വീണ്ടും എന്നെ പുലി മടയിൽ ഇട്ടു കൊടുത്തു കൊണ്ട് ദേ പോണു.. ചേച്ചി ആണ് പോലും ചേച്ചി......
" അപ്പൊ എങ്ങനെയാ മോളെ പോവല്ലേ.......... (ഫുൾ കൈ ഷർട്ടിന്റെ മടക്കു ഒന്നുകൂടെ കയറ്റി വെച്ചുകൊണ്ട് അവൻ അവളെ നോക്കി )
"ഹ്മ്മ്...... "
"എന്നാലെ ചേട്ടന്റെ മോള് പോയി കാറിൽ കയറി ഇരുന്നോ ചേട്ടൻ റിംഗ് വാങ്ങിട്ടു വേഗം വരാമേ "
പോടാ പട്ടി....
ചുണ്ട് കൊണ്ട് കോക്രി കാണിച്ചു ആദി ആദ്യം ഇറങ്ങി.
പുറത്ത് ഇറങ്ങി ആ സാധനത്തിനു വേണ്ടി നോക്കി നിൽക്കുമ്പോ ആണ് പുറകിൽ നിന്നും പരിചയം ഉള്ള ശബ്ദം..നോക്കുമ്പോ ഉണ്ട് ചിരിച്ചു നിൽക്കുന്നു നമ്മുടെ വിഷ്ണു സർ....
"ആദി.... താൻ എന്താ ഇവിടെ.. ക്ലാസ്സ് കഴിഞ്ഞു കറങ്ങി നടക്കുവാണോ.. "
"അയ്യോ അല്ല സർ... ഞാൻ ഒരു ഗിഫ്റ്റ് മേടിക്കാൻ വന്നതാണ്....അല്ല സർ എന്താ ഇവിടെ? "
" ഒറ്റക്കാണോ താൻ വന്നത്....?
ഞാൻ ദാ ആ കടയിൽ വന്നതാ അപ്പോഴാ തന്നെ കണ്ടത്. താൻ ഒറ്റക്ക് ആണെകിൽ വാ ഞാൻ ഡ്രോപ്പ് ചെയ്യാം.... "
"ഒറ്റക്ക് അല്ല സർ എന്റെ കൂടെ വന്ന ആളെ വെയിറ്റ് ചെയിതു നിൽക്കുന്നതാ "
റിംഗ് വാങ്ങി വന്ന ദേവ് കാണുന്നത് ആരോടോ ചിരിച്ചു വർത്തമാനം പറയുന്ന ആദിയെ ആണ്. അത് കണ്ടപ്പോഴേ അവന്റെ മുഖം വലിഞ്ഞു മുറുകി.
ദേവ് :-ആദി വാ പോവാം...
വിഷ്ണു :-ഇതാരാ ആദി തന്റെ ബ്രദർ ആണോ.??
(ഇത് കേട്ട് ദേവിന് ആകെ ചൊറിഞ്ഞു വന്നു അവൻ വിഷ്ണുവിനോടായ് പറഞ്ഞു )
ബ്രദർ അല്ല ഇത് ഞാൻ കെട്ടാൻ പോവ്വുന്ന പെണ്ണാണ്.....
ആദി നീ വരുന്നുണ്ടോ... (അവൻ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു )
(രംഗം പന്തിയല്ലെന്ന് മനസിലായ ആദി വിഷ്ണുവിനോട് ഒരു സോറിയും പറഞ്ഞു ദേവിന്റെ അടുത്തേക്ക് ചെന്നു കാറിന്റെ ബാക്ക് ഡോർ തുറന്നതും ദേ നോക്കി പേടിപ്പിക്കുന്നു. )
"ഞാൻ എന്താടി നിന്റെ ഡ്രൈവറോ മര്യദയ്ക്ക് മുൻപിൽ വന്നു ഇരിക്കെടി "
"ആഹാ എവിടെ ഇരിക്കണം എന്ന് എന്റെ ഇഷ്ടം അല്ലെ. ഞാൻ എനിക്ക് ഇഷ്ടം ഉള്ള ഇടതു ഇരിക്കും. ഇയാൾ പോയി വണ്ടി എടുക്കാൻനോക്ക് കൊശവാ "
"ഈ വണ്ടി ഇവിടെ നിന്നും പോണമെങ്കിൽ നീ മുന്നിൽ വന്നു ഇരുന്നോ. അല്ലെങ്കിൽ ഇന്ന് ഫുൾ നമ്മുക്ക് ഇങ്ങനെ തന്നെ നിൽക്കാം "
"ഇയാൾ വലിയ ജാട കാണിക്കുക ഒന്നും വേണ്ട ഇയാൾ കൊണ്ടുപോയില്ല എങ്കിൽ ഞാൻ വിഷ്ണു സാറിന്റെ കൂടെ പോവും. പുള്ളി എന്നെ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞതാ "
നിന്നോട് ഒന്നും വാ കൊണ്ട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല വാ ഇവിടെ....
(എന്നും പറഞ്ഞു അവളെ വലിച്ചു മുൻസീറ്റിൽ ഇരുത്തി അവനും കയറി ഇരുന്നു)
കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല...
ഈ സാധനത്തിനു ഇതു എന്തിന്റെ കേടാ . മുഖം കണ്ടില്ലേ കടന്നൽ കുത്തിയപോലെ വീർപ്പിച്ചു കെട്ടി ഇരിക്കുന്നത്.
(നിശബ്ദതയ്ക്കു കടിഞ്ഞാൺ ഇട്ട് കൊണ്ട് ആദി തന്നെ അവനോട് സംസാരിച്ചു തുടങ്ങി )
"എടോ .. അത് ആരാണെന്ന് വെച്ചിട്ടാ താൻ അങ്ങനെ ഒക്കെ പറഞ്ഞത്? "
"അവൻ ആരായാലും എനിക്കെന്താ... എനിക്ക് അവന്റെ സംസാരം ഒട്ടും ഇഷ്ടപ്പെട്ടില്ല...
ഹ്മ്മ് ബ്രദർ ആണോന്നു .... അവനു ഫ്രണ്ട് ആണെന്ന് ചിന്തിക്കാമായിരുന്നല്ലോ... അവന്റെ ഒരു ബ്രദർ.. ഹ്മ്മ്... "
"ഹലോ mr. ദേവ് താങ്കൾ എന്തിനാ ഈ ചെറിയ കാര്യത്തിന് ബിപി കൂട്ടുന്നത്... അതെന്റെ സർ ആണ്... ഒരു സ്റ്റുഡന്റിനെ പുറത്ത് വെച്ച് കണ്ടപ്പോൾ അതും ഒരു ആൺകുട്ടിയുടെ കൂടെ അപ്പൊ സർ എന്ത് ചോദിക്കണമായിരുന്നു.... ഹാ ആദി ഇത് നിന്റെ ലൗവ്വർ ആണോ കൊള്ളാല്ലോ എന്നോ....? "
"അതിനു മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ... "
പറഞ്ഞില്ലെന്നോ താൻ എന്തിനാ നമ്മൾ കെട്ടാൻ പോകുന്നവരാ എന്നൊക്കെ വിളിച്ചു കൂവിയത്... ഞാൻ ഇനി എങ്ങനെ സാറിന്റെ മുഖത്തു നോക്കും...
"ഞാൻ അറിഞ്ഞോ സർ ആണെന്ന്... പിന്നെ നീ അയാളുടെ മുഖത്തു നോക്കണ്ട... പ്രശ്നം കഴിഞ്ഞില്ലേ "....
ഉവ്വ സാറിനോട് പറഞ്ഞത് പോട്ടെ ജ്വല്ലറിയിൽ എന്തായിരുന്നു... നീ എപ്പൊഴാടാ എന്റെ ഭർത്താവായത്.... പനി വന്നാൽ ഒരു ഇൻജെക്ഷൻ വക്കാൻ പോലും സമ്മതിക്കാത്ത എന്നെയാണ് നീ മൂക്ക് കുത്തിച്ചത്.. ഇതിനുള്ള പണി ഞാൻ തന്നിരിക്കും നീ ഓർത്തോ...
"ഓഹ് ശരി തമ്പുരാട്ടി... ഞാൻ അങ്ങ് പേടിച്ചു പോയി........ഒന്നു പോടീ "
(പോകുന്നു വഴിക്കാണ് ആദിക്ക് ഐസ് ക്രീം കഴിക്കാൻ ഒരു ആഗ്രഹം... ഇങ്ങനെ ഒക്കെ അല്ലേ ദേവിനെ ഒന്ന് മുടുപ്പിക്കാൻ പറ്റു... അവൾ വേഗം ദേവ് നെ തോണ്ടി വിളിച്ചു )
എന്താടി....
അതേയ് എനിക്ക് ഒരു ഐസ് ക്രീം വേണം...
പിന്നെ എനിക്കൊന്നും പറ്റില്ല...
ഓഹോ എന്റെ അനുവാദം ഇല്ലാതെ എന്റെ മൂക്ക് കുത്തി പഞ്ചർ ആക്കിയതും പോരാ ഒരു ഐസ് ക്രീം ചോദിച്ചിട്ട് നിനക്ക് വാങ്ങിച്ചു തരാൻ പറ്റില്ലല്ലേ..... ഹ്മ്മ്...
ഓഹ് എന്റെ ചെവി കടിക്കാതെ പെണ്ണേ ഞാൻ മേടിച്ചു തരാം...
(അവൻ വേഗം വണ്ടി സൈഡിലേക്ക് നിർത്തി അവളോട് ഇറങ്ങാൻ ആംഗ്യം കാണിച്ചു ).
അവൻ പോയി രണ്ട് ചോക്ലേറ്റ് ഫ്ലേവർ മേടിച്ചു ഒന്ന് അവൾക്ക് കൊടുത്തു...
അയ്യേ ഇതെന്താ ചോക്ലേറ്റ് ഓ എനിക്ക് സ്ട്രോബെറി ആണ് ഇഷ്ടം വേഗം പോയി വാങ്ങിച്ചേച്ചും വാ....
എന്തായാലും മേടിച്ചതല്ലേ ഇത് ഇങ്ങു തന്നേക്ക്... എന്നിട്ട് മോൻ പോയി സ്ട്രോബെറി മേടിക്കട്ടോ...
(അവളുടെ സംസാരം കേട്ട് അവൻ ആകെ കലിപ്പായി )
ഏത് നേരത്താണാവോ ഇതിനെ കൂടെ കൂട്ടാൻ തോന്നിയത്...
ഹഹ.. മോൻ അനുഭവിച്ചോ...
നീ പോടീ ബസന്തി....
(അവന്റെ ആ വിളി കേട്ടപ്പോഴാണ് മൂക്കുത്തിയുടെ കാര്യം അവൾ ഓർത്തത്... അവൾ വേഗം സൈഡ് മിറർറിൽ കൂടി നോക്കി... ഹ്മ്മ് സംഭവം ഒക്കെ കൊള്ളാം പക്ഷേ ആകെ മൊത്തം വീർതിരിക്കുന്നുണ്ട്.....
മൊത്തത്തിൽ ഒരു മരവിപ്പ് )
ഹാ എത്തിയോ ഇങ്ങു തന്നേക്ക്..
(അവൾ രണ്ട് ഐസ്ക്രീം ഉം മാറി മാറി കഴിക്കുന്നത് നോക്കി ദേവ് നിന്നു പോയി )
എന്താടാ കുരങ്ങാ ഇങ്ങനെ നോക്കുന്നെ.... നിനക്ക് വേണ്ടെങ്കിൽ അതിങ്ങു തന്നേക്ക് വെറുതെ മെൽറ്റ് ആക്കി കളയണ്ട..
അയ്യോടി അങ്ങനെ ഇപ്പൊ നീ ഇത് കൂടി തിന്നണ്ട.. ഞാൻ നിന്റെ കഴിപ്പ് നോക്കി നിന്നതല്ലേ... ഇപ്പോഴാടി നീ ശരിക്കും ബസന്തി ആയത്..
നീ പോടാ അസുരാ... ഹ്മ്മ്... (കുറച്ചു നേരത്തെ പോരാട്ടത്തിന് ശേഷം അവർ പിന്നെയും യാത്ര തുടർന്നു... )
(വീണ്ടും ആദിയുടെ തോണ്ടൽ കൊണ്ടിട്ടാണ് ദേവ് വണ്ടി നിർത്തുന്നത് )
ഏഹ് എന്താടി കുട്ടിപിശാശ്ശേ വണ്ടി ഓടിക്കാനും സമ്മതിക്കില്ലേ..
എനിക്ക് വിശക്കുന്നു.. (ആദി ഒന്ന് ചിണുങ്ങി കൊണ്ട് ദേവിനൊടായി പറഞ്ഞു .. ഇതെന്ത് ജീവി എന്ന മട്ടിൽ ആണ് ദേവ് അവളെ നോക്കുന്നത് )
നിന്റെ വയറ്റിൽ എന്താടി കോഴികുഞ്ഞുണ്ടോ.... എപ്പോ നോക്കിയാലും ഈ ഒരു വിചാരം ഉള്ളൂ...
ദേവ് നേരെ വണ്ടി ഒരു ഹോട്ടലിൽ മുന്നിൽ കൊണ്ട് നിർത്തി.
"വാ ഇറങ്ങു."
രണ്ടുപേരും അകത്തു കയറി. ഒരു ഒഴിഞ്ഞ സ്ഥലത്ത് ആയി സ്ഥാനം പിടിച്ചു . ആദിക്ക് നേരെ എതിർ വശത്തു ആയി അവനും ഇരുന്നു..
"എനിക്ക് ഇട്ടു പണി തന്നത് അല്ലെ ഇന്ന് തന്നെ ഞാൻ മുടിപ്പിക്കും നോക്കിക്കോ. ഓ എന്റെ മൂക്ക്. വേദനച്ചിട്ടും പാടില്ല. ദുഷ്ടൻ... "
ദേവ് നോക്കുമ്പോ മൂക്കിൽ പിടിച്ചു എന്തോ ആലോചനയിൽ ഇരിക്കുന്ന ആദിയെ ആണ് കണ്ടത് .
എനിക്ക് ഇട്ടു എങ്ങനെ പണിയാം എന്ന് ആലോചിക്കുവായിരിക്കും. പാവം ഒരുപാട് വേദനിച്ചിട്ടുണ്ടാവും. സാരില്ല മൂക്ക് കുത്തിയപ്പോ പെണ്ണിന്റെ മൊഞ്ചു ഒന്ന് കൂടി കൂടിട്ടുണ്ട്.ഇപ്പൊ കണ്ടാൽ കെട്ടി കൊണ്ടുപോവാൻ ഒക്കെ തോന്നുന്നുണ്ട്.പക്ഷെ കൈയിൽ ഇരുപ്പ് കണ്ടാൽ എടുത്തു പൊട്ടകിണ്ണറ്റിൽ ഇടാനെ തോന്നൂ. ഇവൾ എന്താ ഇത്രക്ക് അധികം ആലോചിച്ചു കൂട്ടുന്നെ.
"ഡി!
നീ എന്ത് ആലോചിച്ചു ഇരിക്കെ. എന്താ വേണ്ടേ എന്ന് വെച്ചാൽ വാങ്ങി തിന്നാൻ നോക്ക് വാ പൊളിച്ചു ഇരിക്കാതെ "
ദുഷ്ടൻ എനിക്ക് ഇട്ടു പണി തന്നതും പോരാ ഇപ്പൊ മെക്കിട്ടു കയറാൻ വരുന്നോ.വിശപ്പിന്റെ വിളി ആയി പോയി ഇല്ലെങ്കിൽ ഇതിനു ഉള്ള മറുപടി ഞാൻ കൊടുത്തേനെ.
"എനിക്ക് ബിരിയാണി മതി "
ആദിക്ക് ബിരിയാണിയും ദേവിനു ഒരു ജ്യൂസും ഓർഡർ ചെയിതു.
ബിരിയാണി കിട്ടിയപ്പോഴെ ഞാൻ എന്റെ പണി തുടങ്ങി.
"എന്റെ പൊന്ന് ആദി ഒന്ന് പതിയെ കഴിക്ക് ഇത് നിനക്ക് ഉള്ളത് തന്നെയാ ആരും കൈ ഇട്ടു വാരാൻ വരില്ല. ഈശ്വര ഇവൾ എന്നെ നാണം കെടുത്തും "
"ഒന്നു പോ മനുഷ്യ!!!
വിശപ്പിന്റെ വിളി തനിക്ക് ഒന്നും പറഞ്ഞാൽ മനസിലാവില്ല. പഠിക്കാൻ പോകുന്ന പിള്ളേർക്ക് വിശപ്പ് ഒക്കെ കൂടുതൽ ആയിരിക്കും. തന്നെപോലെ വെറുതെ ഇരിക്കുന്നവർക്ക് അത് ഒന്നും പറഞ്ഞാൽ മനസിലാവില്ല. "
"ഓഹോ പിന്നെ നീ അവിടെ മല മറക്കാൻ ആണല്ലോ പോണത്. മിണ്ടാതെ ഇരുന്നു കഴിക്കാൻ നോക്കടി... "
പിന്നെ ഒന്നും മിണ്ടാതെ ഞാൻ എന്റെ തീറ്റ തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ അങ്ങേരു ഫോണിൽ നോക്കി ചിരിക്കുന്നത് കണ്ടു.ഇയാൾക്കു ഇതു മാത്രമേ പണി ഉള്ളോ. എപ്പോ നോക്കിയാലും ഫോണിൽ നോക്കി ഇരിക്കുനത് കാണാം. അതിനു മാത്രം എന്ത് മാങ്ങായാ അതിൽ ഉള്ളെ??
അങ്ങനെ ചിന്തിച്ചു കൊണ്ട് ഇരുന്നതും പശു നിലവിളിക്കുന്നത് പോലെ ഉള്ള സൗണ്ടും. ഒന്നുകൂടി കാതു കൂർപ്പിച്ചപ്പോൾ നല്ല പരിചയം ഉള്ള സൗണ്ടും.....
കേട്ടു മറന്ന ഡയലോഗും.എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു. പതിയെ എത്തി നോക്കിയപ്പോ കണ്ടു എന്റെ മൂക്ക് കുത്തുന്ന വീഡിയോ.
"ഡോ തന്നോട് ആരാ എന്റെ വീഡിയോ എടുക്കാൻ പറഞ്ഞേ ".....
"അതിനു ഇതു ഞാൻ എടുത്തു എന്ന് നിന്നോട് ആരാ പറഞ്ഞേ "
"പിന്നെ ആരാ എടുത്തേ? താൻ അല്ലാതെ വേറെ ആരും അത് ചെയ്യില്ല "
"എന്റെ പെണ്ണെ സത്യം ഇതു ഞാൻ എടുത്തത് അല്ല നിന്റെ കോക്രി കണ്ടു ആരോ എടുത്തു ടിക്ക് ടോക്കിൽ ഇട്ടതാ. ദേ നോക്ക് "
ആഹാ എന്റെ വീഡിയോ!!!!
നല്ല ക്ലിയർ ആയി എടുത്തു വെച്ചക്കുന്നു. എല്ലാം ഭാവവും എന്റെ മുഖത്തു മിന്നി മാറുന്നുന്നുണ്ട് . രൗദ്രം, ബീഭൽസം, ഹാസ്യം അങ്ങനെ ഒട്ടുമിക്ക ഭാവവും ഉണ്ട്. ശ്രിങ്കാരം മാത്രമേ ഇല്ലാതെ ഉള്ളൂ. വെരി നൈസ്...... കൂടാതെ 50k ലൈക്‌ഉം ഒരുപാട് ഷെയർഉം പിന്നെ വാരി കോരി കമന്റും. ഞഞ്ഞായി.........
വീഡിയോ കണ്ടു നോക്കുമ്പോ ഉണ്ട് ഒരാള് വാ പൊത്തി ചിരിക്കുന്നു.
"എന്നാലും എന്റെ ആദി നിന്റെ വീഡിയോ എടുക്കാൻ പറ്റിയില്ലല്ലോ എന്ന് ഞാൻ വിചാരിച്ചേ ഉള്ളൂ.ഇപ്പൊ ഇതു കിട്ടിയപ്പോ സമാധാനം ആയി. ഇതു എടുത്തു ആരായാലും ഞാൻ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തേനെ."
ഹയ്യട എന്താ ഒരു സന്തോഷം എന്ന് നോക്കിക്കേ.... ഏതവൻ ആയാലും അവനെ എന്റെ കൈയിൽ കിട്ടും.. ഹ്മ്മ്...
ഓഹ് പിന്നെ...
അതെ സമയം കുറെ ആയി മോൾ ഒന്ന് വേഗം കഴിക്കോ...
ദേ കഴിക്കാൻ ഒന്നും എന്നെ ആരും പടുപ്പിക്കണ്ട അതൊക്കെ എനിക്ക് നന്നായിട്ട് അറിയാം .
എനിക്ക് അറിയാടി നീ ജീവിതത്തിൽ ആത്മാർത്ഥത ഈ കാര്യത്തിൽ മാത്രേ കാണിക്കൂ എന്ന്...
ഒന്ന് മിണ്ടാതെ ഇരിക്കോ എന്റെ കോൺസെൻട്രേഷൻ പോകുന്നു....
എന്റമ്മോ ഈ ബിരിയാണി എന്ത് തെറ്റാണാവോ ചെയ്തത്...
(അവിടുത്തെ അങ്കം വെട്ടൽ കഴിഞ്ഞു ഞങ്ങൾ ഇറങ്ങി. വണ്ടിയിൽ കയറിയപ്പോഴേ ഞാൻ ആദിയോട് പറഞ്ഞു ഇന്നത്തെ കോട്ട കഴിഞ്ഞു ഇനി നീ എന്ത് പറഞ്ഞാലും വണ്ടി വീട്ടിൽ ചെന്നിട്ടെ നിർത്തു എന്ന്... )
(അവൾ ഒരു പുച്ഛചിരിയും ചിരിച്ചു വണ്ടിയിൽ കയറി )
(പിന്നെ അങ്ങോട്ട് ഒരു പറപ്പിക്കാൻ ആയിരുന്നു ആദി അവിടെ ഇരുന്നു ഡാൻസ് കളിക്കുന്നുണ്ട്... ഹിഹി.. )
കാര്യം ആയ ആലോചനയിൽ ആണ് പെണ്ണ്.
ഇവള് ഇത്ര മാത്രം എന്തുട്ടാ ആണ് ആവോ ആലോചിച്ചു കൂട്ടുന്നത്. ഇടക്ക് ചുണ്ട് കൂർപ്പിച്ചു എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. മിക്കവാറും വീഡിയോ എടുത്ത ചെക്കനെ മനസിൽ തെറി വിളിക്കുന്നതാവും. ഇവിടെ ഇത്രയും നല്ല സുന്ദരൻ തൊട്ട് അടുത്ത് ഇരിക്കുമ്പോ മോള് വേറെ ആരെയും പറ്റി ചിന്തിക്കണ്ട.
ഐഡിയ.....
(അവൻ അവളെ തന്നെ നോക്കി പാടാൻ തുടങ്ങി )
"കാതു കുത്തി കാതോല തൂക്കിപ്പോ കടച്ചില് മാറിയോടി പൊന്നെ
കാത്തു കുത്തി കാതോല തൂക്കിപ്പോ കടച്ചില് മാറിയോടി പൊന്നെ
ഇപ്പൊ കാണാൻ എന്തൊരു ചന്താടി
കുഞ്ഞു ചെറുദേവി പെണ്ണെ
ഇപ്പൊ കാണാൻ എന്തൊരു ചന്താടി
കുഞ്ഞു ചെറുദേവി പെണ്ണെ.............
ആഹാ ഇപ്പൊ പെണ്ണിന്റെ നോട്ടം മൊത്തം എന്റെ മേലേ ആയി. സന്തോഷം ആയി ഗോപിയേട്ടാ.....
(അമ്മോ ഇയാൾ ഇത്രയും നന്നായി പാടോ. നല്ലത് ആണ് എന്ന് പറഞ്ഞാൽ ചിലപ്പോ തലയിൽ കയറി പൊറോട്ട അടിക്കും )
"ഒന്ന് മിണ്ടാതെ ഇരിക്ക് മനുഷ്യാ. പശു വാ പൊളിക്കുന്നത് പോലെ വാ പൊളിക്കാതെ "
"ഇത് എന്റെ വണ്ടി എന്റെ തൊണ്ട എന്റെ ഇഷ്ടം ഞാൻ പാടും... നീ കൊണ്ടുപോയി കേസ് കൊടുക്ക് ".....
എന്നും പറഞ്ഞു അവൻ വീണ്ടും പാടാൻ തുടങ്ങി.അതിനു കാതോർത്തു അവളും ഇരുന്നു. അങ്ങനെ ആ യാത്ര തുടർന്നു......
വീട്ടിൽ ചെന്നപ്പോഴേ കണ്ടു പുറത്ത് ഞങ്ങളെ നോക്കി ഇരിക്കുന്ന മാളു ചേച്ചിയെയും അനന്ദുവിനെയും.
വണ്ടിയിൽ നിന്നും ഇറങ്ങി ചെന്നപ്പോഴേക്കും തുടങ്ങി രണ്ടുപേരുടെയും വക ചോദ്യം ചെയ്യൽ.
"കുഞ്ഞി നിങ്ങൾ രണ്ടുപേരും എവിടെ ആയിരുന്നു ഇത്ര നേരം.??നിങ്ങൾ അപ്പൊ തന്നെ ജൂവലറിയിൽ നിന്നും ഇറങ്ങിയത് അല്ലെ എന്നിട്ട് എന്താ ഇത്രയും വൈകിയേ? "
എന്നെ കടുവയുടെ മുൻപിൽ വിട്ടിട്ടു പോയതും പോരാ എന്നിട്ട് ചോദിക്കുന്നത് കേട്ടില്ലേ....... മറുപടി പറയാതെ തന്നെ ഇന്നത്തെ സംഭവ വികാസങ്ങൾ ഒന്നുകൂടെ ഓർത്തു നോക്കി.
അനന്ദു :"ഡി നീ എന്ത് നോക്കി നിൽക്കെ. അല്ല നീ മൂക്ക് കുത്തിയോ അടി സക്കെ സൂപ്പർ !!!!"(എന്നും പറഞ്ഞു അവൻ അവന്റെ കൈ കൊണ്ട് തംപ്സ് അടിച്ചു. )
മറുപടി പറയാൻ തുടങ്ങിയപ്പോഴേക്കും ആ കുരിശ് അങ്ങോട്ടേക്ക് വന്നു. കുരിശ് മാത്രം അല്ല എന്റെ അമ്മയും അച്ഛനും രവി അങ്കിൾ ഉം ആന്റിയും അങ്ങനെ എല്ലാ പടയും ഇളകി വന്നു. എല്ലാർക്കും എന്റെ മൂക്കിന്റെ കാര്യം മാത്രം അറിഞ്ഞാൽ മതി.
എല്ലാം കൂടി ആയപ്പോ ആർക്കും മുഖം കൊടുക്കാതെ ഞാൻ എന്റെ മുറിയിലേക്ക് വലിഞ്ഞു. പോരുമ്പോ കേൾക്കാമായിരുന്നു അവരുടെ ചിരിയും തമാശയും. ദുഷ്ടൻ എല്ലാം എഴുന്നള്ളിച്ചു കൊടുത്തിട്ടുണ്ടാവും കൂട്ടത്തിൽ വീഡിയോ കാണിച്ചിട്ടുണ്ടാവും.
"ദൈവമേ എല്ലാ പണിയും എനിക്ക് തന്നെ ആണല്ലോ വന്നു ചേരുന്നത് "
കണ്ണാടിയിൽ ഞാൻ എന്നെ തന്നെ നോക്കി കണ്ടു.മൂക്കിന്റെ അറ്റത്തു ഇപ്പോഴും ചുവന്നു കിടക്കുന്നുണ്ട്.
"മൂക്കുത്തിയിൽ ഞാൻ ഒന്നുക്കൂടെ സുന്ദരി ആയപോലെ തോന്നി."
(എന്റെ കൈകൾ കൊണ്ട് ആ മൂക്കുത്തിയിൽ തഴുകി . ഒരു വേദന തോന്നി എങ്കിലും ആ വേദനയിലും ഒരു സന്തോഷം വന്നു നിറഞ്ഞത് ഞാൻ അറിഞ്ഞു. ഞാൻ അറിയാതെ തന്നെ എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു,.........)
തുടരും....
©ശ്രീലക്ഷ്മി
©ശ്രുതി