Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-49

റൂഹിന്റെ ഹൂറി_💖
Part-49
✍️🦋Hina_rinsha🦋
 
 
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission
 
                 °°°°°°°°°°°°°°°°°
 
"കാക്കു എന്താ ഇങ്ങനെ നോക്കുന്നെ ഇതെന്റെ സർ ആണ്... അനസ്... അനസ് സർ.."
 
ഹാദി ചിരിയോടെ പറഞ്ഞതും ആശിയുടെ ഉള്ളിൽ ഒരു കൊള്ളിയാൽ മിന്നി...
 
അനസ് അവൻ നേരെ കൈ നീട്ടി... അപ്പോഴും ആഷി വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.....  ഹാദി അവനെ ഒന്ന് തട്ടിയതും അവൻ സ്വബോധത്തിൽ വന്ന് അവൻ നേരെ കൈ നീട്ടി...
 
അനസ് വല്ലാത്തോരു ഒരു ചിരിച്ചു....
 
അന്ന് എന്നെയും അമീക്കനെയും ഒക്കെ ഹോസ്പിറ്റലിൽ കൊണ്ട് വന്നതും ഈ സർ ആണ്....
 
ഹാദി പറഞ്ഞത് കേട്ട് ആഷി അവനെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി....
കുറച്ചു എന്തൊക്കെയോ സംസാരിച് അനസ് അവരോട് യാത്ര പറഞ് നടന്നു.... തിരിഞ്ഞ് നടക്കുന്നതിന് ഇടയിൽ അവർ പരസ്പരം മുഖത്തേക്ക് നോക്കാൻ മറന്നില്ല... അനസിൻറെ  മുഖത്ത് ഒരു ക്രൂരമായ വിജയ ചിരി വിടർന്നു....
 
കക്കു ഇനി എന്ത് നോക്കി നിക്കാ വാ... ഹാദി യുടെ ശബ്ദം കേട്ട് അവൻ പേട്ടന്ന് അവളെ തിരിഞ്ഞ് നോക്കി...
മുഖത്തെ പരിഭ്രമം മറച്ചു വെച്ച് അവൻ അവളെ നോക്കി ചിരിച്ചെന്ന് വരുത്തി... കണ്ണ് ചിമ്മി ഒന്നുമില്ലെന്ന് പറഞ്ഞു.... അവൾ അവനോട് ഒട്ടി ചേർന്ന് നിന്ന്.. രണ്ട് പേരും മുന്നോട്ട് നടന്നു....
 
ആഷിന്റെ മനസ്സ് ആസ്വസ്ഥമായിരുന്നു... അവൻ മുഖത്ത് പൊടിയുന്ന വിയർപ്പ് തുടരെ തുടരെ തുടച്ചെടുത്തു..
 
കക്കൂന് സർ നെ നേരത്തെ അറിയോ...
 
പെട്ടന്നുള്ള ഹാടിയുടെ ചോദ്യം കേട്ട് അവൻ ഞെട്ടലോടെ അവളെ മുഖത്തേക്ക് നോക്കി...
 
ഏയ്.. നീ.. നീയെന്താ അങ്ങനെ ചോദിച്ചേ...
 
ഒന്നുല്ല... കാക്കു ന്റെ മുഖം കണ്ടപ്പോ അറിയണ ആളെണെന്ന് തോന്നി അതാ...
 
ഏയ് ഇല്ല...
 
ഹ്മ്മ്...അല്ല അതൊക്കെ പോട്ടെ... ഈ എൻ‌ട്രൻസ് ൽ ഇങ്ങനെ നിൽക്കാൻ
 ആണോ രാവിലെ തന്നെ എന്നെ വിളിച്ചു കൊണ്ട് വന്നേ.....
 
അവൾ ഊരക്ക് കൈ വെച്ച് ചോദിച്ചതും അവൻ അവളെ നോക്കി ചിരിച്ച് കണ്ണടച്ചു കാണിച്ച് അവളെയും കൊണ്ട് ആ വലിയ ഹോട്ടലിന്റെ അകത്തേക്ക് കയറി...
 
ആൾക്കാർ കാണാത്ത ഒരു പ്രൈവറ്റ് സീറ്റിൽ അവർ ഇരുന്നു.... അവൻ അവൾക്ക് ഇഷ്ട്ടപെട്ടത് എല്ലാം ഓർഡർ ചെയ്തു... അവൾ എങ്ങിട്ടോ നോക്കി ഇരുന്നതെ ഒള്ളു...
 
അവൻ അവളെ നോക്കി.... മുഖമൊക്കെ വാടിയിട്ടുണ്ട്... മുമ്പത്തെ പോലെ എപ്പോഴും മുഖത്ത് ആ പുഞ്ചിരിയില്ല... കരഞ്ഞു കലങ്ങിയ ഇപ്പോഴും തെളിഞ്ഞിട്ടില്ല.. കണ്ണുകൾ കുഴിഞ്ഞ പോലെ തോന്നി അവൻ...
 
അവൻ എന്തോ സങ്കടം തോന്നി....
അവന്റെ ഉള്ളവും മറ്റെങ്ങോ പോകുന്നുണ്ടായിരുന്നു.... മനസ്സിൽ അനസിന്റെ വിജയ ചിരി വിടർന്നു നിന്നു... അവൻ ചെറിയ പേടിയോടെ കണ്ണ് വെട്ടിച്ചു അവളെ നോക്കി....
 
ദൂരെ എങ്ങോട്ടോ കണ്ണ് പായിച്ചു ഇരിക്കുന്ന അവളുടെ കണ്ണിൽ ചെറിയ നീര്തിളക്കം തിളക്കം കണ്ടതും... അവൻ ഒന്ന് ബ്രീത് എടുത്ത്ഒന്ന് relax ആയി അവളെ തലക്ക് ഒരു കൊട്ട് കൊടുത്തു...
 
എന്താടി നീ നെട്ട് പോയ സ്‌ക്വരൽ നെ പോലെ ഇരിക്കുന്നേ...
 
അവൾ പെട്ടന്ന് കണ്ണ് തുടച് അവന്റെ മുഖത്തേക്ക് നോക്കി...
 
ഏയ് ഒന്നുല്ല കാക്കു...
 
മുഖത്ത് ചിരി വരുത്താൻ ഒരു പരിശ്രമം നടത്തി കൊണ്ടവൾ പറഞ്ഞു
 
 
നിനക്ക് എങ്ങനെ അവിടെ നിൽക്കാൻ കഴിയുന്നു ഹാദി... ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ട്... അതൊന്നും ആരോടും പറയാതെ.....
 
അവൻ വല്ലാത്തൊരു ഭവത്തോടെ അവളെ മുഖത്തേക് നോക്കി...
 
അവൾ അവന്റെ മുഖത്തേക്ക് നോക്കി ഒരു ഒരു മങ്ങിയ ചിരി ചിരിച്ചതെ ഒള്ളു....
 
ആരോടെങ്കിലും നിനക്ക് നിന്റെ ഉള്ളൊന്ന് തുറന്നൂടെ... ഒരുപക്ഷെ പറഞ് കഴിഞ്ഞ കുറച്ചെങ്കിലും സമാധാനം കിട്ടിയാലോ....
 
എനിക്കൊന്നും പറയാനില്ല കക്കു... എനിക്കുറപ്പ അമീക്ക അറിഞ്ഞോണ്ട് ഒന്നും ചെയ്യില്ല.. പിന്നെ ഷാന അവൾ പറയുന്നത് ചിലപ്പോ സത്യമായിരിക്കും... ഒരിക്കലും അറിഞ്ഞോണ്ട് അമീക്കാ ഒന്നും ചെയ്യില്ലാ....
 
അവന്റെ മുഖത്തേക്ക് തന്നെ നോക്കി... ഉറച്ച സ്വരത്തോടെ പറയുന്ന അവളെ അവൻ അത്ഭുധത്തോടെയാണ് നോക്കിയത്..
 
അതൊക്കെ പോട്ടെ..... ഇന്നത്തെ ദിവസം അതൊക്കെ മറന്നേക്ക് ഇന്ന് ഫുൾ നമുക്ക് കറങ്ങാം... പഴയ പോലെ... നമ്മൾ മാത്രം...
 
അവൾ ഒന്ന് ചിരി അവന്റെ തൊട്ടടുത്ത വന്നിരുന്ന അവനെ കെട്ടിപിടിച്ചു... അവനും ചെറുചിരിയോടെ അവളെ ചേർത്ത് പിടിച്ചു...
 
അവൾക്കും വേണമായിരുന്നു മനസ്സ് ഒന്ന് ശാന്തമാക്കാൻ ഒരു change... അവിടെ നിൽക്കുന്ന ഓരോ നിമിഷവും അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ ആയിരുന്നു....
 
ഇന്നത്തെ ദിവസം മുഴുവൻ അവര് പുറത്തായിരുന്നു... ബീച്ലും പാർക്കിലും ഒക്കെ ആയി രണ്ട് പേരും പ്രശ്ങ്ങൾ എല്ലാം മറക്കുകയായിരുന്നു... അവരുടേതായ ലോകത്തു....
 
രാത്രി ഏറെ വൈകിയാണ് ആഷി അവളെ തിരിച്ചു വീട്ടിലേക്ക് ആക്കാൻ വന്നത്.....
 
കാക്കു വരുന്നില്ലേ....
 
ഇല്ല.. നീ പൊക്കോ.... എല്ലാരും കിടന്ന് കാണും.. അമൻ ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട്....
 
ഹ്മ്മ്....
 
അവളൊന്ന് മൂളി... തിരിഞ്ഞ് നടക്കും മുന്നേ അവനെ കെട്ടിപിടിച്ചു....
 
നിന്റെ നിർബന്ധത്തിൽ ആണ് നീ ഇപ്പോഴും ഇവിടെ നിൽക്കുന്നെ...
 
അവൾ അവനിൽ നിന്ന് അകന്ന് മാറി...
 
ഒന്നും മിണ്ടാതെ തിരിഞ്ഞ് നടക്കാൻ ഒരു ഒരുങ്ങിയ അവൾ ഒന്ന് കൂടെ അവനെ തിരിഞ്ഞ് നോക്കി... ഉപ്പക്കും ഉമ്മക്കും അറിയോ....
 
അവൻ ഇല്ലെന്ന പോലെ തലയാട്ടി.....
 
പിന്നൊന്നും മിണ്ടാതെ അവൾ മുന്നോട്ട് നടന്നു... വാതിലിൽ മുട്ടാണോ വേണ്ടയോ എന്ന് ഡൌട്ട് അടിച്ചു കുറച്ചു നേരം അവൾ അവിടെ നിന്നു... സമയം 11 കഴിഞ്ഞിട്ടുണ്ട്....
 
അവസാനം രണ്ടും കൽപ്പിച് വാതിലിൽ മുട്ടാൻ നിന്നതും അമൻ വാതിൽ തുറന്നതും ഒരുമിച്ച് ആയിരുന്നു....
 
ആഷി പോയോ..
അമൻ മുന്നിൽ നിൽക്കുന്നവളെ നോക്കി ചോദിച്ചു..
 
അവൾ പുറത്തേക്ക് ചൂണ്ടി കാണിച്ചു....
 
വണ്ടിയിൽ ചാരി അവരെ നോക്കി നിൽക്കുന്ന ആശിയെ കണ്ട് അമൻ അങ്ങോട്ട് നടന്നു......
 
ഹാദി അകത്തേക്ക് കയറി... അകത്തൊന്നും ആരെയും കാണാത്തത് കൊണ്ട് അവൾക്ക് മനസ്സിലായി എല്ലാരും കിടന്ന് കാണും എന്ന്..... മുകളിലേക്ക് കയറാൻ നേരം ഷാന ന്റെ റൂമിൽ വെളിച്ചം കണ്ട് അവൾ അങ്ങോട്ട് നോക്കി... പാതി അടച്ച വാതിലിനുള്ളിലൂടെ ജനൽ വഴി പുറത്തേക്ക് നോക്കി ഇരിക്കുന്ന ഷാനയെ കാണാമായിരുന്നു...
എന്തോ അവൾക്ക് സങ്കടം തോന്നി അവളെ കാണുമ്പോൾ.....
 
റൂമിൽ എത്തിയ ഹാദി വേഗം ഡ്രസ്സ്‌ എടുത്ത് ബാത്ത്റൂമിൽ കയറി...
 
അമൻ റൂമിൽ ഉണ്ടാവരുത് എന്ന് പ്രാർത്ഥിച്ചായിരുന്നു ഫ്രഷ് ആയി ഇറങ്ങിയത്... അവൻ റൂമിൽ ഇല്ലന്ന് കണ്ടതും അവൾ ബാൽക്കണി ടെ ഗ്ലാസ്‌ ഡോർ വഴി പുറത്തേക്ക് നോക്കി... അപ്പോഴും അവനും ആശിയും എന്തൊക്കെയോ സംസാരിച്ച നിൽക്കായിരുന്നു.... ഹാദി വേഗം നിസ്കരിച്ചു വന്ന് കിടന്നു....
 
ആഷി പോയി അമൻ റൂമിലേക്ക് വന്നപ്പോ ഹാദി കിടന്നിരുന്നു....
 
അവളെ നോക്കി ഒന്ന് നെടുവീർപ്പിട്ട് അവനും ഒരറ്റതായി അവളെ നോക്കി കിടന്നു....
 
ഉറക്കത്തിൽ എപ്പോഴോ അവൾ അരിച്ചരിച് അവന്റെ നെഞ്ചിൽ വന്നതും അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ച കണ്ണുകൾ അടച്ചു.....
 
🦋🦋🦋🦋
 
ഉറക്കം കിട്ടാതെ കണ്ണ് തുറന്ന് കിടക്കായിരുന്നു ആഷി... പെട്ടന്ന് മൊബൈൽ റിങ് ചെയ്തതും ഈ നേരത്ത് ഇതാരാ എന്ന സംശയത്തോടെ ഫോൺ എടുത്ത് നോക്കി...
 
സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട് അവന്റെ ഉള്ളിൽ ദേഷ്യം ഇരച് കയറി....
 
 
ഹലോ... ഫോൺ എടുത്ത് വല്യ താൽപ്പര്യം ഇല്ല്ലാത്ത പോലെ അവൻ പറഞ്ഞു...
 
ഹഹ..... Mr ashiq... ഒട്ടും പ്രതീക്ഷിച്ചു കാണില്ല അല്ലെ... നിന്റെ പെങ്ങളെ അടുത്ത്.... നീ ചിന്തിക്കുന്നതിനും മുകളിൽ ആണെന്റെ ചെയ്തികൾ..... എന്റെ കളി നിങ്ങൾ കാണാന് ഇരിക്കുന്നതേ ഒള്ളു.... ഈ *anas ibrahim* കളി തുടങ്ങിയിട്ടേ.... പറഞ്ഞേക്ക് ഹുസൈനോട്... ഒന്നും മറന്നിട്ടില്ല ഞാൻ.... എന്റെ ഉപ്പാനെ അയാൾ കൊന്ന പോലെ അയാൾക്കുള്ള എന്റെ ശിക്ഷയും മരണം തന്നെ ആയിരിക്കും..... ഇഞ്ചിഞ്ചയി ഇല്ലാതാക്കും ഞാൻ എല്ലാത്തിനെയും......
 
നിർത്താതെ അത്രയും പറഞ് മറുപ്പുറത്ത് നിന്ന് ഫോൺ കട്ട്‌ ആയി.....
 
അപ്പോഴും ആഷി കെട്ടതൊന്നും ഉൾക്കൊള്ളാൻ കഴിയാതെ തറഞ് നിൽക്കുകയായിരുന്നു....
 
അവൻ യന്ത്രികമായി ഫോൺ എടുത്ത് ഹുസൈൻ dial ചെയ്തു....
 
എന്താ... എന്താ ആഷി ഈ നേരത്ത്.... പരിഭ്രാന്തിയോടെ ഹുസൈൻ എടുത്ത പാടെ ചോദിച്ചു....
 
ഹുസൈൻക്കയാണോ ഇബാഹിമിനെ കൊന്നത്.... അവന്റെ ശബദം കടുത്തതായിരുന്നു.....
 
ഹുസൈൻ ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു....
 
ഞാൻ ചോദിച്ചത് കെട്ടില്ലേ..
അവൻ ഒന്ന് കൂടെ ചോദിച്ചു...
 
അതേ.. ഞാൻ കൊന്നതാ.... എന്റെ ഐഷു നെ അവൻ കൊന്നില്ലേ....  എന്റെ മോളെയും അവൻ ഞാൻ വിട്ട് കൊടുക്കണോ....
 
(മാറി പോകണ്ട... ഹാടിയുടെ യഥാർത്ഥ ഉമ്മയുടെയും ആഷിന്റെ അനിയത്തിയുടെയും പേര് ആയിഷ എന്ന് തന്നയാണ് ട്ടോ)
 
ദേഷ്യത്തോടെയുള്ള അയാളുടെ അലർച്ച കേട്ട് ആഷി ഒരു നിമിഷം ഞെട്ടി നിന്നും....
 
പെട്ടന്ന് കേട്ടപ്പോ... അല്ലങ്കിലും അയാൾ മരിക്കേണ്ടത് തന്നെയാണ്....
 
അവനും ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി കൊണ്ട് പറഞ്ഞു...
 
നിന്നോട് ആരാ പറഞ്ഞെ....
 
ആഷി രാവിലെ മുതലുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു....
 
കേട്ട് കഴിഞ്ഞപ്പോ ഹുസൈൻ ന്റെ നെഞ്ചിലും ഭീതി പടർന്നിരുന്നു....
 
സൂക്ഷിക്കണം ആഷി അവന്റെ ലക്ഷ്യം ഞാൻ മാത്രം ആയിരിക്കില്ല.... ഉപ്പ ചെയ്ത് തീർക്കാതെ പോയ അതും അവൻ ഏറ്റെടുക്കും.. എന്റെ മോൾ... ഹാദി അവളെയും....
 
പേടിയോടെ പറയുമ്പോൾ അയാളുടെ വാക്കുകൾക്ക് ഇടർച്ച വീണിരുന്നു....
 
ഇക്ക പേടിക്കണ്ട.. അവൾക്ക് ഒന്നും പറ്റില്ല......
 
ഫോൺ വെക്കുമ്പോൾ ആഷിന്റെ ചുണ്ടിലും ഒരു ക്രൂരമായ ചിരി വിടർന്നിരുന്നു.....
 
എപ്പോഴോ അവനും ഉറങ്ങി പോയി...
 
                       🦋🦋🦋🦋
 
മുന്നിലെ സിഗ്നൽ ലൈറ്റിൽ       ലൈറ്റ് കത്തിയതും ആഷി അരിശത്തോടെ സ്റ്റിയറിങ്ങിൽ അടിച്ചു....
 
 
വാച്ചിലേക്ക് നോക്കിയ ശേഷം ചുറ്റും നോക്കിയാപ്പോൾ തൊട്ടടുത്ത കാറിലെ ഡ്രൈവർ സീറ്റിൽ ഫോണിൽ സംസാരിച് ഇരിക്കുന്ന  അനസിനെ കണ്ട് ആഷിന്റെ ചുണ്ട് ഒരു ചിരി വിടർന്നു.....
 
അവൻ കാർ മുന്നോട്ട് എടുത്തതും... ആഷിന്റെ കാറും അതിന് പുറകെ പോയി.........
 
 
..... തുടരും🦋
 
സെച്ചിക്ക് ഒന്നും പറയാൻ ഇല്ല്യ... ഇങ്ങൾ തന്നെ guess ചെയ്തോളീം😌🚶🏻‍♀️....
 
അനസിന്റെ കറക്ട്ടറിൽ  വലിയ ട്വിസ്റ്റ്‌ ഒന്നും ഇല്ലാന്നാണ് ന്റെ ഒരു ഇത്... പലർക്കും ആദ്യമേ മനസ്സിലായി കാണും.. അവൻ അത്ര വെടിപല്ല എന്ന്.... പിന്നെ ഹദിന്റെ പാസ്ററ് പറഞ്ഞപ്പോ അതിൽ വില്ലനെ കുറിച് കൃത്യമായി പറഞ്ഞതും ആണ്... അനസിന്റെ ഫുൾ നെയിമും ഞാൻ പറഞ്ഞത് ആണ്... അപ്പൊ ബുദ്ധി ഉള്ളവർക്ക് ഊഹിക്കാവുന്നതെ ഒള്ളു.... ഞാൻ ഇങ്ങടെ ബുദ്ധി ടെസ്റ്റ്‌ ചെയ്‌തതാണ് പിള്ളേരെ....😌😌
 
 
കമന്റ്സ് മസ്റ്റ്‌ ആണ്... Nxt part വേണം എങ്കിൽ ഇൻക്ക് നീളത്തിൽ cmnt തന്നോളീം😌
 
ന്നാ സെച്ചി 🚶🏻‍♀️🚶🏻‍♀️...

റൂഹിന്റെ ഹൂറി_💖 Part-50

റൂഹിന്റെ ഹൂറി_💖 Part-50

4.8
3631

*റൂഹിന്റെ ഹൂറി_💖* Part-50 ✍️🦋Hina_rinsha🦋     ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission                    °°°°°°°°°°°°°°°°°   ആഷി സ്റ്റിയറിങ്ങിൽ പിടി മുറുക്കി.... മുന്നിൽ പോകുന്ന വൈറ്റ് കാറിനു പിന്നിൽ കുറച്ചു ദൂരെയായി അവന്റെ കാറും മുന്നോട്ട് നീങ്ങി...   അവന്റെ ഉള്ളിൽ ആനസിന്റെ  വിജയ ചിരി നിറഞ്ഞു നിന്നു...   "നീ കാരണം ഒരു കുടുംബം തന്നെ നഷ്ട്ടപെട്ടവൾ ആണെന്റെ ഹാദി.. ഇനിയും നിന്റെ ജന്മം ദോഷം മാത്രേ ഒള്ളു.. ഇതിനൊക്കെ ഒരു അന്ത്യം അത് എന്റെ കൈ കൊണ്ട് തന്നെ ആയിരിക്കും അനസ്...... എന്റെ