അവളറിയാതെ....💞
ഡാ *ശ്യാമെ നിനക്ക് വട്ടുണ്ടോ...അവളെ പോലെ ഒരുത്തിയെ പ്രേമിക്കാൻ....
അക്ഷയ് ശ്യാമിന് നേരെ തിരിഞ്ഞ്...
പ്രേമമോ അതോ ഒരു അഡ്ജസ്റ്റ്മെൻ്റ് ആണോ...വശ്യം ആയി അതുൽ അത് പറഞ്ഞു...
അപ്പോളേക്കും അവൻ തെറിച്ചു വീണു...
മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടൂ തന്നെ ചുട്ടെരിക്കും പാകത്തിൽ നോക്കുന്ന ശ്യാമിനെ...
എന്ത് പറഞ്ഞെട നീ......🤬😠
ഡാ ശ്യാമേ വിട് അവൻ വെറുതെ പറഞ്ഞത് ആകും.....അക്ഷയ് അത് പറഞ്ഞു....
നിനക്ക് എന്നെ കുറിച്ച് അങ്ങനെ അന്നോ ഡാ തോന്നിയെ...ശ്യാമിൻ്റെ സ്വരം നേർത്തു...
ഡാ... സോറി ഡാ...ഞാൻ ഞാൻ അറിയാതെ... ആ കൊച്ചിൻ്റെ ജോലി അത് ആയത് കൊണ്ട് പലവരും പലതും പറയണ്...ഞാൻ അത് കൊണ്ട് പറഞ്ഞതാട...അല്ലാതെ നിന്നെ എനിക്ക് അറിയില്ലേ...
ഡാ അവള് ഒരു *പബ് ഡാൻസർ ആണ് എന്നും വച്ച് അവള് മോശം സ്ത്രീ ആണ് എന്ന് ഉണ്ടോ.... ആരെങ്കിലും എന്തെങ്കിലും പറയുന്നത് നീ എന്തിനാ വിശ്വസിക്കുന്ന....ശ്യാം പറഞ്ഞു...
അതെ നമ്മക്ക് ആദ്യം അവള് എന്താണ് എന്ന് അറിയണ്ടേ...അല്ലാതെ കേറി അങ്ങ് പ്രേമിച്ചു പിന്നെ നീ സങ്കടപെടുന്നത് കാണാൻ വയ്യ അത് കൊണ്ട് ധൃതി വച്ച് നീ അവളോട് പോയി പറയരുത്...
ഹമ്മ്... ശ്യാം ഒന്ന് മൂളി...കണ്ണിനു മുകളിൽ കൈ വച്ച് അവൻ ആ പാറ കെട്ടിന് മുകളിൽ കിടന്നു...
മനസ്സിൽ അവളുടെ മുഖം തെളിഞ്ഞു...ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു...
ഡാ ഇവന് പ്രേമം മുത്തെന്ന തൊന്നണെ...അതുൽ അക്ഷയോട് പറഞ്ഞു...
ഹമ്മ്.. ശെരിയ... എന്നാലും വെറും നാല് മാസം കൊണ്ട് ഇത്രയൊക്കെ ഒരാളെ ഇഷ്ടപ്പെടാൻ ഒക്കുമോ...
ആവോ നിക്ക് അറിയില്ല...അയിന വിളിച്ച് എഴുനെപ്പിക്ക്...നേരം 12 മണി കഴിഞ്ഞ് ഇനിയും ഇവനെ കൂട്ടി വീട്ടിൽ തട്ടിയിലെങ്കിൽ ശോഭാമ്മ നമ്മളെ നാളത്തെ ഫുഡ് കാൻസൽ ആക്കും...
അക്ഷയ് പറഞ്ഞതും അതുലും അത് ശെരി വച്ച് മൂളി...
അവർ ശ്യാമിനെ കൂട്ടി അവൻ്റെ വീട്ടിൽ ചെന്നാക്കി...
അവർ രണ്ടും അവർഡെ വീട്ടിലേക്കും മടങ്ങി.....
കട്ടിലിൽ കിടക്കുന്ന നേരവും അവൻ അവളെ കുറിച്ച് ഓർത്തു കൊണ്ടിരുന്നു......
അവളെ ആദ്യം ആയി കണ്ട ദിവസം അവൻ്റെ മനസ്സിലേക്ക് ഒരു തെന്നലായി തഴുകി എത്തി.....
തൻ്റെ ബൈക്കിൻ്റെ മുമ്പിലേക്ക് ചാടി വീണ ഒരു കൊച്ചു സുന്ദരി....
ഡീ.... എവിടെ നോക്കിയ നടകുന്നെ...ഹേയ്...കണ്ണ് കണ്ടുടെ.....!
സോറി ...ഞ...ഞാൻ ശ്രദ്ധിച്ചില്ല....
നിനക്കൊക്കെ അങ്ങനെ പറഞാൽ മതി ...എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ....ഞാൻ കുടുങ്ങും അത്ര തന്നെ....രാവിലെ തന്നെ മനുഷ്യനെ മേനകെടുതാൻ ആയി....ചെ.....ഇന്നത്തെ മൂടും പോയി.....
നിറ കണ്ണുകളാൽ അവള് തല ഉയർത്തി അവനെ നോക്കി...
I am so sorry......വാക്കുകൾ ഇടരുന്നുണ്ടായിരുന്ന്......
അപ്പൊൾ ആയിരുന്നു അവൻ അവളുടെ മുഖം ശ്രദ്ധിച്ചേ...ആരെയും വലിച്ച് അടുപ്പിക്കുന്ന കാന്തികത അവളുടെ കണ്ണുകൾക്ക് ഉണ്ടായിരുന്നു....
ഒരു നിമിഷം അവളുടെ കണ്ണിൽ ലയിച്ചു നിന്ന് പോയി...
ഞ..ഞാൻ ഇനി ശ്രദ്ധിച്ചോളം...അവളുടെ ശബ്ദം ആണ് അവനെ ബോധത്തിൽ കൊണ്ട് വന്നത്....
ശ്രദ്ധിച്ചാൽ തനിക്ക് കൊള്ളാം....ചെറുതായി അവൻ അവളോട് ചിരിച്ചു കൊണ്ട് പറഞ്ഞു...
അവനു നേരെ ഒരു ചെറു പുഞ്ചിരി അവള് നൽകി...നടന്നു നീങ്ങി....
അവൻ അവള് പോകുന്നതും നോക്കി നിന്നു.....
നല്ല ഐശ്വര്യം ഉള്ള ഒരു കൊച്ചു സുന്ദരി....അവളിലേക്ക് തന്നെ വലിച്ച് അടുപിക്കും പോലെ തോന്നി അവന്....
*ആ അശ്രീകരം പിടിച്ചതിനെ കണ്ടാൽ അന്നതെ ദിവസം പോക്ക....
ഒരു സ്ത്രീയുടെ ശബ്ദം ആണ് അവനെ അങ്ങോട്ടേക്ക് നോക്കാൻ പ്രേരിപ്പിച്ചത്....
എന്തുകൊണ്ടാണു അവർ അങ്ങനെ പറഞ്ഞത് എന്ന് അവനു മനസിലായില്ല......!
പിന്നെ അവളെ കണ്ടതും ഇല്ല....
അന്വേഷിച്ചിട്ടും അവനു അവളെ കുറിച്ച് ഒന്നും തന്നെ അറിയാൻ കഴിനില...
ദിനം പ്രതി ആ പെണ്ണിനോട് അവനു വല്ലാത്ത അടുപ്പം തോന്നി കൊണ്ടിരുന്നു.......
ഒരു ദിവസം കൂട്ടുകാരുടെ കൂടെ night out ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും നേരത്താണ് ഒരു പബിൽ നിന്നും അവള് ഇറങ്ങി വരുന്നത് അവൻ കണ്ടത്....
അവളെ കണ്ടപ്പോൾ അവനു ഒരുപാട് സന്തോഷായി.....
എന്നാല് അവളെ അവിടെ നിന്നും അതും അന്ന് താൻ കണ്ടവേഷത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്ന് അവള് ധരിച്ച വേഷം...എങ്കിലും മുഖത്ത് എന്ന് കണ്ട അതേ നിസ്സഹായാവസ്ഥ ഉണ്ട്....
പിന്നെ അ പബിൽ അവർ സ്ഥിരം പോകാൻ തുടങ്ങി....
അവിടെ നിന്നും അവളുടെ കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ല....പേര് മാത്രം അറിഞ്ഞു.....* ദേവാങ്കി...
ഇന്നും അവളറിയാതെ* അവൻ അവളെ പ്രണയിക്കുന്നതും അവളെ പിന്തുടർന്ന് പോയതും ഒക്കെ ഓർത്തപ്പോൾ അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.....
പിറ്റേന്ന് കാലത്തെ എഴുനേറ്റ ശ്യം പതിവിലും ഉത്സാഹത്തിൽ മാറ്റി ഇറങ്ങുന്നത് കണ്ട് അവൻ്റെ അമ്മ ഒന്ന് പുരികം ചുളിച്ചു....
ഭക്ഷണം പോലും കഴിക്കാൻ കാക്കാതെ അവൻ ബൈക്ക് എടുത്ത് പാഞ്ഞിരുന്നു....
അവൻ്റെ വണ്ടി ചെന്ന് നിന്നത് ഒരു ഓടിട്ട വീടിൻ്റെ മുന്നിൽ ആയിരുന്നു.......
അവൻ ആ വീടിൻ്റെ മുൻവശത്തെ കതകിൽ തട്ടി........
പലരും കതകിൽ തട്ടാറുണ്ട്....... തുറക്കർ പതിവില്ല...എന്നാല് ഇന്ന് എന്തുകൊണ്ടോ അവള് കതക് തുറന്നു....
ഒരു കൊച്ചു പെൺകുട്ടി ഇറങ്ങി വന്നു....കാണാൻ ദേവു (ദേവാങ്കി)യുടെ ഒരു ചായ ഉണ്ട്......
അവൻ അവളെ നോക്കി ചിരിച്ചു.....
അവളുടെ മുഖം സംശയത്തതാൽ ചുളുങ്ങി.....
ശിവാ....ആരാ വന്നത്....നിന്നോട് പറയാറില്ലേ കതക് തുറക്കല്ലെ എന്ന്....
എന്നൊക്കെ വിളിച്ച് കൂവി കൊണ്ട് ദേവു പുറത്തേക്ക് വന്നു.....
ശ്യാമിനെ കണ്ടതും അവളുടെ പുരിക കൊടികൾ ചുളിഞ്ഞു....
ആരാ എന്ത് വേണം.....
ശബ്ദത്തിന് വല്ലാത്ത ഘനം ഉണ്ടായിരുന്നു......
അത്..ഞാൻ....എനിക്ക് തന്നോട് ഒന്ന് സംസാരിക്കണം....തനിക്ക് എന്നെ ഓർമ ഉണ്ടോ....മുന്നേ ഒരിക്കൽ എൻ്റെ വണ്ടിടെ മുന്നിൽ ചാടിയിരുന്നു....
അതൊന്നും എനിക്ക് ഓർമ ഇല്ല....തനിക്ക് എന്ത് വേണം .....?ഒന്ന് വേം പോകാവോ...അല്ലേൽ തന്നെ ഇവിടെ ജീവിക്കാൻ ഒക്കുന്നില്ല....അതിൻ്റെ കൂടെ താനുടെ ഇവിടെ വന്ന പിന്നെ .....plz എന്തേലും പറയാൻ ഉണ്ടേൽ പറഞ്ഞ് പെട്ടന്ന് പോയാട്ടെ....
അവൻ ശിവയെ നോക്കി.....
ശിവ നീ അകത്തേക്ക് ചെല്ല് ഞാൻ ഇപ്പോം വരാം....
ശെരി ...ചേച്ചി....
ഇനി പറ എന്തേലും പറയാൻ ഉണ്ടേൽ.....
അത് ആരാ....???
അതൊക്കെ താൻ എന്തിനാ അറിയുന്നത്...എന്തേലും പറയാൻ ഉണ്ടേൽ പറഞ്ഞിട്ട് പോ.....
ശബ്ദത്തിൽ പിന്നേം ഘനം നിറച്ചിരുന്ന് അവള്....
മ്മ്...അത് എനിക് തന്നെ ഇഷ്ടം ആണ്....
ഹമ്മ്...അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞിരുന്നു.....
വേറെ വല്ലതും പറയാൻ ഉണ്ടോ.....ഇതൊക്കെ ഞാൻ ഒരുപാട് കേട്ടതാ....എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞ് ഒരുപാട് പേര് വന്നതും ആണ്....എന്നെ ആണോ എന്ന് ചോദിച്ചാൽ ഒരു രാത്രിയെക്ക് എൻ്റെ ശരീരത്തിന് വേണ്ടി....അത് പോൽ തന്നെ ആവും ഇതും....
എന്നും പറഞ്ഞ് അവനെ മറുത്ത് ഒന്നും പറയാൻ അനുവദിക്കാതെ അവള് അകത്ത് കയറി കതക് വലിച്ചടച്ചു......!!
അകത്ത് ഒക്കെ കേട്ടുകൊണ്ട് ശിവ ഉണ്ടായിരുന്നു.....
അവളെ ഒന്ന് നോക്കി ദേവു അടുക്കളയിലേക്ക് പോയി...
അവളുടെ വാക്കുകളിൽ അത്രേം അവള് അനുഭവിക്കുന്ന പ്രതിസന്ധികൾ ഉണ്ടായിരുന്നു......
അവൻ അവിടെ നിന്നും തിരിഞ്ഞ് നടക്കുമ്പോൾ അവളെ കുറിച്ച് കൂടുതൽ അറിയാൻ തന്നെ തീരുമാനിചുറപ്പിച്ചു....
മറ്റൊന്നും നോക്കാതെ അടുത്തുള്ള ഒരു വീടിൽ കയറി....
അവിടെ ഒരു അമ്മാമ്മ ഇരിക്കുണ്ട് ആയിരുന്നു....
അവരുടെ അടുത്തേക്ക് അവൻ പോയി....
ആരാ...എന്ത് വേണം......?!
അവർ ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു.
അത് അടുത്ത വീട്ടിലെ താമസക്കാരെ കുറിച്ചറിയാൻ......
ക്രാ... തുഫ്...അവറ്റകളെ കുറിച്ചറിയാൻ എന്തിനാ....നിനക്ക് പായ വിരിക്കാം എന്നങ്ങാനും പറഞ്ഞോ ആ ഒരുമ്പെട്ടോൾ.... ദേവു.... തുഫ...
ഇറങ്ങിക്കോണം....ഇവിടെ പെൺ കുട്ടിയോൾക്ക് താമസിക്കാൻ പറ്റാതെ ആയി അതിറ്റികളെ കൊണ്ട്.... മ്മ്...പോ....ഇറങ്ങാൻ ആണ് പറഞ്ഞെ.....
പിന്നേം അവിടെ നിൽക്കാൻ ആകാതെ അവൻ തിരിഞ്ഞ് നടന്നു......
വണ്ടിയുടെ അടുത്ത് എത്തിയതും ഒരു പിൻ വിളി കേട്ടു....
അതെ.....
അവൻ തിരിഞ്ഞ് നോക്കിയപ്പോൾ ഒരു പെൺ കൊച്ച് ആയിരുന്നു....
നിങൾ ആരാ എന്നൊന്നും അറിയില്ല....കണ്ടപ്പോൾ നല്ല ആൾ എന്ന് തോന്നി .....നിങ്ങൾക്ക് അവരെ കുറിച്ച് ശെരിക്കും എന്തിനാ അറിഞ്ഞിട്ട്....
അത്...അത് എനിക്ക് ദേവാങ്കിയേ ഇഷ്ടം ആണ് ...വെറുതെ അല്ല...ശെരിക്കും....അവിടെ ചെന്ന് പരാഞ്ഞപ്പോൾ ആൾ ചൂടാവുക ആണ് ചെയ്തേ....അവളുടെ സംസാരത്തിൽ നിന്നും അവർക്ക് എന്തൊക്കെയോ പ്രശനം ഉണ്ടെന്ന് മാത്രം മനസ്സിലായി....പറ്റും എങ്കിൽ എനിക്ക് അവളെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്...പറഞ്ഞു തരാവോ.....
മ്മ്...എന്തോ നിങ്ങൾക്ക് ദേവു ചേച്ചിയെ ശിവയേ ഒക്കെ ഇവിടുന്ന് രക്ഷിക്കാൻ പറ്റും എന്നെനിക്ക് തോന്നി...
ദേവു ചേച്ചിടെ അച്ഛനിൽ നിന്നും രക്ഷപെട്ടു പോന്നത് ആണ് അവർ...
എല്ലാ സരസ്വതി ആൻ്റി അവരെ അവിടുന്ന് രക്ഷപെടുത്തി എന്ന് വേണം പറയാൻ.......
ഒന്ന് തെളിച്ചു പറ കുട്ടി....
മ്മ്...
അവരടെ അച്ഛൻ ചന്ദ്രൻ ... ആയാളെ ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചത് ആണ് ആൻ്റി...അത് കൊണ്ട് തന്നെ വീട്ടുകാർ ആരും ഉണ്ടായിരുന്നില്ല അവർക്ക് കൂട്ട്...
ആദ്യം ഒക്കെ അവർ ഹാപ്പി ആയിരുന്നു
പയ്യെ പയ്യെ ആയിരുന്നു അയാൽഡെ ശെരിക്കും സ്വഭാവം പുറത്തേക്ക് വന്നത്....
പണത്തിന് വേണ്ടി അയാള് ആൻ്റിയെ പലർക്കും മുന്നിൽ കാഴ്ച വസ്തു ആക്കി......അവർക്ക് ഒന്ന് എതിർക്കാൻ പോലും പറ്റിയില്ല....തികച്ചും നിസ്സഹായ അവസ്ഥ..........മരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നിട്ടും അതും പറ്റിയില്ല......കാരണം അയാളെ അരികിൽ ചേച്ചിയെയും ശിവയെയും വിട്ടാൽ പിന്നെ അവർക്ക് ജീവിക്കാൻ പറ്റില്ല എന്ന് ഉറപ്പായിരുന്നു.......മക്കൾക്ക് രണ്ട് പേർക്കും അച്ഛൻ എന്ന് വച്ചാൽ ജീവൻ ആയിരുന്നു പോലും അതായിരിക്കാം അവരെ അവിടെ പിടിച്ച് നിർത്തിയത്........പക്ഷേ ഒരു നാൾ ദേവു ചേച്ചിയെയും അയാള്.......!സ്വന്തം കുഞ്ഞെന്ന് പോലും ചിന്തിക്കാതെ.... അന്ന് ഇറങ്ങിയത് ആണ് അവർ അവടെന്നും....അപ്പോഴേക്കും ശിവക്കും ദേവു ചേച്ചിക്കും ഒക്കെ മനസ്സിലായിരുന്നു അച്ഛനെ കുറിച്ച് ഒക്കെ.....
ഇവിടെ ആദ്യം ഒക്കെ രാത്രി അവർക്ക് ശല്യങ്ങൾ ഉണ്ടായിരുന്നു...ഒറ്റക്ക് താമസിക്കുന്ന അമ്മയും പെൺമക്കലെയും ശല്യം ചെയ്യാൻ പല പകൽ മാന്യന്മാരുെ ഉണ്ടല്ലോ....അത് പറയുമ്പോൾ അവളുടെയും മുഖം പുചത്താൽ കോടിയിരുന്നു.... അന്നൊക്കെ എൻ്റെ വീട്ടുകാർ അവരടെ കൂടെ നിന്നരുന്നു.....
ഒരിക്കൽ ആൻ്റിക്ക് പനി വന്നു.... മറുന്നെ ഉണ്ടായിരുന്നില്ല....അങ്ങനെ ഒരു ടെസ്റ്റ് നടത്തിയപ്പോൾ ആയിരുന്നു ആൻ്റിക്ക് എയ്ഡ്സ് ഭാധ ഉണ്ടെന്ന് മനസ്സിലായത്......
അന്ന് നിർത്തിയത് ആണ് എൻ്റെ വീട്ടുകാർ അവരോട് ഉള്ള അടുപ്പം....
അന്ന് ദേവു ചേച്ചി ഡിഗ്രീ പഠിച്ച് കൊണ്ടിരിക്കുക ആയിരുന്നു...ശിവ 11തിലും.....
ആൻ്റിക്ക് പിന്നെ പണിക്കൊന്നും പോകാൻ പറ്റാതെ ആയി....
നാട്ടുകാർ പലതും പരാഞ്ഞു തുടങ്ങി.......
രാത്രിയുള്ള കതകിൽ തട്ടിൽ കൂടി കൂടി വന്നു..........എല്ലാം ഒരു തരം നിസാഹതയോടെ നോക്കി നിൽക്കാൻ മാത്രം അവർക്ക് പറ്റിയത്.....സമൂഹമോ നീതിപാലകരോ അവർക്ക് വേണ്ടി നിന്നിരുന്നില്ല......
ദേവു ചേച്ചിക്ക് ആണേൽ ഒരു ജോലി അത്യാവശ്യം ആയി....ഒരുപാട് അന്വേഷിച്ചു...പക്ഷേ എവിടെയും കിട്ടിയില്ല....എല്ലാ ആരും കൊടുത്തില്ല.....അവസാനം ആണ് ചേച്ചി പബിൽ പോകാൻ തുടങ്ങിയത് ....അതും കൂടെ ആയതും ഈ നാട്ടുകാർ പലതും പറയാൻ തുടങ്ങി...ഇപ്പൊൾ ഏതാണ്ട് 3വർഷത്തിൽ അധികം ആയി ചേച്ചി ഈ ജോലി ചെയ്യാൻ തുടങ്ങിയിട്ട്....
മറ്റൊരു സ്ഥലത്തേക്ക് മാറാൻ നോക്കി എങ്കിലും അവിടെയും ഇതേ അവസ്ഥ ആയിരിക്കും എന്നവർക്ക് ഉറപ്പായിരുന്നു....
ഇതൊക്കെ ആണ് ചേച്ചിടെ ജീവിതം രക്ഷിക്കാൻ ഒക്കുമോ.... രക്ഷിക്കാമോ അവരെ ഇവിടുന്ന്....
അവൻ അവളെ നോക്കി ചിരിയോടെ തല ആട്ടി അവിടെ നിന്നും തിരിച്ചു....
ഇനി ഒന്നിനും അവളെ വിട്ടു കൊടുക്കില്ല എന്നവൻ മനസ്സിൽ ഉറപ്പിച്ചു....
_______________________________💗
കത്തിച്ചു വച്ച തിരിയുടെ മുന്നിൽ വച്ച അമ്മയുടെ ഫോട്ടോക്ക് മുന്നിൽ നിന്നും അവള് കൈ കൂപ്പി പ്രാർത്ഥിച്ചു......
ശിവാ ...വാ...നേരം ആയി.....ഇനിയും വൈകിയാൽ മുഹൂർത്തം തെറ്റും.....
ശിവ ദേവുൻ്റെ കയ്യും പിടിച്ച് ആ വീട്ടിൽ നിന്നും ഇറങ്ങി....
ക്ഷേത്രത്തിൽ എത്തി അവർ അവുടെന്നും തൊഴുതു......
അജയ് എന്നെഴുതിയ ആലില താലി ശിവയുടെ കഴുത്തിൽ ചാർത്തി ഒരു നുള്ള് സിന്ദൂരം ആ സീമന്തരേഖയിൽ അണിയിച്ചു......
അവളുടെ പ്രണയം ആയിരുന്നു ഇന്ന് അവൾക് സ്വന്തം ആയത് എന്നോർത്ത് ആ ചേച്ചിയുടെ മനസ്സും ഒത്തിരി സന്തോഷിച്ചു..
അവള് ശിവാങ്കി അജയ് ആണ് ഇനി മുതൽ......
ദേവു ഒക്കെ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി നിന്നു.......
അവളെ അവൻ്റെ കയ്യിൽ ഏല്പിച്ചു അവള് അവിടെന്നിം ഇറങ്ങി......
അമ്മ മരിച്ചതും ശിവയും ദേവുവും കൂടെ അവിടെന്ന് മാറി താമസിച്ചു....
അപ്പോഴും അവളറിയാതെ ശ്യാം അവൾടെ കൂടെ ഉണ്ടായിരുന്നു.....
ഇത്രയും കാലം ശിവായെ ഓർത്ത് ജീവിച്ചു...ഇനി അങ്ങോട്ട് എന്തെന്ന് ദേവുന് ഒരു നിശ്ചയവുമില്ലായിരുന്നു......
അവള് അവിടെ നിന്നും നടന്നു മുന്നോട്ടെക്ക് നീങ്ങി........
ദേവു.......!!
എന്ന പുറകിൽ നിന്നുമുള്ള വിളി ആനവളെ പിൻ തിരിഞ്ഞ് നോക്കാൻ പ്രേരിപ്പിച്ചത്.......
ശ്യാം....!
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു......
അവൻ അവൾക് അരികിലേക്ക് നീങ്ങി....
ഡോ...ഇനി എങ്കിലും എന്നെ ഒന്ന് പരിഗണിക്കാമോ.....?!
തനിക്ക് മതി ആയില്ലേ ഡോ.....!താൻ എൻ്റെ പുറകെ ഉണ്ടെന്ന് അറിഞ്ഞു ഞാൻ.....എൻ്റെ അനിയത്തിയെ ചാക്കിട്ടു പിടിച്ചിരുന്നു അല്ലേ......!
അവളും ഒരു ചിരിയോടെ അവനോട് ആരാഞ്ഞു.....
ഹ..ഹ...അതൊന്നും എല്ലാ ഇപ്പോഴത്തെ വിഷയം...തനിക്ക് എന്നെ ഇഷ്ടം ആണോ...ഇനി എങ്കിലും എൻ്റെ കൂടെ പോരുമോ എന്ന്...എൻ്റെ അമ്മ തന്നേം കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് വർഷം കുറച്ചായെ....
അവൻ ഒരു പ്രത്യേക താളത്തിൽ അവളോട് പറഞ്ഞു.......
ഞ..ഞാൻ തനിക്ക് വേണോ ഡോ......ഒരിക്കലും ചേരില്ലെന്നെ.... നനുത്ത ഒരു പുഞ്ചിരിയോടെ അവള് പറഞ്ഞു......
ചേരും എങ്കിലോ.......!എനിക്ക് ഇയാളെ മതി.....കൂടെ പോരാൻ തയ്യാർ ആണേൽ കൂടെ വാ...അല്ലേൽ ഞാൻ തൂക്കി എടുത്ത് കൊടുപോകും.............
എന്ത് വേണം.....
എന്ന തൂക്കി എടുത്ത് കൊണ്ട് പൊക്കോ.......
അവള് കളിയോടെ അവനോട് പറഞ്ഞു.....
അപ്പോഴേക്കും അവൻ അവളെ കൈകളാൽ എടുത്തുയർത്തി മുന്നൊട്ടെക്ക് നടന്നിരുന്നു.............!
മേഘ രാജീവൻ ✍️