Aksharathalukal

പ്രിയസഖി 💓(4)

ആ കണ്ണിലെ തീക്ഷണത എന്നെ കൊത്തി വലിക്കും പോലെ.. ഉയർന്നു പൊങ്ങുന്ന ശ്വാസം പിടിച്ചു നിർത്താൻ വൈതു നന്നേ പാടുപെട്ടു.രണ്ട് പേരിലും ഹൃദയമിടിപ്പ് വല്ലാതെ വേഗത കൂടിയിരുന്നു.
ഇദ്രൻ അവളെ തോളിൽ തല വെച്ച് ഒന്നുടെ ചേർന്നു നിന്നു ഒരു പൊള്ളി പിടച്ചിലൂടെ വൈതു അവന്റെ ഷേർട്ടിൽ കൈകൾ മുറുക്കി.. ഉൾവലിഞ്ഞു നിന്നു... മറുതൊന്നും ആലോചിക്കാതെ ഇദ്രൻ അവളെ നക്നമായ തോളിൽ പല്ലുകൾ ആഴ്ന്നിറക്കി.... കടിച്ചമർത്തി. അവളെ കൈകൾ അവന്റെ മേലിൽ വേദനകൊണ്ട് മുറുകിയിരുന്നു..
വിതുമ്പലോടെ ആ കണ്ണുകൾ നിറഞ്ഞു തൂമ്പി ഒഴികി മറഞ്ഞു.
 
അവന്റെ ദേഷ്യം തീരുന്നത് ആ അവസ്ഥ തുടർന്നു അൽപ്പസമയതിന് ശേഷം അവളിൽ നിന്ന് അവൻ അകന്നു നിന്നു. ആ മുഖം രക്തവർണം മൂടിയിരുന്നു കണ്ണുകൾ കലങ്ങി ഒഴികിയിരുന്നു എന്നാൽ ഇദ്രനിൽ ഒരൽപ്പം പോലും ദയ തോന്നിച്ചില്ല...
 
""ഇനിയും നീ എന്റെ തലേ കേറാൻ വന്നാൽ ഇപ്പോ കിട്ടിയത് ഓർത്താ.. മതി.. കേട്ടോഡീ... പൊന്ന് മോളേ..😡""
അവളിൽ നിന്ന് പിടി വിട്ട് തുറിച്ചു നോക്കി അവൻ അത്രയും പറഞ്ഞ് ബെഡിൽ പോയി കിടന്നു. അത്ര നേരം പിടിച്ചു വെച്ച വേദനകൾ എല്ലാം വൈതു ഒറ്റ നിമിഷം കൊണ്ട് പുറത്ത് എടുത്തു. ചുവരിൽ നിന്ന് ഊർന്നിറങ്ങി ശബ്ദം കേൾക്കാത്ത വിധത്തിൽ തേങ്ങി കരഞ്ഞു.
'കൃഷ്ണ...... എന്ത് പാപം ചെയ്തിട്ടാ.... എന്റെ ജീവിതം ഇങ്ങനെ ആയി പോയത്... ജീവനെക്കാൾ ഏറെ സ്നേഹിച്ച ദേവേട്ടന് എന്നെ വേണ്ട....
ഇതിന് മാത്രം എന്ത് തെറ്റാ.. ഞാൻ നിന്നോട് കാട്ടിയെ.... ""
 
ആ നിദ്ര മുഴുവൻ അവളെ കണ്ണീര് പെയ്തിറങ്ങി.
 
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
""നീ പോയെ പറ്റൂ..... ഇദ്രാ... വെറുതെ മുടക്കമൊന്നും പറയേണ്ട...""
 
""എനിക്ക് പറ്റില്ലന്ന് പറഞ്ഞാൽ പറ്റില്ല...
അവൾക് പോകണമെങ്കിൽ പോയ്‌ക്കോട്ടേ.. അതിന് ഞാൻ എന്തിനാ കെട്ടി വലിക്കുന്നെ..""
 
""കല്യാണം കഴിഞ്ഞിട്ട് നിങ്ങളാദ്യായിട്ട് ക്ഷേത്രത്തിൽ പോണതാ... അതിന് നീ മുടക്ക്‌ കുത്തണ്ട... വേഗം ചെല്ലാൻ നോക്ക്‌...""
 
അമ്മായി അതും പറഞ്ഞു കൊണ്ട് അകത്തേക് പോയി ഇദ്രൻ വൈതുനെ ഒന്ന് ദേഷിച്ചു നോക്കി കുളിക്കാൻ കയറി.
വൈതു കറപ്പുകളർ കരയുള്ള സെറ്റ് സാരി ഒക്കെ ഉടുത്തു മുടി കുളിപിന്നിൽ ഇട്ട് ഒരു കുഞ്ഞു പൊട്ടും തൊട്ട് സിദൂരവും ചാർത്തി അമ്മായിയുടെ അടുത്തേക് പോയി.
ഇദ്രൻ കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ കണ്ടു തെച്ചു വെച്ച മുണ്ടും ഷേർട്ടും...
അമ്പലത്തിലേക്ക് അല്ലെ എന്ന് കരുതി കൂടുതൽ ഒന്നും ആലോചിക്കാതെ അവൻ അതെടുത്തിട്ട് മുടി ചീകി പുറത്ത് ഇറങ്ങി....
""അമ്മാ.......""
ഷേർട്ടിന്റെ കൈ മടക്കി വെച്ച് കൊണ്ട് അവൻ അകത്തേക് നോക്കി വിളിച്ചു.
മടക്കി ശെരിയാക്കുന്നത്തിനിടയ്ക്ക് അവൻ കണ്ണുകൾ അകത്തേക് പായ്പ്പിച്ചതും നടന്നു വരുന്ന വൈതുവിൽ തങ്ങി നിന്നു.
അവന്റെ ബ്ലാക്ക് കളർ ഷേർട്ടും ആ കരയുള്ള മുണ്ടും താൻ തേച് എടുത്തു വെച്ചത് തന്നെ ആണെന്ന് കണ്ടപ്പോൾ അവളെ കണ്ണുകൾ പ്രകാശിച്ചു.
അവന്റെ അടുത്ത് എത്തിട്ടും തന്നെ മാത്രം നോക്കി നിൽക്കുന്നത് കണ്ട് അവൾ ഒന്ന് വിരൽ ഞ്ഞോടിച്ചു.. അപ്പോൾ അവനിൽ ഒരു ഞെട്ടൽ വന്ന് അത് മറച്ചു വെയ്ക്കാൻ ഒന്നവൻ പരുങ്ങി കളിച്ചു വൈതുവിൽ ചിരി മിന്നിമാഞ്ഞു.
 
ഇടവഴിയിൽ നിന്ന് വയലിലേക്ക് ഇറങ്ങി തഴുകി എത്തുന്ന തെക്കൻകാറ്റിനെ തലോടി അവർ മുന്നോട്ട് നടന്നു.
നീണ്ടു നിവർന്നു കിടക്കുന്ന പുഴയുടെ അടുത്തേത്തിയതും വൈതു ഒന്ന് ശങ്കിച്ചു നിന്നു. ഇദ്രൻ കവുങ്ങിൻ പാലം കടന്ന് അപ്പുറമെത്തിയിരുന്നു.. പുറകിൽ അനക്കമൊന്നും കാണാതെ വന്നപ്പോൾ അവൻ മുണ്ട് ഒന്ന് കുടഞ്ഞു കൊണ്ട് മടക്കി കുത്തി തിരിഞ്ഞു നോക്കി.
 
വായിൽ വിരലിട്ട് പുഴ നോക്കി ദയനീയതയോടെ നോക്കി നിൽക്കുന്ന വൈതുനെ കണ്ടപ്പോൾ.. അവന് ചിരി വന്നു.. എന്നാലും അത് മറച്ചു കൊണ്ട്.. ഗൗരവം വരുത്തി.
 
""അവിടെ തന്നെ കുന്തം വിഴുങ്ങിയ പോലെ നിക്കാതെ വരണ്‌ണ്ടോ....😡""
ഒറ്റതടിയായ കവുങ്ങിലേക്ക് നോക്കി കൊണ്ട് ഭയമിറക്കുന്ന വൈതു പെട്ടെന്ന് അവന്റെ ഒച്ച കേട്ട് ഞെട്ടി. അവൾ അവനെ അലിവോടെ നോക്കി.. അവൻ അത് മൈൻഡ് ആക്കാതെ ചുറ്റും കണ്ണോടിച്ചു.
""ഇ... ഇയ്ക്... പേടിയാ.... ഞാൻ വീഴും..""
 
ചുണ്ട് പിളർത്തി വൈതു അവനെ നോക്കി പറഞ്ഞതും ഒന്ന് ആഞ്ഞു വലിച് ദേഷ്യം ഉള്ളിൽ ഒതുക്കി മുണ്ടും മടക്കി കുത്തി അക്കരെ നിന്ന് ഇക്കരെ എത്തി അവളെ പൊക്കി എടുത്ത് തോളിൽ ഇട്ടു. പെട്ടെന്നായതു കൊണ്ട് വൈതു ഒന്ന് ഞെട്ടി... പിന്നെ കഴുത്തിലൂടെ കൈ ചേർത്ത്‌ അവന്റെ പുറത്തെക്ക്‌ തല ചായ്ച്ചു.
 
 
°°°°°°°°°°°°°°°°°°°°°°°°°°°°°°°
അമ്പല ആൽമരതിന്റെ അടുത്തേത്തിയതും വൈതു ഓടി വന്ന് ഇദ്രന്റെ കയ്യിൽ തൂങ്ങി.. അവൻ അമ്പരപ്പോടെ നോക്കിയതും അവളെ കണ്ണുകൾ മുന്നിലെക്കായിരുന്നു.. അത് കണ്ട് അവനും അങ്ങോട്ട് ശ്രെദ്ധ കൊടുത്തു...
അന്ന് കല്യാണമണ്ടബത്തിൽ വെച്ച് ദേവൻ ചേർത്ത് നിർത്തിയ പെണ്ണുമായി അവർക്ക് എത്തിരെ നടന്ന് വരുന്നു ഇദ്രന്റെ ചുണ്ടിൽ ഒരു പുച്ഛം വിരിഞ്ഞു.. മറുത്തോന്നും നോക്കാതെ വൈതുവിന്റെ അരയിലൂടെ കൈ ചേർത്ത് തന്നിലെക്ക്‌ നിർത്തി അവൾ ഒന്നും ഞെട്ടി പിളർന്നതും ഇദ്രൻ കണ്ണ് ചിമ്മി കാണിച്ചു ഒന്ന് പുഞ്ചിരിച്ചു...
യഥാർത്ഥത്തിൽ ആ ചിരിയിൽ വൈതു മതിമറന്നിരുന്നു.. ആദ്യമായാണ് അവൾ അവനിൽ നിന്നത് കാണുന്നത് ശരിക്കും അത്ഭുതം തോന്നി പോയി. ദേവനെ മറികടന്ന് അവർ പോയതും ഇദ്രനും ദേവനും തമ്മിൽ കണ്ണുകൾ  കലഹിച്ചതോന്നും വൈതു അറിഞ്ഞില്ല..
 
അമ്പലനടയ്ക്കൽ എത്തിയപ്പോൾ ഇദ്രൻ അവളെ പിടി വിട്ട് കൈ കൂപ്പി തോഴാൻ നിന്നു...
""നിങ്ങക്ക്‌ ചിരിക്കാൻ ഒക്കെ അറിയോ ""
 
ഒരു സംശയം പോലെ അതെ നോട്ടത്തോടെ അവൾ ചോദിച്ചതും ഇദ്രൻ അടച്ച കണ്ണ് തുറന്ന് അവളെ ഒന്ന് നോക്കി... ഒരു അത്ഭുതം പോലെ തന്നെ നോക്കി നിക്കുന്നവളെ കണ്ടപ്പോൾ അവൻ ചുറ്റും ഒന്ന് നോക്കി അവൾക് നേരെ കണ്ണ് കൂർപ്പിച്ചു.. അപ്പൊഴാണ് താൻ ഇത്ര നേരം കെട്ട്യോനെ വായിനോക്കി നിൽക്കാണെന്ന ബോധം വന്നത്... ഒരു ചമ്മിയ ചിരി നൽകി കൃഷ്ണനെ കൈ കൂപ്പി വണങ്ങി. അവളെ ചെയ്തികൾ കണ്ടപ്പോൾ അവനിലും പുഞ്ചിരി വിരിഞ്ഞു.
 
 
തിരുമേനി പ്രസാദo തന്നതും വൈതു ഇരു കൈകൾ നീട്ടി അത് സ്വീകരിച്ചു. ആദ്യം തന്നെ ഇദ്രന്റെ നെറ്റിയിൽ തൊട്ട് കൊടുത്തതും രണ്ട്പേരെയും കണ്ണുകൾ ഉടക്കി... പെട്ടെന്ന് അമ്പലമണി മുഴങ്ങിയതും കണ്ണുകൾ പിൻവലിച്ചു... അവൾക്ക്‌ എന്തോ ജാള്യത തോന്നി ഇദ്രനും അതെ അവസ്ഥയിൽ ആയിരുന്നു.. അവൻ മുണ്ടിന്റെ ഒരറ്റം പിടിച് പുറത്തേക് ഇറങ്ങി... വൈതു കയ്യിലെ പ്രസാദം കൂട്ടി പിടിച് ഒരിക്കൽ കൂടി ഒന്ന് മനസ്സറിഞ്ഞ് തോഴുതു...
 
 
വയൽ വരമ്പിലൂടെ നടക്കുബോൾ അവർ തികച്ചും മൗനം പാലിച്ചു. പക്ഷെ.. വൈതുന് എന്തൊക്കെ ചോദിക്കണമേന്നുണ്ടായിരുന്നു...
മുന്നിൽ നെഞ്ചുവിരിച് പടനയിക്കുന്ന പോരാളിയേ പോലെ നടക്കുന്ന ഇദ്രനെ കണ്ടതും അവൾക് മൊത്തത്തിൽ അസ്വസ്ഥയായി.
 
""അതെ..... ഇയാളെന്തിനാ എപ്പോഴും മുഖം വീർപ്പിച് നടക്കുന്നത്...""
 
ഓടിചാടി മുന്നിലേക്ക് ആഞ്ഞു കൊണ്ടവൾ വിളിച്ചു ചോദിച്ചു.. ആ സെക്കന്റിൽ തന്നെ അവൻ നിച്ഛലമായി തിരിഞ്ഞു നോക്കി വൈതു ഒരു ഇളി അങ്ങ് പാസാക്കി.
 
""ഇന്നലെ തന്നതോന്നും മോള് മറന്നിട്ടില്ലല്ലോ 😡..""
 
ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞതും അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
""ഒന്നും മറന്നിട്ടില്ല.....
ഞാൻ ഉറങ്ങിയതിന് ശേഷം എനിക്ക് വേദനിച്ചഭാഗത് ഒൽമെന്റ് പുരട്ടി തന്നതും എടുത്ത് ബെഡിൽ കിടത്തിയതും ഒന്നും ഞാൻ മറന്നിട്ടില്ല...എല്ലാം.. ഇയ്ക് ഓർമ ഇണ്ട് ""
 
അവളിൽ നിന്ന് അങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിക്കാതെ കിട്ടിയത് കാരണം അവന് ഒന്ന് ഞെട്ടി. പക്ഷേ അത് പുറത്ത് കാട്ടാതെ പെട്ടെന്ന് അവൻ മുന്നോട്ട് നടന്നു അവൾക് മുഖം കൊടുത്തില്ല. അവനിൽ നിന്ന് ലഭിക്കുന്ന ഓരോ പ്രവർത്തികളും ഒഴിഞ്ഞ് മാറലും അവൾ ആസ്വാദിച്ചിരുന്നു.
 
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
 
രാത്രിയുടെ നിലാ വെളിച്ചം നോക്കി പൂമുഖത്തെ അരതിണ്ണയിൽ മലർന്നു കിടുക്കുകയായിരുന്നു ഇദ്രൻ വൈതു ഉമ്മറപടിയിൽ നിന്ന് എത്തി നോക്കി
'ആള് എന്തോ വല്യ ആലോചനയിൽ ആണല്ലോ..' അവൾ മനസ്സിൽ ഓർത്തു.മെല്ലെ ശബ്ദമുണ്ടാക്കാതെ അവൾ അടുത്ത് ചെന്നു അവന്റെ താടി വലിച് ഓടാൻ നിന്നതും അവൻ അവളെ എടുത്തു മടിയിൽ ഇരുത്തിയതും വൈതു വല്ലാതെ അങ്ങ് ആയിപോയി... വിടർന്ന കണ്ണുമായി അവൾ അവനെ നോക്കിയതും അവൻ മീശ പിരിച് അവളെ ഒന്ന് ചൂഴ്ന്ന് നോക്കി.
 
""അറിയാൻ പാടില്ലാതോണ്ട് ചോദിക്കാ.... നിനക്ക് എന്തിന്റെ കേടാ..."'
 
അവളെ അരയിൽ ചുറ്റി വരിഞ്ഞ് തന്നോട് ചേർത്തു കൊണ്ട് അവൻ ചോദിച്ചതും അവളിൽ കുസൃതി വിരിഞ്ഞു.
 
""നല്ല അടി കിട്ടാത്തതിന്റെ കേടാ...""
തല താഴ്ത്തി അവൾ മറുപടി കൊടുത്തതും അവന് വാത്സല്യം തോന്നി... ആ തുടുത്ത കവിളിലേക്ക് അവന്റെ പല്ലുകൾ ആഴ്ന്നിറങ്ങി...
വേദന കൊണ്ട് വൈതു കണ്ണുകൾ കൂട്ടി അടച്ചു...
വിട്ട് മാറി അവളെ മുഖത്തേക് നോക്കിയതും ചുണ്ട് പിളർത്തി വിതുമ്പലോടെ മുഖം കയറ്റി പിടിച് നിക്കാ..
""വേദനിച്ചു...🥺🥺...""
""ഞഞ്ഞായി.....😡😡... എണ്ണീച്ചു പോടീ.. കോപ്പേ...""
അവളിൽ നിന്ന് പിടി വിട്ട് അവൻ അലറിയതും ഒറ്റയടിയ്ക്ക് അവൾ എണ്ണീചോഡി.. അത് കണ്ടവൻ ഒന്ന് ചിരിച്ചതും പുറകിൽ നിന്ന് ഒരു ഷൂ.. ഷൂ.. കേട്ട് തിരിഞ്ഞു നോക്കി.
'"നീ ഇത് വരെ പോയില്ലേ 😬😬...'"
 
അതിന് വൈതു ചുമല് കോച്ചി ഇല്ലന്ന് കാണിച്ചു.കയ്യിൽ പിറകിൽ ഒളിപ്പിച്ച സാധനം അവൾ അവന് കാണിച്ചു കൊടുത്തപ്പോൾ അവന്റെ കണ്ണ് തള്ളി..
'നാളെ ബാർ ഇല്ലാത്തതുകൊണ്ട് സുഗുന്റെ കയ്യിൽ നിന്ന് ഒപ്പിച് വെച്ച ബ്രാണ്ടി കുപ്പിമായിട്ടാ... അവളെ നിൽപ്പ്..😬...'
 
""എന്തെ... മോനുസേ... ഒന്നും മിണ്ടാതെ..... ഇത്ര നേരം പറഞ്ഞപോലെ അല്ലല്ലോ ഇപ്പോത്തെ നിൽപ്പ്.... അക്ഷരങ്ങൾ ഒക്കെ വണ്ടീo വിളിച് പോയോ... ഹേ...'""
 
'ഡീ..മുധേവീ 😬😬.. എന്റെ കുപ്പി നിന്റെ കയ്യിൽ ആയി പോയി അല്ലേൽ കാണാർന്നിരുന്നു...'അവളെ നോക്കി ഇദ്രൻ മനസ്സിൽ മൊഴിഞ്ഞു.
 
""ഇത് ഞാൻ ഇന്ന് കുടിക്കാൻ പോവാ...
ഇതില് എന്താ ഇത്ര മാത്രം രസം എന്ന് ഞാനും അറിയട്ടെ...""
 
വൈതു അതും പറഞ്ഞ് അകത്തേക് പോയി ഇദ്രൻ തലയിൽ കയ്യും വെച്ച് അവളെ പിന്നാലെ ഓടി.
 
തുടരും........

പ്രിയസഖി 💓(5)

പ്രിയസഖി 💓(5)

4.5
22638

""ഡീ... നിക്കടീ... വിടെ 😡😡..""" ദേഷ്യം കൊണ്ട് ചുവന്ന് തുടുത്ത മുഖവുമായി ഇദ്രൻ അലറി.വൈതു അതൊന്നുo മൈൻഡ് ആക്കാതെ നടന്നു പെട്ടെന്ന് അവൻ അവളെ കൈ പിടിച്  നിർത്തിച്ചു... വൈതു മറുക്കയ്യിലേക്ക് മദ്യകുപ്പി മാറ്റി പിടിച് അവനെ നോക്കി ഇളിച്ചു കാട്ടി പിന്നോട്ട് നീങ്ങി നിന്നു. ""കളിക്കാതെ അത് ഇങ്ങ് തന്നെ..😡"" ""തരാൻ മനസ്സില്ല... താൻ കൊണ്ടോയി കേസ് കൊടുക്ക്...😏"" ""ഡീീീ.....😡😡😡.....'""   ""കിടന്ന് അലറി പൊളിക്കണ്ടേ... ഞാൻ തരില്ലന്ന് പറഞ്ഞാൽ തരില്ല...😒'"   ""നിനക്ക് എന്നെ ശരിക്കും അറിയില്ല 😡😡.... വെറുതെ മോള് പണി വാങ്ങി കൂട്ടണ്ട..."""   ""പ