Part 9
"ഡീ നിന്നോട് പറഞ്ഞിട്ടില്ലേ എന്റെ ക്ലാസ്സിൽ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന് "
പുറത്തേക്ക് ഇറങ്ങിയ ആരുവിന്റെ കയ്യിൽ പിടിച്ചു വെച്ചുകൊണ്ട് ആരവ് ചോദിച്ചു... അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു...
"എനിക്ക് മനസില്ല ഹും "
അവൾ മുഖം തിരിച്ചു...
"എന്നാലെ നിന്റെ വീട്ടിൽ വിളിച്ചു ഞാൻ പറയാൻ പോകുവാ..ആന്റിയോട് "
ആരവ് ഗൗരവത്തോടെ പറഞ്ഞു.
"താൻ പോയി പറ എനിക്കെ എന്റെ മാലിനിയമ്മ ഉണ്ട് പച്ച വെള്ളം ഇയാൾക്ക് തരേണ്ടെന്ന് പറയും ഞാൻ "
ആരു ഗമയോടെ പറഞ്ഞു...
"ഓഹോ അങ്ങനെയാണോ "
"ആഹാ അങ്ങനെ തന്നെ... എനിക്കും ചോദിക്കാനും പറയാനും ആളുണ്ടെന്ന് കാണെടോ😏"
"എനിക്ക് അമ്മ ഫുഡ് തന്നില്ലെങ്കിൽ എന്താ ഞാൻ തന്റെ വീട്ടിൽ വരും എന്നിട്ട് ഭദ്ര ആന്റിയുടെ നല്ല കിടുക്കാച്ചി ഫുഡ് കഴിക്കും... ആന്റിക്ക് ഞാൻ എന്ന് വെച്ച ജീവന "
ആരവും വിട്ട് കൊടുത്തില്ല...
"നാണമില്ലല്ലോ... കണ്ടവരുടെ വീട്ടിൽ വന്നു തിന്നാൻ "
ആരു പുച്ഛത്തോടെ ചോദിച്ചതും ആരവ് അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് അവനിലേക്ക് ചേർത്തു... അവളുടെ അടി വയറ്റിലൂടെ എന്തോ മുകളിലേക്ക് കയറി... അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി...
"എന്താ ഈ കാട്ടുന്നെ വിട്ടേ "
അവൾ ചുറ്റും ഒന്ന് നോക്കി വെപ്രാളത്തോടെ പറഞ്ഞു... പക്ഷെ അവൻ അത് കേൾക്കാതെ ഒന്ന് കൂടെ അവളുടെ ഇടുപ്പിൽ കൈ മുറുക്കി...
"സ്സ്... അവൾ എരിവ് വലിച്ചു കൊണ്ട് അവനെ നോക്കി പിന്നെ അവനെ പുറകിലേക്ക് ഒറ്റ തള്ളായിരുന്നു...
"തന്നെ ഞാൻ ഉണ്ടല്ലോ''
അവന്റെ നേരെ വിരൽ ചൂണ്ടികൊണ്ട് അവൾ ചീറി... പിന്നെ അവരുടെ പുറകിൽ നിൽക്കുന്ന ജീവയെ കണ്ടതും അവനെ ഒന്ന് ബാക്കിലേക്ക് തള്ളികൊണ്ട് അവൾ ക്ലാസ്സിലേക്ക് പോയി...
"എന്താടാ ഇവിടെ "
ആരവിന്റെ അടുത്ത് വന്നുകൊണ്ട് ജീവ ചോദിച്ചു...
"അതിന് വട്ടാടാ... ഒരു ബഹുമാനവും ഇല്ലാത്ത സാധനം ശേ "
ആരവ് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു...
ജീവ അവൻ പോവുന്നത് ഒന്ന് നോക്കി പിന്നെ ക്ലാസ്സിലേക്ക് നടന്നു...
ആരവ് ക്ലാസ്സിൽ കയറി ടേബിളിൽ ഉണ്ടായിരുന്ന ബുക്ക് എടുത്ത് പുറത്തേക്ക് പോവുന്നതിന്റെ ഇടയിൽ ആരുവിനെ ഒന്ന് നോക്കാനും മറന്നില്ല... അവൾ അവനെ മൈൻഡ് ചെയ്യാതെ തനുവിനോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു...
"എടി ഞാൻ ഒന്ന് വാഷ് റൂമിൽ പോയി വരാവേ.."
ജീവയുടെ ഹവർ ആയതും കനി പറഞ്ഞു.
"ഞാൻ വരണോ"
മിയ ചോദിച്ചു.
''വേണ്ട... ഞാൻ ഇപ്പൊ വരാം "
കനി പുറത്തേക്ക് ഇറങ്ങി അവളെ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു തിരിഞ്ഞതും ആരുടെയോ നെഞ്ചിൽ പോയി ഇടിച്ചു...
"ഏയ് എന്താടോ "
ജീവ അവളെ നോക്കികൊണ്ട് ചോദിച്ചു...
'"വാഷ് റൂം... "
കനി പുഞ്ചിരിയോടെ പറഞ്ഞു.
"ഹ്മ്മ് വേഗം വരണം... അവിടെയും ഇവിടെയും നോക്കി നിൽക്കരുത് "
ജീവ ചിരിയോടെ പറഞ്ഞു കൊണ്ട് ക്ലാസ്സിലേക്ക് കയറി...
_________________❤️❤️❤️
"നീനു... നമുക്കൊരു കോഫി കുടിച്ചാലോ "
എന്തോ ഓർത്ത് സിസ്റ്റത്തിൽ നോക്കി ഇരിക്കുന്ന നീനുവിനെ നോക്കി അഭി(ആദിയുടെ ഫ്രണ്ട്)
ചോദിച്ചു...
അവൾ ഒന്ന് ഞെട്ടികൊണ്ട് അവനെ നോക്കി... അവളുടെ കലങ്ങിയ കണ്ണുകൾ കണ്ടതും അവൻ എന്തോപ്പോലെ തോന്നി...
"വാടോ...
അവൻ വീണ്ടും വിളിച്ചതും അവൾ അവന്റെ കൂടെ പോയി... അഭി ആദിയെ ഒന്ന് നോക്കി... അവൻ കണ്ണടച്ചുകൊണ്ട് ചിരിച്ചു...
"കുടിക്ക്..."
അഭി കോഫി അവൾക്ക് നീട്ടികൊണ്ട് പറഞ്ഞു... അവളത് വാങ്ങിക്കൊണ്ട് അവനെ നോക്കി...
"ആദി എന്തെങ്കിലും പറഞ്ഞോ തന്നോട് "
"മ്മ് അവളൊന്ന് മൂളി.
"എന്താ തന്റെ അഭിപ്രായം... എന്നെ... എന്നെ ഇഷ്ട്ടാവോ "
അവൻ അവളുടെ മുഖത്തേക്ക് നോക്കി.
"അത്... അഭി ഞാൻ എനിക്ക്"
അവൾ എന്ത് പറയണം എന്നറിയാതെ അവനെ നോക്കി..
"ആലോചിച്ചു പറഞ്ഞ മതി ഞാൻ കാത്തിരുന്നോളാം "
അവൻ കണ്ണ് ചിമ്പി ചിരിച്ചു.
____________❤️❤️❤️
"ആ കാല മാടൻ എന്ത് പിടുത്തമ പിടിച്ചേ... എന്റെ അരഞ്ഞാണം ശോ "
കോളേജ് വിട്ട് വീട്ടിൽ എത്തിയതും ബാത്‌റൂമിൽ കയറി അവൾ ടോപ്പ് താഴ്ത്തി കൊണ്ട് പറഞ്ഞു...അടി വയറ്റിൽ പതുങ്ങി കിടക്കുന്ന അരഞ്ഞാണം അവൾ ഊരി എടുത്തു...മുറുകി കിടക്കുന്നത് കൊണ്ട് തന്നെ ആരാവ് പിടിച്ചപ്പോൾ നല്ല വേദന എടുത്തിരുന്നു...അവൾ അരഞ്ഞാണം ഒന്ന് അയച്ചു കെട്ടി ടോപ്പും താഴ്ത്തി അടുക്കളയിലേക്ക് പോയി...
_________✨️✨️✨️
ആരവ് അവന്റെ റൂമിന്റെ ബാൽക്കണിയിൽ ഇരുന്നു.... അവന്റെ മനസ്സിൽ മുഴുവൻ രാവിലെ ആരുവിന്റെ ഇടുപ്പിൽ പിടിച്ചതായിരുന്നു...എന്തോ കയ്യിൽ തടഞ്ഞപ്പോലെ തോന്നിയത് കൊണ്ടാണ് വീണ്ടും അമർത്തിയത്... വേണ്ടായിരുന്നു... ഒരു പെണ്ണിന്റെ അനുവാദം ഇല്ലാതെ അവളെ തൊട്ടു... അവൻ ഓരോന്ന് ഓർത്തു കിടന്നു...
✨️✨️✨️✨️✨️
അവധി ദിവസം ആയതുകൊണ്ട് തന്നെ ആരു ലേറ്റ് ആയാണ് എണീറ്റത്...
പല്ലും തേച്ചു താഴേക്ക് ഇറങ്ങിയപ്പോൾ ആണ് അടുക്കളയിൽ അമ്മയുടെ അടുത്ത് ഇരുന്ന് ചിരിച്ചു കളിച്ചു നിൽക്കുന്ന തനുവിനെയും കനിയേയും മിയയെയും കാണുന്നത്.
"നിങ്ങൾ എന്താ ഇവിടെ"
ആരു അവരുടെ അടുത്തേക്ക് വന്നു ചോദിച്ചു.
"അതെന്താ ഞങ്ങൾക്ക് ഇവിടെ വന്നൂടെ അല്ലെ അമ്മേ "
തനു ഭദ്രയുടെ തോളിൽ കൈ ഇട്ടുകൊണ്ട് ചോദിച്ചു... ഭദ്ര ചിരിയോടെ അവളുടെ തലയിൽ തലോടി...
"ഇവളാടീ രാവിലെ തന്നെ ഉറങ്ങി കിടന്ന ഞങ്ങളെ പിടിച്ചു വലിച്ചു കൊണ്ടുവന്നത്"
മിയ തനുവിനെ നോക്കി പറഞ്ഞു.
ആരു ഒന്ന് മൂളിക്കൊണ്ട് തനുവിനെ നോക്കി പിന്നെ ചായ കുടിച്ചു നാലും മുകളിലേക്ക് പോയി...
ആദിയുടെ റൂമിന്റെ മുന്നിൽ എത്തിയതും തനുവിന്റെ കണ്ണുകൾ അവനെ തേടി... പക്ഷെ അടഞ്ഞു കിടക്കുന്ന വാതിൽ കണ്ടതും അവൾ ചുണ്ട് ചുളുക്കി....
"എടി നമുക്ക് പുറത്തു പോയാലോ "
കനി ബെഡിൽ ഇരുന്നുകൊണ്ട് ചോദിച്ചു.
"എങ്ങനെ..."
മിയ അവളെ നോക്കി.
"ഞങ്ങളെ കയ്യിൽ വണ്ടിയില്ലേ "
"ഹ്മ്മ് ഒക്കെ ഞാൻ ഫ്രഷ് ആയി വരാം "
ആരു ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് പോയി...
"ഡീ നീ എന്താ സ്വപ്നം കാണാ"
കനി എന്തോ ആലോചിച്ചു ഇരിക്കുന്ന തനുവിന്റെ മുഖത്തേക്ക് പില്ലോ എറിഞ്ഞു കൊണ്ട് ചോദിച്ചു... അവളൊന്ന് ഞെട്ടികൊണ്ട് അവളെ നോക്കി ചുമൽ കൂച്ചി...
"അമ്മേ ഞങൾ പുറത്തു പോയി വരാവേ"
ആരു ഭദ്രയോടും അച്ഛമ്മയോടും പറഞ്ഞു പുറത്തേക്ക് ഇറങ്ങി...
തനു ഒന്ന് കൂടെ മുകളിലേക്ക് നോക്കികൊണ്ട് പുറത്തേക്ക് ഇറങ്ങി...
ആദി വീട്ടിൽ ഉണ്ടാവും എന്ന് കരുതി വന്നതായിരുന്നു തനു... അവനെ ഒന്ന് കാണാം എന്ന് കരുതി... എല്ലാം വെറുതെ ആയി....
__________________❤️❤️❤️
"മോളെ നിനക്ക് ആ ആരവിനെ കുറച്ചു എന്തൊക്കെ അറിയാം"
അയാൾ അവളെ നോക്കി...
"എന്റെ സർ അല്ലേ അച്ഛാ... കൊള്ളാം..."
അവൾ പറഞ്ഞു...
"ഹ്മ്മ്... നിനക്ക് അവനെ നിന്റെ വരുതിയിൽ ആക്കാൻ വല്ല വഴി ഉണ്ടോ"
"ഞാൻ ശ്രമിക്കാം അച്ഛാ"
"അവനെങ്ങാനും വീണ പിന്നെ കോടികൾ ആണ് നമ്മുടെ കയ്യിൽ വരുവാ "
അയാൾ കുടിലതയോടെ പറഞ്ഞു...
"എനിക്ക് അറിയാം..."
"ആ... ഞാൻ എന്നാ ഓഫീസിൽ പോകുവാ മോളെ... കുറച്ചു കാലം കൂടെ ആ ജയ്റാമിന്റെ വിശ്വസ്ഥൻ ആയി കഴിയണം "
അയാൾ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി...
_________________❤️❤️❤️
"എടി ആദിയേട്ടന്റെ ബർത്ത് ഡേ ആണ് അടുത്ത ആഴ്ച... എനിക്ക് ഏട്ടൻ എന്തെങ്കിലും ഗിഫ്റ്റ് വാങ്ങണം"
ആരു മാളിലേക്ക് കയറുന്നതിന്റെ ഇടയിൽ പറഞ്ഞു... അത് കേട്ടതും തനുവിന്റെ മുഖം വിടർന്നു...
"ആണോ എന്നാ വാ നമുക്ക് മുകളിലേക്ക് പോവാ"
കനി പറഞ്ഞതും എല്ലാവരും മുകളിൽ ബോയ്സ് സെക്ഷനിലേക്ക് പോയി...
ആദിക്കുള്ള ഡ്രസ്സ് സെലക്ട് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ആണ് ആരുവിനെ ആരോ തോണ്ടിയത് അവൾ തിരിഞ്ഞു നോക്കിയതും അവിടെ നിൽക്കുന്ന ആളെ കണ്ട് പുഞ്ചിരിച്ചു...
തുടരും....