Aksharathalukal

പ്രിയസഖി 💓(8)

""ഇയാൾ ഇനി മേലിൽ കുടിക്കില്ല എന്ന് പറഞ്ഞത് അല്ലെ 😬😬എന്നിട്ട് പിന്നെയും...."""ദേഷ്യം കൊണ്ട് ചുവന്ന മുഖമായി അവൾ അവനോട് അലറി പൊളിച്ചു.
""ഞാ... ഞാൻ കുടിച്ചാ.... നി... നിനക്ക് എന്താ... എന്റെ പൈസ... ന്റെ ശരീരം...
ന്റെ ജീവൻ... അതൊന്നും... അതൊന്നും നീ നോക്കണ്ട... നി.. നിനക്ക് നോക്കാൻ വേറെ ആളാള് ഒക്കെ ഇണ്ടല്ലോ....."""
ആടിഉലഞ്ഞു കൊണ്ട് ഇടറിയ ശബ്ദത്തോടെ... ഇദ്രൻ പറഞ്ഞു കൊണ്ട്... തല വെട്ടിച്ചു.
 
അവനിൽ നിന്ന് അങ്ങനെ ഒരു പ്രതികരണം ഉണ്ടായപ്പോൾ വൈതുവിന്റെ കണ്ണുകൾ താനെ നിറഞ്ഞു തൂമ്പി. യത്രം കണക്കെ അവൾ അവനെ നോക്കി കണ്ണ് പൊഴിച്ചു...
 
""ഞാ.... ഞാൻ ആരുല്ലേ.... നിങ്ങടെ...
എനിക്ക് നിങ്ങടെ ജീവൻ പോയാൽ ഒന്നും ഇണ്ടാവൂലെ....""
ദേഷ്യമെല്ലാം കോട്ടടങ്ങി... ഒരു തരം മരവിപ്പോടെ അതിലേറെ... വേദനയോടെ അവൾ ചോദിച്ചു.
വൈതുവിൽ ചോദ്യം ഉന്നയിപ്പിച്ചപ്പോൾ പ്രതേകിചോന്നും തോന്നിയില്ല അവളെ മുഖത്തേക് ഒന്ന് നോക്കി പുച്ഛത്തോടെ മുഖം കൊട്ടി...
ആ മദ്യതിന്റെ ലഹരിയിൽ അവന് അതെ തോന്നിയൊള്ളു... ആ പൊട്ടിപ്പെണ്ണിന്റെ മനസ് കണ്ടില്ല.
അവന്റെ തൊട്ടടുത്ത് ഇരുന്ന് കൊണ്ടവൾ തേങ്ങി കരഞ്ഞു...
 
""ഞാ.. ഞാൻ നിങ്ങടെ ആരുമല്ലേ....
അപ്പൊ.. ഇത്ര കാലവും... എന്നിലേക് വന്ന നോട്ടങ്ങൾ... ചോദ്യങ്ങൾ ദേഷ്യപെടലുകൾ...എന്നോട് മാത്രമുള്ള
കരുതലുകൾ... എല്ലാം.. എല്ലാം...
കളിയായിരുന്നോ.... അതോ... അതെല്ലാം എന്റെ വെറും തോന്നലോ...""
 
അവന്റെ തോളിൽ പിടിച്ചു കുലുക്കി കൊണ്ടവൾ ഒരു ഭ്രാന്തിയേ പോലെ... അലറി കരഞ്ഞു....
അവളെ പിടിച്ചു കുലുക്കലിന്... അവൻ ദേഷ്യത്തോടെ അവളെ കൈകളെ കൂട്ടിപിടിച് തുറിച്ചു നോക്കി... ആ നോട്ടതിന്റെ ദീവൃത്തകൊണ്ടവൾ ശാന്തമായി തേങ്ങി... കരഞ്ഞു.
 
 
""ഞാ... ഞാൻ നിനക്ക് തീരെ ചേരാത്തവനാഡീ.... അന്ന് മണ്ടമ്പത്തിൽ വെച്..... നിനക്ക് ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റാടീ... എന്റെ കൂടെ ഇറങ്ങി വന്നത്...
ഒന്നും കൊണ്ടും... നമ്മൾ ചേരില്ലാ....
അതുകൊണ്ട്... തന്നെ... അവൻ വരും... അവന്റെ കൂടെ നീ എങ്ങോട്ടാ... എന്ന് വെച്ചാൽ പൊക്കോ... ഞാൻ വരില്ല ഒരു... കാര്യത്തിലും....
അല്ലെങ്കിലും... എനിക്ക് പണ്ടേ.... അങ്ങനെ ആണല്ലോ.....
എന്നും തോറ്റ് പോയിട്ടേ... ഒള്ളൂ....""
 
കൈ രണ്ടും മുഖത്ത്‌ അമർത്തി അവൻ കരഞ്ഞു. ആദ്യമായാണ് ഇദ്രനിൽ നിന്ന് വൈതു ആ ഭാവം കാണുന്നത്... ശരിക്കും അത്ഭുതം ഉണ്ടാക്കി.
ഇത്രയേറെ... സംഭവങ്ങൾ ഉണ്ടാകാൻ എന്താ കാര്യമെന്ന് വൈതു ചിന്തിച്ചു.
അവൾ മെല്ലെ അവന്റെ തോളിൽ കൈ വെച്ചു.
 
അവളെ മുഖത്തേക് നോക്കാൻ അവന് പ്രയാസo തോന്നി കണ്ണുകൾ അമർത്തി തുടച്ചു... മുഖമാകം മുണ്ടിന്റെ തലകൊണ്ട് വട്ടത്തിൽ ചുടച്ചു.
 
""നിനക്കറിയോ... ഞാൻ എന്തിനാ.. പഠിപ്പ് നിർത്തിയത്തെന്ന്...""
കരഞ്ഞു കലങ്ങിയ ചുവന്ന കണ്ണുകളാൽ അവൻ അവളോട് മദ്യലഹരിയിൽ തന്നെ ചോദിച്ചു.
ഇല്ലന്നവൾ തലയാട്ടി.
 
""അവൻ കാരണമാ.... ആ ദേവൻ 😡...
അന്ന് ഒരിക്കൽ കോളേജിൽ ഞങ്ങൾ ഒരുമിച്ചു നിൽക്കുന്ന സമയത്ത്‌... അവന്റെ കൈ കൊണ്ട് ഒരുത്തനെ രാഷ്ട്രീയതിന്റെ പേരും പറഞ്ഞ് കുത്തി വീഴ്ത്തിയപ്പോൾ... എന്റെ അടുക്കലേക്ക് ഓടി വന്നവൻ യാജിച്ചു... രക്ഷിക്കാൻ പറഞ്ഞു കൊണ്ട്......അവന് ആരും ഇല്ല പോലും 😏...
 
എനിക്ക് അന്ന് അവനോട് തോന്നിയ ദയ കൊണ്ട് ഇന്നെന്റെ ജീവിതം ഇങ്ങനെ ആയി... ചതിയായിരുന്നു... പണ്ട് മുതൽ എന്നോട് തോന്നിയ പക..😡.. അത് തിരിച്ചറിയാൻ ഞാൻ ഒരുപാട്... വൈകി... പോയി...അന്ന് അവന് പകരം ഞാൻ കോടതിയിൽ കേറിയപ്പോ... അവന്റെ കണ്ണുകളിൽ ഞാൻ കണ്ടത് നന്ദിയോ.... വേദനയോ ആയിരുന്നില്ലാ...... കത്തിയേരിയുന്ന പക...😡😡😡....
 
കുത്തേറ്റവന്റെ ജീവൻ തിരിച്ചു കിട്ടിയതും കൊണ്ടും എന്നെ അറിയുന്നവൻ ആയതുകൊണ്ടും ജാമ്യം കിട്ടി... എന്നാൽ അത് കഴിഞ്ഞ് ഞാൻ വീട്ടിൽ എത്തിയപ്പോഴെക്കും എനിക്ക് നഷ്ട്ടമായത് എന്റെ ജീവിതമായിരുന്നു..... നാട്ടിലും വീട്ടിലും ഒറ്റപ്പെട്ടുപോയി.... എല്ലാവരും വെറുത്തു....
ഒരുത്തനെ കുത്തി കൊല്ലാൻ നോക്കിയവൻ അങ്ങനെ ആയിരുന്നല്ലോ... പ്രധാന വാക്യം...
അവിടെo മുതൽ ഞാൻ ഇങ്ങനെ ആയി... ആരെയും വകവെയ്ക്കാതെ സ്വന്തം ഇഷ്ട്ടതിന്.... നീ പറയും പോലെ തെമ്മാടിതരവുമായി അങ്ങനെ നടന്നു.
പണ്ട് ഒരിക്കൽ നിന്നോട് തോന്നി പോയ ഒരു ഇഷ്ട്ടം... """
 
സ്വയം പുച്ഛത്തോടെ അവൻ മുഖം വെട്ടിച്ചു. കേട്ടത് എല്ലാം വിശ്വസിക്കാൻ ആവാതെ നിൽക്കുകയാണ് വൈതു...
ദേവൻ എന്ന കുരുടനോട്‌ അവൾക്ക്‌ എന്തന്നില്ലാത്ത വെറുപ്പ് തോന്നി... അയാളെ ആണല്ലോ ഞാൻ ജീവനു തുല്യം സ്നേഹിച്ചത്...
 
ഇദ്രൻ വൈതുവിനെ ഒന്ന് നോക്കിയ ശേഷം ഒന്ന് ചിരിച്ചു.
 
""സ്നേഹം എന്ന് പറഞ്ഞത് പിടിച് വാങ്ങാൻ പറ്റുന്ന ഒന്നല്ല..... അതുകൊണ്ട് തന്നെ ഇത് നിന്റെ ജീവിതമാണ്... തീരുമാനിക്കണം... നിന്റെ ഇഷ്ട്ടങ്ങൾ ചേർത്ത്..... പോകുബോൾ എന്നെ... കാണാൻ നിക്കരുത്.... വേറെന്നും കൊണ്ടല്ല...
ചിലപ്പോ... നിന്നെ അവന്റെ കൂടെ കണ്ടാൽ ഞാ... ഞാൻ എന്തെങ്കിലും ചെയ്ത് പോവും...."""
 
വേദന നിറഞ്ഞ ചിരിയാലെ അവൻ പറഞ്ഞതും വൈതു ഞെട്ടലോടെ മുഖമുയർത്തി നോക്കി....
ബെഡിൽ നിന്നും എണ്ണീക്കാൻ നിന്ന ഇദ്രന്റെ കയ്യിൽ പിടിച് ഇരുത്തി അവന്റെ കോളറിൽ കുത്തി പിടിച് ഒരു ഭ്രാന്തിയേ പോലെ അലറി പൊളിച്ചു...
 
""ന്നേ..... ന്നേ.. ഒഴുവാക്കല്ലേ ഇദ്രേട്ടാ.... ന്നേ... ഒറ്റയ്ക്ക് ആക്കല്ലേ.... നിക്ക്... ഇദ്രേട്ടന്റെ കൂടെ ജീവിച്ചാ... മതി... എന്നും എപ്പോഴും... ഈ തെമ്മാടിചെക്കന്റെ **പ്രിയസഖി **ആയാമതി.......""""
 
പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് അവൾ വീണ് തേങ്ങിയതും അവന്റെ ഉള്ളിൽ അത്ഭുതവും... അമ്പരപ്പുo ഉണ്ടായി...
തന്റെ മാറിൽ കിടന്ന് വിങ്ങിപൊട്ടുന്നവളെ അവൻ തെല്ലും അധിഷയത്തോടെ നോക്കി.
 
അവനിൽ നിന്നും ഒരു പ്രതികരണവും കാണാതെ വന്നപ്പോൾ അവൾ തല ഉയർത്തി അവനെ ഒന്ന് നോക്കി അടർന്നു മാറി.
 
""ന്നേ... വിട്ട് കൊടുക്കല്ലേ... ഇദ്രേട്ടാ... പ്ലീസ്.... ന്നേ... തനിച്ചാക്കല്ലേ...."""
 
അവന്റെ മുഖം കൈ കുമ്പിളിൽ എടുത്തു കൊണ്ട് അവൾ കണ്ണീരോടെ തേങ്ങി പറഞ്ഞു...
സന്തോഷം കൊണ്ടോ... അവളെ തിരിച്ചു കിട്ടിയതിന്റെ ആശ്വാസം കൊണ്ടോ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
മറുതൊന്നും ചിന്തിക്കാതെ അവൻ അവന്റെ ഇണയെ കീഴ്പെടുത്തിയിരുന്നു.. ഒരു വേളയിൽ വൈതുവും അതിൽ വേദന മറന്നിരുന്നു. ആവേശത്തോടെ അവളെ ചുണ്ടിനെ അവൻ നുകരുബോൾ അവളും അതിൽ ലയിച്ചിരുന്നു....
 
ദീർഘനേരത്തിനുശേഷം ശ്വാസം വിങ്ങിയപ്പോൾ അവർ പരസ്പരം അകന്നു മാറി.... വൈതുവിന് അവന്റെ മുഖതേക്ക് എന്തന്നില്ലാത്ത പരവേഷം തോന്നി.. തല കുമ്പിട്ടു...
ഇദ്രൻ ആദ്യമായി അവന്റെ പെണ്ണിൽ നിന്നുണ്ടായ നാണത്തെ ആസ്വാദിക്കുകയായിരുന്നു...
 
അന്ന് രാത്രിയിൽ പരസ്പരം ഒന്നും മിണ്ടിയില്ലങ്കിലും മൗനമായി അവർ ഒരുപാട് കാര്യങ്ങൾ പങ്കു വെച്ചു...
അവന്റെ നെഞ്ചിൽ കിടന്നവൾ സന്തോഷത്തോടെ നിദ്രയേ പുൽകി...
 
മൂന്നാമതൊരാൾ കൂടിയും അവരെ സന്തോഷം കണ്ടിരുന്നു....
ആ കണ്ണുകൾ നിറഞ്ഞു തൂമ്പി... ഇനി ഒരു ദുഷ്ടശക്തിയ്ക്കും അവരെ പിരിക്കാൻ കഴിയില്ലന്ന് അവർ ഉറപ്പിച്ചു......
 
സൂര്യകിരണങ്ങൾ കണ്ണിൽ തുളച്ചു കേറിയപ്പോൾ ഇദ്രൻ കണ്ണുകൾ ചിമ്മി തുറന്നു... അടുത്ത് എല്ലാം വൈതുവിനെ തപ്പി നോക്കിയേങ്കിലും കണ്ടില്ല... ഇന്നലെത്തെ ചില ഓർമ്മകൾ അവന്റെ ചുണ്ടിൽ പുഞ്ചിരി ഉണ്ടാക്കി....
 
പൂമുഖതേക്ക് ചെന്നവൻ ഒന്ന് മൂരിനിവർന്നു...
""ചായ...""
പിറകിൽ ശബ്ദം കെട്ടവൻ തിരിഞ്ഞതും വൈതുന്റെ സ്ഥാനത്ത്‌ ഇന്ന് അമ്മ ആയിരുന്നു...
ഒരു കവിൾ ചായ കുടിച്ചവൻ അകത്തേക് ഒന്ന് പാളി നോക്കിയതും അമ്മ ഒന്നാക്കി ചുമച്ചു...
 
"""ഒരു വലിയ പ്രണയനായകൻ വന്നിരിക്കുന്നു.... മൂക്കറ്റം കള്ളും കുടിച് ആ പെണ്ണിനോട് ഇഷ്ട്ടമാണെന്നും പറഞ്ഞ് മോങ്ങിയിരിക്കുന്നു 🤭......"""
 
അതിന് അവൻ ഒന്ന് ഇളിച്ചു കാട്ടി... അകത്തേക്ക് നോക്കി കൊണ്ട് പുരികം പൊക്കി കാണിച്ചു... കാര്യം മനസ്സിലായപോലെ അമ്മ ഒന്ന് ചിരിച്ചു.
 
""അവൾ അമ്പലത്തിൽ പോയി.. ഇന്ന് എന്റെ പൊന്ന് മോന്റെ പിറന്നാൾ അല്ലെ... വൈതു നേരെത്തെ കാലത്ത് തുടങ്ങിയ വിളിയാ... പോത്ത് പോലെ കിടന്നതും പോരാ 😤😤😤.. ഇപ്പോ...
അന്വേഷിച് ഇറങ്ങിയിരിക്കുന്നു..."""
 
ഓ... അങ്ങനെ ഒരു സംഭവം ഇന്ന് ആണല്ലേ.... ഇദ്രൻ മനസ്സിൽ ഓർത്തു.
 
""നിന്ന് ആലോചിച് കൂട്ടാതെ പോയി കുളിക്ക് ചെക്കാ... എന്നിട്ട് എന്റെ കോച്ചിനെ വിളിചോണ്ട് വാ...."""
 
അവന്റെ ചെവി പിടിച് പൊന്നാക്കി അമ്മ അതും പറഞ്ഞ് ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി...
 
തുടരും.........😁
 

പ്രിയസഖി 💓(9)

പ്രിയസഖി 💓(9)

4.7
23161

കള്ളചിരിയോടെ നിൽക്കുന്ന കണ്ണനെ കണ്ടപ്പോൾ വൈതുവിന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു. ""ഇന്ന് ഇദ്രേട്ടന്റെ പിറന്നാളാണ്.... ദീർഗായുസ്സും സർവ്വ ആരോഗ്യവും നിലനിർത്തെണെ കണ്ണാ..... എന്റെ മരണം വരെ ആ നെഞ്ചിലെ ചൂട് പറ്റി കിടക്കാൻ കഴിയണെ ഭഗവാനെ...."" കണ്ണുകൾ അടച്ചു കൊണ്ടവൾ മൗനമായി ചൊല്ലി അപേക്ഷിച്ചു. അമ്പലനടയിൽ നിന്നും പ്രസാദം വാങ്ങി വൈതു നടന്നു. വരാൻ നേരം ആൽമരതിന്റെ ചോട്ടിൽ ഇരിക്കുന്ന ദേവനെ അവളെ ശ്രെദ്ധയിൽ പെട്ടു. പണ്ട് എന്നോ മുറിഞ്ഞു പോയ ഒരു വേദന അവളെ നെഞ്ചിലൂടെ കടന്നു പോയി എന്നാൽ അതിന് അതികം ആയുസ് ഉണ്ടായില്ല.. മീശ പിരിച് തന്നെ നോക്കുന്ന ആ കാപ്പി കണ്ണുക