Part 3
✍️Nethra Madhavan
ഇന്ന് ഞായറാഴ്ച്ച ആയതുകൊണ്ട് ഓഫീസിൽ പോകണ്ടായിരുന്നു....10 മണി വരെ ഉറക്കം പതിവാ.. പക്ഷേ ഇന്നെന്തോ നേരത്തെ തന്നെ എഴുനേറ്റു.. സൺഡേ എല്ലാരും കൂടി ചേർന്ന ഫുഡ് ഉണ്ടാകൽ.. ആദി എണീറ്റില്ല ഞാനും നന്ദുവും അടുക്കളയിൽ കിടന്നു തകർത്തു പണിയാണ്.. അടുക്കള ഇപ്പൊ കണ്ടാൽ പരിതാപകരമാണ് 😖😬.. ഒരു യുദ്ധം കഴിഞ്ഞ എഫക്റ്റിൽ ഞാനും നന്ദുവും കൂടി ചപ്പാപത്തീം കടലേം ഉണ്ടാക്കി.. ഇനി ക്ലീനിങ്.. അത് ഞങ്ങള് ആദിക്കു വേണ്ടി മാറ്റിവച്ചേക്കുവാ.. അവൾ തിളങ്ങട്ടേന്നു.😝.. വരാന്തയിൽ വെറുതെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ ഇരുന്നപ്പോഴാ ആദി വന്നത്..
"എടിയേ.. ഇന്നൊന്നു പുറത്തു പോവാം.. വെറുതെ മാളിലൊക്കെ.."
"ആഹ്... അത് കൊള്ളാം.. പോവാം ചേച്ചി.."
"ഓ.. എനിക്കൊരു മൂഡ് ഇല്ല.. ആകെക്കൂടെ ഒരൊറ്റ ദിവസമാണ് ഫ്രീ കിട്ടുന്നത്.. അന്ന് വീട്ടിലെങ്ങാനും ഇരിക്കാൻ നോക്കു "
"ഈ ചേച്ചിടെ ഒരു കാര്യം.. ഒന്ന് ചിൽ ആവാന്നു വിചാരിച്ചതാ .. നശിപ്പിച്ചു..
"
"നിങ്ങൾ രണ്ടുപേരും കൂടി പൊക്കോ.. ഞാൻ ഇവിടെ ഇരുന്നോളാം.."
"അല്ല.. നീ വരാതെ ഞങ്ങൾ എങ്ങനെ പോക്കാനാ... എന്റെ അറിവിൽ എനിക്കോ ഇവൾക്കോ വണ്ടി ഓടിക്കാൻ അറിയില്ല.. പിന്നെ ഈ പൊരിവെയിലത്തു ബസിലും നടന്നുമൊക്കെ പോകാൻ വട്ടല്ലേ "
"ഓഹ്.. അപ്പൊ പോക്ക് ക്യാൻസൽ..."
നന്ദു "എല്ലാം പോയെ " എന്ന എക്സ്പ്രഷൻ ഇട്ടു ഇരിക്കുന്നു.. പാവം..
"അതേയ്.. നിങ്ങളോട് രണ്ടു പേരോടും ഇടയ്ക്കൊക്കെ ഞാൻ പറയണതല്ലെ.. ഈ വണ്ടി ഒന്ന് ഓടിക്കാൻ പഠികാൻ.. കേൾക്കാറില്ലലോ.. അനുഭവിച്ചോട്ടോ.."
"അത് ശെരിയാ ചേച്ചി.. ഞാനും ഇടയ്ക്കു ഓർക്കാറുണ്ട് .. ഞാൻ തീരുമാനിച്ചു.. ചേച്ചി ഇന്ന് ഫ്രീ അല്ലെ.. എന്നെ ഒന്ന് ഓടിപ്പിക്കാവോ "
"പിന്നെന്താ.. നമ്മക്ക് പൊളിക്കാടി "
"വാഹനം ഓടിക്കാൻ പഠിക്കുന്നതിനിടയിൽ യുവതിക്കു ദാരുണാന്ത്യം.. പാണ്ടിലോറിയുടെ അടിയിൽ പെട്ടാണ് മരണം സംഭവിച്ചത് "
ആദി തകർതിയായി പാത്രം വായിക്കുന്നുണ്ട്.. നന്ദു അവളെ നോക്കി പേടിപ്പിക്കുന്നുണ്ട്..
'അങ്ങനെയൊരു ന്യൂസ് ഉണ്ടോ അതിൽ? "
"ഏയ്.. ഇല്ലാടി.. ഇതേ നാളെ വരാനുള്ള ന്യൂസാ.. 😁"
"പാത്രം വായിചോണ്ടിരിക്കാതെ അടുക്കളേക്കു ചെന്നെ ചേച്ചി.. അവിടെ ഒരു കുന്ന് പണി കിടപ്പണ്ട്.... അതൊക്കെ ചെയ്തേ.. മം... എനീക്ക്...എണീറ്റു പോ.."
നന്ദു അവളെ ബലമായി എണീപ്പിച്ചു അടുകളേക്കു വിട്ടു... എന്തോ പിറുപിറുത്തുകൊണ്ട് അവളും അകത്തേക്കു കയറിയത് കണ്ടു..
"എടി... ഡ്രൈവിംഗ് പഠിക്കണ്ടേ..."
"വേണ്ട.. ഇനി ആദി ചേച്ചീടെ ന്യൂസ് ശെരിക്കും പത്രത്തിൽ വരുത്തണ്ട 😔"
"എന്നാൽ ഒരു കാര്യം ചെയ്യാം.. നമ്മുക്ക് പുറത്ത് പോവാം.. ഞാൻ റെഡി "
ഞാൻ അത്രെയും പറഞ്ഞു നിർത്തിയതും മിന്നൽ സ്പീഡിൽ എന്തോ പാറി വന്നു എന്നെ കെട്ടിപിടിച്ചു ഉമ്മ വച്ചു.. നോക്കിയപ്പോൾ മുറ്റത്തൊരു നന്ദുമ്മ..
പിന്നെ എങ്ങോട്ടാ പോക്കെന്നായി.. ഉച്ചയ്ക്ക് ഫുഡ് എവിടന്നു അങ്ങനെ ആകെ ബഹളം.. ഒടുവിൽ എന്തെക്കെയോ തീരുമാനിച്ചു..
"നന്ദു.. പോയി എന്റെ ഓൺലൈൻ വാങ്ങിയ നീല ടോപ് തെയ്ച്ചു വയ്ക്ക് "
"ആഹ് എടി നന്ദു എന്റെ ആ പച്ച ക്രോപ് ടോപ്പും ബ്രൗൺ സ്കർട്ടും കൂടി തെയ്ച്ചോ "
അടുക്കളയിലെ പണി കഴിഞ്ഞു വന്ന ആദിയും നന്ദുനോടായി പറഞ്ഞു..
"അത്രെയും മതിയോ.. എന്നെകൊണ്ട് ഒന്നും പറ്റില്ല.. വേണേൽ സ്വയം ചെയ്യ്😏"
"ആദി.. ട്രിപ്പ് ക്യാൻസൽഡ് "
ആ പ്രയോഗം ഏറ്റു.. നന്ദു കാര്യം കാണാൻ കഴുത കാലും പിടിക്കണം എന്ന എക്സ്പ്രഷനിൽ ഞങ്ങളെ മാറി മാറി നോക്കുന്നു..
"ആദി ചേച്ചീടെ ഡ്രസ്സ് ബാഗിൽ അല്ലെ.. ജാനി ചേച്ചിടെത് ഷെൽഫിലും.. തെയ്ച്ചു വടി പോലെ ആക്കിത്തരും ഞാൻ 😌"
"അങ്ങനെ വഴിക്കു വാ മോളെ "
അതും പറഞ്ഞു ഞാൻ അടുക്കളയിലേക്ക് പോയി.. എല്ലാർക്കും ഉള്ള ഫുഡ് എടുത്തു ഡൈനിങ് ടേബിളിൽ വയ്ച്ചു...
"നന്ദു... വാ.. കഴിച്ചിട്ട് ചെയ്ത മതി "
ആദി ആപ്പോഴേക്കും കൈകഴുകി വന്നിരുന്നു..
"വന്നു ഞാൻ... " എന്ന് പറഞ്ഞോണ്ട് നന്ദുവും ഓടി പറഞ്ഞെത്തി.. ഞങ്ങൾ മൂന്നുപേരും ഓരോന്ന് പറഞ്ഞിരുന്ന് ഫുഡടിച്ചു.. ചപ്പാത്തിയുടെ എണ്ണത്തിന്റെ കാര്യത്തിൽ നന്ദു അവളുടെ തന്നെ റെക്കോർഡ് പൊട്ടിച്ചു...
കുറച്ചു കഴിഞ്ഞപോളാണ് എന്തോ മണം വരാൻ തുടങ്ങിയത്..
"കരിഞ്ഞ ഡ്രെസ്സിന്റെ ഗന്ധം "
നന്ദു പറഞ്ഞു... അവൾ പറഞ്ഞു കഴിഞ്ഞതും ഞങ്ങൾ അവളെ നോക്കി പേടിപ്പിക്കാൻ തുടങ്ങി 😡.. അപ്പോഴാണ് അവൾക്കു ബോധം വന്നത്.. അവള് റൂമിലേക്ക് ഓടി.. പുറകെ തന്നെ ഞങ്ങളും..
ആദിക്കാണ് ലോട്ടറി അടിച്ചത്...അവള്ടെ ബ്രൗൺ സ്‌കർട്ട് കിടന്നു പുകയുന്നുണ്ട്...നന്ദു ആദിയെ പാളി നോക്കി.. അവളാണേൽ നന്ദുനെ കൊന്നു തിനാനുള്ള ഭാവത്തിൽ നോക്കുന്നു..
"ഒരു കൈയബദ്ധം നാറ്റികരുത് "(നന്ദു )
"നിനക്കൊന്ന് ശ്രേദ്ധിച്ചു കൂടായിരുന്നോടി "(ആദി)
"ചേച്ചി ഞാൻ തെയ്ക്കാൻ അയ്യൺ ബോക്സ് ഓൺ ആക്കിതാ.. പക്ഷെ ജാനി ചേച്ചി വിളിച്ചപ്പോൾ സ്വിച്ച് ഓഫാക്കിയോ എന്നൊരു ഡൌട്ട് 😐😒"
"ആഹ്. സാരമില്ല പോട്ടെ.. ഇതത്ര പുതിയതൊന്നും അല്ലലോ "(ആദി )
"എന്നാലും എന്റെ നന്ദു.. നീയിതെന്ത് പണിയാ കാണിച്ചേ.. അവളോടുള്ള ദേഷ്യം അവളുടെ ഡ്രെസ്സിനോട് കാണിക്കണമായിരുന്നോ "
ഞാൻ അങ്ങ് കേറി ഗോൾ അടിച്ചു.. ആദിക്കു അത് ഏറ്റിട്ടുണ്ട് എന്ന് കണ്ടാൽ അറിയാം.. നന്ദു ആണേൽ നിന്നു പല്ലുറുമ്മുന്നു..ശെടാ.. ഇതിപ്പോ ഞാൻ എന്ത് ചെയ്തിട്ടാ ചില തുണിയെടുക്കാത്ത സത്യങ്ങൾ വിളിച്ചു പറഞ്ഞു..
പക്ഷേ കാര്യങ്ങൾ കൈവിട്ടു പോയി.. രണ്ടെണ്ണവും പൊരിഞ്ഞ അടി.. രാവിലത്തെ ന്യൂസിന്റെ കാര്യം തുടങ്ങി പണ്ടെങ്ങോ നന്ദു ആദിടെ റെക്കോർഡിൽ അവളുടെയും അവളുടെ അന്നത്തെ കാമുകന്റെയും പേര് എഴുതിവച്ചത് വരെ എണ്ണി എണ്ണി പറയാൻ തുടങ്ങി.. ഞാൻ ആണേൽ കുറെ കാലം കൂടി നല്ലൊരു fight കണ്ടതിന്റെ അനുഭൂതിയിൽ നമ്മളെ കൊണ്ട് ഇത്രെയൊക്കെ പറ്റു 😌...
അതിങ്ങൾ വഴക്കു അടിച്ചോണ്ടിരുന്നപ്പോളാണ് ഞാൻ അയൺ ബോക്സിലേക്കു നോക്കുന്നത്... അത് പിന്നെയും ചൂട് ആവുകയാണ്... നന്ദു സ്വിച്ച് ഓഫ് ആക്കിയത് ഞാൻ കണ്ടതാ.. പിന്നെ ഇതെങ്ങനെ.. ഞാൻ അതിങ്ങളോടും കാര്യം പറഞ്ഞു..
"കേട്ടോ കേട്ടോ.. ആ പഴഞ്ചൻ തേപ്പു പെട്ടി കേടായതാ.. ഞാൻ പറഞ്ഞതല്ലെ സ്വിച്ച് ഓഫ് ആക്കിന്ന്.. രണ്ടും വിശ്വസിച്ചില്ലലോ.. ഇപ്പൊ എന്തായി "(നന്ദു)
"അതിനു നമ്മൾ നേരത്തെ ഇങ്ങോട്ട് കയറി വന്നപ്പോൾ സ്വിച്ച് on ആർന്നല്ലോ.. നീ ഓഫ് ആക്കിയതാണേൽ പ്രേതം വന്നാണോടി ഇത് ഓൺ ആക്കിയേ "
പറഞ്ഞു കഴിഞ്ഞാണ് പറഞ്ഞതിൽ ഉള്ള അബദ്ധം എനിക്ക് മനസ്സിലായത്.. രണ്ടും പേടിച്ചു പരസ്പരം നോക്കണ്ട്..തിരുപ്പതിയായി 😤
"ചേച്ചി...."
നന്ദു ദയനീയമായി എന്നെ നോക്കുന്നു..
"എടി ജാനി.. ഇവിടെ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് "
"നാറും.. രണ്ടും കുളിച്ചിട്ടു എത്ര ദിവസമായി.. 😠"
വിഷയം മാറ്റാൻ വേണ്ടി ഞാൻ ചളി വാരി എറിഞ്ഞു..
"ജാനി ചേച്ചി തമാശ കള.. എനിക്ക് എന്തോ പേടിയാവുന്നു.. ഇതുപോലെ പല സംഭവങ്ങളും നടന്നല്ലോ... ഈ വീടിനു എന്തോ കുഴപ്പമുണ്ട് "
"എടി... നിങ്ങൾക്കൊക്കെ പ്രാന്താണോ .. ചുമ്മാ ഓരോരോ വട്ടും പറഞ്ഞോണ്ട് നടക്കണേ... എനിക്ക് വേറെ പണീണ്ട്.. ഞാൻ പോവുവാ..'
അത്രെയും പറഞ്ഞിട്ട് ഞാൻ റൂമിന്ന് പുറത്തിക്കിറങ്ങി... സത്യായിട്ടും അവളുമാരെ പേടിപ്പിക്കാതിരിക്കാൻ ഒന്നുമില്ല എന്ന് ഞാൻ പറയണതാ.. എനിക്കും ചെറിയ പേടിയൊക്കെ ഇല്ലാത്തില്ല....
ഞാൻ ഡൈനിങ് ടേബിളിൽ വന്നിരുന്നു ബാക്കി ചപ്പാത്തി കൂടി കഴിച്ചു..5 മിനിറ്റ് കഴിഞ്ഞതും അതിങ്ങളും വന്നു... നേരത്തെ പോലെ തന്നെ പ്രേതത്തെക്കുറിച്ചൊക്കെ അവർ സംസാരിക്കുന്നത്.. ഞാൻ മൈൻഡ് ചെയ്തേയില്ല..
'ജാനി ചേച്ചി.. ഔട്ടിങ് ക്യാൻസൽ ആകില്ലലോല്ലേ?"
"ആക്കണോ "
"ഏയ്.. വേണ്ട.. ഞാൻ ചോദിച്ചെന്നെ ഒള്ളു "
ഫുഡ് കഴിച്ചു കഴിഞ്ഞു ഞാൻ റൂമിലേക്ക് പോയി.. അയൺ ബോക്സിന്റെ പ്ലഗ് ഊരി ഇട്ടായിരുന്നു.. അത് ഞാൻ എടുത്തു മാറ്റി വച്ചു.. ഇതത്ര പഴയതൊന്നുമല്ല ഫ്ലാറ്റിലേക്ക് വന്നപ്പോൾ മേടിച്ചതാണ്.. എന്തായാലും ഇനി ഉപയോടിക്കണ്ട.. നന്ദു ആണ് വീട്ടിലെ ആസ്ഥാന തേപ്പുകാരി.. വല്ല കൈയും പൊള്ളിച്ചാലെ പണിയാ...അതുകൊണ്ട് പുതിയതൊരണം ആമസോണിൽ വാങ്ങീകാം..
അധികം വൈകാതെ ഞങ്ങൾ മൂന്നു പേരും റെഡിയായി... ഒരു 11 മണിയായപ്പോൾ വീട്ടീന്ന് ഇറങ്ങി..
**********
അലാറം കൃത്യം 7 മണിക് തന്നെ അടിച്ചു... അവൻ ഉറക്കത്തിൽ നിന്നും മെല്ലെ എഴുനേറ്റു.. അലപ്പം നേരം കട്ടിലിൽ തന്നെ ഇരുന്നു.. ശേഷം എഴുനേറ്റു... എന്നിട്ട് മുഖമൊക്കെ കഴുകി അടുക്കളയിൽ ചെന്ന് ഒരു കോഫീ ഉണ്ടാക്കി കുടിച്ചു ..കുറച്ചു നേരം അവൻ പത്രം വായിച്ചിരുന്നു.. പിന്നീട് റൂമിലേക്ക് പോയി അലമാര തുറന്നു അവൻ അവന്റെ പോലീസ് യൂണിഫോം പുറത്തെടുത്തു എന്നിട്ടു അത് തേച്ചു വച്ചു.. ശേഷം അവൻ കുളിച്ചു റെഡിയായി യൂണിഫോം എടുത്തിട്ട്.. പിന്നീട് കണ്ണാടിയിൽ ചെന്ന് നോക്കി... പോലീസ്കാരൻ ആണെന്ന് ഒറ്റ നോട്ടത്തിൽ എടുത്തു കാട്ടുന്നതാണ് അവന്റെ ശരീരം....കട്ടിയുള്ള മീശ പിരിച്ചു വച്ചിരിക്കുന്നു.. താടി വളർത്തിയിട്ടില്ല..അവന്റെ വിരിഞ്ഞ നെഞ്ചിൽ കിടക്കുന്ന ബാഡ്ജിലേക്കു അവൻ ഉറ്റുനോക്കി "അർജുൻ ശ്രീധർ IPS " എന്ന് എഴുതിയത് വായിച്ചപ്പോൾ അവനു എന്തെന്നില്ലാത്ത അനുഭൂതി തോന്നി....അധികം വൈകാതെ തന്നെ അവൻ വീട്ടിൽ നിന്നിറങ്ങി.. അവിടന്നവൻ നേരെ പോയത് കമ്മീഷണറുടെ ഓഫീസിലേക്കാണ്...
അവൻ അവിടെ എത്തി നേരെ കമ്മീഷണറുടെ റൂമിലേക്കാണ്.. അവൻ ഡോർ ചെറുതായി തുറന്നു മേലെ മുട്ടി..
"ആഹ്.. അർജുൻ വാടോ "
അവൻ ചെറിയൊരു മന്ദാഹാസത്തോടെ അകത്തേക്കു കയറി.. എന്നിട്ടു കമ്മീഷണറേ സല്യൂട്ട് ചെയ്തു.. അദ്ദേഹം അവനോടു ഇരിക്കാൻ കൈ കാണിച്ചു.. അവൻ അടുത്തുള്ള ചെയ്യറിൽ ഇരുന്നു ...
"എന്താ സർ കാണണമെന്ന് പറഞ്ഞത്?'
"ശെരിക്കും അർജുന് വയ്യാവേലി ആകുന്ന ഒരു കാര്യം പറയാനാ വിളിപ്പിച്ചത് "
"എന്താ സർ കാര്യം "
"ഒരു കേസിന്റെ റീ ഇൻവെസ്റ്റിഗേഷൻ ആണ്.. ആത്മഹത്യ ആയിരുന്നു എന്നാണ് എല്ലാരും വിശ്വസിച്ചിരുന്നത്.. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹയത്യ ആണെന്ന് തെളിഞ്ഞു.. പക്ഷെ ഇപ്പൊ ഏതോ ചാനൽക്കാർ അവരുടെ കേസ് ഡയറി എന്ന പ്രോഗ്രാമിൽ ഈ കേസ് കുത്തിപൊക്കി കൊണ്ടുവന്നു.. സംഭവം ഡിജിപി കണ്ടു.. ബോഡി ഒന്നുടെ പോസ്റർമാർട്ടം ചെയ്തു.. അപ്പൊ തലയോട്ടിയിൽ കിട്ടിയ ശക്തമായ അടിയാണ് മരണകാരണം എന്ന് തെളിഞ്ഞു.. അന്നത്തെ പോസ്റ്റ്മാർട്ടം ചെയ്ത സർജൻ ഇന്ന് ജീവനോടെയില്ല.. 6 മാസം മുൻപ് ഒരു ആക്‌സിഡന്റിൽ മരിച്ചു.. ഞാൻ പറഞ്ഞു വരുന്നതിനു ഈ കേസ് റീഓപ്പൺ ചെയ്യണം.. നേരത്തെ തെറ്റായ റിപ്പോർട്ട് വന്നതുകൊണ്ട് മീഡിയ ഒന്നും അറിയരുത് പോലീസിന്റെ അനാസ്ഥയായെ അവർ ഇത് കാണു.. So i mean ഒരു രഹസ്യ അന്വേഷണം ആണ് ഇതിനു ആവശ്യം.. ആലോചിച്ചപ്പോൾ അർജുൻ ആണ് ഇതിനു ആപ്റ്റ് എന്ന് തോന്നി..തനിക്കു എറ്റെടുക്കാൻ എന്തെന്കികും ബുദ്ധിമുട്ട്?"
"നോ സർ.... I am intrested.. ഞാൻ ഇത് ഏറ്റെടുക്കുന്നു"
"Very good അർജുൻ.. തന്റെ ഈ ആറ്റിട്യൂട് തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടം.. Keep it up "
"Thankyou very much Sir "
അദ്ദേഹം മേശപ്പുറത്തിരുന്ന കുറച്ചു ഫയലുകൾ അവന്റെ നേരെ നീട്ടി..
"ഇത് ഇതുവരെയുള്ള കേസിന്റെ ഇൻവെസ്റ്റിഗഷൻ ഡീറ്റെയിൽസ് ആണ്.. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ you can contact me "
"Sure sir "
അവൻ ആ ഫയലുകൾ വാങ്ങി.. എന്നിട്ടു പൊക്കാൻ ആയി എഴുന്നേറ്റു...
"ഒരു ടീമിനെയും ഞാൻ അർജുനെ അസ്സിസ്റ്റ് ചെയ്യാൻ നിയമികാം "
"Once again Thankyou Sir "
"Then you can leave now.."
അവൻ അദ്ദേഹത്തിനെ സല്യൂട്ട് അടിച്ച ശേഷം റൂമിൽ നിന്നിറങ്ങി.. അവിടന്നവൻ നേരെ പോയത് അവന്റെ തന്നെ ഓഫീസിലേക്കാണ്.. അവൻ അവിടെയെത്തിയതും ബാക്കിയുള്ള പോലീസുകാർ അവനെ സല്യൂട്ട് അടിച്ചു.. അവൻ അവന്റെ ക്യാബിനിലേക്കു കയറി..
Arjun sreedhar
Assistant commissioner of police
എന്ന നെയിം ബോർഡ് അവന്റെ ടേബിളിൽ തല ഉയർത്തി തന്നെ നിന്നു..
അവൻ ആ ഫയലുകളിലൂടെ കണ്ണോടിച്ചു.. ആദ്യം തന്നെ ഇരുന്ന ഫോട്ടോയിലേക്ക് അവൻ കണ്ണുകളോടിച്ചു..... ആ മുഖം തന്നെ വേറെ ചിലരുടെ പേടിസ്വപ്നം ആയി മാറിയിരുന്നു...
തുടരും🔥🔥
അഭിപ്രായങ്ങൾ അറിയിക്കണേ 😊