Aksharathalukal

✨ ഹൃദയത്താൽ ചേർന്നവർ✨ 5

"ഡാ അവൾ കറക്റ്റ് ബസ്സിന് തന്നെ കയറിയാ മതിയായിരുന്നു. " (നിച്ചു)

" കയറുന്നുണ്ടാവും എന്തായാലും വീട്ടിൽ എത്തിയിട്ട് മെസ്സേജ്  അയച്ച് നോക്കാം." (പാറു)

"ഹാ  , ഇനി  നമ്മളൊന്ന് വീട്ടിലെത്തണ്ടെ ."(നിച്ചു)

" അതൊർക്കുമ്പോഴാ😒, എന്തായാലും കുറെ കാലമായില്ലെ നടന്നിട്ട് . " (പാറു)

തുടരുന്നു ............
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
വീട്ടിലേക്ക് പോകുന്നതിനെന്തിനാ ഇങ്ങനെ  പറയുന്നതെന്ന് സംഭവം വേറൊന്നുമല്ല ബസ്സിറങ്ങിയിട്ട് ഒരുപാട് നടക്കാനുണ്ട് വീട്ടിലേക്ക് ഞങ്ങൾക്ക് രണ്ടാൾക്കും നടക്കാൻ ഇഷ്ടമാണ് പക്ഷെ അതേപോലെ തന്നെ മടിയുമാണ്.

അങ്ങനെ ഞങ്ങൾ രണ്ടാളും ആടിപാടി വീട്ടിലെത്തി. ആദ്യം എന്റെ വീടാണ് അതുകഴിഞ്ഞാണ് പാറുവിന്റെ വീട് . ഞങ്ങൾ വീട്ടിലെത്തിയപ്പോൾ പാറുവിന്റെ അമ്മയും അവിടെ ഉണ്ടായിരുന്നു അതുകൊണ്ട് പാറു എന്റെ വീട്ടിലേക്ക് തന്നെയായിരുന്നു വന്നത്.

"ആ എങ്ങനെയുണ്ടായിരുന്നു ക്ലാസൊക്കെ . " (നന്ദിനി)

" ക്ലാസൊക്കെ പൊളിയായിരുന്നു. " (നിച്ചു )

"പിന്നെ മിച്ചുവിനെ അറിയില്ലെ ഞങ്ങളുടെ കൂടെ പഠിച്ചിരുന്നത് അവളുണ്ട് അവിടെ , പിന്നെ ഞങ്ങടെ സ്ക്കൂളിൽ പഠിച്ചിരുന്ന പിന്നേം ആരൊക്കെ ഉണ്ട് അവരുടേം ഒന്നും പേരറിയില്ല. " (പാറു)

"പിന്നെ ..............................................-
.....................................................................................................................
.............................................. " (പാറു & നിച്ചു)

പിന്നീട് ഞാനും പാറുവും കൂടെ കോളേജിലെ കാര്യങ്ങൾ AtoZ വരെ അങ്ങ് വിശദീകരിച്ചു കൊടുത്തു.

"അല്ല നിങ്ങള് രണ്ടാളും ആദ്യായിട്ട് ഇന്നു തന്നെയല്ലെ കോളേജിൽ പോവുന്നത്." ( സുഹാസിനി )

" ആ സംശയം എനിക്കും ഇല്ലാതില്ല , കാരണം അങ്ങനെയാണല്ലോ രണ്ടാളും കോളേജിനെക്കുറിച്ചും പിള്ളാരെക്കുറിച്ചും പറയുന്നത് കേട്ടാൽ ആദ്യം തന്നെ എല്ലാം അറിയുന്നത് പോലെയുണ്ട്. " (നന്ദിനി )

അതിന് മറുപടിയായി ഞങ്ങൾ ഞങ്ങടെ മാസ്റ്റർ പീസ് ഇളി അങ്ങ് കാണിച്ചു കൊടുത്തു.😁😁

" ആ അത് പറഞ്ഞപ്പോഴാ ഓർത്തത് നീനു എത്തിയാൽ മെസ്സേജ് അയക്കാം എന്നു പറഞ്ഞിരുന്നില്ലേ, അമ്മാ ആ ഫോൺ ഒന്ന് എടുത്തേ" (നിച്ചു)

" ആ വന്നപ്പോൾ തന്നെ ഇനി ഫോണിലും കുത്തിയിരിക്കാതേ കയ്യും കാലും കഴുകി വല്ലതും കഴിക്ക് പിള്ളേരേ." (നന്ദിനി )

" അതൊന്നും അല്ല നീനു വീട്ടിലെത്തിയാൽ മെസ്സേജ് അയക്കാം എന്നു പറഞ്ഞിരുന്നു അതൊന്ന് നോക്കാനാ . " (നിച്ചു)

" ആ അത് ശരിക്കുംമ്പോലെ വീട്ടിലെത്തിയാൽ മതിയായിരുന്നു. " (പാറു)

" ഞാൻ വീട്ടിലേക്ക് പോവ പാറു നീ വരുന്നില്ലെ." (സുഹാസിനി )

" ആ അമ്മ ഒരു മിനിറ്റ് ഇങ്ങള് നടന്നോളിൻ ഞാൻ ഇതാ വരുന്നു. " (പാറു)

അമ്മ പിന്നെ ഫോൺ എടുത്തു തന്നു ഇന്ന് ഞങ്ങള് രണ്ടാളും ഫോൺ കൊണ്ടുപോയിരുന്നില്ല. ഫോൺ എടുത്ത്  നോക്കിയപ്പോൾ അതിൽ കോളേജിലെ ഒഫീഷ്യൽ ഗ്രൂപ്പുകളും പിന്നെ ഒരു പഞ്ചഭൂതാസ് എന്ന് പറഞ്ഞൊരു ഗ്രൂപ്പും . അത് ഞങ്ങൾ അഞ്ച് പേരുടേം ഗ്രൂപ്പാണ് അതായത് ഞാൻ , പാറു, നീനു, നന്ദു, മിച്ചു. നന്ദുവാണ് ഗ്രൂപ്പ് അഡ്മിൻ ഇന്ന് ഞങ്ങൾ എടുത്ത ഒരു സെൽഫി ഗ്രൂപ്പ് ഐക്കൺ ആയി വച്ചിട്ടുണ്ട്.

"ഡാ ഗ്രൂപ്പിൽ എല്ലാവരും എത്തി എന്നു പറഞ്ഞ് മെസ്സേജ് ഇട്ടിട്ടുണ്ട്." (നിച്ചു)

" നോക്കട്ടെ , നീനുവും എത്തിയോ ." (പാറു)

" ആ ഡാ അവളൊക്കെ എത്തീട്ട് സമയം കുറച്ചായി നമ്മള് മാത്രേ ഇത്ര നേരം വൈകിട്ടുള്ളു. " (നിച്ചു)

"നീനുവിന് വേഗം ബസ്സ് കിട്ടിയോന്ന് ചോദിച്ച് നോക്ക്." (പാറു)

" ആ ഞാൻ ഇപ്പോ ചോദിക്കാം. "

" നീനുവിന് വേഗം ബസ്സ് കിട്ടിയോ, ഞങ്ങള് പോന്നപ്പോൾ പേടിച്ചോ?" 💬

അപ്പോ തന്നെ അവളുടെ റിപ്ലെയും വന്നു

" ആ ഡാ അധികം വൈകാതെ തന്നെ ബസ്സ് കിട്ടി. പേടി ണ്ടായിരുന്നോന്ന് ചോദിച്ചാൽ ചെറുതായിട്ട് ഇല്ലാതില്ല.കാരണം ശീലം ഇല്ലാത്ത പരിപാടിയാണല്ലോ. പിന്നേ ബസ്സ് വന്നപ്പോൾ ചോദിച്ചപ്പോൾ അതു വഴി പോണതാണെന്നു പറഞ്ഞു. എന്തൊക്കെയായാലും അവസാനം ഒരു കുഴപ്പവും ഇല്ലാതെ വീട്ടിൽ തന്നെ എത്തി. അല്ല നിങ്ങൾ ഇപ്പോ എത്തിയേ ഉള്ളു . "💬

" ആ അതെ ഞങ്ങൾ രണ്ടാളും ഇപ്പോ വന്ന് കയറിയതേ ഉള്ളു . അപ്പോ ഇനി പിന്നെ വരാം  ബായ് ."💬

അതും പറഞ്ഞ് ഞങ്ങൾ രണ്ടാളും ഗ്രൂപ്പിൽ നിന്ന് തൽക്കാലത്തേക്ക് വിട വാങ്ങി. അപ്പോഴാണ് ഏട്ടൻ വന്നത്.

"ആ രണ്ടാളും എപ്പോ എത്തി. " (ദേവ് )

" ദേ ഇപ്പോ എത്തിയിട്ടേ ഉള്ളു . " (നിച്ചു)

" എന്നിട്ടാണോ രണ്ടും കൂടി കത്തി വച്ച് നിൽക്കുന്നത് പോയി വല്ലതും കഴിച്ചുടെ ."(ദേവ് )

" ആ ഏട്ടന് ഇങ്ങനത്തെ നല്ല കാര്യങ്ങളൊക്കെ പറയാൻ അറിയും അല്ലേ." (പാറു)

"ഏയ് ഇല്ല . രണ്ടണ്ണെത്തിനും ഈയിടെയായിട്ട്  കുറച്ച് കൂടുന്നുണ്ട്. മര്യാദക്കി അടങ്ങിയൊതുങ്ങി കോളേജിൽ പോയി പഠിച്ചു വന്നോണം , ഉഴപ്പാനും അവിടെ വല്ലപശ്നങ്ങളും ഉണ്ടാക്കാൻ വല്ല വിചാരവും ഉണ്ടെങ്കിൽ അതൊക്കെ മനസ്സിൽ തന്നെ വച്ചിരുന്നോളുണ്ടു , അങ്ങനെയൊക്കെ വല്ലതും സംഭവിച്ചാൽ എന്റെ മറ്റൊരു മുഖം രണ്ടാളും കാണും " (ദേവ് )

" ഇതെന്താ ഓന്തോ വേറൊരു മുഖം ഉണ്ടാവാൻ,ചെറിയൊരു മാറ്റം എന്താന്നു വെച്ചാൽ ഒന്തിന്റെ  നിറാണ് മാറ." (പാറു)

" ഓന്താണോ വേറെന്തെങ്കിലാണോന്നൊക്കെ ഞാൻ പിന്നെ അറിയിച്ചിരാം . ഇപ്പോ ഞാൻ പറഞ്ഞത് രണ്ടാളും മറക്കണ്ട ." (ദേവ് )

"മം പിന്നേ വേറെ പണിയില്ലലോ താൻ പോടോ ഓന്ത് പ്രയാണ ഞ്ഞഞ്ഞഞ്ഞഞ്ഞ . " (പാറു)

"ഡീ " (ദേവ് )

" എന്നെ നോക്കണ്ട ഞാൻ ഒരു അര മണിക്കൂർ മുന്നേ പോയി. നിച്ചോ... ഞാൻ മെസ്സേജായക്കാം , നന്ദമ്മയോട് പറ. "

അതും പറഞ്ഞ് പാറുവിന്റെ ഓട്ടം കഴിഞ്ഞു. എനിക്കാണെങ്കിൽ ദേവേട്ടന്റെ മുഖവും പാറുന്റെ ഓട്ടവും കണ്ട് ചിരിയടക്കാൻ വയ്യ.

"ഡീ നീയെന്താടി നിന്ന് കിണിക്കുന്നത്  വന്നിട്ട് ഇത്രനേരായിട്ടും വീടിന്റെ  ഉള്ളിൽക്ക് കയറാനായിട്ടില്ലേ." (ദേവ)

" ആ ഞാൻ ദേ പോയി. " (നിച്ചു)

("ഇപ്പോ ഞാൻ ചിരിച്ചതിനായി കുറ്റം ഇതിനൊക്കെ എങ്ങനെയാണാവോ പിള്ളേര് സഹിക്കുന്നത്. " )

ഇത് ആത്മ ആണ് ട്ടോ ഇത് ഇപ്പോ ഉറക്കെ പറഞ്ഞാൽ പെങ്ങളാണെന്നുള്ള ഒരു ദയാദാക്ഷിണ്യവുമില്ലാതെ എന്നെ എടുത്തിട്ടലക്കും അതു കാരണം ഞാൻ കൂടുതലൊന്നും പറയാൻ നിൽകാതെ വീടുനുള്ളിലേക്ക് ഓടി .

പിന്നേ പതിവു പോലെ തന്നെ കുളിച്ചു ചായ കുടിച്ചു , എട്ടനുമായി അടിയുണ്ടാക്കി അതിന് അമ്മയുടെ വായിലിരിക്കുന്നത് കേട്ടു. കുറച്ച് കഴിഞ്ഞപ്പോൾ അച്ഛ വന്നു ഞങ്ങളെല്ലാവരും കൂടെ കത്തിയൊക്കെ വച്ച് അത്താഴമൊക്കെ കഴിച്ച് ഗ്രൂപ്പിലൊക്കെ മെസ്സേജ് അയച്ച് പോയി കിടന്നുറങ്ങി.

അങ്ങനെ ദിവസങ്ങൾ ആർക്കുവേണ്ടിയും കാത്തിരുന്നില്ല കാത്തിരുന്നിട്ടും വല്യ കാര്യമൊന്നും ഇല്ലലോ . BA എന്നു പറഞ്ഞ് ഒരു ക്ലാസ് ഗ്രൂപ്പൊക്കെ തുടങ്ങിയിട്ടുണ്ട് അതിലൂടെ ക്ലാസിലെ ഒരു വിധം പിള്ളേരുടെ പേരൊക്കെ പഠിച്ചു. അങ്ങനെ എല്ലാവരും തമ്മിലുള്ള  ബന്ധം കൂടുതൽ ദൃഡമായി . എല്ലാ ഗ്രൂപ്പുകളും മെസ്സേജുകളാൽ നിറഞ്ഞു . അങ്ങനെ കാത്തിരിപ്പിനൊടുവിൽ ആ ദിവസം വന്നെത്തി. എന്താന്നല്ലെ ഇന്നാണ് കോളേജ് ഒഫീഷ്യലായി തുറക്കുന്നത്.

               തുടരും ......

എലാവരും വായിച്ച് അഭിപ്രായങ്ങൾ പറയേണേ .


✨ ഹൃദയത്താൽ ചേർന്നവർ✨6

✨ ഹൃദയത്താൽ ചേർന്നവർ✨6

5
1664

  അങ്ങനെ ദിവസങ്ങൾ ആർക്കുവേണ്ടിയും കാത്തിരുന്നില്ല കാത്തിരുന്നിട്ടും വല്യ കാര്യമൊന്നും ഇല്ലലോ . BA എന്നു പറഞ്ഞ് ഒരു ക്ലാസ് ഗ്രൂപ്പൊക്കെ തുടങ്ങിയിട്ടുണ്ട് അതിലൂടെ ക്ലാസിലെ ഒരു വിധം പിള്ളേരുടെ പേരൊക്കെ പഠിച്ചു. അങ്ങനെ എല്ലാവരും തമ്മിലുള്ള  ബന്ധം കൂടുതൽ ദൃഡമായി . എല്ലാ ഗ്രൂപ്പുകളും മെസ്സേജുകളാൽ നിറഞ്ഞു . അങ്ങനെ കാത്തിരിപ്പിനൊടുവിൽ ആ ദിവസം വന്നെത്തി. എന്താന്നല്ലെ ഇന്നാണ് കോളേജ് ഒഫീഷ്യലായി തുറക്കുന്നത്.       തുടരുന്നു ....... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഇപ്പോ കുറേയായില്ലെ നിച്ചു ഒറ്റക്ക് കഥ പറയുന്നു അപ്പോ പറയുന്ന നിച്ചുവിനും വായിക്കുന്ന നിങ്ങൾക്കും ബ