Aksharathalukal

QUEEN OF ROWDY - 29

✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ 
Part 29


"അല്ലെങ്കിലും എനിക്ക് ഇവന്മാരെ ഒന്നും സഹായം വേണ്ട...അവനെ തളക്കാൻ പോലീസുകാരിൽ തന്നെ ഒരു ചുണക്കുട്ടി ഉണ്ട്...ആണായി പിറന്നവൻ...He is the lion in Mumbai police"Imran khasim.


പറഞ്ഞ് തീർന്നതും അവിടേക്ക് കടന്ന് വന്ന ആളെ കണ്ട് അവിടെ കൂടിയ മിക്ക ആളുകളുടെയും കണ്ണുകൾ തിളങ്ങി.അവരുടെ എല്ലാരുടെയും ചുണ്ടുകൾ ഒരു പോലെ ആ പേര് ഉരുവിട്ടു.



"*ACP RAZIN AHAMMED IPS*"


Razi വന്ന ഉടനെ മേൽ ഉദ്യോഗസ്ഥരെ നേരെ സല്യൂട്ട് ചെയ്തു.പിന്നെ DGP യുടെ നേരെ തിരിഞ്ഞു.


"സാർ എന്താ പെട്ടെന്ന് വരാൻ പറഞ്ഞെ.Any thing serious?"Razi.


"Yes, ലുക്ക് Razin ഞാൻ നിന്നോട് പറഞ്ഞിരുന്നല്ലോ ഈ കേസിനെ പറ്റി...Girls exporting വരെ ഇവരെ കീഴിൽ നടക്കുന്നുണ്ട്.."Imran


"ആഹ് സാർ...അയാളെ പേര് എന്താന്നാ പറഞ്ഞെ 🤔"Razi


""AMEER BAI""


"Ok sir, അയാളെ കാര്യം ഞാൻ നോക്കിക്കോളാം"Razi.


മുംബൈ സിറ്റിയിൽ ആരും ഭയക്കുന്ന അയാളെ കീഴ്പ്പെടുത്താൻ വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തു razi യും അവന്റെ ഗാങ്ങും റെഡിയായി.ഇരുളിന്റെ മറവിൽ ഡ്രഗ്സ് വിൽക്കുന്ന അയാളെ പിടികൂടാൻ അവർ രാത്രി തന്നെ തിരഞ്ഞെടുത്തു.


രാത്രിയിൽ Ameer അയാളുടെ താവളത്തിൽ ഡ്രഗ്സ് കൈപ്പറ്റുന്ന ആൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.ഈ സമയം Razi യുടെ ഗാങ്ങിൽ ഉള്ളവർ (Abhishek,Arun,Rayan,Jo) അയാളുടെ താവളം വളഞ്ഞു.Razi മുന്നിലൂടെ അവർ കാണാതെ അകത്ത് കയറി.


പെട്ടെന്ന് Razi അവരുടെ മുന്നിൽ ചെന്ന് പെട്ടു.എന്നാൽ അവർ അവരിത്രയും നേരം കാത്തിരുന്ന ആളാണെന്ന് കരുതി. അത് തന്നെ ആയിരുന്നു അവനും ആവശ്യം.മാസ്ക് ഇട്ടത് കൊണ്ട് അവർ മുഖം കണ്ടില്ല. Ameer അവന്റെ അടുത്തേക്ക് നടന്നടുത്തു.അവന്റെ തൊട്ട് മുന്നിൽ എത്തിയതും Abhishek,Arun, Rayan, Jo ഇവർ അറ്റാക്ക് തുടങ്ങി.പ്രതീക്ഷിക്കാത്ത ആ ഒരു അറ്റാക്ക് പോലീസിന്റെതാണെന്ന് മനസ്സിലാക്കാൻ ഒരു നിമിഷം വേണ്ടി വന്നു.


പോലീസാണെന്ന് തിരിച്ചറിഞ്ഞ Ameer Razi യുടെ നേരെ തിരിഞ്ഞതും Razi അവന്റെ മൂക്കിന് പഞ്ച് ചെയ്തു.അയാളുടെ അടുത്തേക്ക് പോകാൻ പോലീസിന് ഉണ്ടായിരുന്ന ഭയം ആയിരുന്നു അയാൾടെ വളർച്ചക്ക് കാരണം.അവസാനം അവരുമായി Razi യും ഗാങ്ങും സ്റ്റേഷനിലേക്ക് പോകാൻ തുനിഞ്ഞതും എന്ത് കൊണ്ടോ അവരുടെ മനസ്സ് അതിന് അനുവദിച്ചില്ല.


"ടാ Razi,ഇവരെ കസ്റ്റഡിയിൽ എടുക്കണോ"Abhishek.


"വേണ്ട ടാ,, കൊണ്ട് പോയിട്ടും തീറ്റി പോറ്റാനല്ലെ"Arun


"അപ്പൊ പിന്നെ അങ്ങ് തട്ടല്ലെ😉..."Razi.


"പിന്നല്ല"Jo.


"അപ്പൊ ഐശ്വര്യമായി തുടങ്ങിക്കോ..."Rayan.


""ട്ടേഹ്💥💥💥""


പിന്നെ കുറച്ച് നേരത്തേക്ക് അവിടെ വെടിയൊച്ച മാത്രം മുഴങ്ങി.അങ്ങനെ എല്ലാരേയും അങ്ങ് പരലോകത്തേക്ക് അയച്ച് നമ്മളെ ടീം അവിടെ നിന്നും തിരിച്ചു.


പിറ്റേന്ന് മുംബൈ സിറ്റി ഉണർന്നത് അമീർ ഭായുടെയും കൂട്ടരുടെയും മരണ വാർത്ത കേട്ടാണ്.


"*ഇന്നലെ നടന്ന ഡ്രഗ്സ് ഡീലിങ്ങിനിടയിൽ എതിർ ഗാങ്ങുമായി നടന്ന വാക്ക് തർക്കത്തിന് ഇടയിൽ മുംബൈയിലെ ക്രിമിനൽ സംഘം ആയ അമീർ ഭായും കൂട്ടരും കൊല്ലപ്പെട്ടു*"



**********



തെറ്റ് കണ്ടാൽ ആരാന്ന് പോലും നോക്കാതെ പ്രതികരിക്കുന്ന ഇക്ക ഇന്ന് തന്നെ സംരക്ഷിക്കാൻ വേണ്ടി പലരുടെയും മുന്നിൽ തലകുനിക്കുന്നത് ഓർത്തപ്പൊ അറിയാതെ കണ്ണ് നിറഞ്ഞ് പോയി.എന്തോ ഇക്കാനെ കാണണം എന്ന് തോന്നി.സമയം നോക്കിയപ്പോൾ 12 ആയീണ്.


എല്ലാരും ഉറങ്ങിയിട്ടുണ്ടാവും.ഇനിയിപ്പൊ മതിൽ ചാടിയാലോ🤔...കാക്കു ഉണ്ടാവോ 🙄.... ഞാൻ മെല്ലെ ബാൽക്കണി ഡോർ തുറന്ന് കാക്കൂന്റെ റൂമിന്റെ ഭാഗത്ത് നോക്കിയപ്പൊ ലൈറ്റ് ഓഫാണ്...ഉറങ്ങുവായിരിക്കും.... ബാൽക്കണിയുടെ ഭാഗത്തേക്ക് ചെരിഞ്ഞു ഒരു മരം ഉണ്ട്... ഒരുവിധം എങ്ങനൊക്കെയോ അതിൽ പിടിച്ച് ഇറങ്ങി.



കാക്കു എണീക്കുന്നുണ്ടോ എന്ന് നോക്കി കൊണ്ട് നടന്ന കാരണം മുന്നിലേക്ക് നോക്കീല.... അതോണ്ട് എന്തിലോ തടഞ്ഞ് കാല് സ്ലിപ്പായി അന്തസ്സായി ഊരേം കുത്തി വീണു... റബ്ബേ നടു ഒടിഞ്ഞെന്നാ തോന്നുന്നെ... ഇനി ഇന്നെ ഇവടെന്ന് ആര് എണീപ്പിക്കും....ചാടുമ്പൊ ആരേലും കൂടെ കൂട്ടിയാൽ മതിയാരുന്നു... ഇനി എന്നാ സെയ്യാനാ... ഒറ്റക്ക് എണീക്കന്നെ😪...


എങ്ങനൊക്കെയോ എണീറ്റ് നിന്നതും ദോ വരുന്നു ഒരുത്തൻ ബാൽക്കണിയിലേക്ക് 😤...ഇവൻക്ക് വരാൻ കണ്ട നേരം 😬... വേറാരും അല്ല ആ മഹാൻ മ്മളെ കാക്കു ആണ് കുട്ട്യേളേ... അവൻ കാണുന്നതിന് മുന്നേ വേഗം ചുമരിനോട് ചേർന്ന് നിന്നു.എപ്പോഴാണാവോ ഇനി ആ കോപ്പ് പോയി കിടക്കുന്നെ.മെല്ലെ കാക്കു കാണാതെ ഗേറ്റിന്റെ അടുത്തേക്ക് നടന്നതും ദാ അടുത്ത കുരിശ്... ഗേറ്റ് പൂട്ടി ചാവി കാക്കു എടുത്ത് വെച്ചിരിക്കുന്നു 🤦🤦..


തൽക്കാലം ജിനൂനെ വിളിക്കാം...മതിലിന് അപ്പുറത്ത് വന്ന് നിന്നോളും... ഒറ്റ റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തു.


"ഡാ... ഒന്ന് വീട്ടിൽക്ക് വാടാ.."


"ഈ രാത്രിയിലോ.. എന്തിന്"ജിനു.


"അന്റെ കുഞ്ഞമ്മനെ കെട്ടിക്കാൻ 😬"


"ഡീ,, പാതിരാത്രി വിളിച്ച് അനാവശ്യം പറഞ്ഞാലുണ്ടല്ലോ..."ജിനു.


"കോപ്പ്..ടാ ഒന്ന് വാടാ.."


"ഹ്മ്... ഞാൻ വരാം...മതിൽ ചാടി റെഡി ആയിക്കൊ"ജിനു.


"വോക്കെ ഡാ.."


കുറച്ച് കഴിഞ്ഞപ്പൊ കാക്കു പോകുന്നത് കണ്ടു.ഒരുവിധത്തിൽ മതിൽ കയറിയതും ദാ പിന്നേം വരുന്നു.പിന്നെ ഒന്നും നോക്കീല കണ്ണും പൂട്ടി ഒറ്റ ചാട്ടം ആയിരുന്നു.ആരോ പിടിച്ചതോണ്ട് വീണീല...


"എന്താടി.. മനുഷ്യന്റെ നഞ്ചത്തോട്ട് ചാടാനാണോ ഇജ്ജ് വിളിച്ച് വരുത്തിയേ..."ജിനു.


"അത് പിന്നെ...മതിൽ ചാടിയപ്പൊ... അറിയാതെ...."

(പടച്ചോനെ ഇവൻ എന്താ ഇങ്ങനെ നോക്കുന്നെ🙄)ആത്മ.


"അല്ല അനക്കെന്താ ഈ പാതിരാത്രി പണി🤔... ഒറ്റ റിങ്ങിൽ ഫോൺ എടുത്തല്ലോ.."


"വന്ന് കയറെടി..😠"ജിനു.


ചെക്കൻ കലിപ്പിലായതോണ്ട് ഞാൻ നല്ല കുട്ടിയായി കേറി.ആരോടോ ദേഷ്യം തീർക്കുന്ന പോലെയാ അവൻ വണ്ടി ഓടിച്ചെ.... നമ്മക്ക് പിന്നെ സ്പീഡ് ഒക്കെ സില്ലി മാറ്റർ ആയതോണ്ട് കാറ്റും കൊണ്ട് ഇരുന്നു.അവൻ നേരെ വീടിന്റെ സൈഡിൽ വണ്ടി നിർത്തി ഇറങ്ങി.ഇനിയിപ്പൊ ഈ മതിൽ ചാടണല്ലൊ പടച്ചോനെ... മുന്നിലൂടെ പോയാൽ ആരേലും കണ്ടാൽ പണിയാവും...


"Zaara"


"ആഹ്"


"എന്തിനാടി ഇക്കാനെ ഇങ്ങനെ വേദനിപ്പിക്കുന്നെ..."


"ഞാൻ അകറ്റി നിർത്തുയിട്ടും ഇക്ക വീണ്ടും എന്റടുത്തേക്ക് വരുന്നതെന്തിനാ.."


"ഇക്ക മാത്രമാണോ.... അനക്ക് ഇക്കാനെ മറക്കാൻ കഴിയോ.."


അവന്റെ ആ ചോദ്യത്തിന് വേദന കലർന്ന ചിരി സമ്മാനിച്ച് മതിൽ ചാടാൻ ഒരുങ്ങി.


"അന്റെ ഈ താന്തോന്നിത്തരം നിർത്തിയാൽ തന്നെ നമ്മുടെ കുടുംബത്തിൽ ആ സന്തോഷം വരും..."


"നമ്മക്ക് ഇങ്ങനെ ഒരു താന്തോന്നി ആയി നടന്നാൽ മതി....ഈ പേര് എനിക്ക് കൊല്ലങ്ങൾക്ക് മുന്നേ വീണതാ.... അത് തിരുത്താൻ എനിക്ക് ഉദ്ദേശം ഇല്ല..."


"ഈ വീട്ടിൽ നിൽക്കാത്തത് തന്നെ ഈ താന്തോന്നിയുടെ അഹങ്കാരം ആയിട്ടാ എല്ലാരും കാണുന്നെ..."


"കുറച്ച് അഹങ്കാരം നല്ലതാ...😉"


അവസാനം മതിൽ ചാടി അവടെ ഉണ്ടായിരുന്ന ഏണി എടുത്ത് ഇക്കാന്റെ ബാൽക്കണിയിലേക്ക് കയറി.ഇവടെ പുറത്ത് ഏണി എന്നും ഉണ്ടാവും എന്നാൽ അത് എവിടെയാ വെക്കാന്ന് എനിക്കും വാപ്പച്ചിക്കും (വാപ്പച്ചി-Razi ടെ ഉപ്പ) മാത്രേ അറിയൂ.എന്തേലും പ്രശ്നം ഉണ്ടേൽ ഞാൻ ഇവടെ വരുമെന്ന് വാപ്പച്ചി ക്ക് അറിയാം😌.


ബാൽക്കണി ഡോർ മെല്ലെ തള്ളിയതും ലോക്ക് അല്ലെന്ന് മനസ്സിലായി.മുറിയിൽ കയറിയതും ആകെ ക്ഷീണിച്ച് കിടക്കുന്ന ഇക്കാനെ കണ്ടപ്പൊ എവിടെയോ ഒരു കുറ്റബോധം തോന്നി പോയി.


"അവടെ തന്നെ നിക്കണ്ട... ഇങ്ങട്ട് പോര്"

ഞാൻ വാതിലിന്റെ അടുത്ത് നിൽക്കുന്നത് അറിഞ്ഞിട്ട് ഇക്ക പറഞ്ഞതും ഞാൻ ഇക്കാന്റെ അടുത്ത് പോയി ഇരുന്നു.


"Sorry 😔"


"എന്തിന്"


"എനിക്ക് വേണ്ടി ആരെ മുന്നിലും ഇക്ക തലകുനിക്കണ്ട"


"ഇന്നേവരെ ഞാൻ നിനക്ക് വേണ്ടി മാത്രേ വേറൊരാളെ മുന്നിൽ തലകുനിച്ചിട്ടൊള്ളു"


"അത് ഇനി മുതൽ വേണ്ട"


"വേണ്ടിവന്നാൽ ഇനിയും തലകുനിക്കാൻ ഞാൻ തയ്യാറാണ്"


"അങ്ങനെ ഇനിയും സംഭവിച്ചാൽ zaara യെ ആരും പിന്നെ കാണില്ല"




Part 30




"അങ്ങനെ ഇനിയും സംഭവിച്ചാൽ zaara യെ ആരും പിന്നെ കാണില്ല"


"പണ്ടത്തെ പോലെ നാടും വീടും ഉപേക്ഷിച്ച് പോവോ"


"ഇപ്രാവശ്യം നാടും വീടും മാത്രല്ല കുടുംബവും ഇനിയൊരു ജീവിതവും വേണ്ടാന്ന് വെച്ച് പോവും"


"Zaara"

ഇക്കാന്റെ ശബ്ദം ഉയർന്നിരുന്നു.


"ഇനി ഇങ്ങക്ക് തീരുമാനിക്കാം എന്ത് വേണമെന്ന്"


"എനിക്കൊന്നും വേണ്ട...നിന്നെ ജീവനോടെ കണ്ടാൽ മതി.അതിന് വേണ്ടിയാ ഞാൻ...."


"എന്നെ ജീവനോടെ വേണേൽ... ഇങ്ങള് ആ പഴയ Razi ആയി മാറിയാൽ മാത്രം മതി"


"Razi അന്നും ഇന്നും ഒരേപോലെയാ.. നിന്നെ ജീവനോടെ കാണാൻ വേണ്ടിയാ ഞാൻ ഇങ്ങനെ ഒന്നും എതിർക്കാതെ നിൽക്കുന്നത്.നിർത്തിയേക്ക്....എല്ലാം....
ഇനിയങ്ങോട്ടുള്ള കാര്യങ്ങൾ ഞാൻ ചെയ്തോളാം"


"മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെച്ച് എനിക്ക് ശീലമില്ല...So..... sorry 😌"


ഇനിയും ഇവിടെ നിന്നാൽ ഇക്ക പറഞ്ഞ് എന്റെ മനസ്സ് മാറ്റും എന്ന് തോന്നിയതും ഞാൻ പോവാണെന്നും പറഞ്ഞ് ഇറങ്ങി.ഇപ്പൊ ഇവിടെ ഞങ്ങൾ സംസാരിച്ചതൊക്കെ മുറിക്കപ്പുറം നിന്ന് ഒരാൾ കേട്ടത് ഞാനറിഞ്ഞിരുന്നില്ല.ഞാൻ ബാൽക്കണി ഡോർ അടച്ചതും ദിനു ഇക്കാന്റെ മുറിയിലേക്ക് കയറി വന്നു.


"ദിനു....നി.."


"കണ്ടു... ഇന്ന് മാത്രമല്ല...നീയുമായിട്ട് എന്തേലും പ്രശ്നം ഉണ്ടായാൽ അന്ന് അവൾ ഇവിടെ വരുമെന്ന് എനിക്കറിയാം.പക്ഷേ....അവളെ ലക്ഷ്യങ്ങൾ മറക്കാൻ പറയണ്ടാരുന്നു"ദിനു.


"പിന്നെ... ഞാൻ അവളെ അറിഞ്ഞ് കൊണ്ട് കൊലക്ക് കൊടുക്കണോ"ഇക്ക.


"അവൾക്ക് ഒന്നും സംഭവിക്കില്ലെടാ... കാരണം അവൾ BHASIM ALI HALIDH ന്റെ ചോര ആണ്.അവളെ ചോര പോലും തീ പോലെ പൊള്ളും"ദിനു.


"പക്ഷേ...അവളെ ഈ പോക്ക് നാശത്തിലേക്കാണ്.അവൾ അന്വേഷിക്കുന്നവൻ മനുഷ്യന്റെ രൂപം അണിഞ്ഞ ചെകുത്താൻ ആണ്"ഇക്ക.


"അവനെ എന്തിനാ നീ ഇത്രയും പേടിക്കുന്നെ"ദിനു.


"അവനെ നന്നായി അറിയുന്നത് കൊണ്ട്.എങ്ങനേലും അവളെ ഇതിൽ നിന്നും പിന്തിരിപ്പിക്കണം"ഇക്ക.


"അന്റെ പെങ്ങളായോണ്ട് പറയല്ല...അന്നെ പോലെ താന്തോന്നിത്തരം കൂടുതലായത് കൊണ്ട് ആര് എന്ത് ചെയ്താലും zaara ഈ കാര്യത്തിൽ നിന്നും പിന്മാറില്ല"ദിനു.


"എന്റേത് മാത്രം അല്ലല്ലോ... നിങ്ങളെയും പെങ്ങളല്ലെ.എല്ലാത്തിന്റെയും സ്വഭാവം ഒന്നിച്ച് കിട്ടിക്കാണും"ഇക്ക.


"അതും ശെരിയാ...എന്നാ പിന്നെ ഗുഡ് നൈറ്റ് 😴. പിന്നെ... ഒരു ഫ്രീ അഡ്വൈസ് തരാം"ദിനു.


"എന്ത്"ഇക്ക.


"Zaara ഏതായാലും നന്നാവൂല...അപ്പൊ പിന്നെ അവൾക്ക് വേണ്ട ഹെൽപ്പ് ചെയ്ത് കൊടുക്കാൻ നോക്ക്"ദിനു.


"മ്മ്..അതെ നടക്കൂ...അവൾ നന്നാവണമെങ്കിൽ ഉടയതമ്പുരാൻ വിചാരിക്കണം"ഇക്ക.


അങ്ങനെ രണ്ടും അവിടെ തന്നെ കിടന്നുറങ്ങി.

എനിക്കറിയാം ഇക്ക പല കാര്യങ്ങളും എന്നിൽ നിന്നും മറച്ച് വെക്കുന്നുണ്ട്.ഇക്ക ഇങ്ങനെ പേടിക്കാൻ മാത്രം അവനാരാ... എന്തായാലും എന്നെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നതിന് തക്കതായ കാരണം കാണും.അതെന്താണെന്ന് അറിയണം.ഇക്ക എന്തിന് എന്നോട് ഇതൊക്കെ മറച്ച് വെക്കുന്നു എന്ന് അറിഞ്ഞേ പറ്റു...


മനസ്സിൽ പല കാര്യങ്ങളും തീരുമാനിച്ച് ജിനൂന്റെ കൂടെ തിരിച്ച് വീട്ടിലേക്ക് പോയി.വന്നത് പോലെ തന്നെ മതിൽ ചാടി അകത്ത് കയറി.മരത്തിൽ കയറി ഒരുവിധം മുറിയിൽ എത്തി ലൈറ്റ് ഇട്ടതും അവിടെ ഇരിക്കുന്ന ആളെ കണ്ട് ഒന്ന് പതറി.





✨✨✨✨




(ഫൈസി)



ഇന്ന് ഹോസ്പിറ്റലിൽ വെച്ച് നടന്ന സംഭവത്തിന് ശേഷം zaara എന്നെ ഒന്ന് അറിയാതെ പോലും നോക്കിയിട്ടില്ല.അത് ചെറുതായി ഫീൽ ആയെങ്കിലും അവളെ പറഞ്ഞിട്ടും കാര്യമില്ലെന്ന് തോന്നി.ഒരു കേസിന്റെ ഭാഗമായാണ് ഞാൻ മുംബൈയിൽ നിന്നും ഇവിടേക്ക് വന്നത്.ആദ്യം മുംബൈ ACP Razin Ahammed ആയിരുന്നു അതായത് zaara യുടെ ഇക്ക.ഇപ്പൊ ഞാനാണ് മുംബൈ ACP.അവിടെ നടന്ന ഇതുവരെ തെളിയിക്കാത്ത ചില മർഡർ കേസിനെ സംബന്ധിച്ചാണ് ഞാൻ ഇവിടേക്ക് വന്നത്.


എന്നാൽ ഈ കേസിൽ zaara യും ഇൻവോൾവ്ഡ് ആണെന്ന് അറിഞ്ഞിരുന്നില്ല.കസിന്റെ മാര്യേജിന് അവളെ കണ്ടപ്പൊ തന്നെ ഡീറ്റെയിൽസ് എടുത്തിരുന്നു.പിന്നെ അക്കു, ഷാലു,മിച്ചു ഇവരൊക്കെ എന്റെ ചെറുപ്പം മുതലേ ഉള്ള ഫ്രണ്ട്സ് ആണ്.കോളേജിലേക്ക് zaara വരുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാ അവിടെ സ്റ്റുഡന്റ് ആയി കയറിയത്.കോളേജ് എന്റേത് ആയത് കൊണ്ട് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.അളെ ഇഷ്ടം ആണെന്ന് വെറുതെ പറഞ്ഞതല്ല... കണ്ടപ്പൊ തന്നെ ആരാന്ന് പോലും നോക്കാതെ ഇഷ്ടപ്പെട്ടതാ.. പക്ഷേ ഇപ്പോഴും എനിക്ക് അവളെ പറ്റി കൂടുതലൊന്നും അറിയില്ല.അറിയാനുള്ള വഴികളെല്ലാം അവൾ അടച്ചിട്ടുണ്ട്.ഇനി അറിയണമെങ്കിൽ അവൾ തന്നെ ശരണം...


ഇന്നത്തെ കാര്യങ്ങൾ ഓർത്തപ്പൊ അവളെ കാണാൻ തോന്നി.ഇനി എന്നെ കണ്ടാലുള്ള റിയാക്ഷൻ എന്താവോ എന്തോ... എന്തായാലും പോയി കാണാം എന്ന് കരുതി റൂമിൽ നിന്നിറങ്ങിയതും ആത്തിയുടെ മുറി തുറന്ന് കിടക്കുന്നത് കണ്ടു.ടൈം നോക്കിയപ്പൊ 12 കഴിഞ്ഞിട്ടുണ്ട്.ഈ സമയം ഇവന് എന്താ പണി എന്ന് ചിന്തിച്ച് അവന്റെ മുറിയിൽ പോയി നോക്കിയപ്പൊ ഉണ്ട് ലാപും മടിയിൽ വെച്ച് ഇരിക്കുന്നു.


"ബ്രോ എന്താ ഈ സമയത്ത്.ഉറക്കമൊന്നും ഇല്ലെ... ഇനി അതും ഇത്തു കൊണ്ട് പോയോ🤭"

ഞാൻ വന്നതറിഞ്ഞ് അവൻ പറഞ്ഞതും അവന്റെ അടുത്ത് പോയി ഇരുന്നു.


"ഹാ...ഉറക്ക് മാത്രമല്ല... മനുഷ്യന്റെ സമാധാനവും കൊണ്ട് പോയി"


"അതെന്താ കാക്കു അങ്ങനെ പറഞ്ഞെ"ആത്തി.


അവന് ഇന്ന് നടന്നത് മുഴുവൻ പറഞ്ഞ് കൊടുത്തു.എല്ലാം കേട്ടു കഴിഞ്ഞതും വെടിക്കെട്ടിന് തിരി കൊളുത്തിയ പോലെ അവൻ നിന്ന് ചിരിക്കാൻ തുടങ്ങി.


"ഹ..ഹ..ഹ.. എന്തൊക്കെ ആയിരുന്നു പെണ്ണ് പാവം ആണ്..കച്ചറക്കൊന്നും പോവൂല...എന്നിട്ടിപ്പൊ എന്തായി..😂😂
ഞാൻ ആദ്യമേ പറഞ്ഞതല്ലെ ഇത്തു ഇങ്ങളെക്കാളും വല്ല്യ താന്തോന്നി ആണെന്ന് 😂...അപ്പൊ കേട്ടീലല്ലോ..."ആത്തി.


"അനക്കെങ്ങനെ അവളെ അറിയാം 🤨"


"അതൊക്കെ അറിയാമെന്ന് കൂട്ടിക്കൊ...😉....എന്തായാലും ഇത്തൂനെ കാണാൻ പോവല്ലെ..അപ്പൊ ഓൾ ത ബെസ്റ്റ് 😌"ആത്തി.


അവൻ അതും പറഞ്ഞ് കിടന്നു.ഇവന് എങ്ങനെ അറിയാമെന്ന് അറിയാഞ്ഞിട്ട് സമാധാനം ഇല്ലെങ്കിലും ചോദിച്ചാൽ പറയില്ല എന്ന ഒറ്റ കാരണം കൊണ്ട് ഞാൻ അക്കൂന്റെ വീട്ടിലേക്ക് പോയി.zaara യുടെ റൂം അറിയുന്നത് കൊണ്ട് ബാൽക്കണിയിലേക്ക് കയറിയതും വാതിൽ തുറന്ന് കിടക്കുന്നത് കണ്ടതും അവൾ ഇവിടെ ഇല്ലേ എന്ന സംശയം വന്നു.മുറിയിൽ കയറിയപ്പൊ സംശയിച്ച പോലെ തന്നെ അവൾ ഇല്ലായിരുന്നു.


വരുന്നത് വരെ വെയിറ്റ് ചെയ്തു.1 മണി ആയപ്പൊ ഉണ്ട് പെണ്ണ് കയറി വരുന്നു.പ്രതീക്ഷിക്കാതെ എന്നെ ഇവിടെ കണ്ട ഷോക്കിൽ ഒന്ന് പതറിയെങ്കിലും പതർച്ച മുഖത്ത് കാണിക്കാതെ പുച്ഛത്തോടെ അവൾ എന്നെ നോക്കി.


"എന്താണ് മുംബൈ ACP FAIZIH AMAN അടിയന്റെ മുറിയിൽ"



(തുടരും)