✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ
Part 31
(Zaara)
പ്രതീക്ഷിക്കാതെ ഫൈസിയെ മുറിയിൽ കണ്ടതും ഒരു നിമിഷം പതറി.പക്ഷെ അത് അവനിൽ നിന്നും മറച്ച് വെച്ച് പുച്ഛത്തോടെ അവനെ നോക്കി.
"എന്താണ് മുംബൈ ACP FAIZIH AMAN അടിയന്റെ മുറിയിൽ"
"എനിക്കെന്റെ പെണ്ണിനെ കാണണം എന്ന് തോന്നി... വന്നു 😌"ഫൈസി.
''ഇനിയുമെന്തിനാ ഫൈസി ഈ നാടകം തുടരുന്നെ...നിർത്തിക്കൂടെ"
"അതിന് ആരു പറഞ്ഞു ഇത് നാടകം ആണെന്ന്"ഫൈസി.
"കോളേജിൽ സ്റ്റുഡന്റ് ആയി വന്നത് ഡ്രാമ അല്ലെ"
"ആണ്... അല്ലാന്ന് പറഞ്ഞില്ലല്ലോ... പക്ഷെ അതിന് പിന്നിൽ രണ്ട് ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു.ഒന്ന് നിന്നെ വളച്ച് കുപ്പിയിലാക്കാൻ... രണ്ട്...ഷിബിനെതിരെ ഉള്ള തെളിവുകൾ കണ്ടെത്തുക.രണ്ട് പേരും ഒരേ കോളേജിൽ ആയത് കൊണ്ട് രണ്ടും ഒപ്പം അങ്ങ് നടത്താമെന്ന് കരുതി.പക്ഷെ അത് രണ്ടും താൻ ഫ്ലോപ്പാക്കി.താൻ വളഞ്ഞതും ഇല്ല ഷിബിനെ നിയമത്തിന് മുന്നിൽ എത്തിക്കാനും കഴിഞ്ഞില്ല"ഫൈസി.
"നിയമത്തിന് മുന്നിൽ എത്തിച്ചിട്ട് അവന് തൂക്ക് കയറൊന്നും വിധിക്കില്ലല്ലോ....അവൻ പുല്ല് പോലെ ഇറങ്ങി പോരും"
"ഹ്മ്...എനിക്കിപ്പൊ അറിയേണ്ടത് നിന്നെക്കുറിച്ചാണ്"ഫൈസി.
"അതിന് നീ എത്ര കിടന്ന് ശ്രമിച്ചിട്ടും കാര്യമില്ല... കിട്ടത്തില്ല മോനേ..."
"ഓഹ് അങ്ങനെയാണോ"എന്നും ചോദിച്ച് താടി ഉഴിഞ്ഞ് കൊണ്ട് അവൻ അടുത്തേക്ക് നടന്നു വന്നു.
ആ വരവ് അത്ര പന്തിയല്ലെന്ന് മനസ്സ് പറയാൻ തുടങ്ങിയതും ഞാൻ പുറകോട്ട് പോയി.അവസാനം ചുമരിൽ തട്ടി നിന്നതും കള്ളച്ചിരിയോടെ അവൻ തൊട്ടടുത്ത് വന്ന് നിന്നു.ഇവന് മുന്നിൽ എങ്ങനൊക്കെ പിടിച്ച് നിൽക്കാൻ ശ്രമിച്ചാലും അവന്റെ ഒറ്റ നോട്ടത്തിൽ തന്നെ മനസ്സ് പതറും.ഹാർട്ട് ബീറ്റ് ആണേൽ ചെവിയിൽ മുഴങ്ങുന്നുണ്ട്.ചോമരിലായി രണ്ട് കൈയ്യും കുത്തി നിർത്തിയവൻ ഒന്നൂടെ ചേർന്ന് നിന്നതും എവിടെന്നോ കിട്ടിയ ധൈര്യത്തിൽ അവനെ തള്ളിമാറ്റി.ഒന്ന് ബാലൻസ് ചെയ്ത് നിന്ന ശേഷം അവൻ എന്നെ നോക്കിയതും ഞാൻ അവനിൽ നിന്ന് അകന്ന് നടന്നിരുന്നു.അത് കണ്ട് അവൻ പെട്ടെന്ന് കൈ പിടിച്ച് വലിച്ച് ഒന്ന് കറക്കി അവന്റെ നെഞ്ചോട് ചേർത്ത് പുറം തിരിഞ്ഞ് നിർത്തി.
ഒരു നിമിഷം കൊണ്ട് നടന്നതോർത്ത് ഞാൻ ഒരു പകപ്പോടെ നിന്നു.അവന്റെ ചുടു നിശ്വാസം കഴുത്തിൽ തട്ടുന്നതും കൂടെ തന്നെ അരയിലുള്ള അവന്റെ കൈ അമരുന്നതും അറിഞ്ഞെങ്കിലും ഒന്നും പ്രതികരിക്കാനാവാതെ നിൽക്കാതെ കഴിഞ്ഞൊള്ളു.പതിയെ അവൻ കഴുത്തിലൊന്ന് ഉരസിയതും ഒന്ന് കുറുകി കൊണ്ട് അവനിലേക്ക് ചേർന്ന് നിന്നു.അരയിൽ അമരുന്ന അവന്റെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.അവസാനം വേറെ വഴിയില്ലാതെ കൈ മുട്ട് മടക്കി അവന്റെ വയറ്റിനിട്ട് ഒന്ന് കുത്തിയയതോടൊപ്പം അവന്റെ പിടിയും അയഞ്ഞു.
ആ നിമിഷം സ്വർഗം കിട്ടിയ ഫീലായിരുന്നു.പ്രതീക്ഷിക്കാതെ വീണ്ടും അവൻ കയ്യിൽ പിടിച്ച് വലിച്ചതും കറക്ട് അവന്റെ നെഞ്ചിൽ തന്നെ പോയി ലാന്റായി.ചുമരിനോട് ചേർത്ത് നിർത്തിയവൻ ഒന്ന് സൈറ്റടിച്ചതും ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ എന്റെ അധരങ്ങൾ കവർന്നിരുന്നു.
✨✨✨✨
(ഫൈസി)
വയറ്റിൽ കുത്തിയത് നന്നായി വേദനിച്ചെങ്കിലും അതോടെ വാശി കയറിയാണ് അവളെ വീണ്ടും വലിച്ചടുപ്പിച്ച് ചുമരോട് ചേർത്ത് നിർത്തിയത്.അവളെന്തെങ്കിലും പറയുന്നതിന് മുന്നേ ഞാൻ അവളുടെ അധരം കവർന്നിരുന്നു.പെണ്ണ് ഞെട്ടി പകച്ച് ഒറ്റ നിൽപ്പായിരുന്നു.പെട്ടെന്ന് സ്വബോധം വന്ന പോലെ അവൾ എന്നെ പിടിച്ച് മാറ്റാൻ തുടങ്ങി.അടിക്കാനും കുത്താനും ഒക്കെ തുടങ്ങി.കൈ പിടിച്ച് വെക്കാൻ കുറേ നോക്കിയെങ്കിലും പെണ്ണ് ഒരുവിധത്തിലും അടങ്ങുന്നില്ലെന്ന് കണ്ടതും അവളുടെ ടോപ്പിനുള്ളിലൂടെ കൈ കടത്തി അരയിൽ കൈ അമർത്തിയതും അവൾ കണ്ണും തള്ളി നിന്നു.
എന്നിട്ടും അവൾ അടങ്ങിയില്ല.അവസാനം അരയിൽ കൈ കൊണ്ട് ചിത്രപ്പണി തുടങ്ങിയതും അവൾ നല്ല കുട്ടിയായി കണ്ണും പൂട്ടി നിന്നു.പതിയെ ചുംബനത്തിന്റെ കാഠിന്യം കൂട്ടിയതും രണ്ട് പേരുടേയും ഉമിനീര് പോലും ഒന്നായി മാറിയിരുന്നു.ആദ്യം വിലക്കിയിരുന്ന അവളിൽ നിന്നും എതിർപ്പുകൾ തീരെ ഇല്ലാതായി.ശ്വാസം വിലങ്ങാൻ തുടങ്ങിയതും വിരലുകൾ മുടിയിൽ കോർത്ത് പിടിച്ചവൾ എന്നിൽ ഒന്നൂടെ ലഹരി കൂട്ടി.രണ്ട് പേരുടേയും അധരങ്ങൾ അതിന്റെ ഇണയെ വിട്ടുമാറാനാവാത്ത വിധം അടുത്തിരുന്നു.നാവുകൾ പോലും തമ്മിൽ കൂട്ടിപ്പിണഞ്ഞു.
കൂടുതൽ ലഹരിയോടെ ആ ചുംബനത്തിൽ ആഴ്ന്നിറങ്ങുമ്പോഴും അവളുടെ ഉള്ളിൽ മൂടിവെച്ച ഇഷ്ടം അവൾ തുറന്ന് പറഞ്ഞെങ്കിൽ എന്ന് മനസ്സ് ഒരുപാട് ആഗ്രഹിച്ചു.ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് വന്നതോടൊപ്പം വായിൽ ചോരചുവ അറിഞ്ഞതും പതിയെ അവളെ ചുണ്ടിൽ അമർത്തി ചുംബിച്ച് അവളിൽ നിന്നും വിട്ടു നിന്നതും ഒരു കിതപ്പോടെ അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു.അവളെ ചേർത്ത് പിടിക്കുമ്പോഴും തിരിച്ച് ഇഷ്ടമാണെന്ന അവളെ ഒരു വാക്ക് കേൾക്കാനായി മനസ്സ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു.
പതിയെ അവളുടെ ചെവിയുടെ അടുത്തേക്ക് മുഖം അടുപ്പിച്ചതും ഷർട്ടിൽ അവളുടെ പിടി മുറുകുന്നതറിഞ്ഞു.
"*I Love you Zaara*"
എന്ന് മെല്ലെ ചെവിയിൽ മൊഴിഞ്ഞതും നെഞ്ചിൽ നിന്ന് തലപൊന്തിച്ച് എന്റെ മുഖത്തേക്ക് നോക്കി നിന്നു എന്നല്ലാതെ അവൾ ഒന്നും മിണ്ടിയില്ല.
"ഞാൻ സ്നേഹിച്ചത് ഒരിക്കലും നിന്നിലെ നിച്ചു എന്ന ക്യാരക്ടറിനെ ആയിരുന്നില്ല"
"പിന്നെ"
ഞാൻ പറഞ്ഞതിന് പിന്നാലെ തന്നെ സംശയത്തോടെ അവൾ എന്നെ നോക്കി ചോദിച്ചതും ഒരു ചെറു ചിരിയോടെ ഞാൻ അവളെ കണ്ണിലേക്ക് നോക്കി.
"*ഞാൻ സ്നേഹിച്ചത് നീലക്കണ്ണുള്ള ഈ താന്തോന്നിയെ ആണ്*"
എന്നും പറഞ്ഞ് ഞാൻ അവളെ കണ്ണിൽ നിന്നും ലെൻസ് എടുത്ത് മാറ്റി വെട്ടിത്തിളങ്ങുന്ന അവളെ നീലക്കണ്ണിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.
Part 32
"*ഞാൻ സ്നേഹിച്ചത് നീലക്കണ്ണുള്ള ഈ താന്തോന്നിയെ ആണ്*"
എന്റെ പ്രവർത്തി കണ്ട് ഞെട്ടിത്തരിച്ചു നിൽക്കുന്ന zaara യുടെ നെറ്റിയിലായി ഒന്ന് ചുംബിച്ച ശേഷം കണ്ണിറുക്കി കാണിച്ചു.അപ്പോഴും ഒരു പകപ്പോടെ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൾ.എന്ത് കൊണ്ടോ അവളുടെ ആ പിടക്കുന്ന മിഴികളിൽ നിന്നും നോട്ടം മാറ്റാൻ സാധിച്ചില്ല.ആ നീലക്കണ്ണുകൾ എന്നെ ഏതോ ഒരു ലോകത്ത് എത്തിക്കുന്ന പോലെ തോന്നി.
അവന്റെ ഓരോ പ്രവർത്തിയും പകപ്പോടെയാണ് ഞാൻ നോക്കിയത്.ഇത്രയും നാൾ കൂടെ നിന്നിട്ടും അക്കൂന് പോലും അറിയാത്ത ഈ കാര്യം ഇവനെങ്ങനെ അറിഞ്ഞു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.ഇവൻ എല്ലാം അറിഞ്ഞിട്ടും ഒരു നോട്ടം കൊണ്ട് പോലും അറിയാമെന്ന് നടിക്കാത്തത് എന്നിൽ കൂടുതൽ ഞെട്ടൽ ഉണ്ടാക്കി.
അവനെ നോക്കിയപ്പോൾ അത്രയും നേരം കണ്ണടച്ചു നിന്നവൻ കണ്ണ് തുറന്ന് സൈറ്റടിച്ച് കാണിച്ചതും ഒന്ന് തുറിച്ച് നോക്കി കൊണ്ട് അവനിൽ നിന്നും അകലാൻ ശ്രമിച്ചു.പക്ഷെ അതൊന്നും കാര്യമാക്കാതെ വീണ്ടും കണ്ണടച്ച് അവൻ ചുംബനത്തിൽ ലയിച്ചതും അവന്റെ കരുത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി ഈർഷ്യത്തോടെ അടങ്ങി നിന്നു.അത് കണ്ട് ചെറു ചിരിയോടെ അവൻ അകന്ന് നിന്നതും പൂർണ്ണമായി അകലുന്നതിന് മുന്നേ തള്ളിയിരുന്നു.
വീഴാൻ പോയവൻ ഒന്ന് ബാലൻസ് ചെയ്ത് നിന്ന ശേഷം ചെവിയിലേക്ക് മുഖമടുപ്പിച്ചു.
കുറച്ച് നേരം പുറത്ത് നിന്നതിന് ശേഷം മുറിയിൽ കയറിയതും അപ്പോഴും പോകാതെ സോഫയിൽ ഇരിക്കുന്ന ഫൈസിയെ കണ്ട് കൈയ്യും കെട്ടി അവന്റെ അടുത്ത് പോയി നിന്നതും ഞാൻ വന്നതറിഞ്ഞ് അവൻ ഫോണിൽ നിന്നും എന്നെ ഒന്ന് തലപൊക്കി നോക്കി ഇളിച്ച് തന്നു.അതിന് ബദിലായി അതേ വോൾട്ടിൽ ഞാനും തിരിച്ച് ഇളിച്ച് കാണിച്ചതും എന്റെ കൈ പിടിച്ചവൻ അവന്റെ അടുത്ത് ഇരുത്തിയത് കണ്ട് ഒരു സംശയത്തോടെ അവനെ നോക്കി പുരികം പൊന്തിച്ചതിന് അവൻ കണ്ണിറുക്കി 'ഒന്നുമില്ലെന്ന്' കാണിച്ചു.
കുറേ നേരമായി എന്നെ തന്നെ കണ്ണെടുക്കാതെ നോക്കുന്നവനോടായി ഞാൻ ചോദിച്ചതും സ്പോട്ടിൽ അവൻ ഇല്ലെന്ന് തലയാട്ടി.അത് കണ്ട് നെറ്റിചുളിച്ചൊന്ന് നോക്കിയതും മെല്ലെ കയ്യിൽ പിടിച്ച് കൊണ്ട് അവൻ പറഞ്ഞു.
"ഇന്ന് ഇവിടെ തന്നെ അങ്ങ് കിടന്നാലോ....എന്നാലോചിക്കായിരുന്നു"
"അയ്യട...മോനേ റൗഡി... വേഗം സ്ഥലം കാലിയാക്കിക്കൊ"
"ഇല്ലെങ്കിൽ"എന്ന് ചോദിച്ച് അവൻ പുരികം പൊന്തിച്ച് കളിച്ചതും ഞാൻ അവനെ അവിടെ നിന്നും എണീപ്പിച്ച് ബാൽക്കണിയിൽ കൊണ്ട് പോയി നിർത്തി.
"വന്ന പോലെ ഇറങ്ങി പൊക്കൊ"
"എന്തെടി ഇജ്ജ് ഇങ്ങനെ"ചിണുങ്ങി കൊണ്ടുള്ള അവന്റെ ചോദ്യം കേട്ട് ചിരി വന്നെങ്കിലും കടിച്ച് പിടിച്ച് നിന്നു.
എന്നൊരു കളിയോടെ ഞാൻ ചോദിച്ചതിന് അവൻ അപ്പൊ തന്നെ കൈകൂപ്പി.
ഒരു ചിരിയോടെ അവൻ പോകുന്നത് നോക്കി നിൽക്കുന്നതിനിടയിൽ അവൻ തിരിഞ്ഞതും എന്നെ കാണുന്നതിന് മുന്നേ ഞാൻ വേഗം റൂമിലേക്ക് വലിഞ്ഞു.
✨✨✨✨
(ഫൈസി)
"ഡാ തെണ്ടി... എന്റെ മയ്യിത്ത് കാണാൻ നിനക്ക് ഇത്രക്ക് പൂതിയാണോ.."
ഞാൻ ചോദിച്ചതിന് മറുപടിയായി ഇതും പറഞ്ഞ് അവൻ ഓടിയതും പിന്നാലെ ഞാനും ഓടിയിരുന്നു.മുകളിൽ മുഴുവൻ ഓടി അവസാനം അവൻ താഴേക്ക് ഇറങ്ങിയതും അവിടെ വെച്ചും അവനെ ഓടിച്ചു.ഓടുന്നതിനിടയിൽ എന്തൊക്കെ തട്ടി വീഴുന്നുണ്ടേലും അതൊന്നും ഞങ്ങൾ കാര്യമാക്കിയില്ല.അവസാനം അവിടെയും ആകെ തകിടം മറിച്ച് സോഫയിൽ പോയി ഇരുന്നതും കിതച്ച് കൊണ്ട് ആത്തിയും അവിടെ വന്നിരുന്നു.
(തുടരും)