✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ
Part 33
(ഫൈസി)
"ടാ...എണീക്കെടാ... എണീക്കാൻ.."
"എന്താ മ്മ കുറച്ചൂടെ കിടക്കട്ടെ.."ആത്തി.
രാവിലെ തന്നെ ഉമ്മാന്റെ വിളി കേട്ടാണ് ഉണർന്നത്.നേരം വൈകി കിടന്നത് കൊണ്ട് തന്നെ എണീക്കാൻ തോന്നിയില്ല.ആത്തിയേം കെട്ടിപ്പിടിച്ച് പിന്നേം കിടന്നു.സുഖനിദ്ര 🙃. പെട്ടെന്ന് എവിടെന്നൊ വെള്ളം വന്ന് മേലേക്ക് വീണതും ഒന്നാകെ നനഞ്ഞു.
"ഉമ്മാാ... വെള്ളപ്പൊക്കം"ആത്തി.
ഞെട്ടി എണീറ്റ് കൊണ്ട് ആത്തി പറഞ്ഞതും ഞാൻ അവന്റെ തലക്കൊന്ന് തട്ടി.
"വേഗം എണീറ്റ് ഫ്രഷാവാൻ കയറിക്കൊ... അല്ലെങ്കിൽ ഇവടെ വെള്ളപ്പൊക്കം അല്ല ഭൂകമ്പം ഉണ്ടാവും"
എന്നും പറഞ്ഞ് ഞാൻ ഫ്രഷാവാൻ കയറിയതും ആത്തി അപ്പോഴേക്കും ഉമ്മാന്റെ കണ്ണ് വെട്ടിച്ച് അവന്റെ റൂമിലേക്ക് ഓടിയിരുന്നു.
"ആത്തി... ഫൈസി..."ഉമ്മ.
"എന്താ മ്മ... ഞാൻ കുളിക്കാണ്.."
"ഞാനും കുളിക്കാണ്..."ആത്തി.
താഴെ നിന്ന് ഉമ്മ വിളിച്ചതിന് ഞാൻ മറുപടി കൊടുത്ത പിന്നാലെ അവനും മറുപടി പറഞ്ഞു.
"പാതിരാത്രി മനുഷ്യന്റെ ഉറക്കം കെടുത്തി വീടൊന്നാകെ തലകീഴായി മറിച്ചിട്ട് രണ്ടിനും എന്തായിരുന്നു പരിപാടി"ഉപ്പ.
കുളി കഴിഞ്ഞ് ചായകുടിക്കാൻ ഇരുന്നപ്പൊ ഉപ്പാന്റെ വക ചോദ്യം വന്നതും ഞാൻ തലപൊക്കി ആത്തിനെ നോക്കി അവനും എന്നെ തന്നെ നോക്കി ഇരിക്കാണ്.
"കണ്ണും കണ്ണും നോക്കി ഇരിക്കാതെ കാര്യം പറയെടാ"
എന്നും പറഞ്ഞ് ഉമ്മ കൈ തട്ടിയതും ഞങ്ങൾ രണ്ടും ഒരു പോലെ 'ചുമ്മാ' ന്ന് പറഞ്ഞ് ഇളിച്ച് കൊടുത്തു.അതിന് ബദിലായി ഉമ്മ ഞങ്ങളെ ഒന്നിരുത്തി നോക്കി പോയി.പെട്ടെന്ന് ഫോൺ റിംഗ് ചെയ്തതും സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ ആയി.
*DGP Imran khasim*
വേറെ വഴിയില്ലാതെ അവിടെ നിന്നും കുറച്ച് മാറി നിന്ന് കോൾ അറ്റൻഡ് ചെയ്തതും അപ്പുറത്ത് നിന്നും ഗൗരവം ആയിരുന്നു.
"എന്താ ഫൈസി ഇത്.."
"അത് സാർ..."
"I have no more excuses..താൻ അന്വേഷിച്ച ഒരു കേസും ഇന്നേ വരെ തെളിയാതിരുന്നിട്ടില്ല...ആ ഒരു കാര്യം കൊണ്ടാണ് ഈ കേസ് തന്നെ ഏൽപിച്ചത്.. പക്ഷെ താൻ..."
"Sir I know,,, ഞാൻ ഈ കേസെല്ലാം അന്വേഷിച്ചു.എല്ലാത്തിലു ഒരു പോലെ ഷിബിൻ ഇൻക്ലുട് ആണ്.അത് കൊണ്ട് തന്നെ അവനെ ബേസ് ചെയ്ത് കേസ് മുന്നോട്ടു കൊണ്ടു പോയി.കിട്ടിയ തെളിവുകൾ വെച്ച് നോക്കുമ്പോൾ അവനാണ് ഇതിനെല്ലാം പിന്നിൽ"
"പിന്നെന്തിനാ വൈകിപ്പിക്കുന്നെ... Arrest him"
"Sir he is no more"
""What""
ഞാൻ പറഞ്ഞ് കഴിഞ്ഞതും അപ്പുറത്ത് നിന്നും കേട്ടത് ഒരു അലർച്ച ആയിരുന്നു.
"Yes sir,,, ഒരു 1 month ആയിക്കാണും"
"എന്നിട്ടെന്ത് കൊണ്ട് റിപ്പോർട്ട് ചെയ്തില്ല"
"അത് സാർ... അവന്റെ കൂടെ ഉള്ളവരെ അന്വേഷിക്കുകയായിരുന്നു.ഇതെല്ലാം ചെയ്യുമ്പോൾ അവന്റെ കൂടെ വേറെ കുറച്ച് പേരും ഉണ്ടായിരുന്നു"
"എന്നിട്ട് അവരെ കിട്ടിയൊ"
"Sorry sir... ഷിബിന്റെ കൊലപാതകത്തിന് ശേഷം അവർ മൂന്ന് പേരും കൊല്ലപ്പെട്ടു. At last..2 weeks മുമ്പായിരുന്നു മൂന്നാമത്തെ ആൾ കൊല്ലപ്പെട്ടത്"
"ഷിറ്റ്"
ഞാൻ പറഞ്ഞ് നിർത്തിയ ഉടൻ അയാൾ കലിപ്പോടെ ഇതും പറഞ്ഞ് ഫോൺ ഒരൊറ്റ ഏറായിരുന്നു.അത് കേട്ടപ്പൊ തന്നെ കലിപ്പ് ഹൈ വോൾട്ടിലാണെന്ന് മനസ്സിലായതും ഞാൻ വേഗം ഫോൺ വെച്ചു.തിരിച്ച് ഹാളിലേക്ക് വന്നപ്പോൾ ഉപ്പയും ഉമ്മയും ഉണ്ട് ഒരു പോലെ എന്നെ തന്നെ നോക്കുന്നു.അത് കണ്ട് എന്താന്നുള്ള മട്ടിൽ ഞാൻ പുരികം പൊന്തിച്ചതും ഉമ്മ എന്നെ ഒന്ന് തുറിച്ച് നോക്കി.
✨✨✨✨
(Zaara)
രാത്രിയിൽ എത്ര കിടന്നിട്ടും ഉറക്കം വന്നില്ല.അത് കൊണ്ട് രാവിലെ എണീറ്റപ്പൊ ഉറക്ക ക്ഷീണം നന്നായിട്ട് ഉണ്ടായിരുന്നു.
"എന്താടി രാത്രി ഉറങ്ങീലെ...."
കണ്ണും തിരുമ്മി കോട്ടുവാ ഇട്ട് ഇറങ്ങി വരുന്ന എന്നെ കണ്ട് കാക്കു ചോദിച്ചതും ഞാനൊന്ന് കണ്ണ് ചിമ്മി കാണിച്ചു.അത് കണ്ട് ഒരു പകപ്പോടെ കാക്കു എന്നെ നോക്കിയതും ഞാൻ എന്താന്നുള്ള രീതിയിൽ പുരികം പൊക്കി.പക്ഷെ ചെക്കൻ ഈ ലോകത്തൊന്നും അല്ലെന്ന് മനസ്സിലായപ്പൊ എന്തേലും ആവട്ടെ എന്ന മട്ടിൽ ഞാൻ നേരെ കിച്ചണിലേക്ക് നടന്നു.
"ഉമ്മാ... ഒരു കോഫി"
എന്ന് വിളിച്ചു പറഞ്ഞ് അടുക്കളയിലേക്ക് കയറിയപാടെ ഉമ്മ ഒരു കപ്പ് കോഫി എടുത്ത് എന്റെ നേരെ തിരിഞ്ഞു.ഉമ്മാക്കൊന്ന് ചിരിച്ച് കൊടുത്ത് കപ്പ് വാങ്ങാൻ നിന്നതും പെട്ടെന്ന് ഉമ്മാന്റെ കയ്യിൽ നിന്നും അത് താഴെ വീണു പൊട്ടി.അത് കണ്ട് ഒന്ന് ഞെട്ടി ഉമ്മാനെ നോക്കിയതും ഒരു അന്താളിപ്പോടെ എന്നെ തന്നെ നോക്കുന്നത് കണ്ട് ഞാനൊന്ന് പുരികം ചുളിച്ചു.
അറിയാതെ പറ്റിയതാവും എന്ന് കരുതി അവിടെ ക്ലീനാക്കി ഒരു കപ്പ് കോഫിയും എടുത്ത് സോഫയിലിരുന്ന് ഫയല് നോക്കുന്ന ഉപ്പാന്റെ ഓപ്പോസിറ്റ് പോയിരുന്നു.എന്നെ കണ്ട് ഉപ്പ ഒന്ന് നോക്കി ചിരിച്ച് വീണ്ടും ഫയലിലേക്ക് നോക്കാൻ തുടങ്ങി.പെട്ടെന്ന് ഞെട്ടി കൊണ്ട് തലയുയർത്തി എന്നെ തന്നെ നോക്കിയതും ഉപ്പാന്റെ ഞെട്ടൽ കണ്ട് കുടിച്ചോണ്ടിരുന്ന കോഫി തരിപ്പിൽ പോയി ഞാൻ ചുമക്കാൻ തുടങ്ങി.
അത് കേട്ട് സ്വബോധത്തിലേക്ക് വന്ന പോലെ ഉമ്മയും കാക്കുവും എന്റടുത്തേക്ക് വന്നു.ഉമ്മ വന്ന് തലയിൽ തട്ടാൻ തുടങ്ങി.കുറച്ച് ശരിയായതും ഞാൻ ഉമ്മാന്റെ കൈ തടഞ്ഞ് മതിയെന്ന് പറഞ്ഞു.മൂന്നാളേം ഒന്ന് നോക്കിയതും അപ്പോഴും എന്നെ തന്നെ വിടാതെ നോക്കുന്നത് കണ്ട് സംശയം തോന്നി.
"ഇങ്ങളൊക്കെ എന്നെ ആദ്യമായി കാണാണോ...ഒരു മാതിരി പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കുന്നു...ഇങ്ങനെ അന്തം പോയ പോലെ ഇരിക്കാൻ മാത്രം എന്താ ഇവിടെ ഉണ്ടായേ..."
"അത്... പിന്നെ"
എന്റെ ചോദ്യം കേട്ട് ഉപ്പ പറയാൻ നിന്നതും കാക്കു ഇടയിൽ കയറി ചോദിച്ചു.
"നിന്റെ കണ്ണെന്താ ഇങ്ങനെ"
"എങ്ങനെ"
എന്ന് ചോദിച്ച് നിർത്തിയതും പെട്ടെന്ന് ഇന്നലെ രാത്രി ഫൈസി കണ്ണിൽ നിന്നും ലെൻസ് എടുത്ത് മാറ്റിയത് ഓർമ വന്നു.അപ്പോൾ തന്നെ ഞാൻ കണ്ണിറുക്കി അടച്ച് തുറന്ന് അവർക്കൊന്ന് ഇളിച്ച് കൊടുത്തു.
"പറ zaara....എന്തായിത്" ഉപ്പാന്റെ ശബ്ദം ഉയർന്നിരുന്നു.
"ഞാൻ ജനിച്ചപ്പോൾ തൊട്ടേ എന്റെ കണ്ണ് ഇങ്ങനെയാ... ഇത്രയും ദിവസം ഞാൻ ലെൻസ് വെച്ചാ നടന്നെ"
"ഞങ്ങളെ പറ്റിച്ച് ഇനിയും മതിയായില്ലെടി നിനക്ക്"
വേദന കലർന്ന കാക്കൂന്റെ ശബ്ദം കേട്ടതും എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ ആയിരുന്നു.
"പറ മോളേ... എന്തിനായിരുന്നു ഞങ്ങളെ മുന്നിലും ഈ നാടകം... സ്വന്തം ആയിട്ടല്ലെ ഞങ്ങൾ നിന്നെ കണ്ടിട്ടൊള്ളു.നീ ആരാണെന്ന് ഞങ്ങളോട് പറഞ്ഞാൽ എന്തായിരുന്നു പ്രശ്നം"ഉമ്മ.
"കൂടാതെ സ്വന്തം കണ്ണ് മറച്ച് ലെൻസ് വെച്ച് ഞങ്ങളെ വീണ്ടും പറ്റിക്കായിരുന്നില്ലെ... എന്തിനായിരുന്നു ഇതെല്ലാം..പറ... എന്തിനായിരുന്നെന്ന്"കാക്കു.
""എനിക്ക് ജീവിക്കണം ആയിരുന്നു.കുറച്ച് കാലം എങ്കിലും...മരണം മുന്നിൽ കാണാതെ...അതിന് വേണ്ടി... അതിന് വേണ്ടി മാത്രമാണ് ഞാൻ എന്റെ കണ്ണ് പോലും മറച്ച് ലെൻസ് വെച്ച് നടന്നത്.നിങ്ങൾക്ക് എന്നെ കുറിച്ച് ഒന്നും അറിയില്ല...ഇപ്പൊ ഈ നിമിഷം വേണേലും ഞാൻ മരിച്ചേക്കാം... കാരണം എനിക്ക് ചുറ്റും കൊല്ലാൻ തക്കം നോക നിൽക്കുന്ന ശത്രുക്കളാണ്""
കണ്ണീരോടെയുള്ള ഉമ്മാന്റെ സംസാരവും വേദന കലർന്ന കാക്കൂന്റെ ചോദ്യവും കേട്ട് ഞാൻ പറഞ്ഞതും അവരെല്ലാം ഞെട്ടി കൊണ്ട് എന്നെ നോക്കി.അതൊന്നും കാര്യമാക്കാതെ ഞാൻ അവിടെ നിന്നും നേരെ മുറിയിലേക്ക് പോന്നു.
കുറച്ച് നേരത്തിന് ആരും തന്നെ എന്റടുത്തേക്ക് വന്നില്ല.കുറച്ച് നേരം തനിച്ചിരുന്നോട്ടെ എന്ന് കരുതിയിട്ടാവാം വിളിക്കാത്തത്.ഞാൻ റൂമിൽ നിന്നും എഴുന്നേറ്റ് ബാൽക്കണിയിൽ പോയി ഇരുന്നു.കഴിഞ്ഞെതെല്ലാം ഒരു മിന്നായം പോലെ കൺമുന്നിൽ തെളിഞ്ഞതും കണ്ണ് വീണ്ടും നിറയാൻ തുടങ്ങി.അതെല്ലാം ആലോചിച്ച് സങ്കടം വരുന്ന സമയത്ത് എനിക്ക് താങ്ങായി കാക്കൂന്റെ തലോടൽ എന്നും കൂടെ ഉണ്ടായിരുന്നു.എന്റെ ജീവിതത്തിൽ എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ടെന്ന് അല്ലാതെ പൂർണ്ണമായി കാക്കൂന് ഒന്നും അറിയില്ല.
ഇപ്പോഴും ആഗ്രഹിക്കുന്നത് കാക്കൂന്റെ സാമീപ്യം ആണ്.എന്റെ മനസ്സറിഞ്ഞ പോലെ കാക്കു അടുത്ത് വന്നിരുന്നതും ഞാൻ കാക്കൂനെ ഒന്ന് നോക്കി.നിറഞ്ഞ കണ്ണ് തുടച്ച് തന്ന് ചേർത്ത് നിർത്തുമ്പോഴും എന്റെ കണ്ണ് അനുസരണയില്ലാത്ത നിറഞ്ഞ് കൊണ്ടിരുന്നു.പെട്ടെന്ന് ഉപ്പയും ഉമ്മയും കയറി വന്നതും ഞാൻ കണ്ണ് തുടച്ച് അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
"ഞങ്ങൾ ഉമ്മൂമ്മാന്റെ അടുത്തേക്ക് പോവാ... രണ്ടും വേഗം മാറ്റി വാ.."ഉപ്പ.
"ഞാനില്ല ഉപ്പ ....മൈന്റ് ഓക്കെ അല്ല.നിങ്ങൾ പോയിക്കോളി"
"എന്നാ ഞാനും ഇല്ല്യ.."
ഞാൻ പറഞ്ഞതിന് പിന്നാലെ തന്നെ കാക്കുവും പറഞ്ഞതും ഉപ്പ ഞങ്ങളെ രണ്ടാളെയും ഒന്നിരുത്തി നോക്കി.
"ഇവിടെ നിക്കുന്നത് ഒക്കെ കൊള്ളാം...ഞങ്ങൾ വരാൻ നേരം വൈകും.അപ്പോഴേക്കും വീട് മറിച്ചിടരുത്.."ഉമ്മ.
"ഓ.. ആയിക്കോട്ടെ"
അപ്പൊ തന്നെ അവര് പോയി.ഞങ്ങൾ പിന്നെ കുറച്ച് നേരം ടി.വി. കണ്ടും മറ്റും സമയം പോക്കി.
"ഇന്നലെ രാത്രി ഫൈസി വന്നിരുന്നുലേ..."
ടി.വി. കാണുന്നതിനിടെ കാക്കു ചോദിച്ചതും ഞാൻ മെല്ലെ തലചെരിച്ച് നോക്കി.
"അത്... പിന്നെ.."
"അധികം കിടന്ന് ഉരുളണ്ട...ഞാൻ കണ്ടിരുന്നു"
"എന്ത് 😳"
"ഫൈസി നിന്റെ റൂമിൽ നിന്നും പോകുന്നത്..എന്തേ..വേറെ വല്ലതും നടന്നൊ😜"
"ഏയ്.."
പെട്ടെന്ന് ആരോ ബെല്ലടിച്ചതും 'അവര് വന്നു തോന്നുന്നു' പറഞ്ഞ് കാക്കു പോയി വാതിൽ തുറന്നു.പിന്നാലെ തന്നെ ഞാനും പോയി.
വാതിൽ തുറന്ന ഉടനെ തന്നെ അവനെ ആരൊ ചവിട്ടി വീഴ്ത്തി.പെട്ടെന്നായത് കൊണ്ട് ഒന്ന് ഞെട്ടി കൊണ്ട് അവിടെ തന്നെ തറഞ്ഞു നിന്നു.ചവിട്ടിയ ആൾക്ക് പിന്നാലെ കുറച്ച് പേര് അകത്തേക്ക് കയറി വന്നു.അതിലൊരുത്തൻ എന്റെ നേരെ വന്നതും കാക്കു എണീറ്റ് വന്ന് അവനെ ചവിട്ടി.അത് കണ്ട് കൂടെ ഉള്ളവർ കാക്കൂന്റെ നേരെ തിരിഞ്ഞതും അവൻ അവരെ എല്ലാരേം നോക്കി എന്നെ ഒരു നോട്ടം നോക്കി.അത് കണ്ട് ഞാൻ അവിടെ ഉള്ള ഒരു കസേരയിൽ ഫൈറ്റ് കാണാൻ ഇരിക്കുന്ന പോലെ ഇരുന്നു.എന്നെ നോക്കി അവൻ പല്ല് കടിച്ചതും ഒരുത്തൻ അവന് നേരെ പാഞ്ഞടുത്തു.
Part 34
(ഫൈസി)
"ഇങ്ങളെന്താ എന്നെ ഇങ്ങനെ തുറിച്ച് നോക്കുന്നെ"
ഉമ്മാന്റെ നോട്ടം കണ്ട് ഞാൻ ചോദിച്ചതും ഉമ്മ എന്നെ അടിക്കാൻ തുടങ്ങി.
"എന്താ ഉമ്മ...എന്തിനാ അടിക്കുന്നെ"
"ഇന്നലെ രാത്രി എവിടേക്കാടാ നീ പോയത്''ഉമ്മ.
"ഞാൻ എങ്ങോട്ടും പോയീല"
"ഇല്ലലെ..."
എന്നും പറഞ്ഞ് ഉമ്മ വീണ്ടും അടി തുടങ്ങി.ഇതെല്ലാം കണ്ട് ഇരുന്ന് ചിരിക്കുന്ന ആത്തിയെ കണ്ടതും തെണ്ടി അനിയൻ ഇന്നലെ ഞാൻ zaara യുടെ അടുത്തേക്ക് പോയത് ഇവരോട് പറഞ്ഞെന്ന് മനസ്സിലായി.
"അത്.. ഉമ്മ.. ഞാൻ.."
"പാതിരാത്രി ഒരു പെൺകുട്ടിയുടെ അടുത്തേക്ക് പോവാ... എന്നൊക്കെ പറഞ്ഞാൽ അത്ര നല്ല കാര്യം ഒന്നുമല്ല"
അടി നിർത്തി അവസാനം ഉമ്മ വഴക്ക് പറയാൻ തുടങ്ങി.
"പെൺകുട്ടിയോ...zaara യോ...അവളതിന് പെൺകുട്ടി ഒന്നും അല്ല അമ്മായി"
എവിടെ നിന്നോ പൊട്ടി മുളച്ച റൈനൂന്റെ സംസാരം കേട്ടതും ഉമ്മ കണ്ണും തള്ളി എന്നെ നോക്കി.
"എന്താടാ ഇവൻ പറയുന്നെ"ഉമ്മ.
"ഉമ്മ വേറൊന്നും അല്ല...പെണ്ണാണേലും ആണിന്റെ സ്വഭാവം ആണെന്നാ അവൻ ഉദ്ദേശിച്ചത്"
"ഹാ...അത് ആത്തി പറഞ്ഞു.നല്ല അസ്സൽ താന്തോന്നി ആണെന്ന്"ഉപ്പ.
"അതിന് അവളെ ആത്തിക്ക് എങ്ങനെ അറിയാം"റൈനു.
അതേ സംശയം എന്റെ ഉള്ളിൽ ഉണ്ടെങ്കിലും ചോദിച്ചാൽ അവൻ പറയില്ലെന്ന് ഉറപ്പായിരുന്നു.
"അത്... എന്നോട് കാക്കു പറഞ്ഞു"ആത്തി.
"ഞാനോ..എപ്പൊ"
"ഇന്നലെ രാത്രി 😌"ആത്തി.
അതും പറഞ്ഞ് ആരേലും വീണ്ടും എന്തേലും ചോദിക്കുന്നതിന് മുന്നേ അവൻ സ്റ്റെയർ കയറി പോയി.
"പിന്നെ ആ *നീലക്കണ്ണുള്ള താന്തോന്നി പെണ്ണ്* നെ ഇങ്ങോട്ട് കൊണ്ട് വരാൻ പറ്റുമെങ്കിൽ കൊണ്ട് വാ"ആത്തി.
മുകളിൽ നിന്നും ഞങ്ങളെ നോക്കി അവൻ പറഞ്ഞതും 'ഇവന് ഇതെങ്ങനെ അറിയാം' എന്ന മട്ടിൽ ഞാൻ നോക്കിയതിന് ഒന്ന് സൈറ്റടിച്ച് തന്ന് അവൻ റൂമിലേക്ക് പോയി.അവൻ പോയ പിന്നാലെ തന്നെ 'പറ്റുമെങ്കിൽ ഒരു ദിവസം കൊണ്ട് വാ... ഞങ്ങൾക്കും കാണാലോ ഞങ്ങളെ മോളെ' എന്നും പറഞ്ഞ് ഉപ്പ ഓഫീസിലേക്കും ഉമ്മ കിച്ചണിലേക്കും പോയി.ആത്തിയെ കുറിച്ച് ആലോചിച്ച് തലക്ക് കൈയും കൊടുത്ത് ഞാൻ സോഫയിലിരിക്കുന്നത് കണ്ടതും റൈനു എന്റടുത്ത് വന്നിരുന്നു.ഇന്നലെ zaaraയെ പറ്റി അറിഞ്ഞ കാര്യങ്ങളെല്ലാം അവന് പറഞ്ഞ് കൊടുത്തു.കൂട്ടത്തിൽ ആത്തിയുടെ കാര്യവും.
"ആത്തിടെ കാര്യം അവളോട് ചോദിച്ചാലോ"റൈനു.
"അവൾ പറയുമെന്ന് തോന്നുന്നില്ല.."
"അതിന് നിന്റെ അനിയനാണെന്ന് അവൾക്ക് അറിയൊ"റൈനു.
"ഞാൻ ഇതുവരെ ആത്തിനെ അനിയൻ എന്ന് പറഞ്ഞ് പരിചയപ്പെടുത്തി കൊടുത്തിട്ടില്ല"
അന്നത്തെ ദിവസം മുഴുവൻ റൈനു ഇവിടെ തന്നെ ഉണ്ടായിരുന്നു.രാത്രി ഫുഡ് ഒക്കെ കഴിച്ച് എല്ലാരും ഹാളിലിരുന്ന് സംസാരിക്കാൻ തുടങ്ങി.
"ഡാ ചെക്കാ.. നിനക്ക് പെണ്ണൊന്നും വേണ്ടേ... ഇങ്ങനെ നടന്നാൽ മതിയോ"
റൈനുവിനോടായി ഉപ്പ ചോദിച്ചതും അവൻ എന്നെ നോക്കി മറുപടി പറഞ്ഞു.
"ഇവിടെ ഒരുത്തൻ കുറച്ച് കാലായി ഒരുത്തിയെ വളക്കാൻ നോക്കുന്നു.എന്നിട്ട് എവടെ അതൊന്ന് ഇളകിയത് പോലും ഇല്ല... എന്തിനാ വെറുതെ ഇങ്ങനെ ഒക്കെ കഷ്ടപ്പെടുന്നെ.. എനിക്കുള്ള പെണ്ണ് എന്റെ മുന്നിൽ വന്ന് നിൽക്കുമ്പോൾ വേണേൽ ഒരു കൈ നോക്കാം 😌"റൈനു.
"ഈ കിടന്ന് കഷ്ടപ്പെടുന്നതിലും ഉണ്ട് മോനേ ഒരു സുഖം"
"ഓരോന്ന് പറയുമ്പൊ ഇവിടെ ഒരു പൈതൽ ഉള്ളത് ഓർത്താൽ എല്ലാർക്കും നല്ലത്.അവസാനം ഞാൻ ഒരുത്തിയെ വളച്ച് കൊണ്ട് വന്നാൽ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കേണ്ടി വരും.. പറഞ്ഞേക്കാം 😌"ആത്തി.
ആത്തിയുടെ ഡയലോഗ് കേട്ട് ഉമ്മ അവന്റെ കയ്യിന് ഒന്ന് തട്ടി 'ആദ്യം മോൻ മുട്ടേന്ന് വിരിയട്ടെ' എന്ന് പറഞ്ഞതും എല്ലാരും ചിരിക്കാൻ തുടങ്ങി.പെട്ടെന്ന് എന്റെ ഫോൺ റിംഗ് ചെയ്തതും എല്ലാരുടെയും ശ്രദ്ധ ഫോണിലേക്കായി.
✨✨✨✨
(അക്കു)
വന്നവര് ആരാണെന്നോ എന്തിനാ വന്നതെന്നോ അറിയില്ലേലും zaara യുടെ അടുത്തേക്ക് പോവുന്നത് കണ്ടപ്പോൾ അവൾക്ക് നേരേയുള്ള ഒരു അറ്റാക്ക് ആണെന്ന് മനസ്സിലായി.അതിലൊരുത്തൻ എന്റടുത്തേക്ക് പാഞ്ഞടുത്തതും അവന്റെ മൂക്കിനിട്ട് രണ്ട് പഞ്ച് കൊടുത്തതോടെ ചോര ഒഴുകുന്ന മൂക്കും പൊത്തി അവൻ നിലത്ത് ഇരുന്നു.അത് കണ്ട് ബാക്കി ഉള്ളവരെല്ലാം 'ഡാ' എന്നലറി പാഞ്ഞ് വന്നു.
ഒരാൾ വന്ന് അയാളെ കയ്യിലുള്ള കത്തി വീശിയതും ഒന്ന് പിറകിലേക്ക് നീങ്ങി അവന്റെ കൈ പിടിച്ച് തിരിച്ചു.അതോടെ അവൻ അലറാൻ തുടങ്ങിയതും നെഞ്ചിൻ കൂട് നോക്കി ചവിട്ടി അവനെ താഴെയിട്ടു.അങ്ങനെ ഓരോരുത്തരെ ആയി അടിച്ചതും പെട്ടെന്ന് അതിലൊരുത്തൻ ഫൈറ്റ് കണ്ടിരിക്കുന്ന zaara യുടെ നേരെ തിരിഞ്ഞു.കയ്യിലുള്ള കത്തി മുറുകെ പിടിച്ച് അവൻ അവൾക്ക് നേരെ പോയതും അവൾ ഇരുന്നിരുന്ന കസേര എടുത്ത് അവന്റെ തലക്കടിച്ചു.അതോടെ ചെക്കൻ ഫ്ലാറ്റ്.പിന്നെ എന്റെ കൂടെ തന്നെ അവളും കൂടി.
അവളെ ഫൈറ്റ് കണ്ട് കാരാട്ടെ മുതൽ മാർഷൽ ആർട്സ് വരെ നന്നായി അറിയാമെന്ന് തോന്നി.അവളെ നോക്കി നിന്നതിനിടയിൽ പെട്ടെന്ന് ആരോ പിറകിൽ നിന്ന് തലക്കടിച്ചതും ഒരു നിമിഷം മരവിച്ചു പോയി.തലയിൽ കൈ വെച്ച് തിരിഞ്ഞ് അവന്റെ കയ്യിൽ നിന്നും ആ വടി വാങ്ങി അവന്റെ തലക്ക് തന്നെ അടിച്ചു.പ്രതീക്ഷിക്കാതെ സൈഡിൽ നിന്നും ഒരുത്തൻ ചവിട്ടിയതും തെറിച്ച് നിലത്തേക്ക് വീണു.അപ്പോൾ ആദ്യം വന്നവരെല്ലാം അടി കൊണ്ട് കിടക്കുന്നതും അവരെ കൂടാതെ വീണ്ടും ആൾക്കാർ അകത്തേക്ക് കയറി വരുന്നത് കണ്ടതും എഴുന്നേൽക്കാൻ ശ്രമിച്ചു.പക്ഷെ വീണ്ടും അവിടെ തന്നെ വീണു.
ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ zaara എന്നെ കണ്ട് ഒരു അന്താളിപ്പോടെ അടുത്തേക്ക് ഓടി വന്നു.ആ സമയം അവളെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു.zaara എന്റടുത്ത് വന്നിരുന്നത് കണ്ട് ഒരുത്തൻ എന്തോ എടുത്ത് അവളെ തലക്കടിച്ചതും ഒന്ന് കണ്ണിറുക്കി അടച്ച് തുറന്ന് അവൾ എന്നെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.ചെന്നിയിലൂടെ ചോര ഒഴുകുന്നതൊന്നും കാര്യമാക്കാതെ അവൾ എന്നെ എഴുന്നേൽപ്പിച്ച് ചുമരിൽ ചാരി ഇരുത്തി.അടിയുടെ ഇടയിൽ എപ്പോഴോ ഏറ്റ കുത്തിൽ നിന്നും തലയിൽ നിന്നും ചോര ഒഴുകി വേദന അപ്പോഴേക്കും കൂടിയിരുന്നു.അത് കണ്ട് ദയനീയ ഭാവത്തോടെ അവൾ എന്നെ നോക്കിയതും ഞാനൊന്ന് ചിരിക്കാൻ ശ്രമിച്ചു.
പെട്ടെന്ന് അവരിലൊരാൾ വന്ന് zaara യുടെ മുടിക്കുത്തിൽ പിടിച്ച് എഴുന്നേൽപ്പിച്ച് അവളിലേക്ക് മുഖമടുപ്പിച്ചതും ദേഷ്യം കൊണ്ട് ഞരമ്പുകളെല്ലാം വലിഞ്ഞ് മുറുകാൻ തുടങ്ങി.ശരീരത്തിന് എത്ര തന്നെ കരുത്തുണ്ടേലും മനസ്സ് തളർന്നത് കൊണ്ട് ശരീരം പോലും പ്രതികരിക്കാൻ മറന്ന് പോയ അവസ്ഥ ആയിരുന്നു അവളുടേത്.അവൻ അവളിലേക്ക് മുഖമടുപ്പിച്ച് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ എത്തിയതും എങ്ങനൊക്കെയോ ചുമരിൽ പിടിച്ച് എഴുന്നേറ്റ് അവനെ അവളിൽ നിന്നും തള്ളി മാറ്റി.
അത് കണ്ട് ദേഷ്യം കയറി വീണിടത്ത് നിന്ന് എഴുന്നേറ്റ് അവൻ എന്നെ ചവിട്ടിയതും ചുമരിൽ തലയിടിച്ച് ഞാൻ താഴെ വീണു."കാക്കൂ" എന്നലറി വിളിച്ച് കണ്ണും നിറച്ച് എന്റടുത്തേക്ക് ഓടി വരുന്നവളെ അതിന് സമ്മതിക്കാതെ അവളെ അരയിൽ ചുറ്റി പിടിച്ച് അവൻ അവിടെ തന്നെ നിർത്തി.അവളെ എതിർപ്പുകൾ ഒന്നും വകവെക്കാതെ അവൻ അവളെ വീണ്ടും ഉപദ്രവിക്കുന്നത് കണ്ടെങ്കിലും പ്രതികരിക്കാനാവാതെ അപ്പോഴേക്കും കണ്ണുകൾ അടഞ്ഞിരുന്നു.
കണ്ണടയുമ്പോഴും അവസാനമായി zaara യുടെ നിലവിളി മാത്രമായിരുന്നു ചെവിയിൽ മുഴങ്ങി കേട്ടത്.
✨✨✨✨
(ഫൈസി)
വിളിച്ചത് അക്കൂന്റെ ഉമ്മ ആണെന്ന് കണ്ടതും ഞാൻ വേഗം ഫോൺ എടുത്തു.
"മോനേ ഇത് ഞാനാ...സഫിയുമ്മ"
"ആഹ് ഉമ്മ എന്താ ഈ നേരത്ത്"
"അത് മോനേ...ഞങ്ങൾ വീട്ടിലില്ല.എന്റെ ഉമ്മാന്റെ അടുത്തേക്ക് വന്നതാ.അവർ രണ്ടും വരുന്നില്ലെന്ന് പറഞ്ഞ് അവിടെ നിന്നിരുന്ന.വരാൻ നേരം വൈകും എന്നാ അവരോട് പറഞ്ഞെ"
"അതിനെന്താ ഉമ്മ...അക്കു ഇല്ലെ അവടെ.പിന്നെ രണ്ടും ചെറിയ കുട്ടികൾ ഒന്നും അല്ലല്ലോ..."
"അതല്ല മോനെ.. ഞങ്ങൾക്ക് ഇനി ഇന്ന് വരാൻ കഴിയില്ല.അത് പറയാൻ വേണ്ടി വിളിച്ചപ്പോൾ രണ്ടും ഫോൺ എടുക്കുന്നില്ല.വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചിട്ടും എടുത്തില്ല"
"ചിലപ്പോൾ ഉറങ്ങിക്കാണും"
"ആവാം.. പക്ഷേ എന്തോ.. വേവലാതി...മോനൊന്ന് പോയി നോക്കോ.."
"ഇവൾ വെറുതെ ടെൻഷൻ അടിക്കാണ് മോനേ...ബുദ്ധിമുട്ടില്ലേൽ ഒന്ന് നോക്കി പോരോ... ഞങ്ങളെ ഒരു സമാധാനത്തിന് വേണ്ടി"
ഉമ്മ പറയുന്നതിനിടയിൽ ഉപ്പ പറഞ്ഞതും ഞാനൊന്ന് മൂളി.
"ഏയ്... എന്ത് ബുദ്ധിമുട്ട്.. ഞാൻ പോയി നോക്കിയിട്ട് വിളിക്കാം"
ഫോൺ വെച്ച് അക്കൂന്റെ വീട്ടിലേക്കൊന്ന് പോവാണെന്നും പറഞ്ഞ് റൈനൂനേയും കൂട്ടി വീട്ടിൽ നിന്നിറങ്ങി.പോകുന്ന വഴിക്ക് എന്തിനെന്നില്ലാതെ ഹാർട്ട് ബീറ്റ് കൂടിക്കൊണ്ടിരുന്നു.എന്നാലും ഒന്നുമില്ലെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് അവന്റെ വീടിന് മുന്നിൽ വണ്ടി നിർത്തിയിട്ടതും ഗേറ്റ് തുറന്നിട്ടത് കണ്ട് സംശയത്തോടെ അകത്തേക്ക് കയറിയതും തുറന്നിട്ട മെയിൻ ഡോർ കൂടെ കണ്ടതും ഉള്ളിലൂടെ ഒരാളലങ്ങ് പോയി.വേഗം അകത്തേക്ക് ഓടിക്കയറിയതും ഹാളിലൊന്നാകെ രക്തം തളം കെട്ടി നിൽക്കുന്നത് കണ്ട് ഒരു തരം നിർവികാരതയോടെ ചുമരിലേക്ക് ചാരി നിന്നു.
(തുടരും)
അക്കൂനെയും zaara യേയും അങ്ങ് തട്ടിയാലോ..😜😜