Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-47

റൂഹിന്റെ ഹൂറി_💖
Part-47
 
✍️🦋Hina_rinsha🦋
 
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission
 
                 °°°°°°°°°°°°°°°°°
 
ഒന്ന് നിർത്തുവോ രണ്ടാളും....
ഹാദി യുടെ ശബ്ദം അവിടമെകെ മുഴുങ്ങി.... അമനും ആഷിയും അവളെ നോക്കി....
 
ഹാദി ഞാൻ പറയുന്ന....
 
ഒന്ന് നിർത്ത് കാക്കു....
 
ആഷി പറഞ്ഞു മുഴുവിക്കും മുന്നേ ഹാദി അവൻ നേരെ കയ്യുയർത്തി കാണിച്ചു... അവൻ ഞെട്ടലോടെ അവളെ നോക്കി.....
 
Plz.... അവൾ ദയനീയമായി അവനെ നോക്കി പറഞ്ഞു...
 
 
ഹാദി നീ എന്തൊക്കെയാ ഈ പറയുന്നേ.... നിനക്ക് പ്രാന്ത് പിടിച്ചോ... ഇവിടെ നടക്കുന്നതൊന്നും നിനക്ക് കാണുന്നിലെ.... ഇത്രയൊക്കെ ഉണ്ടായിട്ടും ഇനിയും മിണ്ടാതെ ഇരിക്കണം എന്നാണോ.... നീ എന്റെ കൂടെ വന്നേ പറ്റു....
 
ആഷി ഉറപ്പിച്ചു പറഞ്ഞതും അവൾ ദയനീയമായി തല താഴ്ത്തി...
 
ഞാ.. ഞാൻ എങ്ങോട്ടും വരുന്നില്ല കാക്കു....
 
അവൾ തല തഴ്ത്തി കൊണ്ട് തന്നെ പറഞ്ഞത് കേട്ട് അവൻ ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി...
 
ഹാദി നീ...
 
ഇനിയും വിളിക്കണ്ട... ഞാൻ എങ്ങോട്ടും വരില്ല കക്കു.... എന്നെ അമീക്കാ കല്യാണം കഴിച്ചിട്ടുണ്ടെങ്കിൽ അവരുടെ സുഖത്തിലും ദുഖത്തിലും പങ്ക് ചേരാൻ ആണ്....
 
അത്രയും പറഞ്ഞു അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി മുഖലിലേക്ക് ഓടി പോയി...
 
 
അമൻ ആഷിയെ നോക്കി അവൾ പോയ വഴുയെ നോക്കി ഇപ്പോഴും തറഞ് നിൽക്കുവാണ്....
 
ആഷി ഞാൻ....
അമൻ അവന്റെ തോളിൽ കൈ വച്ചതും ആഷി ദേഷ്യത്തോടെ അത് തട്ടി മാറ്റി ഒന്നും മിണ്ടാതെ കേറിലേക്ക് കയറി കാർ ന്റെ ഡോർ വലിച്ചടച്ചു..... കാറ്റ് പോലെ അവന്റെ കാർ ആ വീടിന്റെ ഗേറ്റ് കടന്ന് പോയി....
 
ഇനിയും ആ പെണ്ണിനെ സങ്കടപെടുത്തിയത് മതിയായില്ലേ നിനക്ക്....
സ്റ്റയർ കയറാൻ നേരം  പിന്നിൽ നിന്ന് ഹാജറ paranjath കേട്ട് അവൻ ഒരു നിമിഷം തറഞ് നിന്നു... തിരിഞ്ഞു നോക്കാൻ ആയില്ല... ആ മുഖത്തേക്ക് എങ്ങനെ നോക്കും.... അവൻ ഒന്നും മിണ്ടാതെ മുന്നിലേക്ക് നടന്നു.....
 
                        🦋🦋🦋🦋
 
ആഷിയുടെ മുഖം ഓർക്കവേ ഹാദി വിങ്ങി പൊട്ടി പോയി...
 
 
Sorry കാക്കു... ഇവിടുന്ന് ഞാൻ വന്ന ഒരുപക്ഷെ അത് എന്നെന്നേക്കുമായി ആകും... അമീക്കാ ഇല്ലാത എനിക്ക് ഓർക്കാൻ കൂടി വയ്യ... അത്ര മാത്രം എന്റെയുള്ളിൽ പതിഞ്ഞു പോയി.....
 
എന്ന് വെച്ച് എത്രകാലം നീ ഇവിടെ തന്നെ കടിച് തൂങ്ങി നിൽക്കും എല്ലാർക്കും നീയൊരു അധികപ്പറ്റ് ആയി മാറില്ലേ ഒരിക്കൽ....
 
ഉള്ളിന്റെ ഉള്ളിന് നിന്ന് ആരോ അങ്ങനെ വിളിച്ചു പറയും പോലെ തോന്നിയത്തും കരയാൻ പോലും മറന്ന് അവൾ ഒരു നിമിഷം സ്തംഭിച്ചു നിന്നു....
 
ആകെ തകർന്ന പോലെ ബെഡിലേക്ക് ഇരുന്നു...
 
ആരോ വാതിൽ തുറക്കുന്ന  ശബ്ദം കേട്ടതും അവൾ കണ്ണ് തുടച്ചു....
 
റൂമിലേക്ക് കയറിയ അമൻ ഡോർ അടച്ചു...
 
ഒത്തിരി കഷ്ട്ടപെടുന്നുണ്ടല്ലേ എന്നെ ഭാഗം വെക്കാൻ....
 
അമന്റെ ശബ്ദം കേട്ട് അവൾ ഞെട്ടലോടെ തിരിഞ്ഞ് നോക്കി... ഒരുമാത്ര അവളുടെ കണ്ണുകൾ അവന്റേതുമായി കൊരുത്തു പോയി.....
 
എന്തോ ഓർത്തെന്ന പോലെ അവൾ കണ്ണ് വെട്ടിച്ചു....
 
ഞാ... ഞാൻ... അവൾ എന്ത് പറയണം എന്നറിയാതെ വിക്കി....
 
എന്തിനാ.. ഹാദി ഇങ്ങനെയൊക്കെ... അവൻ വല്ലാത്തൊരു ഭവത്തോടെ അവളെ നോക്കി ....
 
പിന്നെ ഞാൻ എന്ത് വേണം.... ഹേ... എന്റെയാണ് എന്ന് പറഞ്ഞു പിടിച്ചു വാങ്ങാൻ പറ്റുവോ.... എനിക്ക്... പറാ...
 
അവൾ അവനെ പിടിച്ചു ഉലച്ചു.... അവൻ ഒന്നും പറയാം ആയില്ലാ... വാക്കുകൾ തൊണ്ടയിൽ കുരുങ്ങി കിടന്നു... നിശ്ചലം ആയി പോയിരുന്നു അവൻ...കണ്ണുകളിൽ തീർത്തും ദയനീയത വന്ന് മൂടിയിരുന്നു..
 
അവൾ അവനെ വിട്ട് തളർന്ന പോലെ ബെഡിലേക്കിരുന്നു....
 
എന്തോ ഓർത്ത പോലെ അവളെ അടുത്തേയ്ക്ക് പോയി അവൻ അവളുടെ മുഖം കൈക്കുള്ളിൽ കോരി എടുത്തു.....
ഹാദി ഞാൻ ഞാ...
 
വേണ്ട.. അമീക്കാ എന്റെ സ്വാർത്ഥത കൊണ്ട് പാവം ഷാനയുടെ ലൈഫ് ഇല്ലാത്തവരുത് ഒന്നുമറിയാത്ത നിങ്ങടെ കുഞ്ഞു ജീവൻ ഉണ്ട് അവൾക്കുള്ളിൽ...
 
അത് പറയുമ്പോൾ അവൾ ഹൃദയം മുറിയുന്ന വേദന തോന്നി എങ്കിലും അത് പുറത്ത് കാണിക്കാതെ അവന്റെ കൈ തട്ടി മാറ്റി അവൾ എഴുന്നേറ്റു....
 
എനിക്ക് കാക്കു ന്റെ പോവായിരുന്നു... ഞാൻ അങ്ങനെ ചെയ്‌ത നിങ്ങൾ തോറ്റു പോകുമായിരുന്നു...
 
അത്രയും പറഞ്ഞു അവൾ ബാത്‌റൂമിലേക്ക് കയറി പോയി...
 
 
കണ്ണടച്ച് ഷവറിൻ ചുവട്ടിൽ നിൽക്കുമ്പോഴും ഹാദി ക്ക്‌ ശരീരം ചുട്ട് പൊള്ളുന്ന പോലെ തോന്നി..... കണ്ണിൽ നിന്ന് ഒലിച്ചുറങ്ങുന്ന കണ്നീരും ആ വെള്ളത്തിനൊപ്പം ഒഴുകിയിറങ്ങി.....
 
                           🦋🦋🦋🦋
 
അമൻ നിലത്തു നിന്ന് പിടഞ്ഞു എഴുന്നേറ്റ് കാർ ന്റെ കീയും എടുത്ത് താഴേക്ക് പോയ്‌....
 
അമന്റെ കാർ നേരെ ചെന്ന് നിന്നത് ആഷി യുടെ ഓഫീസ് ൻ മുന്നിൽ ആണ്....
 
അമനെ കണ്ടതും ആഷി യുടെ മുഖം ചുവന്നു...
 
ആഷി ഞാൻ....
 
മതിയായില്ലേ അമൻ നിനക്ക്.... എന്റെ ഹാടിയുടെ ജീവിതം നീ തകർത്തു... ഇനിയും മതിയായില്ലേ....
ആഷി  ദേഷ്യത്തോടെ പറഞ്ഞതും അമൻ ദയനീയ അവന്റെ മുഖത്തേക്ക് നോക്കി...
 
ഞാൻ.. പറയുന്നത് ഒന്ന് കേൾക്കോ നീ....
 
എനിക്ക് ഒന്നും കേൾക്കണ്ട... നീയൊന്ന് പോയി തരാവോ.....
അമൻ ദേഷ്യം വരുന്നുണ്ടായിരുന്നു...
 
അമൻ അവിടെ കണ്ടോ എന്തോ ഒരു തുണി എടുത്ത് അവനെ ചെയർ ല് കെട്ടിയിട്ടു.....
 
അമൻ... നിനക്ക് ഭ്രാന്ത് ആയോ.... എന്താ നീയീ കാണിക്കുന്നേ....
 
വേണ്ട വേണ്ട വിചാരിക്കുമ്പോ തലയിൽ കയറുന്നോ തെണ്ടി... മര്യാദക്ക് ഞാൻ പറയുന്നത്  മുഴുവൻ ഇരുന്ന് കേട്ടോ.....
 
എന്താന്ന് വെച്ച പറഞ്ഞു തോലക്ക് പണ്ടാരം....
 
അങ്ങനെ വഴക്ക് വാ...
 
അമൻ അടുത്തുള്ള ചെയർ വലിച്ചിട്ടു അവൻ opposite ആയി ഇരുന്നു...
അന്ന് ഓഫീസിൽ ഉണ്ടായത് പറയാൻ തുടങ്ങി...
 
പറഞ്ഞു കഴിഞ്ഞതും... അമന്റെ കണ്ണുകൾ രക്തവർണത്താൽ നിറഞ്ഞിരുന്നു..... ആഷി നിസ്സഹായതടോ അവന്റെ മുഖത്തേക്ക് നോക്കി...
 
അപ്പൊ നീ പറഞ്ഞു വരുന്നത്.....? ആഷി അത്രയും പറഞ്ഞു നിർത്തി സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി....
 
എനിക്കറിയില്ല ആഷി... അന്ന് ഞാൻ സ്വബോധത്തിൽ അല്ലായിരുന്നു അതെനിക്ക് ഉറപ്പാ... പക്ഷെ അതെങ്ങനെ സംഭവിച്ചു എന്നറിയില്ല... ഇപ്പഴ ഉറങ്ങി പോയത് എന്ന് കൂടി ശരിക്ക് ഓർക്കാൻ വയ്യ.... കണ്ണ് തുറന്നപ്പോ ആ കാഴ്ചയാണ് കണ്ടത് ......
 
അമൻ കണ്ണുകൾ ഇറുക്കെ അടച്ചു....
 
ആഷി അവനെ എന്ത് പറഞ്ഞു സമദനിപ്പിക്കും എന്നറിയാതെ നിന്നു.... അവൻ അമന്റെ തോളിൽ കൈ വച്ചു....
 
ഞാ... ഞാൻ അറിഞ്ഞു കൊണ്ടല്ലടാ... പറ്റി പോയതാ.... എ... എനിക്ക്....
 
കരയാൻ ആയ അവൻ എന്തോ ഓർമയിൽ പെട്ടന്ന് കണ്ണീർ തുടച് എഴുന്നേറ്റു....
 
ഞാൻ... പോവാ ആഷി...
 
ഈ കേട്ടഴിച്ചിട്ടു പോടാ പട്ടി...
 
അമൻ അവനെ നോക്കി ഒരുമാതിരി ഇളി ഇളിച്ചു കേട്ടഴിച്ചു കൊടുത്തു....
 
 
ഹീ സോറി😁....
 
പോടാ കോപ്പേ....
 
ആഷി അവൻ പോവുന്നത് നോക്കി ഇരുന്നു... പെട്ടന്ന് മൊബൈൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടതും whatsapp തുറന്നു.... മുന്നിൽ തെളിഞ്ഞ പേര് കണ്ട് അവന്റെ മുഖം വിടർന്നു...
 
 
*sorry kakku🥲😘😘*
 
Msg വായിച്ചതും അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു....എന്തോ ഓർമയിൽ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല......
 
 
                           🦋🦋🦋🦋
 
ഷാന ഒരു കൈ വയറിനോട് ചേർത്ത് വെച്ച് ഗാർഡനിലെ സീറ്റിൽ ഇരുന്നു.....
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
 
ഞാൻ കാരണം എത്ര പേര സങ്കടപെടുന്നത്... ഒന്നും വേണ്ടായിരുന്നു... അന്നവിടെ നിൽക്കണ്ടായിരുന്നു... എന്നാ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു...എനിക്ക് എല്ലാം ഇവിടെ വെച്ച് അവസാനിപ്പിക്കണം എന്നുണ്ട്.. പക്ഷേ..........ഞാൻ കാരണം ഒന്നുമറിയാത്ത രണ്ട് ജീവൻ കൂടി ഇല്ലാതാവും.. എനിക്കും ജീവിക്കണം....
 
അവളുടെ കൈ വയറിൽ അമർന്നു......
 
 
..... തുടരും🦋
 
അവസ്നിപ്പിക്ക എന്ന് ഉദ്ദേശിച്ചത് ആത്മഹത്യ വല്ലതും ആണോ gooys...രണ്ട് ജീവൻ ഇനി ഷാന ന്റെ വയറ്റിൽ ട്വിൻ ബേബിസ് ആണോ👀...
 
               

റൂഹിന്റെ ഹൂറി_💖 Part-48

റൂഹിന്റെ ഹൂറി_💖 Part-48

4.8
3798

റൂഹിന്റെ ഹൂറി_💖 Part-48 ✍️🦋Hina_rinsha🦋     ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission                    °°°°°°°°°°°°°°°°°       ഷാന എങ്ങോട്ടോ നോക്കി ഒന്ന് നെടുവീർപ്പിട്ടു... ശേഷം ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശരി ശേഷം ഫോൺ എടുത്ത് ആർക്കോ dial ചെയ്തു.....   രണ്ടാമത്തെ റിങ്ങിൽ തന്നെ മറുപ്പുറത്ത് നിന്ന് ഫോൺ അറ്റൻഡ് ചെയ്തിരുന്നു....     ഹലോ.... അവൾ ചെറിയ പേടിയോടെകയ്യിലെ മൊബൈലിൽ ഒന്ന് കൂടെ അമർത്തി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു....     എന്താ ഷാന ഇത്... നിന്നോട് പറഞ്ഞ