Aksharathalukal

❤️പ്രണയശ്രാവണാസുരം❤️ Part-18

❤️പ്രണയശ്രാവണാസുരം❤️
 
Part-18
 
അമീന 📝
 
🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋
 
 
പാർട്ടിയെല്ലാം കഴിഞ്ഞു ഷെട്ടിയോട് യാത്ര പറഞ്ഞു ഞങ്ങൾ തിരിച് ഫ്ലാറ്റിലേക്ക് പോകുന്ന വഴി ഡേവിഡ്....
 
"എബി....നാട്ടിൽ ചെന്നിട്ട് ഫ്രഡറിക്കിനെ ഒന്ന് നേരിട്ടു കാണേണ്ടി വരും....."
 
"എന്നാത്തിനാടാ......"
 
"അവന് ഇന്ന് ഈ മീറ്റിങ് നടത്താതിരിക്കാൻ നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട്..... മെറീന വരാത്തത് പോലും അവന്റെ കളിയാണ്..... അതിന് ഒരു സമ്മാനം കൊടുത്തില്ലേൽ എന്ന ഒരു രസമാ ഒള്ളെ......"
 
"അന്ന് കൊടുത്ത സമ്മാനത്തിന്റെ കേട് കഴിഞ്ഞോ ആവോ..... അതിനിടയിൽ പുതിയത് അവന് തങ്ങത്തില്ല ഡെവിയെ.......ഇനിയും അവനിട്ടു ചാമ്പിയാൽ മിക്കവാറും RIP ആയിട്ട് പെട്ടിയിൽ ഇളിച്ചോണ്ട് കിടക്കേണ്ടി വരും...പിന്നെയുള്ളത് നീ നിരങ്ങിയാൽ ഇളിക്കാനുള്ള ബാല്യം പോലും അവനുണ്ടാവില്ല.....പ്യാവം യെല്ലൊക്കെ ഒടിഞ്ഞേച്ചല്ലേ ആ ഹോസ്പിറ്റൽ ബെഡിലുള്ള ഇപ്പോഴത്തെ കിടപ്പ്....
 
ഹാ..... കിടക്കുവാണേൽ അങ്ങനെ കിടക്കണം.... ഫുൾ റസ്റ്റ്‌....നേരത്തിനു നേരത്തിന് ഫുഡ്‌.... ലക്‌സുറി ലൈഫ് അല്ലെ അവനിപ്പo......"😁
 
 
"ന്നതാടാ നാറി നിനക്കും ലക്‌സുറി ലൈഫ് തരട്ടെ......."
 
"കണ്ണീച്ചോര ഉണ്ടോടാ നിനക്ക്..... ന്നെ ചവിട്ടി പുറത്തക്കിയിട്ട് അല്ലേടാ എനിക്ക് ലക്‌സുറി ലൈഫ്....😬....നിക്കൊന്നും വേണ്ട......😏.... 
 
നീ നിന്റെ കൈ തരിക്കുമ്പോ തരിക്കുമ്പോ ആ ഫ്രഡറിക്കിന് കൊണ്ട് പോയിട്ട് ലക്‌സുറി സജെസ്റ് ചെയ്തോ......
 
 ഓഹ്... നാട്ടിൽ എത്തിയാൽ അവന്റെ അവസ്ഥ ഇവിടെ ഇരുന്നു ആലോചിച്ചിട്ട് തന്നെ കുളിരാരിറ്റി വിത്ത്‌ രോമാഞ്ചിഫിക്കേഷൻ വരുന്നടാ ഡേവിയെ......."
 
 
"ഈ മീറ്റിങ് നടന്നില്ലേൽ അവനെ അവന്റെ വീട്ടുക്കാർക്ക് കുളിപ്പിച്ച് കിടത്താനേ അവനെ കിട്ടത്തൊള്ളൂ....... കിടപ്പിലുരുന്ന അവന്റെ കളികൾ......ഇത്രയും കളിച്ചതിനുള്ളത് അവനിട്ടു നേരിട്ടു കൊടുത്തിട്ടെ വീട്ടിലേക്കുള്ളൂ........"
 
 
"അതൊക്കെ വിട് മച്ചാ.....പിന്നെ എന്നതായാലും ഒന്ന് നമ്മൾ സ്മരിക്കേണ്ടിയിരിക്കുന്നു.....ഈ മീറ്റിങ് നടക്കാൻ കാരണക്കാരിയായ നിന്റെ ലിപ് ലോക്ക് നെ....."
 
ന്ന് പറഞ്ഞതും ഡെവി രൂക്ഷമായി നോക്കി കൊണ്ട്......
 
"ആ കോപ്പിന്റെ പേരിവിടെ പറഞ്ഞാൽ.... ചവിട്ടി പുറത്താക്കും പന്നി....."
 
 
"ന്നാലും ഞാൻ കിളി പോയ കണക്ക് നിന്നട ഡെവിയെ........ യന്നാ ഒരു ഗ്ലാമറാട...... നമ്മുടെ ഡിസൈൻ അവൾക് പക്ക ആയിരുന്നു......"😌
 
"എബി......"😡
 
"നിർത്തി..... നിർത്തി......"😏😁
 
ന്ന് പറഞ്ഞു മനസ്സിൽ.....
 
ന്റെ വാ അടപ്പിക്കണ്ട മോനെ.... വായും തുറന്നു നിക്കുന്നെ ഞാനെ കണ്ടോള്ളൂ ഞാൻ മാത്രമേ കണ്ടോള്ളൂ.....😁
 
ന്ന് പറഞ്ഞു ഡെവിയെ നോക്കി ഇളിച്ചോണ്ട് ഇരുന്നതും അവന്റെ ഇളി കണ്ട് രൂക്ഷമായി നോക്കി കൊണ്ട്....
 
"എന്നതാടാ......"😡...
 
ന്ന് കലിപ്പിട്ടതും..... ഒന്നുമില്ലെന്നുള്ള രീതിയിൽ തോൾ പൊന്തിച് നിഷ്കു എക്സ്പ്രെഷൻ കാഴ്ച വെച്ച് മൊബൈലിലേക്ക് മുഖം പൂഴ്ത്തി കുത്തികൊണ്ടിരുന്നു.....
 
ഡ്രൈവ് ചെയ്തോണ്ടിരിക്കെ.....ഇതുവരെ മിണ്ടാതെ പുറത്തേക്ക് മിഴികൾ പായിച്ചിരുന്ന ശിവയെ നോക്കി കൊണ്ട് ഡെവി.....
 
"ശ്രാവൺ...... അവള്.... ആ.... ശി.... ശിവ... നിന്റെ ആരാ....."
 
ന്ന് ഒരുവിധം ചോദിച്ചു കൊണ്ട് ഫ്രന്റ് മിറർ വഴി നോക്കിയ ഡെവിയുടെ ഉൾമനസ് അവന് പോലുമാറിയാതെ താൻ ആഗ്രഹിച്ച മറുപടിക്കായി ശിവയുടെ മുഖത്തേക്ക് മിഴികൾ ഇടക്കിടക്ക് പതിചു കൊണ്ടിരുന്നു......ഇത് കണ്ട ശിവ.....
 
ന്റെ കൃഷ്ണ.... അങ്ങേർക്ക് ഇനി അതറിഞ്ഞിട്ട് എന്തിനാ.... ഒരു ഫ്ലോയിൽ പറഞ്ഞു പോയതാ... ഇങ്ങേരിത് ഇതുവരേയ്ക്കും വിട്ടില്ലേ.....
 
ന്ന് തിങ്കി കൊണ്ട്....
 
"സാർ.... അവള് ന്റെ......"
 
ന്ന് പറഞ്ഞു തപ്പി കളിക്കവേ.... ഡെവി പെട്ടന്ന്.....
 
"അവൾ നിന്റെ..... നിന്റെ പെണ്ണ് ആണോ... ഡൂ യു ലവ് ഹെർ....."
 
ന്ന് ഗൗരവത്തോടെ ചോദിച്ചതും......ഇതുവരെ ഫോണിൽ തോണ്ടി കൊണ്ടിരുന്ന എബി.....
 
ആരിവിടെ അങ്ങനെയൊരു ഹോയ് വിട്ടതെന്ന കണക്ക് പെട്ടെന്ന് ഞെട്ടി തലയുയർത്തി രണ്ടുപേരെയും മാറി മാറി നോക്കി ഉമിനീരിറക്കി കൊണ്ട്.....
 
"എ.... എന്നതാ പറഞ്ഞെ..... ശിവ.....ഇവന്റെ ലവർ ആണെന്നോ.......😲....
 
ന്റെ കർത്താവേ മുട്ടേന്ന് വിരിയാത്ത ഇവന് വരെ ലവ്......വയസ് 27 ആയിട്ട് എനിക്ക് മൂക്കിപൊടിക്ക് പോലും ഒന്നില്ലല്ലോ ന്റെ പുണ്യാളാ..... ന്റെ കാര്യത്തിൽ കുറിച്ച് ശുഷ്‌കാന്തി കാണിക്ക് ന്റെ കർത്താവേ..... ഇല്ലേൽ ഞാൻ ഇങ്ങനെ മുരടിച്ചു പോകത്തെയൊള്ളു.......
 
എങ്ങനെ സെറ്റാവനാ കൂടെ ഒരുത്തനാണേൽ പെണ്ണ് ന്ന് പറഞ്ഞാൽ.... സാനിറ്റേയ്സർ കണ്ട കൊറോണ കണക്ക് ആണ്..... ന്റെ മംഗോ ട്രീ ഇനി എന്ന് പുഷ്പിക്കാനാണ്....."🙄
 
ന്ന് പറഞ്ഞതും ഇത് കേട്ട് ഡെവി പല്ല് കടിച്ചു കൊണ്ട്....
 
"ടാ പന്നി......"
 
"ഒക്കെ യൂ ടു കേരിയോൺ.......ഇന്ക് റോഡിൽ കിടക്കാൻ വയ്യ......"
 
ന്ന് പറഞ്ഞു നൈസ് ആയിട്ട് ഫോണിലേൽ തലയിട്ട് നോക്കിയതും..... ഡെവി ഉച്ചത്തിൽ....
 
"അയാം ആസ്കിങ് യൂ ശ്രാവൺ..... ഈസ്‌ ശീ യുർ ഗേൾ....."
 
ന്ന് പറഞ്ഞു ശബ്ദമുയർത്തിയതും.... അവന്റെ അലറലിൽ പേടിച് പോയ ശിവ ഞെട്ടി കൊണ്ട്.....
 
"ആ അവള് ന്റെ പെണ്ണാ......"
 
ന്ന് പെട്ടന്ന് പറയലും പിന്നെ നമ്മടെ കാറിന്റെ വീൽ നിലം തൊട്ടിട്ടില്ല.... അമ്മാതിരി പോക്ക് ആയിരുന്നു ഡെവി കാറുമെടുത്ത് പോയികൊണ്ടിരുന്നത്.......
 
അവന്റെ ഓടിക്കലിൽ ശിവയും എബിയും അങ്ങോട്ടുമിങ്ങോട്ടും ആടിയുലഞ്ഞു...... ഒരുവിധം സീറ്റിൽ മുറുകെ പിടിച്ചു ഇരുന്നത് കൊണ്ട് അവര് പുറത്തേക്ക് തെറിച്ചില്ലെന്ന് മാത്രം......
 
"ടാ... ഡെവി.... ആരെ അമ്മൂമ്മേ കെട്ടിക്കാനാട തെണ്ടി ഇങ്ങനെ പോണേ....നീർത്തട..... ഇങ്ങനെ പോയാൽ കേട്ടുന്നതിന് മുന്നേ ന്റെ വീണ മോൾ വിധവയാകൂല്ലോ......"
 
ന്ന് പറഞ്ഞതും..... അത്‌ കേട്ട് ശിവ ഞെട്ടി...
 
ന്റെ കൃഷ്ണ..... വീണ.... ന്റെ വീണ ആവില്ലല്ലോ ല്ലേ...... ഇനി ഇപ്പൊ ന്നെ അളിയൻ ആക്കിയതിൽ വല്ല ഉദ്ദേശവും............🙄
 
ന്ന് തിങ്കിയതും..... കാർ സാഡൻ ബ്രേക്ക്‌ പിടിച്ചു നിർത്തിയതും...... മുന്നിലെ സീറ്റിലായി തലയിടിച്ചു കൊണ്ട് പിറകിലേക്ക് വീണതും......ഒരുവിധം ബാലൻസ് ചെയ്ത്.... ഇരുന്ന് നോക്കിയപ്പോൾ ഡെവി ഉണ്ട് കലിപ്പിൽ ഡോർ തുറന്ന് ശക്തിയിൽ അടച്ചു ഇറങ്ങി പോയി......
 
പതിയെ തല പുറത്തോട്ടിട്ട് നോക്കിയപ്പോഴാണ് ഫ്ലാറ്റിൽ എത്തിയിട്ടുണ്ടെന്ന് മനസ്സിലായത്.....
 
 അത്‌ കണ്ട് ദീർഘമായി ഒന്ന് നിശ്വസിച് കാറിൽനിന്നിറങ്ങി ഞാനും എബിയും ആൾക്ക് പുറകെ പോയി.....
 
ലിഫ്റ്റ് കയറി റൂമിൽ എത്തിയപ്പോൾ അവിടെ എബിയുടെ റൂമിൽ നിന്നും എന്തൊക്കെയോ വീണുടയുന്ന ശബ്ദം കേട്ട് എബി....
 
"കർത്താവെ ഡെവി....."
 
ന്ന് വിളിച്ചു അകത്തേക്കു ഓടി പോയി.....
 
 അവർക്ക് പുറകെ കയറിയ ശിവ കാണുന്നത്.... കയ്യിൽ കിട്ടിയതെല്ലാം നിലത്തിട്ട് പൊട്ടിക്കുന്ന ഡെവിയെയാണ്.... അവനെ പിടിച്ചു വെക്കാൻ ശ്രമിച്ചു കൊണ്ട് എബിയും.......
 
"ഡെവി.... എന്നതാടാ.... ഇത്.....ഇതിനുമാത്രം എന്ന ഉണ്ടായി...... നീ ആഗ്രഹിച്ചത് പോലെ മീറ്റിംഗ് നടന്നില്ലേ......"
 
" പ്ലീസ് ലീവ്.... ഐ സെ ഗെറ്റ് ഔട്ട്‌....... "
 
ന്ന് അലറി കൊണ്ട് അവിടെ ടേബിളിലുള്ള വെസ് എടുത്ത് എറിഞ്ഞുടച്ചതും..... അതിന്റെ ശബ്ദത്തിൽ ശിവ കണ്ണുകൾ ഇറുകെ അടച്ചു......
 
അടുത്തതായി അവിടെയുള്ള ടേബിളിലെ ശിവയുടെ ബാഗ് എടുത്ത് എറിയവേ.... ശിവ ഓടി ചെന്ന് ആ കയ്യിൽ പിടിച് അത്‌ മേടിച്ചതും....... അവളെ കണ്ട് ഡെവിയുടെ കണ്ണ് ദേഷ്യത്താൽ ചുമന്നു വന്ന്.... പെട്ടന്ന് അവന്റെ കഴുത്തിൽ കുത്തിപിടിച്ചു ചുമരോട് ചേർത്തു.......
 
"ഹൌ ഡയർ യൂ.......ആ പീറ പെണ്ണിനെ... എന്നാത്തിനാ നീ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വന്നേ......നിന്റെ പെണ്ണ് ആണേൽ അവളെ ന്റെ മുൻപ് ആല്ല കൊണ്ട് വരേണ്ടത്......ഇനി അവളെ എന്റെ മുന്നിൽ കണ്ടാൽ....."
 
"ഡെവി.... ടാ അവനെ വിടാടാ......"
 
ന്ന് പറഞ്ഞു ഡെവിയെ പിടിച്ചു മാറ്റിയതും..... അവന് കൈ കുടഞ്ഞു കൊണ്ട് എബിയെ തട്ടി മാറ്റി പുറത്ത് ഇറങ്ങി നേരെ അവന്റെ റൂമിലോട്ട് കയറി കതക് അടച്ചു.....
 
ന്നാൽ ശിവ ഡെവി എന്തൊക്കെയാ വിളിച്ചു പറഞ്ഞെന്ന് പോലും മനസിലാവാതെ കൈ ചങ്കിലോട്ട് വെച്ച് ചുമച്ചു കൊണ്ടിരുന്നു....
 
പരട്ട... അലവലാതി.... ന്റെ കഴുത്ത്........ അങ്ങേര് ആ കാലൻ ന്നെ ഇപ്പൊ കൊന്നേനെ......
 
ന്നൊക്കെ മനസ്സിൽ തിങ്കിയതും..... എബി ഒരു ഗ്ലാസ്‌ വെള്ളo തന്ന് ആകെ ഒന്ന് നോക്കി കൊണ്ട്......
 
"അളിയാ..... ഇത് ഇപ്പൊ ആന കരിമ്പിൻ കാട്ടിൽ കയറിയ കണക്ക് ആയിട്ടുണ്ട്.....ഇനി നീ എവിടെയാ കിടക്ക........."
 
"അതൊക്കെ അവിടെ നിക്കട്ടെ.... ഞാൻ ഒന്ന് ചോദിച്ചോട്ടെ..... ആ പോയ സാധനത്തിന് നിങ്ങളെന്താ കഴിക്കാൻ കൊടുക്കാറ്... എന്തൊരു പിടിയ പിടിച്ചേ...."😬
 
"ഇതൊക്കെ ചെറുത്.... ഇതിലും വലുതായിരുന്നു നീ പ്രതീക്ഷിക്കേണ്ടത്......
 
 അതൊന്നും കാര്യം ആക്കണ്ട..... ഇത്രയും കിട്ടിയുള്ളൂ ന്ന് കരുതി സമാധാനിക്കാം......അവന് അവന്റെ എതിരാളിയോടുള്ള കലിയാണ് ഇപ്പൊ ഇവിടെ തീർത്തെ....... കുറച് കഴിഞ്ഞാൽ അത്‌ മാറിക്കോളും......നീ ഇങ്ങോട്ട് വാ ഞാൻ തന്നോട് ഒരു കാര്യം ചോദിക്കട്ടെ......"
 
ന്ന് പറഞ്ഞു വലിച്ചോണ്ട് പോയി സോഫയിൽ പിടിച്ചിരുത്തി... അവള്കരികിലായി ഇരുന്നോണ്ട് എബി....
 
"ബൈ ദി ബൈ.... ഐ ആസ്ക്‌ യു സംതിങ്.......നിനക്ക് എന്നെ കുറിച്ചുള്ള അഭിപ്രായം എന്നതാ......"😌
 
"അത്‌ പിന്നെ....... പ്രത്യകിച്ചൊന്നും ഇല്ല......"
 
"ഹേ.... അങ്ങന പണയരുത്.....എന്നത്തേലും ഒക്കെ പറയണം....."😁....
 
"അങ്ങനെ ചോദിച്ചാൽ.....നിങ്ങൾ ഒരു പാവം ആണ്..... യന്തേ ചോദിച്ചേ....."
 
"ഒന്നും ഇല്ല..... ചുമ്മാ ഒരു മനസുഖത്തിന് വേണ്ടി...... പിന്നെ നിനക്ക് ഒരു അനിയത്തി ഒള്ളു ബ്രോസ്സ് ഒന്നും ഇല്ലെ.....'😁
 
"ഇ.... ഇല്ല....."🙄
 
ഒ... ഫാഗ്യം.... അടിയിൽ നിന്ന് രക്ഷപെട്ടു.... ഇനി നിന്നെ മാത്രം ടാർഗെറ്റ് ചെയ്‌താൽ മതി..... ഞാൻ നിന്നെ ഒരു കറക്ക് കറക്കിയെടുക്കും ന്റെ കറകേട്ട.....😁
 
ന്ന് ആത്മിച് കൊണ്ട് എബി... ഇളി കണ്ടിന്യൂ ചെയ്ത്.......
 
"ബൈ ദി ബൈ......വീട്ടിൽ ആരൊക്കെ ണ്ട്...."
 
ഇയാൾക്കിത് എന്തൊക്കെ അറിയണം കൃഷ്ണ.......ഈ കോഴി ഇത് കൊക്കി കൊക്കി എങ്ങടാ പോണേ...
 
ന്ന് കരുതി.....
 
"വീട്ടിൽ എല്ലാവരും ഉണ്ട് എന്തെ..."
 
"ഹേ....🙄....ഗൊച്ചു ഗള്ളൻ...തമാസിച്ചതാ.....ഒരു അടി... അതല്ല ഞാൻ ചോദിച്ചേ.... ഡീറ്റൈൽ പറയ്‌....."😌
 
"അത്‌.. പിന്നെ...അമ്മയും അനിയത്തിയും...."
 
"വാട്ട്‌ അപ്പോൾ നിങ്ങൾക്ക് ഒരു മുതിര്ന്ന തുണ ഇല്ല ല്ലേ.....പേടിക്കണ്ട...... ഇനി മുതൽ ഞാൻ നിനക്ക് ജനിക്കാതെ പോയ ഏട്ടനാണ് കുഞ്ഞേ ഏട്ടനാണ്....."
 
ന്ന് പറഞ്ഞു ശിവയെ ചേർത്ത് പിടിച്ചു തലയിൽ തലോടി സെന്റി അടിച്ചതും ശിവ...
 
ന്റെ കൃഷ്ണ... ഇങ്ങേരിത് തലോടി തലോടി ന്റെ വിഗ് അഴിച്ചെടുക്കൂലോ....പാടില്ല.....
 
ന്ന് തിങ്കി എങ്ങനെയോ അവനിൽ നിന്ന് അകന്ന് മാറി ഇളിച്ചു കൊണ്ട്...
 
"അപ്പൊ എബി സാർ എനിക്ക് ഏട്ടൻ ആയില്ലേ....."
 
"വെറും ഏട്ടൻ അല്ല വല്യേട്ടൻ....യൂ ക്യാൻ കാൾ മി വല്യേട്ടൻ......."😁
 
"ഓഹ്... അപ്പൊ ന്റെ അനിയത്തിക്ക് ന്നേം നിങ്ങളേം കൂട്ടി രണ്ട് ഏട്ടന്മാർ ആയില്ലേ......"
 
ന്ന് ആളെ നോക്കി മനസ്സിൽ ചിരിച്ചോണ്ട് ചോദിച്ചതും..... ഇത് കേട്ട് ഞെട്ടിയ എബി...
 
"അത്‌ വേണ്ട അത്‌ വേണ്ട.....ഞാൻ വല്ലതും പറഞ്ഞെന്ന് കരുതി എന്നതേലുമൊക്കെ വിളിച്ചു പറഞ്ഞോണം...... നിന്റെ വല്ല്യേട്ടൻ സ്ഥാനം ഞാൻ രാജി വേച്ചു...... അല്ല പിന്നെ...."
 
 കർത്താവെ ആദ്യം ആയിട്ട് ഒരുത്തി ഒന്ന് നെഞ്ചിൽ കേറി കൂടിയപ്പോ പെങ്ങളാക്കാൻ നോക്കുന്നോ .... വിടില്ല ഞാൻ....😏
 
ശ്യേ മൂഡ് പോയി മൂഡ് പോയി...
 
ന്ന് പിറുപിറുത്തു കൊണ്ട് കിച്ചണിൽ ക്ക് ഒരു പോക്ക് പോയി..... തിരിച്ചു വന്നപ്പോൾ പ്ലേറ്റിൽ അതാ കാ വറുത്തത് വായിലേക്ക് കുത്തി കേറ്റി കൊണ്ട് വരുന്നു....🙄
 
 
ന്നാൽ നേരത്തെ കലിപ്പിൽ കയറി പോയ ഡെവി തന്റെ മുഷ്ടി ചുരുട്ടി ചുമരിൽ ഇടിച്ചു കൊണ്ട്.... ഉയർന്നു വന്ന ദേഷ്യം അടക്കാൻ ശ്രമിച്ചു കൊണ്ട് ബെഡിലായി കിടന്ന് കണ്ണുകൾ ഇറുകെ അടച്ചതും..... അവന്റെ മൈൻഡിലേക് കാറിൽ വെച്ച് ശ്രാവൺ പറഞ്ഞ വാക്കുകൾ കടന്നു വന്നു.....
 
*അവള് ന്റെ പെണ്ണാ....*
 
അത്‌ മൈൻഡിലേക്ക് വരും തോറും അവന്റെ സിരകളിൽ ദേഷ്യം പടർന്നു കയറി കണ്ണുകൾ ഇറുകെ അടച്ചു തലയിണയിൽ മുഖം പൂഴ്ത്തിയതും....... പതിയെ കണ്ണുകളടഞ്ഞു ഉറക്കിലേക്ക് വഴുതി വീണു....
 
പുറത്ത് ചിപ്സ് തിന്ന് വയർ നിറച്ച എബി ഏമ്പക്കവും വിട്ടു ശിവയെ നോക്കി....
 
"അപ്പൊ അളിയാ.... രാത്രി യാത്രയില്ല.... ഞാൻ കിടക്കുവാ..... അല്ല നീയെവിടയാ കിടക്ക.... റൂം ആകെ അലoകോലമായിപ്പോയിലെ......"🙄
 
"ഞാൻ... ഞാൻ ഇവിടെ സോഫയിൽ കിടന്നോളാം....."
 
ന്ന് പറഞ്ഞ തും ശിവയെ ഒന്ന് നോക്കി... ഒക്കെ...
 
ന്ന് പറഞ് പതിയെ ഡോർ ഹാൻഡിൽ പിടിച്ചതും.... അത്‌ തുറന്ന് വന്നു......
 
"ഗള്ളൻ ലോക് അല്ല.....ഞാൻ കരുതി ഇന്ന് ഇനി തണുപ്പടിക്കാതെ കിടുക്കേണ്ടി വരുമെന്ന്.... ഡെവി മോനെ.... ഞാൻ ഇതാ വരുന്നടാ......"
 
ന്ന് പറഞ്ഞു അകത്തേക്കു ചാടി തുള്ളി കയറി അവിടെ നിന്ന് ഒരു തലയിണയും ബ്ലാങ്കെറ്റും കൊണ്ട് പോയി ശിവയ്ക്ക് എറിഞ്ഞു കൊടുത്ത് ഗുഡ് നൈറ്റും പറഞ് നേരെ ബെഡിലേക് വീണു....
 
തല ചെരിഞ്ഞു ബെഡിലേക് നോക്കി അവിടെ കിടന്നുറങ്ങുന്ന ഡെവിയോടായി....
 
"ഗുഡ് നൈറ്റ് ഡെവി......
 
വീണ മോളെ സ്വപ്നത്തിൽ എങ്കിലും നമുക്ക് ഒരു ഡ്യൂറ്റ് അടിക്കാടി.....
 
🎶തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച....🎶
 
 ആര് പറഞ്ഞു തിങ്കളാഴ്ചയാണെന്ന്...... ഞാൻ പറയുന്നു...... കമോൺ എവെരി ബഡി....
 
🎶എല്ലാദിവസ നോയമ്പിന്ന് മുടക്കുo ഞ്യാൻ....🎶
 
ആഹാ... വയലാർ രചിക്കുമോ ഇതുപോലെ......."
 
ന്ന് പറഞ് തലയിണ കെട്ടിപിടിച്ചതും..... അവന്റെ പാട്ടിൽ പെരുത്ത് കയറിയ ഡെവി തിരിഞ്ഞു നോക്കാതെ അവന്റെ നടുമ്പുറം നോക്കി ചവിട്ടിയതുo..... എബി...
 
"അമ്മച്ചി.......'
 
ന്ന് പറഞ്ഞു ഉരുണ്ടു നിലത്തൊട്ട് വീണു....
 
"ബ്രോ ആണത്രെ ബ്രോ..... സ്വപ്നത്തിൽ വരെ ഡ്യൂറ്റ് അടിക്കാൻ സമ്മതിക്കില്ല...... ആർക് വേണാഡോ നിന്റെ ബെഡ്.... ഇനി നിലത്ത് കിടന്ന് ഡ്യൂറ്റ് കളിക്കൂടാ ഞാൻ......"
 
ന്ന് അലറിയതും.... തലയിണയിൽ മുഖം പൂഴ്ത്തി കൊണ്ട് ഡെവി....
 
"എബി....മര്യാദക്ക് മിണ്ടാതെ കിടക്കട.... അല്ലേൽ ചവിട്ടി......."
 
"വേണ്ട.... ഞാൻ എപ്പഴേ ഉറങ്ങി.....ഇനി നിനക്ക് വേണേൽ ഒരുമണിക്കൂർ മുന്നേ ഉറങ്ങാം....."
 
ന്ന് അലറി കൊണ്ട് തലയിണക് ഒരു മുത്തം കൊടുത്ത്.....
 
"ന്റെ വീണ മോളെ.... ഇച്ചായൻ ഇതാ വരുന്നടി......"
 
ന്ന് പറഞ്ഞു അവനും ഉറക്കത്തിലേക്കു വഴുതി വീണു.....ഉറക്കത്തിലെ ഡ്യൂറ്റ് ന്റെ എഫക്ട് കൊണ്ട് എബിയുടെ മുഖം പച്ചാളം ബാസിയെ വരെ കടത്തി വെട്ടി നവരസങ്ങൾ കോണ്ട് നിറഞ്ഞു.....
 
 
പുറത്തു സോഫയിൽ കിടന്ന് കൊണ്ട് ശിവയും പതിയെ ഉറക്കിലേക് ചേക്കേറി....
 
 
ഉറക്കിലേക് വീണ ഡെവിയുടെ കണ്ണിലായി തിളക്കേറിയ ആ മയിൽപീലി ടാറ്റൂ തെളിഞ്ഞു വന്നു..... അതോടൊപ്പം....ഇതുവരെ അവനവ്യക്തമായിരുന്ന കാഴ്ച കൂടുതൽ മിഴിവോടെ തെളിഞ്ഞു വന്നു.....
 
അവന്റെ കരവലയത്തിനുള്ളിൽ ഒതുങ്ങിയ ശിവയുടെ മുടിയിഴകൾ വകഞ്ഞു മാറ്റി അവളുടെ കഴുത്തിനു താഴെ മാറിന് മുകളിലായി തെളിഞ്ഞ ടാറ്റൂവിൽ ഡെവിയുടെ ചുണ്ട് പതിയവേ.....ചെറു ചിരിയോടെ ശിവ.....ഡെവിയെ....
 
"ഡെവിച്ച......"
 
ന്ന് വിളിച് അവനെ തള്ളി മാറ്റി പൊട്ടിച്ചിരിച്ചു കൊണ്ട് അവനിൽ നിന്ന് ഏതോ ഇടനാഴിയിലൂടെ ഇറങ്ങി ഓടിയതും....... അവന്റെ കാതിൽ അവളുടെ കാലിലെ ചിലങ്കയുടെ ശബ്ദം ഉയർന്നു വന്നതും......
 
 ഒരു പിടച്ചിലോടെ അവൻ ഉറക്കിൽ നിന്ന് ഞെട്ടിയുണർന്ന് ബെഡിലായി ചാടി ഇരുന്നു കൊണ്ട് ഉയർന്നു വന്ന തന്റെ നെഞ്ചിടിപ്പിനെ ശാന്തമാക്കാൻ കഴിയാതെ കണ്ണുകളെ ഇറുകെ അടച്ചു.....
 
ആ മയിൽ പീലിയിൽ പതിക്കുന്ന അധരം..... അത്‌ തന്റെയാണെന്നും.....ആ മയിൽ‌പീലിയുടെ ഉടമയുടെ മുഖം ശിവയുടെതായി തെളിഞ്ഞു വന്നതും..... അവന് അവന്റെ മനസിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.....
 
ആ കാഴ്ചയുടെ നടുക്കത്താൽ ഉയർന്നു വന്ന ഹൃദയമിടിപ്പോടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ കയ്യാൽ തുടച്ചു കൊണ്ട് മിഴികൾ അടക്കവേ അവന്റെ കാതിലായി ശിവയുടെ ചിലങ്കയുടെ ശബ്ദം മുഴങ്ങി കൊണ്ടിരുന്നു........
 
തുടരും.......
 
നെക്സ്റ്റ് വേണേൽ അഭിപ്രായം പോരട്ടെ.... ഇല്ലേൽ വൈകും 😌😌
 
💘ആമി💘

❤️പ്രണയശ്രാവണാസുരം❤️ Part-19

❤️പ്രണയശ്രാവണാസുരം❤️ Part-19

4.6
5641

❤️പ്രണയശ്രാവണാസുരം❤️   Part-19   അമീന 📝   🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋   ആ മയിൽ പീലിയിൽ പതിക്കുന്ന അധരം..... അത്‌ തന്റെയാണെന്നും.....ആ മയിൽ‌പീലിയുടെ ഉടമയുടെ മുഖം ശിവയുടെതായി തെളിഞ്ഞു വന്നതും..... അവന് അവന്റെ മനസിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.....   ആ കാഴ്ചയുടെ നടുക്കത്താൽ ഉയർന്നു വന്ന ഹൃദയമിടിപ്പോടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ കയ്യാൽ തുടച്ചു കൊണ്ട് മിഴികൾ അടക്കവേ അവന്റെ കാതിലായി ശിവയുടെ ചിലങ്കയുടെ ശബ്ദം മുഴങ്ങി കൊണ്ടിരുന്നു........   ശിവയൊ.......നോ....   ഇല്ല.... ഇതൊന്നും ശരിയല്ല...... എങ്ങനെയാ.... എങ്ങനയാ ശരിയാവുന്നേ......കേവലം അവളിൽ ആ ടാറ്റൂ കണ്ടെന്നു കരു