Aksharathalukal

അക്ബറലീസ (5)

*അക്ബറലീസ...*
 
(5)
 
 
പതിവിലും വിപരീതമായി അത്താഴം കഴിക്കുമ്പോൾ എല്ലാവരും മൗനം പാലിച്ചു.
 
''ഉപ്പയ്ക്ക് എന്നോട് ദേഷ്യമുണ്ടോ...''
 
പതിഞ്ഞ സ്വരത്തിൽ റാലി ചോദിച്ചതും അലിയും ഉപ്പയെ നോക്കി.
അവിടെ തികച്ചും സ്ഥായീയഭാവം.
 
''എന്തിന്........'' മുഖത്ത് നോക്കാത്തെ പറഞ്ഞയാൾ ഭക്ഷണം കഴിപ്പ് നിർത്തി എണ്ണീറ്റു.
സുബൈദ പാത്രങ്ങൾ എടുത്ത് അടുക്കളയിലേക്ക് നടന്നു. അവരുടെ മൗനം പോലും തന്നെ കൊല്ലാത്തെ കൊല്ലുന്നുണ്ടെന്ന് റാലി ഓർത്തു. അലി പ്രത്യേക ഭാവമൊന്നും നൽകാതെ തന്നെ എണ്ണീറ്റു പോയി.
 
നിരയായി നിൽക്കുന്ന നക്ഷത്രങ്ങളെ നോക്കിയയാൾ ചാരുകസേരയിൽ നീണ്ടു നിവർന്നു കിടന്നു.ഇരു കൈകളും നെഞ്ചിൽ കുട്ടി പിടിച്ചു.
 
''ഉപ്പച്ചി ഉറങ്ങിയീലെ.......'' ഉമ്മറത്തേക്ക് വരുന്ന അലിയെ നോക്കി ഹാജി നിവർന്നിരുന്നു. അലി അയാൾ ഇരിക്കുന്നതിന് തൊട്ട് താഴെയായ തിണ്ണയിൽ ഇരുന്നു.ഇരുളിലേക്ക് ദൃഷ്ടി കോടുത്ത് മിണ്ടാതെ ഇരിക്കുന്നവനെ കണ്ട് അയാളിൽ ഒരു കുഞ്ഞ് പുഞ്ചിരി ഉടലെടുത്തു.
 
'' ഇപ്പോ പിള്ളേരെ തല്ലി ഉപദേശിക്കല് ഒക്കെ ൻ്റെ മോൻ നിർത്തിയോ...'' കളിയോടെ അയാൾ അവനെ നോക്കി.
 
''ആക്കിയതാണെല്ലേ..... ഹും.... "കുറുമ്പോടെ അവൻ മുഖം തിരിച്ചു അത് കണ്ടയാൾ പൊട്ടിച്ചിരിച്ചതും അലിയുടെ മോന്ത കെട്ടിവെച്ച പോലെ വീർത്തു വന്നു.
'' ഞാൻ കാര്യായിട്ട് ചോയിച്ചതാ.... പണ്ടത്തെ പോലെ ആഴ്ച്ചയ്ക്ക് ആഴ്ച്ചയ്ക്ക്  ഞാൻ കണാൻ വന്ന് കോളേജ് ഇപ്പോ കോറെ ആയികണ്ട്ട്ട് "
 
ഹാജി ചിരിയടക്കി. അലി കൂർപ്പിച്ചൊന്ന് നോക്കി.
 
''ഉപ്പച്ചി ..... ഇക്കാക്ക ചെയ്യ്തത് ശരിയല്ലേ...'' അത്ര നേരം ഉണ്ടായിരുന്ന പുഞ്ചിരി എങ്ങോ... മാഞ്ഞു പോയി...
 
"അവൻ സ്നേഹിച്ച പെണ്ണിനെ ചേർത്ത് നിർത്തുകയല്ലേ ചെയ്തത്... മാത്രമല്ലാ... ഇത് അവന്റെ life അല്ലെ ഉപ്പീ......"
അലിയെ ചിരിയോടെ ഹാജിയെ നോക്കി... അയാൾ മൗനം പാലിച്ചിരുന്നു.
അലി ഉപ്പയുടെ അടുത്തേക് നീങ്ങിയിരുന്ന് ആ കൈകൾ തന്റെ കയ്യിൽ കൂട്ടിപിടിച്ചു.
 
" ഷാഹിയെ.. മാറ്റാൻ ന്നെ കൊണ്ട് പറ്റും ഉപ്പാ... പിന്നെ ഇക്കയ്ക്ക് ഉപ്പടെ മൗനം പോലും വല്ലാത്ത വേദന നൽക്കുന്നുണ്ട്...
ഞങ്ങളോളം വലുതല്ലാ.. ഇങ്ങക്ക് ഒന്നും എന്ന് എനിക്ക് നന്നായിട്ട് അറിയാ... അതോണ്ട് അതികം ഹാജ്യേര്.. വെയിറ്റ് ഇടണ്ടാ..... "
 
ഹാജിയുടെ കവിളിൽ ഒന്ന് പിച്ചി കൊണ്ട് മറുകവിളിൽ ഒരു മുത്തവും നൽകി കൊണ്ടവൻ അകത്തേക്ക് ഓടി...
 
ഹാജി അവൻ പോയവഴി നോക്കി ഒന്ന് പുഞ്ചിരിച്ചു.
 
തന്റെ മനസ്സ് മാറ്റാൻ കഴിവുള്ളവൻ.. തന്നിലെ വേദനയെ നിഷ്പ്രയാസം തള്ളി അകറ്റുന്നുവൻ... അവനോളം തന്നെയാരും സ്വാദീനം നൽകിയിട്ടില്ല...
അത്രയേറെ തന്നെ ജീവനായി കാണുന്നവൻ.....
 
ഹാജി കണ്ണുകൾ മെല്ലെ അടച്ചു... കുഞ്ഞുനാളിലെ തന്റെ മക്കളുടെ കുറുമ്പുകൾ അയാൾ ഒരു സിനിമാരൂപത്തിൽ മനസ്സിൽ കണ്ടുകൊണ്ടിരുന്നു.
 
"അലീ....." റൂമിലേക് കടക്കാൻ നേരം റാലിയുടെ വിളി കെട്ടവൻ തിരിഞ്ഞു നോക്കി...
ആ കണ്ണുകൾ നിറഞ്ഞു തൂമ്പിയിരുന്നു പക്ഷെ ചുണ്ടിൽ മായാതെ കിടക്കുന്ന പുഞ്ചിരിയുണ്ട്.
 
" നീ ഭാഗ്യം ചെയ്തവനാഡാ... " റാലി അവന്റെ തോളിൽ ഒന്ന് തട്ടി.
താനും ഉപ്പയും സംസാരിച്ചതൊക്കെ റാലി കേട്ടന്ന് അലിയ്ക് മനസിലായി.
 
" ആ ഭാഗ്യം നിനക്കും വന്നിരുന്നു ഇക്കാ... പക്ഷെ നീ അതറിഞ്ഞില്ലന്ന് മാത്രം... " കണ്ണുകൾ ചിമ്മി കാണിച്ചവൻ റൂമിലേക്ക്‌ പോയി.
 
ഉമ്മറകൊലയിൽ ഇരുന്ന് ഹാജി മൗനമായി നോക്കി കിടക്കുന്ന അതെ മാനം നോക്കി... മുകളിലെ ബാൽകണിയിൽ റാലിയും ഉണ്ടായിരുന്നു.
 
മനസ്സുകൾ... അത്രയോക്കെ.. അകലയാണെങ്കിലും... വേദനകൾ തുല്യരെ പോലെ... ഇണചേർന്ന് നിൽകും.
 
____________________®
 
 
പുസ്തകങ്ങളിലെ ഓരോ താളും മറയ്ക്കുബോഴും... അവളുടെ കരിനീലകണ്ണുകൾ വിടർന്നു ചുരുങ്ങിയും നിന്നിരുന്നു....
ജനൽ വഴി ഓടിയെതുന്ന കുഞ്ഞിളം കാറ്റ് ആ തട്ടതിനെ തലോടി അകന്ന് പോയതും എതിരെ ഇരിക്കുന്ന അവന്റെ ചുണ്ടുകളിൽ കുസൃതി വിരിഞ്ഞു.
 
" ഷാഹിന.... Will you... Marry me..." പ്രണയം നിറഞ്ഞ വാക്കുകളാൽ അവൻ ചോദിച്ചതും... വായനയിൽ ശ്രെദ്ധിച്ചിരുന്നവൾ ഞെട്ടിപിടഞ്ഞ്... കണ്ണുകൾ തള്ളി തല ഉയർത്തി നോക്കി.
 
കള്ളച്ചിരിയോടെ ഇരിക്കുന്നവനെ കാൺകെ അവൾക് അത്ഭുതമാണ് ഏറെ തോന്നിയത്...
വിശ്വാസം വരാതെ അവൾ കണ്ണിമ ചിമ്മാതെ അതെ ഇരിപ്പ് തന്നെ.
 
" ഇന്നും ഇന്നലെയും തുടങ്ങിയത് ഒന്നുമല്ലാ... കുഞ്ഞ് നാളിൽ ഈ ഖൽബിൽ കേറി കൂടിയതാ... വളരുബോൾ ആ പ്രണയവും അതുപോലെ പടർന്ന് പന്തലിച്ചു... ഒരു നാൾ നിന്നെ എല്ലതും അറിയിക്കണമെന്ന് ഉണ്ടായിരുന്നു പക്ഷെ..... അതിന് മുന്നേ റാലിക്ക നിന്റെ ഉള്ളിൽ ഇടം പിടിച്ചിരുന്നു...
മറക്കാൻ കഴിഞ്ഞില്ലങ്കിലും... എന്റെതല്ലന്ന്  നീറ്റലോടെ ഞാൻ മനസ്സിലാക്കി..... എന്നാൽ ഇനി അത് വേണ്ട.......
എനിക്കൊരു പെണ്ണുണ്ടെങ്കിൽ അത് നീയായിരിക്കും... എന്റെ മഹറല്ലാതെ മറ്റൊരുതന്റെത് നിന്റെ കഴുത്തിൽ വീഴാൻ നിന്റെ ബാപ്പ വിചാരിച്ചാൽ പോലും നടക്കില്ല.... ഓർത്തോ..... " സെന്റിയിൽ തുടങ്ങി  ഭീഷണിയിൽ അവസാനിപ്പിച്ചവനെ അവൾ വാ പൊളിച് നോക്കി പോയി.
 
ലൈബ്രറി വാതികൽ എത്തിയവൻ ഒന്ന് അവൾക് നേരെ തിരിഞ്ഞു നോക്കി സൈറ്റ് അടിച്ചു കൊണ്ട് ചിരിയോടെ നടന്നകന്നു.
 
എന്തൊക്കെ ഇവിടെപ്പോ.. സംഭവിചെന്ന് അന്തംവിട്ട് ഓർക്കുകയായിരുന്നു ഷാഹിന.
 
 
" അപ്പൊ... എങ്ങനെയാ.. പറയാൻ ഉള്ളത് ഒക്കെ പറഞ്ഞ് തീർത്തല്ലേ വന്നത്.... " തങ്ങളെ അടുത്തേക് നടന്നുവരുന്നവനെ നോക്കി.. അലി പുരികം പൊക്കി ചോദിച്ചതും അഫി പുറകിലേക്ക് സംശയത്തോടെ ഒന്ന് തിരിഞ്ഞു നോക്കി....
 
" നിന്നോട് തന്നെയാണ് അലരെ.. ചോദിച്ചത്... " കൈമടി അഫിയെ അച്ചു വിളിച്ചതും... അവനിൽ വല്ലാത്ത പരവേഷം തോന്നി.
 
" ഇനി... പറ നിന്റെ പ്രൊപോസല് കേട്ട് അവള് അണ്ടി പോയ അണ്ണാന്റെ പോലെ നിന്നോ.. അതോ ഷോക്കടിച്ച കാക്കയെ പോലെ നിന്നോ.... " അച്ചു അവന്റെ തോളിൽ കൈ ഇട്ട് ചോദിച്ചതും അഫിയുടെ കണ്ണുകൾ അവരെ മൂന്ന് പേരെയും വിശ്വാസം വരാത്ത മട്ടിൽ നോക്കി.
 
" നീ... ഇങ്ങനെ ഞെട്ടി നോക്കണ്ടാ... ഞങ്ങൾക് ഒക്കെ പണ്ടേ അറിയാ... നീ ഷാഹിനയെ ഉള്ളിൽ കൊണ്ട് നടക്കുന്നത്.... " അഭി അവന്റെ മണ്ടയ്ക്ക് ഒന്ന് കൊട്ടി.
 
" പാവാഡാ... ചെറുക്കൻ ആകെ അങ്ങ് വിയർത്തു.. 🤧" അച്ചു അവന്റെ നെറ്റിയിലെ വിയർപ് വടിച് ഒഴുവാക്കി...
 
" ഡാ... ഞാൻ അത്... " വാക്കുകൾ കിട്ടാതെ അഫി അലിയെ നോക്കി. പക്ഷെ അവന്റെ ചുണ്ടിൽ പുഞ്ചിരി മാത്രമായിരുന്നു.
 
"ഞങ്ങളറിയാതെ... നീ കൊണ്ട് നടന്നത് നിന്റെ നെഞ്ച് നീറുന്നത് ഞങ്ങളറിയരുത് എന്ന് കരുതിട്ടാ....
അതെ... നിന്റെ വേദന ഞങ്ങൾക്ക് മുന്നിൽ നീ അനുഭവിക്കുന്നത് കാണണ്ട എന്നതുകൊണ്ടാ.... അറിഞ്ഞതായി ഞങ്ങൾ ഭാവികാത്തിരുന്നത്....
ഇതാവുബോ... ഞങ്ങൾക്ക് വേണ്ടിയെങ്കിലും നിന്റെ ചുണ്ടിൽ ചിരി ഉണ്ടാവുമല്ലോ..... " അലി അവന്റെ തോളിൽ തട്ടി ചേർത്തു നിർത്തി... അഫി അവനെ ഇറുകെ പുണർന്നു കൊണ്ട്... തോളിൽ മുഖം പൂഴ്ത്തി....
 
ഷേർട്ടിന്റെ നനവറിഞ്ഞ അലി... അവൻ കരയുകയാണെന്ന് മനസ്സിലാക്കി...
 
"അയ്യേ..... ഭീമൻരഗു കരയുവാണോ... മോച്ചം... മോച്ചം... 🤧..." അച്ചു കളിയാക്കി കൊണ്ട് അഫിയെ തോണ്ടി....
അലി അത്ഭുതത്തോടെ അച്ചുവിനെ നോക്കി....
 
" എന്തുവാടെ... കുഞ്ഞ് പിള്ളേരെ പോലെ... " അഭി അവന്റെ മുഖം പിടിച് ഉയർത്തി... കരഞ്ഞു കലങ്ങിയ കണ്ണുകൾ ഇടയിലും... ചിരി അവനെ തേടി വന്നിരുന്നു.
 
"അതിനൊക്കെ എന്നെ കണ്ട് പടി.... കൊല്ലാൻ കൊണ്ടുപോയാൽ പോലും കരയാത്തവനാ... എന്റെ ഞ്യാൻ..." അച്ചു ഗമകാട്ടി...
" ഹാ.... അതറിയാനും വേണം അൽപ്പം ബുദ്ധി... " അഭി അവനിട്ട് കോട്ടിയതും അഫി പൊട്ടിച്ചിരിച്ചു...
 
" കിണിക്കഡാ.... കിണിയ്ക്ക്... 😬എന്നെ ഇട്ട് വരുബോൾ മാത്രം... അവന്റെ കിണിയ്ക്ക് ഒരു കൊറവും ഇല്യ... " അച്ചു പല്ല് നേരിച്ചു... അലിയും അഭിയും കൂടെ അഫിയ്ക്ക് ഒപ്പം കൂടിയതും.. അച്ചു വിത്ത്‌ പ്ലിങ്ങ്യസ്യാ....
 
കോളേജ് വരാന്തയിൽ നിന്ന് ഷാഹിന ഇതെല്ലാം കാണുന്നുണ്ടായിരുന്നു... ഇടയ്ക്ക് എപ്പോഴോ.... അഫിയുടെ കണ്ണുകൾ അവിടെയ്ക്ക് ചാലിച്ചതും ഷാഹി പിടച്ചിലോടെ നോട്ടം മാറ്റി.. വെപ്രാളപെട്ട് ക്ലാസ്സിലേക്ക് കയറി... അത് കണ്ടവന്റെ കണ്ണിൽ തിളക്കം നിറഞ്ഞു....
 
തുടരും.....

അക്ബറലീസ (6)

അക്ബറലീസ (6)

4.8
1982

*അക്ബറലീസ...*   (6)   " നീ എവിടെയാ.. താമസം.. " ഉച്ചയ്ക്ക് ഫ്രീ ടൈമിൽ ഇസ അത്തിമരത്തിന്റെ ചോട്ടിൽ ഇരുന്ന് ചൂയിങ്ങ്ഗം ചവയ്ക്കുന്ന ആസിഫിനെ നോക്കി ചോദിച്ചു. അവനതിന് ഒരു പുഞ്ചിരി നൽകി.   " ഇവിടെ അടുത്ത് തന്നെ...കാവേരികുണ്ട് സ്റ്റോപ്പ്‌ കഴിഞ്ഞ് കുറച്ചു നടക്കണം... "   " ഹോ... അപ്പോ.. നിനക്ക് അവിടെ അടുത്തുള്ള ഓർഫാനെജ് അറിയോ... "   ആസിഫ് ഒന്ന് ഞെട്ടി കൊണ്ട് അവളെ നോക്കി... അവൾക് മറുപടിയ്ക്ക് വേണ്ടി കാത്തുനില്ക്കുകയാണെന്ന് കണ്ടതും ഒന്ന് തലയാട്ടി.   " ഹാ... ഞാൻ അവിടെ പോയിട്ടുണ്ട്.. ചെറിയ കുട്ടിയാവുബോ... എന്തോരം പൈതങ്ങളാ.. അവിടെ ഉള്ളതന്ന് അറിയോ.... " ഇസ വാചാലയ