Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-48

റൂഹിന്റെ ഹൂറി_💖
Part-48
✍️🦋Hina_rinsha🦋
 
 
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission
 
                 °°°°°°°°°°°°°°°°°
 
 
 
ഷാന എങ്ങോട്ടോ നോക്കി ഒന്ന് നെടുവീർപ്പിട്ടു... ശേഷം ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശരി ശേഷം ഫോൺ എടുത്ത് ആർക്കോ dial ചെയ്തു.....
 
രണ്ടാമത്തെ റിങ്ങിൽ തന്നെ മറുപ്പുറത്ത് നിന്ന് ഫോൺ അറ്റൻഡ് ചെയ്തിരുന്നു....
 
 
ഹലോ.... അവൾ ചെറിയ പേടിയോടെകയ്യിലെ മൊബൈലിൽ ഒന്ന് കൂടെ അമർത്തി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു....
 
 
എന്താ ഷാന ഇത്... നിന്നോട് പറഞ്ഞിട്ടുണ്ട്.... എന്ത് കാര്യം ആണെങ്കിലും കാൾ ചെയ്യരുത് എന്ന്.... എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ടെക്സ്റ്റ്‌ ചെയ്ത് ഇട്ട പോരെ... നീ അവിടെ നിന്ന് കാൾ ചെയ്യുന്നത് ആരെങ്കിലും കണ്ടാൽ... എന്റെ പ്ലാൻ എല്ലാം വെള്ളത്തിൽ ആവും..... മറുപ്പുറത്ത് നിന്ന് ദേഷ്യത്തോടെ ഉള്ള സ്വരം കേട്ട്... അവളുടെ തൊണ്ടയിലെ വെള്ളം വറ്റി... കഴുത്തിൽ വിയർപ്പ് പൊടിഞ്ഞു...
 
ആ... അത് ഞാൻ.....
 
ആ.. അത് എനി..ക്ക്... എനിക്ക് ഷാഹിക്കാനേ കാണണം.....
അവൾ നേരിയ വിറയലോടെ അത്രയും പറഞ്ഞൊപ്പിച്ചു... മറുപ്പുറത്ത് നിന്ന് ഒരു അട്ടഹാസം ഉയർന്നിരുന്നു...
 
ആദ്യം ഏൽപ്പിച്ച പണി നീ മുഴുവനാക്ക്....  കേട്ടോടി  *****മോളെ...
 
 എന്തൊക്കയോ തട്ടി തേറുപ്പിച്ചു ഉച്ചത്തിൽ പറയുന്നത് കേട്ട് അവൾ അറിയാതെ കണ്ണുകൾ ഇറുക്കെ അടച്ചു ഫോൺ ചെവിയിൽ നിന്ന് അകത്തി പിടിച്ചു... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....
എന്തോ മനസ്സിൽ ഊട്ടി ഉറപ്പിച്ച പോലെ അവൾ കണ്ണുകൾ വാശിയോടെ തുടച് ഫോൺ ചെവിയോട് ചേർത്തു....
 
എ.. എനിക്ക് ഇതിന് കഴിയില്ല.....
 
മറുപ്പുറം നിശബ്ദമായിരുന്നു....  നിമിഷങ്ങൾക്ക് ഉള്ളിൽ ഫോൺ ഡിസ്കണക്ട് ആയി... അവൾ ഞെട്ടലോടെ ഫോണിലേക്ക് നോക്കി....
 കൊടുംകാറ്റിന് മുന്നേയുള്ള നിശബ്ദത ആണെന്ന് തോന്നി അവൾക്ക്....
 
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... മനസ്സ് മുഴുവൻ ശൂന്യമായിരുന്നു.... നിമിഷനങ്ങൾക്ക് ഉള്ളിൽ മൊബൈലിൽ ഒരു നോട്ടിഫിക്കേഷൻ വന്നു... അവൾ പേടിയോടെ വൈട്സാപ്പ് തുറന്നു.... കറങ്ങി വന്ന വീഡിയോ അവൾ വിറയലോടെ ഓപ്പൺ ആക്കി....
 
 
തലകീഴായി കെട്ടിയിട്ട ഒരു ശരീരം.... അതിൽ പഞ്ചിങ് ബാഗ് പോലെ നിർത്താതെ ഒരാൾ അടിച്ചു കൊണ്ടിരിക്കുന്നു.... അവൾ   കാണാൻ ആവാതെ മുഖം തിരിച്ചു കണ്ണുകൾ അടച്ചു....
 
വീഡിയോ ക്ക്‌ താഴെ വന്ന മെസ്സേജിലേക്ക് അവളുടെ മിഴികൾ നീണ്ടു....
 
*ഇവനെ ജീവനോടെ വേണം എങ്കിൽ പറഞ്ഞ പണി തീർത്തോണം.. അതല്ല ഓവർ സ്മാർട്ട്‌ ആവാൻ ആണ് ഉദ്ദേശം എങ്കിൽ വയറ്റിലുള്ള ആ കരടിനെയും അതുണ്ടാക്കിയ ഇവനെയും നിന്നെയും അടക്കം മൂന്നിന്റെയും അന്ത്യം എന്റെ കൈ കൊണ്ട് ആയിരിക്കും*
 
അവളുടെ കയ്യിൽ നിന്ന് മൊബൈൽ അടർന്നു വീണു.... പൊട്ടികരച്ചിലോടെ മുഖം കൈകളിൽ പൂഴ്ത്തി ഇരുന്നു....
 
ഓർമ്മകൾ പിറകോട്ടു നീണ്ടു..... 
 
പരിചയമില്ലാത്ത നമ്പറിൽ നിന്ന് വന്ന കാൾ അവൾ സംശയത്തോടെ എടുത്ത്.... മറുപ്പുറത് നിന്ന് ഉറച്ച വാക്കുകൾ അവളെ തളർത്തി കളയാൻ മാത്രം ഉള്ളതായിരുന്നു.... പ്രാണനായി സ്നേഹിച്ചവനെ പിടിച്ചു പിടിച്ചു വച്ചിട്ടുണ്ട്... പകരം വേണ്ടത് ഓഫീസിലെ ബോസ്സിന്റെ മുന്നിൽ അഭിനയിക്കണം അത്രമാത്രം ഉണ്ടായിരുന്നുള്ളു ആ കാളിൽ... ആദ്യം ഷാഹി കളിപ്പിക്കാ എന്നാ വിചാരിച്ചത് പക്ഷേ ഫോൺ വെച്ച ഉടനെ അതെ നമ്പറിൽ വാട്സാപ്പിൽ ഒരു massage വന്നു.. ഒരു ചെയറിൽ കെട്ടിയിട്ടിരിക്കുന്ന ഷാഹി... മുഖം മുഴുവൻ അടി കൊണ്ട പാടുകൾ അവശനായി മയങ്ങി കിടക്കായിരുന്നു അവൻ.... വിറയലോടെ അവളുടെ കയ്യിൽ നിന്ന് ഫോൺ നിലത്തേക്ക് ഊർന്ന്.... കൈകൾ വയറിൽ അമർന്നു....  അന്നേക്ക് ഒരാഴ്ച ആയിരുന്നുള്ളു... ഒരു കുഞ്ഞു ഷാഹി  ഉദരത്തിൽ പിറവി എടുത്തു എന്നറിഞ്ഞിട്ടു.... തളർന്നു നിലത്തേക്ക് ഉർന്നിരുന്നു പോയി...
 
പിന്നീട് ഒരിക്കൽ കൂടെ അയാളുടെ കാൾ എത്തി... സമ്മതമാണോ എന്ന ചോദ്യം മാത്രം...
 
കണ്ണും പൂട്ടി സമ്മതം അറിയിച്ചു...
 
ഒന്ന് ചൂണ്ടി കാണിക്കാൻ പോലും അരൂറുമില്ലാത്ത അവൾക്ക് ഷാഹി ആയിരുന്നു എല്ലാം... സൗഹൃദവും പ്രണയും രക്ഷിതവും എല്ലാം.... അഭിനയിക്കണം എന്ന് മാത്രമേ പറഞ്ഞിരുനൊള്ളു... എന്താണ് എന്നൊന്നും അറിയില്ലായിരുന്നു... പിന്നീട് എല്ലാം അയാളുടെ പ്ലാൻ ആയിരുന്നു...മാര്യേജ് ഫങ്ക്ഷനിൽ വെച്ച് കഴിച്ച ജ്യൂസിൽ ആൽക്കഹോൾ കലർത്തി...  ഓഫീസലേക്ക് എത്തിച്ചതും എല്ലാം... അവിടുന്നിങ്ങോട്ട് അവരുടെ താളത്തിനോത്ത് തുള്ളുന്നക് ഒരു കളി പാവ മാത്രം ആയിരുന്നു അവൾ....
 
കണ്ണീർ കവിൾ കടന്ന് നിലത്തേക്ക് ഊർന്ന് ... ഒരു കൈ അവൾ വയറിൽ ചേർത്ത് പിടിച്ചു...
 
                       🦋🦋🦋🦋
 
 
അന്ന് വൈകിയാണ് അമൻ വീട്ടിലേക്ക് തിരികെ വന്നത്... വാതിൽ തുറന്ന് കൊടുത്ത ഹാജറ യോട് ഒന്നും മിണ്ടാതെ അവൻ സ്റ്റയർ കയറി... റൂമിൽ എത്തി ലൈറ്റ് ഇട്ടപ്പോ കണ്ടു ബെഡിൽ ചുരുണ്ട കൂടി കിടക്കുന്ന ഹാദി യെ....
 
ഇന്ന് റൂമിൽ ന്ന് ഇറങ്ങി പോയില്ല.... അവനോർത്തു...
 
അവൻ  ലൈറ്റ് അണച്ച് അവൾക്ക്  അരികെ വന്നിരുന്നു...  ഗ്ലാസ് വാളിലൂടെ അകത്തേക്ക് കടന്നു വരുന്ന നേർത്ത നിലാവെളിച്ചം തട്ടി അവളുടെ മുഖം തിളങ്ങുന്ന പോലെ തോന്നി അവൻ...
ഫാനിന്റെ കാറ്റിൽ മുടിയിഴകൾ അവളുടെ മുഖത്ത് നൃത്തം വെക്കുന്നുണ്ടായിരുന്നു.... അവൻ അവയെ കൈ കൊണ്ട് മാറ്റി ചെവിക്കരികിലേക്ക് ചേർത്തു വെച്ചു..... അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ ചേർത്തു വെച്ചു...അവന്റെ കണ്ണിൽ നിന്ന് ഒരിറ്റ് അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി...അവൻ അവളിൽ നിന്ന് പെട്ടന്ന് അകന്ന് മാറി... അവളുടെ  തലയിൽ ഒന്ന് കൂടി തലോടി     ടവൽ എടുത്ത് ബാത്‌റൂമിലേക്ക് കയറി പോയി...
 
അവൻ പോയതും ഹാദി പതിയെ കണ്ണ് തുറന്നു... പിടിച്ചു വെച്ച മിഴിനീർ അണപ്പൊട്ടിയ പോലെ പുറത്തേക്ക് ഒഴുകി....
 
 
 
🦋🦋🦋🦋
 
ആഷിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല.. ഇന്നലെ അംന അവിടുത്തെ കാര്യം പറഞ്ഞത് മുതൽ മുള്ളിൽ ചവിട്ടിയാണ് നിന്നിരുന്നത്..
അതാണ് രാവിലെ തന്നെ മറ്റൊന്ന് ആലോചിക്കാതെ അങ്ങോട്ട് പോയത് ..... എന്നാൽ അമൻ പറഞ്ഞ കാര്യങ്ങൾ ഓർക്കുമ്പോ അവനെ കുറ്റം പറയാൻ തോന്നുന്നില്ല.... അതിനിടയിൽ ഒരു ചോദ്യ ചിഹ്നം ചിന്നമായി എന്റെ ഹാദി....
 
രണ്ടു പേർക്കുമിടയിൽ ഒരു തീരുമാനത്തിൽ എത്താൻ കഴിയാതെ അവൻ പാടുപെട്ടു.... ആരെ കൂടെ നിക്കും... ആരെ തള്ളി പറയും... അവന്റെ മനസ്സ് ആസ്വസ്ഥമായിരുന്നു......
ഒത്തിരി നേരത്തെ പരിശ്രമത്തിന് ഒടുവിൽ എപ്പോഴോ ഉറക്കം അവനെ തഴുകി...
 
                           🦋🦋🦋🦋
 
പിറ്റേന്ന് രാവിലെ തന്നെ ആഷി അമന്റെ വീട്ടിലേക്ക് വിട്ടു.... അമൻ ഓഫീസിൽ പോയിരുന്നു....
 
അവനെ കണ്ട് എല്ലാരും ഒരു നിമിഷം പേടിയോടെ നോക്കി.....
 
എന്താ ഇങ്ങനെ നോക്കുന്നെ ഹാദി എവിടെ...
 
എപ്പോഴാണ് ഹാദി താഴേക്ക് ഇറങ്ങി വന്നത്....
 
അവനെ കണ്ട് അവളും ഒരു നിമിഷം ഞെട്ടിയിരുന്നു...
 
കാ.. ക്കു...
 
നീയെന്താടി എന്നെ ആദ്യായിട്ട് കാണുന്ന പോലെ.... ഡ്രസ്സ്‌ change ആക്കീട്ട് വാ പോവാം...
 
അവൾ വല്ലാത്തൊരു ഭാവത്തോടെ അവനെ നോക്കി......
 
തട്ടികൊണ്ട് പോവാ ഒന്നും അല്ല ഇങ്ങനെ നോക്കാൻ
.. തിരിച്ചു ഇവിടെ തന്നെ ആക്കി തരാം പോരെ....
 
അവൾ നെറ്റി ചുളിച്ചു നിന്നു....
 
കോപ്പ്.... അവൻ പല്ല് കടിച് കൊണ്ട് ഫോൺ എടുത്ത് ആർക്കോ dial ചെയ്തു..
 
അളിയോ... നിന്റെ കെട്യോളെ ഞാൻ ഒന്ന് കൊണ്ടുപോവുന്നുണ്ടേ എന്താലും കുഴപ്പം ഉണ്ടോ...
 
ഫോൺ ലൗഡ് സ്പീകർ ല് ഇട്ട് കൊണ്ട് ആഷി ഉറക്കെ ചോദിച്ചു...
 
അതിനെന്താ... നീ സ്വന്തം എടുത്തോ അളിയാ...
 
മറുപ്പുറത് അമൻ ന്റെ സൗണ്ട് കേട്ട് എല്ലാരും വാ പൊളിച്ചു നിന്നു.....
 
ഇന്നലെ അടി കൂടിയ രണ്ടും തന്നെ ആണോ ഇത്....
 
കേട്ടല്ലോ.... കെട്ടിയോൻ കുഴപ്പം ഒന്നും ഇല്ല... ഇനി വരാലോ തമ്പ്രാട്ടിക്ക്...
 
അവൾ ഒന്ന് മൂളി കൊണ്ട് മേലേക്ക് കയറി പോയി...
 
ഹാജറ അവൻ വെള്ളം കൊടു ന്ന് കൊടുത്ത്... അത് കുടിച് കഴിഞ്ഞപ്പോഴേക്കും ഹാദി ഡ്രസ്സ്‌ മാറ്റി വന്നിരുന്നു...
 
ആഷി ഹാജറ ക്ക്‌ നേരെ തിരിഞ്ഞു..
 
കൊണ്ട് പോട്ടെ ഉമ്മ....
 
അവർ ചിരിച്ചോണ്ട് തലയാട്ടിയതും ആശിയും അവരെ നോക്കി ചിരിച്ചു... ഹാദി കണ്ണ് കൊണ്ട് യാത്ര ചോദിച്ചു ഇറങ്ങി.....
 
 കാറിൽ ഇരിക്കമുമ്പോ മുഴുവൻ ഹാദി എങ്ങോട്ടാ എന്ന് ചോദിച്ചെങ്കിലും അവൻ ഒന്നും മിണ്ടിയില്ല.... പിന്നെ അവളും ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു പുറത്തേക്ക് നോക്കി ഇരുന്നു....
 
ആഷി കാർ നിർത്തിയതും ഹാദി അവനെ തിരിഞ്ഞ് നോക്കി... അവൻ അവളെ നോക്കി ഇറങ്ങാൻ പറഞ്ഞു.....
 
അവൾ അവനെ നോക്കി ഒന്ന് നെടുവീർപ്പിട്ട് കാറിൽ നിന്ന് ഇറങ്ങി മുന്നോട്ട് നടക്കാൻ ഇരുങ്ങിയതും തൊട്ട് മുന്നിൽ കാറിൽ നിന്ന് ഇറങ്ങിയ ആളുമായി അവളുടെ നെറ്റിയിടിച്ചു...
 
സ്.... എരിവ് വലിച്ചു മുഖം ഉയർത്തി നോക്കിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ കണ്ണ് വിടർന്നു... ചുണ്ടിൽ ചെറു ചിരി വിടർന്നു....
 
അതെ സമയം ആശിയുടെ മുഖത്ത് പേടിയും ദേഷ്യവും കലർന്ന ഒരു ഭാവം വിരിഞ്ഞു....
 
 
..... തുടരും🦋
 
ആരായിരിക്കും അത്... ഹാദി ടെ ex lover വല്ലോം ആവോ... ഒരാൾക്ക് എത്ര ex lovers വേണെങ്കിലും ഉണ്ടാവാലോ😌😌😌😌...
ആഷി എങ്ങോട്ടാ അവളെ കൊണ്ട് വന്നേ.... ഇനി ആഷിനെ വില്ലൻ ആക്കിയാലോ കളർ ആവൂലെ😂😂😂.....
 
              °•°•°•°•°•°•°•°•°•°
തിരക്ക് പിടിച്ചു എഴുതിയതാ bore ആവാൻ ചാൻസ് ഉണ്ട്... വായിച്ചു നോക്കിയിട്ട് കൂടിയില്ല.. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി വായിക്കണേ... പിന്നെ കമന്റ്സ് മറക്കണ്ട....

റൂഹിന്റെ ഹൂറി_💖 Part-49

റൂഹിന്റെ ഹൂറി_💖 Part-49

4.9
4065

റൂഹിന്റെ ഹൂറി_💖 Part-49 ✍️🦋Hina_rinsha🦋     ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission                    °°°°°°°°°°°°°°°°°   "കാക്കു എന്താ ഇങ്ങനെ നോക്കുന്നെ ഇതെന്റെ സർ ആണ്... അനസ്... അനസ് സർ.."   ഹാദി ചിരിയോടെ പറഞ്ഞതും ആശിയുടെ ഉള്ളിൽ ഒരു കൊള്ളിയാൽ മിന്നി...   അനസ് അവൻ നേരെ കൈ നീട്ടി... അപ്പോഴും ആഷി വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.....  ഹാദി അവനെ ഒന്ന് തട്ടിയതും അവൻ സ്വബോധത്തിൽ വന്ന് അവൻ നേരെ കൈ നീട്ടി...   അനസ് വല്ലാത്തോരു ഒരു ചിരിച്ചു....   അന്ന് എന്നെയും അമീക്കനെയും ഒക്കെ