Aksharathalukal

MONJANDE MALAGA❤️ PART-15

❤️PART14❤️

✍️FIDUZzz
..................................................................
യാൻ അവനെ ചവിട്ടാനായി ചെല്ലുന്നതിൻ മുമ്പേ അൽത്താഫ് തെറിച്ച് വീണിരുന്നു..അവന്ടെ കയ്യിലും കാലിലും അവിടെയുള്ള ചില്ല് കഷ്ണങ്ങൾ തുളച്ച് കേറി..
യാൻ സംശയത്താൽ ഐഷുവിനെ നോക്കി..അവളും കാര്യമറിയാതെ ഇരിക്കുകയാണെന്ന് കണ്ടതോടെ അവൻ അൽത്താഫിൻ നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു..
"എന്താട" (യാൻ)
എന്നാൽ അൽത്താഫ് ഒന്നും പറയാതെ ഐഷുവിനെ ഉമിനീർ ഇറക്കി നോക്കുന്നത് കണ്ടതോടെ അവൻ ഫസ്റ്റ്എയ്ട് ബോക്സ് എടുക്കാനായി പുറത്തെക്ക് പോയി..
യാൻ പോയതിൻ ശേഷം കട്ടിലിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ഐഷു അൽത്താഫിന്റെ മുമ്പിലായി മുട്ട് കുത്തി ഇരുന്ന് കൊണ്ട് ചോദിച്ചു..
"എന്താ പറ്റിയത്" (ഐഷു)
എന്നാൽ അവൻ ഒന്നും പറയാൻ കഴിഞ്ഞില്ല..
"mrs..അൽത്താഫ് കബീർ..നിന്നെ 6 മാസം ഇട്ട് വട്ടം കളിപ്പിച്ചവൾ കയ്യെത്താ ദൂരത്തുണ്ടായിട്ടും കണ്ട് പിടിക്കാൻ കഴിയുന്നില്ല അല്ലെ..
നീ എന്നീ മണ്ണിലെത്തും എന്ന് കാത്തിരിക്കുകയായിരുന്നു ഞാൻ..
നിന്നെ ഈ മണ്ണിൽ തന്നെ ഞാൻ കുയിച്ച് മൂടും വൈകാതെ തന്നെ....
നിന്റെ അവസാനത്തിലേക്കുള്ള ദിനങ്ങൾ അടുത്ത് കൊണ്ടിരിക്കുകയാണ്..നിന്നെ രക്ഷിക്കാൻ ഒരുത്തനും കഴിയില്ല..
വിധിക്ക് പോലും"
ഐഷു അൽത്താഫിനെ നോക്കി കൊണ്ട് മനസ്സിൽ ഓർത്തു...അവൾ
തിരിഞ്ഞ് നടന്നു..
"നീ പിച്ചിചീന്തി തെരുവ് നായക്ക് ഭക്ഷണമായി ഇട്ട് കൊടുത്തത് എന്റെ ജീവനെയാണ്..എന്റെ പ്രാണനെയാണ്....എന്റെ അനൂസിനെയാണ്.. അവളുടെ വസ്ത്രങ്ങളെ നീ പൂവിന്റെ ഇതളുകൾ പറിച്ച് മാറ്റുന്ന പോലെ പറിച്ച് മാറ്റി..
നീയും നിന്റെ കൂടെ ഉള്ള പെണ്ണിനെ കാമത്തിൻ ഉപയോഗിക്കുന്നവന്മാരും കൊല്ലാതെ കൊന്നില്ലേ..എത്ര പറഞ്ഞതാ അവൾ...കൊന്നില്ലേ"
അതെല്ലാം അവൾ മനസ്സിലായി ഉരുവിട്ട് ആ ബെഡിൽ ഇരുന്നു..
അവളുടെ കണ്ണുകളിൽ 2 തുള്ളി കണ്ണുനീർ സ്ഥാനം പിടിച്ചു..
അവൾ അത് തുടച്ച് മാറ്റി..
അവളുടെ കണ്ണുകൾ അഗ്നിപോലെ ആളി കത്തി🔥
"അതെ അവൾ അഗ്നി ആണ്..തെറ്റ് ചെയ്യുന്നവന്മാരെ ചുട്ടെരിക്കുന്ന അഗ്നി"
ഒരു നാൾ തന്നോടായി ആ വൃദ്ധൻ പറഞ്ഞത് അൽത്താഫ് ഓർത്തു...
"ഐഷുട്ടിയെ❤️"
എന്ന് വിളിച്ച് ചിരിയോടെ ഓടി വരുന്നവളുടെ ഓർമ്മകൾ മനസ്സിനെ അലട്ടാൻ തുടങ്ങിയപ്പോൾ മനസ്സൊന്ന് ശാന്തമാക്കാനായി ഐഷു കണ്ണുകൾ അടച്ചു.... 
ഫസ്റ്റ്എയ്ട് ബോക്സുമായി വന്ന യാൻ കാണുന്നത് ബെഡിലായി കണ്ണുകൾ അടച്ചിരിക്കുന്ന ഐഷുവിനെയാണ്....അവൻ നേരെ അൽത്താഫിൻ മുമ്പിലായി പോയിരുന്ന് കൊണ്ട് അവന്ടെ കാലിലും കയ്യിലും തറച്ച കുപ്പി ചില്ലുകൾ വലിച്ച് ഊരി..എന്നിട്ട് മുറിവ് ഡ്രസ്സ്‌ ചെയ്തു..അൽത്താഫിൻ ഒരു കാൾ വന്നു.. പെട്ടെന്ന് തന്നെ അവൻ പുറത്തേക്ക് പോയി..
യാൻ ഐഷുവിന്റെ അരികിലായി ചെന്നിരുന്നു..
തന്റെ കാലിൽ എന്തോ സ്പർഷനം ഏറ്റ നേരം ഐഷുവിന്റെ ശരീരത്തിലൂടെ ഒരു മിസൈൽ പാസ്സ് ചെയ്തു..പെട്ടെന്ന് അവൾ കണ്ണുകൾ തുറന്നു..വളരെ ശ്രദ്ധയോടെ കാലിൽ തറച്ച കുപ്പി ചില്ല് മാറ്റി മുറിവിനെ ഡ്രസ്സ്‌ ചെയ്യുന്ന യാനിനെ കണ്ട് അവളുടെ ചുണ്ടിൽ അവൾ പോലുമറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു..
"ഇയാൾക്ക് പണ്ട് ഹോസ്പിറ്റലിലേനിയൊ പണി" 
(ഐഷു ആത്മ)
"ആടി എന്തിയെ..വല്ല prblm ഇണ്ടോ"
യാനിന്റെ സംസാരം കേട്ടപ്പോളാണ് ആത്മന്റെ വോളിയം കൂടിപോയി എന്ന് കുട്ടിക്ക് മനസ്സിലായത്..
"ഈ കണ്ണ് എന്ന് പറയുന്ന സാധനം നോക്കി കണ്ടും നടക്കാൻ ഉള്ളതാ"
യാൻ കപടദേഷ്യത്താൽ ഐഷുവിനോടായി പറഞ്ഞു..
"തന്നെ"
ഐഷു പുച്ഛത്തോടെ പറഞ്ഞ്..
"മെഹറിത്താന്റെ കാലിൻ എന്താ പറ്റിയെ"
എന്തോ പറയാൻ വന്ന യാനിന്റെ മുമ്പിൽ കേറി നിന്ന് കൊണ്ട് പാത്തു ചോദിച്ചു.....
ഐഷു കാര്യാമെല്ലാം പറഞ്ഞ് കൊടുത്ത്..
പാത്തു ഐഷുവിനെയും കൊണ്ട് തായോട്ട് പോയി..
അങ്ങനെ സൂര്യൻ അസ്തമിച്ച് ചന്ദ്രൻ ഉതിച്ചു..ആ ദിനവും അടുത്ത ദിനത്തിന്റെ ജനനത്തിനായി ഒരു ഓർമയായി ഒതുങ്ങി..
ഒരു 4.00AM ഐഷു ഒരു സ്വപ്നം കണ്ട് ഞെട്ടി എഴുന്നെറ്റു..
അവളുടെ ഹൃദയമിടിപ്പ് ഉയർന്ന് കൊണ്ടിരുന്നു..അവൾക്ക് ആ സ്വപ്നം എന്നും ഈ നേരത്ത് പതിവുള്ള കാഴ്ച ആണ്....
"എന്താണ് ഇതിന്റെയെല്ലാം അർത്ഥം"
അവൾ നെഞ്ച് തടവി കൊണ്ട് പറഞ്ഞു.....
അവൾ ആ സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ ഓർത്തെടുക്കുകയായിരുന്നു..
ഐഷുവിന്റെ മുഖമുള്ള ഒരുത്തിയെ ഒരു ഷാളിനാൽ കണ്ണൊയികെ മറച്ച ഒരുത്തൻ കുതിരപുറത്ത് കയറ്റുന്നു..
അവന്ടെ കണ്ണ് വെള്ളാരം കല്ലിനെക്കാൾ തിളക്കമാർന്ന കണ്ണുകളായിരുന്നു..അവന്ടെ കഴുത്തിൻ പുറകിലായുള്ള പൂർണ ചന്ദ്രന്റെ തിളക്കമുള്ള
 വജ്രത്തിന്റെ അടയാളം അവളുടെ കണ്ണുകളിൽ പതിഞ്ഞ് നിന്നു...

ഐഷുവിന്റെ ഷോൾഡറിലായി ആരും കാണാത്ത ആ വജ്ര രൂപം ഒന്ന് തിളങ്ങി...
യാനിന്റെ കഴുത്തിൻ പിറകിലുള്ളതും.
ജന്നത്തുൽ ഫിർദൗസ് അവരെ കാത്തിരിക്കുന്നു എന്ന സൂചന പോലെ✨

അങ്ങനെ നേരം കടന്ന് പോയി കൊണ്ടിരുന്നു..രാവിലെ 10.00 ആയപ്പോൾ അറക്കൽ തറവാട് മുറ്റത്ത് ഒരു കാർ വന്ന് നിന്നു..
അതിൽ നിന്ന് ഇറങ്ങി വരുന്നവനെ കണ്ട് ഐഷു ഞെട്ടിതരിച്ചു....




                            തുടരും.....
ഗയ്‌സ്..ഇങ്ങൾ ഇത് എങ്ങനെ ഇണ്ടെന്ന് പറഞ്ഞിട്ട് പോയ മതി...
plz🥺
അപ്പൊ പിന്നെ കാണാ..
ബ്യ്ട്ടൊ


MONJANDE MALAGA❤️ PART-16

MONJANDE MALAGA❤️ PART-16

4.7
2392

❤️PART-16❤️ ✍️FIDUZzz .................................................................. ആ കാറിൽ നിന്നും ഇറങ്ങിയവനെ കണ്ട് ഒരു നിമിഷം അവളുടെ കണ്ണുകൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല..... "CID മൂസയായി ഞങ്ങൾക്ക് ഇടയിൽ കിടന്ന് നാടകം കളിച്ച നീ എന്ന് പുറത്ത് വരുമെന്ന് വിജാരിച്ച് കാത്തിരിക്കുകയായിരുന്നു ഞാൻ" ഐഷുവിനോടായി അവൻ പറഞ്ഞു.. അത് കേട്ട് ഐഷുവിന്റെ ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു... "ഇത്ര ഒക്കെ തന്നെ ധാരാളം... ഇങ്ങക്ക് എപ്പം ഓസ്കാർ കിട്ടണ്ടതാ" പിറകെ വന്ന ആളുടെ സംസാരം കേട്ട് ഐഷുവും അവനും പൊട്ടിചിരിച്ചു.. "അച്ചോ കിണിക്കല്ലേ.." പിറകിലെ സ്ത്രീ ശബ്ദം കേട്ടാണ് ഈ 2 എണ്ണത്തിനും സ്ഥലകാലബോധം വന്നത്.... "അല്ല ക