Aksharathalukal

ഗാന്ധർവ്വം - 31

ഇന്നലത്തെ പോലെ തന്നെ കയ്യിൽ ഇലക്കുമ്പിളിൽ നിറയെ പാലപ്പൂക്കൾ ഉണ്ടായിരുന്നു വെള്ളമുണ്ടും ഇളം റോസ് നിറമുള്ള ഷർട്ടും ആയിരുന്നു വേഷം ചിരിക്കുമ്പോൾ കവിളിലെ നുണക്കുഴികൾ തെളിഞ്ഞു കാണാമായിരുന്നു.


 അല്ല മാഷേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ.

 ചോദിക്ക്.


 അല്ല മാഷിന് വട്ടു വല്ലതുമുണ്ടോ.

 അതെന്താ അങ്ങനെ ചോദിച്ചത്.

 അല്ല സാധാരണ ആളുകൾ ഇഷ്ടപ്പെടുന്ന പൂക്കൾ മുല്ലപൂവും റോസാപ്പൂവും ഒക്കെ ഇതെന്താ മാഷേ പാലപ്പൂ ഒക്കെ പെറുക്കി കൊണ്ട് നടക്കുന്നത്.

 പാലപ്പൂ എന്താടോ കുഴപ്പം.


 ഒരു വല്ലാത്ത ഗന്ധം അല്ലേ അതിന് തലയൊക്കെ പെരുക്കും പിന്നെ യക്ഷിയുടെയു ഗന്ധർവ്വനിലെ ഒക്കെ ഇഷ്ടപുഷ്പം അല്ല ഇത്.


 പിന്നല്ലാതെ പാല പോകുമ്പോൾ ആണ് അവൾ വരുന്നത് യക്ഷി അവളുടെ നീണ്ട കാർകൂന്തലിൽ ചൂടുന്ന പുഷ്പം നിങ്ങൾ പെണ്ണുങ്ങൾ മുല്ലപ്പൂ ഒക്കെ തലയിൽ തൊട്ടില്ലേ അതുപോലെതന്നെ.


 സാഹിത്യം ആണല്ലോ.


 ആണെന്ന് കൂട്ടിക്കോ.


 അല്ല മാഷിന് പാലപ്പൂവ് നോക്കി നടന്നാൽ കുട്ടികൾക്ക് ക്ലാസ് ആര് എടുക്കും.


 ക്ലാസ് ഒക്കെ രാവിലെയാണ്.


 മാഷിന്റെ നാടെവിടെ.


 എന്റെ നാട് വയനാട്ടിലാണ് ഈ ജോലിയുടെ ആവശ്യത്തിന് ഇവിടെ വന്നു കഴിയുക ഇവിടെ അടുത്തുള്ള ഒരു വീട്ടിൽ വാടകയ്ക്ക്.


മ്മ്.


 കുട്ടിയുടെ ഭർത്താവ്.


 ദേവേട്ടൻ ഞാൻ പഠിക്കുന്ന കോളേജിൽ സാറാണ് ഇപ്പം കോളേജിൽ ഒരു അത്യാവശ്യ documentation കാര്യത്തിന് പോയിരിക്കുകയാണ്.


 വിദ്യാർഥിനി അധ്യാപകൻ പ്രണയം അല്ലേ.


😍😍.

 പിന്നെ പറ മാഷിന്റെ വീട്ടിൽ ആരൊക്കെയുണ്ട്.


 എനിക്കങ്ങനെ ആരുമില്ല ഡോ അനാഥനാണ്.


 സോറി.

 എന്തിനാ സോറി ഒക്കെ അല്ല മറന്നുപോയി പേരെന്താ.


 എന്റെ പേര് അനാമിക എല്ലാവരും അനു എന്ന് വിളിക്കും മാഷും അനു വിളിച്ചോ.


മ്മ്.


 പിന്നെ ക്ലാസ് ഒക്കെ എങ്ങനെ പോണു.


 കുഴപ്പമില്ല.


 മാഷേ മാഷിനെ പാട്ടൊക്കെ അറിയാമല്ലോ എന്നാൽ ഇപ്പോൾ ഒരു പാട്ടു പാടുമോ.


 പാട്ട്.


 അതെ ഒരു പാട്ടു പാട് സംഗീത അധ്യാപകൻ അല്ലേ.


 അത് വേണോ.


 പാട്.

മ്മ്.


 രുദ്രൻ കൈകുമ്പിളിൽ ഇരുന്ന് പാലപ്പൂക്കൾ ഗന്ധർവ്വ പ്രതിമയുടെ അടുത്തേക്ക് വെച്ചിട്ട് അവിടെനിന്നും എഴുന്നേറ്റു അനു അടുത്തുള്ള ഒരു സ്ഥലത്തേക്ക് ഇരുന്നു അവന്റെ പാട്ട് കേൾക്കാനായി.


"ആാാ ആ ആ ആ ആ ആ ആ ആ
 ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
 സായാഹ്നാഭൂവിൽ മേഘമായി..
 അഴകിൻ പവിഴം പൊഴിയും നിന്നിൽ
 അമൃത കണമായി സഖീ ധന്യയായി


 സല്ലാപമേറ്റുണർന്ന വാരിജങ്ങളും
 ശുഭ രാഗ പ്രിയ നവനീത് ചന്ദ്രനും (2)
 ചൈത്ര വേണുവൂതും ആ ആ ആ ആ ആ

 ചൈത്ര വേണുവൂതും മധു മന്ത്ര
കോകിലങ്ങളും മേളം ഏകി നീലരാത്രി
 തേടവേ
 ആലാപമായി സ്വരരാഗഭാവുകങ്ങൾ ഉം

 സ ഗ ഗ സ മ മ ധ നി പ.....
........

 ആലാപമായി സ്വരരാഗഭാവുകങ്ങൾ ഉം
 ഹിമബിന്ദു ചൂടും സംവഹനഗങ്ങൾ പോലെ
( ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ)"

 രുദ്രൻ പാടി നിർത്തിയതും അനു കൈയ്യടിച്ചു.


 മാഷേ പൊളിച്ചു അടിപൊളി.

 എങ്ങനെയുണ്ട്.


 പറയാൻ വാക്കുകൾ ഇല്ല അടിപൊളി ഒരു വിരഹ കാമുകൻ ലൈൻ ഉണ്ടല്ലോ.


 അനുവിന് അങ്ങനെ തോന്നിയോ.

മ്മ്.

 എനിക്ക് ഇവിടെ വെച്ച് അങ്ങനെ പാടാൻ തോന്നി.


 അതെന്താ അങ്ങനെ.


 കുട്ടി തറവാട്ടിലെ ഗന്ധർവനെ പറ്റിയുള്ള കഥ കേട്ടിട്ടുണ്ടോ.


 പിന്നെ കേൾക്കാതെ.


 എന്താ കേട്ടത്.


 തറവാട്ടിലെ ഒരു പെൺകുട്ടിയും ഗന്ധർവനും ആയി ഇഷ്ടത്തിലായിരുന്നു കാരണവർ ഇതറിഞ്ഞ ആ കുട്ടിയുടെ ശരീരത്തിൽനിന്ന് ഗന്ധർവനെ അകറ്റി ഈ പാല ചോട്ടിൽ പ്രതിഷ്ഠിച്ചു എന്നും ആ കൂട്ടി അതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതെന്നും.


 ഇതാണോ.

 പിന്നല്ലാതെ ഇതല്ലേ.

അല്ല.


 അതെങ്ങനെ മാഷിനെ അറിയാം.


 അതെനിക്കറിയാം കുട്ടി.

 പറ എങ്ങനെ.


 ഞാൻ പറഞ്ഞില്ലേ സംഗീതം അത് എന്റെ ജീവനാണ് ഓരോ ഗാനങ്ങളും ഞാൻ എഴുതുമ്പോഴും അതിൽ ജീവിതമായിരിക്കും അതെനിക്ക് നിർബന്ധമാണ് അങ്ങനെ ഞാൻ ഈ നാട്ടിൽ വന്നപ്പോൾ അറിഞ്ഞതാണ് കഥയൊക്കെ പക്ഷേ ഞാൻ കേട്ടത് കുട്ടി പറഞ്ഞതിൽ നിന്ന് ഒരുപാട് വ്യത്യാസമുണ്ട്.


 എന്ത് വ്യത്യാസം മുത്തശ്ശി കള്ളം പറയില്ല എന്നോട്.


 അതെന്താണ് എന്തോ പക്ഷേ ഞാൻ കേട്ട കഥ ഇതെല്ലാം.


 എന്നാ മാഷാ കഥ എന്ന് പറയുമോ.


 പറയണോ.


 പറ പിന്നെ ഈ കഥ എങ്ങനെ തുടങ്ങുന്നതാണ്.

 ഈ കഥയിലെ പ്രധാന കഥാപാത്രം ഒരു ഗന്ധർവൻ ആണ്.


 ഗന്ധർവനോ.


 അതെ ഈ പാല മരച്ചുവട്ടിലെ ഗന്ധർവ്വൻ.


 അപ്പം മാഷ്ക്ക് തുടങ്ങിക്കോ.


 രുദ്രൻ കഥ പറയാൻ തുടങ്ങി കഥ കേട്ടുകൊണ്ട് അനുവും....

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
 ഈ കഥ തുടങ്ങുന്നത് അങ്ങ് ദേവലോകത്തിൽ വെച്ചായിരുന്നു ദേവലോകം രാജാവായ ദേവേന്ദ്രന്റെ അധീനതയിലുള്ള ലോകമാണ് ദേവലോകം അവിടെ ഒരുപാട് ആളുകൾ ഉണ്ട് മാലാഖമാർ ഗന്ധർവന്മാർ യക്ഷന്മാർ യക്ഷി എന്നിവ ഗന്ധർവ്വൻ രാജസദസ്സിൽ ഗാനം ആലപിക്കുന്നത് അവർ ആണ് ഗന്ധർവന്മാർ അവരുടെ ഭാര്യമാരാണ് രാജസദസ്സിൽ നൃത്തംചെയ്യുന്ന അപ്സരസ്സുകൾ ഗന്ധർവന്മാർ ആണ് ദേവന്മാർക്ക് വേണ്ടി സോമരസം ഉണ്ടാക്കുന്നത് പക്ഷേ അവർക്ക് സോമരസം കുടിക്കാൻ പാടുള്ളതല്ല അതീവ സൗന്ദര്യമുള്ള വരും ആയോധനകലകളിൽ അഗ്ര കണ്ണിനും ആയിരുന്നു ഗന്ധർവന്മാർ ചില അവസരങ്ങളിൽ ദേവന്മാർ അവരെ ശപിക്കുകയും ശാപം കിട്ടിയ അവർ ഭൂമിയിലേക്ക് വരികയും ചെയ്യും അങ്ങനെ വീഴുന്ന ഗന്ധർവന്മാർ ഭൂമിയിലെ പെൺകുട്ടികളെ അതായത് കന്യകമാരെ പ്രേമിച്ച അവരുടെ കന്യകാത്വം ചോർത്തിയെടുത്ത് ആ കന്യകയെ അവരുടെ ദാസിയും പരിചാരകരും ആകും ഏകദേശം ഈ ലോകത്ത്4433 ഗന്ധർവന്മാർ ഉണ്ടെന്നാണ് കണക്ക് അത് ഒരു ഗന്ധർവൻ ആയിരുന്നു അർജുൻ ദേവലോകത്തെ ആയോധനകലകളിൽ ഏറ്റവും മികച്ച ആളായിരുന്നു അർജുൻ അവിടെത്തന്നെ മറ്റൊരു അപ്സര കൂടി ഉണ്ടായിരുന്നു സ്വന്തം സൗന്ദര്യത്തിൽ അഹങ്കരിച്ചിരുന്ന അവൾ അവളുടെ സൗന്ദര്യത്തിൽ എല്ലാവരും മയങ്ങി ഇരുന്നു ഒരാൾ ഒഴിച്ച് അർജുൻ ഒരിക്കൽ അവളുമായി നടന്ന വാക്കുതർക്കത്തിൽ കോപിഷ്ഠനായ ദേവേന്ദ്രൻ അർജുൻ എന്ന് ഗന്ധർവനെ ശപിച്ചു " നീ ഭൂമിയിലേക്ക് എത്താനും അവിടെയായി നിനക്ക് ഒരു കന്യക ജന്മം എടുക്കുമെന്നും അവളിലൂടെ നിനക്ക് ശാപമോക്ഷം കിട്ടി തിരിച്ച് ദേവലോകത്തെ എത്തുമെന്നായിരുന്നു ശാപം "
 അങ്ങനെ അവൻ എത്തിയത് നാൽപാടി തറവാട് സ്ഥിതിചെയ്യുന്ന അതിർത്തിയിലുള്ള പാലമരത്തിൽ ആണ് ദിനരാത്രങ്ങൾ കടന്നുപോയി ആ പാലപൂകാറിലായിരുന്നു തന്റെ ശാപമോക്ഷത്തിനായി ഉള്ള കന്യകയെ തേടി അവൻ കാത്തിരുന്നു അന്നൊരു അമാവാസി ആയിരുന്നു അവൻ കണ്ടു കാവിലേക്ക് കടന്നു വരുന്ന ഒരു പെൺകുട്ടിയെ ദാവണി ആയിരുന്നു അവളുടെ വേഷം അര കേറിയ കേശഭാരം അഴിച്ചിട്ടിരുന്നു അവൾ കാവിലെ നാഗ തറയിൽ വിളക്കുവെച്ചു ആ പ്രകാശത്തിൽ അവളുടെ മുഖം സ്വർണ്ണം പോലെ തിളങ്ങി ആരാണവൾ.....

തുടരും.....


ഗാന്ധർവ്വം - 32

ഗാന്ധർവ്വം - 32

4.6
3662

നാഗ തറയിൽ തെളിയിച്ച വിളക്കിലെ പ്രഭ അവളുടെ മുഖത്ത് തട്ടി തിളങ്ങുന്നുണ്ടായിരുന്നു ശരിക്കും ഒരു അപ്സരസ്സ് ഭൂമിയിൽ പിറന്ന പോലെ അവളുടെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തിൽ അവൻ മയങ്ങി നിന്നു.. അവൻ അവളെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു കാവിലെ നാഗത്താമാരോട് കിന്നാരം പറയുകയാണ് അവൾ എന്തോ ഒരു അടുപ്പം അവളെ കണ്ട മാത്രയിൽ അവന അവളോട് തോന്നി എന്തായിരിക്കും അവളുടെ പേര്......  ഭാമേ ഭാമേ......................................................  കാവിനു പുറത്തുനിന്ന് ഒരു സ്ത്രീയുടെ ശബ്ദം മുഴങ്ങിക്കേട്ടു അവരുടെ വിളിക് മറുപടി എന്നവണ്ണം ആ പെൺകുട്ടി നാഗ തറയിൽ നിന്ന് അല്പം മഞ്ഞൾക്കുറി നെറ്റിയിൽ തൊട്ട് കാവി