Aksharathalukal

❤️പ്രണയശ്രാവണാസുരം❤️ Part-25

❤️പ്രണയശ്രാവണാസുരം❤️
 
Part-25
 
അമീന 📝
 
🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋
 
 
ചുവടുകൾ ഇടറി വീഴവേ കണ്ണുകൾ ഇറുകെ അടച്ച ശിവ.... ഇതുവരേക്കും താൻ നിലത്തു വീണില്ലെന്നുള്ള സത്യം മനസ്സിലാക്കി...... അടഞ്ഞ മിഴികൾ പതിയെ തുറന്നു നോക്കിയതും....... മുന്നിലായി.... തന്നെ ചേർത്ത് പിടിച് ഇമ ചിമ്മാൻ പോലും മറന്ന് നിൽക്കുന്ന ഡെവിയിൽ മിഴികൾ പതിഞ്ഞതും നടുക്കാത്തോടെ തറഞ്ഞു നിന്നു പോയി........
 
 കണ്ണിമവെട്ടാതെ തന്റെ മുഖത്തായി  ഓടിനടക്കുന്ന ഡെവിയുടെ മിഴികളുമായി ഒരുവേള ശിവയുടെ മിഴികളുടക്കിയതും......ആ ചെമ്പൻ മിഴികളുടെ ആഴങ്ങളിലേക്കായി ഒരു വേളയവൾ ലയിച്ചുപോയി......
 
 ഡെവിയുടെ കണ്ണുകൾ തന്റെ പ്രണയനിയിൽ ലയിക്കവേ..... യന്ത്രികമെന്നോണം അവളെ അരയിലായി ചുറ്റിവരിഞ്ഞ കയ്യാൽ കൂടുതൽ കരുത്തോടെ ചേർത്തുപിടിച്ചുകൊണ്ട്..... മറു കൈ ഉയർത്തി ശിവയുടെ മുഖത്തായി പടർന്നു കിടക്കുന്ന വിയർപ്പുതുള്ളികളെ ഒപ്പിയെടുത്തു...... ജനലൊരം ഒഴുകി വരുന്ന ഇളം തെന്നലിന്റെ കുളിരിൽ പോലും ഡെവിയുടെ കരസ്പർശത്തിലെ ചൂടിൽ അവൾ പൊള്ളിപിടഞ്ഞ കണക്ക്.....
 
"സ്സ്......."
 
ന്ന്  എരുവ് വലിച്ച് കണ്ണുകൾ ഇറുകെ അടച്ചു.......അവളിൽ ലയിച്ച ഡെവി അവളിൽ നിന്നുതിര്ന്ന ചെറുശബ്ദത്തിന്റെ മാസ്മരികതയിൽ സ്വയം മറന്ന് കവിളിലായി ചേർത്ത കൈ പതിയെ കഴുത്തിലേക്കായി തേനിനീങ്ങവെ...... പൊടുന്നനെ സൊബോധം വീണ്ടെടുത്ത ശിവ ഞെട്ടി കണ്ണുകൾ വലിച്ചു തുറന്ന് മുന്നിലേക്ക് നോക്കിയതും...... അപ്പോഴും ഇമചിമ്മാതെ തന്നെ നോക്കുന്ന ഡെവിയെ കണ്ട് ഉള്ളിലൂടെ വിറയൽ കടന്ന് പോയി.....
 
"കൃഷ്ണ....."
 
ന്ന് വിളിച് അവൾ അവനിൽ നിന്നും കുതറിമാറി പുറകിലേക്കായി രണ്ടടി നീങ്ങി തന്റെ ഉയർന്ന് വരുന്ന ഹൃദയ മിടിപ്പിനെ ശാന്തമാക്കാനെന്നോണം തന്റെ നെഞ്ചിലായി വലതുകൈ ചേർത് മിഴികൾ ഉയർത്തി ആളെ നോക്കിയതും........തന്നെ തന്നെ നോക്കി കൊണ്ട് നേരെ നടന്നു വരുന്ന അവനെ കണ്ട ശിവ ഞെട്ടി കണ്ണ് മിഴിച്ചു കൊണ്ട്.......
 
കൃഷ്ണ അസുരൻ.....
 
ന്ന് മനസ്സിൽ മൊഴിഞ് തനിക്കെതിരെയായി നടന്നടുക്കുന്ന അവനെ കണ്ട്......
 
"താ..... താൻ... എന്താ... ഇ.... ഇവിടെ......"
 
ന്ന് വിക്കി കൊണ്ട് ചോദിച്ചെങ്കിലും...... അതിന് മറുപടി പറയാതെ പിന്നെയും അവളിലേക്കായ് നടന്നതും.......മനസ്സിൽ.....
 
കൃഷ്ണാ..... ഇങ്ങേര് എന്താ ഇവിടെ.... ഇതെന്തിനാ ഇങ്ങനെ നോക്കണേ.... ഇയാളെങ്ങനെയാ അകത്ത് കടന്നേ......
 
ന്ന് പറഞ്ഞു സംശയത്തോടെയും വെപ്രാളത്തോടെയും ചുറ്റുമൊന്ന് നോക്കി.....പക്ഷെ അവിടെയൊന്നും ആരെയും കാണാതെ വന്നതും അവളിൽ പരിഭ്രമം ഏറിവന്നു.......
 
ഉമിനീരിറക്കി തന്നിലേക്കു നടന്നടുക്കുന്ന ഡെവിയെ നോക്കിയതും....... അവന്റെ മുഖത്തെ പുഞ്ചിരി അവൾക്ക് തന്നെ പുച്ഛിച്ചു ചിരിക്കുന്നതായി തോന്നി......
 
അതോടൊപ്പം തന്നെ അവന്റെ കഴിഞ്ഞ ദിവസത്തെ പ്രവർത്തി മൈൻഡിലേക്ക് കടന്ന് വന്നതും..... അറിയാതെ കണ്ണുകൾ നിറഞ്ഞതോടൊപ്പം അവളിൽ ദേഷ്യം ഉയർന്നു വന്ന് അതിന് പ്രതിഭലനമെന്നോണം അവനെ രൂക്ഷമായി നോക്കി കൊണ്ട് അകത്തളത്തിൽ നിന്നും വേഗത്തിൽ ഇടനാഴിയിലേക്കായി ഇറങ്ങവെ.......
 
പൊടുന്നനെ ഡെവി അവളുടെ കൈകളിലായി പിടിച്ച് ഇടനാഴിയിലെ തൂണിലേക്കായി ചേർത് നിർത്തി......
 
പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ തറഞ്ഞു പോയ ശിവ....... ഊക്കോടെ ആ കൈ തട്ടി മാറ്റി കൊണ്ട്.....
 
"താൻ എന്താടോ ചെയ്യുന്നേ......താൻ.... താൻ  എങ്ങനെയാ ഇങ്ങട് വന്നേ...... നിക്കറിയാം താൻ ആരും കാണാതെ വീടിനുള്ളിലോട്ട് കയറി കൂട്ടിയതാകും.....കൃഷ്ണ ചിറ്റ....
 
ന്ന് പറഞ്ഞുകൊണ്ട് അവൾ ഉറക്കെ...
 
"ചിറ്റ്......"
 
ന്ന് വിളിച് മുഴുമിപ്പിക്കും മുന്നേ അവളെ പിടിച്ചു തൂണോട് ചേർത് അവളുടെ വാ അവന്റെ കയ്യാൽ മൂടി കഴിഞ്ഞിരുന്നു.....അതിന് കണ്ണുരുട്ടി അവനെ നോക്കവേ.......
 
"വിളിച്ച് അലറാതെ കൊച്ചേ...... ഞാൻ തന്നെ പിടിച്ചു വിഴുങ്ങാൻ വന്നതല്ല..... വന്ന കാര്യം ഞാനൊന്ന് പറഞ്ഞോട്ടെ......."
 
ന്ന് പറഞ്ഞതിന് അവന്റെ കൈ തട്ടിമാറ്റി കൊണ്ട്......
 
"കയ്യെടുത് മാറ്റഡോ..... വീട്ടിൽ അതിക്രമിച്ചു കയറിയതും പോരാ...... താൻ ഒന്നും പറയേണ്ട..... നിക്കൊന്നും കേൾക്കും വേണ്ട......താനെങ്ങനെയാണോ ഇങ്ങോട്ട് കയറിക്കൂടിയത് അതുപോലെ തിരിച് ഇറങ്ങി പോകുന്നതാണ് നിനക്ക് നല്ലത്......ഇറങ്ങി പോടാ അസുര......"
 
ന്ന് ദേഷ്യത്തോടെ പറഞ്ഞതും......
 
"നീ ഇങ്ങനെ ഹൈപ്പറാകാതെ....ആദ്യം ഞാനൊന്ന് പറഞ്ഞോട്ടെ......."
 
ന്ന് പറഞ്ഞു അവളെ ഒന്ന് നോക്കി കൊണ്ട്......
 
"അല്ലേൽ ഇപ്പൊ കൊച് പോയി ഫ്രഷ് ആയേച്ചും വാ ആകെ അങ്ങ് വിയർത്തേക്കുവാ......."
 
ന്ന് പറഞ് അവളുടെ കഴുത്തിലേക്കായി അവന്റെ കൈ നീണ്ടതും.... പകച്ചു പോയ ശിവ ആ കയ്യിൽ കയറി പിടിച്ചു.....
 
"ഡോ....ഡോ... താൻ എന്താ ഈ  ചെയ്യണെ........ഞാൻ എന്താ ചെയ്യേണ്ടതെന്ന് ഇയാള് പറഞ്ഞ് തരണ്ട ആവശ്യം ഇല്ല....... അല്ല എന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തേ......ഞാനായിട്ട് തന്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നു...... പിന്നെ നീയായിട്ട് എന്തിനാ ന്റെ വീട്ടിലോട്ട് കയറി വന്നേക്കണേ........പറഞ്ഞതൊന്നും മതിയായില്ലേ തനിക്ക്...... ഇനി ഇപ്പൊ അടുത്ത എന്ത് ആരോപണം കൊണ്ട വന്നേക്കണേ......അതിനുവേണ്ടി ഞാനൊന്നും അവിടുന്ന് എടുത്തോണ്ട് വന്നിട്ടില്ല........."
 
"അതിന് താൻ എടുത്തോണ്ട് വന്നെന്ന് ഞാൻ പറഞ്ഞില്ലല്ലോ.......എനിക്ക് അതല്ല സംസാരിക്കാനുള്ളത് വേറെയാ........"
 
"തനിക്ക് എന്ത് തേങ്ങ സംസാരിക്കാനുള്ളതാണേലും നിക്ക് കേൾക്കണംന്നില്ല.....കഴിഞ്ഞ ദിവസം കേട്ടത് തന്നെ ധാരാളം..... ഇനിയും ഉറഞ്ഞു തുള്ളാൻ എന്തെങ്കിൽ കാരണം കാണും.... അതുകൊണ്ടല്ലേ ഇങ്ങോട്ട് കെട്ടിയെടുത്തേക്കണേ......."
 
"ആദ്യം ഞാൻ പറയുന്നത്......"
 
ന്ന് അവൻ ഉയർന്നു വന്ന ദേഷ്യം നിയന്ത്രിച്ചുകൊണ്ട് ശാന്തമായി പറഞ്ഞെങ്കിലും..... ശിവ അവന്റെ വാക്കുകൾ മുഖവിലക്കെടുക്കാതെ അവനോട് തട്ടിക്കയറി കൊണ്ടിരുന്നു.....
 
"ഞാൻ പറഞ്ഞു തന്റെ വാക്കുകളൊന്നും നിക്ക് കേൾക്കണ്ടന്ന്......ഇതെ ന്റെ വീടാ..... കളത്തി പറമ്പല്ല......പിന്നെ ആട്ടിയിറക്കാത്തത് നിക്ക് കുറച്ചു മര്യാദ ഉണ്ടായി പോയി......ഇറങ്ങി പൊ..... പോയില്ലേൽ ഉണ്ടല്ലോ......"
 
ന്ന് ചൂണ്ടു വിരൽ അവന് നേരെ നീട്ടിപിടിചോണ്ട് പറഞ്ഞതും..... അതുവരെ ശാന്തമായി നിന്ന ഡെവി അവൾ നീട്ടിയ ചൂണ്ടുവിരലിലായി പിടിച്ചു കൈ ഒന്നാകെ പുറകിലേക്ക് തിരിച് തൂണിലേക്കായ് അടുപ്പിച്ചു........
 
"പോയില്ലേൽ നീ എന്നാ ചെയ്യുഡി... ഹേ......."
 
ന്ന് പിരികം പൊക്കി കൊണ്ട് അവളോട് ചോദിച്ചതും...... അതിന് അവനെ രൂക്ഷമായി നോക്കി.....
 
"ന്റെ കൈ വിടെടോ......."
 
ന്ന് പറഞ്ഞ് അവനിൽനിന്നും അകന്ന് മാറാൻ കിടന്ന് പിടഞ്ഞങ്കിലും..... ഉടുമ്പ് പിടിച്ചപോലെ അവൻ അവളുടെ കൈ മുറുകെ പിടിച്ചതും...... അവളുടെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി.....കിണഞ്ഞു പരിശ്രമിച്ചിട്ടും അവനിൽ നിന്ന് തന്റെ കൈ മോചിപ്പിക്കാൻ സാധിക്കാതെ വന്നതും......
 
"തനിക്കെന്താ വേണ്ടത്....... "
 
ന്ന് അവസാനം സഹികെട്ട് ചോദിച്ചതും...... അതിന് മറുപടിയായി അവളുടെ കണ്ണിലേക്കായി നോക്കി കൊണ്ട്......
 
 "നിന്നെ......."
 
ന്ന് പറഞ്ഞതും അത് കേട്ട ശിവ ഞെട്ടിത്തരിച്ച് അവനിലേക്ക് നോക്കി...
 
 "വാട്ട്......."😲
 
ന്നലറിയതും അവൻ....
 
"ഇങ്ങനെ അലറി വിളികണതെന്നാത്തിനാ നി....... ഞാൻ തന്നെ വീട്ടിലോട്ടു വിളിച്ചോണ്ട് പോകാൻ വന്നത....... പോയി വേണ്ടതെന്താന്ന് വെച്ചാല് എടുത്തേക്ക്....ഡൂ യൂ ഗെറ്റ് ദാറ്റ്‌....."
 
ന്നു പറഞ്ഞ് അവളിലെ പിടി അയച് പുറകിലെ ചുമരിലേക്കായി ചാരി വലതുകാൽ ചുമരിലേക്ക് എടുത്തുവെച്ച് കൈ രണ്ടും പിണച്ചു കൊണ്ട് നിന്നതും......
 
"താൻ..... താൻ എന്താ പറഞ്ഞത്......ന്നെ വിളിച്ചോണ്ട് പോകാനോ...താനെന്താ ആളെ കളിയാക്ക...... നീ ആട്ടിയിറക്കിയ ആ വീട്ടിലേക്ക് ഞാൻ വരത്തില്ല....... നിന്നെപ്പോലെ അസൂരനായ ഒരുത്തനുള്ള  വീട്ടിലേക്ക് തീരെ വരത്തില്ല...... വന്ന പോലെ തിരിച്ചു പോകാൻ നോക്ക്.......
 
എന്തിനാ കൊണ്ടു പോകുന്നേ ഇനിയും അഭമാനിച് മതിയായില്ലേ........ അല്ലേലും തനിക്ക് അഭമാനിക്കാനല്ലേ അറിയൂ....ബഹുമാനിക്കാൻ അറിയാവോ....."
 
ന്ന് പറഞ് പുച്ഛിച്ചു മുഖം തിരിച്ചതും..... അവൻ കലിപ്പിൽ.....
 
"ഡി പുന്നാര മോളെ..... "...
 
ന്ന് കലിപ്പിൽ പറഞ്ഞോണ്ട് അവൾക്കടുത്തേക്ക് ചെന്നതും..... അവന്റെ പെട്ടന്നുള്ള വരവിൽ ഒന്ന് സ്തംഭിച്ചുപോയ ശിവ തിരികെ തൂണികേക്കായി പറ്റിച്ചേർന്ന് അവനെ ഉറ്റുനോക്കി......
 
അവൾക്കടുത്തായി നിന്ന ഡെവി കലിപ്പിൽ. തൂണിൽ കൈ കൊണ്ടിടിച്....
 
 "ഡി കോപ്പേ...... വാ അടക്കില്ലേൽ ഉണ്ടല്ലോ...... നിന്നെ വല്യമ്മച്ചിയാടി കൊണ്ടു വരാൻ പറഞ്ഞയച്ചത്....... അവളുടെ കോപ്പിലെ അഹങ്കാരം........വല്ലാതെ കളിച്ചാലുണ്ടല്ലോ...... ദേഷ്യം വന്നാൽ ന്നെ എനിക്ക് തന്നെ അറിയില്ല വേണ്ടി വന്നാൽ ഈ നിൽപ്പിൽ പൊക്കിയെടുത്തോണ്ട് പോകാനും എനിക്കറിയാം...... എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്......."
 
ന്ന് പറഞ്ഞു മുഷ്ടിചുരുട്ടി കണ്ണുകൾ ഇറുക്കിയടച്ചു മുഖം ചെരിച്ചു കൊണ്ട് മനസ്സിൽ.....
 
ഒരുനടയ്ക്കിതടങ്ങത്തില്ല..... എന്റെ പെണ്ണായി പോയി......അല്ലേൽ ചുമരീന്ന് വടിച്ചെടുക്കേണ്ടി വന്നേനെ........ അവളെ പറഞ്ഞിട്ടും കാര്യല്ല എന്റെ കയ്യിൽ നിന്നുമുള്ള അനുഭവം ഇങ്ങനെയൊക്കെയല്ലേ.......കൂൾ ഡെവി കൂൾ.....തന്റെ ദേഷ്യം കൊണ്ടൊന്നും ഒരു കാര്യവുമില്ല.........
 
ന്ന് മനസ്സിൽ പറഞ്ഞു നോക്കിയതും ശിവ അവൻ പറഞ്ഞതിന് പുച്ഛിച്ചു കൊണ്ട്......
 
"ഇയാൾക്ക് ദേഷ്യം പിടിച്ചാൽ നിക്കെന്താ... അവിടെ ഇയാളുടെ വീട്ടിൽ വച്ച് ദേഷ്യം കാണിക്കാൻ  നിങ്ങൾക്ക് അധികാരമുണ്ട്.... അവിടെ മിണ്ടാതെ നിന്നെന്ന് കരുതി അത്‌ എപ്പഴും അങ്ങനെ ആവില്ല......ഇവിടെ വന്ന് ന്നോട് ഇങ്ങനെയൊക്കെ പറയാൻ തനിക്കാരോടോ അധികാരം തന്നേക്കണേ......."
 
 "നിന്റെ അപ്പൻ........"
 
 "ഡോ അസുര.....ന്റെ അച്ഛയെ പറഞ്ഞാലുണ്ടല്ലോ......"
 
"പറഞ്ഞ എന്നാ ചെയ്യുടി.... നി കിടന്നു തിളക്കുന്നുണ്ടല്ലോ......ഞാൻ ഇങ്ങോട്ട് നിന്നെ കൊണ്ടുപോകാൻ വന്നിട്ടുണ്ടേൽ നിന്നേം കൊണ്ടേ പോകത്തുള്ളൂ.......അഹങ്കാരി...."
 
ന്ന് പറഞ്ഞ് അവളെ ഒന്ന് രൂക്ഷമായി നോക്കി പിന്തിരിഞ്ഞു ഇടനാഴിയിലൂടെ മുന്നോട്ടു നടന്നു കൊണ്ട് മനസ്സിൽ.....
 
 കോപ്പത്തി കലിതുള്ളി നിക്കുന്നത് കണ്ട് ഇപ്പൊ ദേഷ്യത്തേക്കാൾ ഉപരി മറ്റെന്തൊക്കെയാ മനസ്സിൽ നിറയുന്നേ...... അവളുടെ ആ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ചുണ്ട്......അമ്മചിയാണെ പിടിച്ചു വെച്ച് കടിച്ചെടുക്കാനാ തോന്നിയെ........ആ സമയം ഞാൻ കലിപ്പ് ആയില്ലേൽ ന്റെ കർത്താവേ എല്ലാം കൈവിട്ടു പോയേനെ......പെണ്ണെ വേണ്ടന്ന് പറഞ്ഞ എനിക്ക് ഇങ്ങനെയുള്ള വികാരങ്ങളൊക്കെ ഉണ്ടായിരുന്നോ.......
 
ന്നു പറഞ് ഇടനാഴിയിലൂടെ ഇറങ്ങി ഹാളിലേക്ക് കടന്നു......
 
അവന് നടന്നു പോകുന്നത് നോക്കി നിന്ന ശിവ ഉയർന്ന വന്ന കലിയിൽ കാൽ നിലത്താഞ്ഞു ചവിട്ടി തുള്ളി....
 
"ചിറ്റേ........"
 
ന്ന് അലറിവിളിച് നടന്ന് ഹാളിലേക്കായി പ്രവേശിച്ചതും.....അവിടെയായി ഇരിക്കുന്നവരെ കണ്ട് തറഞ്ഞു നിന്നു പോയി.....
 
ന്റെ കൃഷ്ണ ഇവരും ഉണ്ടാര്ന്നോ.....
 
ന്ന് മനസ്സിൽ തിങ്കി കൊണ്ട്......
 
അവിടെയിരിക്കുന്ന എബിയെയും  അല്ലുവിനെയും നോക്കി അവിഞ്ഞ ചിരി ചിരച്ചതും മിഴികൾ തൊട്ടടുത്ത് നിൽക്കുന്ന അസുരനിൽ പതിഞ്ഞതും....ദേഷ്യം ഉയർന്നു വന്നെങ്കിലും ഒരുവിധം വന്ന ദേഷ്യം അണപ്പല്ലേൽ കടിച്ചമർത്തി നിന്നതും ശിവയെ കണ്ട അല്ലു.....
 
"ശിവേച്ചി......."
 
 ന്ന് പറഞ് ഓടി വന്നു കെട്ടി പിടിച് വാ തോരാതെ സംസാരിച്ചോണ്ടിരുന്നു.......
 
 "ശിവേച്ചി.....ചേച്ചിക്കറിയാവോ ഞങ്ങൾ ഇങ്ങോട്ട് വന്നത് ചേച്ചി വിളിചൊണ്ടു പോകാനാ........ഇങ്ങൾക്ക് അറിയാവോ.... സത്യത്തിൽ ഞാൻ വിശ്വസിച്ചില്ല ശ്രാവൺ ശിവച്ചിയും ഒരാൾ ആണെന്ന്...... അറിഞ്ഞാപ്പോൾ ആകെ കിളി പാറിയ ഞാൻ നിന്നെ..... ഞങ്ങൾക്ക് അറിയില്ലേൽ എന്ന വല്യമ്ച്ചിക്ക് ഒക്കെ അറിയാർന്നല്ലേ.....ചേച്ചിയെ ഇറക്കിവിട്ടന്ന്  പറഞ് വല്യമ്മച്ചി അവിടെ കിടന്നു ഉറഞ്ഞു തുള്ളുവായിരുന്നു........അപ്പോൾ തന്നെ ഞങ്ങൾ ഇങ് വന്നു..... ചേച്ചിയേം കൂട്ടീട്ട് ചെല്ലാന വല്യമ്മച്ചി പറഞ്ഞെ.......
 
ന്ന് വാ തോരാതെ പറഞ്ഞതും.... അതിനവളെ ദയനീയമായി നോക്കിക്കൊണ്ട്..... തിരിച്ചു മറുപടി പറയാൻ ഒരുങ്ങവേ.....അടുക്കളയിൽ നിന്നും ചിറ്റ കയ്യിലായി 3 ഗ്ലാസ്സിലായി സംഭാരവുമായി കടന്നു വന്നു കൊണ്ട്......
 
 "ആ മക്കള് ഇതുവരെ ഇരുന്നില്ലേ.... അവിടെ ഇരുന്നോളൂ..... സംഭാരമാണ് ഇഷ്ടാവൊന്ന് അറിയില്ല......"
 
ന്ന് പറഞ് അവർക്കടുത്തേക്ക് വന്നതും..... എബി ഇടയിൽ കയറി.....
 
 "ബൈ ദി ബൈ ആന്റി ഞങ്ങൾക്ക് അങ്ങനെ ഇന്ന ഇഷ്ടങ്ങൾ ഒന്നും ഇല്ല.....എന്തും പോകും.....അല്ലെടെ ഡെവിയെ......."😁
 
ന്ന് പറഞ്ഞു ഇളിച്ചോണ്ട് ഡെവിയെ നോക്കിയതും...... അവന്റെ രൂക്ഷമായ നോട്ടം കണ്ട് എബി ഒന്ന് പരുങ്ങി......
 
ഞ....ഞാനുദ്ദേശിച്ചത് സംഭാരം  ഒത്തിരി ഇഷ്ടമാണെന്ന.....അല്ലെ.... അല്ലെ..... ആണ്....."🙄😁
 
ന്ന് പറഞ്ഞു പരുങ്ങി കൊണ്ട് നിന്നതും...... ചിറ്റ ചെറുചിരിയോടെ അവർക്ക് മൂന്നുപേർക്കും സംഭാരം നൽകി......
 
മൂന്നുപേരും സംഭാരം കുടിച്ചു കൊണ്ടിരുന്നതും ശിവ അപ്പോഴും ഡെവിയെ രൂക്ഷമായി നോക്കി കൊണ്ട് നിൽക്കുവായിരുന്നു..... അവൾടെ നിൽപ്പും ഭാവവും കണ്ട ഡെവി ഉള്ളി ചിരിച്ചോണ്ട് ഗ്ലാസിൽ നിന്ന് അല്പം കുടിച്.....ചുണ്ടിലായി പടർന്ന സംഭാര തുള്ളികൾ നാവിനാൽ ഉഴിഞ്ഞെടുത് അവളെ നോക്കി ചുണ്ട് കടിച്ചു വിട്ടതും..... ആസ്ഥാനത്തുള്ള അവന്റെ പ്രവർത്തിയിൽ ശിവ വിജിലമ്പിച്ചു നിന്നതും...... അവന് ഉള്ളിൽ ചിരിച്.....
 
"ആന്റി..... കാണാൻ തൂവെള്ള നിറമാണെങ്കിലും ഇതിന് എരുവ് കുറച്ച് കൂടുതലാണ്......."
 
 ന്ന് ശിവയെ നോക്കിക്കൊണ്ട് പറഞ്ഞതും.... ചിറ്റ....
 
"അയ്യോ മോനെ എരുവ് കൂടുതലുണ്ടോ....നല്ല എരുവ്ണ്ടെന്ന് തോന്നണു കാന്താരി മുളകിന്...... ന്നാൽ അതവിടെ വെച്ചേക്ക് ഞാൻ വേറെ എടുത്തോണ്ട് വരാം......"
 
ന്ന് പറഞതും...... ചിറ്റയെ തടഞ്ഞു കൊണ്ട്......
 
 "ഏയ്യ് അതിന്റെ ആവശ്യം ഒന്നും ഇല്ല...... അല്ലേലും കുറച് എരുവ് കൂടുതൽ ഉള്ള കാന്താരി അതിന് പ്രത്യേക രുചി തന്നെയാ.... എനിക്കിപ്പോൾ കൂടുതൽ ഇഷ്ടമുള്ള കാര്യമാ കാന്താരി കടിച് നോക്കാൻ......."
 
ന്ന് പറഞ് ശിവയെ നോക്കിക്കൊണ്ട് ഒരിറക്ക് കൂടെ കുടിച്ചതും..... അവൾ മനസ്സിൽ......
 
 ഇഷ്ടാണേൽ ഒരു ഗ്ലാസ് കാന്താരി ജ്യൂസ് അടിച്ചു കുടിക്കട അലവലാതി..... എന്തൊക്കെയാ കൃഷ്ണ ഇങ്ങേര് പിച്ചും പേയും പറയണെ...... അസുരൻ.....
 
 ന്ന് മനസ്സിൽ കരുതവെ ചിറ്റ അടുക്കളയിലേക്ക് പോയതും.....അതിന് പുറകെ അടുത്തുള്ള റൂമിൽ നിന്നും വീണ ഇറങ്ങിവന്നത് കണ്ട് ശിവ അത്ഭുതത്തോടെ അവളെ അടുത്തേക്ക് ചെന്നു കൊണ്ട്.....
 
"വീണേ.... നി..... നീ എങ്ങനെയാ വന്നേ.....ഒറ്റയ്ക്കാണോ വന്നേ.... വിളിചൂടായിരുന്നോ ചേച്ചിയെ....... ചിരിക്കണോ നി.......അല്ല എന്തെ പെട്ടന്ന് വന്നെ......ആരെങ്കിലും വല്ലതും പറഞ്ഞോ..... അതൊ വല്ല പ്രശ്നവും ഉണ്ടായോ..... പറയ്‌......."
 
 "ന്റെ ചേച്ചി നിക്കൊന്നൂല്ല...... നിക്ക് രണ്ട് ദിവസം കോളേജ് അവധിയാ...... അപ്പൊ ഹോസ്റ്റലിൽ എല്ലാവരും നാടിലോട്ടു പോയി....... ഞാൻ അത് പറയാൻ ചേച്ചിക്ക് വിളിച്ചതാ.......ചേച്ചിടെ ഫോൺ അവിടെ വെച്ച് മറന്നില്ലേ.... അവിടുത്തെ വല്യമ്മച്ചിയാ  ന്നെ അങ്ങോട്ട് വിളിച്ചത്......
 
അങ്ങട് ചെന്നപ്പഴാ വല്യമ്മച്ചി ചേച്ചിയെ വിളിചൊണ്ടു വരാൻ പറഞ് ഇവരുടെ കൂടെ ഇങ്ങട് വന്നെ...... അല്ലാണ്ട് നിക്ക് ഒന്നും ഇല്ല ചേച്ചി ഇങ്ങനെ ടെൻഷൻ അടിക്കാൻ......"
 
"ഞാൻ പെട്ടന്ന് നിന്നെ ഇവിടെ കണ്ട് വല്ലാണ്ട് പേടിച്ചു പോയി പെണ്ണെ....."
 
 ന്നോക്കെയുള്ള അവരുടെ സംസാരംകേട്ട് ഡെവി മനസ്സിൽ.....
 
എന്നതാ ഒരു സ്നേഹം..... കൊപ്പത്തിയെ എങ്ങനയാ ഒന്ന് വളച്ചെടുത്ത്  അതിൽ  ബാക്കിയുള്ള സ്നേഹവും കെയരിങ്ങും  എനിക്കുള്ളതാണെന്ന് ഈ പോത്തിനോട്‌ പറയുവാ......
 
 ന്ന് പറഞ്ഞ് സംഭാരം വലിച്ചു കുടിച് ഗ്ലാസ്‌ ടേബിളിലായി വെച്ചു...കൊണ്ട്....
 
"അതെ അഹങ്കാരി..... കിന്നരിച്ചോണ്ട് നിക്കാതെ പെട്ടെന്ന് എടുക്കേണ്ടതൊക്കെ എടുത്തോണ്ട് വാ പെട്ടെന്ന് പോകണം..... നേരല്ല......."
 
"ഹേയ്.... ഹലോ.....ആര് വരുമെന്ന താൻ ഉദ്ദേശിക്കണെ..... ഞാൻ ആദ്യമേ പറഞ്ഞു ഞാൻ വരില്ലെന്ന്..... ഞാൻ വരുമെന്ന് കരുതി ഇവിടെ നിക്കണ്ട....."
 
ന്ന് പറഞ്ഞതും..... അല്ലു.......
 
"ശിവെച്ചി..... അതെന്ന ചേച്ചി പറയുന്നേ വല്യമ്മച്ചി കൂട്ടിക്കൊണ്ടു ചെല്ലാൻ പറഞ് അയച്ചതാ ഞങ്ങളെ....... തെറ്റ് ചെയ്തത് ഇച്ചായൻ അല്ലേ.... അതിന് വല്യമ്മച്ചി എന്ത് പിഴച്ചു...... പ്ലീസ് ചേച്ചി..... ചേച്ചി ഞങ്ങളടെ കൂടെ വരണം........"
 
"മോളെ... അത്..... അത് വേണ്ട... അത് ശരിയാവില്ല......."
 
ന്ന് പറഞ്ഞതും.... അടുക്കളയിൽ നിന്നും അങ്ങോട്ട് വന്ന ചിറ്റ്.....
 
 "എന്ത് ശരിയാവില്ലെന്ന മോളെ.........."
 
ന്ന് ചോദിച്ചതും അതിനു മറുപടി പറയാൻ ഒരുങ്ങുന്നു മുന്നേ ഇടയിൽ കയറി അല്ലു.....
 
"അത് ആന്റി.... ഞങ്ങൾ വന്നത് ശിവച്ചിയെ വിളിക്കാൻ വേണ്ടിയാ......"
 
 "അവൾ.... അവളിങ്ങോട്ട്  വന്നതല്ലേയുള്ളൂ രണ്ടുദിവസം കഴിഞ്ഞിട്ട് വന്നാൽ മതിയില്ലേ......"
 
"അത് ആന്റി വല്യമ്മച്ചി എന്തോ ജോലിയുടെ കാര്യം പറഞ്ഞിരുന്നു അതുകൊണ്ട് വിളിക്കാൻ വന്നതാ.....ഇന്ന് പോയെ പറ്റു....."
 
ന്ന് അല്ലു പറയുന്നതിനിടയിൽ കൂടി ഡെവി പറഞ്ഞതും....... അതിന് അവനെ പല്ല് കടിച്ചു രൂക്ഷമായി നോക്കി കൊണ്ട്...മനസ്സിൽ...
 
കൊണ്ടുപോകാൻ വന്നേക്കുന്ന..... അത്രയൊക്കെ പറഞ്ഞു ഇറക്കിവിട്ടതും പോര.......വല്യമ്മച്ചി പറഞ്ഞത് കൊണ്ട് വന്നതാ..... അല്ലേൽ ന്നെ കണ്ടാൽ വേദനിപ്പിക്കാൻ നടക്കുന്നവൻ ഇങ്ങനെ സൈലന്റ് ആവില്ല..... ഇനിയും അപമാനo ഏറ്റ് വാങ്ങാനായി ആ വീട്ടിലേക്ക് ഞാൻ പോവില്ല.....
 
 ന്ന് മനസ്സിൽ പറയവേ ചിറ്റ...
 
"ഒരു കാര്യം ചെയ്യവോ മോനെ..... ഇന്നിനി പോകണ്ട നേരം ഇത്രയും ആയില്ലേ മക്കൾ ഇന്നിവിടെ നിന്നോളൂ.... നാളെ ശിവ മോളേം കൂട്ടിട്ട് ഒരുമിച്ചു പോകാം....... അത്‌ പറ്റില്ലേ...."
 
ന്ന് പറഞ്ഞതും.... എബി ഇടയിൽ കയറി....
 
"പറ്റും.... പറ്റും..... " 😁
 
ന്ന് പറഞ്ഞതും ഡെവിയുടെ എന്തോന്നെടേയ് ന്നുള്ള എക്സ്പ്രെഷൻ കണ്ട്......
 
"പ..... പറ്റില്ല..... നാളെ വർക് ഉണ്ട്..... അല്ലെ ഡെവി..... "😁....
 
ന്ന് പറഞ്ഞതും..... ഡെവി.....
 
"ഓക്കേ ഫൈൻ..... എന്നാൽ നാളെ ഒരുമിച്ചു പോകാം......"
 
ന്ന് പറഞ്ഞത് കേട്ട് ശിവ ഞെട്ടി തിരിഞ്ഞു നോക്കികൊണ്ട്.....മനസ്സിൽ...
 
ന്റെ കൃഷ്ണ...... എന്തൊക്കെയാ ചിറ്റയെ വിളിച്ചു പറഞ്ഞെ.... അതിന് ആ അസുരൻ സമ്മതം മൂളാനും......അല്ലേലും ഇവരെ ഇവിടെ നിർത്തേണ്ട ആവശ്യം എന്താ......
 
അവരുടെ കൂടെ ഞാൻ വരില്ലന്ന് തീർത്തു പറയാനാണെൽ നിക്ക് പറ്റണില്ല...... അവിടെ നിന്ന് ഞാൻ ഇത്രയും വേദന അനുഭവിച്ചന്നറിഞ്ഞാൽ ചിറ്റയ്ക്ക് സഹിക്കില്ല......അതാ ഒന്നും മിണ്ടാതെ നിൽക്കണേ......
 
നിക്കതല്ല മനസിലാവാതെ...... ഇതുവരെ ആ അസുരന്റെ മുഖം ദേഷ്യം കൊണ്ട് മാത്രമേ കണ്ടിരുന്നുള്ളൂ......ഇപ്പൊ എന്ത് കാര്യത്തിനാണ് ആ മുഖത്ത് ചിരിയെന്ന് നിക്ക് മനസ്സിലാകണില്ല....കൊലച്ചിരിയാവും  അല്ലാണ്ടെന്താ......
 
ന്നൊക്കെ മനസ്സിൽ പറഞ് അവനെ രൂക്ഷനായി നോക്കിയതും....... ചിറ്റ വീണയോടായി അവർക്ക് റൂം കാണിച്ചു കൊടുക്കാൻ പറഞ്ഞുകൊണ്ട്...ടേബിളിലെ ഗ്ലാസ്‌ മുഴുവൻ എടുത്തോണ്ട്.....
 
"ശ്രീ മോളെ നീയിങ് വാ......."
 
ന്ന് പറഞ്ഞ് നേരെ കിച്ചണിലേക്ക് പോയതും.....അവർക്ക് പുറകെ പോകാന് നിന്ന ശിവ ഡെവിയെ രൂക്ഷമായി നോക്കിയതും.......
 
ഡെവി ചിരിച്ചുകൊണ്ട് അവളെ സൈറ്റടിച്ചോണ്ട് പോയതും.....അവന്റെ ആണ് പ്രവർത്തിയിൽ വാ തുറന്ന് നിന്ന ശിവ പെട്ടന്ന് കലി കയറി മുഷ്ടി ചുരുട്ടി.....
 
 ന്റെ കൃഷ്ണ ന്നിക്ക് കണ്ട്രോൾ തരൂ...... അല്ലേൽ ആ അലവലാതിയെ ഞാൻ എന്താ ചെയ്യുവാന്ന് നിക്ക് പോലും അറിയില്ല..... പ്രാന്തൻ......
 
അങ്ങേർക് പ്രാന്ത്‌ തന്നെയാ.... അല്ലേൽ ചാടികടിക്കുന്ന ആൾക്ക് ഇപ്പൊ ഇതാ വേറെയൊരു ഭാവം......ഇനി എന്ത് പരീക്ഷണമാ കൃഷ്ണ നീ നിക്കായി കരുതി വെച്ചേക്കണേ.......
 
ന്നൊക്കെ പിറുപിറുത്തോണ്ട് കിച്ചണിലെ വാതിലിലായി കയ്യൂന്നി നിന്നതും..... ചിറ്റ.....
 
 "നീ എന്ത് നോക്കിനിൽക്ക അവിടെ..... ഇവിടെ വന്ന് ഇതൊന്ന് അരിഞ് വെക്ക് ആ കൊച്ചുങ്ങൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്കണ്ടേ......വലിയ വീട്ടിലെ മക്കള.... ഇവിടെ ഉണ്ടാക്കണത് ഇഷ്ടപ്പെടുമോന്നറിയില്ല......"
 
ന്ന് പറഞ്ഞതും... അവൾ ചാടിത്തുള്ളി അങ്ങോട്ടുപോയി....
 
"ചിറ്റ ഇതെന്തറിഞ്ഞിട്ട അവരിവിടെ നിർത്തിയത്.... നാട്ടുകാര്  വല്ലതും പറയില്ലേ.... ഏതോ രണ്ടണുങ്ങൾ വീട്ടിൽ താമസിപ്പിചാൽ......"
 
"അല്ല എന്നുമുതലാണ് ന്റെ കുഞ് നാട്ടുകാരുടെ വാക്കിന് വില കൊടുക്കാൻ തുടങ്ങിയെ....... നീ തന്നെയാ പറയാറ് തെറ്റ് ചെയ്യാത്ത കാലം നാട്ടുകാരുടെ നല്ല സർട്ടിഫിക്കറ്റ് വേണ്ട എന്നല്ലേ...... ആ നീ തന്നെയാണോ ഇ പറയണെ.....
 
"അത്..... അത്‌ പിന്നെ അതുപോലെയാണോ ഇത്......."
 
 "ആണോ അല്ലെയൊന്ന് നിക്കറിയില്ല..... ആ  കുഞ്ഞുങ്ങളെ ഇവിടുന്നു ഇറക്കി വിടാൻ പറ്റില്ല......കാരണം നി അവരുടെ വീട്ടിലാ ജോലി എടുക്കണെ......അതിനുള്ള ബഹുമാനം അവർക്ക് നൽകണം.....മിണ്ടാതെ അരിഞ് വെച്ചെ നീ......."
 
ന്ന് പറഞ് ചിറ്റ അടുപ്പിലായുള്ള കഞ്ഞികലം തിണ്ണയിലേക്കായി ഇറക്കി വെച്ചു....
 
 മനസ്സില്ലാമനസ്സോടെ അങ്ങേരെയും പ്രാകിക്കൊണ്ട് പച്ചക്കറി എല്ലാം അരിഞ്ഞു പത്രത്തിലായി എടുത്തു വെച്ച്.......ഓരോന്ന് പിറുപിറുത്ത് കട്ടിങ് ബോർഡിലായി കത്തി കൊണ്ട് കുത്തി കൊണ്ടിരുന്നു.....
 
 അവളുടെ പിറുപിറുക്കൽ കേട്ട ചിറ്റ ഒന്നിരുത്തി നോക്കി കൊണ്ട്....
 
 "അല്ല മോളെ നിനക്ക് എന്താ അവര് ഇവിടെ നിക്കണേന്ന് ഇത്രയും ദേഷ്യം......"
 
ന്ന് ചോദിച്ചതുo.... ചുണ്ട് കൊട്ടി കൊണ്ട്......
 
"നിക്കൊരു ദേഷ്യോം ഇല്ല......"
 
ന്ന് പറഞ് കത്തി അവിടെ കട്ടിംഗ് ബോർഡിലായി വെച്ച് ഉറഞ്ഞുതുള്ളി പുറത്തേക്ക് പോയി.....അവളുടെ പൊക് കണ്ട്..... ചിറ്റ.....
 
 "ഈ കുട്ടീടെ ഒരു കാര്യം......"
 
ന്ന് പറഞ് തന്റെ ജോലിയിലേക്ക് തിരിഞ്ഞു....
 
ഡെവിയെ ഇവിടെ നിൽക്കണ ദേഷ്യവും..... അവന്റെ നോട്ടവും.....എല്ലാം അവളുടെ മനസ്സിലേക്ക് വന്നതും....ദേഷ്യം കൊണ്ട് ചവിട്ടി തുള്ളി അവളുടെ റൂമിലേക്ക് കയറി ബെഡിൽ ഇരുന്നു.....
 
"കാലമാടൻ..... അയാടെ മുഖം ഇനി കാണില്ലന്നുറപ്പിച്ചതാ... അപ്പൊ ഇതാ ഇങ്ങോട്ട് എഴുന്നള്ളിയേക്കുണു....... ന്നെ ദ്രോഹിച്ചത് മതിയായില്ലേ കൃഷ്ണ....."
 
ന്ന് പറഞ്ഞുകൊണ്ട് തന്റെ ഇരുകാലുകളും കട്ടിലിലേക്കായിയി എടുത്തുവെച്ച് കാൽപാദം മറിഞ്ഞുകിടക്കുന്ന ദാവണി പതിയെ ഉയർത്തി കാലിൽ പിണഞ്ഞു കിടക്കുന്ന ചിലങ്കയിൽ കൈ വെച്ചതും.....
 
 വാതിൽ തുറയുന്ന ശബ്ദം കേട്ട് ചിലങ്ക അഴിക്കുന്നതിലേക്കായി ശ്രദ്ധയൂന്നി കൊണ്ട്.......
 
"വീണേ...... നിന്നെ ഒന്ന് മുന്നിൽ കിട്ടാൻ നിക്കുവായിരുന്നു.....എന്തിനാ അവരെ ഇങ്ങോട്ട് വിളിചോണ്ട് വന്നെ.......അമ്മയോട് എന്തൊക്കെയാ നീ വിളിച്ചു പറഞ്ഞെ.....
 
ഒരു കാര്യം പറയാ...... ഞാൻ അയാളുടെ വീട്ടിൽ ജോലിക്ക് നിൽക്കണില്ല...... ആ വീട്ടിലെ ജോലിയൊക്കെ ഞാൻ രാജിവെച്ചു.....കാലൻ ആണവൻ.....അങ്ങേരേം ഇങ്ങോട്ട് വലിച്ചു കൊണ്ടു വന്നേക്കുന്നു..... നിനക്ക് ഞാൻ വെച്ചിട്ടുണ്ട്......"
 
ന്നുപറഞ് ഇരു കാലിലെയും ചിലങ്ക അഴിച്ചെടുത്ത്.....കട്ടിലിൽ നിവർത്തി വെച്ച ചുവന്ന പട്ടിലേക്കായി വെച്ച് പൊതിഞ്ഞു കൊണ്ട് ഇരുകാലുകളും നിലത്തേക്ക് വെച്ച് എണീറ്റുനിന്ന്......
 
 "വീണ....."
 
ന്നുവിളിച്ചു തിരിഞ്ഞതും..... മുന്നിൽ നിൽക്കുന്ന ഡെവിയെ കണ്ട് പിറകിലേക്ക് വെച്ചു പോയി.....
 
 അപ്പോഴും തന്നെ നോക്കി കൊണ്ട് വാതിലും ചാരി താടിയും തടവി കൊണ്ട് നിൽക്കുന്നവനെ കണ്ട് ചെറു ഭയത്താൽ ഉമിനീരിറക്കി കൊണ്ട്.......
 
ന്റെ കൃഷ്ണ ഇങ്ങേരിതെപ്പോ ഇതിനകത്ത് കയറി കൂടി......വീണ ആണെന്ന് കരുത് എന്തൊക്കെയാ പറഞ്ഞെ..... ഇനി ആരെങ്കിലും കയറുന്നത് കണ്ടിരുന്നേൽ.....അല്ല.... ന്റെ കൃഷ്ണ ഇവനെന്തിനാ ഇങ്ങനെ നോക്കണെ......."
 
ന്ന് മനസ്സിൽ കരുതി ധൈര്യം സംഭരിച്ചു കൊണ്ട് നിന്നതും....ഡെവി.....
 
"സീ......."
 
"എന്തോന്ന് സീ.... താനൊന്ന് ഇറങ്ങി പോയെ.... അമ്മ ഇവിടെ നിക്കാൻ അനുവദിച്ചെന്ന് കരുതി ഇതിനുള്ളിലേക്ക് ഇടിച്ചു കയറാൻ അല്ല അനുവദിച്ചേക്കണേ......"
 
വേണ്ടി വന്നാൽ ഈ റൂമിലേക്കെന്നല്ല നിന്റെ ഹൃദയത്തിലൊട്ടീടിച്ചു കയറും ഡെവി.....
 
ന്ന് മനസ്സിൽ പറഞ്......
 
"ഞാൻ ഒരു കാര്യം പറയാനാ വന്നത് അത്‌ പറഞ്ഞിട്ടേ പോകുന്നുള്ളൂ..... മിണ്ടാതെ നിന്ന് പറയുന്നത് കേൾക്ക് നീ......."
 
ന്ന് പറഞ്ഞതിന് പുല്ല് വില കൽപ്പിച് ശിവ ഡോർ തുറക്കാൻ പോയതും..... അവളുടെ കയ്യിൽ പിടിച് ചുമരോട് ചേർത്ത് കൊണ്ട്.....
 
"എവിടെ പോകുവാടി നീ...... വെറുതെ ദേഷ്യം വരുത്തരുത്.... അത്‌ നിനക്ക് നല്ലതിനാവില്ല.... ഉറഞ്ഞു തുല്ലാതെ അടങ് പെണ്ണെ......."
 
ന്ന് ശബ്ദം കനപ്പിച്ചു പറഞ്ഞതും....
 
"ന്നെ വിടടോ...... ഞാൻ ഇപ്പൊ എന്താ തന്നെ ചെയ്തേ.... പിന്നെ പിന്നേം ഇങ്ങനെ ഉപദ്രവിക്കാൻ..... ഒന്ന് പോയി തരോ......"
 
ന്ന് ഉച്ചത്തിൽ പറഞ്ഞു കൊണ്ട് അവന്റെ കയ്യിലായി പിടിച്ചു കടിച്ചതും.....
 
വേദനയെടുത്ത ഡെവി അവളിൽ നിന്ന് കൈ മോചിപ്പിച്...കൈ ഉഴിഞ് രൂക്ഷമായി നോക്കി......
 
"കടിച്ചെടുത്തല്ലോടി അഹങ്കാരി......."
 
"ന്നെ തൊട്ടാൽ ഞാൻ ഇനി കടിക്കും..... തന്നോട് ഞാൻ പറഞ്ഞതാ ന്നെ തൊടാൻ നിക്കരുതെന്ന്..... ന്റെ റൂമെന്ന് ഇറങ്ങി പൊ......"
 
ന്ന് പറഞ്ഞു അവന്റെ നെജിൽ ഇരു കൈ വെച്ച് തള്ളവെ ആ കയ്യിലായി പിടിച്ചു കൊണ്ട്.....
 
"അപ്പൊ നിനക്ക് എന്നെ തൊടുന്നതിന് കുഴപ്പമില്ല.... ഹേ...."
 
ന്ന് പറഞ്ഞു പിരികം പൊക്കി നെജിൽ വെച്ച ശിവയുടെ കയ്യിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കിയതും..... അവൾ അവനെ രൂക്ഷമായി നോക്കി ആളിൽ നിന്ന് കൈ വലിച്ചെടുത്തു..... ഡോർ തുറക്കാൻ പോയതും ഡോറിൽ കൈ വെച്ച്.....
 
"ഞാൻ പറഞ്ഞു......ഞാൻ പറഞ് കഴിയാതെ നീ എവിടേം പോകില്ലന്ന്......വാശി കാണിക്കാതെ ഇങ്ങോട്ട് വാടി......"
 
ന്ന് പറഞ്ഞു അവളെ കയ്യിൽ പിടിച്ചു വാതിൽക്കൽ നിന്നും വലിച്ചതും അവനിൽ നിന്ന് കൈ കൂടഞറിയാൻ നോക്കവേ....
 
"ഇതൊരു നടയ്ക്ക് പോകുവെല കർത്താവെ......"
 
ന്ന് പറഞ്ഞു അവളുടെ കൈ പിടിച്ചു വലിച്ചു തന്നിലേക്ക് ചേർത്ത് നിർത്തി അരയിലൂടെ ചുറ്റി വരിഞ്ഞു ബെഡിലേക്കായി തള്ളി.....
 
"അവിടെ കിടക്ക് നീ.... നീയെന്ന വെളിച്ചപാടോ ഉറഞ്ഞു തുള്ളാൻ.... മര്യാദക്ക് ഞാൻ പറയുന്നത് കേൾക്കടി പുല്ലേ......."
 
ന്ന് പറഞ്ഞു ദേഷ്യപ്പെട്ടതും..... അവൾ പല്ല് കടിച് ബെഡിൽ നിന്ന് എണീക്കാൻ ഒരുങ്ങവെ.....
 
പൊടുന്നനെ അവളുടെ മുകളിലായി കിടന്ന് കൈ പിടിച്ചു പുറകിലേക്കായി തിരിച്ചു കൊണ്ട്......
 
"അടങ്ങി കിടക്കടി കോപ്പേ..... ഞാൻ പറയുന്നത് കേൾക്കുനതാണ് നിനക്ക് നല്ലത്..... അല്ലേൽ ന്നെ അറിയാലോ....."😡
 
ന്ന് പറഞ്ഞു അവളെ നോക്കിയതും......അവന്റെ പിടിയിൽ കൈ വേദനയെടുത്തതും.......അവൾ അവൻ മുന്നിൽ നിസഹായവസ്ഥയിൽ മുഖം തിരിച്.....
 
കൃഷ്ണ.... ന്നെ ഇങ്ങനെ ഇട്ട് ദ്രോഹിക്കാണതെന്തിനാ..... നിക്ക് ഇഷ്ടല്ല ന്റെ ദേഹത്ത് തൊടണതെന്ന് അറിയില്ലേ......
 
ന്നൊക്കെ മനസ്സിൽ പറഞ് അവന്റെ സാപീപ്യത്തിൽ ഉള്ളം തേങ്ങിയതും...... അതിന്റെ പ്രതിഫലനമെന്നോണം കണ്ണുകൾ നിറഞ് വന്നു.... അത്‌ വരെ അവളുടെ മുഖത്തേക്ക് നോക്കിയ ഡെവി.... പതിയെ...
 
"ശിവ......."
 
ന്ന് വിളിച്ചതും അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി...... ആവേള ശിവയുടെ കണ്ണുകൾ ആ ചെമ്പൻ മിഴികളിലായുടക്കി.... അവളുടെ കണ്ണുകളിലേക്ക് നോക്കിയ ഡെവിക്ക് ശിവയുടെ കണ്ണുകൾ നിറഞ്ഞു പരിഭവം പറയുന്നത് പോലെ തോന്നിവെ ആ കണ്ണുകളിക്കേയായി ലയിച്ചു പതിയെ ആർദ്രമായി....
 
"ശിവ......"
 
ന്ന് ഒന്നൂടെ വിളിച്ചപ്പഴേക്കും..... അവളുടെ കണ്ണുനീർ ഇരുകവിളിലേക്കായി പാത തീർത്തിരുന്നു.....
 
അത്‌ കാണെ ഡെവിയുടെ ഉള്ളം വേദനിച്ചതും....... അവൻ പോലുമറിയാതെ അവന്റെ അധരം കണ്ണുനീർ പതയെ തടസം തീർത്തു കൊണ്ട് അവളുടെ കവിളിലായി പതിഞ്ഞിരുന്നു......
 
ഒരു നിമിഷം അവന്റെ ചുംബനത്തിൽ കണ്ണുകൾ ഇറുകെ അടച്ച ശിവയുടെ കാതിലായി പതിയെ....
 
"അയാം സോറി ശിവ......."
 
ന്ന് മന്ത്രിച്ചതും.... നെട്ടി പിടഞ്ഞ ശിവയ്ക്ക് എന്താണ് സംഭവിച്ചതെന്ന ബോധം വന്നതും...... അവളുടെ ഒരു കയ്യാൽ അവനെ തള്ളി മാറ്റി എണീറ്റിരുന്നു ഉയർന്ന വന്ന നെഞ്ചിഡിപ്പിലായി കൈ ചേർത്ത് വെച്ച് കിതച്ചു കൊണ്ടിരുന്നു......
 
 
അവളുടെ തള്ളലിൽ മറുഭാഗത്തേക്ക് വീണു ഡെവി അവിടെ കിടന്നു കൊണ്ട് തന്നെ അവളിലേക്ക് മിഴികൾ പായിച്ചു......
 
 അപ്പോഴും നെഞ്ചിടിപ്പേററി കൊണ്ടിരുന്ന ശിവ...
 
 കൃഷ്ണ എന്താണ് ഇയാൾ ഇപ്പൊ ചെയ്തത്....
 
ന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവന്റെ അധരം പതിഞ്ഞ കവിളിൽ കൈ ചേർത്തു വെച്ചു.....
 
 മൈൻഡിലേക്ക് പിന്നെയും അവന്റെ അധരത്തിന്റെ തണുപ്പ് കടന്നുവന്നതും.... ബെഡിൽ നിന്നും ചാടി എണീറ്റ് കൊണ്ട് ഒന്ന് തിരിഞ്ഞു പോലും നോക്കാൻ കതക് തുറന്നു പുറത്തോട്ട്റങ്ങിയോടി.....
 
 ആരെയും ശ്രദ്ധിക്കാതെ അകത്തൂടെ  ഓടിക്കൊണ്ട് അടുക്കള വഴി പുറത്തിറങ്ങി.....
 
 അത് കണ്ട ചിറ്റ അവളെ വിളിച്ചെങ്കിലും അതൊന്നും അവളുടെ കാതുകളിൽ കേൾക്കതെ അവിടെനിന്നും ഇറങ്ങി ഇരു ഭാഗത്ത് നിരന്നുനിൽക്കുന്ന ജാതി മരങ്ങൾക്കിടയിലൂടെ ഓടി കുളപ്പുര വാതിൽ തുറന്ന് അകത്തേക്ക് കയറി പടവുകൾ ഓടിയിറങ്ങി താഴെയുള്ള പടടവിലേക്കായി ഇരുന്നു..... കാൽ മുട്ടിലേക്കായി മുഖം പൂഴ്ത്തി.....
 
 കൃഷ്ണ എന്താണ് എനിക്ക് സംഭവിച്ചത്...... അവനെ തട്ടി മാറ്റേണ്ട സമയവും അവന്റെ അധരം പതിഞ്ഞപ്പോൾ കണ്ണുകൾ ഇറുക്കിയടച്ച് എന്തുകൊണ്ട് അവനെ തടയാൻ എന്റെ കൈകൾ ഉയർന്നില്ല..... നിക്കൊന്നും മനസിലാവണില്ല കൃഷ്ണ.....
 
ന്നൊക്കെ ആലോചിച് ഉത്തരം കിട്ടാതെ ഉള്ളം തേങ്ങി ആ കുളപ്പടവിലായിരുന്നു....
 
 
 എന്നാൽ ശിവയുടെ റൂമിലെ കട്ടിലിൽ കിടന്ന ഡെവി അവൾ ഓടിപ്പോയ ദിശയിലേക്ക് നോക്കിക്കൊണ്ട് മനസ്സിൽ......
 
"അവൾക്ക് അവളുടെ ദേഹത്തെ തൊടുന്നത് ഇഷ്ടമല്ലന്നറിഞ്ഞിട്ടും ഒരു വേള ആ കണ്ണുനീർ മനസ്സിനെ പിടിച്ചു കുലുക്കിയതുകൊണ്ടാണ് കർത്താവേ എനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നത്.......
 
 ഇനി ആ ഓടിപ്പോയ സൾഫ്യൂരിക് ആസിഡ് ഇതിനുപകരം എന്തു കോനിഷ്ട്ടും കൊണ്ടാണ് കയറി വരുന്നതന്ന് ആർക്കറിയാം....."
 
ന്ന് ആത്മിച്ചു കൊണ്ട് ബെഡ്ഡിൽ നിന്നായി എണീക്കവെ അവിടെ ഓരോരുത്തരായി പട്ടിൽ പൊതിഞ്ഞ ചിലങ്ക കണ്ടുകൊണ്ട് പതിയെ അതിലായി തഴുകി
 
"സോറി അറിയാതെയാണെങ്കിലും അവളുടെ ജീവനെ ഞാൻ അപമാനിച്ചു പോയതിന്.... അറിയില്ലായിരുന്നു ഇത് അവൾക്ക് അവളുടെ അമ്മ തന്നെയായിരുന്നന്ന്.....  അറിയില്ല നിങ്ങളുടെ മോളെന്നോട് ക്ഷമിക്കുമോന്ന്..... പക്ഷെ എനിക്ക് വേണം അവളെ..... വേദനിപ്പിക്കില്ലന്നുള്ള ക്ളീഷേ ഡയലോഗ് ഒന്നുo പറയില്ല.... അവടെ കയ്യിലിരുപ്പ് കൊണ്ട് ഇടക്ക് ഒന്ന് പൊട്ടിക്കാൻ സാധ്യതയുണ്ട്..... അമ്മടെ മോളെ ഞാനങ്ങു കൊണ്ട് പോകുവാ എന്റെ പെണ്ണായി.... അതിന് ഈ അമ്മ എന്റെ കൂടെ വേണം......"
 
ന്ന് പറഞ്ഞു ആ ചിലങ്ക കയ്യിലായ്ടുത്ത് കതക് കടന്ന് പുറത്തോട്ടിറങ്ങിയതും...... എളിയിൽ കൈ വെച്ച് എബിയുണ്ട് ഇളിച്ചോണ്ട് പിരികം പൊക്കി നോക്കി നിക്കുന്നു....
 
പെട്ടന്ന് ഡെവി അവനെ കണ്ട് ഒന്ന് പരുങ്ങിയെങ്കിലും അതെല്ലാം പാടെ മറച്ചു ഗൗരവം മുഖത്തു വരുത്തി.....
 
"എന്നതാടാ കോപ്പേ ഇളിക്കുന്നെ......."
 
ന്ന് ചോദിച്ചതും...... അവൻ തോൾ ചെരിച്ചു ഡെവിയുടെ അടുത്തേക്ക് ആടിയാടി വന്നൊണ്ട്....
 
"അല്ല എന്നതായിരുന്നു ഇന്തുചൂടൻ അകത്തു പണി......."
 
ന്ന് ചോദിച്ചു ഒന്ന് ചുറ്റും നോക്കി പെട്ടന്ന് നിവർന്നു നിന്ന്...
 
"പറയടാ അലവലാതി നിനക്ക് എന്നതായിരുന്ന അകത്ത് പണി..... കർത്താവേ നീ അന്യ നാട്ടിൽ വന്നു പേരുദോഷം ഉണ്ടാക്കുവോ......ആ പെണ്ണ് ഞ്യാൻ ഉസൈമ്പോൾട്ടിന്റെ പെങ്ങൾ ഹേ... എന്ന കണക്കിൻ ഇവിടെ നിന്നിറങ്ങി ഓടുന്നത് കണ്ടല്ലോ..... നീ വല്ല കന്നം തിരിവും കാണിച്ചോടാ തെണ്ടി......."
 
ന്ന് പറഞ്ഞു ഡെവിയെ അടിമുടി നോക്കിയതും... ഡെവി അവനെ ഒന്ന് ഇരുത്തി നോക്കിയിട്ട്......
 
"ഞാൻ എന്റെ പെണിനെ എന്ന ചെയ്താലും തനിക്കെന്നാടോ....."
 
ന്ന് പറഞ്ഞ് മുന്നോട്ട് പോയതും എബി....
 
"എനിക്കെന്ന നീയെന്ന ചെയ്‌താൽ....."
 
ന്ന് ഓരോഴുകൻ മട്ടിൽ പറഞ്ഞു പുച്ഛിച്ചു തിരിഞ്ഞപ്പോഴാണ് അവൻ എന്താണ് പറഞ്ഞതെന്ന് എബിക്ക് കത്തിയത്..... അപ്പൊ തന്നെ ഞെട്ടി ഡെവിയിലേക്ക് തിരിഞ്ഞു കൊണ്ട്....
 
"നീ....നീ.....എന്നതാ പറഞ്ഞെ....നീ... നിന്റെ......"
 
ന്ന് പറഞ്ഞു ഡെവിയെ നോക്കിയപ്പോൾ അവൻ ആ ഇടനായിലെ ഒരു റൂമിലേക്ക് കയറി പോയതും..... അവന്റെ പുറകെ ചാടി തുള്ളി പോയി അകത്തേക്ക് കയറി വാതിലടച്ചു തിരിഞ്ഞപ്പോഴതാ ഡെവി  കട്ടിലിൽ കിടന്നോണ്ട് ഫോണിൽ തോണ്ടുന്നു...
 
ഇത് കണ്ട എബി.... അടുത്തേക്ക് അരിചരിച്ചു ചെന്ന് ഡെവിയെ ഒന്ന് തോണ്ടി കൊണ്ട്....
 
"ഡെവിയെ......."
 
ന്ന് വിളിച്ചെങ്കിലും എവിടെ നമ്മുടെ ഡെവി അവനെ  മൈൻഡ് ചെയ്തതു പോലുമില്ല...
 
"ഡെവിയെ.... എടാ......"
 
ന്ന് വിളിച്ചെങ്കിലും അവന്റെ ഭാഗത്ത്‌ നീന്നും വീണ്ടും പ്രതികരണം ഒന്നുമില്ലാതെ വന്നതും..... പെട്ടെന്ന് അവന്റെ കയ്യിലെ ഫോൺ മേടിച്ചു....
 
അതോടെ ഡെവിയുടെ  രൂക്ഷമായ നോട്ടത്തിൽ എബി ഒന്ന് പരുങ്ങി......
 
"നീ നേരത്തെ എന്നതാടാ പറഞ്ഞെ അത്‌ പറഞ്ഞിട്ട് ഫോൺ തരാം..... പറയ്‌ ട..... പറയ്‌......വേറെ ഒന്നും കൊണ്ടല്ല കേൾക്കാനുള്ള തൊര കൊണ്ട....."😁
 
"എന്ന പറയേണ്ടതട പുല്ലേ...... ആ ചാടി തുള്ളി പോയ സെൽഫിയൂറിക് ആസിഡ്നെ എനിക്ക് ഇഷ്ടമാണെന്നോ അതൊ അവളെന്റെ ജീവൻ ആണെന്നോ......."
 
ന്നൊക്കെ ഉച്ചത്തിൽ ചോദിച്ചതും...... എബി കിളി പോയ കണക്കിരുന്നു.....
 
"ആണോ....."🙄
 
ന്ന് ചോദിച്ചതും ഡെവി ദേഷ്യത്തിൽ...
 
"അല്ല......"
 
ന്ന് പറഞ്ഞു മുഷ്ടി ചുരുട്ടിയതും..... എബി ഒന്നും മനസിലാക്കതെ....
 
"അല്ലെ....... "🙄
 
ന്ന് ചദിച്ചതും.....ഡെവി പെട്ടന്ന് അവനിലേക് തിരിഞ്ഞു കൊണ്ട്.....
 
"അവളെന്ന് പറഞ്ഞ അതുമാത്രം അല്ല എനിക്ക്........ ഇപ്പൊ.... അവൾ ഉണ്ടല്ലോ അതന്നെ ഒരു പ്രാന്തനകുവാ പുല്ലേ....... അവളെന്ന് പറഞ്ഞാൽ എനിക്ക് ഇപ്പൊ പ്രാന്തടോ......."
 
ന്ന് പറഞ്ഞു മുഷ്ടി ചുരുട്ടി ചുമരിൽ ഇടിച്ചതും.....
 
അരവിടെ അങ്ങനെ ഒരു ഹോയ് വിട്ടതെന്നകണക്കിന് എബി ഡെവിയെ നോക്കി നിന്നതും...... അവൻ പെട്ടന്ന് തിരിഞ്ഞു എബിയുടെ അടുത്തേക്ക് ചെന്ന്....
 
"അവൾ ആ കൊപ്പത്തി എപ്പഴൊ ന്റെ നെഞ്ചിൽ കയറി കൂടി...... നിന്റെ ആ വീഡിയോ അതാടോ എനിക്ക് എന്റെ ഫീലിംഗ്സ് മനസിലാക്കി തന്നത്....... ഇപ്പൊ പെണ്ണിന് എന്നെ കാണുന്നതേ കലിയ..... അതിനെ എങ്ങനെ മെരുക്കാനാ ഞാൻ..... ഒരുനടക്കും അടുക്കുന്നിലേൽ അമ്മച്ചിയാണേ അവളേം പൊക്കി കൊണ്ട് പോകും ഞാൻ...... അവളുടെ ആ ആറ്റിട്യൂട് ന്നെ പ്രാന്ത് പിടിപ്പിക്കുന്നുണ്ട്..... അവൾക്കെന്ന എന്നെ പ്രേമിച്ചാൽ.... ഹേ... ഞാൻ കൊല്ലില്ലേ....."
 
ന്ന് പറഞ്ഞു ബെഡിലേക്ക് ഇരുന്നതും എബി....
 
"ഇല്ല കുട്ടിക്കൊന്നൂല്ല...... നീ ഒത്തിരി വളർന്ന്  പോയി ഡെവിയെ...... അനക് ഇങ്ങനെ ഒക്കെ പറയാൻ അറിയോ......."😁
 
ന്ന് പറഞ്ഞു ഇളിച്ചോണ്ട് തുള്ളിച്ചാടി....
 
"ഹയ്യമ്മ ഹയ്യമ്മ.....അങ്ങനെ ഡേവിഡന്ന വൻ മരം വീണു..... മൂക്കും കുത്തി വീണു..... ഇനി എന്റെ.......
 
അളിയാ..... ശ്യേ.... മച്ചാ..... അപ്പൊ നിന്റെ റൂട്ട് ക്ലിയർ ആയ സ്ഥിതിക്ക് ന്റെ റൂട്ട് ഒന്ന് ക്ലിയർ ആക്കി ആ വീണ lയൊന്ന് മീട്ടാനുള്ള അവസരം ഉണ്ടാക്കിതരില്ലേ......."
 
ന്ന് ഇളിച്ചോണ്ട് അവന്റ ഷർട്ടിൽ ചുരുട്ടി കൊണ്ട് ഒരു മാതിരി നാണം കുണു ചോതിച്ചതും...... അവന്റെ കൈ തട്ടി മാറ്റി....
 
" ഇവനെ...... ആദ്യം ആ കോപ്പിനെ ഒന്ന് സെറ്റ് ആകട്ടെ..... എനിക്ക് പ്രാണ വേദന അപ്പഴാ അവൻറെ വീണ മീട്ടൽ...... "
 
ന്ന് പറഞ്ഞതും...... അങ്ങോട്ട് വന്ന അല്ലു അവരോട് ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞു പോയി....
 
പിന്നീട് എല്ലാവരും ഒരുമിച്ച് ആഹാര കഴിചു......കഴിക്കുന്ന സമയം പോലും ശിവ ഡെവിയെ നോക്കിയില്ല.....പക്ഷെ അപ്പോഴും ഇടക്കിടക്ക് അവന്റെ കണ്ണുകൾ ശിവയിൽ ഓടി നടന്നു......
 
ന്റെ കർത്താവേ.....ഞാൻ അവളിൽ അഡിക്ട് ആയി പോയെന്ന് തോനുന്നു..... കണ്ണെടുക്കാൻ തൊന്നുന്നില്ല ആ കുട്ടി പിശാശിൽ നിന്ന്....... ഇങ്ങനെ നോക്കി ഇരുന്നാൽ ഇത്രയും പേരുണ്ടെന്ന് ഞാൻ നോക്കുവേല..... ദേഷ്യത്താൽ വീർത്തു നിക്കുന്ന ആ കവിൾ അങ്ങ് കടിച് പറിക്കും...... ഹോ......
 
ന്ന് മനസ്സിൽ പറഞ്ഞു അവളിൽ നിന്ന് മുഖം തിരിച്ചു......എല്ലാവരും ആഹാരo ആസ്വദിച്ചു കഴിച്ചു അവരവരുടെ റൂമിലേക്ക്‌ പോയി.....
 
അല്ലു വീണയുടെ കൂടെ ആയിരുന്നു......
 
രാഘു ചേട്ടൻ എന്തോ ആവശ്യത്തിന് പുറത് പോയിരുന്നു..... ശിവ വന്നെന്ന് അറിഞ്ഞത്‌ കൊണ്ട് പോയ ജോലി പെട്ടന്ന് തീർത്തു വരാമെന്നു പറഞ്ഞു ഇന്ന് ഇങ്ങോട്ട് വന്നില്ല..... ഇനി ആരുടെ പറമ്പേന്നാണ് മോഷണംന്ന് ദൈവത്തിന് അറിയാം....
 
ന്ന് ആലോചിച് മനസ്സിൽ ശിവ ഡെവിയെo പ്രാകി കൊന്ന് ഉറക്കിലേക്ക് വീണു.....
 
 
പുലർച്ചയുള്ള കിളികളുടെ ശബ്ദം കേട്ട് ഡെവി ഉറക്കിൽ  നിന്നുണർന്നത്..... എബി ആണേൽ വായും തുറന്ന് വെട്ടിയിട്ട വാഴ കണക്കെ കൂർക്കം വലിക്കുന്നുണ്ട്.....
 
വാഷ് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി ട്രാക്ക് പാന്റും ടി ഷർട്ടും ഇട്ടു..... ബാംഗ്ലൂർ പോയപ്പോ കൊണ്ട് പോയ ബാഗ് വണ്ടിയിൽ നിന്നെടുക്കാത്തത് കൊണ്ട് ഡ്രസ്സ്‌ മാറിയുടുക്കാൻ പറ്റി....
 
അവൻ ഒന്ന് മൂരി നിവർന്നു റൂമിന് വെളിയിൽ ഇറങ്ങി...... മുൻവാതിൽ കടന്ന് ഇറയത്തേക്കിറങ്ങിയതും.......മുന്നിലെ കാഴ്ചയിൽ ഡെവിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.........
 
തുടരും.....
 
നെക്സ്റ്റ് ഇന്ന് വേണോ അഭിപ്രായം നീളത്തിൽ പോന്നോട്ടെ...... വായിച്ചു പോകുന്നവര്ക്ക് ഒന്ന് അഭിപ്രായം പറഞ്ഞൂടെ.... Pls....... ❤️❤️
💘ആമി💘
 

❤️പ്രണയശ്രാവണാസുരം❤️ Part-26

❤️പ്രണയശ്രാവണാസുരം❤️ Part-26

4.6
6755

❤️പ്രണയശ്രാവണാസുരം❤️   Part-26   അമീന 📝   🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋     അവൻ ഒന്ന് മൂരി നിവർന്നു റൂമിന് വെളിയിൽ ഇറങ്ങി...... മുൻവാതിൽ കടന്ന് ഇറയത്തേക്കിറങ്ങിയതും.......മുന്നിലെ കാഴ്ചയിൽ ഡെവിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.........   ശിവയത വീടിന് മുന്നിലായുള്ള വഴിയിലായി ഏതോ ഒരുത്തനോട് സംസാരിചോണ്ട് നിക്കുന്നു......ചിരിച്ചു സംസാരിക്കുന്ന അവളുടെ കൈ അവൾക്കടുത്തായി ബുള്ളറ്റിലിരിക്കുന്ന ചെക്കന്റെ കൈകളുക്കുള്ളിലായി പൊതിഞ്ഞു പിടിച്ചിരിക്കുന്നു.....   അത്‌ കണ്ട ഡെവിയുടെ ഉള്ളാകെ ദേഷ്യം ഉയർന്നു വന്നതും..... ഒരുവിധത്തിൽ കണ്ണടച്ച് ദേഷ്യം തന്റെ നിയന്ത്രി