*#The_revenge_of_a_victim*
പാർട്ട് 10.
അഞ്ചനയുടെ കൂട്ടുകാരികളുടെയും വീട്ടുകാരുടെയും മൊഴികൾ തമ്മിൽ ചില സ്ഥലങ്ങളിൽ വൈരുദ്ധ്യം കണ്ടെത്തി....
പ്രധാനമായും, വൈരുദ്ധ്യം കണ്ടത്, അഞ്ചനയുടെ വിദ്യാഭ്യാസ കാര്യത്തിൽ ആണ്.
അഞ്ചന മലപ്പുറത്ത് ഒരു കോളേജിൽ പ്ലസ് ടൂ ക്ലാസ്സിൽ പഠിച്ചിരുന്നത് വീട്ടുകാരുടെ മൊഴികളിൽ ഉണ്ടായിരുന്നില്ല.
പ്രതാപ് ഉടനെ അഞ്ചനയുടെ അച്ഛനെ വിളിച്ച് ഈ കാര്യം അന്വേഷിച്ചു.
പ്രതാപിനോട് അഞ്ചനയുടെ അച്ഛൻ പറഞ്ഞ മറുപടി,
ആ കോളേജിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് അവൾക്ക് അവിടെ പഠിക്കാൻ താത്പര്യമില്ലായിരുന്നു. അത് കൊണ്ട് ആദ്യ വർഷം കഴിഞ്ഞപ്പോൾ അവിടെ നിന്ന് ടീ സി വാങ്ങി ഇവിടെ അടുത്ത് ഒരു സ്കൂളിൽ ചേർത്തു എന്നാണ്.
അഞ്ചനയുടെ സ്വഭാവങ്ങളിൽ ചെറിയ മാറ്റങ്ങൾ കണ്ട് തുടങ്ങിയത് പ്ലസ് ടൂ ക്ലാസ് മാറിയതിന് ശേഷമെന്ന കൂട്ടുകാരികളിൽ ചിലരുടെ മൊഴി കണ്ട പ്രതാപ് അവരെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കൂടെ അഞ്ചന മരിക്കുന്ന അന്ന്, അഞ്ചനയുടെ ഫോണിൽ നിന്ന് കോൾ പോയിരുന്ന അഞ്ചനയുടെ കൂട്ടുകാരികളെയും വിളിപ്പിച്ചു.
പിറ്റേദിവസം സ്റ്റേഷനിൽ എത്തിയ കൂട്ടുകാരികളെ പ്രതാപും അനസും ചോദ്യം ചെയ്തു.
അതിൽ നിന്ന് അവർക്ക് മനസ്സിലായ കാര്യം, അഞ്ചനയും കൂട്ടുകാരികളിൽ മൂന്ന് പേരും, ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവർ ആണ്. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ അഞ്ചനയുടെ അമ്മ വീട് മലപ്പുറത്ത് ആയത് കൊണ്ട് അവിടെ നിന്നാണ് പ്ലസ് വൺ ക്ലാസ്സിന് പോയിരുന്നത്.
"അഞ്ചനയുടെ കുഞ്ഞിലെ ഉള്ള സ്വഭാവം എങ്ങനെ ആയിരുന്നു? "
"സർ, അവൾ കുഞ്ഞിലെ വലിയ വാശിയും പെട്ടെന്ന് ദേഷ്യം വരുന്ന ഒരു സ്വഭാവവും ആയിരുന്നു. വീട്ടിൽ പൈസ ഉള്ളതിന്റെ ഒരു അഹങ്കാരവും അവൾക്ക് ഉണ്ടായിരുന്നു. ഞങ്ങൾ അഞ്ച് പേരോട് മാത്രമാണ് സ്കൂളിൽ അവൾ കൂട്ട് ആയിരുന്നത്. ബാക്കിയുള്ളവരെ എന്തോ അവൾക്ക് ഇഷ്ടം ഇല്ലായിരുന്നു. പത്താം ക്ലാസ്സ് കഴിയുന്നത് വരെ അങ്ങിനെ ആയിരുന്നു. ഈ സ്വഭാവത്തിൽ ഒരു മാറ്റം വരട്ടെ എന്ന് പറഞ്ഞാണ് അഞ്ചനയുടെ അച്ഛൻ അവളെ ഇവിടെ നിന്ന് മാറ്റിയത്. പക്ഷെ, ഒരു വർഷം കഴിഞ്ഞപ്പോൾ, ആ സ്കൂളിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ അവൾ തിരികെ നാട്ടിലെത്തി. പ്ലസ്2 മുതൽ നാട്ടിലെ സ്കൂളിൽ ആണ് പിന്നീട് പഠിച്ചത്."
"എന്തായിരുന്നു അവിടെ ഉണ്ടായിരുന്ന പ്രശ്നം എന്നത് നിങ്ങൾ അഞ്ചനയോട് ചോദിച്ചില്ലേ? "
"ഞങ്ങൾ ചോദിച്ചെങ്കിലും അവൾ ഒന്നും പറഞ്ഞില്ല. പക്ഷെ ഒരിക്കൽ അവളുടെ സംസാരത്തിൽ നിന്ന് മനസിലായത്, അവിടെ എന്തോ റാഗിംഗ് നടന്നത് കൊണ്ട് മാറി എന്നാണ്"
"റാഗിംഗ് ഫസ്റ്റ് ഇയറിൽ അല്ലെ നടക്കുക. അതിന് സെക്കന്റ് ഇയറിൽ മാറിയത് എന്താണെന്ന് ചോദിച്ചില്ലേ? "
"ഇല്ല സർ. പിന്നെ അവൾ തിരിച്ച് നാട്ടിൽ എത്തിയതിന് ശേഷം അവളുടെ സ്വാഭാവത്തിൽ വലിയ മാറ്റങ്ങൾ ആണ് ഉണ്ടായിരുന്നത്. പഴയ വാശിയും ദേഷ്യവും എല്ലാം മാറി. വളരെ നല്ല സ്വഭാവം ആയി അവളുടെ"
"അതെങ്ങനെ സംഭവിച്ചു? "
"നല്ലൊരു മാറ്റം ആയത് കൊണ്ട് ഞങ്ങൾ അതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചില്ല. പിന്നെ ഒരിക്കൽ അവളുടെ അച്ഛൻ ഞങ്ങളോട് പറഞ്ഞിരുന്നു. ആ സ്കൂളിനെ കുറിച്ചോ അവിടുത്തെ കാര്യങ്ങളോ അവളോട് അധികം ചോദിക്കേണ്ടതില്ലെന്ന്. അത് കൊണ്ട് പിന്നീട് ഞങ്ങൾ അധികം സംസാരിച്ചിട്ടില്ല."
"നിങ്ങൾ മൂന്ന് പേരും അഞ്ചനയും എൻജിനിയറിങ് വരെ ഒരുമിച്ചല്ലേ പഠിച്ചത്. പിന്നെന്താണ് പി ജി ചെയ്യാൻ കൂടെ പോകാതിരുന്നത്? ."
"സർ, പി ജി എന്നത് ഞങ്ങളുടെ ആരുടെയും പ്ലാൻ ആയിരുന്നില്ല. പക്ഷെ എൻജിനിയറിങ് കഴിഞ്ഞപ്പോൾ അവളുടെ നിബന്ധം കൊണ്ട് മാത്രമാണ് പി ജി ചെയ്യാൻ ബാംഗ്ലൂർ പോയത്. പി ജി കഴിഞ്ഞ ശേഷം അവൾക്ക് ഏതെങ്കിലും കോളേജിൽ ടീച്ചറായി കേറാൻ ആണ് പ്ലാൻ ഉണ്ടായിരുന്നത്. അതിനായി അവളുടെ അച്ഛൻ സമ്മതിച്ചതാണ്"
"അഞ്ചനയുടെ മരണത്തെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാൻ ഉള്ളത്? "
"സർ, അവൾ ആത്മഹത്യ ചെയ്യാനുള്ള യാതൊരു കാരണങ്ങളും കാണുന്നില്ല"
"നിങ്ങളിൽ രണ്ട് പേരെ അഞ്ചന മരണപ്പെടുന്ന അന്ന് രാത്രി ഫോണിൽ വിളിച്ചിരുന്നു. പക്ഷെ നിങ്ങൾ ഫോൺ എടുത്തില്ല. എന്തായിരുന്നു കാരണം? "
"സർ എന്നെയും ഇവളെയും ആണ് അഞ്ചന അന്ന് വിളിച്ചത്."
അഞ്ചനയുടെ കൂട്ടുകാരികളിൽ ഒരാൾ കൂടെയുള്ള ഒരു പെണ്കുട്ടിയെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.
"ഞാൻ അന്ന് നേരത്തെ ഉറങ്ങിയിരുന്നത് കൊണ്ട് ഫോൺ റിംഗ് ചെയ്തത് അറിഞ്ഞില്ല. പിന്നെ വെളുപ്പിനെ എഴുന്നേറ്റ ഉടനെ അവളെ വിളിച്ചെങ്കിലും ഫോൺ സ്വിച്ചോഫ് ആയിരുന്നു. പിന്നെയാണ് അവൾ മരിച്ച വിവരം അറിഞ്ഞത്"
"താനോ? "
"ഞാനും അതേ സർ. ഉറക്കത്തിൽ ആയിരുന്നത് കൊണ്ട് കോൾ വന്നത് അറിഞ്ഞിരുന്നില്ല"
"അഞ്ചന അന്ന് ഡ്രൈവ് പോകുന്ന കാര്യം നിങ്ങളോട് പറഞ്ഞിരുന്നില്ലേ? "
"ഇല്ല സർ. പക്ഷെ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ മരിക്കുന്നതിന്റെ തലേദിവസം വൈകീട്ട് അവൾ ഒരു വോയ്‌സ് ഇട്ടിരുന്നു. അതിൽ അവൾ പറഞ്ഞത്, പിറ്റേദിവസം ഞങ്ങൾക്ക് ഒരു സർപ്രൈസ് ഉണ്ടാകും എന്നാണ്. അത് പക്ഷെ അവളുടെ മരണം ആയിരിക്കുമെന്ന് ഞങ്ങൾ കരുതിയില്ല സർ"
അതുവരെ അടക്കി വെച്ചിരുന്ന അവരുടെ സങ്കടങ്ങൾ എല്ലാം അവരിൽ നിന്ന് കണ്ണുനീരായി ഒഴുകാൻ തുടങ്ങി
അൽപ നേരം കരഞ്ഞതിന് ശേഷം,
"അഞ്ചനക്ക് ഒരു പ്രണയം ഉണ്ടായിരുന്നതായി നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ? "
""ഇല്ല സർ. അങ്ങനെ ഒരു പ്രണയം അവൾക്ക് ഉണ്ടായിരുന്നെങ്കിൽ, അവൾ അത് ഞങ്ങളോട് പറഞ്ഞേനെ."
"അഞ്ചന വേറെ സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായി നിങ്ങൾക്ക് അറിയാമോ? "
"ഇല്ല സർ. ഞങ്ങൾക്ക് എല്ലാം അറിയുന്ന ഒരു നമ്പർ മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളു"
"എന്നാൽ, നിങ്ങളുടെ കൂട്ടുകാരിയെ കുറിച്ചുള്ള നിങ്ങളുടെ വിശ്വാസങ്ങൾ എല്ലാം തെറ്റാണ്. അഞ്ചനക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. അഞ്ചനയുടെ പേരിൽ വേറെ രണ്ട് സിം കാർഡുകൾ ഉണ്ടായിരുന്നു. ആ സിം കാർഡുകൾ മുഖേനയാണ് അവർ പ്രണയിച്ചിരുന്നത്"
"സർ. ഇത് ഞങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്"
"ബുദ്ധിമുട്ടാണെങ്കിലും ഞങ്ങളുടെ മുന്നിൽ വന്നിരിക്കുന്ന തെളിവുകൾ പ്രകാരം ഇങ്ങനെ ഒരാൾ ഉണ്ട്. അഞ്ചനയുടെ പ്രണയ നൈരാശ്യം മൂലമാണോ, അഞ്ചന ആത്മഹത്യ ചെയ്തത്, എന്നാണ് ഞങ്ങൾ ഇപ്പോൾ അന്വേഷിക്കുന്നത്"
"സർ, അങ്ങനെ ഒരു പ്രണയം അവൾക്ക് ഉണ്ടായിരുന്നെങ്കിൽ അത് നഷ്ടപ്പെടാൻ യാതൊരു സാധ്യതയും ഇല്ല സർ"
"കാരണം?"
"അങ്ങനെ ഒരു പ്രണയം അവൾക്ക് ഉണ്ടായിരുന്നെങ്കിൽ, ആ ആൾ ആരായിരുന്നാലും അഞ്ചനയുടെ അച്ഛൻ അവരുടെ വിവാഹം നടത്തി കൊടുക്കും. കാരണം, പിജിക്ക് ചേർന്ന് കുറച്ചു കഴിഞ്ഞപ്പോൾ വിവാഹം നടത്താൻ അഞ്ചനയുടെ അച്ഛൻ പറഞ്ഞതാണ്. പക്ഷെ അഞ്ചന സമ്മതിച്ചിരുന്നില്ല. സമയം ആകുമ്പോൾ അവൾ പറയാം എന്നാണ് പറഞ്ഞിരുന്നത്. അന്ന് അവളുടെ അച്ഛൻ പറഞ്ഞിരുന്നു. അവൾക്ക് ആരോടെങ്കിലും പ്രണയം ഉണ്ടെങ്കിൽ അത് നടത്താമെന്ന്. പക്ഷെ അവൾ പറഞ്ഞത് അങ്ങനെ ആരോടും പ്രണയം ഇല്ല എന്നാണ്"
"നിങ്ങളിൽ ആരുടെയൊക്കെ വിവാഹം കഴിഞ്ഞിട്ടുണ്ട്? "
"രണ്ട് പേരുടെ വിവാഹം മാത്രമേ കഴിഞ്ഞിട്ടുള്ളൂ"
"പാലക്കാട് കഞ്ചിക്കോട് ഭാഗത്തുള്ള ആരെങ്കിലും അഞ്ചനയുടെ സുഹൃത്തായി ഉള്ളത് നിങ്ങൾക്ക് അറിയാമോ? "
"ഇല്ല സർ. അവളുടെ സുഹൃത്തുക്കളെ എല്ലാവരെയും ഞങ്ങൾക്ക് അറിയാം. എൻജിനിയറിങ് കഴിയുന്ന സമയം വരെ അവളുടെ എല്ലാ സുഹൃത്തുക്കളും ഞങ്ങളുടെയും സുഹൃത്തുക്കൾ ആയിരുന്നു. പിന്നെ പി ജിക്ക് പോയ സ്ഥലത്തുള്ള എല്ലാവരുമായും ഞങ്ങൾ ഇടക്ക് ഫോണിലൂടെ സംസാരിക്കാറുള്ളതാണ്. അതല്ലാതെ അവൾക്ക് വേറെ സൗഹൃദങ്ങൾ ഇല്ലെന്നാണ് ഞങ്ങളുടെ അറിവ്"
"എന്നാൽ നിങ്ങളുടെ അറിവ് തെറ്റാണ്. അഞ്ചനക്ക് പാലക്കാട് കഞ്ചിക്കോടുള്ള ഒരു ആളുമായും അവൾക്ക് റിലേഷൻ ഉണ്ടായിരുന്നു. ആ ആളുമായി അഞ്ചനയുടെ പേരിൽ എടുത്തിട്ടുള്ള സിമ്മിൽ അവർ മണിക്കൂറുകളോളം സംസാരിച്ചിരുന്നതായി ഞങ്ങൾക്ക് തെളിവ് കിട്ടിയിട്ടുണ്ട്"
"സർ, അങ്ങനെ ഒരാളെ കുറിച്ച് ഇതുവരെ അവൾ ഒന്നും പറഞ്ഞിട്ടില്ല"
"അഞ്ചന മരിക്കുന്ന ദിവസമോ, അതിന് മുൻപുള്ള ദിവസങ്ങളിലോ അഞ്ചനക്ക് എന്തെങ്കിലും ടെൻഷനോ, സങ്കടങ്ങളോ ഉള്ളതായി നിങ്ങൾക്ക് തോന്നിയിരുന്നോ? "
"ഇല്ല സർ. ഞാൻ അവളെ മരിക്കുന്നതിന് തലേ ദിവസം കണ്ടിരുന്നു. പക്ഷെ അവൾ ഹാപ്പി ആയിട്ടാണ് എനിക്ക് തോന്നിയത്"
കൂട്ടത്തിൽ ഒരാൾ പറഞ്ഞു.
"ഓകെ ഫൈൻ, ഇതുവരെ ഞങ്ങളോട് പറഞ്ഞതിൽ കൂടുതൽ എന്തെങ്കിലുമോ, അല്ലെങ്കിൽ പറയാൻ വിട്ടു പോയതോ ആയ എന്തെങ്കിലും കാര്യം നിങ്ങൾക്ക് ഓർമ വന്നാൽ ഉടനെ ഞങ്ങളെ വിളിച്ചു അറിയിക്കണം. മറക്കരുത്"
"ഷുവർ സർ"
അവർ പോകാനായി എഴുന്നേറ്റ് ഡോർ വരെ എത്തിയ അവരിൽ ഒരാൾ തിരിഞ്ഞ് നിന്ന്.
"ഞങ്ങൾ ബിടെക്കിന് പഠിക്കുമ്പോൾ, അവിടെ ചെറിയ തോതിലുള്ള റാഗിംഗ് ഒക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ മൂന്നാം വർഷം ഞങ്ങൾ അവിടെ ഒരു കുട്ടിയെ ഹോസ്റ്റലിൽ തമാശക്ക് റാഗ് ചെയ്ത സമയത്ത് അഞ്ചന ബോധം കെട്ട് വീണിരുന്നു. പൊതുവെ അഞ്ചന ഇത്തരം ആക്ടിവിറ്റിസിൽ ജോയിൻ ചെയ്യാറില്ല. ഞങ്ങളെയും അനുവദിക്കാറില്ല. പക്ഷെ അന്ന് ഞങ്ങൾ അങ്ങനെ ചെയ്തപ്പോൾ അവൾ ബോധം കെട്ട് വീണു. ബോധം വീണിട്ടും അവൾ പരപ്സര ബന്ധമില്ലാതെയാണ് സംസാരിച്ചിരുന്നത്. പിറ്റേദിവസം, അവളുടെ അച്ഛൻ വന്ന് നാട്ടിലേക്ക് കൊണ്ട് പോന്നു. പിന്നെ കുറെ ദിവസം ഏകദേശം രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാണ് അവൾ തിരികെ വന്നത്."
"ഇതിപ്പോൾ ഇവിടെ പറയാൻ കാരണം? "
അനസ് ചോദിച്ചു.
"അല്ല, സർ എന്തെങ്കിലും വാലീഡ് ആയിട്ടുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ പറയണം എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്."
"അനസ്, ലീവ് ഇറ്റ്."
"സർ"
"നിങ്ങൾ കോളേജിൽ ജോയിൻ ചെയ്ത സമയത്ത് നിങ്ങൾക്ക് റാഗിംഗ് ഒന്നും കിട്ടിയില്ലേ. അവിടെ റാഗിംഗ് ഉണ്ടായിരുന്നു എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ്."
"ഇല്ല സർ. അഞ്ചനയുടെ അച്ഛൻ മാനേജ്‌മെന്റിൽ പ്രത്യേകം പറഞ്ഞ് ഏല്പിച്ചിരുന്നു. റാഗിംഗ് ഉണ്ടാകരുതെന്ന്. കാരണം അവൾ പ്ലസ് വൺ ക്ലാസ്സിൽ സ്കൂൾ മാറാൻ കാരണം റാഗിംഗ് ആയിരുന്ന കാര്യമൊക്കെ അവിടെ പറഞ്ഞിരുന്നെന്ന് തോന്നുന്നു. അവളുടെ ഫ്രണ്ട്സ് ആയത് കൊണ്ട് ഞങ്ങൾക്കും റാഗിംഗ് നേരിടേണ്ടി വന്നിട്ടില്ല"
"ഓകെ. നിങ്ങൾ വിട്ടോളൂ. ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി"
"ശരി സർ"
അവർ പുറത്തേക്ക് പോയി.
"ടീം എന്ത് തോന്നുന്നു? "
"സർ, പ്രത്യേകിച്ച് എന്തെങ്കിലും ലീഡ് ഉള്ളതായി തോന്നുന്നില്ല. എല്ലാം നോർമൽ കാര്യങ്ങൾ അല്ലെ. വാലീഡ് പോയ്ന്റസ് ഒന്നും ഉള്ളതായി തോന്നുന്നില്ല"
അനീഷ് പറഞ്ഞു.
"അതാണ് എനിക്കും തോന്നുന്നത്"
അനസും ആ അഭിപ്രായത്തെ ശരി വെച്ചു.
"അവർ ലാസ്റ്റ് പറഞ്ഞ കാര്യത്തെ കുറിച്ച് എന്താണ് നിങ്ങൾക്ക് തോന്നുന്നത്? "
"അത് സർ, അഞ്ചന പ്ലസ് വണിൽ പഠിക്കുമ്പോൾ എന്തോ റാഗിംഗ് നടന്നിട്ടുണ്ട്. അതിന്റെ മെന്റൽ ഷോക്ക് ഉണ്ടായിട്ടുണ്ടാകാം. അതായിരിക്കും വീണ്ടും അതേ സിറ്റുവേഷൻ വന്നപ്പോൾ അഞ്ചനയുടെ ബോധം പോയത്"
"എനിക്കും, നീങ്ങൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് തോന്നുന്നത്. എന്തായാലും ഇവരുടെ മൊഴി നമുക്ക് പെൻഡിങ്ങിൽ വെക്കാം അല്ലെ അനീഷ്"
"യെസ് സർ"
"എന്തായി അഞ്ചനയുടെ ലാപ്പ്ടോപ്പ്. അതിന്റെ എന്തെങ്കിലും അപ്‌ഡേറ്റ്‌സ് ഉണ്ടോ? "
"സർ ഇന്ന് വൈകീട്ട് അവർ അത് എത്തിക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്"
അവർ സംസാരിച്ചു കൊണ്ടിരിക്കെ, ഒരു കോണ്സ്റ്റബിൾ അകത്തേക്ക് വന്ന് സല്യൂട്ട് ചെയ്തു.
"സർ, ഒരാൾ അനീഷ് സാറിനെ അന്വേഷിക്കുന്നുണ്ട്. ഒരു ലാപ്ടോപ്പ് കൊണ്ട് വന്നതാണെന്ന് പറഞ്ഞു."
"ഞാൻ വരാം"
അനീഷ് സീറ്റിൽ നിന്ന് എഴുന്നേറ്റു.
"സർ, അഞ്ചനയുടെ ലാപ്പ്ടോപ്പ് ആയിരിക്കും"
"വാങ്ങിയിട്ട് വരു"
അനീഷ് ലാപ് ടോപ്പ് വാങ്ങാൻ പോയി.
അൽപസമയം കഴിഞ്ഞപ്പോൾ അനീഷ് ലാപ്ടോപ്പ് കൊണ്ട് വന്നു.
അവർ ലാപ്ടോപ്പ് തുറന്നപ്പോൾ അതിന് പാസ്‌വേഡ് ലോക്ക് ഉണ്ടായിരുന്നു.
ഉടനെ അഞ്ചനയുടെ അച്ഛനെ വിളിച്ച് അതിന്റെ പാസ്‌വേഡ് ചോദിച്ചു. അച്ഛന്റെയും അമ്മയുടെയും പേര് ആയിരിക്കുമെന്ന് പറഞ്ഞത് കൊണ്ട് അത് ടൈപ്പ് ചെയ്ത് ഉടനെ ലാപ്ടോപ്പ് ഓപ്പണ് ആയി.
ലാപ്ടോപ്പ് അവർ മണിക്കൂറുകൾ എടുത്ത് പരിശോധിച്ചെങ്കിലും ഒന്നും തന്നെ അതിൽ നിന്നും കിട്ടിയില്ല. അഞ്ചനയുടെ കുറെ ഫോട്ടോകൾ, ഫ്രണ്ട്സുമായുള്ള ഫോട്ടോകൾ, ഫാമിലി ഫോട്ടോകൾ, പിന്നെ അഞ്ചനയുടെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ മാത്രമാണ് അതിൽ ഉണ്ടായിരുന്നത്.
അവസാനം അവർ അതിലെ പരിശോധന പൂർത്തിയാക്കി അത് ഓഫ് ചെയ്യാൻ പവർ ബട്ടണ് അമർത്തുമ്പോഴാണ് പ്രതാപിന് ജിമെയിൽ നോക്കാൻ തോന്നിയത്.
ലാപ് ടോപ്പിലെ ജിമെയിൽ ഓപ്പണ് ചെയ്തപ്പോൾ, അതിൽ കുറെ
മെയിലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അതെല്ലാം പരിശോധിച്ച് കഴിഞ്ഞപ്പോഴാണ്, ഗൂഗിൾ ഡ്രൈവിന്റെ ഒരു നോട്ടിഫിക്കേഷൻ വന്ന് കിടക്കുന്നത് കണ്ടത്.
പ്രതാപ് ആ നോട്ടിഫിക്കേഷൻ ഓപ്പണ് ചെയ്തു.
"നിങ്ങളുടെ ഗൂഗിൾ ഡ്രൈവ് അവസാനമായി സിങ്ക് ആയിരിക്കുന്നത് 10 ദിവസം മുൻപാണ്" എന്നൊരു മെസേജ് ആയിരുന്നു അത്.
ലാപ് ടോപ്പിലെ ബ്രൗസർ ഓപ്പണ് ചെയ്ത്, അഞ്ചനയുടെ ജിമെയിലുമായി ലിങ്ക് ചെയ്തിരിക്കുന്ന ഗൂഗിൾ ഡ്രൈവ് ഓപ്പണ് ചെയ്തു.
സെറ്റിങ്സിൽ കയറി വ്യൂ ഓപ്‌ഷൻ റീസൈന്റ് ആക്കി പ്രതാപ് ഗൂഗിൾ ഡ്രൈവിലെ ഫയലുകൾ പരിശോധിച്ചു.
"അഞ്ചന മിടുക്കിയാണ്. അവളുടെ ഫോണിലെ എല്ലാ ഫയലുകളും ഗൂഗിൾ ഡ്രൈവിലേക്ക് ഓട്ടോമാറ്റിക്ക് അപ്‌ലോഡ് ചെയ്യുന്ന ഓപ്‌ഷൻ അഞ്ചന ഓണ് ചെയ്ത് ഇട്ടിട്ടുണ്ട്. നമുക്ക് അതിൽ നിന്നും എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കാം"
തന്റെ ലാപ്ടോപ്പിൽ കണക്റ്റ് ചെയ്തിരുന്ന ഹെഡ്സെറ്റിന്റെ കേബിൾ അഞ്ചനയുടെ ലാപ്പിലേക്ക് കണക്റ്റ് ചെയ്ത്, ഹെഡ്‌ഫോണ് ചെവിയിൽ വെച്ചതിന് ശേഷം, ഗൂഗിൾ ഡ്രൈവിൽ അവസാനം അപ് ലോഡ് ആയിരിക്കുന്ന ഒരു വോയ്‌സ് ക്ലിപ്പ് പ്രതാപ് പ്ലേ ചെയ്തു.
15 മിനിറ്റോളമുള്ള ആ വോയ്‌സ് ക്ലിപ്പ് മുഴുവൻ ശ്രദ്ധയോടെ കേട്ടതിന് ശേഷം, പ്രതാപ് ചെവിയിൽ നിന്ന് ഹെഡ്സെറ്റ് ഊരി മേശയുടെ മുകളിൽ വെച്ചു.
അതിന് ശേഷം, പ്രതാപ് കൂടെയുള്ളവരുടെ മുഖത്ത് നോക്കി പറഞ്ഞു.
"ദിസ് ഇൻവെസ്റ്റിഗേഷൻ ഈസ് ഫിനിഷിഡ്. കോസ് ഓഫ് ഡെത്ത് കണ്ഫേമ്ഡ്"
"ഈ കേസ് അന്വേഷണം പൂർത്തിയായി. മരണ കാരണം കണ്ടെത്തി....
വീണ്ടും തുടരുട്ടോ....
അടുത്ത പാർട്ട്, മിക്കവാറും ലാസ്റ്റ് പാർട്ട് ആയിരിക്കും. കുറച്ച് നീളം കൂടുതലുള്ള പോസ്റ്റ് ആകാൻ ആണ് സാധ്യത. എങ്കിലും അത് മാക്സിമം നേരത്തെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
വായനക്കാരുടെ_ശ്രദ്ധക്ക്:
◆ ഈ കഥയുടെ ഇതുവരെയുള്ള ഭാഗങ്ങളെ കുറിച്ചുള്ള നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങൾ അറിയിക്കുക. സൂപ്പർ, പൊളി, വെയ്റ്റിംഗ് എന്നിവ അല്ലാതെ, നിങ്ങളുടെ മനസ്സിൽ ഈ കഥയെ കുറിച്ച് തോന്നുന്ന രണ്ട് വാക്ക് പറയാൻ ശ്രമിക്കുമല്ലോ.
◆ വിമർശനങ്ങളും തിരുത്തലുകളും അഭിപ്രായങ്ങളും, കമന്റിൽ അറിയിക്കാവുന്നതാണ്.
◆ കഥയിൽ വരുന്ന തെറ്റുകളും തിരുത്തലുകളും വായനക്കാർ പറഞ്ഞു തന്നാൽ ആരോഗ്യകരമായ വിമർശനങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് പറയട്ടെ.
◆ The revenge of a victim എന്ന ഈ കഥയിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളുടെ പേരുകൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ല. എല്ലാം എഴുത്തുകാരന്റെ ഭാവനയിൽ തെളിഞ്ഞത് മാത്രമാണ്.
◆ സ്ഥലപേരുകൾ എല്ലാം കഥക്ക് വേണ്ടി മാത്രം ഉപയോഗിച്ചിരിക്കുന്നതാണ്. യഥാർഥ സ്ഥലങ്ങളുമായി യാതൊരു ബന്ധവുമില്ല. ഈ കഥ എഴുത്തുകാരൻ എന്ന നിലയിൽ എന്റെ ഭവന മാത്രമാണ്...
മുറു കൊടുങ്ങല്ലൂർ.