Aksharathalukal

ആദിദേവ് 💕Part-9

 
എന്നിട്ട് വീണ്ടും ഒരു ചിരിയോടെ  അവളിലേക്ക് അടുത്തു. 
 
പെട്ടന്നു എന്തോ ഓർത്തു എന്നപോലെ ആദി അവനെ പിടിച്ചു തള്ളി. അവൻ നേരെ ചെന്നു  കട്ടിലിലേക്ക് വീണു . 
 
"നിനക്ക് എന്താ പെണ്ണെ വട്ടായോ. എന്ത് തള്ളാ തള്ളിയത് "
 
"താൻ എന്തിനാ എന്നെ ഉമ്മ വെച്ചേ? "
 
"ഉമ്മയോ ആര് ഉമ്മ വെച്ച് "
 
ഓ !!!!
തന്റെ ബോധം ഒക്കെ പോയോ.? എന്നാൽ കേട്ടോ ഇപ്പൊ കുറച്ചു മുൻപ് എന്റെ മൂക്കിൽ എന്തിനാ ഉമ്മ വെച്ചേ എന്നു?? 
 
അതിനു നിന്നെ ഉമ്മ വെച്ചത് ആണെന്ന്  ആരാ പറഞ്ഞെ. ഞാൻ മേടിച്ചു തന്ന  മൂക്കുത്തിയിൽ ഉമ്മ വെച്ചതല്ലേ. അല്ലാതെ നിന്നെ അല്ല.... 
 
"എടോ മനുഷ്യ ആ മൂക്കുത്തി ഇപ്പൊ എന്റെ മൂക്കിൽ അല്ലെ അപ്പൊ ഇയാൾ എന്നെ അല്ലെ ഉമ്മ വെച്ചത്. "
 
"അയ്യടാ നിന്നെ ഉമ്മ വെക്കാൻ പോവല്ലേ...ഹ്മ്മ്.... 
 ഒരു തവണ വച്ചതിന്റെ കേടു ഇത് വരെ മാറീട്ടില്ല പിന്നെയാ ഇപ്പൊ. അല്ലെങ്കിൽ നീ ഒരു പണി ചെയ്യൂ.ഈ മൂക്കുത്തി  ഇപ്പൊ തന്നെ ഇവിടെ   അഴിച്ചു വെച്ചേക്ക് ഞാൻ എനിക്ക് ഇഷ്ടം പോലെ ഉമ്മ വെച്ചിട്ട് തിരിച്ചു തരാം. അത് അല്ല ഊരുന്നില്ല എങ്കിൽ എനിക്ക് തോന്നുമ്പോ  ഒക്കെ ഞാൻ ആ മൂക്കുത്തിയിൽ ഉമ്മ  വെക്കും കേട്ടോടി  ബസന്തി.....
 
(ആഹാ ഞാൻ പറയുന്നത് കേട്ടു പെണ്ണിന്റെ ഉള്ള വെളിവ് ഒക്കെ പോയിട്ടുണ്ട്. മത്ത കണ്ണ് രണ്ടും ഇപ്പോ പുറത്തേക്ക് ചാടും. എന്നാലും ഇവൾ ഇത്ര പൊട്ടിയാണോ. എന്തയാലും വേദന ഉള്ള സ്ഥിതിക്ക് അവൾ എന്തായാലും മൂക്കുത്തി ഊരി വെക്കാൻ പോണില്ല അതുകൊണ്ട് തന്നെയാ അങ്ങനെയൊരു  നമ്പർ ഇറക്കിയത്. മോള് പെട്ടു  ഹിഹി .......... )
 
എനിക്ക് പണ്ടേ അറിയാടാ നീയൊരു ഉമ്മച്ചനാണെന്ന്.... അന്നത്തെ ഉമ്മ എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കിയതെന്നറിയാല്ലോ.... 
 
ഉവ്വടി നല്ല പോലെ ഓർമയുണ്ട്..... എല്ലാ പ്രശ്നങ്ങളും അവിടെ നിന്നാണല്ലോ തുടങ്ങിയത്.... 
 
ആഹ് ഓർമിച്ചാൽ നിനക്ക്  കൊള്ളാം.... 
 
ഭീഷണി സ്വരമൊന്നും ഇങ്ങോട്ട് വേണ്ട.... നീ ചെയ്തതും എനിക്ക് കിട്ടിയതും എല്ലാം എനിക്ക് നല്ലപോലെ ഓർമയുണ്ട്... അതിനുള്ള പണി അധികം വൈകാതെ ഞാൻ തരുന്നുണ്ട്...... 
 
(വീണ്ടും ഒരു പുച്ഛചിരിയോടെ തന്നിലേക്കു വരാൻ നിന്ന അവനെ തള്ളിയിട്ടു അവൾ വീട്ടിലേക്ക് ഓടി )
 
(അവൾ ചവിട്ടി തുള്ളി പോകുന്നത് നോക്കി അവൻ  നിന്നു. ഒരു ചിരിയോടെ തന്നെ അവൻ ബെഡിലേക്ക് ചാഞ്ഞു. പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അതിൽ ഉണ്ടായിരുന്ന  അവളുടെ ഫോട്ടോയിൽ ഒന്നു തഴുകി.
 
അവൾ അറിയാതെ എടുത്തിരുന്ന  ഫോട്ടോസ് ആയിരുന്നു മിക്കതും.)
 
 ആർത്തിയോടെ അട കഴിക്കുന്നതും. 
 
 മൂക്കുത്തി കുത്തി കഴിഞ്ഞപ്പോൾ അവൾ അറിയാതെ എടുത്ത ഫോട്ടോസും ഉണ്ടായിരുന്നു അതിൽ.
 
 പാവം ഞാൻ സെൽഫി എടുത്തതാണെന്ന്   വിചാരിച്ചു..... ഇല്ലെങ്കിൽ എന്റെ പരിപ്പ് എടുത്തേനേ ..... 
 
(അവന്റെ ഓർമ്മകൾ പതിയെ പിന്നിലേക്ക് പോയി. അവരുടെ കുട്ടി കാലത്തേക്ക്...... )
 
********************************************
 
"ദേവേട്ടാ....... "
എന്ന് വിളിച്ചു തന്റെ പുറകെ നടന്ന ആ പട്ടുപാവാടകാരിയെ ആണ് ഓർമ വന്നത്. മുടി  രണ്ടു  വശത്തായി കെട്ടിവെച്ചു നുണ കുഴി കാണിച്ചു ചിരിച്ചു വരുന്ന  എന്റെ ആദി..............
 
എനിക്കും അഞ്ചും മാളുവിനും മൂന്നും   വയസ്  ഉള്ളപ്പോൾ ആണ്  ഞങ്ങളുടെ  ലോകത്തേക്ക് അനന്ദുവും ആദിയും കടന്നു വന്നത്. അനന്ദുവിനെക്കാൾ ഒരു മാസത്തിനു എളപ്പം ഉണ്ട് ആദിക്ക്..... കളിക്കാൻ രണ്ടു പാവ കുട്ടികളെ കിട്ടിയ സന്തോഷം ആയിരുന്നു ഞങ്ങൾ രണ്ടു പേർക്കും... 
 
പെണ്ണമക്കൾ ഇല്ലാത്തതു കൊണ്ട് എന്റെ അച്ഛനും അമ്മയും ആദിയെയും മാളുവിനെയും സ്വന്തം മക്കളെ  പോലെ ആയിരുന്നു കണ്ടിരുന്നത്. കൂട്ടത്തിൽ കൂടുതൽ ഇഷ്ടം ആദിയോട് തന്നെ. 
 
(എന്നും രാവിലെ കുഞ്ഞാദിയെ കാണാൻ അവൻ ചെല്ലും )
 
"ആന്റി ആദി വലിയ പെണ്ണ് ആവുമ്പോ ചുന്ദരി  ആയിരിക്കോ "
 
രമ :-പിന്നല്ലാതെ എന്തേ ദേവൂട്ടൻ അങ്ങനെ ചോദിച്ചത്... 
 
ഏയ് ഒന്നുല്ല എനിച്ചു അറിയാന.... 
പാവക്കുഞ്ഞിനെ പോലെ ഇരിക്കുന്നു എനിച്ചു ഇവളെ തരോ... 
 
രമ :-ആഹാ കൊള്ളാല്ലോ അപ്പൊ മോന്റെ അനന്തുവോ ..  
 
അവൻ ആണു വാവ അല്ലേ എനിച്ചു ഈ ചുന്ദരിനെ  മതി..... 
 
അമ്പട കള്ള നീ ആള് കൊള്ളാല്ലോ... 
 
(ഒരു കള്ള ചിരി ഒക്കെ ചിരിച്ചു നിൽക്കുവാണ് നമ്മുടെ കുഞ്ഞു ദേവൂട്ടൻ )
 
(ആദിയെ കണ്ണെഴുതി പൊട്ടു തൊടീക്കുന്നതൊക്കെ അവൻ കൗതുകത്തോടെ നോക്കി ഇരുന്നു..... )
 
ആന്റി ഞാൻ തൊടീക്കാം വാവക്ക് പൊട്ട്.... 
 
(അതും പറഞ്ഞു അവന്റെ കുഞ്ഞു കൈകൾ കൊണ്ട് ആദിയെ പൊട്ട് തൊടീച്ചു )
 
ദേവൂട്ടന്  ആദിയെ  വല്യ ഇഷ്ട്ടം ആയീന്നു തോന്നുന്നല്ലോ... 
 
ആ ഒത്തിരി ഇഷ്ടായി... 
 
എന്നാലേ വലുതാവുമ്പോ ദേവൂട്ടന് തരാട്ടോ ആദിയെ... 
 
(ഇതും പറഞ്ഞു അമ്മമാർ രണ്ടു പേരും ചിരി ആയി )
 
(ദേവന് എന്താ പറഞ്ഞതെന്ന്   മനസിലായില്ലെങ്കിലും ആദിയെ തരാം എന്ന് കേട്ടപ്പോൾ ഒത്തിരി സന്തോഷമായി )
 
(അവൻ ആദിക്ക് ഒരു ഉമ്മയും കൊടുത്ത് അവിടെ നിന്ന് തുള്ളികളിക്കാൻ തുടങ്ങി )
 
വർഷങ്ങൾ  പോയി മറിഞ്ഞപ്പോഴും അവന്റെ ഉള്ളിൽ ആരോരും അറിയാത്ത ഒരു കുഞ്ഞി പ്രണയം ആയി അവൾ മാറിയിരുന്നു.
 
അങ്ങനെ വർഷങ്ങൾക്കു ശേഷം  അനന്ദുവിനെയും ആദിയെയും ഞങ്ങൾ പഠിക്കുന്ന അതെ സ്കൂളിൽ തന്നെ ചേർത്തു. അവരെ കൊണ്ട് പോകുന്നത്തിനും  കൊണ്ടുവരുന്നത്തിനും ഉള്ള പണി  ഒക്കെ ഞാനും മാളുവും കൂടെ ഏറ്റു എടുത്തു. പാടം വഴി കയറി കുറച്ചു നടക്കാൻ ഉള്ള ദൂരമെ സ്കൂളിലേക്ക് ഉണ്ടായിരുന്നുള്ളു .
 
കാലത്തിന്റെ കുത്തു ഒഴുക്കിൽ ഞങ്ങളിലും മാറ്റങ്ങൾ വന്നു. ഞാൻ പത്താം ക്ലാസ്സിലും മാളു എട്ടാം ക്ലാസ്സിലും ആദിയും അനന്ദുവും അഞ്ചാം ക്ലാസ്സിലും ആയി. എങ്കിലും ഇപ്പോഴും പോക്കും വരവും ഒക്കെ ഒരുമിച്ചു തന്നെ. ഒരു ദിവസം അവരെ രാവിലെ വിളിക്കാൻ വീട്ടിൽ ചെന്നപ്പോ കണ്ടത് രമ ആന്റിയുടെ മുൻപിൽ തല കുനിച്ചു നിൽക്കുന്ന ആദിയെ ആണ്. ആന്റി പറയുന്ന കാര്യങ്ങൾ അവൾ തല കുലുക്കി അനുസരിക്കുന്നതും കണ്ടു.. 
 
രമ :- "ആദി നീ ഇന്നും മൊട്ട മേടിച്ചിട്ട് വന്നാൽ ആ പാടത്തിന്റെ അപ്പുറം ഉള്ള ചേച്ചിടെ അടുത്ത് നിന്നെ ട്യൂഷനു കൊണ്ടുപോയി ആക്കും പറഞ്ഞേക്കാം. പിന്നെ നിന്റെ ബാഗ് നീ തന്നെ പിടിച്ചാൽ മതി മാളുവിനെയോ ദേവനെയോ ഏല്പിക്കാൻ നിൽക്കണ്ട കേട്ടല്ലോ "
 
"ഇല്ല ഞാൻ തന്നെ പിടിച്ചോളം. പിന്നെ എന്നെ ട്യൂഷൻ ഒന്നും ആക്കണ്ട ഇന്ന് ആദി നല്ല മാർക്ക്‌ വാങ്ങുമല്ലോ...... "(ചൂണ്ടു കൂർപ്പിച്ചു കൊണ്ട് അവൾ മറുപടി കൊടുത്തു )
 
"മേടിച്ചാൽ നിനക്ക് നല്ലത് അല്ലെങ്കിൽ ഞാൻ പറഞ്ഞ പോലെ ചെയ്യും പറഞ്ഞേക്കാം... "
 
വേണ്ടാ എന്ന് പറഞ്ഞു  ബാഗ് തോളിൽ ഇട്ടുകൊണ്ട് അവൾ ഓടി എന്റെ അടുത്തേക്ക് വന്നു.. അങ്ങനെ ഞങ്ങൾ സ്കൂളിലേക്ക് പുറപ്പെട്ടു. 
 
രാവിലെ ആന്റി ചീത്ത പറഞ്ഞത് കൊണ്ടാണ് എന്ന് തോന്നുന്നു മുഖം ഇപ്പോഴും വീർത്തു കെട്ടി നടപ്പ് ആണ്. അല്ലെങ്കിലും ദേഷ്യം വന്നാൽ പെണ്ണിനെ കാണാൻ നല്ല ചേല് ആണ്.... 
 
"ദേവേട്ടാ...... എന്റെ ബാഗ് കൂടെ ഒന്നു പിടിക്കോ "
 
"അയ്യടി ആന്റി എന്താ പറഞ്ഞെ ഒറ്റക്ക് അങ്ങ് പിടിക്കാൻ അല്ലെ. പിടിച്ചു വേഗം നടക്കാൻ നോക്ക് അനന്ദുവും മാളുവും ഒരുപാട് മുന്നിൽ ആയി "(വീണ്ടും ചൂണ്ടു കൂർപ്പിച്ചു നിൽപ്പാണ്. ഇപ്പൊ പൊട്ടും എന്ന രീതിയിൽ കവിളും ഏറ്റി പിടിച്ചിട്ടുണ്ട് )
 
"എന്റെ നല്ല ദേവേട്ടൻ അല്ലെ എന്റെ പഞ്ചാര അല്ലെ ഒന്നു പിടിക്കോ "
 
അല്ലെങ്കിലും സോപ്പ് ഇട്ടു കാര്യം നേടാൻ നല്ല മിടുക്കി ആണ് വേറെ വഴി ഇല്ലാത്തോണ്ട് ഞാൻ തന്നെ ബാഗ് വാങ്ങി പിടിച്ചു. നോക്കുമ്പോ ഉണ്ട് നേരറിയാൻ സിബിഐയിൽ മമ്മൂട്ടി നടക്കുന്നത് പോലെ കൈ രണ്ടും പുറകിൽ കെട്ടി തല ആട്ടി നടക്കുവാണു പെണ്ണ് .. 
 
ക്ലാസ്സ്‌ കഴിഞ്ഞു വൈകിട്ടു വന്നപ്പോഴും മുഖം കടന്നൽ കുത്തിയപോലെ തന്നെയുണ്ടായിരുന്നു. കാര്യം ചോദിച്ചു കഴിഞ്ഞപ്പോൾ കേട്ടെഴുത്തു ബുക്ക്‌ എടുത്തു കാണിച്ചു. ഇന്നും മൊട്ട മേടിച്ചിട്ടുള്ള വരവാണ്. 
 
(ആഹാ അവളുടെ കാര്യത്തിൽ ഏകദേശം തീരുമാനം ആയി. മിക്കവാറും ആന്റി അവളെ ട്യൂഷന് കൊണ്ടു പോയി ആക്കും. ഇപ്പൊ കരയും എന്ന അവസ്ഥ ആയി പെണ്ണ് .
 
 അവസാനം ഞാൻ ആന്റിയോട് സംസാരിക്കാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു...... പക്ഷേ ആന്റി  സമ്മതിചില്ല.അവളെ മാത്രം ആയി പാടത്തിനു അടുത്ത് ഉള്ള ചേച്ചിടെ അടുത്ത് ട്യൂഷൻ കൊണ്ടുപോയി ആക്കി )
 
ഒരു ഞായറാഴ്ച  കളിക്കാൻ ആയി മാളു വീട്ടിലേക്ക് വന്നു.
 
ദേവാ വാ നമുക്ക് കളിക്കാം... 
 
ദേ വരുന്നു മാളു.. 
അനന്ദു വാടാ.... 
 
ആദി :-ദേവേട്ടാ എന്നെയും കൂട്ടോ?? 
 
ഏയ് അതൊന്നും ശെരിയാവില്ല... നീ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കും... പിന്നെ ഞങ്ങൾക്ക് കളിക്കാൻ പറ്റില്ല.. 
 
ഇല്ല ദേവേട്ടാ ഞാൻ ഒരു കുഴപ്പവും ഉണ്ടാക്കില്ല... ഞാൻ കളി കണ്ടിരുന്നോള്ളാം.... 
 
ഹ്മ്മ് എന്നാ ശരി നടക്കു.... 
 
(ആദി തുള്ളിച്ചാടി അവരുടെ കൂടെ പോയി )
 
അവളെ ഒരിടത്തു ഇരുത്തി മാളുവും ദേവും അനന്ദുവും  കളിക്കാൻ പോയി.... 
 
അവൾ അതും നോക്കിയിരുന്നു  കൂടെ അവിടെ ആകെ ചുറ്റി കണ്ടു നടന്നു.. 
 
ചുറ്റി കാണുന്നതിന് ഇടയിലാണ് അവിടെ ഉള്ള മാവിൽ കുറെ മാമ്പഴം  തൂങ്ങി കിടക്കുന്നത് കണ്ടത്.... അവൾ കുറെ ചാടി നോക്കി എവിടെ കൈയെത്താൻ.... പിന്നെ കളിച്ചു കൊണ്ടിരുന്ന ദേവിന്റെ അടുത്തേക്ക് അവൾ നടന്നു... 
 
ദേവേട്ടാ... 
 
നീയെന്താ ഇവിടെ.. പോയി അവിടെ ഇരിക്ക്.... 
 
എനിക്ക് ആ മാങ്ങ പറിച്ചു  താ ദേവേട്ടാ.... 
 
പിന്നെടി ഞാൻ കളിക്കുന്ന കണ്ടില്ലേ നീ അവിടെ പോയിരിക്ക്... 
 
ഞാൻ പോവൂല്ല.... (മാങ്ങ വേണം എന്ന് പറഞ്ഞു ഒറ്റ കരച്ചിലാണ് പെണ്ണ് )
 
ശ്യോ ഇത് വല്യ ശല്യം ആയല്ലോ.. ഞാൻ അപ്പോഴേ പറഞ്ഞതാണ് കൂടെ വരണ്ടാന്നു..... 
 
(കളി തടസപ്പെട്ടതിന്റെ ദേഷ്യവും അമർഷവും ഉള്ളിൽ വെച്ച് അവൻ അവളോട് പറഞ്ഞു )
 
ടി മതി കീറിപൊളിച്ചത്..  നടക്കു..   
 
കരച്ചിൽ ഒക്കെ മാറ്റി അവൾ സന്തോഷത്തോടെ അവന്റെ  കൂടെ പോയി...
 
നല്ല ഉന്നം ഉള്ളത് കൊണ്ട് എറിയുന്ന കല്ലൊന്നും കൊള്ളുന്നില്ല.... പെട്ടെന്നാണ് ആദിയുടെ കരച്ചിൽ കേട്ടത്...  എറിഞ്ഞ കല്ല് നൈസ് ആയിട്ട് അവൾക്കിട്ട് കൊണ്ട് തൊലി ചെറുതായിട്ട് പോയിട്ടുണ്ടോന്നു സംശയം ഇല്ലാതില്ല...  
 
അതിനാണ് ഈ പെണ്ണ് കിടന്നു അലറുന്നത് .... മാളുവും അനന്ദുവും ഒക്കെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട് എവിടെ ആള് കരച്ചിൽ തന്നെ....  അവൾ  കുറെ ചീത്ത ഒക്കെ വിളിക്കുന്നുണ്ട് എന്നെ .... ആദ്യമായിട്ടാണ് അവൾ എന്നോട് ഇങ്ങനെ പിണങ്ങി ഇരിക്കുന്നത്... )
 
ഡാ ദേവേട്ടാ നീ എന്റെ തല പൊട്ടിച്ചില്ലേ നിന്നോട് ഞാൻ മിണ്ടൂല്ല.. സെറ്റ് ഔട്ട്‌...  
 
പിണങ്ങല്ലേ ആദി... 
 
വേണ്ട വേണ്ട എന്നോട് മിണ്ടാൻ വരണ്ട.. ഹ്മ്മ്.. 
 
(അവളെ സമാധാനിപ്പിക്കാൻ ഞാൻ മരത്തിൽ കേറി കുറെ മാമ്പഴം പറിച്ചു കൊടുത്ത്..  അത് കണ്ടപ്പോ പെണ്ണിന്റെ മുഖത്തൊരു ചിരി ഒക്കെ വരുന്നുണ്ട്..  )
 
(അന്നത്തെ ഇണക്കവും പിണക്കവും ഒക്കെ കഴിഞ്ഞു ഞങ്ങൾ പെട്ടെന്ന് തന്നെ വീട്ടിലേക്ക് പോന്നു.. )
 
അങ്ങനെ ആഴ്ചകളും മാസങ്ങളും കടന്നു പോയി. ദേവന്റെ മനസ്സിൽ ആദിയോടുള്ള ഇഷ്ടവും കൂടി വന്നു.... 
 
റൂമിൽ വെറുതെ ഇരിക്കുമ്പോ ആയിരുന്നു താഴെ നിന്നും അവളുടെ കലപില ശബ്ദം കേൾക്കുന്നത്. താഴെ അമ്മ ആയിട്ട്  കത്തിയടി ആണെന്നു മനസിലായി. കുറച്ചു കഴിഞ്ഞു മുറിയിൽ  എന്തോ അനക്കം കേട്ടു തിരിഞ്ഞു നോക്കിയപ്പോ കണ്ടു  നുണക്കുഴി കാണിച്ചു ചിരിച്ചുകൊണ്ട് നിൽക്കുന്നു പെണ്ണിനെ .... 
 
"ദേവേട്ടാ...... ഇന്ന് എന്താ ദിവസം എന്ന് അറിയോ?? 
 
(പച്ചയിൽ ഗോൾഡ് വർക്ക്‌ ചെയിത ഒരു പട്ടുപാവാട ആണ് വേഷം.  മുടി രണ്ടു സൈഡീൽ   ആയി മെടഞ്ഞു ഇട്ടേക്കുന്നു. ഉണ്ട കണ്ണ് രണ്ടും  കണ്മഷി കൊണ്ട് വാലിട്ടു  എഴുതിട്ടുണ്ട്. കൈ രണ്ടിലും നിറയെ പച്ച കുപ്പിവള ഇട്ടിരിക്കുന്നു.  നെറ്റിയിൽ ചന്ദന കുറിയും അതിനു തൊട്ടു താഴെ ആയി ഒരു പൊട്ടും. എത്ര നേരം പെണ്ണിനെ നോക്കി നിന്നു എന്ന് ഒരു പിടിയും ഇല്ല. )
 
"പറ  ദേവേട്ടാ.... ഇന്ന് എന്താ പ്രത്യേകത എന്ന് പറ.... "
 
"എന്താ പെണ്ണെ എനിക്ക് ഒന്നും അറിയാൻ പാടില്ല. എനിക്ക് ഒന്നു ഉറങ്ങണം നീ ഒന്നു പോയെ ആദി "
 
"എടാ ദേവേട്ടാ എന്റെ പിറന്നാൾ മറന്നു അല്ലെ?? എല്ലാ തവണയും ആദ്യം വിഷ് ചെയ്യുന്നത് ദേവേട്ടൻ അല്ലെ.... 
 
(അവള് പറഞ്ഞപ്പോൾ ആണ് ഞാനും ആ കാര്യം ഓർത്തത്. എന്തൊക്കെയോ വീണ്ടും പുലമ്പി കൊണ്ടു ഇരിക്കുന്നുണ്ട്. )
 
സോറി ആദി ഞാൻ മറന്നു പോയി ഈ തവണ ഒന്നു ക്ഷമിക്ക്.. എന്നോട് ക്ഷമിച്ചു എന്ന് പറഞാൽ ഞാൻ  ഒരു പിറന്നാൾ സമ്മാനം തരാം. പറ എന്നോട് ദേഷ്യം ഇല്ലെന്നു "
 
"ഇല്ലെന്നു പറഞ്ഞാൽ ഉറപ്പ് ആയിട്ടും സമ്മാനം തരോ "
 
(അയ്യടാ സമ്മാനം എന്ന് കേട്ടപ്പോൾ പെണ്ണിന്റെ മുഖം ഒന്ന് തെളിഞ്ഞു. )
 
"തരാം നീ പറ "
 
പിങ്കി പ്രോമിസ് (ഉണ്ട കണ്ണ് വിടർത്തി എന്റെ നേരെ കൈ നീട്ടി )
 
"പിങ്കി പ്രോമിസ് "(നീട്ടിയ കൈയിൽ പിടിച്ചു ഞാനും പറഞ്ഞു )
 
"എനിക്ക് ദേഷ്യം ഒന്നും ഇല്ലാട്ടോ. എനിക്ക് ഉള്ള ഗിഫ്റ്റ് താ... "
 
(ബെസ്റ്റ് സമ്മാനം ഒന്നും വാങ്ങിവെച്ചിട്ടില്ല. ഇനി അതുംകൂടി പറഞ്ഞാൽ പെണ്ണ് ഇവിടെ കിടന്നു കീറി പൊളിക്കും.)
 
അവൻ  അവളിലേക്ക് ചേർന്ന് നിന്നു. ആ മുഖം കൈയിൽ എടുത്ത് തെളിഞ്ഞു കാണുന്ന നുണ കുഴിയിൽ അമർത്തി മുത്തി........
 
ദേവേട്ടാ എന്താ ഈ കാണിച്ചത് ദേവേട്ടൻ എപ്പോഴാ എന്നെ കല്യാണം കഴിച്ചത്...? 
 
(ഈ പെണ്ണിത് എന്താ പറയുന്നതെന്ന് മനസിലാവാതെ ദേവ് തല ചൊറിഞ്ഞു നിന്നു... )
 
എടി പെണ്ണെ നീ ഇത് എന്താ പറയുന്നേ കല്യാണോ... 
 
"ആഹ് അതെ കല്യാണം... എന്റെ ക്ലാസ്സിലെ അലീന ജോഷി പറഞ്ഞല്ലോ ഉമ്മ വെക്കുന്നത് കല്യാണം കഴിഞ്ഞവർ ആണെന്ന്.
അപ്പൊ നമ്മുടെ കല്യാണം കഴിഞ്ഞതാണോ......"
 
(നിഷ്കളങ്കമായ അവളുടെ ആ ചോദ്യത്തിന് എന്ത് ഉത്തരം നൽകുമെന്ന് ഓർത്തു ദേവ് സ്തംഭിച്ചു നിന്നുപോയി  )
 
തുടരും....... 
 
©ശ്രീലക്ഷ്മി ©ശ്രുതി
 
 

ആദിദേവ് 💕Part-10

ആദിദേവ് 💕Part-10

4.5
4705

  അപ്പൊ നമ്മുടെ കല്യാണം കഴിഞ്ഞതാണോ......    (നിഷ്കളങ്കമായ അവളുടെ ആ ചോദ്യത്തിന് എന്ത് ഉത്തരം നൽകുമെന്ന് ഓർത്തു ദേവ് സ്തംഭിച്ചു  നിന്നുപോയി  )   പിന്നീട് ഉള്ള ദിവസങ്ങളിൽ ഒന്നും ദേവനു അവളെ കാണാൻ കഴിഞ്ഞില്ല.......    അന്ന് ഇവിടെ നിന്ന് പോയതാ ഇപ്പൊ  രണ്ടു ദിവസം ആയി പെണ്ണിനെ ഒന്ന് കണ്ടിട്ടു...    കണ്ടാൽ ചെകുത്താൻ കുരിശ് കണ്ടപോലെ ഓടി പോവുന്നത് കാണാം. അതിനു മാത്രം ഒന്നും ചെയിതിയല്ലോ ഞാൻ.... ഇഷ്ടം തോന്നിയപ്പോ ഒരു ഉമ്മ കൊടുത്തു.ആഹ് എന്റെ ഭാഗത്തും തെറ്റുണ്ട്. ഒരു വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത അതിനെ ഒക്കെ ഉമ്മ വെച്ച എന്നെ പറഞ്ഞാൽ മതിയല്ലോ.