❤️പ്രണയശ്രാവണാസുരം❤️
Part-27
അമീന 📝
🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋
നിനക്ക് എന്നിൽ നിന്നൊരു മോചനം ഇല്ല ശിവ......."
ന്നുള്ള അവന്റെ അലർച്ച റോഡിലൂടെ ആ മഴയിൽ നനഞു കുതിർന്നു നിറഞ്ഞൊഴുകുന്ന കണ്ണുകൾ പുറം കയ്യാൽ തുടച് നീക്കി മുന്നോട്ടെടിയ ശിവയുടെ കാതിൽ പതിഞ്ഞതോടൊപ്പം....... ആ അന്തരീക്ഷമാകെ തട്ടി മാറ്റൊലി കൊണ്ടു.......
അവന്റെ വാക്കുകൾ കാതുകളിൽ അലയടിക്കുമ്പോഴും അവയെ ഉൾകൊള്ളാനാകാതെ ആ മഴയിൽ ശിവയോടി ചെന്ന് കയറിയത് കുളപടവിലേക്കായിരുന്നു.....
പടവുകൾ ഓടിയിറങ്ങി ശിവ പടവുകളിലൊന്നിൽ തളർന്നിരുന്നപാടെ കാലുകളിലേക്കായി മുഖം പൂഴ്ത്തി.....
കണ്ണുകളപ്പോഴും കാരണമറിയാതെ നിറഞ്ഞൊഴുകി കൊണ്ടിരുന്നു..... ഉള്ളം എന്തിനെന്നറിയാതെ പിടച്ചു കൊണ്ടിരുന്നു........ ആ മഴയുടെ കുളിരിൽ തണത്തുവിറയ്ക്കുന്നിനെടേലും ഡെവിയുടെ വാക്കുകൾ അവളുടെ ഉള്ളിൽ ചുട്ട് പൊള്ളിയ കണക്ക് നീറി കൊണ്ടിരുന്നു......
കൃഷ്ണ എന്തിനാ ന്നെ ഇങ്ങനെ പരീക്ഷിക്കണേ..... എന്താണോ ഞാൻ പേടിച്ചത് അത് തന്നെയാ സംഭവിച്ചിരിക്കണേ.......ഡേവിഡ് അവൻ.... അവനെന്തൊക്കെയാ വിളിച്ചു പറഞ്ഞത്...... ന്നെ ഇഷ്ടമാണെന്നോ........ അന്ന് രാത്രിയിൽ അവന്റെ വാക്കുകൾ പിടിച്ചുലച്ചതല്ലേ എന്നെ...... അന്നത്തെ വാക്കിന്റെ പേരിൽ എന്നിലേക്ക് അറിയാതെ പോലും പ്രണയം കടന്നു വരാണ്ടിരിക്കാനല്ലേ ഞാൻ അവിടെ നിന്നും പോന്നത്.......
അതിലുപരി അറിയണതല്ലേ കൃഷ്ണ നിനക്ക് ന്നെ......നിക്ക് ആരേം സ്നേഹിക്കാൻ കഴിയില്ലെന്ന് അറിയില്ലേ......അവന്റെയൊന്നല്ല ആരുടെയും സ്നേഹ കണ്ടില്ലന്നു നടിക്കാനെ നിക്ക് കഴിയുള്ളൂ...... ദേഷ്യത്തോടെ മാത്രം എന്നിലേക്കടുത്തിരുന്ന അവന്റെ ദേഷ്യം പോലും ഇപ്പോൾ പ്രണയമായി മാറിയിരിക്കുന്നു.....ശരിയാവില്ല കൃഷ്ണ......ഒരിക്കലും ശരിയാവില്ല......
അവനിൽ നിന്ന് ഓടിയോളിച്ചതും തിരിച്ചങ്ങോട്ടൊരു മടങ്ങി പോക്കില്ലെന്നും ഉറപ്പിച്ചത് നിക്കൊരു ലക്ഷ്യം ഉണ്ടായിട്ടല്ലേ..... അതിന് പ്രണയം ഒരു തടസ്സമാണന്ന് അറിയില്ലേ.... ന്റെ ലക്ഷ്യം നേടിയെടുക്കുന്നത് വരെ മറ്റൊന്നിലേക്കും ശ്രദ്ധ തിരിയാന പാടില്ല.......ന്റെ ലക്ഷ്യം അതെനിക്ക് മറ്റെന്തിനക്കാളേറെ പ്രധാനിയമുള്ളതാണെന്ന് നിനക്ക് അറിയില്ലേ കൃഷ്ണ....... അവിടെ പ്രണയം പാടില്ലെന്നും..... അതെനിക്ക് ചിലപ്പോ ന്റെ ലക്ഷ്യത്തിലേക്കുള്ള തടസമാകാം...... ആരുടെയും പ്രണയത്തോടെയുള്ള നോട്ടമെന്നിലേക്കെത്തതിരിക്കാനല്ലെ ഞാൻ......ഞാൻ ഇങ്ങനെ തന്റെടിയും തള്ള്കൊള്ളിയുമായത്.....എന്നിട്ടും...... എന്തിനാ കൃഷ്ണ.....
ന്റെ അച്ഛയുടെ ആഗ്രഹമാണത് അതിലേക്കാടുക്കാൻ ഇനിയും കടമ്പകൾ ഏറെയാണ്....... ചുവടുകൾ പിഴച്ചാൽ തോറ്റു പോകും ഞാൻ........ന്റെ ലക്ഷ്യം നേടുന്നത് വരെ എനിക്ക് ഞാൻ ആയിരുന്നെ മതിയാകൂ...... ശ്രാവണി ഒരു പ്രണയത്തിലും വീണു പോകില്ല.......
ന്നൊക്കെ ആലോചിച്ചു ചില ഉറച്ച തീരുമാനത്തോടെ ആ കൽ പടവുകൾ ഇറങ്ങി കുളത്തിലേക്കായി നിന്ന് മിഴികൾ ഉയർത്തി.......
വാനത്തിൽ നിന്നും മഴ നൂലിഴ്ചകൾ തീർത്ത ഓരോ തുള്ളികളും......ശിവയുടെ മുഖത്തായി ആയിരം ചുബന വർഷം തീർത്തു കൊണ്ട് പടർന്നോഴുകിയിറങ്ങി...... ആ കുളിരിൽ കണ്ട് കണ്ണുകൾ പതിയെ അടച് വെള്ളത്തിലായി ഒന്ന് മുങ്ങി നിവർന്നു.....
ഈറനോടെ പടവുകൾ കയറി മറപുരയിൽ കയറി നനഞ്ഞ ഡ്രെസ് മാറ്റി അവിടെ വെച്ചിരുന്ന ദാവണി ചുറ്റി അടുക്കളവശത്തേക്കായി നടന്നു......
അവിടെയായി ആരും ഇല്ലാതിരുന്നത് കൊണ്ട് തന്നെ ആരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വന്നില്ല..... അടുക്കള വഴി അകത്തേക്ക് കയറി തന്റെ റൂമിലേക്ക് കയറി ബെഡിലേക്കായി വീണതിന് പുറകെ കണ്ണുകൾ പതിയെ അടക്കവേ....... കുറച്ചു മുന്നേ വയലിൽ വച്ചുള്ള ഡെവിയുടെ വാക്കുകൾ കാതിലായി വീണ്ടും അലയടിച്ചതും..... ഞെട്ടിയെണീറ്റ് കൊണ്ട് നെഞ്ചിൽ കൈ വെച്ച്......
കൃഷ്ണ...... ഈ ഒരു കാര്യത്തിന്റെ കുറവേ ഉണ്ടായിരുന്നുളൂ മനസമാധാനം ഇല്ലാണ്ടെയാവാൻ...... ഇഷ്ടാണോലോ ന്നെ...... അതും ആ അസുരന്......അവന് മാത്രം ഇഷ്ടായാൽ മതിയോ..... കാലൻ ന്നിക്കിഷ്ടല്ല അവനെ....... ഇനി ആ ശല്യം കൂടെ ഇന്ക് സഹിക്കേണ്ടി വരുവോ.....
പ്ലീസ് കൃഷ്ണ..... അങ്ങേര് വിളിച്ചു പറഞ്ഞതൊക്കെ അൽഷിമേഴ്‌സ് വന്നു മറന്ന് പോയാൽ...... സത്യായിട്ടും ഒരു പുഷ്പഞ്ജലി കൈപിച്ചേക്കാം.......നിക്ക് വയ്യ അവന്റെ മുന്നിൽ ചെന്ന് പെടാൻ.... കലിപ്പ് ആയാൽ നിക്കും അതുപോലെ മതി...... ഇപ്പോൾ അങ്ങനെ അല്ല..... ആൾടെ ഭാവം നിക്ക് ഉൾകൊള്ളാൻ പറ്റണില്ല.....എന്താണെന്ന് നിക്കറിയണില്ല.... അവന്റെ സാമീപ്യത്തിൽ ഞാൻ തളർന്നു പോകുവാ......
ദേഷ്യത്തോടെ നോക്കിയ ആ കണ്ണുകൾ ഇന്ന് പ്രണയത്തോടെ നോക്കിയപ്പോൾ നിക്ക് ആ നോട്ടം തങ്ങൻ കഴിയണില്ല കൃഷ്ണ...... പ്രണയം അതൊന്നും നിക്ക് ശരിയാവില്ല...... ന്നേം കൊണ്ടെ തിരിച്ചു പോവൂന്ന പറയണേ...... ഞാൻ എങ്ങനെയാ അങ്ങട് പോകുവാ..... വല്യമ്മച്ചിടെ വാക്ക് നിക്ക് ധിക്കരിക്കാൻ കഴിയില്ല...... പക്ഷെ അവൻ....അസുരൻ അവനോവറായിട്ട് ന്റടുത്ത് ഇടപഴകണത് നിക്ക് പറ്റണില്ല.....
അവൻ ഉ....ഉമ്മ വെക്കണത് നിക്ക് ഇഷ്ടാവാണില്ല.... പക്ഷെ ന്നെ അടുത്ത് കിട്ടുമ്പോൾ അവൻ യെന്തിനാ അങ്ങനെ ഒക്കെ ചെയ്യണേ...... ന്റെ മനസ് ഒന്ന് മനസിലാക്കാതെ ന്നെ പിടിച്.... നിക്ക് അതൊന്നും ഇഷ്ടാവണില്ല.....
വേണ്ട.... അവനും അവന്റെ പ്രണയവും അതെന്നിൽ വേരൂന്നാൻ ഞാൻ അനുവദിക്കില്ല..... ന്റെ ലക്ഷ്യം അത് മാത്രമേ മനസ്സിലുണ്ടാവാൻ പാടുള്ളൂ.......
ന്ന് ആലോചിച്ചു പെട്ടന്ന് വാതിൽ അടച്ചു ലോക്ക് ചെയ്ത് കട്ടിളിലുള്ള ബെഡ് മടക്കി വെച്ച് കട്ടിലിലായി ഇരുന്നു......
ആ കട്ടിലിന് നടുക്ക്...... ആർക്കും മനസിലാക്കാൻ കഴിയാത്ത രീതിയിൽ കാട്ടിലിന് താഴെക്കായി ഒരു അറ പണിതിരുന്നു.......അതിന് മുകളിലായി കട്ടിലിൽ ഒരു തീപ്പെട്ടി കൂടിന്ന്റെ വലുപ്പത്തിൽ നാല് വശത്തയായി സ്ക്രൂ ചെയ്തിരിക്കുന്നു...... അതിലായി ശിവ തന്റെ കയ്യാൽ തഴുകി കൊണ്ട് മനസ്സിൽ.....
ഇതിലെ രഹസ്യം അതെന്റെ ലക്ഷ്യത്തിലേക്കുള്ള മാർഗമാണ്....... അതിലൂടെ എനിക്ക് പലതും കണ്ടെത്തിയെ തീരൂ.....എന്റെ ലക്ഷ്യം ചിലപ്പോൾ ചിലരെ നോവിച്ചേക്കാം മറിച് സന്തോഷിപ്പിച്ചേക്കാം.......
അറിയില്ല ന്റ അച്ഛ അവസാനമായി ന്നോട് പറഞ്ഞത് ആ ഒരു കാര്യം മാത്രമാണ്..... അതെനിക്ക് നിറവേറ്റിയെ മതിയാകൂ......അതിന് കൂട്ടായി ധൈര്യമേകി ന്റെ അച്ഛയുണ്ട് നിക്ക്...... അത് മതി ശിവയ്ക്ക് മുന്നേറാൻ......
ന്ന് ആലോചിച്ചു കൊണ്ട് തന്റെ കയ്യിലെ രുദ്രാക്ഷത്തിൽ കൈ ചേർക്കവേ....... ഒരുനിമിഷം ഞെട്ടിത്തരിച്ചു പോയി.... പൊടുന്നനെ മിഴികൾ കയ്യിലേക്കായി നീളവേ.....അവിടെയായായുള്ള രുദ്രാക്ഷത്തിന്റെ അഭാവം അവളിൽ നടുക്കം സൃഷ്ടിച്ചു....
കൃഷ്ണ.... ന്റെ രുദ്രാക്ഷം....അത് അതെവിടെയ...... ക.... കളഞ്ഞു പോയോ ദേവി.....അച്ഛാ......
ന്നൊക്കെ മനസ്സിൽ ഉരുവിട്ട് വെപ്രാളത്തോടെ ബെഡ് തിരികെ കട്ടിലിലേക്കിട്ട് വിരിപ്പിനാൽ വിരിച്..... തിരിച് അവിടെയാകെ തിരഞ്ഞെങ്കിലും രുദ്രാക്ഷം കാണാതെ വന്നതും.......
അന്ന് ഡെവിയുടെ വീട്ടിൽ നിന്ന് വന്ന പാടെ അവിടെ അഴിച് വെച്ച ബാഗടുത്ത് അതിലായി അരിച്ചു പെറുക്കിയെങ്കിലും....... രുദ്രാക്ഷത്തിന് പകരമായി തന്റെ നിറയെ മണികളോട് കൂടിയ വെള്ളി കൊലുസ് കയ്യിലായി തടഞ്ഞു.....
ഒരുനിമിഷം അതിലേക്കായി ഉറ്റു നോക്കി ചെറു ചിരിയോടെ അതെടുത്ത് കാലിലായി അണിഞ്ഞു.....
ന്റെ പതിനെട്ടാം പിറന്നാളിന് ചിറ്റ തന്ന സമ്മാനമാണ്.... അച്ഛ എപ്പോഴും പറയും നിക്ക് ഒരു വെള്ളി കൊലുസ്...... അതും ന്റെ പതിനെട്ടാം പിറന്നാളിനെന്ന്....... പക്ഷെ ആ കൈ കൊണ്ട് തരാൻ ഭാഗ്യം ഉണ്ടായില്ല.... അതിന് വേണ്ടി ഒരുക്കൂട്ടി വെച പൈസയിൽ നിന്ന് ചിറ്റ അച്ഛടെ ആഗ്രഹമങ്ങ് തീർത്തു.....
ന്നൊക്കെ ഓരോന്ന് ആലോചിച്ചു പുഞ്ചിരിയോടെ ഇരിക്കവേ.... പെട്ടന്ന് മനസിലേക്ക് രുദ്രാക്ഷം കടന്നു വന്നതും....
കൃഷ്ണ ഇനി ആ വയലിൽ എങ്ങാനും കളഞ്ഞു പോക്കാണുമോ.... ഞാൻ ഇനി എങ്ങനെയാ അതൊന്ന്..... അത്..... അത് കിട്ടിയേ പറ്റൂ...... നിക്ക് ഇനി മുന്നോട്ടുള്ള ഓരോ ചുവടുകൾക്കും അത് കൂടിയേ തീരൂ.......
ന്ന് മനസ്സിൽ കരുതി കതക് തുറന്നു ഉമ്മറത്തേക്ക് ഓടി..... ഓടി മുൻവാതിൽക്കൽ എത്തിയതും...... സ്റ്റെപ് കയറി വരുന്ന ഡെവിയെ കണ്ട് തറഞ്ഞു നിന്നു പോയി.....
ഈറനോടെ കയറി വരുന്നവന്റെ മുടിയിഴകൾ അവന്റെ കയ്യാൽ വകഞ്ഞു മാറ്റവെ ആ കയ്യിലായുള്ള രുദ്രക്ഷത്തിൽ ശിവയുടെ മിഴികൾ പതിഞ്ഞു......
കൃഷ്ണ ന്റെ രുദ്രാക്ഷം..... അത് അതല്ലേ ആ അസുരന്റെ കയ്യിൽ....
ന്ന് മനസിലാക്കിയതും..... ചുണ്ടിൽ ആശ്വാസത്തിന്റെ പുഞ്ചിരി വിരിഞ്ഞതോടൊപ്പം..... അത് ഇരിക്കുന്ന ഉടമസ്ഥനെ ഓർത്തപ്പോൾ വന്ന സന്തോഷം ഓട്ടോ പിടിച്ചു പോയി.....😬
അവന്റെ കയ്യീന്ന് നിക്കത് കിട്ടുമെന്ന് തോന്നണില്ല.......
ന്ന് കരുതി നിന്നതും..... തൊട്ടടുത്തെത്തിയ ഡെവിയുടെ കണ്ണുകൾ ശിവയിലുടക്കിയതും ആ കണ്ണുകള വിടർന്നു..... അവന്റെ നോട്ടത്തിൽ പതറിപ്പോയ ശിവ പെട്ടന്ന് തിരിഞ്ഞു നടക്കാൻ ഒരുങ്ങവെ...... അവൾക്ക് മുന്നിലായി കയ്യാൽ തടസ്സം തീർത്തതും...... അവളുടെ രൂക്ഷമായ നോട്ടത്തിൽ അവൻ അവൾക്കരികിലേക്കായി ചേർന്ന് നിന്ന്....പതിയെ.....
"ഇങ്ങനെ നോക്കാതെടി അഹങ്കാരി....... നിന്റെ ഈ നോട്ടമുണ്ടല്ലോ...... അതെന്നെ വല്ലാണ്ട് പ്രാന്ത് പിടിപ്പിക്കുവാ.....നിന്നോടുള്ള പ്രണയത്തിന്റെ പ്രാന്ത്........"
ന്ന് പറഞ്ഞതും അവന്റെ നോട്ടത്താലും വാക്കുകളാലും പതറി പോയ ശിവ പെട്ടന്ന് അവനിൽ നിന്ന് നോട്ടം മാറ്റി.......മനസ്സിൽ അങ്ങേരെ നല്ല നാല് തെറിയും പറഞ്ഞു നിന്നതും...... കതിലായി ചുടു നിശ്വാസം പതിഞതോടൊപ്പം.......
"പ്രാകി കൊല്ലാതെടി..... ഒന്നൂല്ലേലും നിന്റെ ഭാവി കേട്ടോയോൻ അല്ലിയോ....... പ്രാകുവാണേലും ഇച്ചായന്റെ കൊച് ഇങ്ങനെയൊന്നും വന്നു മുന്നിൽ നിന്നെക്കല്ലേ....... കൈ വിട്ട് പോകുവെ കൊച്ചേ......"
ന്ന് പറഞ്ഞു ആളുടെ വിരലുകൾ തെന്നി മാറിയ ദാവണിയുടെ ഇടയിലെ തെളിഞ്ഞു വന്ന വയറിലായി പതിഞ്ഞതും...... കണ്ണ് തുറിച് പെട്ടന്ന് ഒരടി പുറകിലേക്ക് വെച് ഞൊടിയിടയിൽ കയ്യാൽ ധവണി ഷാൾ വലിച്ചു വയർ മറച്ചു ആളെ രൂക്ഷമായി നോക്കി...... അതിന് മറുപടിയെന്നോണം കള്ള നോട്ടത്തോടെ. സൈറ്റ് അടിച്ചോണ്ട് അകത്തേക്ക് പോയി.......
അതൊടെ ഉള്ളിൽ പൊട്ടിവന്ന ദേഷ്യം നിലത്തായി ആഞ്ഞു ചവിട്ടി തീർത് അകത്തേക്ക് തിരിഞ്ഞു നടന്നു.....
"തെണ്ടി..... മിക്കവാറും അങ്ങേരെ ഇരുട്ടടി അടിച്ചു ഞാൻ വിയ്യൂരിൽ പോയി വിശ്രമിക്കും......ന്നെ ഒന്ന് അടങ്ങി നിക്കാൻ സമ്മതിക്കില്ലവൻ......അത് പറഞ്ഞപ്പഴാ..... ആ കൊന്തന് ഒരു ഇരുട്ടടി കൊടുത്താലെന്താ.....പുളിക്കോ.....😏......
ന്റെ ദേഹത്ത് തൊട്ടതിനും പിടിച്ചു ഉമ്മിച്ചതിനും......
ന്ന് പറഞ്ഞു ചുണ്ട് തുടച് പല്ല് കടിച്.....
അങ്ങേരെ ഞാൻ ഇരുട്ടടി അടിച് തന്റെ കയ്യിലെ ന്റെ രുദ്രാക്ഷം ഞാൻ മേടിച്ചിരിക്കും കാട്ടാള........ ന്നിട്ട് നാളെ നേരം വെളുക്കുമ്പോൾ ഞാൻ ഇവിടുന്ന് തന്നെ ചവുട്ടി പുറത്താകൂടാ....... ശ്രവണിയേ തനിക്ക് അറിയില്ല......നിനക്ക് ന്നോട് പ്രാന്ത് ആണല്ലേ അസുര..... നിന്നെ ശരിക്കും പ്രാന്ത് ആക്കുന്നുണ്ട് ഞാൻ.......😬😏😏
ന്ന് അവൻ പോയ വഴിയെ നോക്കി മനസ്സിൽ ഓരോന്ന് പറഞ്ഞു പുച്ഛിച് വിട്ടു......
പിന്നീട് എല്ലാവരും ഭക്ഷണമൊക്കെ കഴിഞ്ഞു കിടക്കാൻ അവരവരുടെ റൂമിലേക്ക് പോയി..... ഭക്ഷണം കഴിക്കുമ്പോൾ പോലും അങ്ങേരുടെ നോട്ടം കൊണ്ട് ആ കണ്ണ് കുത്തി പൊട്ടിക്കാനാ തോന്നിയെ..... കാലൻ...... ചോര ഊറ്റുവല്ലായിരുന്നോ.......ഡ്രാക്കുള ഊറ്റുമോ ഇതുപോലെ.......😬..... ചിറ്റ ഇരിപ്പുണ്ടെന്ന ബോധം ഇല്ലാത്ത തെണ്ടി........
ന്നൊക്കെ ആലോചിച്ചു അടുക്കളയിൽ നിന്ന് ജഗിലായി വെള്ളവുമെടുത്ത വന്നപ്പോൾ അസുരനും എബിയുമുണ്ട് അവിടെ ഹാളിലിരുന്നു ഫോണിൽ തോണ്ടുന്നു.....
തോണ്ട് തോണ്ട്.... ചുണ്ണാബ് തോണ്ടി തിന്ന് കൊന്ത...... ഇന്നത്തോടെ നിന്നെയൊക്കെ ഞാൻ നാട് കടത്തൂട......
ന്ന് തിങ്കി മനസ്സിൽ പുച്ഛിച്ചു കൊണ്ട് റൂമിലേകൾ കയറാനായി തിരിയവേ..... അവിടെ വാതിൽക്കലായി തലയിണയും പിടിചിളിച്ചോണ്ട് നിക്കുന്നു വീണ.....അവളുടെ നിപ്പിന്റെ ഉദ്ദേശം അറിഞ്ഞു കൊണ്ട് തന്നെ ഗൗരവത്തിൽ......
"എന്താ നിനക് ഉറക്കമൊന്നുമില്ലെ.... നാളെ തിരിച്ചു പോകേണ്ടതല്ലേ ഉറക്കിളക്കണ്ട പോയി കിടന്നോ......."
ന്ന് പറഞ്ഞതും..
"ചേച്ചി..... ശിവേച്ചി..... ഞാനെ..... ഇന്നേ.... ഇന്നില്ലേ......."
ന്ന് പരുങ്ങി കൊണ്ട് നിന്നതും......
"മ്മ്..... ആ കുർള എക്സ്പ്രസ് വല്ലാണ്ട് നീളണ്ട..... ആ നീളം ന്റെ കൂടെ കിടക്കാനല്ലേ.....ഇനി നിന്ന് കഥകളി കളിക്കാതെ പോയി കിടന്നോ......"
ന്ന് ചിരിയുടെ പറഞ്ഞതും..... അവൾ തുള്ളിച്ചാടി റൂമിലേക്ക് കയറി പോയതും...... വീണയുടെ റൂമിന് വാതിക്കലായി നിൽക്കുന്ന അല്ലുവിനെ കണ്ട്......
"ഇനി ഇപ്പൊ നിന്നോട് പ്രത്യേകിച്ച് പറയണോ......."
ന്ന് ഗൗരവത്തോടെ പറഞ്ഞതും..... അവൾ വാടിയ പുഞ്ചിരി സമ്മാനിച്...
"ഞാൻ... ഞാൻ ന്നാൽ കിടക്ക......"
ന്ന് പറഞ്ഞു തിരികെ നടക്കാൻ നിന്നതും.... ഇതുവരെയുള്ള അവരുടെ സംസാരം കെട്ടിരുന്ന ഡെവിയും എബിയും അല്ലുവിനെ നോക്കിയതും അവളുടെ മുഖത്തെ നിരാശ മനസിലാക്കി ഡെവി അവൾക്കരികിലേക്കായി എണീറ്റ് പോകാൻ നിക്കവേ...... ശിവ.....
"അല്ല നി ഇതെങ്ങോട്ടാ കിടക്കാൻ പോണേ.... പോയി വീണയുടെ കൂടെ കിടക്ക്......."
ന്ന് പറഞ്ഞതും ഞെട്ടി തിരിഞ്ഞു നോക്കിയ അല്ലുവിന്റെ കവിളിൽ കൈ വെച്ച്......
"ന്താ മിഴിച്ചു നോക്കണേ.......അവള് മാത്രമല്ലല്ലോ..... നീയും ന്നെ ചേച്ചിന്നല്ലേ വിളിക്കണേ........പിന്നെ.... രണ്ടും കൂടെ കിടക്കുന്നതൊക്കെ കൊള്ളാം.... ചെറിയ ഗ്യാപ് നിക്കും തന്നേക്കണം......മ്മ് ചെല്ല്....."
ന്ന് പറഞ്ഞു പുഞ്ചിരിച്ചതും...... പെണ്ണിന്റെ
കണ്ണുകൾ നിറഞ്ഞു വന്നതും പുഞ്ചിരിയോടെ ശിവയെ കെട്ടിപിടിചോണ്ട്......
"ശിവേച്ചി.... ലവ് യൂ......"
ന്ന് പറഞ്ഞതും ശിവ മനസ്സിൽ....
ന്റെ പൊന്ന് മോളെ താങ്ക് യൂ ന്ന് പറഞ്ഞാലും... നി ലവ് യു... ന്ന് പറയല്ലേ..... അത് കേട്ടാൽ ഉള്ളാലെ ഒരു കാളലാണ്..... അസുരനെ പിടിച്ചിട്ടടിക്കാനാ തോന്ന......
ന്ന് തിങ്കിയതും അല്ലു....
"ശിവേച്ചിക്ക് അറിയാവോ...... നിക്ക് ദേ ഈ നിൽക്കുന്നെ രണ്ട് ഇച്ചായന്മാരാ ഒള്ളെ..... ഒരു ചേച്ചിയെ ഇന്ക് ഒത്തിരി ഇഷ്ടാ..... ഇനി മുതൽ ശിവേച്ചി ന്റെ ചേച്ചിയാ.....ഞാനും ചേച്ചിയുടെ കൂടെയാ കിടക്കുന്നെ........"
ന്ന് പറഞ്ഞു കവിളിൽ ഉമ്മ വെച്ച് റൂമിലേക്ക് കയറി ഓടിയതും...... അവള് പോകുന്നത് നോക്കി ചെറു ചിരിയോടെ തിരിഞ്ഞു നോക്കിയതും....... കണ്ടത് തന്നെ നോക്കി പുഞ്ചിരിച്ചു നിക്കുന്ന ഇച്ചായൻസിനെയാണ്.......അത് കണ്ട് ശിവയുടെ ചിരി മാഞ്ഞു ഡെവിയെ രൂക്ഷമായി നോക്കിയതും..... അവൻ ചിരിയോടെ അവൾക്കടുത്തൊട്ട് വന്നു....
"ഓയ്....... എന്നതാ പെണ്ണെ......ഞാനും തന്നേക്കട്ടെ നിന്റെ മാറുകവിളിലായി അസുര പ്രണയമുദ്ര......."
ന്ന് ചോദിച്ചു കള്ളചിരി ചിരിച്ചതും...... ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ അതാ എബി വായും തുറന്നു നിക്കുന്നു....
ന്റെ കൃഷ്ണ പരിസരബോധമില്ലാത്ത ജന്തു..... എബി എന്ത് കരുതി കാണും.....
ന്ന് ചിന്തിച് പല്ല് കടിച് ആളെ ചെറഞ്ഞു നോക്കി വെട്ടിത്തിരിഞ്ഞു റൂമിലേക്ക് പോയി.......
അവിടെ വീണയും അല്ലുവും ന്നെയും വെയ്റ്റ് ചെയ്തു നിക്കുന്നുണ്ടായിരുന്നു.......പിന്നെ ഓരോരോ വിശേഷങ്ങൾ പറഞ്ഞു പതിയെ ഉറക്കിലേക്ക് വീണു.......
ശിവയുടെ റൂമിന് വെളിയിൽ നിന്ന ഡെവിയെ അവന്റെ ശിവയോട് പറഞ്ഞ വാക്കിൽ കിളി പോയി നിന്ന എബി ബോധം വന്നതും...... ഡെവിയെ പിടിച്ചു വലിച്ചു റൂമിലോട്ട് കൊണ്ട് പോയി......റൂമിലെത്തി വാതിൽ അടച്ചോണ്ട് കൈ തെറുത്ത് കയറ്റി......
"ട കള്ള പന്നി...... സത്യം പറയടാ..... നിന്റെ സ്നേഹമുദ്ര ഉമ്മയല്ലേടാ......"
"ആണേൽ എന്ന.....
ന്ന് ഒരു ഭാവഭേദവും കൂടാതെ പറഞ്ഞതും എബി കാറ്റഴിച്ചു വിട്ട ബലൂൺ കണക്കെ നിന്ന്......
"എന്ന എന്നോ....... അവളോട് ഉമ്മ ചോദിക്കുന്നത് വരെയായോ കാര്യങ്ങൾ...... ന്റെ കർത്താവേ ഞാൻ ഒന്നും അറിഞ്ഞില്ല......അല്ല ഇതെക്കോ എപ്പോൾ സംഭവിച്ചു.....മ്മ് മ്മ്..... ഗൊച്ചു ഗള്ളൻ.....പറ പറ പറ പറ......"
ന്ന് പറഞ്ഞു ഒരു കയ്യകലത്തിൽ നിന്ന് ഡെവിയെ സൗര്യം കെടുത്തി കൊണ്ടിരുന്നു......
സാധരണ ഇതിനെല്ലാം ദേഷ്യം വരുന്ന ഡെവിയുടെ ചുണ്ടി പുഞ്ചിരി വിരിഞ്ഞത് കണ്ട എബി...... ഡെവി ഇപ്പൊ സമാധാനത്തിന്റെ വെള്ളരി പ്രവാണെന്നുള്ള ചിന്തയിൽ അവനടുത്തേക്ക് ചേർന്ന് നിന്ന്.........
"മ്മ്..... ചിരി ഒക്കെ വരുന്നു......ട എന്നതാ ഉണ്ടായത്........."
"എന്തുണ്ടാവാൻ.... അവളെയുണ്ടല്ലോ...... ഒന്നിന്റെ പേരിലും ഡെവി വിട്ടുകളയുവേല..... അവളെന്റെ പെണ്ണാ.... അത് ഞാൻ ഈ നെഞ്ചിൽ കോറിയിട്ടത........ ന്റെ പ്രണയം അത് ഇപ്പോ ന്റെ പെണ്ണിന്റെ മനസിലെ നേരിപ്പോടാ......"
"ഹേ.....ഡാ... ഡാ..... അതിനർത്ഥം നീ അവളോട് നിന്റെ ഇഷ്ടം പറഞ്ഞെന്നാണോ........"
ന്ന് ചോദിച്ചതിന് തിരികെയുള്ള ഡെവിയുടെ പുഞ്ചിരി മതിയായിരുന്നു എബിക്കുള്ള ഉത്തരമായി........
"ഓഹ്.... നിന്റെ ഒക്കെ പാതി ഓകെയായി...... അതൊക്കെ എന്റെ..... ഡാ ആ വീണ എന്തിന്റെ കുഞ്ഞാണെടാ.... നിനക്ക് അറിയോ ഗൂഗിൾ നോക്കി ഞാൻ പഠിച്ചെടുത്ത ഡയലോഗ് ആ കോപ്പ് ഒറ്റ നിമിഷം കൊണ്ട് വെള്ളം കോരിയൊഴിച്ചെടാ..........
അടാർ വാക്കുകൾ കൊണ്ട് ഞ്യാൻ റൊമാന്റിക് ആയി ഈ വീണ ഞാനൊന്ന് സ്വന്തമാക്കിക്കോട്ടെ ന്ന് പ്രൊപ്പോസ് ചെയ്തപ്പോ കോപ്പ് പറയ.......വീണ ന്റെയല്ല ചേച്ചിടെ ആണെന്ന്.....😬
ഇതിനെ വളക്കാൻ ഞാൻ പാട് പെടും......വെള്ളം ഒഴിച്ച് നട്ട് നനച്ച ന്റെ ഡ്യൂറ്റ്....... മിക്കവാറും വെള്ളം കിട്ടാതെ മുരടിച്ചു പോകത്തെ ഒള്ളു....... നിന്റെ ഒക്കെ തലയിൽ വരച്ച കോൽ കൊണ്ട് ഒരേറെങ്കിലും കിട്ടിയാൽ ഞാൻ എന്നെ പച്ച പിടിച്ചേനെ......"🙄
"നിന്റെ ഒലക്കേലെ സാഹിത്യം വിട്ട്.....ചെന്ന് സ്ട്രൈറ് ആയിട്ട് പറയ്......."
ന്ന് പറഞ്ഞു ഡെവി ബെഡിലേക്ക് കിടന്ന് കണ്ണുകൾ അടച്ചതും......എബി.....
"അപ്പൊ ഇനി മിഷൻ സ്ട്രൈറ് വീണ മീട്ടൽ.....😁.... ഇതെങ്കിലും ഒന്ന് ശരിയായാൽ മതിയായിരുന്നു...... അപ്പൊ എങ്ങനെ പറയും.....പ്ലാൻ പണ്ണി സെയ്യണോം..... വോക്കെ..... പ്ലാൻ സെറ്റ്...... നേരെ പോകുന്നു...... വീണു.... ന്ന് റൊമാന്റിക് ആയിട്ട് വിളിക്കുന്നു......പറയുന്നു...... തിരിച്ചു വരുന്നു...... സിംപിൾ......
അല്ല..... എന്ത് പറയും.....
ഐ ലവ് യൂ.....ന്ന് പറയാം........ശ്യേ അതിനൊരു ഗുമ്മില്ല..... മേം തുoമ്സെ പ്യാർ......ശ്യേ..... ഹിന്ദി വേണ്ട....
അല്ലേൽ വല്ല കൊറിയെൻ ലാംഗ്വേജ്ൽ പറഞ്ഞാലോ അത് പൊളിക്കും......😁
അല്ലേൽ വേണ്ട അതിന്റെ അർത്ഥം അത് നോക്കി കണ്ട് പിടിച്ചു വരുമ്പഴത്തെക്കും ന്റെ മൂക്കിൽ കോട്ടൺ വെച്ച് ഇളിച്ചോണ്ട് കിടക്കേണ്ടി വരും........വേറെ പ്ലാൻ നോക്കാം......
ന്നൊക്കെ ഓരോ പ്ലാൻ വായുവിൽ കൂട്ടി നിക്കുന്നത് കണ്ട് ഡെവി കലിപ്പിൽ....
"ഇനി ആ ലൈറ്റ് ഓഫ് ചെയ്തു കിടന്നിലേൽ..... അമ്മച്ചിയാണേ നിനക്ക് പുറത്ത് കിടക്കേണ്ടി വരും......"
ന്ന് പറഞ്ഞതും എബി...
"യൂ മീൻ ചവിട്ടി പുറത്താക്കുമെന്നാണോ......"
ന്ന് ചോദിച്ചതും...
"എക്‌സാക്ക്റ്റിലി......"
"പ്ലാൻ ചെയ്യാൻ സമ്മതിക്കരുത്......ബോധം കേട്ട് ഉറങ് നി.....അങ്ങനെ ന്നെ തോൽപിക്കാനാവില്ല.....ഞാൻ പുതപ്പിനടിയിൽ വെച്ച് പ്ലാൻ ചെയ്യൂട....."
ന്ന് പറഞ്ഞു പുച്ചിച്ചതും......
"എബി..... "
ന്നുള്ള ഒറ്റ വിളിയിൽ......
"ഓക്കേ..... ഗുഡ് നൈറ്റ്......."
ന്ന് പറഞ്ഞു ലൈറ്റ് അണച് ബെഡിലേക്ക് വീണു...... കൊച്ചിന് ഫയങ്കര ധൈര്യമാന്നേ.......🤭....
രാത്രി ഒത്തിരി ആകവേ കണ്ണുകൾ അടച്ചു കിടന്ന ശിവ പതിയെ കണ്ണ് തുറന്ന് തന്റെ അപ്പുറവും ഇപ്പുറവും കിടക്കുന്നവളുമാരെ ഉണർത്താതെ ബെഡ്ന്നെണീറ്റ് പതിയെ കതക് തുറന്ന് പുറത്തോട്ടിറങ്ങി......
ഇരുട്ടടി അടിക്കാനുള്ള വസ്തുവിനായി നേരെ അടുക്കളയിലോട്ട് ചെന്ന് തിണ്ണയിലടിയിലായി അടുക്കി വെച്ച വിറകിൽ നിന്നൊന്നെടുത്ത് തിരിയവേ...... എന്തോ ശബ്ദം കേട്ട് ഞെട്ടിത്തിരിയവേ...... ഫ്ലാശ് ലൈറ്റ് ന്റെ ചെറു പ്രകാശം അങ്ങോട്ട് ലക്ഷ്യം വെച്ച് വരുന്നത് കണ്ട ശിവ പെട്ടന്ന് വാതിലിന് മറവിലേക്ക് മാറി.....
ആ വെളിച്ചം കിച്ചണിലോട്ട് വന്നതിന് പുറമെ അതിന്റെ പുറകെ വന്ന ആളെ കണ്ട് വായും തുറന്ന് നിന്ന് പോയി.......
"കൃഷ്ണാ എബി......"
ന്ന് പറഞ്ഞു നാക്ക് വായിലേക്കിട്ടില്ല....
"വെയർ ഈസ് വാട്ടർ.... ന്റെ കർത്താവേ വേളം എവിഡെ വെച്ചോ ആവോ......."
യെസ് ഇതിൽ കാണുo ന്ന് പറഞ്ഞു ഒരു കലത്തിൽ കയ്യിട്ട് നോക്കിയതും......
"ബ്ലാ....."🤮
ന്ന് പറഞ്ഞു കൈ എടുത്ത് മൂക്കിൽ വെച്ച്....
"ശ്യേ..... കാടിവെള്ളം........"
ന്ന് പറഞ്ഞു പൈപ്പിൽ കൈ കഴുകി തിരിയവേ..... ശിവ പെട്ടന്ന് അവളെ കാണും മുന്നേ തൻറെ വടിയും കയ്യിലൊതുക്കി വാതിൽ മറവിൽ നിന്ന് ഒറ്റ ഓട്ടം ആയിരുന്നു പുറത്തൊട്ട്.......
പ്യാവം എബി......ശിവയുടെ കൊലുസിന്റെ ശബ്ദം കേട്ട് ഞെട്ടി വിറച്ചു തിരിഞ്ഞു നോക്കിയപ്പോൾ..... ആട് കിടന്നിടത് അതിന്റെ പൂട പോലും ഇല്ല.....ന്ന് പറഞ്ഞ പോലെ ശിവ അവിടം വീട്ടിരുന്നു.......
ശിവയുടെ ചുവടുകളുടെ ശബ്ദം കേട്ട എബി..... പേടിയോടെ സ്വയം ധൈര്യം ഉണ്ടെന്ന് മോട്ടിവേറ്റ് ചെയ്ത് ഉമിനീരിറക്കി ആ നേരം അങ്ങോട്ട് എണീറ്റ് വന്നതിന് സ്വയം ശപിച് മെല്ലെ....ഇനി ഒരു തേങ്ങയും വേണ്ട........
ന്ന് പറഞ്ഞു വിറച് ചുറ്റും കണ്ണുകൾ പായിച് നടന്നു.......
ന്നാൽ നമ്മുടെ ശിവ ഓടി ചെന്ന് കയറിയത്...... ഡെവിയുടെ റൂമിൽ ആയിരുന്നു.....
അവിടെ എത്തി നെഞ്ചിൽ കൈ വെച്ച് ശ്വാസം വലിച്ചു വിട്ട്...... മുന്നിലേക്ക് നോക്കിയപ്പോൾ ബെഡിലതാ ഒരു രൂപം മൂടിപ്പുതച്ചു കിടക്കുന്നു......
അതോടെ ശിവയിലെ അൽ സൈക്കോ ഉണർന്ന്..... ഡെവിയെ ഇരുട്ടടി അടിക്കാനുള്ള തയ്യാറെടുപ്പോടെ വടിയിലായി മുത്തമിട്ടു.......
"നീ ന്നെ ഉമ്മിക്കും അല്ലേടാ തെണ്ടി..... നീ അസുരനാണേൽ ഞാൻ കാലനാട കാലൻ നിന്റെ കാലൻ....... വെട്ടിയിട്ട വാഴ പോലെ കിടക്കുന്ന നിന്റെ ഈ ഉരുട്ടി കയറ്റി വെച്ചേക്കുന്നത് ഞാൻ ഇന്നുടച്ചടുക്കൂടാ..... ബ്ലഡി ഫൂൾ......"😏😏😏😏
ന്ന് പറഞ്ഞു പുച്ഛിച്ചു വിട്ട്.....
" എവിടെ അടിക്കും......തലയിൽ അടിച്ചാലോ...... അങ്ങനെ ആണേൽ അടിയിൽ അങ്ങേരുടെ ഓർമ ഒക്കെ പോയി ന്നെ ഇഷ്ടം പറഞ്ഞത് ഒക്കെ മറക്കണം......ബുഹഹഹ.....
അയ്യോ അടിയിലെങ്ങാൻ ആള് കാഞ്ഞു പോയാൽ.... നോ.... വിയ്യൂരിൽ വിശ്രമം അത് ബുദ്ധിമുട്ട് ആണ്.... വേറെ വഴി നോക്കാം......
വഴിയും നോക്കി നിന്നാൽ അങ്ങേര് ഉണരും ആ കാൽ അടിച്ചു ഓടിച് ഓട് ശിവ....... "
ന്നൊക്കെ സ്വയം പറഞ്ഞു മെല്ലെ കാൽന്റെ ഭാഗം ഇതാകുമെന്ന് നിഗമനിച്ചു കൊണ്ട് കയ്യിലെ വടി ഉയർത്തി അടിക്കാൻ ഒരുങ്ങവെ പെട്ടന്ന്.....
കാതിലായി ചൂളം വിളിയുടെ ശബ്ദം പതിഞ്ഞതും........
പുറത്ത് പമ്മി പമ്മി നടന്ന എബി പേടി കൊണ്ട് അവിടെ ടേബില്ലുള്ള രണ്ട് പെൻസിൽ കുരിശ് കണക്കെ പിടിച്ചു പൊ സത്താനേ ന്ന് ഉരുവിട്ട് നാക്കുന്നതിനിടയിൽ ചൂളം വിളി കാതി പതിഞ്ഞതും...... ആ സമയം തന്റെ നിഴൽ കണ്ട് പേടിച്ചു പോയ എബി.....
"ഹല്ലേലൂയ സത്രോത്രം...... ".....
ന്ന് പറഞ്ഞു ബോധം കേട്ട് വീണതും........
ഡെവീടെ റൂമിൽ ഉയർത്തി പിടിച്ച വടിയുമായി നിന്ന ശിവ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞതും....... തന്റെ പുറകിലായി ഡോറും ചാരി കൈകൾ പിണച്ചു നിക്കുന്ന ഡെവിയെ കണ്ട് തറഞ്ഞു നിന്നതോടൊപ്പം....... തലയ്ക്കു മുകളിൽ പിടിച്ചിരുന്ന വടി ഊർന്ന് നിലം പതിച്ചു.......
തുടരും.....
അഭിപ്രായം പോരട്ടെ..... ❤️❤️❤️❤️
💘ആമി💘