നാഗ തറയിൽ തെളിയിച്ച വിളക്കിലെ പ്രഭ അവളുടെ മുഖത്ത് തട്ടി തിളങ്ങുന്നുണ്ടായിരുന്നു ശരിക്കും ഒരു അപ്സരസ്സ് ഭൂമിയിൽ പിറന്ന പോലെ അവളുടെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തിൽ അവൻ മയങ്ങി നിന്നു.. അവൻ അവളെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു കാവിലെ നാഗത്താമാരോട് കിന്നാരം പറയുകയാണ് അവൾ എന്തോ ഒരു അടുപ്പം അവളെ കണ്ട മാത്രയിൽ അവന അവളോട് തോന്നി എന്തായിരിക്കും അവളുടെ പേര്......
ഭാമേ ഭാമേ......................................................
കാവിനു പുറത്തുനിന്ന് ഒരു സ്ത്രീയുടെ ശബ്ദം മുഴങ്ങിക്കേട്ടു അവരുടെ വിളിക് മറുപടി എന്നവണ്ണം ആ പെൺകുട്ടി നാഗ തറയിൽ നിന്ന് അല്പം മഞ്ഞൾക്കുറി നെറ്റിയിൽ തൊട്ട് കാവിന് പുറത്തേക്ക് അവൾ പോകുന്നതും നോക്കി അർജുൻ പാല മരച്ചുവട്ടിൽ ഉണ്ടായിരുന്നു.
ഭാമ.... അവന്റെ ചുണ്ടുകൾ മന്ത്രിച്ചു അവൻ അവളെ ആലോചിക്കുന്ന പോലെ അവനു തോന്നി ഒരു ചിത്രശലഭമായി രൂപം മാറി അവനും അവളുടെ കൂടെ പറന്നു ചെന്നു കാവിനു പുറത്ത് ഒരു വയസ്സായ സ്ത്രീയോട് സംസാരിച്ചു നിൽക്കുകയാണ് അവരുടെ സംഭാഷണം അവൾ ശ്രദ്ധിച്ചു.
എന്താ കുട്ടീ നീ കാവിൽ പോയിട്ട് താമസിച്ചത് ( ശാരദ).
എന്റെ നാഗത്താൻ മാരോട് കുറച്ചു നേരം സംസാരിച്ചിരുന്നു പോയി എന്റെ അമ്മായി 🥰( ഭാമ).
നീ വേഗം വന്നേ കുട്ടി എത്രനേരമായി ഏട്ടൻ നിന്നെ അന്വേഷിക്കുക ആണെന്ന് നിനക്കറിയോ.
എന്തിനാ അമ്മായി.
വേറൊന്നുമില്ല എന്നോട് പറഞ്ഞു സന്ധ്യക്ക് നിന്നെ ഒറ്റയ്ക്ക് കാവിൽ വിടരുതെന്ന്.
കാവിൽ നിന്ന് എനിക്ക് എന്തു പറ്റാൻ അമ്മായി എന്റെ നാഗത്താൻ മാരെ കൂടി ഇല്ലേ.
അതൊക്കെയുണ്ട് മോളെ പക്ഷേ.
ഒരുപക്ഷേ ഇല്ല വാ.
ഭാമ അമ്മായി ആയ ശാരദ യോടൊപ്പം തറവാട്ടിലേക്ക് നടന്നു കൂടെ ഒരു ചിത്രശലഭത്തിന്റെ രൂപം ധരിച്ച് അർജുന നാലപ്പാട്ട് തറവാട്ടിലെ കാരണവർ വീരേന്ദ്ര നരസിംഹാൻ മഹാ മാന്ത്രികൻ ആണ് ഭാര്യ ശാരദ ഏകമകൻ അനന്തനാരായണൻ തറവാട്ടിലെ വ്യാപാരത്തിലെ കാര്യങ്ങൾ നോക്കി നടക്കുന്നു പിന്നെ ഭാമ വീരേന്ദ്ര നരസിംഹന്റെ മരിച്ചുപോയ അനിയത്തിയുടെയും ഭർത്താവിതിന്റെയും ഏകമകൻ അച്ഛന്റെ അമ്മയുടെ മരണശേഷം ഭാമ ഇപ്പോൾ തറവാട്ടിലാണ്.
ഭാമയും ശാരദയും നേരെ പോയത് വീരേന്ദ്രന്റെ അടുത്തേക്കാണ് തളത്തിലെ തെക്കേ അറ്റത് ഇട്ടിരുന്ന ആട്ടുകട്ടിലിൽ ഇരുന്ന് തളിർ വെറ്റിലയും കൂട്ടി മുറുക്കുക ആയിരുന്നു അദ്ദേഹം.
അമ്മാമേ...
മ്മ്.
അമ്മായി വന്ന് അമ്മാമ്മ വിളിച്ചു എന്ന് പറഞ്ഞു.
കുട്ടി എവിടെ പോയി കിടക്കുവാ ഇത്രനേരം.
കാവിൽ വിളക്ക് വെക്കാൻ.
അതിന് ഇത്രയും നേരം വേണോ യക്ഷിയും ശരീരമില്ലാത്ത ആത്മാക്കളും അലഞ്ഞു നടക്കുന്ന സമയമാണിത് അതോർത്തു നീ അനന്തന്റെ പെണ്ണാണ് നീ അടുത്ത കൊയ്ത്തിനു മുമ്പ് പുടമുറി ഞങ്ങൾ കുറിക്കും.
അമ്മാമേ ഞാൻ..
ഒന്നും ഇനി പറയണ്ട. ശാരദേ.
ഏട്ടാ..
കുട്ടീനെ കാവിൽ വിളക്ക് വെക്കാൻ പോകുമ്പോൾ നീയും കൂടെ പോണം.
ശരി ഏട്ടാ.
Mm അനന്തൻ വന്നില്ലേ ഇതുവരെ.
ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് പോയതാ പറമ്പിലെ കൊപ്രയുടെ എണ്ണം എടുക്കാൻ ഉണ്ടായിരുന്നു.
Mm അവൻ വന്നാൽ നാളെ കണക്ക് കാണിച്ചാൽ മതി എന്ന് പറയണം.
Mm.
എന്നാൽ പൊക്കോ.
ഭാമ നേരെ പോയത് തന്റെ മുറിയിലേക്ക് ആയിരുന്നു കൂടെ അർജ്ജുനും വളരെയധികം വൃത്തിയോടെയും അടുക്കയും വെച്ചിരുന്നു ആ മുറി മുറിയുടെ ഒരു സൈഡിൽ ഒരു മേശയും കസേരയും ജനൽ നോട് ചേർന്നു മേശയുടെ പുറത്ത് ഒരു കുപ്പിയിൽ നിറയെ മയിൽപീലി കൊണ്ട് നിറഞ്ഞിരുന്നു. ഭാമ ജനലുകൾ തുറന്നു ജനൽ തുറന്നാൽ നേരെ കാണുന്നത് കാവാണ് കാവിൽ അവൾ തെളിയിച്ച ദീപം ഇപ്പോഴും പ്രകാശിക്കുന്നത് അവിടെ നിന്നാൽ കാണാം മേശപ്പുറത്തിരുന്ന ഒരു ഡയറി തുറന്ന മഷിക്കുപ്പിയിൽ നിന്ന് പേനയിൽ മഷി നിറച്ചു അവൾ എന്തോ എഴുതി തുടങ്ങി കുറച്ചുനേരം കൂടി ഭാമയെ നോക്കി നിന്ന ശേഷം ആ ചിത്രശലഭം കാവിലേക്ക് തന്നെ തിരിച്ചു പറന്നുപോയി തിരികെ പാലച്ചുവട്ടിൽ വന്ന സ്വന്തം രൂപം പ്രാപിച്ച ശേഷം പാലയുടെ ഒരു മരക്കൊമ്പിൽ ഇരുന്നു അവിടെ നിന്നു നോക്കിയാൽ ഭാമയുടെ മുറി അവന് കാണാമായിരുന്നു ദിവസങ്ങൾ കടന്ന് പോയി ഭാമ അറിയാതെ അവളെ തന്നെ പിന്തുടർന്ന് പൂവായും പൂമ്പാറ്റയായി അവനുണ്ടായിരുന്നു അർജുൻ.
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
നിക്ക് നിക്ക് മാഷേ ബാക്കി ഞാൻ പറയാം.
എന്താണ് അനു.
നിക്ക് ഞാൻ പറയട്ടെ അങ്ങനെ നമ്മുടെ ഗന്ധർവൻ ഭാമയുടെ മുന്നിൽ വന്ന ഇഷ്ടം തുറന്നുപറയുന്നു അല്ലേ.
അല്ല.
പിന്നെ ഗന്ധർവൻ ഭാമയെ ഇഷ്ടമല്ലേ.
അവളോട് തോന്നിയ അടുപ്പം അത് ഇഷ്ടമാണോ എന്ന് അവൻ അറിയില്ലായിരുന്നു പക്ഷേ.
പക്ഷേ.
നീ ഇടയിൽ കേറി സംസാരിക്കാതെ ബാക്കി കഥ പറയാം.
ഒക്കെ പറ.
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
എന്നത്തെയും പോലെ തന്നെ ഭാമ കാവിൽ വിളക്ക് തെളിയിച്ചു പോയി സന്ധ്യയ്ക്ക് അതിനുശേഷം പാല മരകൊമ്പിൽ അവളുടെ മുറിലിലോട്ട് തന്നെ നോക്കിയിരിക്കുകയായിരുന്നു അർജുൻ രാത്രി ഒരു മണി കഴിഞ്ഞിരുന്നു അങ്ങനെ എവിടെയോ പാതിരാകോഴി കൂവുന്നുണ്ട് കാവാ കേ ഇലഞ്ഞി പൂവിനെയും പാൽപ്പുവിനെയും മണം പരന്നിരുന്നു മുറിയുടെ വാതിൽ തുറന്ന് ഭാമ പുറത്തിറങ്ങി ശബ്ദമുണ്ടാക്കാതെ തറവാട് പുറത്തേക്ക് നടന്നു അവളുടെ നടത്തം ചെന്ന് അവസാനിച്ചത് രാവിലെ പാല് മരച്ചോട്ടിൽ ആണ് അവിടെ അവൾക്കായി ഒരുവൻ കാത്തിരിപ്പുണ്ടായിരുന്നു..
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
അനു.......................
തറവാട്ടിൽ നിന്ന് അനുവിനെ രേവതി വിളിക്കുന്ന ശബ്ദം അവർ കേട്ടു.
അനു തന്നെ ആരോ വിളിക്കുന്നു.
അയ്യോ അത് മാഷേ എന്റെ ചെറിയമ്മ യാണ്.
താൻ പോകുന്നില്ലേ.
പോണം അല്ലെങ്കിൽ ചെറിയമ്മ ഇങ്ങോട്ട് വരും.
ഇങ്ങോട്ട് വന്നാൽ എന്താ.
ഇങ്ങോട്ടു വന്നാൽ മാഷേ കാണില്ലേ.
കണ്ടാൽ എന്താ കുഴപ്പം.
ഞാൻ മാഷേ കണ്ട കാര്യമൊന്നും തറവാട്ടിൽ പറഞ്ഞിട്ടില്ല ആകെ പറഞ്ഞത് എന്റെ ദേവേട്ടൻ ഓട് മാത്രം ഇനി അവരെ ഇങ്ങോട്ട് വന്ന് മാഷ് ആരാണെന്ന് ചോദിച്ചാൽ വേണ്ട.
എന്ന താൻ പൊക്കോ.
Mm.
എന്താ പോണില്ലേ.
പോണം പക്ഷേ കഥയുടെ ബാക്കി.
ഭാമക്കായി ആരാണ് കാത്തു കാവിൽ ഉണ്ടായിരുന്നല്ലേ അനുവിന് അറിയേണ്ടത്.
Mm.
താൻ നാളെ കാവി വാ ഞാൻ പറയാം.
Mm.
എന്നാ ശരി പൊക്കോ.
Mm.
അനു കാവിന് പുറത്തേക്ക് നടന്നു അവളെ തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് രുദ്രൻ അവിടെ ഇരുന്നു അപ്പോൾ അവന്റെ മുകളിലൂടെ പാലമരം പാലപ്പൂക്കൾ ചെരിഞ്ഞു കൊണ്ടിരുന്നു .
തുടരും.............