Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-39

*റൂഹിന്റെ ഹൂറി_💖*
Part-39
✍️🦋Hina_rinsha🦋
 
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°
 
"എത്ര ഉറക്കെ അലറി വിളിച്ച് പറഞ്ഞാലും പഴയത് ഒന്നും തിരികെ വരില്ലല്ലോ... പിന്നെന്തിനാ വെറുതെ ഓര്‍ക്കുമ്പോ പോലും സങ്കടം തോന്നുന്ന കാര്യങ്ങൾ ഇങനെ ഓര്‍ത്തോർത്ത് എടുക്കുന്നെ..."  
കടലിലേക്ക് തന്നെ കണ്ണിമ വെട്ടാതെ നോക്കി കൊണ്ടവൾ പറഞ്ഞു.... 
 
Aman വല്ലാത്തൊരു ഭാവത്തോടെ അവളെ മുഖത്തേക്ക് നോക്കി ഇരിക്കാനേ കഴിഞ്ഞുള്ളു.... 
 
" എങ്ങനെ സാധിക്കുന്നു ഹാദി നിനക്ക് ഇങ്ങനെ ഒക്കെ സംസാരിക്കാൻ.... "
അവൾ അവന്റെ മുഖത്തേക്ക് നോക്കി.... 
 
'" എനിക്ക് സംശയം ആണെന്ന് കരുതിയാണോ..." 
അവൾ അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി... 
 
"ഒരിക്കലും അല്ല.... ഞാൻ...." അവന്‍ എന്ത് പറയണം എന്ന് മനസ്സിലായില്ല.... 
 
" പറഞ് മനസ്സിലെ ഭാരം കുറയ്ക്കാന്‍ ആണെങ്കിൽ പറയാം.... " വീണ്ടും കടലിലേക്ക് ഉറ്റുനോക്കി കൊണ്ടവൾ പറഞ്ഞതും അവന്‍ വല്ലാത്തൊരു ഭാവത്തോടെ അവളെ മുഖത്തേക്ക് നോക്കി.... 
 
"എ... എനിക്ക് അറിയില്ല... എന്താണ്‌ ഇക്കാടെ past എന്ന്... പക്ഷേ ഒന്നറിയാം.. അതൊന്നും ഓര്‍ക്കാന് കൂടി ഇപ്പൊ നിങ്ങൾ ആഗ്രഹിക്കുന്നില്ല.... എനിക്ക് വേണ്ടി സ്വയം മനസ്സിനെ കുത്തി നോവിക്കരുത്.. എനിക്കത് സഹിക്കാൻ കഴിയുന്നില്ല...." അവൾ അതും പറഞ്ഞ്‌ അവന്റെ തോളിലേക്ക് തല ചായിച്ചതും അവന്‍ ഒന്ന് കൂടെ അവളെ അവളെ ഇറുകെ തന്നിലേക്ക് അണച്ച് പിടിച്ചു... 
 
" കഴിഞ്ഞത് പോയത് എന്തോ ആയിക്കോട്ടേ... ഓര്‍ക്കാ പോലും ചെയ്യേണ്ട..... " അവൾ അവനോട് പറയുന്നതിനു ഒപ്പം സ്വയം ഒന്ന് മനസ്സിൽ അങനെ ഊട്ടി ഉറപ്പിച്ചു..... 
 
Aman വല്ലാത്ത സന്തോഷം തോന്നി.... അവന്‍ അവളുടെ തലമുടിയിൽ നേർമമായി ചുണ്ടുകള്‍ ചേര്‍ത്തു...... 
ചുണ്ടിൽ അവര്‍ക്കായി കാത്ത്  വെച്ചൊരു മനോഹരമായ പുഞ്ചിരി വിടര്‍ന്നു... സന്തോഷം കൊണ്ട്‌ അവന്റെ കണ്ണ് നിറഞ്ഞ് എന്ന് പോലും തോന്നി പോയി.... 
 
ഹാദി കടലിലേക്ക് തന്നെ നോക്കി ഇരുന്നു..... അവളുടെ ഉള്ളില്‍ ഒരു കടല് ആഞ്ഞടിക്കുന്നുണ്ടായിരുന്നു... 
 
'...... ഒരുപക്ഷേ മറ്റൊരാളാട് ചേര്‍ത്ത് ആ പേര്‌ കേള്‍ക്കാന്‍ ഉള്ള ത്രാണി ഇല്ലാഞ്ഞിട്ടാവാം... അങ്ങെനെ പറയാൻ ആണ്‌ തോന്നിയത്.... അമീക്ക എല്ലാം തുറന്ന് പറഞ്ഞിരുന്നു എങ്കിൽ എന്നില്‍ കുറ്റബോധം നിറഞ്ഞേനെ.... പരസ്പരം എല്ലാം പങ്കുവെക്കണം... പക്ഷേ ഇക്കാടെ brother നെ ആണ്‌ ഞാൻ സ്നേഹിച്ചത്.... അതൊരിക്കലും ഇക്കാക് സഹിക്കില്ല.... വേണ്ട... ഇങനെ മതി.... കഴിഞ്ഞത്‌ ഒന്നും ഇതിനിടയിലേക്ക് വലിച്ചിടണ്ടാ... ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നത് ഇന്നാണ് അതിനിടയിലേക്ക് ഇന്നലകൾ ഒരു വിലങ്ങുതടി ആയി വരണ്ട..... ' ദൂരെ എങ്ങൊ കണ്ണ് പായിച്ച് അവൾ സ്വയം പറഞ്ഞ്‌ കൊണ്ടിരുന്നു....... മനസ്സ് ദിശ അറിയാത്ത പട്ടം പോലെ എങ്ങോട്ടൊക്കയോ സഞ്ചരിച്ചു...... 
 
ചുറ്റുമുള്ള ആള്‍ക്കൂട്ടമോ... ശബ്ദമോ ഒന്നും അവരെ തടഞ്ഞില്ല.... അവരുടേതായ ലോകത്ത് അവര് എങ്ങോട്ടൊക്കയോ സഞ്ചരിച്ച് എത്തിയിരുന്നു........ 
 
പെട്ടന്ന് aman ന്റെ ഫോൺ റിങ് ചെയ്തപ്പോഴാണ് അവർ രണ്ട് പേരും സ്വബോധത്തിൽ വന്നത്..... 
 
ഹാദി അവന്റെ തോളില്‍ നിന്ന് തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി.... Aman ജീനിന്റെ pocket ല്‍ നിന്ന് അവന്റെ ഫോൺ എടുത്തു.... 
 
"ഉമ്മിയാണ്.... "അവന്‍ ചിരിയോടെ പറഞ്ഞതും അവൾ വീണ്ടും അവന്റെ തോളിലേക്ക് ചാഞ്ഞു.... 
 
അവന്‍ ഫോൺ ചെവിയോട് ചേര്‍ത്തു....
 
"നീ എവിടെയാ aman.... മോളും collage വിട്ട് ഇതുവരെ വന്നില്ലോ... നേരം ഇരുട്ടായി... നീയെന്താ ഇത്ര സമയം ആയിട്ടും വരാത്തെ.... ഹാദി നിന്റെ കൂടെ ഉണ്ടോ..... "
 
" ന്റെ ഉമ്മ ഇങ്ങള് ഒന്ന് pullstop ഇട്ട് ചോദിക്ക്..."
 
"ദേ ചെക്കാ.... മനുഷ്യന്‍ ഇവിടെ തീയില്‍ ചവിട്ടി നിലക്കാ... അപ്പഴാ അവന്റെ തമാശ... "
 
" അവൾ എന്റെ കൂടെ ഉണ്ട്.... ഇനി ഇങ്ങള് ആ തീയില്‍ അങ്ങട് ഇറങ്ങി നിന്നാളെ.... "
 
" ഇങ്ങക്ക് എവിടേലും പോവുമ്പോ പറഞ്ഞിട്ട് പൊയ്ക്കൂടെ.... കുറച്ച് നേരത്തിന് എന്തൊക്കെ ചിന്തിച്ച് കൂട്ടി.... "
 
" ശെരി ഉമ്മി... Okey bye... "
ഇനി മുഴുവന്‍ ചീത്ത ആവും അറിയുന്നോണ്ട് aman പതുക്കെ call കട്ട് ആക്കി....
 
" ഇവിടെ ഇങനെ ഇരുന്ന മതിയാ.... വീട്ടില്‍ പോകണ്ടേ... "
 
" പോകാൻ തോന്നുന്നില്ല.. " അവൾ ചിണുങ്ങി കൊണ്ട്‌ അവനോട് ഒട്ടി ഇരുന്നു....
 
" അയ്യടാ... എണീറ്റെ വാടി പെണ്ണേ പോവാം.... "
Aman അവളെയും  വലിച്ച് എഴുന്നേൽപ്പിച്ച് കാറിലേക്ക് നടന്നു...
 
Oru ഹോട്ടൽ നിന്ന് ഫുഡും കഴിച്ചിട്ടാണ് അവർ തിരിച്ച് വീട്ടിലേക്ക് പോയത്...
 
                             🦋🦋🦋🦋
 
"ഹാദി...." 
 
"hmm..." 
 
" ഉറങ്ങിയോ...." 
 
"ആ ഉറങ്ങി.... ' അവൾ അവന്റെ നെഞ്ചില്‍ തലവെച്ച് കിടന്ന് പറഞ്ഞു..... 
 
അവന് ചെറുചിരിയോടെ അവളെ പൊതിഞ്ഞ് പിടിച്ച് കണ്ണടച്ചു.....
 
                           🦋🦋🦋🦋
 
Amna ന്റെ റൂമിലെ balcony door പതിയെ തുറന്ന് ആഷി പതിയെ അകത്തേക്ക് തലയിട്ട് നോക്കി.... Zero bulb ന്റെ വെളിച്ചത്തിൽ ബെഡ്ഡിൽ കിടക്കുന്ന അവളെ അവന്‍ കണ്ടു.... 
 
അവന്‍ പതുക്കെ ശബ്ദം ഉണ്ടാക്കാതെ അവളെ അടുത്ത് ചെന്നിരുന്നു.... 
 
"amnaa...." പതിയെ അവളെ ചെവിയില്‍ വിളിച്ചു.... 
 
അവന്റെ ചുടു നിശ്വാസം ചെവിയില്‍ തട്ടിയതും അവൾ പിടഞ്ഞ് എഴുന്നേറ്റു... മുന്നില്‍ നില്‍ക്കുന്ന കറുത്ത രൂപം കണ്ട്  ഒച്ച വെക്കാൻ നിന്നതും അത് മുന്‍കൂട്ടി കണ്ട പോലെ ആഷി അവളെ വാ പൊത്തി..... 
 
"ഷ്.... ഒച്ച വെക്കല്ലേ..... "അവന്‍ ദയനീയമായി പറഞ്ഞതും അവൾ അവന്റെ കൈ തട്ടി മാറ്റി.... 
 
"താൻ എന്തിനാ പിന്നെയും വന്നത്.... ഞാൻ പറഞ്ഞതല്ലേ.. ഇനി വിളിക്കരുത് എന്ന്...." 
 
"വിളിക്കരുത് എന്നല്ലേ പറഞ്ഞത്.... അതിന്‌ ഞാൻ വിളിച്ചില്ലല്ലോ വന്നല്ലേ ഒള്ളു...." അവന്‍ cool ആയി പറഞ്ഞു.... 
 
" എന്ന വരികയും വേണ്ട... ഒന്ന് പോയി തരോ...." 
 
"ഞാൻ പോവില്ല🤷‍♂️...." 
 
" എന്ന ഞാനിപ്പോ ഒച്ച വെക്കും.... "
 
" അതിനെന്താ എനിക്ക് കുഴപ്പം ഒന്നൂല്ലാ... നീ വിളിച്ചിട്ട് വന്നതാ എന്ന് പറയും... " അവന്‍ വീണ്ടും cool ആയി പറഞ്ഞതും അവൾ ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി.... 
 
" തനിക്കിപ്പൊ എന്താ വേണ്ടെ.... "
 
"നിന്നേ😍...."
 
" 😬😬😬 അത് നടക്കില്ലാന്ന് ബാബി പറഞ്ഞല്ലോ.. പിന്നെന്തിനാ... "
 
" അതിന്‌ അവളാണോ നിന്നെ കെട്ടുന്നേ... ഞാനല്ലേ... "
 
അവന്‍ കണ്ണിറുക്കി കൊണ്ട്‌ പറഞ്ഞതും Amna അവന്റെ മുഖത്തേക്ക് നോക്കി.... 
അവന്‍ അവളെ കഴുത്തിലെ ഷാളിന്റെ രണ്ട് വശവും പിടിച്ച് വലിച്ചതും അവന്റെ മുഖം അവളോട് അടുത്തു..... അവൾ അവനെ തള്ളി മാറ്റി...... 
 
" അപ്പൊ ബാബി പറഞ്ഞതോ..."അവൾ ചുണ്ട് ചുളുക്കി പറഞ്ഞത് കേട്ട് അവന്‍ ചിരി വന്നു..... 
 
"അവൾ വെറുതെ പറഞ്ഞതാടി മണ്ടി....." 
 
"ശരിക്കും...." അവൾ കണ്ണും വിടര്‍ത്തി കൊണ്ട്‌ ചോദിച്ചു.... 
 
പെട്ടന്ന് ഡോറിൽ കോട്ട് വീണതും  amna ഞെട്ടി ആഷിയൂടെ മുഖത്തേക്ക് നോക്കി.... അവന്‍ പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല... 
 
"alloh... എവിടേലും പോയി ഒളിക്ക് എനിക്ക് door തുറക്കണം..." 
 
"അതിനെന്താ പോയി തുറന്നോ... ഇനി ഞാൻ തുറക്കണോ..." 
 
"എന്തൊക്കെ ഈ പറയുന്നേ...." 
 
"നീ തുറക്കുന്നോ.... അല്ലങ്കില് വേണ്ട ഞാൻ തന്നെ തുറക്കാ..." 
 
Amna എന്തെങ്കിലും പറയുന്നതിന് മുന്നേ ആഷി പോയി door തുറന്നിരുന്നു..... 
 
മുന്നില്‍ നില്‍ക്കുന്ന ഹാദി യെ കണ്ട് അവന്‍ നന്നായി ഇളിച്ചു കൊടുത്തു.... 
 
അവൾ അവനെ തള്ളി മാറ്റി റൂമിൽ കയറി door അടച്ചു.... 
 
" എനിക്ക് അറിയായിരുന്നു കാമുകന്‍ ഇവിടെ തന്നെ കാണും എന്ന്...." അവന്‍ അവളെ നോക്കി നന്നായി ഒന്ന് ഇളിച്ചു കാണിച്ച്..... 
 
"പ്രശ്നം ഒക്കെ solve ആക്കീലെ... എന്ന മോന്‍ വിട്ടോ...." 
 
"ആ..'"
 
"ഒന്നും പറയണ്ട കാക്കു..... Plz എന്നെ കൂടി നാറ്റികരുത്..." അവൾ കൈ കൂപ്പി പറഞ്ഞതും അവന്‍ അവളെ നോക്കി പല്ല് കടിച്ച് amna നെ നോക്കി പോയി എന്ന് പറഞ്ഞ്‌ balcony ലേക്ക് പോയി..... 
 
ആഷി poyi കഴിഞ്ഞതും ഹാദി amna നെ നോക്കി.... 
 
" ശരിക്കും നീ പൊട്ടത്തി ആണോ... അതോ അഭിനയിക്കേ.... "
അതിന്‌ amna നന്നായി ഇളിച്ചു..... 
 
" ന്ന നീ പോയി കിടന്നോ....good morning...." 
 
അപ്പോഴാണ് amna clock ലേക്ക് നോക്കിയത്‌ സമയം 2 മണി ആയിട്ടുണ്ട്.... 
 
ഹാദി തിരിച്ച് റൂമിൽ വന്നപ്പോ കണ്ടത് door ന് frond ല്‍ തന്നെ അവളെ നോക്കി കൈയും കെട്ടി നില്‍ക്കുന്ന aman  നെ ആണ്‌..... 
 
 
"എവിടെ ആയിരുന്നു നീ.... "
 
" ആ.. അത്.. " അവൾ പറയണം എന്നറിയാതെ പരുങ്ങി കളിച്ച് റൂമിൽ കയറി ബെഡിൽ ഇരുന്നു... 
 
"നുണ പറഞ്ഞ്‌ കഷ്ടപ്പെടണം എന്നില്ല.... ഞാനെല്ലാം കണ്ടു..." 
 
അവൾ oru ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി..... 
 
"ആങ്ങളയും പെങ്ങളും എന്ന് തുടങ്ങി ഈ പരിപാടി..." അവൾ എന്ത് പറയണം എന്നറിയാതെ വിയർത്തു... 
 
"എന്റെ പെങ്ങള്ക്ക് കല്യാണം നോക്കാനും ചെക്കനെ നോക്കാന് ഒക്കെ എനിക്കറിയാം.... " അവന്റെ മുഖത്തെ ദേഷ്യം കണ്ട് അവള്‍ക്ക് പേടി തോന്നിയിരുന്നു..... 
 
അവൾ പേടിയോടെ ഉമിനീരീറക്കി... 
അവന്‍ ഒന്നും മിണ്ടാതെ ലൈറ്റ് ഓഫ് ആക്കി കിടന്നു.... ഹാദി അവനെ നോക്കി പിന്നെ പേടിയോടെ ബെഡ്ഡിന്റെ മറു വശത്ത് ആയി കിടന്നു.... 
 
അവന്റെ ചുണ്ടില്‍ ഒരു ചിരി വിരിഞ്ഞു..... രാവിലെ ആഷി വിളിച്ചിരുന്നു.... അവന്‍ amna യെ ഇഷ്ട്ടാണെന്നും പറഞ്ഞിരുന്നു.... കേട്ടപ്പോ സന്തോഷം ആണ്‌ തോന്നിയത്... പക്ഷേ മതില്‍ ചാട്ടം അവന്‍ പറഞ്ഞിട്ടില്ലായിരുന്നു... അത് നാളെ അവനെ നേരിട്ട് കണ്ട് തെന്നെ ചോദിക്കണം.... 
 
Aman ഓരോന്ന് ചിന്തിച്ച് കിടന്നു..... 
 
ഹാദി room ല്‍ നിന്ന് പോകുന്നത് aman കണ്ടിരുന്നു ഈ പാതിരാത്രി ക്ക് പിന്നാലെ അവൾ എവിടെ പോകാ... എന്ന് നോക്കിയപ്പഴാ amna ന്റെ റൂമിലെ door ആഷി തുറക്കുന്നത് കണ്ടത്.... തിരിച്ച് റൂമിൽ വന്ന വെറുതെ cctv ഒന്ന് ചെക്ക് ചെയ്തപ്പോ അവന്‍ വന്ന 
വഴിയും clear ആയി......
 
                              🦋🦋🦋🦋
 
രാവിലെ നേരത്തെ തന്നെ aman ഇറങ്ങി..... ഹാദിയേ വലിയ mind ആക്കിയില്ലായിരുന്നു.... അവൾക്കത് സങ്കടം തോന്നി എങ്കിലും അവനോട് ഒന്നും പറയാന്‍ ഉള്ള ദൈര്യം ഇല്ലാത്തത് കൊണ്ട്‌ മിണ്ടാതെ ഇരുന്നു.....
 
Aman നേരെ പോയത് ഹാദിയുടെ വീട്ടിലേക്കാണ്....
കാറിൽ നിന്ന് ഇറങ്ങിയ അവന്‍ മുന്നില്‍ തന്നെ തുറന്ന് കിടക്കുന്ന door കണ്ട് അകത്തേക്ക് കയറി...
 
" aishu നെ പോലെ തന്നെയാ എനിക്ക് ഹാദിയും... വേണമെങ്കിൽ ഐഷുനേക്കാൾ ഒരു പടി മുകളില്‍ എന്ന് പറയാ....  സ്വന്തമല്ല എന്ന് കരുതി എന്നെങ്കിലും ഞാൻ അവളെ ആ കണ്ണില്‍ കണ്ടിട്ടുണ്ടോ.... ഹാദി എനിക്ക് എന്റെ സ്വന്തം പെങ്ങളെ പോലെ തന്നയാ..അല്ല എന്റെ കൂടെപിറപ്പ്  തന്നയാ ഉപ്പാ... " ഹാളിൽ നിന്ന് ആഷി Anwar നോട് പറഞ്ഞത് കേട്ട് aman അവിടെ തറച്ച് നിന്നു.... ആ വാക്കുകൾ അവന്റെ ചെവിയില്‍ തുളച്ച് കയറി... 
 
 
ആരോ വന്നെന്ന് അറിഞ്ഞ് തിരിഞ്ഞ നോക്കിയ ആഷിയും Anwar ഉം ഒരുപോലെ ഞെട്ടി പരസ്പരം നോക്കി....
 
 
 
 
 
........തുടരും🦋
 
Twist....twist ...twisteey😁😁😁
 
Twist ആണ്‌ ഉദ്ദേശിച്ചേ..😌😌
 
ആരും cmnt ചെയ്യാൻ മറക്കണ്ട.... ബാക്കി അറിയണം എങ്കിൽ comment വേണം😘🙊
 
(Daily idanam enn aagraham illaanjitt innale muthal nokkuva post cheyyaan edukkumbol enikk app open aakkan pattunnilla.. Enth prblm aanenn ariyilla😤😤)

റൂഹിന്റെ ഹൂറി_💖 Part-40

റൂഹിന്റെ ഹൂറി_💖 Part-40

4.6
3887

*റൂഹിന്റെ ഹൂറി_💖* Part-40 ✍️🦋Hina_rinsha🦋 ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                          °°°°°°°°°°°°°°°°°°°°°°°°° "aman നീ ഇരിക്ക്..." ആഷി മുന്നിലേക്ക് chair ഇട്ട് കൊണ്ട്‌ പറഞ്ഞു.....Aman അവന്റെ മുഖത്തേക്ക് നോക്കി.... മുഖത്ത് ഒരു തരം നിർവികാരത ... Aashi താനെ തല താഴ്ത്തി..... Anwar ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നെ ഒള്ളു..... "ഞാൻ കേട്ടതൊക്കെ സത്യമാണോ ആഷി...." ശാന്തമായി ആയിരുന്നു അവന്റെ ചോദ്യം.... ആഷി എന്ത് പറയണം എന്നറിയാതെ anwar നെ നോക്കി.... എന്തോ അയാളുടെ കണ്ണുകൾ നിറഞ്ഞ പോലെ തോ