Aksharathalukal

അക്ബറലീസ... (3)

*അക്ബറലീസ...*
 
(3)
 
"ഹലോ... ഞാൻ ആസിഫ് "
 
ക്ലാസ്സിൽ തിരക്കിട്ട് note എഴുതുന്ന ഇസയെ നോക്കിയവൻ പറഞ്ഞു.
 
" അതിന് ഞാൻ എന്ത് വേണം.. " ഭാവഭേദമില്ലാതെ പറയുന്നവളെ കണ്ടതും അവനൊന്ന് ചൂളി പോയി.
 
" ഒന്നും വേണ്ടായെ... പക്ഷെ ഫ്രണ്ട്‌സ് ആയിക്കൂടെ... " പുഞ്ചിരിയോടെ പറയുന്നവനെ അവൾ അന്തിച് നോക്കി.
അത് കണ്ടവൻ ഒന്ന് ചിരിച്ചു.
 
" ഞാൻ ഈ ക്ലാസ്സിൽ വന്ന അന്ന് മുതൽ നിന്നെ കാണുന്നതാ... ആരുമായും കൂട്ട് കൂടാതെ ഒറ്റയ്ക്ക് ഇരിക്കുന്നത്.. അത് എന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല... പക്ഷെ നിന്നെ എനിക്ക് ബെസ്റ്റ് ഫ്രണ്ട് ആക്കണമെന്നുണ്ട്... " അതും പറഞ്ഞവൻ അവൾക് നേരെ കൈ നീട്ടിയതും...
അവളുടെ കണ്ണുകൾ ഒന്ന് കുറുകി.
 
" നിനക്ക് എന്നെ കുറിച്ച് എന്തറിയാം... " ഇസ പുരികം പൊക്കി.
 
" എല്ലാം അറിഞ്ഞോണ്ട് ആവണോ.. ആരേലും ഫ്രണ്ട് ആക്കാൻ... " അതെ ഭാവത്തിൽ തന്നെ തിരിച്ചവൻ ചോദിച്ചതും... അവൾ ശ്വാസമോന്ന് വലിച് വിട്ടു.
 
" എനിക്ക് അങ്ങനെ വല്യ ഫ്രണ്ട്സൊന്നുമില്ലാ... " താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞവൾ എഴുതിൽ ശ്രെദ്ധിച്ചു.
 
" അപ്പൊ പോസസ്സീവ് ഇല്ലാതായി.. " എല്ലാ.. വഴിയും അടച്ചുകൊണ്ടുള്ള അവന്റെ വർത്താനത്തിൽ അവൾ അവനെ ദയനീയമായി നോക്കി...
" ശരിക്കും എന്താ നിന്റെ പ്രശ്നം "സഹിക്കെട്ടുള്ള അവളുടെ ചോദ്യതിന് അവനൊന്ന് ഇളിച്ചു കൊടുത്തു.
അതിന്റെ ഇടയിൽ ക്ലാസ്സിലെ ജനൽ വഴി പുറത്തെ ഗ്രൗണ്ടിലെ ആൽമരചോട്ടിൽ ഇരിക്കുന്ന അലിയെയും കൂട്ടരെയുമാണ്.
 
എന്ത് കൊണ്ടോ അവന്റെ ചുണ്ടിൽ പുഞ്ചിരി കൂടി... മനസ്സിൽ തണുപ് ഏകി.
 
മറുപടി കേൾക്കാതെ വന്നപ്പോൾ ഇസ അവനെ നോക്കിയതും... ചെക്കൻ പുറത്തെ കാഴ്ചയിൽ ആണെന്ന് തോന്നി നോക്കിയതും... അവളും കണ്ടു മറ്റുള്ളവരോട് ചിരിച്ചു സംസാരിക്കുന്ന അലിയെ.
 
" എനിക്ക് അവരെ അറിയാം... " ഉത്സാഹത്തോടെ പറയുന്നവനെ അവൾ നോക്കി...
" അയിന് ഞാൻ എന്ത് വേണം 😒" അത് കേട്ടഅവന്റെ ചിരി മാഞ്ഞു... കണ്ണുകൾ കൂർത്തു...
കുറുമ്പുനിറഞ്ഞ അവന്റെ മുഖം കാൺകെ അവൾക് വാത്സല്യം തോന്നി.. പോയി..
 
"ഞാനെ.. അവരെ ഒന്ന് കണ്ടിട്ട് വരാ... നീ ഇവിടെ ബുജിയും കളിച് ഇരുന്നോ..." ബാഗും എടുത്ത് കോറുപ്പിച് പറയുന്നവനെ കണ്ടവൾ അറിയാതെ ചിരിച്ചു പോയി.
 
അത് കേട്ടവൻ ഡോറിന്റെ അടുത്തെത്തി തിരിഞ്ഞു നോക്കി...
" എനിക്ക് സ്വന്തയിട്ട് ഒരു പെങ്ങളില്ല... പറ്റുമെങ്കിൽ ആ വേക്കൻസിയിലേക്ക് കേറണേ... പിന്നെ ബെസ്റ്റി ആയിട്ടും... " ചിരിയോടെ പറഞ്ഞവൻ അവരെ അടുത്തേക് ഓടി...
 
അവന്റെ നിഷ്കളങ്കതനിറഞ്ഞ സംസാരം കേൾക്കെ അവൾ ഒരു പുഞ്ചിരിയോടെ അവൻ പോയ വഴിയെ നോക്കി.
 
" ഹലോ... കൂയ്... " വിളിച്ചാർത്ത് തങ്ങളെ അടുത്തേക്ക് സന്തോഷത്തോടെ ഓടി വരുന്നവനെ കണ്ടതും അലിയിലും കുട്ടുകാരിലും പുഞ്ചിരി വിരിഞ്ഞു.
 
'' രണ്ട് ദിവസായല്ലോ.... കണ്ടിട്ട് എന്ത് പറ്റി...''  അഭി ചിരിയോടെ ചോദിച്ചു.
 
''കോറെ Note എഴുതി തീർക്കാൻ ഉണ്ടായിരുന്നു...''ഷീണം ഭാവിച്ച് പറയുന്നവനെ കാൺകെ അച്ചുന് സങ്കടായി... 
അവൻ തലോടിയും കൈയിൽ ഉണ്ടായിരുന്ന കോൽമുട്ടായി കോടുത്തുo
അവൻ്റെ സങ്കടം പ്രകടിപ്പിച്ചു. ഏതാണ്ടൊക്കൊ അച്ചുവിൻ്റെ അതെ റെയ്ൻജ് ആയതു കൊണ്ട് ആസിഫിന് പ്രത്യേകിച്ച് ഭാവമൊന്നും വന്നില്ല......
 
ഒരമ്മ പെറ്റമക്കളെ പോലെ അവർ യോജിച്ച് നിന്നു..
മറ്റെ മൂന്ന് പേരും കിളികൾ ഒന്നും പറക്കാൻ ബാക്കി ഇല്ലന്ന വിഷമത്തിൽ അവരെ നോക്കി ഇരുന്നു.
 
കോളേജ് വിട്ടതും വരാന്തയിൽ ഇറങ്ങി
ഇസ ആദ്യം കണ്ടത് അലിയോടും കുട്ടരോടുo വാതോരാത്തെ തള്ളി മറിക്കുന്ന ആസിഫിനെയാണ്.
ആ നേരo അവൾക് അവൻ ഒരു അത്ഭുതമായി തോന്നി.
 
ഏത് സമയവും ചിരിയോടെ അല്ലാതെ അവനെ ഈ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടിട്ടില്ല... ചോദ്യം ചോദിക്കുന്ന സാറിനോട് പോലും അവൻ ചിരിയോടെ അറിയില്ലന്നെ പറയൂ...
 
അതോർത്തപ്പോൾ അവളിൽ ചിരിപൊട്ടി.
 
മേഘങ്ങൾ ഇരുണ്ടുകൂടി... പ്രകൃതി അന്തകാരത്തിലേക്ക് കടക്കും പോലെ...
മഴ മുന്നേയുള്ള തണുത്ത ശീതകാറ്റ് ആഞ്ഞു വീശി.
ബാഗിൽ നിന്ന് കുട എടുത്തവൾ ആസിഫ് ഇരിക്കുന്നീടതേക് നോക്കി...
 
വൻമരമായതുകൊണ്ട് അതിന് താഴെ നിൽക്കുന്നവർ നനയില്ലന്നവൾ ഓർത്തു..
 
കോളേജ് ട്ടറസ്സിൽ നിന്നോഴുകി നിലത്തേക് ചാടി കൊണ്ടിരിക്കുന്ന വെള്ളത്തെ അവൾ കൈ കൊണ്ട് തട്ടി തെറിപ്പിച് കുട തുറന്ന് ഇറങ്ങി.
 
അരികിലൂടെ വീശി എത്തുന്ന കാറ്റിൽ അവൾ ഒന്ന് വിറച്ചു..
 
"മെച്ചൂ.............."  ആസിഫിന്റെ വിളി കേട്ടതും... ഒന്ന് സ്റ്റേക്കായി.. അവനെ ചെരിഞ്ഞു നോക്കി...
" ഫ്രണ്ട്‌സ് ആയ സ്ഥിതിക്ക് നാളെ പുളിമുട്ടായി കൊണ്ടവര്ണെ... പിന്നെ നോക്കി പോണംട്ടോ... ബൈ " കുട്ടിത്തം നിറഞ്ഞ അവന്റെ വാക്കുകൾ കേൾക്കെ... ഇന്ന് വരെ തോന്നാത്ത പുഞ്ചിരി അവളിൽ നിറഞ്ഞു...
കൂടെ ഉള്ളവർ വാ പൊളിച് നോക്കുന്നത് കണ്ട് അറിയാതെ ചിരിച്ചു പോയി.. പക്ഷെ അവനെ അതൊന്നും ഏശിയില്ലന്ന് പിന്നീടുള്ള തള്ളലിൽ മനസ്സിലായി.
 
തന്നിൽ നിന്ന് മഴയിലൂടെ അകന്നു പോകുന്നവളെ അലി ഇമചിമ്മാതെ നോക്കി....ആസിഫ് അവളെ പറ്റി വാ തോരാതെ പറയുന്നുണ്ട്.അതൊക്കെ കേട്ടു കൊണ്ട് തന്നെ അലി അതെ നോട്ടം നോക്കി നൽകി ഇരുന്നു.
പിടിച്ചു വെയ്ക്കാൻ ആരോ മധ്രിക്കും പോലെ.... വിട്ട് കൊടുക്കരുതെന്ന് ആരോ വിളിചോതും പോലെ....
 
ബസ്സിൽ കേറി... വീട്ടിലേക്കുള്ള സ്റ്റോപ്പ്‌ എത്തിയതും മഴ അൽപ്പം തോർന്നിരുന്നു.
പക്ഷെ ഇരുട്ട് മൂടല് മാറിയില്ല...
 
പെണ്ണ് ആണെങ്കിൽ പേടി കൂടപ്പിറപ്പന്ന് പറയും പോലെ.. അവളിലും അന്നേരം ഭയം കൂടിയിരുന്നു.. പക്ഷെ ധൈര്യം കൈവരിച്ച് മുന്നോട്ട് നടന്നു... റോഡിലെന്നും ഒരു പൂച്ചകുഞ്ഞു പോലുമില്ല...
 
മനസ്സറിഞ്ഞ പ്രാർത്ഥനയോടെ അവൾ മുന്നോട്ട് തന്നെ കാലുകൾ വെച്ചു... പക്ഷെ വീട്ടിലേക്കുള്ള രണ്ടാമത്തെ വളവിൽ കൂട്ടം കൂടിയിരിക്കുന്ന മൂന്നക്കസങ്കതിനെ കണ്ടതും അവളിലെ പേടി വർധിച്ചു കൊണ്ടിരുന്നു....
കൈ ബാഗിൽ പിടി മുറുക്കി... ഉമിനീര് തൊണ്ടകുഴിയെ പലാവൃത്തിയായി പ്രവർത്തനം നടത്തി...
 
മുന്നോട്ട് പോകണോ... അതോ... പിന്നിലേക്ക് തിരിക്കണോ... എന്ന ഭയതാൽ അവൾ നിന്ന് വിയർത്തു..
 
എന്നാൽ അത് നിമിഷം തന്നെ അവൾക് മുന്നിൽ ബുള്ളറ്റ് പാഞ്ഞേത്തി നിന്നതും.. ഞെട്ടി തരിച് പിന്നോട്ട് രണ്ടടി വെച്ചു പോയി... കണ്ണും തള്ളി... ഭയത്താൽ നിന്നവളുടെ ഉള്ളിൽ ഒരു തണുപ് വന്നു കൂടി.
 
അലി അവളെ നോക്കി..... കുറച്ചു അപ്പുറതായി പുക ഊതി വിടുന്നവരെയും നോക്കി... അവളോട് ആയി...
 
" കേറ്.... "
കേട്ടത് എന്തന്ന് തെളിച്ചമില്ലാതെ അവൾ അവനെ നോക്കി....
"" കേറാൻ 😬"" കലി മൂത്തവൻ ആർത്തതും രണ്ടാമത്തെ സെക്കറ്റിൽ അവൾ അവന്റെ ബാക്കിൽ കേറിയിരുന്നു.
പ്രേതെകിച് ഭാവഭേദമില്ലാതെ വണ്ടി മുന്നോട്ട് എടുക്കുന്നവനെ അവൾ ഉമിനീര് ഇറക്കി നോക്കി....
 
ഒരു പേരുപോലും അറിയാത്തവനിൽ 
എങ്ങനെ വിശ്വാസം വന്നതെന്നവൾ ഓർത്തു പോയി...
 
"താങ്ക്സ് "
 
വീട്ടിനുമുന്നിൽ എത്തി അവന് നേരെ അവൾ പറഞ്ഞതും.. പ്രതേക ഭാവമൊന്നും അവനിൽ വന്നില്ല.. പക്ഷെ വീട്ടിലേക് ഒന്ന് നോക്കിയശേഷമവൻ
അവളോട് ആയി...
 
" ഉപ്പയും ആങ്ങളമാരൊന്നും ഇല്ലേ... നേരം വൈകിയാൽ.. നോക്കാൻ വരാൻ... "
 
ഒരു മങ്ങിയ ചിരി മാത്രം നൽകിയവൾ..
 
"" രണ്ട് കൂട്ടരുമില്ല... അപ്പൊ.. പോട്ടെ.. ബൈ " നിറഞ്ഞു വന്ന കണ്ണിനെ മറച്ചു കൊണ്ടവൾ അവന് ചിരി നൽകി.. വീട്ടിലേക് കയറി പോയി.
 
അവൾ പറഞ്ഞഅർത്ഥം മനസ്സിലാക്കാതൊണ്ടോ... ചോദ്യം വേണ്ടായിരുന്ന തോന്നലോ.. എന്തോ അവനിൽ വന്ന് മൂടി.
 
കറുത്ത മാനത്തെ ഒന്ന് നോക്കി... ബുള്ളറ്റിൽ വീട്ടിലേക് വിട്ടു...
 
അപരിചിതമായ കാർ വീട് മുറ്റത്ത് കിടക്കുന്നത് കണ്ടവൻ നെറ്റി ചുളിച്ചു.
പടിവാതിക്കൽ തൂകിയിട്ട കൊടമണിയിൽ തട്ടി കൊണ്ടവൻ ഹാളിലേക്ക് പ്രേവേശിച്ചു...
ഹാളിൽ ഇരിക്കുന്നവരെ കണ്ടതും കണ്ണുകൾ ഒന്ന് കുറുകി....
 
 
തുടരും.......
 
✍️ശ്രീയഗ്നി....
 

അക്ബറലീസ.. (4)

അക്ബറലീസ.. (4)

4.5
1865

*അക്ബറലീസ...*   (4)   '' അലീ...........''   അകത്ത് നിന്ന് ചിരിയോടെ വരുന്ന അസഫറാലിയെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി.   " ഇക്കാകാ...... " സന്തോഷത്തോടെ പോയവൻ അയാളെ ഹസ്ഥാനം നൽകി.. സലാം മടക്കി. സോഫയിൽ ഇരിക്കുന്ന ഉപ്പയിൽ അവന്റെ നോട്ടമെത്തിയതും... സംശയതാൽ പിരികകോടികൾ ചുരുങ്ങി. കണ്ണ് കൊണ്ട് എന്ത് പറ്റിയെന്ന് അസഫറാലിയോട് കാണിച്ചതും... അവൻ ഒന്ന് കണ്ണ് ചിമ്മി.   " ഇത് എന്റെ അനിയനാ... അക്ബറലി.. ഇപ്പോ.. ഡിഗ്രി ലാസ്റ്റ് ഇയറിന് പഠിക്കുന്നു. " ഉപ്പാന്റെ മുന്നിൽ ഇരിക്കുന്ന മദ്യവയസ്സായ ദബത്തികളോട് അവൻ അലിയെ ചേർത്ത് നിർത്തി പരിജയപെടുത്തി കൊടുത്തു. അലി ഒരു സംശയത്തോടെ