പിറ്റേന്ന് മുതൽ വൈതു കോളേജിൽ പോകാൻ തുടങ്ങി.അതികം സമയം എടുക്കാതെ തന്നെ അവൾക് കൂട്ടുക്കാരികളെ കിട്ടി ശരിക്കും നല്ല സന്തോഷത്തോടെ അവൾ ആ ദിവസം കഴിച്ചു കൂട്ടി. വീട്ടിലേക്ക് വേഗം എത്തി എന്നത്തെയും പോലെ ഇദ്രനു വേണ്ട ഭക്ഷണം അവൾ വിളമ്പി കൊടുത്തു...
'"എങ്ങനെ ഉണ്ടായിരുന്നു ക്ലാസ്സ് ഒക്കെ ""
ചോറിൽ വിരൽ ഒന്ന് വരച്ചു കൊണ്ടവൻ മടിയോടെ ചോദിച്ചു.. അവന്റെ ചോദ്യം കേൾക്കാൻ കാത്തു നിന്നപോലെ അവിടെ എത്തിയത് മുതൽ തിരിച് വീട്ടിൽ വന്നത് വരെ ഓരോന്നും അണു വിടാതെ അവൾ പറഞ്ഞു തുടങ്ങി...
അവളിൽ നിന്ന് ആദ്യമായിരുന്നു അവന് അങ്ങനെ ഒരു അനുഭവം.. എന്നും മൂളലും മൗനമായും ഇടയ്ക് ഒക്കെ തർക്കുത്തരവും ഒഴിച്ചാൽ അതികമൊന്നും തന്നോട് അവൾ മിണ്ടാറില്ല... പക്ഷെ ഇന്ന്........
കൈ കൊണ്ടും കണ്ണ് കൊണ്ടും ഓരോ ഭാവഭേദങ്ങൾ കാണിച്ചായിരുന്നു വൈതുവിന്റെ സംസാരം... എല്ലാറ്റിനും അവൻ ഒന്ന് മൂളി ഇടയ്ക്ക് ആ മുഖതേക്ക് അവൻ നോക്കി നിക്കും അത് കണ്ട് വൈതു എന്തന്നരീതിയിൽ തല കുലുക്കി അവൻ അതിനൊരു ചിരി നൽകി എണ്ണീറ്റു...
വൈതു അപ്പൊഴും അവൻ പോയവഴിയിൽ നോക്കി ഒന്നും മനസ്സിലാവാതെ ഇരുന്നു.
ദിവസങ്ങൾ ഒക്കെ അതിന്റെ വേഗത്തിൽ കടന്നു പോയി... വൈതുവിന്റെ ഓരോ സാനിധ്യവും ഇദ്രന്റെ ഉള്ളിൽ മൂടി വെച്ച പ്രണയം പുറത്ത് വന്നു കൊണ്ടിരുന്നു.. പക്ഷേ അവൾക് തന്നെ സ്നേഹിക്കാൻ കഴിയുമോ എന്ന ചിന്ത അവനെ അലട്ടി കൊണ്ടിരുന്നു.
______________________________
______________________
വൈതു കോളേജിലേക്കും ഇദ്രൻ പുറത്തേക് എന്തൊ ആവശ്യതിന് വേണ്ടിപോയി. കോളിങ് ബെൽ അടിക്കുന്നത് കേട്ട് അമ്മായി ഇദ്രൻ ആണെന്ന് കരുതി വാതിൽ തുറന്ന് എന്തോ പറയാൻ നിന്നതും ദേവനെ കണ്ടതും ഒന്ന് നടുങ്ങി...
എന്നാലും അവര് അത് കാട്ടാതെ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.
""ആര് ഇത് ദേവാനോ... എന്താ അവിടെ തന്നെ നിന്നത് കയറി ഇരിക്ക്..""
മര്യാദ എന്ന രീതിയിൽ അമ്മായി അവനെ ക്ഷണിച്ചിരുതി. ദേവനും അതിൽ ഒരു പുഞ്ചിരി നൽകി.
കുറച്ചു നേരം അവിടെ മൗനം തളം കെട്ടി.
""ഞാൻ ചായ എടുക്കാം ""
അവനോട് അതും പറഞ്ഞ് അമ്മായി അകത്തേക്ക് പോയി ദേവൻ കുറച്ചു നേരം പൂമുഖത്തിരുന്ന് ഹാളിലേക്ക് പതിയെ നടന്നു. എല്ലാം നല്ല വൃത്തിയോടെ ഇരിക്കുന്നത് കണ്ടവൻ ഒന്ന് പുഞ്ചിരി തൂകി. അതിന്റെ ഇടയിൽ ഹാളിന്റെ ഒരറ്റത്ത് ചെറു മേശയിൽ ഇരിക്കുന്ന ഇദ്രന്റെയും വൈതുവിന്റെയും കല്യാണഫോട്ടോ കണ്ട് അവന്റെ നെഞ്ചോന്ന് വിങ്ങി.
""ചായ....""
അമ്മായിയുടെ ശബ്ദം കെട്ടവൻ തിരിഞ്ഞു നിന്ന് ചായ വാങ്ങി കുടിച്ചു.
""മായ....""
മുഖവുരകൂടാതെ അവനോട് ചോദിച്ചു.
ഒരു ദീർഘനിശ്വസത്തോടെ അവൻ ചായക്കപ്പ് ടേബിളിൽ വെച്ചു അമ്മായിയ്ക്ക് നേരെ തിരിഞ്ഞു.
""അവൾ... അവൾ പോയി...ഡിവോഴ്സിന്റെ കുറച്ചു ഫോര്മാലിറ്റിസ് തീർത്താൽ അത് അവിടെo കൊണ്ട് അവസാനിക്കും""
അവനിൽ നിന്ന് വന്ന സംസാരം അമ്മായി ഞെട്ടൽ ഉളവാക്കി. അവർ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി അതിന് അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
"" എന്താ ഈ കേൾക്കണേ.... നല്ലോണം ആലോചിച്ചിട്ട് തന്നെയാണോ നീ ഈ തീരുമാനം എടുത്തത്.എടുത്ത് ചാടി പുറപ്പെടെണ്ടാ... ഇത് നിന്റെ ജീവിതമാണ് പോയതിന് ശേഷമേ അതിന്റെ കുറവ് അറിയൂ....""
"" അറിയാം അമ്മായി.എടുത്തുചാടി എടുത്ത തീരുമാനത്തിന്റെ കുറവ് ഞാനിപ്പോ നല്ലോണം അറിയുന്നുണ്ട്""
നിർവികാരതയോടെ അവൻ അമ്മയിയുടെ കൈകൾ കൂട്ടിപ്പിടിച് മാപ്പ് എന്ന അപേക്ഷയിൽ തേങ്ങി.
""എന്നോട് പൊറുക്കണം... ഞാൻ... അന്നത്തെ അവസ്ഥയിൽ എന്തൊക്കെ പറഞ്ഞു... അമ്മായി എന്നോട് ക്ഷമിക്കണം... ഒരായിരം തവണ മാപ്പ്....""
അവനിൽ നിന്ന് അങ്ങനെ ഒരു പ്രതികരണം ഉണ്ടാവുമെന്ന് കരുതാത്തത് കൊണ്ട് അമ്മായി ഒന്ന് അമ്പരന്നു നിന്നു പോയി. പിന്നീട് അവർ അവനെ തലോടി ആശ്വാസിപ്പിച്ചു.
""പോട്ടെ... അറിവില്ലായ്മ കൊണ്ടല്ലേ...
അമ്മായിയ്ക്ക് ഒരു ദേഷ്യവുമില്ല...""
ചിരിയോടെ അവർ പറഞ്ഞതും അവൻ മനസ്സിൽ ഊറി ചിരിച്ചു വന്യതയോടെ...
""വൈതു.....""
ഒരുപാട് നേരത്തെ തേങ്ങലിൽ നിന്നവൻ ചോദിച്ചു അമ്മായി എന്തോ വലിയ ഭയം വന്ന് ചേർന്നപോലെ ഒരു നിമിഷം ഉണ്ടായി.
എന്നാലും അത് മറച്ചു കൊണ്ട് ചിരിയോടെ കോളേജിൽ പോയന്ന് പറഞ്ഞു.
""അമ്മായിയോട് ഞാൻ ഒരു കാര്യം ആവിശ്യപ്പെട്ടാൽ അത് ഒരു തെറ്റാകുമോ... അങ്ങനെയേങ്കിൽ എന്നോട് പൊറുക്കണം...""
""എന്താ മോന് പറയാനുള്ളത് വെച്ചാൽ അമ്മായിയോട് പറ എനിക്ക് കഴിയുമെങ്കിൽ ഞാൻ ചെയ്യാം.""
ആ വാക്കുകൾ അവന്റെ മനസ്സിൽ ആനന്ദം സൃഷ്ടിച്ചു...
""വൈതു... വൈതുനെ എനിക്ക് തരോ... ഞാ.. ഞാൻ ഒരു കുറവും കൂടാതെ നോക്കികോളാം... ചെയ്ത തെറ്റിന് എനിക്ക് അവളെ കാലു പിടിച് മാപ്പ് ചോദിക്കണം.... ന്റെ തെറ്റ് തിരുത്താൻ ഒരു... ഒരു അവസരം...
എനിക്ക് അമ്മായി തരില്ലേ...."""
കൂട്ടിപ്പിടിച്ചകൈകൾ കൊണ്ടവൻ നെറുക്കയിൽ വെച് തേങ്ങി കരഞ്ഞു
. എന്താണോ തന്നിൽ നിലന്നിന്ന ഭയം അത് തന്നെ സംഭവിച്ചിരിക്കുന്നു... എന്ന് ഒരു ഞെട്ടലോടെ അമ്മായി മനസ്സിലാക്കി... അവനിൽ നിന്ന് ആ കൈകൾ താനെ വേർപ്പെട്ടു... നിർവീകരത്തയോടെ ആ തല താണു.
ഹൂക്കോടെ ഇരുന്നിടത്ത് നിന്ന് ദേവൻ തെറിച്ചു വീണതും അമ്മായി പെട്ടെന്ന് മുൻവാതിൽ പടിയിലേക്ക് നോക്കി...
അഗ്നി എരിയുന്ന കണ്ണുമായി ദേഷ്യത്തോടെ തുറിച്ചു നോക്കുന്ന ഇദ്രനെ കണ്ടതും ആ അമ്മയിൽ പേടി വർധിച്ചു.
""നിനക്ക് ഇനിയും അവളെ വേണമല്ലേ... നായെ...😡😡😡.."""
കുതിച്ചുയരുന്ന ദേഷ്യത്തോടെ മുണ്ട് മടക്കി കുത്തി ഇദ്രൻ കലിയോടെ അവന്റെ അടുത്തേക് പാഞ്ഞ് ഷേർട്ടിന് കുത്തി പിടിച് തൂക്കി എടുത്ത് നിർത്തി മുഖം നോക്കി തലങ്ങും വിലങ്ങുo പൊട്ടിച്ചു.
അത് കണ്ടപേടിയോടെ അമ്മായി ഇദ്രനെ തടയാൻ നോക്കി... പെട്ടെന്ന് ഉണ്ടായതുകൊണ്ട് ദേവനും ഒന്നും ചെയ്യാൻ പറ്റാത്ത പോലെ ആയിരുന്നു.
""ഇദ്രാ... മാറി നിൽക്... വേണ്ട... നിർത്ത്..... നിർത്താൻ...."""
അമ്മയുടെ ശബ്ദത്തോടെ ഉള്ള പ്രഹരവും ഇദ്രനെ ദേവനിൽ തള്ളി മാറ്റിയതും അവൻ ഒരു സംശയത്തോടെ അമ്മയിൽ നോട്ടമിട്ടു.
""അമ്മേ... ഇവൻ...""
""വേണ്ട..... നിർത്ത്... മതി ""
""അപ്പൊ... അവളെ ഇവന് തന്നെ കൊടുക്കാൻ ആണോ അമ്മ കരുതുന്നത്...""
""അതാണ് അവളെ തീരുമാനമെങ്കിൽ അത് തന്നെ ചെയ്യും ""
ഒരു കളിയാലേ ആണ് ഇദ്രൻ അമ്മയോട് ചോദിച്ചത്തെങ്കിലും അമ്മയിൽ നിന്ന് വന്ന മറുപടി അവന്റെ നെഞ്ചിൽ തന്നെ കുത്തി തറഞ്ഞു... ഒരു ഞെട്ടലോടെ ഇദ്രൻ അമ്മയേ നോക്കിയതും അവർ കണ്ണുകൾ വേറെ എങ്ങോട്ടോ മാറ്റി.
അടുത്ത് നിൽക്കുന്ന ദേവന്റെ പുച്ഛചിരിയിൽ വെന്തുരുകും പോലെ തോന്നി ഇദ്രന്.
""അ... അമ്മ തമാശ കളിക്കല്ലേ... എന്നെ ദേഷ്യം... ദേഷ്യം പിടിപ്പിക്കാൻ അല്ലെ ഇങ്ങനെ ഒക്കെ... അത് അത് വേണ്ട അമ്മ.... വേണ്ട ""
ഇടറുന്ന സ്വരത്തോടെ നിറഞ്ഞു വന്ന കണ്ണുകൾ ഒളിപ്പിച്ചു കൊണ്ടവൻ പറഞ്ഞോപ്പിച്ചു...
""കളിയല്ല ഇദ്രാ..ഞാൻ പറഞ്ഞത് കാര്യത്തിൽ തന്നെയാ... വൈതു ഇന്ന് വരെ നിന്നെ സ്നേഹിക്കുന്നുണ്ടെന്നോ.. ഇഷ്ട്ടപ്പെടുന്നുണ്ടന്നോ... പറഞ്ഞിട്ടില്ല....
നിന്റെ കൂടെ ജീവിക്കുന്നതിൽ അവൾ സന്തോഷവതിയാണോ എന്ന് പോലും അറിയില്ല... പിന്നെ എങനെ ജീവിതക്കാലം മുഴുവൻ ഇങ്ങനെ കഴിയും.... അതുകൊണ്ട് തന്നെ അവളുടെ തീരുമാനം... അതാകും ഈ കാര്യത്തിൽ മുൻനിരയിൽ നിൽക്കുക... ഇപ്പോഴും ദേവനെ അവൾ സ്നേഹിക്കുന്നുണ്ടങ്കിൽ അവന്റെ കൂടെ ജീവിക്കട്ടെ.... സന്തോഷത്തോടെ..
അതിന് നീ എതിര് നിൽക്കരുത്....""
ഉറച്ചവാക്കോടെ അമ്മ പറഞ്ഞു നിർത്തിയതും തറഞ്ഞു നിന്നു പോയി ഇദ്രൻ ദേഷ്യമാണോ സങ്കടമാണോ വേദനയാണോ... എന്ന് തിരിച്ചറിയാൻ പറ്റാത്ത നിമിഷമായിരുന്നു.
""എന്റെ കൂടെ ഉള്ള അവളുടെ ജീവിതം സന്തോഷമാക്കുമോ എന്ന് അന്ന് ഒരിക്കൽ ഇവൻ.... ഇപ്പോ.. നിങ്ങളുടെ മുന്നിൽ നിൽക്കുന്ന ഈ മാന്യൻ...
അവളെ വേണ്ട എന്ന് പറഞ്ഞ് ആട്ടി അകറ്റിയപ്പോ... ഒന്നിലും ചേരാതെ നിന്ന എന്നെ കൊണ്ട് അവളെ താലി കെട്ടിക്കുബോ... ആലോജിച്ചില്ലായിരുന്നോ....
അതോ... കാശ് കണ്ടപ്പോ... ഈ കണ്ണും മഞ്ഞളിചോ....""
വീറോടെ ദേഷ്യം കലർത്തി പറഞ്ഞ് ഇദ്രൻ വീട്ടിൽ നിന്ന് ഇറങ്ങി ബുള്ളറ്റ് എടുത്ത് എങ്ങോട്ട് എന്നില്ലാതെ ഓടിച്ചു.
ഇദ്രന്റ വാക്കുകൾ ചെവിയിൽ കൂരമ്പു പോലെയാണ് അമ്മയിൽ തറഞ്ഞത്.
""ദേവൻ ചെല്ല് വൈതു ഈ കാര്യതിന് മറുപടി പറഞ്ഞോളും..""
അത്രയും വാക്കുകൾ പൂർത്തിയാക്കാതെ അമ്മായി സാരി തുമ്പ് കൊണ്ട് മുഖം പൊത്തി പൊട്ടികരഞ്ഞു കൊണ്ട് അകത്തേകോടി.
ആ കാഴ്ചകൾ അത്രയും ആസ്വദനയോടെ ദേവൻ കൺകുളിർക്കെ കണ്ടു.
""അവള് നിന്നെ തള്ളി പറഞ്ഞു കൊണ്ട് ... എന്നിലേക് തന്നെ എത്തിചേരും... അതിന് ഉള്ള പണിയൊക്കെ ഞാൻ തയ്യാറാക്കും....""
വന്യമായ ചിരിയോടെ അവൻ അവിടെ നിന്ന് പോയി.
വൈതു കോളേജ് വിട്ട് വന്നതും വീട് ആകെ മൂകത മൂടിയിരുന്നു.. അമ്മായിടെ മുഖവും ആകെ വാടിയപോലെ എന്നാൽ എത്ര ചോദിച്ചിട്ടും ഒന്നും പറഞ്ഞതുമില്ല...
എന്നുമുള്ള കാത്തിരിപ്പ് ഇദ്രനെ നോക്കി വൈതു ഇരുന്നതും അവൻ വന്നില്ല സമയം 9നോട് അടുത്തിരുന്നു... എന്നിട്ടും കാണാത്തത്തിൽ അവൾക് ഭയം വന്നു തുടങ്ങി.
അമ്മായിയും എന്തൊക്കെ ഒളിപ്പിക്കുന്നുണ്ടന്ന് വൈതുവിന് തോന്നി...
മുറ്റത്ത് ബുള്ളറ്റ് വന്ന് നിന്നതും അവൾ കണ്ണുകൾ അങ്ങോട്ട് പായ്പ്പിച്ചു...
കാലുകൾ നിലത്ത് ഉറകാതെ ആടി ഉലഞ്ഞു വരുന്ന ഇദ്രനെ കണ്ടതും വൈതു 😬😬പല്ലോന്ന് നേരിച്ചു കൊണ്ട് സാരി എളിയിൽ കുത്തി അവന്റെ അടുത്തേക് ചവിട്ടിതുള്ളി കലി ഇളകി പോയി ഒരു കയ്യും തോളിൽ ഇട്ട് ബാലൻസ് ചെയ്ത് റൂമിൽ കൊണ്ട് കിടത്തി നടുവൊന്ന് നിവർത്തി ശ്വാസം വിട്ടു.
വീടിന്റെ വാതിൽ ഒക്കെ അടച് അവൾ തിരിച്ചു വന്നതും കിടത്തത്തിൽ നിന്ന് ഇദ്രൻ ചുമരിനോട് ചാരി ഇരുന്ന് എന്തൊക്കെ പിച്ചുo പെയയും പറയുന്നുണ്ട്.
അവൻ കുടിച് വന്നതിൽ ഉള്ള കലി തീർക്കാൻ രണ്ട് വർത്താനം പറയാൻ വൈതു അവന്റെ അടുത്തേക് പോയി ഇരുന്ന് മോന്ത വീർപ്പിച്ചു.
തുടരും.........😁