Aksharathalukal

പ്രിയസഖി 💓(5)

""ഡീ... നിക്കടീ... വിടെ 😡😡.."""
ദേഷ്യം കൊണ്ട് ചുവന്ന് തുടുത്ത മുഖവുമായി ഇദ്രൻ അലറി.വൈതു അതൊന്നുo മൈൻഡ് ആക്കാതെ നടന്നു പെട്ടെന്ന് അവൻ അവളെ കൈ പിടിച്  നിർത്തിച്ചു... വൈതു മറുക്കയ്യിലേക്ക് മദ്യകുപ്പി മാറ്റി പിടിച് അവനെ നോക്കി ഇളിച്ചു കാട്ടി പിന്നോട്ട് നീങ്ങി നിന്നു.
""കളിക്കാതെ അത് ഇങ്ങ് തന്നെ..😡""
""തരാൻ മനസ്സില്ല... താൻ കൊണ്ടോയി കേസ് കൊടുക്ക്...😏""
""ഡീീീ.....😡😡😡.....'""
 
""കിടന്ന് അലറി പൊളിക്കണ്ടേ... ഞാൻ തരില്ലന്ന് പറഞ്ഞാൽ തരില്ല...😒'"
 
""നിനക്ക് എന്നെ ശരിക്കും അറിയില്ല 😡😡.... വെറുതെ മോള് പണി വാങ്ങി കൂട്ടണ്ട..."""
 
""പിന്നെ താൻ എന്നെ മൂക്കില് അങ്ങ് വലിച്ചു കേറ്റും 😏......''
 
ഒരു ലോഡ് പുച്ഛം വാരി വിതറി അവന്റെ കൈ തട്ടി മാറ്റി അടുക്കള വഴി പുറത്തേക് ഇറങ്ങി കുപ്പിന്റെ മൂടി തുറന്നു മണത്തു നോക്കി...
'യ്യേ.... ബ്ലാ....🤧🤧.....
എന്ത് നാറ്റാ... ഇത്... ഇതിനാണോ... പാലിന്റെ ഫോൾഡറിൽ സ്ഥലം കൊടുത്തത്...'
 
വൈതു മൂക്കെറ്റ് കോക്രി കാട്ടുന്നത് കണ്ടാണ് ഇദ്രൻ പുറത്ത് ഇറങ്ങിയത് അവളെ നോക്കി പല്ല് കടിച്😬അവൻ അടുത്തേക് ചെന്നു.
""ഡീ...😬😬നിന്നോട് ഒരുപാട് വട്ടം പറഞ്ഞു അത് ഇങ്ങ് തരാൻ വെറുതെ എന്നെ ഭ്രാന്ത് കേറ്റണ്ട....😡""
 
"അത് ഇപ്പോ... കേറാൻ ഒന്നുമില്ല... തനിക് പണ്ടേ വട്ടാ..😏"പതുക്കെയാണ് അവൾ പറഞ്ഞത്തെങ്കിലും അത് കൃത്യമായി അവൻ കേട്ടു.
 
""എന്താഡീ... കോപ്പേ.. നീ പറഞ്ഞത് 😡😡ഈയിടെയായി നിനക്ക് കൊറച് നാവ് കൂടുതലാ.... കുറക്കുന്നതാ നിനക്ക് നല്ലത്..""
 
'പിന്നെ എന്റെ പട്ടി കൊറക്കും 😏(ആത്മ )
 
അവനെ മൈൻഡ് ആക്കാതെ കുപ്പി മൊത്തം അവൾ വായയിലേക്ക് കമ്ഴ്ത്തി... ഇദ്രൻ കണ്ണും തള്ളി നിന്നു. മറുതൊന്നും നോക്കാതെ അവൻ കുപ്പി വാങ്ങി ദൂരെക്ക്‌ എറിഞ്ഞു... അവളെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചു.
""😡😡തലയും വാലും ഇല്ലാതെ ഓരോന്ന് ചെയ്തു കൂട്ടും 😬😬.... ഇങ്ങോട്ട് വാ...""
 
നിക്കാൻ പറ്റാതെ വൈതു കുഴഞ്ഞ് ആടി അവന്റെ നെഞ്ചിലേക്ക് ചേർന്ന് കുറച്ചു നേരം നിന്നതും പെട്ടെന്ന് മുറ്റതേക്ക് ചുമച്ചു കൊണ്ട് ശർദിച്ചു....
ഇദ്രൻ പുറം ഉഴുഞ്ഞു കൊടുത്തു... പൈപ്പിലെ വെള്ളം കൊണ്ട് വാ കഴികിച് റൂമിൽ എത്തിച്ചു.
അവളെ ബെഡിൽ ഇരുത്തി....
വൈതു ചുമയ്ക്കലും തികട്ടലും കൊണ്ട് നെഞ്ച് തടവി കൊണ്ട് ഇരിക്ക..
ഇദ്രന് ചിരി വന്നെങ്കിലും മുഖത്ത്‌ ഗൗരവം വരുത്തി ഒരു ഗ്ലാസ്‌ വെള്ളം അവൾക്ക്‌ നേരെ നീട്ടി വൈതു അത് വാങ്ങിച് പകുതി പകുതിയായി കുടിച് തീർത്തു.
 
""താഴെo മേലേം നോക്കാതെ എല്ലാം അങ്ങ് ചെയ്തോളും 😡😡😡...""
""ഞാൻ മേലെത്തെ മൂടി തുറന്ന്ട്ട് തന്നെയായ.. കുടിചെ...😌""
""അയ്യോ...😬😬തമാശ....""
അവൾ അതിന് ഒന്ന് ഇളിച്ചു കാട്ടി.
അവന് ഒന്ന് ദേഷ്യത്തിൽ നോക്കി കൊണ്ട് പുറത്തേക് ഇറങ്ങി. കുറച്ചു കഴിഞ്ഞ് വന്നപ്പോൾ വൈതു ബെഡിൽ ഒരു മൂലയ്ക്ക് ചുരുണ്ടു കൂടി കിടന്നിരുന്നു.
ഇദ്രൻ അവളെ അടുത്ത് ഇരുന്ന് ആ മുഖതേക്ക് തന്നെ നോക്കി ഇരുന്നു...
'ഒരിക്കൽ മനസ്സുകൊണ്ട് ഒരുപാട് കൊതിച്ചതാണ് ആ കുറുമ്പിയേ സ്വന്തമാക്കണമെന്ന്....എന്നാൽ ആ മനസ്സിൽ വേറെ ഒരാൾ പ്രതിഷ്ടിചെന്ന് അറിഞ്ഞപ്പോൾ ഹൃദയം കീറി മുറിക്കുന്ന വേദനയായിരുന്നു...
അന്ന് നിലച്ചു എന്നന്നേക്കുമായി...
പക്ഷെ....... ഇന്ന്....
ഇന്ന് അവൾ എന്റെ കൂടെ എന്റെ പെണ്ണായി......'
 
ദീർഘനിശ്വാസത്തോടെ അവൻ മനസ്സിൽ ഓർത്തു ബെഡിന്റെ മറു അറ്റത് കിടന്നു.
 
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
 
ചെറുനരക്കത്തോടെ വൈതു ഉറക്കമുണർന്നതും കവിളിലേക്കും കഴുത്തിലേക്കും ചുടുനിശ്വാസം തട്ടിയതും പൊള്ളിപിടഞ്ഞു നോക്കി...
കൊച്ചുകുട്ടികളുടെ ഓമനത്തത്തോടെ ഉറങ്ങുന്ന ഇദ്രനെ കണ്ടതും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.
 
അവന്റെ നെറ്റിയിലേക്ക് വീണ മുടിയിഴകളെ അവൾ മാടി ഒതുക്കി നെറ്റിയിൽ ചുണ്ടമർത്തി ഫ്രഷ് ആവാൻ എണ്ണീറ്റു.
 
പ്രാതൽ കഴിക്കാൻ അമ്മായിയെയും ഇരുത്തി വൈതുവാണ് വിളമ്പിയത്. ഇദ്രൻ വല്യ എതിർപ്പ് ഒന്നും കൂടാതെ ഇരുന്ന് കഴിച്ചു അമ്മായി അത് കണ്ട് വൈതുവിനെ നോക്കി കണ്ണുചിമ്പി അവൾ അതിന് ഒരു പുഞ്ചിരിയും നൽകി.
 
വൈകുന്നേരം ഇദ്രൻ നല്ല രീതിയിലാണ് വന്നത് എന്നും ഉള്ളത് പോലെ ഉമ്മറത് വൈതു കാത്തിരിന്നിരുന്നു.
 
""ഭക്ഷണം എടുക്കട്ടെ....""
റൂമിലേക്ക് കയറാൻ നേരം അവൾ ചോദിച്ചു.
""മം....""ഒരു മൂളലിൽ ഒതുക്കി അവൻ കയറി പോയി. വൈതു വളരെ സന്തോഷത്തോടെ അടുക്കളയിലേക്ക് പോയി ഭക്ഷണം ടേബിളിൽ നിരത്തി. അമ്മായി നേരെത്തെ കഴിച്ചു കിടന്നിരുന്നു.
കുളി കഴിഞവൻ കസേര നീക്കി ഇരുന്നു ഇടംക്കണ്ണിട്ട് അവളെ ഒന്ന് നോക്കി. വൈതു അവന് വിളമ്പി കൊടുക്കുന്ന തിരക്കിലാണ്.
 
""അമ്മ കഴിച്ചോ...""
ചൊറിലേക്ക് കൈ വെച്ചു കൊണ്ടവൻ ചോദിച്ചു. അവൾ തലയാട്ടി ചിരിച്ചു മൂളി.
""നീയോ...""
അവനിൽ നിന്ന് അങ്ങനെ ഒരു ചോദ്യം വൈതു തീരെ പ്രതീക്ഷിചില്ല ആദ്യമോരു ഞെട്ടൽ വീണങ്കിലും അവൾ ഇല്ലന്ന് തല കുലുക്കി.
പെട്ടെന്നവൻ അവളെ കൈ പിടിച് അടുത്ത് ഇരുത്തി അവൾക് മുന്നിൽ പ്ലെയ്റ്റ് വെച് ഭക്ഷണം വിളമ്പി തുടങ്ങി.
വൈതു വല്ലാത്ത ഒരു ഷോക്കിൽ അവനെ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു.
 
""എന്നെ നോക്കിയിരിക്കാതെ കഴിക്കടീ......😡""
 
ഇദ്രന്റെ അലർച കേട്ടതും നൊടിയിടയിൽ അവൾ കണ്ണ് പ്ലെയ്റ്റിലേക്ക് മാറ്റി.
 
ദിവസങ്ങൾ അതിന്റെ വഴിയ്ക്ക് അങ്ങ് പോയി ഇദ്രൻ വൈതുമായി പതുക്കെ അടുത്ത് തുടങ്ങി... അവളെ ഓരോ കുസൃതികളും അവൻ ആസ്വാദിക്കാൻ തുടങ്ങി... രണ്ട്പേരെയും പെരുമാറ്റം അമ്മായിയേ ഒരുപാട് സന്തോഷം നിറച്ചു. ഇതിന്റെ ഇടയ്ക് വൈതുവിന്റെ വീട്ടിൽ പോയി രണ്ട് ദിവസം അവർ അവിടെ തങ്ങി. കല്യാണം കഴിഞ്ഞ ആദ്യപോകായിരുന്നു.
 
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
 
""ദേവാ... Stop it... നീ പറയുന്നപോലെ ജീവിക്കാൻ എന്നെ കൊണ്ട് വയ്യ...
എനിക്ക് എന്റെതായ personal കാര്യങ്ങളുണ്ട്... അതൊന്നും നിന്നെ ബോധിപ്പിക്കാൻ കഴിയില്ല...
മാത്രമല്ല... എന്റെ പപ്പ പറഞ്ഞതല്ലേ... ചെന്നൈയില് set ആവാൻ... അപ്പൊ നിനക്ക് അതിനും വയ്യ....
എന്ത് പറഞ്ഞാലും അവന്റെ ഓരോ സെന്റിമെൻസും പുരാണവും...
മടുത്തു.... എല്ലാം കൊണ്ടുo...""
 
""മടുതെങ്കിൽ പോയി കോടീ... നിന്നെ ആരാ ഇവിടെ പിടിച് വെച്ചത്....""
 
""ദേവാ... എ.. എന്താ പറഞ്ഞെ..
പോവാനോ.... അപ്പൊ എന്നെക്കാൾ വലുത് ആണോ നിന്റെ ഈ വീട്, നാട്, പിന്നെ... പിന്നെ മരിച് മണടിഞ്ഞ കുറച്ചു ചീപ് മേമേറിസും....""
 
മായ (ദേവൻ വൈതുമായിട്ടുള്ള കല്യാണതിന് കൈ പിടിച് ഇറക്കി കൊണ്ടുവന്ന കുട്ടി ) പുച്ഛത്തോടെ പറഞ്ഞു തീർന്നതും ദേവന്റ കൈ അവളെ കരണത് പതിഞ്ഞു. ഒരു ഞെട്ടലോടെ കവിളിൽ കൈ വെച് മായ അവന്റെ മുഖത്തേക് നോക്കി.
 
""നിനക്ക് അത് വെറും ചീപ് മേമേറിസ് ആവും എന്നാൽ എനിക്ക് അങ്ങനെ അല്ല... കണ്ടുപോലും കൊതിതീരത്തെ എന്നെ തനിച്ചാക്കി പോയ എന്റെ അച്ഛനും അമ്മയുമാ...
അവര് ഉറങ്ങുന്ന മണ്ണിൽ നിന്നും ഞാൻ അങ്ങനെ വിട്ട് പോവില്ല... എനിക്ക് അതിന് കഴിയില്ല...
നി... നിനക്ക് പോകണമെങ്കിൽ പോകാം.... ഞാൻ എതിര് നിൽക്കില്ല...""
 
ഇടറിയ ശബ്ദത്തോടെ അവൻ പറഞ്ഞ് പുറം തിരിഞ്ഞ് നിന്നതും അവൾ ദേഷ്യത്തോടെ മുറി വിട്ട് ഇറങ്ങി.
 
അവൾ പോയന്ന് കണ്ടതും അവൻ ബെഡിലേക്ക് തളർച്ചയോടെ ഇരുന്നു.
 
രെജിസ്റ്റർ മാര്യേജ് കഴിഞ്ഞിട്ട് കുറചായി.ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് പരിജയപ്പെട്ടതാണ് ഒരു സൗഹൃതം പോലെ തുടങ്ങിയത് പിന്നീട് പ്രണയമായി മാറി... എന്റെ അതെ ലെവലിൽ നിൽക്കുന്നവൾ ആയപ്പോൾ ഒന്നും നോകീല ഞങ്ങൾ പ്രണയിച്ചു നടന്നു. അമ്മാവൻ വൈതുമായി ഉള്ള കല്യാണം തീരുമാനിച്ചതും ഒന്നും ചെയ്യാൻ പറ്റാത്ത വിധമായിരുന്നു... എന്ത് കൊണ്ടും മായയാണ് നല്ലത് എന്ന് മനസ്സ് പറഞ്ഞു അതുകൊണ്ട് തന്നെ മണ്ടഭത്തിൽ വെച്ച് വൈതുനെ ഉപേക്ഷിച്ചത്...
പക്ഷേ... ഇപ്പോൾ അവൾക് അവൾടെതായ കാര്യങ്ങൾ മാത്രം നടക്കണമെന്ന തീരുമാനങ്ങളാണ്... അതൊന്നും..... അതൊന്നും എനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല...
ഇനിയുള്ള കാലം അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ ജീവിച്ചു തീരണമെന്നാ... പക്ഷേ അവൾക് അത് ഇഷ്ട്ടമല്ല...
അതിന്റെ വഴക്കുകൾകിടയിലാണ് ഇപ്പോ.. എന്റെ ജീവിതം.
 
നിർവികാരത്തോടെ അവൻ ഓർത്തു.
ജനൽ പാളികളിലുടെ ഒഴുകി വന്ന തെക്കൻകാറ്റ് ഒരു മായപ്പീലി തുണ്ടിനെ അവന്റെ മുന്നിലേക്ക് ഊതി വിട്ടു.
പല ഓർമകളിലൂടെ സഞ്ചരിക്കുന്ന ദേവൻ ഒരു നിമിഷം അതിലേക് ശ്രെദ്ധ കൊടുത്തു. മെല്ലെ കുനിഞ്ഞു കൊണ്ടവൻ അത് കയ്യിൽ എടുത്തു...
 
എന്നോ... മനസ്സിലാക്കാതെ പോയ ആത്മാർത്ഥ പ്രണയം ദേവന്റ കണ്ണിലുടെ ഒഴുകി കവിഞ്ഞു.
 
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
 
എന്നത്തെയും പോലെ ഇദ്രൻ വരുന്നതും നോക്കി ഇരിക്ക്യാണ് വൈതു. അവനിൽ നിന്ന് കേൾക്കുന്ന ശകാരങ്ങൾ ആയാലും വൈതുവിൽ അത് ഒരുപാട് സന്തോഷവും പ്രണയവും നിറച്ചിരുന്നു... അവനെ ഓർക്കുബോൾ അവളിൽ ഒരു പുഞ്ചിരി മിന്നികത്തി.
 
ഇദ്രന്റെ ഓട്ടോറിഷ മുറ്റത് എത്തിയതും വൈതു ഇരിക്കുന്നിടത് നിന്ന് എണ്ണീറ്റു.
അവൻ വന്നപാടെ അവളെ കയ്യിൽ ഒരു ലെറ്റർ കൊടുത്തു അകത്തേക് കയറി. വൈതു എന്താ.... സംഭവം എന്ന രീതിയിൽ അങ്ങനെ തന്നെ നിന്ന് ലെറ്ററിലേക്ക് നോട്ടം പോയി.
 
അവൾ അത് പൊട്ടിച് അതിലെ പേപ്പർ എടുത്ത് നോക്കി.
ഓരോ വരികൾ വായിക്കും തോറും വൈതുവിന്റെ കണ്ണുകൾ നിറഞ്ഞോഴുകി......
 
തുടരും......
 
 

പ്രിയസഖി 💓(6)

പ്രിയസഖി 💓(6)

4.6
22514

മറുതൊന്നും ആലോചിക്കാതെ വൈതു ഇദ്രന്റെ അടുത്തേക് ഓടി. കുളിക്കാൻ ബാത്‌റൂമിലേക്ക് കയറാൻ നിൽക്കെ തോർത്ത്‌ തോളിൽ ഇട്ടവൻ വൈതു വരവ് കണ്ട് തിരിഞ്ഞു ... സംശയഭാവത്തിൽ നോക്കി..   ""ഇത്... ഇത് എനിക്ക് ആണോ..."" നിറഞ്ഞു വരുന്ന കണ്ണീര് തുടചവൾ അവനോട് ചോദിച്ചു.   ""നിന്റെ കയ്യിൽ അല്ലെ തന്നത് പിന്നെന്താ... ഒരു ചോദ്യം..."" ഗൗരവത്തോടെ അവനിൽ നിന്ന് മറുപടി കേട്ടതും അവൾ ഒന്ന് നിശ്വസിച്ചു. ""ഞാൻ പറഞ്ഞോ... എനിക്ക് തുടർന്നു പഠിക്കണമെന്ന്..."" കുറുമ്പോടെ ഉള്ള അവളെ ചോദ്യതിന് അവന് അരിശം കേറി.   ""നിനക്ക് പഠിക്കാൻ പോകണ്ടങ്കിൽ പോണ്ടാ..... അത് ഇങ്ങ് തന്നെക്ക്‌ &qu