Aksharathalukal

അക്ബറലീസ (9)

*അക്ബറലീസ...*
 
(9)
 
ഒരു വയസ്സ് മുതൽ തുടങ്ങിയ ഓരോ കുരുന്നിനെയും കാണുബോൾ അവരുടെ ഉള്ളിൽ നീറ്റലുണ്ടായി...
അച്ഛനമ്മമാരിൽ ഒതുങ്ങി വളരെണ്ട മക്കൾ.
 
കുഞ്ഞുങ്ങളുമായ് ഒരുപാട് നേരം അവർ സംസാരിച്ചിരുന്നു...
റാലിയും ഫിദയും (ഭാര്യ ) കുഞ്ഞു മക്കളെ കൊഞ്ചിക്കുന്ന തിരക്കിലായിരുന്നു കൂടെ സുബൈദയും അലിയും.
 
ഫാദറും ഹാജിയും നീണ്ടുകിടക്കുന്ന വരാന്തയിലൂടെ മുന്നോട്ട് നടന്നു.
 
" വരുമെന്ന് പറഞ്ഞപ്പോ.. ഇന്ന് തന്നെ എത്തുമെന്ന് കരുതിയില്ല... " ഫാദർ മുന്നോട്ട് നോക്കി പറഞ്ഞു..
 
" രണ്ട് ദിവസം കഴിഞ്ഞാൽ മൂത്തവൻ പോവും... അതിന് മുന്നേ കുടുംബത്തോടെ വരാമെന്ന് കരുതി... " ഹാജി ഒന്ന് പുഞ്ചിരിച്ചു...
 
അവർ നടന്ന് ഒരു വലിയ ഹാളിൽ എത്തിചേർന്നു.
അലിയും റാലിയും കൂടെ കൊണ്ട് വന്ന് മധുരങ്ങളും വസ്ത്രങ്ങളും കുട്ടികൾക്ക് കൊടുക്കുന്ന തിരക്കിലായിരുന്നു...
ഹാജി ഒരു ചിരിയോടെ നോക്കി....
 
അതെ സമയം... ഹാളിലെ ഒരു മൂലയ്ക്ക് നിറംമങ്ങിയകോട്ടൺ സാരി ഉടുത്ത് നിൽക്കുന്ന സ്ത്രീയിലേക്ക് ഹാജിയുടെ കണ്ണുകൾ തിരിഞ്ഞു...
ഹാജിയുടെ നോട്ടം കണ്ട് ഫാദർ അവരെ നോക്കി ചിരിച്ചു..
 
" ഇവിടെ കുട്ടികളെ എഴുത്തു പഠിപ്പിക്കുന്ന ആളാ... ഒരു മകനുണ്ട്. പ്രായത്തിന്റെ ചാപല്യത്തിൽ ഒരുത്തൻ നൽകിയ വിധി... അവരെ ഇവിടെ എത്തിച്ചു. വീട്ടുകാർക് മാനക്കേട് വന്നപ്പോൾ പോവാൻ ഒരു ഇടംമില്ലാതായി... ഒരു രാത്രി വന്ന് കഴിക്കാൻ ഭക്ഷണവും തങ്ങാൻ ഒരിടവും തരോന്ന് ചോദിച്ചപ്പോൾ ഞാൻ ഇവിടെ നിർത്തി.... " ഫാദർ പറഞ്ഞു നിർത്തിയതും... ഹാജി അവരുടെ മുഖം കാണാൻ ശ്രെമിച്ചു....
 
" ഉമ്മീ.................... " ഹാളിൽ ഒട്ടാകെ കേൾക്കത്തക്ക വണ്ണം ഫുട്‌ബോളും നിലത്ത് തട്ടി കളിച്ചു കൊണ്ട് വിയർപ്പോടെ വാതിൽ വഴി ഒരുത്തൻ കയറി വന്നതും.... ഒരു നിമിഷം അങ്ങോട്ട് ആയി എല്ലാവരുടെയും ശ്രെദ്ധ...
 
" ആസി..... " കയറി വന്നവനെ അത്ഭുതത്തോടെ കണ്ണുകൾ വിടർത്തി നോക്കി അലി മൊഴിഞ്ഞതും... ഹാജി അവനെ തിരിഞ്ഞു നോക്കി....
 
അലിയുടെ ശബ്ദം കേട്ട് ആസി ഫുട്ബോൾ തട്ടല് നിർത്തി മുഖമുയർത്തി നോക്കിയതും... കണ്ടും.. ഹാജിയെയും അയാളുടെ കുടുംബത്തെയും....
ഒരു ഞെട്ടല് അവന്റെ മുഖത്ത് വന്നതും അലിയെ നോക്കി അവൻ ചിരിയ്ക്കാൻ ശ്രെമിച്ചു... പക്ഷെ പെട്ടെന്ന് തന്നെ ഹാളിന്റെ മൂലയിൽ നിൽക്കുന്ന ഉമ്മയിലേക്ക് അവന്റെ കണ്ണുകൾ പോയതും....
 
ആ കണ്ണുകളിൽ നിരാശയോ... വേദനയോ... സന്തോഷമോ.. അറിയാൻ കഴിയാത്ത ഭാവമായിരുന്നു.
നിറഞ്ഞകണ്ണുകളാൽ അവർ മരവിച്ചപോലെ അതെ നിർത്തo നിന്നു..
പെട്ടെന്ന് ആസിയുടെ നോട്ടം കണ്ട് ഹാജിയും അങ്ങോട്ട് നോക്കിയതും കണ്ടു....
 
സാരി തലപ്പ് വായയിൽ വെച്ച് കരച്ചില് വരാതെ നോക്കുന്നവളെ..
ആ നിമിഷം അയാളിൽ വെടിളി വെട്ടി ഹൃദയം നിറുങ്ങുന്ന വേദന നിറഞ്ഞു...
ശ്വാസം പോലും എടുക്കാൻ കഴിയാതെ അയാൾ തറഞ്ഞു നിന്നു...
 
ആസി അവരുടെ ഭാവങ്ങൾ പേടിയോടെ നോക്കി കാണുകയായിരുന്നു.
 
*പ്രായത്തിന്റെ ചാപല്യത്തിൽ ഒരുത്തൻ നൽകിയ വിധി... അവരെ ഇവിടെ എത്തിച്ചു. വീട്ടുകാർക് മാനക്കേട് വന്നപ്പോൾ പോവാൻ ഒരു ഇടംമില്ലാതായി... ഒരു രാത്രി വന്ന് കഴിക്കാൻ ഭക്ഷണവും തങ്ങാൻ ഒരിടവും തരോന്ന് ചോദിച്ചപ്പോൾ ഞാൻ ഇവിടെ നിർത്തി...* ഫാദറിന്റെ വാക്കുകൾ തിളച്ചു മറിയുന്ന ഉൽക്കപോലെ ഹാജിയുടെ ചെവിയിൽ മുഴങ്ങി കേട്ടു......
 
*ഇവിടെ കുട്ടികളെ എഴുത്തു പഠിപ്പിക്കുന്ന ആളാ... ഒരു മകനുണ്ട്.*  ഫാദറിൽ നിന്ന് കേട്ടവാചകങ്ങളാൽ ഹാജി ഒരു മരവിപ്പോടെ ആസിയെ തല ഉയർത്തി നോക്കി....
 
അവന്റെ കണ്ണുകളിൽ എന്തോ അറിയരുത് എന്ന് കരുതിയ കാര്യങ്ങൾ അറിഞ്ഞത്തിലുള്ള ഭയമുണ്ട്.... അതിനെക്കാൾ ഏറെ... അവന്റെ കണ്ണുകൾ അലിയിലും റാലിയിലും കുരുങ്ങി കിടന്നു....
 
 
*ആയിശു................* നിറകണ്ണുകളോടെ ഹാജി അവരെ നോക്കിയതും.... സാരി തലപ്പ് കൊണ്ട് മുഖം പൊത്തിയവർ കരഞ്ഞവർ തിരിഞ്ഞോഡീ....
 
" ഉമ്മീ.......... " ആസി കയ്യിലുള്ള പന്ത് വലിച്ചെറിഞ്ഞ്... അവർക്ക് പിന്നാലെ ഓടി.
 
ഹാളിൽ കൂടിയ മറ്റുള്ളവർ കാര്യമറിയാതെ.. അന്തിച് നിന്നു....
അവിടെ ജോലി ചെയുന്ന സ്റ്റാഫ് കുട്ടികളെ വിളിച് പുറത്തേക് പോയതും.. റാലി ഹാജിയുടെ അടുത്തേക് ചെന്ന് തോളിൽ കൈ വെച്ചു.
 
" ഉപ്പയ്ക്ക് അറിയോ... അവരെ... " ആയിഷ ഓടി മറിഞ്ഞ വഴി നോക്കി... കൊണ്ട് തന്നെ അവൻ ചോദിച്ചതും... നിറഞ്ഞു തൂബിയ കണ്ണുകളോടെ അയാൾ സുബൈദയെ നോക്കി...
അവർ അവരെ നോക്കി കണ്ണ് നിറച്ചതും... ഹാജി കണ്ണുകൾ അടച്ചിരുന്നു...
 
" ഉപ്പാ................................... " ശ്വാസം അടക്കി പിടിച്ച് കിതയ്ക്കുന്ന ഹാജിയെ നോക്കി അലി അലറി വിളിച്ചതും റാലി മുന്നോടുള്ള ശ്രെദ്ധ മാറ്റി... വെപ്രാളപെട്ട് അയാളെ താങ്ങാൻ നിന്നു... ഒപ്പം ഓടി വന്ന് അലിയും...
സുബൈദയും ഫിദയും ഫാദറുമൊക്കെ.. അയാൾക് ചുറ്റും കൂടി...
ഹാജിയുടെ കണ്ണുകൾ കണ്ണീരാലേ തീങ്ങി നിറഞ്ഞിരുന്നു... പതിയെ അവ അടഞ്ഞു....
 
****************
________________®
 
ICU വാതിക്കൽ ഉയർന്നു പൊന്തുന്ന നെഞ്ചിടിപ്പോടെ എല്ലാവരും ഇരുന്നു.
ഒരുപാട് സമയതിന് ശേഷം ആ വാതിൽ തുറക്കപെട്ടു...
 
" ആരാ... ഈ ആയിശു... " സിസ്റ്ററുടെ തായിരുന്നു ആ ചോദ്യം.
എന്ത് പറയണമെന്നറിയാതെ അലിയും റാലിയും പരസ്പരം നോക്കി.
 
" അവര് വന്നിട്ടില്ല... എന്തെങ്കിലും പ്രശ്നമുണ്ടോ... " മറുപടി ഇല്ലാതെ നിൽക്കുന്നവർക് മുന്നിൽ ചെന്നു കൊണ്ട് ഫാദർ പറഞ്ഞതും സിസ്റ്റർ ഒന്ന് ICU അകത്തേക് നോക്കി... വീണ്ടും അവരിലേക് ശ്രെദ്ധ കൊടുത്തു.
 
" പെഷ്യന്റിന് കാണണമെന്ന് പറഞ്ഞു... അൽപ്പം ക്രിട്ടിക്കലാ... പറ്റുമെങ്കിൽ അവരോട് ഒന്ന് വരാൻ പറയൂ... " മറുപടി കേൾക്കാൻ കാത്തു നിൽക്കാതെ അവർ ഡോറടച്ചു.
 
റാലി അലിയെ നോക്കി... ഫാദർ എന്ത് പറയണമെന്നറിയാതെ നിന്നു.
ഫിദ കരഞ്ഞു നെഞ്ചുനീറുന്ന ഉമ്മയുടെ അടുത്ത് ആശ്വാസമേകാൻ നിന്നു.
 
" അലി.... ആയിശുനെ വിളിച്ചോണ്ട് വാ... " മൗനം ബേന്ധിച് കൊണ്ട് സുബൈദ പറഞ്ഞതും ഒന്നും മനസ്സിലാവാതെ അവർ പരസ്പരം നോക്കി.
 
" അലി... കേൾക്കുന്നുണ്ടോ.... " ഒരു ഭാഗതേക് തന്നെ ദൃഷ്ടി ഊനി ഇരിക്കുന്ന ഉമ്മയിൽ നിന്ന് ഗൗരവത്തോടെ കേട്ടവാക്കുകൾ ഒന്നും തിരിച്ചറിയാത്ത മട്ടിൽ... അവൻ ആശുപത്രിയുടെ ഇടനാഴികൾ നടന്നു... നീങ്ങി.
 
 
"ഉമ്മീ......." ഇരുട്ട് മുറിയിൽ നിന്ന് തേങ്ങി കരയുന്ന ആയിഷ നോക്കി ആസി വിളിച്ചതും അവൾ കണ്ണുകൾ അമർത്തി തുടച്ചു....
 
" ഉമ്മി സങ്കടപ്പെടല്ലേ.... നമ്മള് ഇപ്പോ.. ഹാപ്പി അല്ലെ.... കൂടെ ഉപ്പയും അവരുടെ ഫാമിലിയും. ആ പാവതിനെ ഉമ്മീടെ വാപ്പ പറ്റിച്ചതല്ലേ... അല്ലാതെ.. ഇങ്ങളെ വേണ്ടന്ന് ഉപ്പ വെച്ചതാണോ... " അവരുടെ അടുത്ത് ഇരുന്ന് ആസി ചേർത്ത് നിർത്തി പറഞ്ഞതും... അവർ ഒഴുകി വരുന്ന കണ്ണീരുകൾ തുടച്ചു നീക്കി തലയാട്ടി.
 
" എന്നാ... ന്റെ ആയിശുട്ടി... ഇനി ഇങ്ങനെ കിടന്ന് മോങ്ങരുത്....
അകലെയാണെങ്കിലും... ഉപ്പാനെ കാണാൻ പറ്റുന്നില്ലേ... അത് പോരെ... " അവർ അതിനൊന്ന് മൂളി അവന്റെ നെഞ്ചിലേക്ക് ചേർന്നു... അതിനോടപ്പം അവൻ ചേർത്തു നിർത്തുകയും ചെയ്തു...
 
വെളിച്ചം നിറഞ്ഞ മുറിയിലേക്... അതിന്റെ വാതിൽ പടിയിൽ ഒരു നിഴൽ വന്ന് നിന്നു... ഉമ്മയെ സമാധാനിപ്പിച്ചു കൊണ്ട്.. ആസി ഒരു സംശയത്തോടെ അങ്ങോട്ട് കണ്ണുകൾ ചലിപ്പിച്ചു...
 
തുടരും.........
 

അക്ബറലീസ (10)

അക്ബറലീസ (10)

4.8
2023

*അക്ബറലീസ...*   (10)   " ഉപ്പാക്ക് കാണണമെന്ന് പറഞ്ഞു... അൽപ്പം സീരിയസാണ്... " ഗൗരവത്തോടെ അലി പറഞ്ഞതും... ആയിഷയും ആസിയും ഞെട്ടി പിടഞ്ഞ് എണ്ണീറ്റു... ആ കണ്ണുകളിൽ  ഭയം വന്ന് ചേർന്നത് അലി ഒരു ഒഴുക്കൽ മട്ടിൽ കണ്ടിരുന്നു.     സമയം നീങ്ങി മറഞ്ഞു പോയികൊണ്ടിരുന്നു... സുബൈദയ്ക്ക് എതിർ വശതായി ആയിഷയും ആസിയും ഇരുപ്പുറച്ചിരുന്നു. അവർ തമ്മിൽ പരസ്പരം നോക്കിയില്ല.. പക്ഷെ ആസിയുടെ കണ്ണുകൾ അലിയിൽ ചുറ്റിപറ്റി തന്നെ ഉണ്ടായിരുന്നു. റാലിയും അവരെ സംശയത്തോടെ നോക്കി നിൽക്കുകയായിരുന്നു...   " ആയിഷ വന്നോ.... " ഡോർ തുറന്ന് സിസ്റ്റർ വിളിച്ചതും കോട്ടിപിടഞ്ഞ് ആയിഷ ICU വാതിക്കലേ