഷം അവൾ അയാളുടെ അടുത്തേക്കു വന്നു. അവളുടെ സാമിപ്യം തിരിച്ചറിഞ്ഞ ആലിലകൾ തലയാട്ടി.

അയാളെ തട്ടിതലോടി ആ ഇളംകാറ്റുപോയി.

+++++++++++++

""" പണ്ടുമുതലേ മഹാദേവനോട് അവൾക്കൊരു പ്രത്യേകസ്നേഹമായിരുന്നു.

" അഗ്നിയെ പോലെ "

" അവളെ പോലെ തന്നെയാണ് വസുവും. ജനിച്ചു വീണത് മുതൽ അവളെ കാണാൻ എത്തുന്ന എല്ലാവരുടെയും കണ്ണുകളെ ആകർഷിച്ചു ആദ്യം കണ്ണെത്തുന്നത്‌ അഗ്നിയുടെ പോലെയുള്ള ചുണ്ടിനു മുകളിലെ മറുകിൽ ആണ്.

കാണാനെത്തുന്നവർക്ക് അതൊരു ആകർഷണം ആയിരുന്നെങ്കിലും വീട്ടിലുള്ളവർക്ക് ഭയമായിരുന്നു.   അഗ്നിയുടെ വിധിതന്നെ വസുവിനും വരുമോ എന്ന്.

" അഗ്നിയുടെയും മഹിയുടെയും മരണശേഷം നിളർമാതയിൽ നിന്നും ഓടി പോന്നത് അവളുടെ വിധി കുടുംബത്തിൽ ആർക്കും വരാതെ ഇരിക്കാനായിരുന്നു. പക്ഷെ .....

കാലങ്ങൾക്ക് ശേഷം ഇന്ന് എവിടെ നിന്നാണോ എന്തിനെ ഭയന്നാണോ താൻ തന്റെ കുടുംബത്തെ ഒളിപ്പിച്ചത് അവിടേക്ക് തന്നെ എത്തിച്ചിരിക്കുന്നു കാലം.

ഒരു നെടുവീർപ്പോടെ അയാളോർത്തു.

++++++++++++++++++

"എന്താ മുത്തശ്ശാ പെട്ടെന്ന് ??"അയാൾക്കരുകിലേക്ക് വന്നുകൊണ്ട് വസു ചോദിച്ചു.
അവളുടെ ചോദ്യമാണ് അയാളുടെ ചിന്തകൾ ഭേദിച്ചത്.

" മോളെ ...അത് ... ഒരു പ്രശ്നം ഉണ്ട് അത് ഇവടെ വച്ചു പറയാൻ പറ്റില്ല നമ്മുക്ക് വേറെ എങ്ങോട്ടേലും .." അയാൾ പാതി പറഞ്ഞു നിർത്തി.

" ശരി മുത്തശ്ശൻ വരു നമ്മുക്ക് വീട്ടിലേക്ക് പോകാം .ഞാൻ ബാഗ് എടുത്തു വരാം."

അയാൾ തലയാട്ടി. അവൾ പോയി വന്നു.

" പോകാം ..വരൂ .." കാർ എടുത്തവൾ മുത്തശ്ശനോട് പറഞ്ഞു.

കാറ് ചീറിപ്പാഞ്ഞു ഗ്രൗണ്ടിൽ നിന്നു റോഡിലേക്ക് ഇറങ്ങി.

++++++++++++++

കാർ പോർച്ചിലേക്ക് ഇട്ടു വസു വീട് തുറന്നു.

അയാൾ അപ്പോഴും എന്തോ ആലോചനയിൽ ആണ്.

" മുത്തശ്ശൻ കയറി ഇരിക്ക്.

" മോളെ ഇച്ചിരി വെള്ളം .." അയാൾ ക്ഷീണിതനായി പറഞ്ഞു.

"""  പെട്ടെനിതെന്തു പറ്റി മുത്തശ്ശന്??  എന്തായാലും മുത്തശ്ശൻ വന്നത് നന്നായി ഇന്നലത്തെ സ്വപ്നത്തെക്കുറിച്ചു പറയണം. ആ സ്വപ്നത്തിന്റെ അർഥം മുത്തശ്ശനറിയാതെ ഇരിക്കില്ല. " അവൾ അതും ആലോചിച്ചു വെള്ളമെടുത്തു ഹാളിലേക്ക് നടന്നു.

അവടെ മഹാദേവൻ എന്തോ ആലോചിച്ചിരിക്കുന്നതാണവൾ കണ്ടത്.  അയാളുടെ ഭാവം ഒരു നിമിഷം അവളിൽ ഭയമുണ്ടാക്കി.അത്രക്കും വിളറി വെളുത്തിരുന്നു ആ മുഖം.

അവൾ ഓടി അയാളുടെ അടുത്തിരുന്നു തട്ടി വിളിച്ചു.

ഒരു ഞെട്ടലോടെ ചാടി എണീറ്റയാൾ. മുൻപിൽ വാസുവിനെ കണ്ടതും നിശ്വാസത്തോടെ കസേരയിലേക്ക് ചാഞ്ഞു. കൈയിലെ വെള്ളമവൾ നീട്ടി.

" മോൾ ഇവിടെ ഇരിക്ക്. മുത്തശ്ശന് പ്രധാനപെട്ട ഒരു കാര്യം പറയാനുണ്ട്."

" എന്താ മുത്തശ്ശാ ..."

മൗനമായി അയാൾ വൈഗമ്മയെ പ്രാർഥിച്ചു തുടങ്ങി.

++++++++++++++

" ഒരിക്കൽ മോൾ എന്റെ അടുത്ത് നിളർമാതയെ കുറിച്ച് ചോദിച്ചിട്ടില്ലേ."

" ഉവ്വ് അന്ന് മുത്തശ്ശൻ അത് പറഞ്ഞില്ലാലോ."

" അതെ .. പക്ഷെ ഇന്ന് അത് നീ അറിയേണ്ടിയിരിക്കുന്നു മോളെ .." അവളുടെ തലയിൽ തലോടി അയാൾ പറഞ്ഞു.

" അതെന്താ മുത്തശ്ശാ ..."

" മുത്തശ്ശൻ പറയാം മോളെ ..."

ദീർഘ നിശ്വാസമെടുത്തു മഹാദേവൻ തന്റെ കണ്ണുകൾ അടച്ചു.

+++++++++++

" രുദ്രാ ...." ആദ്യം മഹാദേവന്റെ നാവിൽ വന്ന പേര്.
അയാൾ പറഞ്ഞു തുടങ്ങി.

""""നിളർമാതയുടെ നാശം കാത്തിരിക്കുന്ന തിന്മയുടെ പ്രതീകം ... ഒരിക്കൽ നിളർമാതാ തലയുയർത്തി നിന്നിരുന്ന തറവാട്.

അവിടത്തെ കാർന്നോർ ആയിരുന്നു രുദ്രനാരായണൻ ... ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റിയ തമ്പുരാൻ.

ഭാര്യ ജാനകിയമ്മ  നേരത്തെ മരിച്ചിരുന്നു.

കൂട്ടുകുടുംബമായി താമസിച്ചിരുന്ന തറവാട് ആയിരുന്നു നിളർമാതാ.

മക്കളും മക്കടെ മക്കളുമൊക്കെ ആയി സന്തോഷത്തിൽ ജീവിക്കുന്നു.

അത് മങ്ങി തുടങ്ങിയത്  ഒരു അവധികാലത്താണ്.

+++++++++++

ഒരു വേനൽ അവധിക്ക്...

അന്ന് തറവാട്ടിലെ മൂത്ത സന്താനം ആയ കൃഷ്ണദേവന്റെ മകളുടെ വിവാഹം തീരുമാനിക്കാൻ ആണ് എല്ലാവരും ഒത്തു ചേർന്നത്.

"ഗൗരി " അതായിരുന്നു ആ കുട്ടിയുടെ പേര്.

എല്ലാവരും ഒത്തുചേർന്നെകിലും ഒരാൾ മാത്രം ഇല്ലായിരുന്നു. അത് ഞാനായിരുന്നു.

" മുത്തശ്ശാ .." അവൾ അത്ഭുതത്തോടെ ചോദിച്ചു.

" അതെ ... രുദ്രനാരായണന്റെ ഇളയ സന്താനം മഹാദേവൻ ."

""" 22 ആം വയസിൽ കാര്യസ്ഥന്റെ മകളായ ലക്ഷ്മിയുമായി വിവാഹം ചെയ്യാൻ തീരുമാനിച്ചത് അഭിമാനിയായ കാർന്നോർക്ക് പിടിച്ചില്ല. പിന്നെ നിളർമാതയുടെ പഠി ഞാൻ ഇറങ്ങേണ്ടി വന്നു."

" പക്ഷെ ..എന്തോ മനസ് മാറിയതോ അന്ന് 25 വർഷത്തിന് ശേഷം എന്നെ അച്ഛൻ തിരിച്ചു വിളിച്ചു."

" ഞാനും ലക്ഷമിയും എന്റെ മകൾ അമ്മുവും .. അല്ല അഗ്നിയും അങ്ങോട്ട് തിരിച്ചു."

ആഘോഷം ആയിരുന്നു അവടെ ചെന്നപ്പോൾ ഏട്ടന്മാരുടെ  മക്കൾ.

എന്റെ തൊട്ടു മുകളിലുള്ള ഏട്ടനാണ് ദേവദർശൻ ദേവേട്ടന്റെ ഭാര്യ ദേവിവാഗ്നി മക്കൾ മഹി എന്നു വിളിപ്പേരുള്ള എന്റെ അതെ പേര് മഹാദേവൻ ... അതിന്റെ കൂടെ എന്റെ അച്ഛന്റെ പേരും കൂടി ചേർത്ത്  രുദ്രമഹാദേവൻ എന്നാണ് അവന്റെ പേര് . മഹിയുടെ ഇളയത് ഒരാൾ കൂടി ഉണ്ട് തൃപ്തിത്രേയ എന്ന തച്ചു.

++++++++++++

" മോളെ വസു ..എനിക്ക് കണ്ണടഞ്ഞു പോകുന്നു കുട്ട്യേ..."

" സാരമില്ല മുത്തശ്ശാ മുത്തശ്ശൻ കിടന്നോളു."

അവൾ മുത്തശ്ശനെ താങ്ങി അകത്തെ മുറിയിൽ കിടത്തി.

+++++++++++++
മുത്തശ്ശനെ കിടത്തിയവൾ തന്റെ മുറിയിലേക്ക് വന്നു.

ബെഡിലിരുന്നവൾ ആലോചിച്ചു.

" എന്തായിരിക്കും പിന്നെ ഉണ്ടായിട്ടുണ്ടാവുക ??"

" അപ്പച്ചി എങ്ങനെ ആയിരിക്കും മരിച്ചിരിക്കുക ..?? ആരാ രുദ്രാ ...." ആ സ്ഥലവുമായി ഞാൻ എങ്ങനെ യാണ് ബന്ധം ? " അവളിൽ ചോദ്യങ്ങൾ വലയം തീർത്തു .

അവസാനമവൾ കണ്ണുകൾ അടച്ചു ബെഡിൽ കിടന്നു.

പതിയെ തന്റെ മനസ് ശാന്തമാകുന്നതവൾ അറിഞ്ഞു.

അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു. പതുക്കെ അവൾ മയക്കത്തിലേക്ക് ആഴ്ന്നു.

വൈഗമ്മ അപ്പോഴും അവളുടെ തലയിൽ തലോടി അവടെ ഇരിക്കുന്നുണ്ടായിരുന്നു.

++++++++++++

ജാനകിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഈ സമയം നിളർമാതായിൽ ഇളം കാറ്റ് വീശി. അതിനു ചാരത്തിന്റെ മണം ആയിരുന്നു.

കാറ്റിൽ ഒരു രൂപം പ്രത്യക്ഷപെട്ടു അവ്യക്തമായി അത് കാവിനുള്ളിൽ പ്രവേശിച്ചു.

അവടെ വൈഗമ്മയുടെ മുന്നിൽ കൈകൂപ്പി നിന്നു.
ആ രൂപത്തിന്റെ കണ്ണുകൾ നിറഞ്ഞു.

തിരിഞ്ഞ ആ കണ്ണുകളിൽ പടിഞ്ഞാറു പാടം തെളിഞ്ഞു. ആ കണ്ണുകൾ പകയാളി.

" രുദ്രാ ..." പല്ല് കടിച്ചു ആ രൂപം വിളിച്ചു.
ഒരു നിമിഷം അങ്ങോട്ട് നോക്കി നിന്നതിനു ശേഷം ആ രൂപം നിളർമാതയുടെ അകത്തേക്ക് പോയി.

+++++++++++++

കണ്ണാടിയിൽ നോക്കി നിന്നിരുന്ന അവൻ അപ്പോഴാണ് ശ്രദ്ധിച്ചത്. കഴുത്തിൽ എവിടെയോ ഉരഞ പാട്. അപ്പോൾ അത് സ്വപ്നമായിരുന്നില്ല. അവൻ ഓർത്തു.

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവൻ പതിയെ  ബെഡിലേക്ക് കിടന്നു.

മയങ്ങിപ്പോയ അവനു  കാവലായി അവ്യക്ത വലയം തീർത്തു ഷേർ ഉണ്ടായിരുന്നു.

++++++++++++

അകത്തേക്ക് കയറിയ ആ രൂപം ഒരു നിമിഷം ഭിത്തിയിരുന്ന ഫോട്ടോയിലേക്ക് നോക്കി.

അത് മഹിയുടെ ആയിരുന്നു.

രൂപം പിന്നെയും അകത്തേക്ക് പോയി.

അവസാനം അത് ചെന്നു നിന്നത് ധ്രുവിന്റെ മുറിക് പുറത്താണ്.

ആ രൂപം മുറിക്കുള്ളിലേക്ക് കയറി.

പക്ഷെ ധ്രുവിന്റെ അടുത്തേക്ക് ചെല്ലാൻ ശ്രമിക്കും തോറും ആ രൂപം തെറിച്ചു വീണു.

" ഷേർ ...." പതിഞ്ഞ ഉറച്ച സ്വരത്തിൽ ആ രൂപം വിളിച്ചു.

ആ രൂപം തന്റെ യഥാർത്ഥ രൂപത്തിലേക്ക് വന്നു.

അതിനെ കണ്ടു ഷേർ അവർക്കു മുന്നിൽ പ്രത്യക്ഷപെട്ടു.

++++++++++++

ആ രൂപത്തിന് മുന്നിൽ ഷേർ വണങ്ങി. 

" എന്റെ മകനെ കാണാൻ എനിക്ക് അനുവാദം വേണം ഷേർ ..."

" തീർച്ചയായും .."

അവൻ തന്റെ രക്ഷാവലയം മാറ്റി.

അവൾ അകത്തേക്ക് കയറി.

ധ്രുവിന്റെ തലയിൽ തലോടി അവൾ അവനെ നിർനിമേഷയായി നോക്കി ഇരുന്നു.

അവൾക്ക് തന്റെ  മാറിടം ചുരത്തുന്നതായി തോന്നി.

""" തന്റെ മകൻ ... തന്റെയും മഹിയെട്ടന്റെയും പ്രണയത്തിന്റെ സ്വരൂപം...""""

" ഷേർ ..."  അവൾ വിളിച്ചു.

" പറയു ..."

" എന്താ എന്റെ മകന്റെ പേര്.."

" ധ്രുവ് .."

" ധ്രുവ് ..." അവൾ മൊഴിഞ്ഞു.

അതെ അവനു കാവലായി ഇനി ഒരമ്മയും കൂടി.

" അഗ്നി ........"

++++++++++++++++++
 

കാത്തിരിക്കുക ...

നേരത്തെ ഇടാമെന്നു പറഞ്ഞതാ ചില കാര്യങ്ങൾ കാരണം പറ്റിയില്ല ...

സോറി ❤️

അഭിപ്രായം കമന്റ്‌ ആയി പറയണേ ..❤️❤️😍😍😍