Aksharathalukal

നിന്നിലേക്ക്💞 - 6

Part 6
 
"ആരവ്!"
 
അവരുടെ അടുത്തേക്ക് നടന്നു വരുന്ന ആരവിനെ കണ്ടതും ആദി എണീറ്റു... ആരവും അവനെ കണ്ട ഷോക്കിൽ ആയിരുന്നു... പിന്നെ ഒരു ചിരിയോടെ അവന്റെ അടുത്തേക്ക് നടന്നു...
 
"ആദി ദേവ് റൈറ്റ്"
 
ആരവ് കൈ നീട്ടികൊണ്ട് ചോദിച്ചു.
 
"യെസ്... "
 
ആദിയും ചിരിയോടെ കൈ കൊടുത്തു... ആരു വായ തുറന്നു കൊണ്ട് രണ്ടുപേരെയും നോക്കി.
 
"ഏട്ടൻ എങ്ങനെയാ ഈ കടുവയെ അറിയാ"
 
ആരു ആദിയുടെ ചെവിയിൽ ചോദിച്ചു...
 
'"അമ്മ പറയാറില്ലേ ഒരു മാലിനി ആന്റിയെ കുറിച്ച്... അമ്മന്റെ കൂടെ പഠിച്ച അവരുടെ മകനാ'"
 
ആദി ആരുവിനെ നോക്കി പറഞ്ഞു.
"ഓഹ് ആരു ആരവിനെ നോക്കി...
 
"അല്ല...ആദി എന്താ ഇവിടെ "
 
ആരവ് ആരുവിനെ നോക്കിയായിരുന്നു ചോദിച്ചത്.
 
"എന്റെ പെങ്ങൾ ആണ് ആർദ്ര... എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു കൊണ്ടുവന്നതാ എന്നെ "
 
"ആഹാ ആർദ്ര ദാസ് അല്ലെ... അറിയാം "
 
ആരുവിനെ മൊത്തത്തിൽ ഒന്ന് നോക്കി ആരവ് പറഞ്ഞു... ആരു അവനെ നോക്കി പുച്ഛിച്ചു.
 
''ഞാൻ പറഞ്ഞിട്ട ആർദ്ര തന്നെയും കൊണ്ട് വന്നേ "
 
"എന്താ കാര്യം ആരവ് "
 
ആദി ചോദിച്ചു.
 
"ആർദ്ര ഒന്നും പറഞ്ഞില്ലേ "
 
ആരവ് ആർദ്രയെ നോക്കി... അവൾ കണ്ണുരുട്ടി കൊണ്ട് അവനെ നോക്കി പല്ല് കടിച്ചു...
 
"ആദി തന്റെ പെങ്ങൾ ഉണ്ടല്ലോ...എന്ന് തുടങ്ങി ആരവ് ആർദ്രയെ കുറിച്ച് ഉള്ളതെല്ലാം പറഞ്ഞു... അവർ തമ്മിലുള്ള വഴക്ക് ഒഴികെ🤭
 
ആദി എല്ലാം കേട്ട് ആർദ്രയെ നോക്കി... പല്ല് കടിച്ചു ആരവിനെ നോക്കുന്ന അവളെ കണ്ടതും ആദി തലയ്ക്ക് ഒരു കൊട്ട് കൊടുത്തു.
 
"ആഹ് അവൾ തല ഉഴിഞ്ഞു കൊണ്ട് ആദിയെ നോക്കി....
 
"സോറി ആരവ് ഇനിയിവളെ ഞാൻ ശ്രദ്ധിച്ചോളാം... പിന്നെ തന്റെ ഒരു കണ്ണ് എപ്പോഴും ഇവളിൽ ഉണ്ടാവണം... വേണേൽ ഒന്ന് കൊടുത്തും ചെയ്തോണ്ടു no problm"
 
ആദി പറഞ്ഞതും ആരു വായ പിളർത്തി കൊണ്ട് അവനെ നോക്കി.
 
"Wokey ആദി"
 
ആരവ് ചിരിയോടെ പറഞ്ഞു.
 
'ഇത് എനിക്കുള്ള കൊലചിരിയ '
 
അവൾ ഓർത്തു.
 
_____________❤️❤️❤️❤️
 
 
"എന്നാലും നീ... നീ എന്താ ആരു ഇങ്ങനെ... ഞാനൊക്കെ എന്ത് ഡീസന്റ് ആയിരുന്നെന്നോ"
 
വീട്ടിൽ എത്തിയതും ആദി പറഞ്ഞു... അവൾ അവനെ നോക്കിയൊന്ന് പുച്ഛിച്ചു കൊണ്ട് സോഫയിൽ ഇരുന്നു.
 
"എന്താടാ പോയിട്ട് എന്തായി "
 
ആദിയുടെ ശബ്ദം കേട്ടതും അടുക്കളയിൽ നിന്ന് ഭദ്ര വന്നു.
 
"അമ്മേടെ മോൾ കോളേജിൽ എന്തൊക്കെയാ ചെയ്ത് കൂട്ടുന്നത് എന്നറിയോ... ആ മാലിനി ആന്റി ഇല്ലേ അവരുടെ മകൻ ആരവ് ഇവളുടെ സാറാ... അയാളുടെ ക്ലാസ്സിൽ മാത്രം ഇവൾ ഇരിക്കില്ല... ഇറങ്ങി നടക്കും പോലും "
 
ആദി സോഫയിൽ ഇരിക്കുന്ന ആരുവിന്റെ തലയ്ക്ക് ഒന്ന് കൊടുത്തു കൊണ്ട് പറഞ്ഞു.
 
"എന്തുകൊണ്ട ഞാൻ അയാളുടെ ക്ലാസ്സ്‌ ഇരിക്കാത്തത് എന്ന് ഏട്ടൻ ചോദിച്ചോ ഇല്ലല്ലോ... അയാളെ അയാൾ എന്നെ സ്ഥിരം അപമാനിക്കാറാ ക്ലാസ്സിൽ പിള്ളേരുടെ ഓക്കേ മുന്നിൽ വെച്ച്... അറിയോ "
 
ആരു ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു.
 
"നീ എന്തെങ്കിലും ആദ്യം ഒപ്പിച്ചു വെച്ചുക്കാണും അല്ലാതെ അവൻ വെറുതെ ഒന്നും ചെയ്യില്ല "
 
ഭദ്ര കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.
 
"ഓഹ് അമ്മേടെ കൂട്ടുകാരിയുടെ മകൻ വല്ല്യ പുണ്ണ്യാളൻ ഹും... ശെരിയാ ഞാൻ തന്നെ ആണ് ആദ്യം ഒപ്പിച്ചു വെച്ചേ... അയാൾക്കിട്ട് ഒന്ന് പൊട്ടിക്കേണ്ടി വന്നു... അപ്പൊ തന്നെ ഞാൻ സോറി പറഞ്ഞതാ പക്ഷെ അയാൾ എന്റെ പുറകിൽ നിന്ന് മാറേണ്ടേ"
 
ആരു ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് റൂമിലേക്ക് പോയി.
 
"തല്ലേ!എന്തിന് "
 
ഭദ്ര ആരു പോയ വഴി നോക്കി.
 
"ആവോ"'
 
 ആദി കൈ മലർത്തി റൂമിലേക്ക് പോയി.
 
 
ആദി ഫ്രഷ് ആയി ഇറങ്ങി മുടി ചീകുമ്പോൾ ആണ് ടേബിളിന്റെ മുകളിൽ കിടക്കുന്ന ഒരു ചെയിൻ കണ്ടത്... അവൻ അത് കയ്യിൽ എടുത്തു...
 
അന്ന് തനുവിനെ ഡ്രോപ്പ് ചെയ്ത് വരുമ്പോൾ കാറിൽ നിന്ന് കിട്ടിയതാണ്... അവൾക്ക് കൊടുക്കാൻ പറ്റിയില്ല.
 
ആദി ഓർത്തു... പെട്ടന്ന് അവന്റെ മനസിലേക്ക് ഇന്ന് കോളേജിൽ പോയപ്പോൾ അവൾ കണ്ണ് വിടർത്തി അവനെ നോക്കിയത് ഓർമ വന്നു.
അവൻ ചെയിൻ ടേബിളിൽ തന്നെ വെച്ചുകൊണ്ട് അവൻ ബെഡിലേക്ക് ഇരുന്നു.
 
 
ആരു ദേഷ്യത്തോടെ ബെഡിലേക്ക് വീണു.. ഈ കാലൻ എന്നെയും കൊണ്ടേ പോവു... അവൾ പിറുപിറുത്തു.
 
__________________
 
 
"മിസ്രി വന്നില്ലേ ഇന്ന് "
 
ആഷിക് വരാന്തയിലൂടെ നടന്നു വരുന്ന ആരുവിനോട് ചോദിച്ചു.
 
"ഉണ്ടല്ലോ.... അവൾ ക്ലാസ്സിലാ എന്താ ഇക്ക എന്തെങ്കിലും പറയണോ അവളോട് "
 
ആരു കുസൃതിയോടെ ചോദിച്ചു.
 
"ഏയ് വേണ്ട ഞാൻ വെറുതെ "
 
അവനൊരു ചിരിയോടെ പറഞ്ഞു...
 
"ഹ്മ്മ്മ് അവളൊന്ന് ആക്കികൊണ്ട് ക്ലാസ്സിലേക്ക് നടന്നു.
 
 
 
"ഇയാൾ ഓരോ ദിവസം കൂടും തോറും ക്ലാമർ കൂടുവാണലോ ഈശ്വരാ"
 
കനി കണ്ണ് വിടർത്തി എങ്ങോ നോക്കികൊണ്ട് പറഞ്ഞു... ആരു അവൾ നോക്കുന്ന ഇടത്തേക്ക് ഒന്ന് നോക്കി.
 
ബ്ലാക്ക് ഷർട്ടും ബ്ലൂ ജീൻസും ഇടത്തെ കയ്യിലൊരു ഇടി വളയും... ഇടയ്ക്ക് മുൻപിലേക്ക് വീയുന്ന മുടിയിയകളെ ഒതുക്കി വെക്കുന്നുണ്ട്... ഒരു മാത്ര  അവനെ തന്നെ നോക്കി നിന്നുപോയി അവൾ....
 
"എന്താടീ "
 
അവളുടെ മുന്നിൽ കൈ കെട്ടികൊണ്ട് ആരവ് ചോദിച്ചു. അപ്പോഴാണ് ആരുവിന് ഇത്രയും നേരം അവനെ നോക്കിയിരിക്കുവായിരുന്നെന്ന ബോധം വന്നത്... അവൾ സ്വയം തലയ്ക്കു ഒന്ന് മേടി... പിന്നെ അവനെ നോക്കി പുച്ഛിച്ചു കൊണ്ട് കനിയുടെ കയ്യും പിടിച്ചു നടന്നു...
 
 
"എന്താടാ നോക്കി നിന്ന് വെള്ളം ഇറക്കുവാ "
 
ജീവ അവന്റെ അടുത്ത് വന്നു തോളിലൂടെ കൈയിട്ട് ചോദിച്ചു.
 
''പിന്നെ അവളെ നോക്കാൻ എനിക്ക് പ്രാന്തല്ലേ ഒന്ന് പോടാ "
 
ആരവ് അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു.
 
 
_______________❤️❤️❤️
 
"ആദി ഇതൊന്ന് എനിക്ക് പറഞ്ഞു തരുവോ "
 
നീനു ആദിയുടെ അടുത്ത് ഇരുന്നുകൊണ്ട് ചോദിച്ചു.ആദി സിസ്റ്റത്തിൽ നിന്ന് കണ്ണെടുത്തു അവളെ ഒന്ന് നോക്കി.
 
"അഭിയോട് ചോദിച്ചു നോക്ക് നീനു... എനിക്ക് ഇവിടെ വർക്ക്‌ ഉണ്ട് "
 
ആദി പറഞ്ഞതും അവളുടെ മുഖം വാടി.
 
"അഭിയെ ഞാൻ നോക്കി... അവിടെ ഒന്നും കാണാൻ ഇല്ല "
 
"ആരു പറഞ്ഞു അവൻ അവന്റെ കാമ്പീനിൽ ഉണ്ടല്ലോ പോയി നോക്ക് "
 
ആദി പറഞ്ഞതും അവൾ താല്പര്യം ഇല്ലാതെ എണീറ്റു അഭിയുടെ അടുത്തേക്ക് പോയി... അവൾ പോവുന്നതും നോക്കി ആദി കുറച്ചു നേരം ഇരുന്നു. പിന്നെ അവന്റെ വർക്ക്‌ ചെയ്യാൻ തുടങ്ങി.
 
 
________________❤️❤️❤️
 
രാത്രി....
 
''ആരു നീ എന്നാലും ആ ചെറുക്കനെ അടിച്ചെന്ന് പറഞ്ഞത് മോശമായി ട്ടോ "
 
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഭദ്ര പറഞ്ഞു.
 
"എന്റെ അമ്മേ... നിങ്ങളത് വിട്ടില്ലേ "
 
ആരു ഭദ്രയെ നോക്കി.
 
"അങ്ങനെ അങ്ങ് വിടാൻ പറ്റുവോ അമ്മേന്റെ ഉറ്റ സുഹൃത്തിന്റെ മകനെ അടിക്കാ എന്ന് വെച്ചാൽ ഹൊ "
 
ആദി ഇടം കണ്ണിട്ട് ഭദ്രയെ നോക്കി. ആരു പല്ല് കടിച്ചുകൊണ്ട് അവനെ നോക്കി.
 
"ഞാൻ ആളറിയാതെ ഒന്ന് തല്ലി എന്ന് വെച്ച് അയാൾ പ്രതികാരവു വെച്ച് എന്റെ പുറകെ നടക്കുവാണോ വേണ്ടേ... അച്ഛൻ പറ"
 
ആരു ദാസ്സിനെ നോക്കി.
 
"ഏയ് എന്റെ കുഞ്ഞിനൊരു അപത്തം പറ്റിയതല്ലേ... എന്നാലും നീ എന്തിനാ അടിച്ചേ മോളെ "
 
ദാസ് അവളെ നോക്കി ചോദിച്ചു.
 
"അ.. അത് അയാൾ പോക്കാന്നെ "
 
ആരു വിക്കി പറഞ്ഞു കൊണ്ട് എണീറ്റു വേഗം റൂമിലേക്ക് ഓടി... അവൾ പോവുന്നത് നോക്കി എല്ലാവരും മുഖത്തോട് മുഖം നോക്കി.
 
________❤️❤️❤️
 
"മോനെ വാ ഭക്ഷണം കഴിക്കാം "
 
ഫോണിൽ എന്തോ നോക്കികൊണ്ടിരുന്ന ആരവ് മാലിനിയുടെ ശബ്ദം കേട്ടതും തല ഉയർത്തി.
 
"ദാ വരുവാ "
 
അവൻ ചിരിയോടെ അവരുടെ കയ്യും പിടിച്ചു താഴേക്ക് ഇറങ്ങി.
 
"പപ്പ വന്നില്ലേ "
 
"പപ്പ ഓഫിസ് റൂമില "
 
"ആണോ എന്നാ അമ്മ ഫുഡ്‌ വിളമ്പിക്കോ ഞാൻ പപ്പയെ വിളിച്ചു വരാം "
 
ആരവ് നേരെ ഓഫിസ് റൂമിലേക്ക് പോയി ജയ് റാമിനെയും കൂട്ടി വന്നു.
 
"ആക്ച്വലി അമ്മ അമ്മേടെ ഒരു ഫ്രണ്ട് ഇല്ലേ ഹ്മ്മ്... ഭദ്ര ആൾടെ മകൾ എന്റെ സ്റ്റുഡന്റ് ആണ് ''
 
ആരവ് ഫുഡ്‌ കഴിക്കുന്നതിന്റെ ഇടയിൽ പറഞ്ഞു.
 
"ആണോ എന്താ ആ കുഞ്ഞിന്റെ പേര്...അന്ന് നമ്മൾ അമ്പലത്തിൽ പോയപ്പോ ആ കുഞ്ഞ് ഇല്ലായിരുന്നല്ലോ "
 
മാലിനി ആവേശത്തോടെ ചോദിച്ചു.
 
"ഹ്മ്മ് കുഞ്ഞ്'
 
അവനൊന്നു പുച്ഛിച്ചു.
 
"എന്താടാ "
 
മാലിനി അവനെ നോക്കി.
 
"ഒന്നുല്ല  ആർദ്ര ദാസ് അതാ അവളുടെ പേര് "
 
'"ആണോ...ഏട്ടാ നമുക്ക് ഒരു ദിവസം അവിടം വരെ പോവാണേ "
 
മാലിനി റാമിനെ നോക്കി പറഞ്ഞു... അയാൾ തലയാട്ടി.
 
ഞാൻ എന്തിനാ ഇപ്പൊ അവളെ കുറിച്ച് അമ്മയോട് പറഞ്ഞെ... പറയേണ്ടി ഇല്ലായിരുന്നു...
 
ആരവ് ചിന്തിച്ചു.
 
 
_______________❤️❤️❤️
 
"ഈവെനിംഗ് ഏട്ടൻ വരുവോ അതോ ഞാൻ ബസിൽ പോണോ "
 
കോളേജിന്റെ മുന്നിൽ ഇറങ്ങി കൊണ്ട് ആരു ചോദിച്ചു.
 
"ഞാൻ വരാം "
 
ആദി പറഞ്ഞു. അപ്പോഴാണ് അങ്ങോട്ട് തനു വന്നത്... അവനെ കണ്ടതും അവൾ മനോഹരമായോന്ന് പുഞ്ചിരിച്ചു.ആദി അവളെ നോക്കാതെ വണ്ടി എടുത്ത് പോയി... അത് കണ്ടതും തനുവിന്റെ മുഖം വാടി.
 
"എന്താടി വാ "
 
ആരു വിളിച്ചതും അവൾ ഒരു മങ്ങിയ പുഞ്ചിരിയോടെ ബാഗും എടുത്ത് ഇറങ്ങി..
 
_______✨️✨️✨️
 
 
"ആരു നീ എന്താ പെട്ടെന്ന് പറഞ്ഞെ"
 
കനി ആരുവിനെ നോക്കി.
 
"അതോ അതില്ലേ ഈ കൊരങ്ങൻ  എന്റെ അമ്മേടെ ഫ്രണ്ടിന്റെ മോനാ "
 
"ആണോ..."
 
"ഹ്മ്മ് പക്ഷെ... സ്സ് "
 
ആരു എന്തോ പറയാൻ വന്നപ്പോയെക്കും അവളുടെ തലയിൽ ഡെസ്റ്റർ വീണിരുന്നു...അവരെ നോക്കി ഗൗരവത്തോടെ നിൽക്കുന്ന ആരവിനെ കണ്ടതും കനി വേഗം ബുക്കിലേക്ക് നോക്കി... ആരു തല ഉഴിഞ്ഞു.
 
"സ്റ്റാൻഡ് അപ്പ്‌..."
 
ആരവ് ഗൗരവത്തോടെ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞതും ആരു എണീറ്റു നിന്നു... ആരവ് അവൻ എടുത്തു കൊണ്ടിരുന്ന ചാപ്റ്ററിൽ നിന്ന് ഒരു question ചോദിച്ചു... ആരു വേഗം ബുക്കിൽ നോക്കാൻ നിന്നതും അവൻ അത് വലിച്ചു എടുത്തു.
 
"ബുക്കിൽ നോക്കി പറയാൻ എല്ലാവർക്കും അറിയാം "
 
ആരവ് ഗൗരവത്തോടെ പറഞ്ഞതും അവൾ ചുണ്ട് ചുളുക്കി... പിന്നെ എന്തൊക്കെയോ ഓർത്തെടുത്ത് കൊണ്ട് ആൻസർ പറഞ്ഞു.
 
"ഹ്മ്മ് സിറ്റ്..."
 
ആരവ് തിരിഞ്ഞു നടന്നു.
 
"ബുക്ക്‌
 
അവൾ ശബ്ദം താഴ്ത്തി പറഞ്ഞതും അവൻ അവളെ നോക്കി പിന്നെ പറഞ്ഞു.
 
"ബുക്ക്‌ വേണേൽ ക്ലാസ്സ്‌ കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് വാ "
 
ആരവ് ഗൗരവത്തോടെ പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി...
 
പണ്ടാരം ആരു അവൻ പോയ വഴി നോക്കി പറഞ്ഞു.
 
'"വല്ല ആവിശ്യം ഉണ്ടായിരുന്നോ "
 
മിയ ആരുവിനെ നോക്കി പറഞ്ഞു.
 
"ഈ പന്നയുടെ ഒരു ചോദ്യം....ഇവളാ ആദ്യം എന്നോട് സംസാരിച്ചേ എന്നിട്ട് ഇവളെ ഒന്നും പറഞ്ഞില്ലല്ലോ ആ കാല മാടൻ "
 
ആരു കലിയോടെ പറഞ്ഞു.
 
"അതിന് ഞാൻ സാറിനെ തല്ലിയിട്ടൊന്നും ഇല്ലല്ലോ "
 
കനി ചിരിയോടെ പറഞ്ഞതും ആരു അവളുടെ നടുപ്പുറം നോക്കിയൊന്ന് കൊടുത്തു.
 
"ആര് പറഞ്ഞിട്ടാഡീ ഞാൻ അയാളെ തല്ലിയെ "
 
ആരു ദേഷ്യത്തോടെ അവളുടെ മുടി പിടിച്ചു കൊണ്ട് ചോദിച്ചു...
 
"ആഹ് ഞാൻ.. വിടെടി പുല്ലേ "
 
കനി പറഞ്ഞതും ആരു വിട്ടു...
 
 
__________✨️✨️✨️
 
 
"ബുക്ക് "
 
ക്ലാസ്സ്‌ കഴിഞ്ഞതും ആരു സ്റ്റാഫ് റൂമിലേക്ക് പോയി.
ആരവ്‌ അവൾ ചോദിച്ചത് കേട്ടുവെങ്കിലും കേൾക്കാത്ത പോലെ നിന്നു.. പിന്നെ അവന്റെ ബാഗും എടുത്ത് പുറത്തേക്ക് പോവാൻ നിന്നതും.
 
"ഡോ എന്റെ ബുക്ക്‌ തന്നിട്ട് പോടാ "
 
ആരു ദേഷ്യത്തോടെ പറഞ്ഞതും അവൻ തിരിഞ്ഞു കൊണ്ട് അവളുടെ കൈ പിടിച്ചു തിരിച്ച് അവനിലേക്ക് ചേർത്തു അവളെ...
 
അവളൊന്ന് ഞെട്ടികൊണ്ട് അവനെ നോക്കി.
 
 
തുടരും...
 
 

നിന്നിലേക്ക്💞 - 7

നിന്നിലേക്ക്💞 - 7

4.6
7261

Part 7     "ഡോ എന്റെ ബുക്ക്‌ തന്നിട്ട് പോടാ "   ആരു ദേഷ്യത്തോടെ പറഞ്ഞതും അവൻ തിരിഞ്ഞു കൊണ്ട് അവളുടെ കൈ പിടിച്ചു തിരിച്ച് അവനിലേക്ക് ചേർത്തു അവളെ...   അവളൊന്ന് ഞെട്ടികൊണ്ട് അവനെ നോക്കി...   "നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടില്ലേ ഡാന്ന് വിളിക്കരുത് എന്ന് "   ആരവ് ഗൗരവത്തോടെ ചോദിച്ചു.   "അത് പിന്നെ എന്റെ ബുക്ക് തരാത്തത് കൊണ്ടല്ലേ "   ആരുവും വിട്ട് കൊടുത്തില്ല.   "നീ ഏതായാലും എന്റെ ക്ലാസ്സിൽ ഇരിക്കേം ഇല്ല ക്ലാസ് ശെരിക്കും കേൾക്കേം ഇല്ല പിന്നെ എന്തിനാ നിനക്ക് ബുക്ക്‌ "   ആരവ് അവളിലേക്ക് ഒന്ന് കൂടെ അടുത്ത് കൊണ്ട് ചോദിച