പിറ്റേന്ന് പുലർച്ചെ അഞ്ചരക്ക് തന്നെ എല്ലാവരും ഉണർന്നു..അത്യാവശ്യം വേണ്ട കുറച്ചു സാധനങ്ങൾ ചെറിയയൊരു ബാഗിൽ എടുത്ത് വച്ചു...ആറരയോടെ വീട്ടിൽ നിന്നും വൈദ്യശാലയിലേക്ക് തിരിച്ചു..
കാറിൽ അനന്തനും അമൃതയും പിന്നെ ആദിത്യനും ഇന്ദുവും ഉണ്ടായിരുന്നു..ഏകദേശം മൂന്ന് മണിക്കൂറോളം എടുത്തു അവർക്ക് മലപ്പുറത്ത് എത്താൻ..യാത്രയ്ക് ഇടയിൽ ഇന്ദുവിന് ക്ഷീണവും തലച്ചുറ്റലുമെല്ലാം നന്നേ അനുഭവപ്പെട്ടതിനാൽ അവരല്പം വൈകിയിരുന്നു..അര മണിക്കൂറിനുള്ളിൽ തന്നെ അവർ വൈദ്യശാലയിൽ എത്തിയിരുന്നു..
ചുറ്റും മരങ്ങളും ഔഷധ ചെടികളും നിറഞ്ഞ ഒരു സ്ഥലം..ഒരു ഹോസ്പിറ്റൽ ആണെന്ന് തോന്നാത്ത രീതിയിൽ ആയിരുന്നു ആ വൈദ്യശാല..ഇടവിട്ട് വീശുന്ന ഇളംകാറ്റിന് ഔഷധങ്ങളുടെയും മരുന്നിന്റെയും ഗന്ധമായിരുന്നു....ചെറിയ ഒരു കുളം...അതിൽ നിറയെ മത്സ്യങ്ങൾ..ചുരുക്കി പറഞ്ഞാൽ ഏതൊരു മനുഷ്യന്റെ കണ്ണിനും മനസ്സിനും ഒരു പോലെ കുളിർമയേകുന്ന ഒരു സ്ഥലം തന്നെയായിരുന്നു അത്..
അനന്തൻ റീസെപ്ഷനിസ്റ്റുമായി സംസാരിക്കുന്ന സമയം ബാക്കി എല്ലാവരും അവിടെയുള്ള ചെയറിൽ അവനെയും കാത്തിരുന്നു..പത്തു മിനിറ്റിനകം ഡോക്ടർ എത്തുമെന്ന് റീസെപ്ഷനിസ്റ്റ് അവനെ അറിയിച്ചു..
കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പത്മനാഭൻ വൈദ്യർ അവിടെക്ക് എത്തി..അദ്ദേഹം വരുന്നതനുസരിച് അവിടെയുള്ളവരെല്ലാം ബഹുമാനത്തോടെ എഴുനേറ്റ് നിന്നു..എന്നാൽ യാതൊരു അഹങ്കാരവുമില്ലാതെ അയാൾ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് തന്റെ ക്യാബിനിലേക്ക് നടന്നു..അല്പസമയത്തിന് ശേഷം അദ്ദേഹം ആദിത്യനെ തന്റെ കൺസ്ൾട്ടിങ് റൂമിലേക്ക് വിളിച്ചു...അനന്തനും ഇന്ദുവും അവന്റെ കൂടെ ക്യാബിനിലേക് ചെന്നു.
"വരൂ..വരൂ..ആദിത്യൻ അല്ലെ..എല്ലാവരും ഇരിക്കു.."
"അതേ ഡോക്ടർ..ഇത് ആദിത്യൻ..എന്റെ സഹോദരനാണ്.."
"ജയചന്ദ്രന്റെ മരുമകൻ അല്ലെ..എനിക്ക് അറിയാം..ജയൻ എന്നെ വിളിച്ചു പറഞ്ഞിരുന്നു..ഇയാൾക്ക് ശെരിക്കും എന്താ സംഭവിച്ചത് എന്ന് ഒന്ന് വിവരിക്കാമോ..അതായത് ഏകദേശം എത്രനാളായെന്നു.."ഡോക്ടർ അനന്തനോട് ആവശ്യപെട്ടു..
"രണ്ടര വർഷത്തോളമായി ഡോക്ടർ.."
അനന്തൻ നാലു വർഷം മുൻപുള്ള കാര്യങ്ങളെല്ലാം ഡോക്ടറെ അറിയിച്ചു..ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവനെല്ലാം പറഞ്ഞു..അദ്ദേഹം അതെല്ലാം ശാന്തമായി കേട്ടിരുന്നു..എന്നാൽ അനന്തന്റെ ഓരോ വാക്കുകൾ കേൾകുംതോറും ഇന്ദുവിന്റെ ഹൃദയമിടിപ്പ് ഏറി വന്നു..അവളുടെ കൈകൾ അനന്തന്റെ കൈകളിൽ മുറുകി..
"മോൾടെ കൈ ഒന്ന് കാണിച്ചേ.."അദ്ദേഹം ഇന്ദുവിനോട് ചോദിച്ചു..അവൾ സംശയത്തോടെ അനന്തനെ നോക്കികൊണ്ട് ഡോക്ടർക്ക് തന്റെ ഇടതുകൈ കാണിച്ച് കൊടുത്തു..
"ഗർഭിണികൾക് ഇത്രെയും ടെൻഷൻ പാടില്ല ട്ടോ.."അദ്ദേഹം അവളുടെ അവളുടെ പൾസ് ചെക്ക് ചെയ്തതിന് ശേഷം ചിരിയോടെ അവളോട് പറഞ്ഞു..അവൾ ഞെട്ടിക്കൊണ്ട് അനന്തനെ നോക്കി..
"ഡോക്ടർക്ക്..എങ്ങനെ..മനസിലായി.."അവൾ അതിശയത്തോടെ ചോദിച്ചു..
"അതോ..ഞാൻ ഒരു വൈദ്യരല്ലേ..എനിക്ക് മനസിലാകും..കുട്ടിയുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട് നല്ല ക്ഷീണമുണ്ടെന്ന്..പിന്നെ സ്റ്റെപ് കയറി വന്നപ്പോൾ നല്ല അണപ്പ് ഉള്ളതായി ഞാൻ ശ്രദ്ധിച്ചു..അതുകൊണ്ടാ പൾസ് ചെക്ക് ചെയ്യാൻ കൈ ചോദിച്ചത്..ഗർഭിണികൾക്ക് പൊതുവെ പൾസ് റേറ്റ് കൂടുതലായിരിക്കും..അപ്പോൾ പിന്നെ എനിക്ക് ഉറപ്പായി.."
അവൾ അദ്ദേഹത്തിന് നേർത്ത ഒരു ചിരി സമ്മാനിച്ചു..ആ ചിരിയിൽ ഒരുപാട് പ്രതീക്ഷ നിറഞ്ഞിരുന്നു..അവളുടെ അപ്പുവേട്ടൻ തിരികെ വരുമെന്ന പ്രതീക്ഷ..
"പേടിക്കണ്ടെടോ..ആദിത്യന്റെ കാര്യത്തിൽ ശരീരികമായി അയാൾക്കൊരു കുഴപവുമില്ല..പിന്നെ ഇവിടെ ഇയാളുടെ ഓർമയാണ് വീണ്ടെടുക്കേണ്ടത്..എല്ലാത്തിനും ഒരു പ്രതിവിധി ഉണ്ടെടോ..ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ആദിത്യന് വേണ്ടി ചെയ്തിരിക്കും..പിന്നെ ഇവിടെത്തെ ചികിത്സ..ചികിത്സയുടെ ഭാഗമായി ഒരു നാല് മാസം ആദിത്യൻ ഇവിടെ നിൽക്കേണ്ടി വരും..നിങ്ങൾക്ക് കുറച്ചു ബുദ്ധിമുട്ട് ആകുമെന്ന് അറിയാം പക്ഷെ ഇവിടെ ആദിത്യന്റെ മനസ്സ് ശാന്തം ആയിരിക്കണം..എല്ലാ സമ്മർദ്ദങ്ങളിൽ നിന്നും അവൻ മോചിതനായിരിക്കണം..എന്നാലേ നമ്മൾ ഈ ചെയുന്ന ചികിത്സയ്ക്ക് ഫലം ഉണ്ടാകു..പിന്നെ ആദ്യം തന്നെ ചാടി കയറി മരുന്ന് കൊടുക്കുന്ന ശീലം ഞങ്ങൾക്ക് ഇല്ല..ഇവിടെയെല്ലാം ഘട്ടം -ഘട്ടമായിട്ടായിരിക്കും ചെയുന്നത്..ഇപ്പോ ആദിത്യന്റെ കാര്യത്തിൽ ആണെങ്കിൽ ആദ്യത്തെ ഒരു മാസം ഞങ്ങൾ ഇയാളുടെ ഭക്ഷണം ക്രമീകരിക്കും..കൂടുതലും ഇലക്കറികൾ ആയിരിക്കും നൽകുന്നത്..രാവിലെ വെറുംവയറ്റിൽ ഒരു കഷായം..ശരീരത്തിലെ ടോക്സിൻസ് തുടച്ചുനീക്കാനായിട്ട്..പിന്നീടാണ് ഞങ്ങൾ ചികിത്സയിലേക്ക് കടക്കുന്നത്..തലപൊതിച്ചിൽ..ശിരോധാര..ഉഴിച്ചിൽ..മെഡിറ്റേഷൻ..എല്ലാം കൂടെ ഒരു നാല് മാസം..അതിനുള്ളിൽ നിങ്ങൾക്ക് നിങ്ങളുടെ പഴയ ആദിത്യനെ കിട്ടിയിരിക്കും..എനിക്കതിൽ ഉറപ്പുണ്ട്..."
"എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ് ഡോക്ടർ..ഞങ്ങൾക്ക് ആ പഴയ ആദിയേട്ടനെ തിരികെ കിട്ടിയാൽ മാത്രം മതി.."അത് പറയുമ്പോൾ അനന്തന്റെയും ഇന്ദുവിന്റെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞിരുന്നു..
"എല്ലാം ശെരിയാകുമെടോ...ഞാൻ പറഞ്ഞില്ലേ എല്ലാത്തിനും ഒരു പ്രതിവിധിയുണ്ട്..അതുകൊണ്ട് ഇനി ഒട്ടും വൈകിക്കണ്ട..അടുത്തയാഴ്ച തന്നെ അഡ്മിഷൻ എടുക്കാം അല്ലെ.."
"മ്മ്..എടുക്കാം.."ഇന്ദു മറുപടി നൽകി..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്ന് ഉച്ചക്ക് തന്നെ അവർ തിരികെ വീട്ടിലേക് തിരിച്ചു..വൈകുന്നേരം അഞ്ചാരയോടെ അവർ വീട്ടിലെത്തി..വന്നപാടെ ഡോകട്ർ പറഞ്ഞ കാര്യങ്ങളെല്ലാം അമൃത അനന്തന്റെ അമ്മയെ കെട്ടിപ്പുണർന്നുകൊണ്ട് അറിയിച്ചു..സന്തോഷം കൊണ്ട് അവരുടെ കണ്ണുകളും നിറഞ്ഞു ഒഴുകിയിരുന്നു..പെട്ടെന്ന് അവരുടെ കൈവിരലുകൾ അനങ്ങുന്നതായി അമൃതയ്ക്ക് തോന്നി..അവൾ ഉറപ്പ് വരുത്താനായി ഒന്നുകൂടെ അവരുടെ കയ്യിലേക് സൂക്ഷിച്ച് നോക്കി..സുഭദ്രയുടെ കൈവിരലുകൾ ചലനശേഷി വീണ്ടെടുത്തിരുന്നു..അമൃത ഓടിച്ചെന്ന് അനന്തനെയും ഇന്ദുവിനെയും കാര്യമറിയിച്ചു..അവർക് ഈ വാർത്ത ഇരട്ടി സന്തോഷമേകി..
അപ്പോഴും ഇന്ദുവിന്റെ മനസ്സ് ആസ്വസ്ഥമായിരുന്നു..തനിക്കിനിയും ആദിത്യനെ പിരിഞ്ഞിരിക്കാൻ ആകുമോ എന്ന ചിന്ത അവളെ വല്ലാതെ അലട്ടി...ഒടുവിൽ അവന്റെ നല്ലതിന് വേണ്ടി അവൾ അവനെ പിരിഞ്ഞിരുന്നേ പറ്റൂയെന്ന് അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ശരവേഗത്തിൽ ഒരാഴ്‌ച കടന്നുപോയി..ഇന്നാണ് ആദിത്യനെ വൈദ്യശാലയിൽ അഡ്മിറ്റ് ചെയ്യേണ്ട ദിവസം... അനന്തന്റെ കൂടെ വൈദ്യശാലയിലേക് വരണമെന്ന ആഗ്രഹം ഇന്ദു
മുന്നോട്ട് വച്ചു..ഈ അവസ്ഥയിൽ ഒരുപാട് യാത്ര ചെയുന്നത് ശെരിയല്ലായെന്ന് അനന്തൻ അവളെ പറഞ്ഞു മനസിലാക്കാൻ നോക്കിയെങ്കിലും ആ ശ്രമമെല്ലാം വിഫലമായി..
ആദിത്യനെ അവർ വൈദ്യശാലയിൽ അഡ്മിറ്റ് ചെയ്തു..അവന്റെ ഡ്രെസ്സുകൾ അടങ്ങിയ ബാഗ് അനന്തൻ റൂമിലേക്ക് എത്തിച്ച് കൊടുത്തു..ഇന്ദു റീസെപ്ഷനിൽ ആദിത്യന്റെ അഡ്മിഷൻ ഫോമിൽ ഡീറ്റെയിൽസ് എഴുതി കൊടുത്തു..തിരികെ വീട്ടിലേക്ക് പോകുവാണെന്ന് ഇരുവരും ആദിത്യനെ അറിയിച്ചില്ല..അറിയിച്ചാൽ തന്റെ ലെച്ചുട്ടിയെ പിരിഞ്ഞിരിക്കാൻ അടുത്യനികിലായെന്ന് അവർക്ക് ഉറപ്പായിരുന്നു..വൈദ്യ ശാലയിൽ നിന്നും ഇറങ്ങാൻ നേരം ഇരുവരുടെയും മനസ്സിൽ കല്ലെടുത്ത് വെച്ചത് പോലെ തോന്നി അവർക്ക്..കണ്ണുകൾ നിറയാതിരിക്കാൻ ഇന്ദു വീണ്ടും വീണ്ടും കണ്ണു ചിമ്മി തുറന്നു..അനന്തൻ മനസ്സില്ലാമനസ്സോടെ വണ്ടി എടുത്തു..കണ്ണുനീർ കാഴ്ചയെ മറയ്ക്കും വരെയും ഇന്ദു വൈദ്യശാലയിലേക് തന്നെ മിഴികൾ നട്ട് ഇരുന്നു...
തുടരും..
കൂടി പോയാൽ ഇനിയൊരു 7 ഭാഗം..അതിനുള്ളിൽ അവസാനിക്കും ട്ടോ...