❤️PART21❤️
✍️FIDUZzz
..................................................................
സഹൽ ഒരു സംശയത്താലെ യാനിനെ നോക്കി..
"എന്റെ പെങ്ങളെ സ്വീകരിക്കില്ലെടാ നീ"
സഹലിന്റെ തോളിലായി തട്ടി കൊണ്ട് യാൻ ചോദിച്ചു...
"ഡബിൾ ഒക്കെ മച്ചാ"
അതും പറഞ്ഞ് സഹൽ യാനിന്റെ വയറ്റിനിട്ട് കുത്തി..
ചെറുപ്പം മുതലുള്ള അവന്റെ കൂട്ട്💓
ആദിയെയും ഹമിയെയും പോലെ പാതിവഴിയിൽ ഉപേക്ഷിക്കാൻ കഴിയാത്തവണ്ണം ആത്മാവിൽ വേരൂന്നിയ സൗഹൃദം🖇️
കലിപ്പുംഫിറ്റ് ചെയ്ത് നടക്കണ യാനിന്റെ ഉള്ളിലും ചോര പൊടിയുന്ന ഒരു ഹൃദയമുണ്ട്💔
ആദിക്കും ഹമിക്കും തന്റെ കാരണത്താൽ എന്തേലും പറ്റുമോ എന്ന ഭയമായിരുന്നു ചെറുപ്പത്തിൽ തന്നെ അവരെ തന്നിൽ നിന്നുമകറ്റിയത്..എന്നിട്ടും അകലാൻ ഒട്ടും മനസ്സ് കാണിക്കാത്ത അവരിൽ നിന്നും അകലാൻ വേണ്ടി തന്നെയായിരുന്നു അന്നാ 10-ാം ക്ലാസ്സ്ക്കാരൻ USAയിലേക്ക് ഫ്ലൈറ്റ് കയറിയത്..
ചേർത്ത് പിടിക്കുന്ന പോലെ തന്നെ വിട്ട് കൊടുക്കുന്നതും സൗഹൃദത്തിലുണ്ടെന്ന് അവൻ പറയാറ് ഇണ്ട്💔
എന്നാൽ പണ്ടൊരു തല്ലിൽ തുടങ്ങിയ
ബന്ധമായിരുന്നു അത്..
സഹലിന്റെയും യാനിന്റെയും⛓️
അവൻ കേറിയ ഫ്ലൈറ്റിൽ തന്നെ അവന്റെ പിറകെ തന്നെ സഹലും ഉണ്ടായിരുന്നു..
പിന്നെ തുടങ്ങി ആ ബന്ധം❤️
"ആരാ ഏതാ എന്നൊന്നും അറിയാത്ത ഒരുത്തനെ എങ്ങനെ ആ മോനെ"
(അഹമ്മദ് അലി)
"ആയിക്ക് ഇവനേക്കാൾ ചേർന്നൊരുത്തൻ ഈ ഭൂമിയിൽ പടക്കപ്പെട്ടിട്ടില്ല" (യാൻ)
അവന്റെ വാക്കുകളിൽ തറവാട് മുഴുവൻ സംദൃപ്തി അണഞ്ഞു..
എന്നാൽ കബീറിനും സുഹറക്കും ഇത് അത്ര പിടിച്ചില്ല..
അബൂബക്കർ അലവി ആർക്കോ തിരക്കിട്ട ഫോൺ വിളിയിലാണ്..
അബൂബക്കർ എല്ലാം ഫോണിലൂടെ അയാൾക്ക് പറഞ്ഞ് കൊടുത്തു..
"ആരോ ഞമ്മക്ക് മുമ്പ് കളിക്കുന്നുണ്ടല്ലൊ" (അയാൾ)
"ആഹ്..ഞാൻ ഇപ്പം എന്താ ചെയ്യണ്ടേ"(അബൂബക്കർ)
" ഒരിക്കലും നീ ഈ കല്യാണത്തിൻ സമ്മദിച്ച് കൂടാ..ഈ വിവാഹമാണ് നമുക്ക് ആ പരമ്പരയെ തന്നെ പിയുതെറിയാൻ ഉള്ള ഏക ആശ്രയം..
അത് കൊണ്ട് ഈ വിവാഹം നടക്കരുത്"
അയാളുടെ തറപ്പിച്ചുള്ള സംസാരത്തിൻ ഒന്ന് മൂളികൊണ്ട് അബൂബക്കർ ഫോൺ വെച്ചു..
"ഈ കല്യാണം നടക്കില്ല"
ഉറച്ച ശബ്ദത്താൽ പറഞ്ഞ് വരുന്ന അബൂബക്കറിനെ കണ്ട് യാനിന്റെ ചുണ്ടിൽ ഒരു പുച്ഛ ചിരി തങ്ങി നിന്നു..
"ഈ കല്യാണം നടന്നിരിക്കും"
തീക്ഷ്ണതയേറിയ കണ്ണുകളാൽ യാൻ പറഞ്ഞു..
അവന്റെ കണ്ണുകളിലെ ചുവപ്പ് രാഷി അബൂബക്കറിൽ ഭയം ഉടലെടുക്കാൻ കാരണമായി..
"അവന്റെ ഒരു നോട്ടം മതിയോ താനൊക്കെ വെട്ടിവിറക്കാൻ😏"
യാനിനെ നോക്കി പേടിയാലെ ഉമിനീർ ഇറക്കുന്ന അബൂബക്കറിൻ ചെവിയിലായി വന്ന് കൊണ്ട്
കരീംഹാജി പറഞ്ഞു..
കരീംഹാജിയുടെ മുഖത്തു തെളിഞ്ഞ് നിൽക്കുന്ന പുച്ഛഭാവം കണ്ട് അബൂബക്കർ നെറ്റിചുളിച്ചു..
"ഒന്നും മനസ്സിലാവുന്നില്ലല്ലേടാ നിനക്ക്..കുറച്ച് നിമിഷത്തിൻ ശേഷം നീയറിയും..പകരം വീട്ടാനായി നീയൊക്കെ കൂടി മുറിച്ച് മാറ്റിയ ബന്ധങ്ങൾ ഒന്നിക്കാൻ തുടങ്ങിയെന്ന്..നിനക്ക് മുകളിൽ ഇരുന്ന് കളിക്കുന്ന അവനൊക്കെ വെട്ടിവിറക്കും..കാരണം ഒന്നിക്കാൻ പോവുന്നത് ജന്നത്തുൽ ഫിർദൗസിലെ രക്തങ്ങളാണ്"
കരീംഹാജി മനസ്സിൽ മൊയിഞ്ഞു..
അഹമ്മദ് അലിയുടെ കൈയിലായി കൈ ചേർത്ത് കൊണ്ട് സഹൽ നികാഹിന്റെ ഓരോ വജനങ്ങളും ശ്രദ്ധയോടെ ഉച്ചരിച്ചു..
സഹൽ ആയിയെ അവന്റെ പാതിയായി സ്വീകരിച്ചു✨
ആ ആൾക്കൂട്ടത്തിനിടയിൽ നിറപുഞ്ചിരിയാലെ അവരുണ്ടായിരുന്നു..
ഉസ്മാൻ ഹാജി...
യാൻ ഒന്ന് നോക്കിയപ്പോൾ അദ്ദേഹം കണ്ണടച്ച് കാണിച്ച് കൊടുത്തു..
ആയിയുമായി പെൺപടകൾ സ്റ്റേജിലേക്ക് കയറി..
ഹമിയുടെ കണ്ണുകൾ അഫയിൽ തറഞ്ഞ് നിന്നു..
യാനിന്റെത് ഐഷുവിലും💓
എല്ലാ ചുള്ളന്മാരുടെയും കണ്ണുകൾ ഐഷുവിലായിരുന്നു..
യാനിൻ അതൊക്കെ കാണുമ്പോ എവിടെ നിന്നൊക്കെയോ ദേഷ്യം ഓട്ടോ പിടിച്ച് വരണ്ട്.....
സഹൽ എന്ന് കൊത്തിയ മെഹർ ആയിയുടെ മാറിലായി അവൻ ചാർത്തി..അവളുടെ കണ്ണുകൾ നിറഞ്ഞു..
പറയാതെ അറിഞ്ഞ പ്രണയം ഇന്ന് സഫലമായിരിക്കുന്നു💓
..................................................................
അങ്ങ് ജന്നത്തുൽ ഫിർദൗസിൽ
മണിനാദങ്ങൾ ഉയർന്ന് കൊണ്ടേ ഇരുന്നു..അറക്കൽ തറവാട്ടിൽ നടന്ന ആ മങ്കളസുധിനത്തിൽ സന്തോഷമറിയിച്ച് കൊണ്ട് പൂക്കൾ വർഷിച്ചു🌺
ആരാരും ഇന്നേ വരെ കണ്ടിട്ടില്ലാത്ത ആ വജ്രകല്ല് പൂർണ ചന്ദ്രനേക്കാൾ ശോഭയാൽ തിളങ്ങി🍁
മുഹബത്തുൽ ഖിസയിലെ
ആ വാജകം ഒന്ന് തിളങ്ങി..
̶"❤️ᗩᒪᑎᗩᒍᗰ ᗩᒪSᗩᗩTIE❤️
ഇന്ന് പൂർണമായിരിക്കുന്നു..
ഇനി ചേരാനുള്ളത് 6 ബന്ധങ്ങൾ🖇️"
(പിന്നെല്ലെ ഇതിൽ ഞാൻ കൊർച്ച് നെയിംസ് കൊടുത്തില്ലെ..
കമറുൽ അജവദ്,
അൽനജ്ം അൽസാതി,
ലൈലാ മജ്നു..
ഇതിന്റെ ഒക്കെ മീനിങ്ങുമായി ഈ stry ഒരു മാറ്റും ഇല്ലാട്ടോ..ഞാൻ എന്റെ ഒരു ഇതിൽ ഇട്ടതാണ്😁)
..................................................................
"നിങ്ങൾ എന്തറിഞ്ഞ നിങ്ങടെ മോളെ ഇവൻ കൊടുത്തത്"
ഒരാൾ ഓടികിതച്ച് കൊണ്ട് വന്ന് പറയുന്നത് കേട്ട് എല്ലാവരും നെറ്റി ചുളിച്ചു,കുറച്ചു പേര് ഒഴികെ..
"ഇവൻ മാളിയേക്കൽ തറവാട്ടിലെ ചോര ആണ്"
അയാൾ പറഞ്ഞത് കേട്ട് അബൂബക്കർ അലവി ശ്വാസം പോലും എടുക്കാൻ മറന്നു നിന്ന് പോയി..
"മാളിയേക്കലും അറക്കലും ഒരു വിവാഹത്തിലൂടെ ഒന്നിച്ച് ചേർന്നിരിക്കും..അന്ന് മുതൽ നിന്റെയെല്ലാം അടിവേര് പൊട്ടിതുടങ്ങും..ചെയ്തതിൻ പകരം നൽകാതെ കാലം കടന്ന് പോകില്ല..
ഒന്ന് നീ ഓർത്തോ,
ജന്നത്തുൽ ഫിർദൗസെന്നൊരു കൊട്ടാരം അവർക്കായി കാത്തിരിക്കുന്നുണ്ടെങ്കിൽ നിന്റെയൊക്കെ അവസാനത്തിലേക്കുള്ള നേരവും അടുത്തിരിക്കുന്നു...
കൊല്ലും എല്ലാത്തിനെയും..
നന്മകൾ ഇല്ലാതാക്കാൻ തുനിഞ്ഞ നീജജന്മങ്ങളായ നിങ്ങളിൽ നിന്ന് പിറവിയെടുത്ത ഒന്നിനെ പോലും ബാക്കി വെക്കില്ല"
തന്റെ കയ്യിലെ കടാര ആ വയറിൽ കുത്തിയിറക്കുമ്പോൾ അവൾ തന്നോടായി പറഞ്ഞ കാര്യങ്ങൾ അബൂബക്കറിന്റെ ചെവിയിൽ ഇടിമുഴക്കം പോൽ മുയങ്ങി കൊണ്ടിരുന്നു⚡
..................................................................
"നീജജന്മങ്ങൾ വായുന്ന ആ തറവാട്ടിലേക്ക് ഞാൻ എന്റെ മോളെ വിടില്ല"
എന്നും പറഞ്ഞ് കബീർ ആ വഴി തടഞ്ഞു...
"ഏത് വകേലാ ഞാൻ നിങ്ങൾക്ക് മോളായെ"
ആയി കബീറിനോടായി ചോദിച്ചു..
"അ..അത്..നിന്റെ ഉപ്പാന്റെ കൂട്ട്ക്കാരനല്ലെ ഞാൻ..അപ്പോ നീ എന്റെ മോളല്ലേ"
കബീർ വിക്കി കൊണ്ട് ആയിക്ക് മറുപടി നൽകി..
"തുഫ്.."
അയാൾക്ക് നേരെ അവൾ കാർക്കിച്ച് തുപ്പി..
"നീ എനിക്ക് നേരെ തുപ്പുമോടീ"
എന്ന് പറഞ്ഞ് കബീർ അവളുടെ മുഖത്തടിക്കാനായി കൈ ഉയർത്തി..
"ഇന്ന് ഈ നിമിഷം സഹലെന്ന എന്റെ മഹർ ആ കഴുത്തിൽ ഞാൻ ചാർത്തി.
നിങ്ങളേക്കാൾ അധികാരം എനിക്കുണ്ടവളിൽ..ഇനി അവൾക്ക് നേരെ നിങ്ങൾ ആരേലും ഒരു വിരൽ ചൂണ്ടിയാൽ പിന്നെ ചൂണ്ടാൻ ആ വിരൽ നിങ്ങടെ കയ്യിലോ ആ കൈ നിങ്ങടെ ശരീരത്തിലോ ഉണ്ടായിരിക്കില്ല..വെട്ടി മാറ്റും ഞാൻ"
കബീറിന്റെ കയ്യിൽ പിടിത്തമിട്ട് കൊണ്ട് കത്തുന്ന കണ്ണാലെ സഹൽ പറഞ്ഞു..
അവന്റെ പ്രവർത്തിയിൽ കബീർ ഒന്ന് പിറകിലേക്ക് വേച്ച് പോയി
"കൊണ്ട് പോവാണ് ഉപ്പാ ഞാൻ ഇവളെ...പൊന്ന് കൊണ്ട് മൂടും എന്നൊന്നും പറയുന്നില്ല..
എന്നാലും പൊന്നായി നോക്കിക്കോളാം..."
കബീറിൽ നിന്നുമകന്ന്
അഹമ്മദ് അലിയുടെ അരികിൽ ചെന്ന് കൊണ്ട് സഹൽ പറഞ്ഞു..
അവന്റെ വാക്കുകൾ കേട്ട ആ പിതാവിന്റെ ഹൃദയം നിറഞ്ഞു..
അതിൻ പ്രതിഫലമെന്നോണം ആ കണ്ണുകൾ നിറഞ്ഞു..
സഹൽ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു..
എല്ലാരോടും യാത്ര പറഞ്ഞ് നിറമിഴികളാലെ ആയി ആ വീടിൻ പടി ഇറങ്ങി..
"കൊറേ തെറ്റിദ്ധാരണകൾ ഉണ്ടാവും നിങ്ങൾക്ക്..സത്യമെന്തെന്ന് അടുത്ത് തന്നെ എല്ലാവരും അറിയും എന്നാണ് എന്റെ മനസ്സ് പറയുന്നേ..എല്ലാം റെഡി ആവുമ്പൊ വന്നാൽ മതി..
മാളിയേക്കലോട്ട്"
അതും പറഞ്ഞ് സഹൽ ആയിയുടെ കയ്യും പിടിച്ച് കാറിലായി കേറി..
നിറ മിഴികളാലെ തന്നെ എല്ലാവരും അവരെ യാത്ര ആക്കി ....
ആ കാർ മിന്നിമറയുന്നത് വരെ എല്ലാവരും അതിലേക്ക് തന്നെ നോക്കി നിന്നു.....
..................................................................
അറക്കൽ തറവാട് ശാന്തമായി തുടങ്ങി..കല്യാണത്തിൻ വന്നവർ എല്ലാം പിരിഞ്ഞ് പോയി തുടങ്ങി..
"എല്ലാം നല്ല പോലെ കഴിഞ്ഞു.."
ഉസ്മാൻ ഹാജി ഒന്ന് ചിരിയാലെ മൊയിഞ്ഞ് കൊണ്ട് അസ്തമയ സൂര്യനിൽ ദൃഷ്ട്ടി പതിപ്പിച്ചു..
ആരുടെയൊ ശബ്ദം കേട്ടപ്പോൾ അദ്ദേഹം വാതിലിൻ അരികിലേക്ക് നോക്കി..
"ഇങ്ങ് കേറി പോര്"
കേറണൊ വേണ്ടയൊ എന്ന സംശയത്തിൽ വാതിലിനരികിൽ നിൽക്കുന്ന ഐഷുവിനോടായി ഉസ്മാൻ ഹാജി പറഞ്ഞു..
അത് കേട്ടതും ഒരു ചിരിയാലെ ഐഷു കയറി.. കണ്ണുകളിൽ കുസൃതി ഒളിപ്പിച്ച് വരുന്നവളെ കാണെ അദ്ദേഹത്തിൻ ഒരു നിമിഷം സീനത്തിനെ ഓർമ വന്ന് പോയി..
കണ്ണുകളിൽ കണ്ണുനീർ ഉരുണ്ട് കൂടി..
"ഉപ്പുപ്പാ എന്തിനാ കരയുന്നെ"
കണ്ണും നിറച്ച് എങ്ങോ നോക്കി നിക്കുന്ന ഉസ്മാനാജിയെ കണ്ട് വേവലാതിയോടെ ഐഷു ചോദിച്ചു..
"ഏയ് അത് പൊടി പോയതാ"
എന്നും പറഞ്ഞ് ഉസ്മാൻ ഹാജി കണ്ണുകൾ തുടച്ചു..
കുറച്ച് നിമിഷം സംസാരിച്ചിരുന്ന് അവൾ അവിടെ നിന്നും എഴുന്നേറ്റ് പോയി..
"കൊറേ അനുഭവിച്ച്ക്ക്ണ് എന്റെ മോൾ..എല്ലാം വെളിച്ചത്ത് വരുന്ന നിമിഷം നിന്റെ ഉമ്മാക്കും ഉപ്പാക്കും എന്താ സംഭവിച്ചെന്ന് നീ അറിഞ്ഞാൽ താങ്ങാൻകഴിയില്ലായിരിക്കും"
ഉസ്മാൻ ഹാജി ഇറങ്ങി പോയ ഐഷുവിനെ നോക്കി പറഞ്ഞു..
അതിനോടൊപ്പം തന്നെ ലൻസിനുള്ളിൽ മറച്ച് വെച്ച ആ നീല കണ്ണുകൾ ഒന്ന് തിളങ്ങി...
..................................................................
സഹലിന്റെ കാർ മാളിയേക്കൽ എന്ന തറവാടിൻ ഗേറ്റ് കടന്ന് ആ മുറ്റത്തായി സ്ഥാനം പിടിച്ചു..എന്തു കൊണ്ടോ ആയിയുടെ grey കണ്ണുകൾ കൂടുതൽ തിളക്കത്തോടെ തിളങ്ങി..
ഡ്രൈവർ സീറ്റിൽ നിന്ന് സഹലും മറ്റേ സീറ്റിൽ നിന്ന് ആയിയും ഒരേ നേരം ഇറങ്ങി..
അവരുടെ കാൽപാധങ്ങൾ ഒരുമിച്ച് ആ മണ്ണിൽ സ്പർഷിച്ച നിമിഷം അവിടെ മുറ്റത്താകെ നിറഞ്ഞ് കിടന്ന ഇലകളെല്ലാം ഒരു ഭാഗത്തേക്കായി വീശിയടിച്ച് കൊണ്ട് അവർക്കായി നടപ്പാത ഒരുക്കി..
"താത്ത ആരോ വന്ന്ണ്"
പുറത്ത് വന്ന് നിന്ന വണ്ടിയുടെ ശബ്ദം കേട്ട് ആ 5 വയസ്സ്ക്കാരി ആ ചുമരോട് ചാരി ഇരുന്ന് തേങ്ങുന്നവൾക്കരികിൽ വന്ന് കൊണ്ട് പറഞ്ഞു..
തന്റെ കണ്ണുകൾ അമർത്തി തുടച്ച് ആ 5 വയസ്സ്ക്കാരിയുടെ കൈകൾ പിടിച്ച് കൊണ്ട് അവൾ വാതിൽ തുറന്നു..
മുമ്പിൽ അക്ഷമമായി നോക്കി നിൽക്കുന്ന തന്റെ ഇക്കാക്കയെ കണ്ട അവളുടെ കണ്ണുകൾ സന്തോഷത്താൽ നിറന്നു..
കൂടെ തന്നെ മണവാട്ടി വേഷത്തിൽ നിൽക്കുന്ന ആയിയെ കണ്ട് അവൾടെ കണ്ണുകൾ വീണ്ടും നിറഞ്ഞു..
അവളുടെ കഴുത്തിലായി സഹൽ എന്ന് കൊത്തി ചേർന്ന് കിടക്കുന്ന മഹർ കണ്ട് ആയി തന്റെ കാക്കന്റെ മുമ്പിലായി തലകുനിച്ച് മഹർ ഏറ്റ് വാങ്ങി ഇറങ്ങി വന്നവളാണെന്ന് അവൾക്ക് മനസ്സിലായി..
തലപൊന്തിച്ച് വാതിലിലേക്കായി നോക്കിയ ആയി കാണുന്നത് തന്നെയും നോക്കി കണ്ണും നിറച്ച് നിൽക്കുന്നവളേയാണ്..
"അല്ലൂസേ"
എന്ന് വിളിച്ച് കൊണ്ട് ആയി പോയി അവളെ കെട്ടിപ്പിടിച്ചു..
സഹലിൻ ഒന്നും മനസ്സിലായില്ല..
അല്ലുവും ആയിയും കെട്ടിപ്പിടിച്ച് കരഞ്ഞു..
അവരെ 2 പേരെയും ചേർത്ത് പിടിച്ച് ആ 2 വയസ്സ്ക്കാരിയെ തോളിലായി എടുത്ത് കൊണ്ട് സഹൽ അകത്തേക്ക് കടന്നു..
സഹലും ആയിയും ഫ്രഷ് ആവാനായി മുകളിലേക്ക് പോയി..
"വരുമെന്ന് പറഞ്ഞവരിൽ 2 പേർ വന്നു..ഇനി വരാനുള്ളത് 12 പേർ" എന്ന് തന്നോട് ആരൊ പറയുന്ന പോലെ തോന്നി അല്ലുവിൻ..
..................................................................
അറക്കൽ തറവാട് മയക്കത്തിലേക്ക് വീണു..
രാത്രി 12:00
അറക്കൽ തറവാടിന്റെ ഗേറ്റ് കടന്ന് 2 കാറുകൾ റോഡിലൂടെ കുതിച്ച് പാഞ്ഞു..
ആ കാറുകളിൽ ഐഷുവും ആദിയും ഹമിയും ഹിനയും അഫയും അർഷുവും പാത്തുവും(ഫാത്തി) നിച്ചുവും ഫിനുവുമായിരുന്നു..
ഒരു ചെറിയ നൈറ്റ് ട്രിപ്പ്🥳🥳
യാനിൻ എന്തോ വർക്ക് ഉണ്ടായോണ്ട് ഇല്ലെന്ന് പറഞ്ഞ് ഒയിഞ്ഞ് മാറി...
കാർ മുന്നോട്ട് നീങ്ങി കൊണ്ടേ ഇരുന്നു..എന്തോ ആവശ്യത്തിനായി ഫോണിൽ നോക്കിയ ഹമി ആ വീഡിയോ കണ്ട് സടൻ ബ്രേക്ക് ഇട്ട് വണ്ടി നിർത്തി..
അൽത്താഫിനെ കെട്ടിയിട്ട ആ ബിൽഡിംഗിൽ ഒരു ക്യാമറ കടിപ്പിച്ചിരുന്നു അവർ ..അത് കണക്റ്റ് ചെയ്തത് ഹമിന്റെ ഫോണിലും..
തന്റെ ഫോണിൽ തെളിഞ്ഞ് വന്ന അൽത്താഫ് രക്ഷപ്പെടുന്ന ആ വീഡിയോ കണ്ട അവൻ നേരെ ആ ബിൽഡിംഗിലേക്കായി വണ്ടി തിരിച്ചു..
കാര്യം എന്താണെന്ന് അറിയാതെ ആദിയും..
അവിടെ വണ്ടി നിർത്തി ഹമി മുകളിലേക്ക് ഓടികയറി..പിറകെ തന്നെ മറ്റുള്ളവരും..
എന്നാൽ അവരെയും കാത്ത് ഇരുട്ടിന്റെ മറവിൽ ഉണ്ടായിരുന്നു അവൻ..
അൽത്താഫ്.....
ഏറ്റവും പിറകിലുണ്ടായിരുന്ന പാത്തുവിനെ അൽത്താഫ് പിടിച്ച് വലിച്ചു..
"ഹാഹ്"
അവൾ പേടിയാലെ വിളിച്ചു..
പാത്തുവിന്റെ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞ് നോക്കി..
പാത്തുവിന്റെ മുടികുത്തിൽ പിടിച്ച് നിൽക്കുന്ന അൽത്താഫിനെ
നിലാവിന്റെ നേരിയ വെളിച്ചത്തിൽ അവർ കണ്ടു....
ഐഷുവിന്റെ കണ്ണുകളിലെ അഗ്നി ആളികത്തി..ആദിയും ഹമിയും ദേഷ്യത്താൽ വിറച്ചു..
അർഷു അവനെ ചുട്ടെരിക്കാൻ പാകത്തിൽ നിന്നു..
"നോ..അവളെ ഒന്നും ചെയ്യരുത്"
ദേഷ്യം മറച്ച് വെച്ച് കൊണ്ട് ഹമി പറഞ്ഞു..
"ഇവളെ ഞാൻ ഒന്നും ചെയ്യില്ല..
ഒന്ന് സ്നേഹിച്ചിട്ട് നിങ്ങൾക്ക് തന്നെ തന്നേക്കാം..കൊളന്ത് ആണെലും നല്ല ഫിഗറാ"
പാത്തുവിനെ ഉയിഞ്ഞ് നോക്കി കൊണ്ട് അൽത്താഫ് പറഞ്ഞു..
പാത്തു പേടിയാലെ കരഞ്ഞ് പോയിരുന്നു..
പാത്തുവിൽ ശ്രദ്ധ കൊടുത്ത് നിന്നിരുന്ന അൽത്താഫിന്റെ പിറകിലൂടെ ചെന്ന് തന്റെ കയ്യിൽ കരുതിയ ഇരുമ്പ് ദണ്ടെടുത്ത് ഹമി അവന്റെ തലയിലായി അടിച്ചു..
അടിയുടെ ശക്തിയിൽ അവന്റെ തലച്ചോർ പൊട്ടിതുടങ്ങി..
അവന്റെ കയ്യിൽ നിന്നും കുതറിമാറിയ പാത്തു കാൽ തെറ്റി ആ മൂന്നാം നിലയിൽ നിന്നും നിലത്തേക്ക് വീണു😰😰
"പാത്തു😣😣"
ഐഷു ഉറക്കനെ വിളിച്ചു..
അതിന് മുമ്പേ അവൾ നിലമ്പതിച്ചിരുന്നു😫😫
എല്ലാവരും കരഞ്ഞ് തളർന്നിരുന്നു..
എന്നാൽ അർഷു തായോട്ട് ഓടി ചെന്നു..
"പാത്തു.. കണ്ണ് തുറക്കെടി നിന്റെ ഇക്കയാടി വിളിക്കുന്നെ..
എനിക്ക് നിന്നെ ഇഷ്ടവാടി..
നിന്നെ പൊട്ടംതിരിക്കാൻ മാത്രമാടി എനിക്ക് നിന്നെ ഇഷ്ടല്ല എന്ന് പറഞ്ഞെ..ഇനി അങ്ങനെ ഒന്നും പറീലാടീ കണ്ണ് തുറക്കെടി😣😣😣"
ചോര ചാലിട്ടൊയുകിയ അവൾക്കരികിൽ ചെന്ന് അർഷു ഒരു ഭ്രാന്തനെ പോലെ പറഞ്ഞ് കൊണ്ടിരുന്നു..അവന്റെ ആ ഒരു ഭാവം അവർക്കാർക്കും പരിജിതമല്ലായിരുന്നു..
പാത്തുവിനെയും കോരി എടുത്ത് കൊണ്ട് അർഷു വണ്ടിക്കരികിലേക്ക് ചെന്നു..പിറകെ തന്നെ യിനയും ഫിനുവും നിച്ചുവും..
"നിങ്ങൾ അങ്ങെത്തുന്നതിൻ മുമ്പ് അൽത്താഫ് എന്ന നായയെ ഈ ഭൂമിയിൽ നിന്നും എന്നന്നേക്കുമായി പറഞ്ഞയച്ചിരിക്കണം"
എന്ന് പറഞ്ഞ് ഐഷുവും അവരുടെ കൂടെ ചെന്നു..
തലയിലൂടെ ചോര വാർന്നൊയുകി കൊണ്ട് ഒരിത്തിരി ജീവൻ മാത്രം ബാക്കിയായി അൽത്താഫ് അവിടെ കിടക്കുന്നുണ്ടായിരുന്നു..
അടുത്ത് കണ്ട് മരം മുറിക്കുന്ന ഉപകരണം കൊണ്ട് അവന്റെ കഴുത്തിലായി വരച്ച് കൊണ്ട് ആദി അവന്റെ തലയെയും ഉടലിനെയും രണ്ടാക്കി മാറ്റി....
"ജന്നത്തുൽ ഫിർദൗസിലെ മുനീറായി പടക്കപ്പെട്ട എന്റെ പേരകുട്ടി ആ കഴുകൻ ജന്മത്തെയും എന്നന്നെക്കുമായി ഈ മണ്ണിൽ നിന്നും തുടച്ച് മാറ്റിയിരിക്കുന്നു"
ഉസ്മാൻ ഹാജി മൊയിഞ്ഞു..
"മരണമാണൊ ജീവിതമാണൊ എന്റെ പാത്തുവിനായി നീ
വിധിച്ചതള്ളാഹ്🥺"
അയാൾ നിറമിഴികളാൽ പടച്ച റബ്ബിൻ മുമ്പിൽ കൈകൾ നീട്ടി..
അപ്പോയെക്കും ആദി വിളിച്ചിരുന്നു..
അറക്കൽ തറവാട്ടിൽ മുഴുവൻ ലൈറ്റും തെളിഞ്ഞു..
യാനും അഹമ്മദ് അലിയും മഹമൂദ് അലിയും
(പാത്തുവിന്റെ ഉപ്പ) ഷൗക്കത്ത് അലിയും ഒരു കാറിൽ കയറി.. ആ കാർ ആശുപത്രിയിലേക്കായി കുതിച്ച് പാഞ്ഞു..
..................................................................
അർഷു നേരെ ചെന്നത് അവരുടെ തന്നെ ഹോസ്പിറ്റലിലേക്കായിരുന്നു..
കുറച്ച് നേരത്തിൻ ശേഷം ആദിയും ഹമിയും പിന്നെ യാനും അഹമ്മദ് അലിയും മഹമൂദ് അലിയും ഷവ്കത്ത് അലിയും അവിടെ എത്തി..
"പേഷന്റ് കുറച്ച് ക്രിട്ടിക്കലാണ്..
എത്രയും പെട്ടെന്ന് ഒരു സർജറി ആവശ്യമാണ്.. ചിലപ്പോ ഈ സർജറിയിൽ തന്നെ ആൾ നഷ്ടമാവും..അല്ലേൽ തിരിച്ച് കിട്ടും..
ഈ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലേൽ ഞങ്ങളുടെ പ്രശ്നം ആണെന്ന് പറയരുത്..എല്ലാം മുകളിൽ ഉള്ളവന്റെ കയ്യിലാണ്..
പ്രാർത്ഥിച്ചോളു..
എന്തായാലും ഈ പേപ്പറിൽ സൈൻ ചെയ്യണം.."
എന്നും പറഞ്ഞ് ഒരു ഡോക്ടർ അവർക്ക് നേരെ ഒരു പേപ്പർ നീട്ടി..
യാൻ എല്ലാവരെയും ഒന്ന് നോക്കി..
എന്നിട്ട് അതിൽ ആയാൻ എന്ന മുദ്ര പതിപ്പിച്ചു..
അതും വാങ്ങി ആ ഡോക്ടർ തിരിഞ്ഞ് നടന്നു..
തുടരും...
guyss ഞമ്മക്ക് പാത്തുവിനെ അങ്ങ് തട്ടാംട്ടൊ..എന്താ നിങ്ങടെ അഭിപ്രായം. നിങ്ങൾ പറീ..അതെ പോലെ ചെയ്തോളാം ഞാൻ..