Aksharathalukal

പ്രിയസഖി 💓(9)

കള്ളചിരിയോടെ നിൽക്കുന്ന കണ്ണനെ കണ്ടപ്പോൾ വൈതുവിന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു.
""ഇന്ന് ഇദ്രേട്ടന്റെ പിറന്നാളാണ്....
ദീർഗായുസ്സും സർവ്വ ആരോഗ്യവും നിലനിർത്തെണെ കണ്ണാ.....
എന്റെ മരണം വരെ ആ നെഞ്ചിലെ ചൂട് പറ്റി കിടക്കാൻ കഴിയണെ ഭഗവാനെ....""
കണ്ണുകൾ അടച്ചു കൊണ്ടവൾ മൗനമായി ചൊല്ലി അപേക്ഷിച്ചു.
അമ്പലനടയിൽ നിന്നും പ്രസാദം വാങ്ങി വൈതു നടന്നു.
വരാൻ നേരം ആൽമരതിന്റെ ചോട്ടിൽ ഇരിക്കുന്ന ദേവനെ അവളെ ശ്രെദ്ധയിൽ പെട്ടു. പണ്ട് എന്നോ മുറിഞ്ഞു പോയ ഒരു വേദന അവളെ നെഞ്ചിലൂടെ കടന്നു പോയി എന്നാൽ അതിന് അതികം ആയുസ് ഉണ്ടായില്ല..
മീശ പിരിച് തന്നെ നോക്കുന്ന ആ കാപ്പി കണ്ണുകൾ അവളെ ഉള്ളിലേക്ക് ഓടിയേത്തിയതും അവളെ ചുണ്ടിനെ അത് നാണം കാലർത്തി.
 
ഭാവഭേദമില്ലാതെ അവൾ അവന്റെ മുന്നിലൂടെ കടന്നു പോയി...
""വൈതു ""
ആ വിളിക്ക്‌ നിൽക്കരുത് എന്ന് പലയാവൃത്തി മനസ്സിനെ പിടിച്ചു നിർത്തിട്ടും അത് അനുസരിചില്ല...
ഇനിയും താൻ എന്തിന് ഒഴിഞ്ഞു മാറണം തനിക് ജീവിക്കുന്ന ഒരു മനുഷ്യൻ ഉള്ളപ്പോൾ...
വൈതു മനസിനെ പറഞ്ഞ് ബോധിപ്പിച്ചശേഷം അവന് നേരെ തിരിഞ്ഞു കൊണ്ട് തെളിഞ്ഞ പുഞ്ചിരി നൽകി.
 
""മതിയാക് വൈതു ഈ അഭിനയം... ആരെ കാണിക്കാനാ... എന്നെയോ... അതോ വീട്ടിലുള്ളവരെയോ...""
 
ദേവനിൽ നിന്നും ചോദ്യങ്ങൾ ഉയർന്നു വന്നു കൊണ്ടിരുന്നതും വൈതു അവനെ സംശയഭാവത്തിൽ തന്നെ നോക്കി...
""ദേവേട്ടൻ എന്തൊക്കെയാണീ പറയുന്നത്... ഞാൻ എന്തിന് അഭിനയിക്കണം... എനിക്ക് അതിന്റെ കാര്യമേന്താ..."""
 
തന്നോട് അടുത്തേക് നടന്ന് വരുന്ന ദേവന് നേരെ അവൾ ചോദിച്ചു.
 
""ഇപ്പോഴെങ്കിലും നിർത്തികൂടെ നിനക്ക് ഇത്. നീ അവിടെ സന്തോഷത്തോടെ അല്ല ജീവിക്കുന്നത് എന്ന് എനിക്ക് അറിയാം...""
 
""ആര് പറഞ്ഞു നിങ്ങളോട് ഈ കള്ളത്തരം..."""
പെട്ടെന്ന് തന്നെ അവളിൽ നിന്ന് മറുപടി വന്നതും ദേവൻ ഒന്ന് നടുങ്ങി.. എന്നാലും അത് കണക്കിൽ എടുക്കാതെ അവളെ നോക്കി ചിരിച്ചു.
 
""ആരും പറഞ്ഞിട്ട് വേണ്ട എനിക്ക് നിന്റെ കാര്യങ്ങൾ അറിയാൻ...""
 
""ഹോ... എന്നും മുതൽ തുടങ്ങി അങ്ങനെ ഒക്കെ അറിയാൻ.....""
പുച്ഛത്തോടെ മുഖം കോട്ടിയുള്ള വൈതുവിന്റെ ചോദ്യതിന് അവന് മറുപടി ഇല്ലായിരുന്നു.
 
""വൈതു... മതി.ചെയ്തത് എല്ലാം തെറ്റാണ്... അതിന് എല്ലാം ഞാൻ ഇപ്പോൾ ഒരുപാട് വേദനിക്കുന്നുണ്ട്...
ആ എന്നോട് നീ ഇങ്ങനെ ഒന്നും പെരുമാറല്ലേ... പ്ലീസ്...."""
 
""ഞാനായിട്ട് നിങ്ങളെ ജീവിതത്തിലേക്ക് കടന്നു വരില്ല.. തിരിച്ചു ഞാൻ അത് പ്രതീക്ഷിക്കുന്നു..
പിന്നെ ഇനി ഒരിക്കലും നിങ്ങളെ പഴയ വൈതു ആവാൻ എന്നെ കൊണ്ട് പറ്റില്ല.. അതിന് നിങ്ങൾ ശ്രെമിക്കരുത്..... ഇപ്പോ.. നിങ്ങളോട് എനിക്ക് ഒരു നന്ദിയുണ്ട്... കാര്യം എന്താന്ന് വെച്ചാൽ അന്ന് എന്നെ നിങ്ങൾ ഒഴുവാക്കിയത് കൊണ്ട് ഇന്ന് എനിക്ക് ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന ഒരു നട്ടെല്ലുള്ള ഭർത്താവിനെ കിട്ടി... പക്ഷേ... ആ നന്ദി നിങ്ങളായിട്ട് ഇല്ലാതാക്കരുത്...""
 
ദേവനോട് അത്രയും പറഞ്ഞവൾ മറി കടന്ന് മുന്നോട്ട് നടന്നതും ബുള്ളറ്റിൽ ദേവനെ തുറിച്ചു നോക്കുന്ന ഇദ്രനെയാണ്... ഇദ്രൻ ഇറങ്ങിയാൽ ഇനി കളികൾ ഒക്കെ കാര്യമാവും എന്ന് ഉറപ്പായതുകൊണ്ട് വൈതു ദേവനോട് കാണിച്ച കാണിച്ച ക്രോധം മാറി പുഞ്ചിരിയോടെ അവന്റെ അടുത്തേക് നടന്നു.
 
""തെമ്മാടിചെക്കൻ എണ്ണീറ്റൊ...""
 
ഒരു കളിയാലെ വൈതു ഇദ്രനോട്‌ ചോദിച്ചതും അത്ര നേരം ദേവനെ നോക്കി ദേഷിച്ചു നിൽക്കുന്നവന്റെ മുഖത്ത്‌ കുസൃതി നിറഞ്ഞു.
 
""തെമ്മാടി നിന്റെ 😬....""
കള്ളദേഷ്യത്തോടെ അവളെനോക്കി  കണ്ണുരുട്ടിയതും വൈതു കൊഞ്ഞനം കുത്തി കാണിച് പ്രസാദം അവന്റെ നെറ്റിയിൽ തൊട്ട് കൊടുത്തു..... അവന് അത് കണ്ണുകൾ അടച് സ്വീകരിച്ചു...
വൈതു ഇദ്രന്റെ വയറിന് ചുറ്റി പിടിച് പുറത്ത് തല വെച് ബുള്ളറ്റിൽ കയറി ഇരുന്നു ഇദ്രൻ ദേവനെ ഒന്നുടെ കനപ്പിച്ചു നോക്കി വണ്ടി എടുത്തു.
 
വൈതുവിൽ നിന്ന് വന്ന് വാക്കുകൾ ആയിരമടങ് ദേഷ്യത്തോടെ ദേവൻ അവർ പോകുന്നതും നോക്കി നിന്നു.
'അവൻ ഉണ്ടങ്കിൽ അല്ലെ നീ.... അവന് കൂടെ ജീവിക്കു...😏.. അത് ഞാൻ ജീവനോടെ ഉണ്ടെങ്കിൽ നടക്കില്ല...
അവനെ കൊന്നിട്ടാണെങ്കിലും ഞാൻ നിന്നെ സ്വന്തമാക്കും വൈതു...''
അവരെ നോക്കി വന്യമായ ചിരിയോടെ അവൻ പുലമ്പി.
 
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
 
""അതെ... പോകുന്ന വഴിയ്ക്ക് പായസതിന് ഉള്ള കൂട്ട് വാങ്ങണെ..""
വണ്ടി ഓടിക്കുന്ന ഇദ്രനോട്‌ വൈതു അവന്റെ തോളിൽ തല വെച് മുന്നോട്ട് നോക്കി പറഞ്ഞു. അതിന് ഒന്നും മറുപടി കിട്ടാതെ വന്നപ്പോൾ അവൾ അവന്റെ മുഖതേക്ക് നോക്കി... ആള് വേറെ ഏതോ ലോകത്ത് ആണെന്ന് അവൾക് മനസ്സിലായി...
പെട്ടെന്നവൾ അവന്റെ കവിളിൽ ഒരു കടി കൊടുത്തതും ഇദ്രന്റെ ഡ്രൈവിംങ്ങിൽ ചെറിയ വളവ് വന്നു.
 
""എന്താഡീീീ 😡😡... ആളെ നീ എവിടെലും ഇടിച് കൊല്ലോ...""
 
""ആ കൊല്ലും 😬😬ഞാൻ ഇത്ര നേരം ആരോടാ... ഇതൊക്കെ പറഞ്ഞത്...""
 
""പായസതിന്റെ കാര്യമല്ലേ...""
 
""😏ഓ... അപ്പൊ അറിയാ... എന്നാൽ ഒന്ന് മൂളല് എങ്കിലും ചെയ്തൂടെ... ഇത് എന്ത് വല്യ ജാഡയാ 😤...""
 
""ജാഡ... നിന്റെ അച്ഛൻ വിനോദിന് 😡...""
 
""ദേ... ന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ 😬😬..""
 
""പറഞ്ഞാൽ നീ എന്താക്കും 😏..""
 
""നിങ്ങളെ തല മണ്ട അടിച് പൊട്ടിക്കും 😬... നോക്കിക്കോ... വീട്ടില് എത്തട്ടേ..""
 
ദൈവമേ.. പണി പാളിയോ 🙄.. പെണ്ണിന് കൊറച് സൈക്കോതരം ഉള്ളതാ... ഇനി പറഞ്ഞപോലെ വല്ലതും ചെയ്യോ..🙄(ഇദ്രാന്റെ ആത്മ )
 
 
പോകുന്നവഴിയ്ക്ക് കണ്ട കടയിൽ കേറി അവൻ സാധനം വാങ്ങി അവൾക് നീട്ടി പുള്ളിക്കാരി അത് മുഖതേക്ക് നോക്കാതെ വാങ്ങി കനപ്പിച് ഇരുന്നു അത് കണ്ടതും അവന്റെ ചുണ്ടിൽ ചിരി മിന്നിമാഞ്ഞു.
 
റോഡിന്റെ അരികിൽ മുല്ലപൂ വിൽക്കുന്നത് കണ്ടപ്പോൾ ഇദ്രൻ അത് വാങ്ങാൻ പോയി... അവന്റെ പോക്ക് കണ്ട് വൈതു നോക്കിയപ്പോൾ അവളെ കണ്ണുകൾ വിടർന്നു.
 
""ഇത് ആർക്കാ...""
മുല്ലപ്പൂമായി വന്ന ഇദ്രനോട്‌ വൈതു 
അറിയാത്ത മട്ടിൽ വളരെ സന്തോഷത്തോടെ ചോദിച്ചു.
 
""ഓട്ടോല് തൂകാം... നല്ല ഭംഗിയാവും ""
ഒരു ചിരിയാലേ അവൻ പറഞ്ഞതും അത്ര നേരം പുഞ്ചിരിച് നിന്ന വൈതുവിന്റെ മുഖം ഇരുണ്ടു.... അത് അവൻ കൃത്യമായി കണ്ടു.
 
'ഓ... പിന്നെ... ഓട്ടോല് ഒക്കെ മുല്ലപ്പൂ തൂകിട്ട് എന്തിനാ 😤😤... എനിക്ക് തലയിൽ ചൂടാൻ വാങ്ങിയതാവും എന്ന് വെച്ചിട്ടാ... ചോദിച്ചത് 😩അപ്പൊ.. ഒരു ജാഡ....😏😏കള്ളതെമ്മാടിയ്ക്ക്... ഹും...😤''
 
അവളെ ഓരോ പിറുപിറുക്കല് അവൻ ആസ്വാദിക്കുകയായിരുന്നു.
വീട്ടിൽ എത്തിയപാടെ വൈതു അവനെ മൈൻഡ് ആകാതെ അകത്തേക് പോയി.
 
ഇദ്രൻ അത് ഒരു ചിരിയാലേ നോക്കി.
റൂമിലേക്ക് ചെന്നപ്പോ അവിടെ എങ്ങും വൈതുവിനെ അവൻ കണ്ടില്ല പിന്നെ ഉണ്ട് അടുക്കളയിൽ നിന്ന് ഉച്ചത്തിൽ സംസാരം അത് കേട്ടപ്പോ.. ആള് തള്ളുന്ന തിരക്കിൽ ആണെന്ന് ഇദ്രന് കത്തി.
 
പ്രാതൽ കഴിക്കുബോഴും അവള് അവന് മുഖം കൊടുത്തില്ല.... അമ്മ അത് കണ്ട് എന്തന്ന് പുരികം പൊക്കി ചോദിച്ചു അതിന് അവൻ മെല്ലെ ഒന്ന് കണ്ണ് ചിമ്പി കാണിച് ചിരിച്ചു കൊടുത്തു.
അതെല്ലാം കഴിഞ്ഞ് റൂമിലേക്ക് ചെന്നപ്പോൾ ഉണ്ട് വൈതു സാരിയുടെ മുന്താണിയുടെ പിൻ അഴിക്കാൻ ശ്രെമിക്കുന്നു ഇദ്രൻ അവളെ കയ്യിനെ മാറ്റി അത് എടുത്തു കൊടുത്തു... അവൾ അവനെ ഒന്ന് കൂർപ്പിച് നോക്കി അവന്റെ കൈ തട്ടി മാറ്റി 😏.
 
അതൊന്നും വക വെയ്ക്കാതെ ഇദ്രൻ വൈതുവിനെ അവന്റെ നെഞ്ചിലേക്ക് പിൻതിരിഞ്ഞു ചേർത്തു നിർത്തി...
 
""പൊണ്ടാട്ടി ഇത്തിരി കലിപ്പ് ആണല്ലോ... എന്ത് പറ്റി...""
അവളെ തോളിൽ താടി ഊനി അവൻ കണ്ണാടിയിൽ നോക്കി ചോദിച്ചതും അവൾ ഒന്ന് കണ്ണുരുട്ടി കുതറി മാറാൻ നോക്കി.
 
""അടങ്ങി നിക്കടീ... പട്ടികുട്ടി..😠""
വൈതു ചുണ്ട് പിളർത്തി കൊണ്ട് മുഖം ഒരു സൈഡിലേക്ക് വെട്ടിച് പരിഭവം കാണിച്ചു.
ഇദ്രൻ അതെല്ലാം നോക്കി കണ്ട് മേശയിൽ ഇരിക്കുന്ന മുല്ലപ്പൂ കൈ എത്തി എടുത്ത് അവളെ മുടിയുടെ ഉള്ളിലൂടെ പുറത്തേക് ആയി എടുത്ത് ചൂടി കൊടുത്തു... അത് കണ്ടതും വൈതുവിന്റെ കണ്ണുകൾ വിടർന്നു....
അവള് അതിനെ തലോടിയും ശ്വാസിച്ചു അവനെ നോക്കി പുഞ്ചിരിച്ചു.
 
""അപ്പൊ വണ്ടിയിൽ വെയ്ക്കാൻ ആണെന്ന് പറഞ്ഞത്..🤨""
""ചുമ്മാ...😉നിന്നെ ഒന്ന് ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ...""
 
ഇദ്രൻ ഒന്നുടെ അവളെ ചേർത്ത് നിർത്തി... അതവളും ആഗ്രഹിച്ചിരുന്നു.
""ഇന്ന് അവൻ എന്താ നിന്നോട് പറഞ്ഞത്...""
പെട്ടെന്ന് പുഞ്ചിരി മാറി ഗൗരവത്തോടെ അവൻ ചോദിച്ചതും ഒരു അണുവിടാതെ അവൾ അവന് വിവരിച്ചു കൊടുത്തു. അത് കേട്ടതും അവന്റെ മുഖം രക്തവർണ്ണമായി മാറി.. പെട്ടെന്ന് അവളെ പിടി വിട്ട് പോവാൻ നിന്നതും വൈതു അവനെ പിടിച്ചു ചേർത്ത് നിർത്തി.
""ഒന്നും വേണ്ട ഇദ്രേട്ടാ.... ഇനി അയാൾ വരില്ല... നമ്മളും ഒന്നിനും പോണ്ടാ...
എല്ലാം മറന്ന് സന്തോഷത്തോടെ ഇനിയെങ്കിലും നമ്മക്ക് ജീവിക്കണം... അതുകൊണ്ട് അത് വേണ്ട...""
വൈതു അവന്റെ നെഞ്ചിൽ കിടന്ന് അലിവോടെ പറഞ്ഞു കൊണ്ടിരുന്നു...
 
 
അത്ര നേരം നിലന്നിരുന്ന ദേഷ്യം എങ്ങോ... മാഞ്ഞു പോയിരുന്നു.. ഇദ്രന്.. അവൻ അവളെ ചേർത്ത് നിർത്തി...
 
""ഞാൻ എങ്ങാനും തട്ടി പോയാൽ എന്റെ പെണ്ണ് എന്ത് ചെയ്യും...""
അവന്റെ ചോദ്യം കഴിഞതും വൈതു അവന്റെ നെഞ്ചിനിട്ട് കുത്താൻ തുടങ്ങി...
""നിർത്തഡീ... പെണ്ണെ... ഇപ്പോ.. നീ ഒന്നും ആലോചിക്കാതെ ഇറങ്ങി പുറപ്പെട്ടതാണ്... അതുകൊണ്ട് എനിക്ക് എന്തേലും സംഭവിച്ചാൽ....വഴിയാതാരം ആവരുത്... അതുകൊണ്ടാ..."""
 
""ഞാൻ എല്ലതും ആലോചിച് തന്നെയാ 😡😡തീരുമാനം എടുത്തത്..
ഇനി മേലാൽ ഇങ്ങനെ വല്ല വർത്താനം പറഞ്ഞാൽ... അപ്പൊ അതിന്റെ ബാക്കി ഞാൻ പറഞ്ഞു താരം 😡😡..
ഇനി ഇപ്പോ ഇയാൾ എങ്ങാനും തട്ടിപോയാൽ അടുത്ത വണ്ടിയ്ക്ക് ഞാനും അങ്ങ് എത്തും... തന്റെ പിന്നാലെ... അങ്ങനെ ഇയാള് സമാധാനത്തോടെ എവിടെയും ജീവികണ്ട😏ഞാൻ അതിന് സമ്മതികൂല...🤗..""
 
""ഹാ... ഹ 😡അപ്പൊ എന്റെ അമ്മയേ ആര് നോക്കും...""
""അമ്മായിയേ എന്റെ അച്ഛൻ നോക്കും.. മൂപ്പർക്ക് പെങ്ങളെ പണ്ടേ ജീവനാ...""
 
അവന്റെ താടിയിൽ പിടിച് വലിച് കൊഞ്ചി കൊണ്ട് അവൾ പറഞ്ഞതും ഇദ്രനും ചിരിച്ചു പോയി...
 
എല്ലാം മറന്നവർ സന്തോഷിക്കുബോഴും അറിഞ്ഞിരുന്നില്ല... വരാൻ ഇരിക്കുന്ന..
വേർപ്പാടിനെ കുറിച്ച്......💔....
 
തുടരും.........
 

പ്രിയസഖി 💓(10)

പ്രിയസഖി 💓(10)

4.6
24157

അന്നത്തെ ദിവസം വളരെ സന്തോഷത്തോടെ കഴിഞ്ഞു കൂടി. പല വിഭവങ്ങളായി സദ്യ ഒരുക്കി അവർ ഒരുമിച്ച് കഴിച്ചു.   വെട്ടിതിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി കണ്ണുചിമ്പി അടയ്ക്കുബോഴാണ് വൈതുവിന്റെ അരയിലൂടെ എന്തോ ഇഴഞ്ഞ് വന്നത്. തോളിൽ തട്ടിയ നിശ്വസത്തോടെ അവൾ ഒന്ന് നടുങ്ങി ഉയർന്നു പൊങ്ങി.   ""എന്താണ് ഭാര്യേ... ഉറക്കമോന്നുമില്ലേ..""   വൈതുവിന്റെ തോളിൽ താടി ഊനി കൊണ്ടവൻ കുസൃതിയോടെ ചോദിച്ചു. അന്നേരം അവളിൽ വല്ലാത്ത പരവേഷം വന്നു ചേർന്നു ഇത് വരെ തോന്നാത്ത ഒരു തരം വികാരം. അവളിൽ അനക്കമൊന്നും കേൾക്കാതെ വന്നപ്പോൾ അവന് നേരെ തിരിച്ചു നിർത്തി അവളെ താടി പിടിച് ഉയർത്തി ഇ