Aksharathalukal

ആദിദേവ് 💕Part-11

(ഫോൺ വെച്ച് നോക്കിയ ദേവ് കാണുന്നത് തന്നെ നോക്കി നിൽക്കുന്ന ആദിയെ ആണ്. കക്ഷി ഈ ലോകത്ത് ഒന്നും ഇല്ല എന്ന് തോന്നുന്നു. )
 
"ഡി....... "
 
(അവന്റെ വിളി കേട്ടുകൊണ്ടാണ് ആദി  തന്റെ കണ്ണുകളെ അവനിൽ നിന്നും മോചിപ്പിച്ചത് )
 
"എന്റെ മനുഷ്യ ഒന്നു പതുക്കെ ഒക്കെ വിളി. അല്ലെങ്കിൽ കുറച്ചു നാൾ കഴിയുമ്പോൾ നിങ്ങളുടെ സൗണ്ട് സിസ്റ്റം അടിച്ചു പോവും പറഞ്ഞേക്കാം "
 
"നീ എന്താ ഇവിടെ?? എന്നെ കാണാൻ വന്നതാണോ?? എന്നെ കാണാതെ വയ്യ  എന്നായോ ? ഗൊച്ചു ഗള്ളി "
 
"അയ്യടാ കാണാൻ പറ്റിയ മുതല്.  ചിമ്പാൻസിക്കു ഷർട്ടും പാന്റും ഇട്ടപോലെ ഉണ്ട് "
 
 "ചിമ്പാൻസി നിന്റെ... മാ... അല്ലെങ്കിൽ വേണ്ട നിന്റെ സർ ഇല്ലേ അന്ന് കണ്ട അവൻ "
 
''ഹഹ....... ഇത്രയും നേരം ആരോടോ സൊള്ളുന്നത് കണ്ടല്ലോ എന്തായിരുന്നു ചിരി "
 
"ഹി ഹി അപ്പൊ നീ വന്നിട്ടു ഒരുപാട് നേരം ആയല്ലേ. 
 
പിന്നെ വിളിച്ചത് കാതറിൻ, ഫ്രം ലണ്ടൻ...  ലണ്ടനിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു MBA ക്കു. അവൾക്ക് എന്നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു എന്ന്. എന്ത് ചെയ്യാനാ അവിടെ ഫുൾ നമ്മുടെ  ഫാൻസ്‌ ആണ് മോളെ.... 
 
(ഇത് ഇപ്പൊ ഏതാ ഈ കുരിശ് . ഒരു കാതറിൻ.....അവൾക്ക് മിസ്സ്‌ ചെയ്യുന്നു പോലും ഇവൾക്ക് ഒക്കെ അവിടെ ഉള്ള ആരെങ്കിലും നോക്കിയാൽ പോരെ...... )
 
ദേവൻ നോക്കുമ്പോ നഖം കടിച്ചു കാര്യം ആയ ആലോചനയിൽ ആണ്. 
 
(ഇല്ലാത്ത ഒരു പെണ്ണിന്റെ കാര്യം പറഞ്ഞപ്പോ പെണ്ണിന്റെ കുശുമ്പ് കാണാൻ നല്ല ചേല്..... ബുഹഹ.......)
 
"ഡി നീ എന്താ ആലോചിക്കുന്നേ നിനക്ക് അവളുടെ പിക്ക്  കാണണോ "
 
"എനിക്ക് ഒന്നും കാണണ്ട അവളെ.... ഇയാൾ  തന്നെ കണ്ടാൽ മതി ഞാൻ പോണ്  "
 
(ചുണ്ട് കൊണ്ട് കോക്രി കാണിച്ചു അവൾ തിരിച്ചു നടക്കാൻ ഒരുങ്ങിയ അവളെ കൈയിൽ പിടിച്ചു  നിർത്തി )
 
"ആഹാ അങ്ങനെ അങ്ങ് പോവാതെ.. എന്തയാലും വന്നില്ലേ ഇനി ഈ ഷർട്ടിന്റെ ബട്ടൻസ് ഒക്കെ ഒന്നു ഇട്ട് തന്നിട്ട് പൊക്കോ"
 
"അയ്യടാ ഒറ്റക്ക് അങ്ങ് ചെയ്താൽ മതി അല്ലെങ്കിൽ അവൾ ഇല്ലേ ആ കാതറിൻ അവളെ കൊണ്ട്  ചെയ്യിപ്പിക്ക് "
 
(പെണ്ണിന് കുശുമ്പ് വരുന്നുണ്ട്...... വരട്ടെ..... )
 
"ശോ അവൾ ഇനി അവിടെ നിന്നു വന്നിട്ടു ഒക്കെ  വേണ്ടേ. ഇപ്പൊ നീ ചെയ്താൽ മതി. "
 
"എന്നെ കൊണ്ട് ഒന്നും പറ്റില്ല. അല്ലെങ്കിലും തനിക്കു നാണം ആവില്ലേ മനുഷ്യ ഒരു പെണ്ണിന്റെ മുൻപിൽ നെഞ്ചും കാണിച്ചു നിൽക്കാൻ... "
 
"തത്കാലം ഒരു നാണവും ഇല്ല മോള് ചെയ്യുന്നോ അതോ ഞാൻ ആയിട്ട്  ചെയ്യിക്കണോ? "
 
അതും പറഞ്ഞു  അവളെ ഒന്നുകൂടെ നെഞ്ചിലേക്ക് ചേർത്തു നിർത്തി. പതിയെ അവളുടെ കാതിനു അടുത്തേക്ക് മുഖം അടുപ്പിച്ചു. 
 
"അപ്പൊ എങ്ങനെയാ ചെയ്യുന്നോ അതോ ഇന്ന് മുഴുവൻ ഇങ്ങനെ തന്നെ നിൽക്കണോ?? "
 
"ദേ !എന്നെ വിട്ടില്ല എങ്കിൽ ഞാൻ വിളിച്ചു കൂവും "
 
"ആഹാ നീ വിളിച്ചു കൂവിക്കോ.നമ്മുടെ ഈ നിൽപ്പ് കണ്ടാൽ തന്നെ വീട്ടുകാർക്ക് ഏകദേശം കത്തികോളും നമ്മൾ തമ്മിൽ എന്തോ ഉണ്ട് എന്ന്. പിന്നെ കോളേജിൽ പോവാൻ വന്ന നീ എങ്ങനെ എന്റെ മുറിയിൽ എത്തി എന്നുകൂടി പറഞ്ഞുകൊടുക്കേണ്ടി വരും. പോരാത്തതിന് നീ അന്ന് അച്ഛന്റെ മുൻപിൽ കുറെ ഭാവഭിനയം കാഴ്ച വെച്ചതല്ലേ. ഇന്ന് തന്നെ നമ്മുടെ കെട്ടും നടത്തി തരും "
 
(കാലൻ വീണ്ടും പണി തന്നു കൊണ്ട് ഇരിക്കുവാണല്ലോ .ഏതു നേരത്ത് ആണാവോ അന്ന് അങ്ങനെ ഒക്കെ ചെയ്യാൻ തോന്നിയെ.  വേറെ വഴി ഒന്നുമില്ല. തോറ്റു കൊടുക്കാം. )
 
"ഇങ്ങനെ ചേർത്തു പിടിച്ചാൽ ഇട്ടു തരാൻ പറ്റില്ല അങ്ങു നീങ്ങി നിൽക്കു "
 
നിന്നെ വിട്ടാൽ നിനക്ക് ഓടാൻ അല്ലെടി.... ഈ പ്രാവശ്യം അത് നടക്കില്ല..... 
 
വിടില്ല ഞാൻ..... 
 
എന്റെ പൊന്നോ ഇത് എന്ത് മനുഷ്യനാ.... 
എടാ അസുരാ നീങ്ങി നിക്ക് എനിക്കിതു ഇടാൻ പറ്റുന്നില്ല.... 
 
ടി.... ടി..... പെണ്ണിന് ഇത്തിരി കൂടുന്നുണ്ട്.... പണ്ട് ദേവേട്ടാ എന്ന് വിളിച്ചു പുറകേ നടന്നിരുന്നവൾ ആണ്.... ഇപ്പൊ വിളിക്കുന്നത് കേട്ടില്ലേ... 
 
അത് എന്റെ കുഴപ്പം ആണോ ആ വിളി നിർത്തിച്ചത് ഇയാൾ തന്നെയല്ലേ...... 
 
ആണോ..... എന്നാലേ എന്റെ മോൾ ഇനി എന്നെ പണ്ടത്തെ പോലെ ദേവേട്ടാ എന്ന് വിളിച്ചാൽ മതി...... ഇപ്പൊ തൽക്കാലം ഈ ബട്ടൻസ് ഇട്ടിട്ട് പൊയ്ക്കോ......
 
(ഈ പ്രാവശ്യം  അവൾക്ക് ഓടി പോവാൻ ഉള്ള എല്ലാ വഴിയും ഞാൻ അടച്ചു.... ആദി നീ പെട്ട് മോളെ.. )
 
(പിന്നെ എന്റെ പട്ടി വിളിക്കും അങ്ങനെ ഒരു ദേവേട്ടൻ ഹ്മ്മ് .. )
 
(എന്തൊക്കെയോ പിറുപിറുത്തോണ്ട് ഈ പെണ്ണ് എന്നെ തന്നെ നോക്കി നിൽക്കുവാ...
 
 ശ്യോ ഇങ്ങനെ നോക്കിയാൽ എനിച്ചു നാണം വരൂല്ലേ... ബ്ലഡി ഫൂൾ )
 
ഡി ഉണ്ടക്കണ്ണി മതി നോക്കിയത് വേഗം ചേട്ടന് ഇട്ട് താ.... 
 
ഹാ ഇടുവല്ലേ.... ഹ്മ്മ്.. 
 
(പെണ്ണിന് ദേഷ്യം ഒക്കെ വരുന്നുണ്ട്..... ഹിഹി )
 
(മുന്നിലേക്ക് പാറി വീഴുന്ന മുടികൾ ഇടക്ക് ഒതുക്കി വെക്കുന്നുണ്ട് പെണ്ണ്... രണ്ട് പണിയും ഒന്നിച്ചു ചെയ്യണ്ടല്ലോ എന്നോർത്തു മുടി ഒതുക്കി വെക്കാൻ ഞാൻ സഹായിച്ചു... വെറും പരോപകാരം... )
 
(ഈ അസുരന്റെ നിൽപ്പ് അത്ര പന്തി അല്ലല്ലോ.....  മുടി ഒതുക്കി വെക്കുന്നു എന്ന വ്യാജേനെ എന്തൊക്കെയോ ഒപ്പിക്കുന്നുണ്ട്.... എനിക്ക് ആണെങ്കിൽ ഇക്കിളി ആയിട്ട് വയ്യ )
 
(പയ്യേ അവന്റെ മുഖവും എന്നിലേക്ക് ചേർന്ന് വന്നു )
 
(ഞാൻ വേഗം മുഖത്തിനിട്ടു ഒരു തട്ട് കൊടുത്തു എന്താ എന്നർത്ഥത്തിൽ ദേവ് എന്നെ നോക്കി )
 
അതെ മതി ഇങ്ങനെ എന്നെയും പിടിച്ചു നിന്നത് ബട്ടൻസ് ഇട്ട് കഴിഞ്ഞു.... 
 
ശ്യേ..... നശിപ്പിച്ചു നിന്നോട് ആരാടി ഇത്ര വേഗം ഇടാൻ പറഞ്ഞെ നല്ല മൂഡ് ആയിട്ട് വന്നതായിരുന്നു..... 
 
അയ്യടാ അവന്റെ ഒരു മൂഡ് പോയി തന്റെ കെട്ടിയോളോട് കാണിക്കട..... 
 
എന്തേ പോരുന്നോ എന്റെ കെട്ടിയോൾ ആയിട്ട്.... 
 
(എന്നും പറഞ്ഞു ഒരു കള്ളചിരിച്ചോടെ വീണ്ടും അടുത്തേക്ക് വരുവാ....  ഇവനിത് എന്തോന്ന് കാന്തമോ ഇങ്ങനെ ഒട്ടി നിൽക്കാൻ )
 
കാലിനിട്ട് ഒരു ചവിട്ടും കൊടുത്തു ഞാൻ നേരെ പുറത്തേക്ക് ഓടി..... 
 
ഹിഹി എല്ലാവരെയും കൊതിപ്പിച്ചു ഞാൻ കടന്നു കളയും.... അതാണീ ആദി.... 
 
ഇപ്പൊ ഓടിക്കോ നിന്നെ ഞാൻ എടുത്തോളാം പെണ്ണേ....
 
(എങ്ങനെയോ അസുരന്റെ അടുത്ത് നിന്ന് ഓടി താഴെ എത്തിയപ്പോൾ അനന്ദു അവിടെ എന്നെ നോക്കി നിൽക്കുവാ )
 
നീ എന്താടി ദേവേട്ടന്റെ റൂമിൽ നിന്ന് വരുന്നത്...... രണ്ടിന്റെയും യുദ്ധം ഒക്കെ അവസാനിച്ചോ.... 
 
(ഞാൻ ചിരിക്കണോ വേണ്ടയോ എന്ന രീതിയിൽ ഒരു ചിരിയും ചിരിച്ചു അനന്ദുനോട് പോവാം എന്ന് പറഞ്ഞു... ഭാഗ്യം അവൻ കൂടുതൽ ഒന്നും ചോദിച്ചില്ല.... )
 
ഡി ആദിയെ നിനക്ക് ആ വിഷ്ണു സാറിന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും പന്തികേട് തോന്നുന്നുണ്ടോ..?? 
 
എന്താടാ നീ അങ്ങനെ ചോദിച്ചത്.... 
 
ഏയ് ഒന്നുല്ല ഡി... എനിക്ക് എന്തൊക്കെയോ ചീഞ്ഞു നാറുന്നതായിട്ട് തോന്നുന്നു പുള്ളിയുടെ നിന്നോടുള്ള പെരുമാറ്റത്തിൽ.... സംതിങ് ഫിഷി..... 
 
ഏയ് അങ്ങനെ ഒന്നുല്ലടാ പുള്ളി എന്നോട് നല്ല കമ്പനി ആണ്... 
 
ഹ്മ്മ്.... 
 
എന്താടാ ഒരു അർത്ഥം വെച്ചുള്ള മൂള്ളൽ.... 
 
ഒന്നൂല്യെ...... 
 
ഉവ്വ ഉവ്വേ ചെക്കന്റെ ഇളക്കം ഞാനും ശ്രദ്ധിക്കുന്നുണ്ട്.... സത്യം പറയടാ ആരാടാ ഈ അഞ്ജലി... 
 
അഞ്ജലിയോ ഏത് അഞ്ജലി..? 
 
ഞാൻ ഇന്ന് നിന്നെ നോക്കി വന്നപ്പോൾ കുളിമുറിയിൽ നിന്നു മോന്റെ അഞ്ജലി വിളി ഞാൻ കെട്ടായിരുന്നു.... 
 
ഹിഹി... അത് ഞാൻ ചുമ്മാ പാട്ട് പാടിയതല്ലേ... 
 
മ്മ്മ്....മ്മ്മ്.....  ഞാൻ കണ്ടു പിടിചൊള്ളാം....
 
(അങ്ങനെ ഓരോന്നും പറഞ്ഞു ഞങ്ങൾ കോളേജിൽ എത്തി... )
 
ക്ലാസ്സിൽ ചെന്ന് അവളുമാരോട് കത്തി വെച്ചിരിക്കുമ്പോൾ ആണ് mr. കടുവ പ്രസാദ് സർ കയറി വന്നത്... 
 
സർ നെ വിഷ് ചെയിതു  ഇരുന്നില്ല അതിനു മുൻപേ തുടങ്ങി ഗർജ്ജനം
 
"എല്ലാരും നോട്ട് എടുത്തു ടേബിളിൽ വെക്ക് ഇതുവരെ ഉള്ള സകല നോട്ടും  എനിക്ക് ചെക്ക് ചെയ്യണം. പഠിപ്പിച്ചാൽ മാത്രം പോരല്ലോ നിങ്ങൾ അതൊക്കെ എഴുതി എടുക്കുണ്ടോ എന്ന് കൂടി അറിയണമല്ലോ "
 
ഹാ ഞാൻ ഒഴിച്ചു പെൺപടകൾ എല്ലാം ബുക്ക്‌ എടുത്തു വെച്ച് റെഡി ആയിട്ട് ഇരിക്കുന്നുണ്ട്. 
 
 ഒരു ബുക്ക്‌ മാത്രം കൈയിൽ ഉള്ള ഞാൻ എന്ത് നോട്ട് കാണിക്കാൻ ആണ്. അതിൽ ആണെകിൽ ഒട്ടുമിക്ക സബ്‌ജെക്ടസും    ഉണ്ട്. പിന്നെ നോട്ടിനെക്കാൾ കൂടുതൽ ബിൻഗോ ഉം sos ഉം കളിച്ചതാണ് ...... 
 
നോക്കുമ്പോ കൂടെ ഉള്ള മൂന്നു എണ്ണവും നോട്ട് റെഡി ആക്കി വെച്ചിട്ടുണ്ട്.. എന്നോട് ഈ ചതി വേണ്ടായിരുന്നു  വഞ്ചകിമാർ.
 
 ഒരു സമാധാനതിനു വേണ്ടി ബോയ്സിന്റെ ഭാഗത്തേക്ക്‌ ഒന്നു നോക്കി. ആഹാ..... അവരെ കണ്ടപ്പോ എന്താ സമാധാനം......ഒരു ബുക്ക്‌ പോലും കൈയിൽ ഉണ്ടാവില്ല..... 
 
Mr കടുവ ആണെകിൽ ഓരോ ബെഞ്ചിൽ പോയി ബുക്ക്‌ ചെക്ക് ചെയ്യുന്ന തിരക്കിൽ ആണ്. എന്നെ എങ്ങാനും പിടിച്ചാൽ തീർന്നു. പൊക്കി എടുത്തു ചുവരിൽ തേച്ചു വെക്കും. അത്രക്ക് സ്നേഹം ആണല്ലോ.... എന്തെങ്കിലും ബുദ്ധി ഉപയോഗിച്ചേ പറ്റു....... 
 
കീർത്തു ... എനിക്ക് എന്തോ പോലെ.... ശർദ്ദിക്കാൻ ഒക്കെ വരുന്നു (തലയിൽ കൈ താങ്ങി അവശതയോടെ കീർത്തിനോട്‌ പറഞ്ഞു )
 
പറയേണ്ട താമസം കീർത്തി സാറിനോട്‌ വിളിച്ചു പറഞ്ഞു... സർ നോക്കിയപ്പോഴേക്കും വാ പൊത്തി ഞാൻ പുറത്തേക്ക് ഓടി..... 
പോകുന്ന പോക്കിൽ കേട്ടു കീർത്തിനോട്‌ കൂടെ ചെല്ലാൻ പറയുന്നത്.
 
mr കടുവക്ക് പിള്ളേരോട് സ്നേഹം ഒക്കെ ഉണ്ട്... 
 
പുറത്തേക്ക് ഇറങ്ങി വന്ന കീർത്തി കാണുന്നത് കൈ ആട്ടി പാട്ടും പാടി നടക്കുന്ന ആദിയെ ആണ്. 
 
"എടി പെണ്ണെ നിന്റെ അഭിനയം ആയിരുന്നോ ഞാൻ ശരിക്കും പേടിച്ചു പോയി "
 
ഇതൊക്കെ എന്ത്....
 
ഹ്മ്മ്... കൊള്ളാം... എന്തായാലും ഇറങ്ങി.... നീ വാ ആദി നമുക്ക് ആ വാകമര ചോട്ടിൽ പോയി ഇരിക്കാം.... 
 
എന്താ കീർത്തു ഇപ്പൊ വാകമരത്തിനോട് ഒരു പ്രണയം...?? 
 
ഏയ് ഒന്നുല്ലടാ.... എനിക്ക് അവിടെ ഇരിക്കണം എന്നൊരു മോഹം.... 
 
ആഹ് എന്നാ മോളുടെ ആഗ്രഹം തന്നെ നടക്കട്ടെ എനിക്ക് ആ കടുവയിൽ നിന്ന് രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു... അത് നടന്നല്ലോ... വാ നമുക്ക് അങ്ങോട്ട്‌ പോവാം.... 
 
(അങ്ങനെ ഞാനും കീർത്തിയും വാക മരത്തിന്റെ അടുത്തെത്തി.... പെണ്ണിന് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്... മനസ്സ് ഇവിടെ ഒന്നുമല്ല.....)
 
ആദി നീ ഈ വാക മരം ശ്രദ്ധിച്ചിട്ടുണ്ടോ... എത്രയെത്ര പ്രണയങ്ങൾക്കാണ് ഈ വാക പൂക്കൾ സാക്ഷിയായിട്ടുള്ളത്....ചിലത് തളിർക്കും ചിലത് വിടരും മുൻപേ   കൊഴിഞ്ഞു പോവുന്നു അതുപോലെ തന്നെ ആണ് പ്രണയം 
 
ഡി നിനക്ക് ഇത് എന്താ പറ്റിയത്.... 
 
(കീർത്തു ഒന്നും മിണ്ടാതെ വീണ്ടും ആ വാക മരത്തെയും നോക്കി എന്തൊക്കെയോ പറയുന്നുണ്ട്... താഴെ കിടക്കുന്ന വാക പൂക്കൾ പെറുക്കി എടുത്തു അതിന്റെ സൗന്ദര്യം ആസ്വദിക്കുവാണ്... )
 
സ്നേഹം ഒരു നദി പോലെയാണ് ആദി ... ഇത്ര ഭാഗം വാത്സല്യം ഇത്ര ഭാഗം പ്രണയം ഇത്ര ഭാഗം സൗഹൃദം  എന്ന് വേർതിരിക്കാൻ പറ്റില്ല അത് കൊണ്ടല്ലേ സ്നേഹത്തിനിത്ര ഭംഗി.......
 
(ഈശ്വരാ പെണ്ണ് കൈവിട്ട് പോയെന്ന് തോന്നുന്നു )
 
ഡി കീർത്തു നീയാര് മാധവികുട്ടിയോ.... എന്താ ഫിലോസഫി...... 
 
പ്രണയം അങ്ങനെയാണ് ആദി..... നമ്മൾ പോലും അറിയാതെ നമ്മളെ മറ്റൊരു ലോകത്ത് എത്തിക്കും ... 
 
അവൾ എന്താ പറയുന്നതെന്ന് മനസിലായില്ലെങ്കിലും ഞാനും ഒരു വാക പൂവ് അവിടെന്ന് എടുത്തു.... അതിലേക്ക് നോക്കി നിൽക്കും തോറും എന്റെ മനസ്സ് മുഴുവൻ ആ അസുരൻ ചെക്കനാണ്...
 
(അതു വഴി വന്ന വിഷ്ണു കാണുന്നത് വാക മരചുവട്ടിൽ ഉള്ള ബെഞ്ചിൽ ഇരിക്കുന്ന ആദിയെയും കീർത്തിയെയും ആണ്. )
 
"ഇന്നും  പുറത്താണല്ലോ കാന്താരി."
 
(അതും പറഞ്ഞു കൊണ്ട് അവൻ അവരുടെ അടുത്തേക്ക് നടന്നു അടുത്തു.. )
 
"ഹലോ എന്താണ് രണ്ടും കൂടി ഇവിടെ? ഇന്നും പിടിച്ചു പുറത്ത് ആക്കിയോ രണ്ടിനെയും? "
 
(ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് മാറിൽ കൈ കെട്ടി ചിരിച്ചോണ്ട് നിൽക്കുന്ന വിഷ്ണു സാറിനെ ആണ്. ഇടത്തെ കൈയിൽ ഒരു ബുക്കും ഉണ്ട്. സാറിനെ കണ്ടതോടെ രണ്ടും ചാടി എണീറ്റു. 
 
സാറിനെ കണ്ടതും കീർത്തിയുടെ മിഴികൾ വിടർന്നു.... )
 
"പുറത്ത് ആക്കിയത് അല്ല പുറത്ത് ചാടിയതാ..... "(ആദി ആയിരുന്നു സാറിന്റെ ചോദ്യത്തിന് മറുപടി കൊടുത്തത് )
 
"കൊള്ളാല്ലോ രണ്ടും ഇന്ന് എന്തായിരുന്നു സംഭവം "
 
(അങ്ങനെ നടന്ന കാര്യം മുഴുവൻ സാറിനോട്‌ പറഞ്ഞു )
 
"എന്നാലും എന്റെ കീർത്തി ഈ കുരുപ്പിന്റെ അഭിനയം കണ്ടു ഇറങ്ങി വന്ന തന്നെ പറഞ്ഞാൽ മതിയല്ലോ "
 
(അതിനു മറുപടി എന്നപോലെ കീർത്തി ഒന്നു ചിരിച്ചു. ഇവിടെ ഒരാളുടെ മുഖം ബലൂൺ പോലെ വീർത്തു കെട്ടി  ബെഞ്ചിൽ ഇരുപ്പ് ആണ്.അത് കണ്ടതും അവനിൽ ഒരു ചിരി വിരിഞ്ഞു.......)
 
തന്റെ മനസിൽ ഉള്ളത് പറയാൻ തന്നെ അവൻ തീരുമാനിച്ചു....പക്ഷേ കീർത്തി... 
 
 
"ആഹ് കീർത്തി എനിക്ക് ഒരു ഹെല്പ് ചെയ്യോ?ഇതു ഞാൻ  ലൈബ്രറിയിൽ നിന്നും എടുത്ത ബുക്ക്‌ ആണ്. ഇതു ഒന്നു അവിടെ കൊണ്ടുപോയി കൊടുക്കാമോ? "
 
(തന്നെ ഇവിടെ നിന്നും ഒഴിവാക്കാൻ ഉള്ള അടവാണ് ഇതു എന്ന് അവൾക്ക് മനസിലായി എങ്കിലും ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു അവൾ ബുക്ക്‌ വാങ്ങി നടന്നു. )
 
നടക്കുന്നതിനു ഇടയിൽ  ഒന്നു തിരിഞ്ഞു നോക്കിയ കീർത്തി കാണുന്നത് ആദിയുടെ കൂടെ ബെഞ്ചിൽ ഇരിക്കുന്ന വിഷ്ണുവിനെയാണ് .. അവളുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ പൊഴിഞ്ഞു. ഉള്ളം കൈയാൽ അത് തുടച്ചു മാറ്റി ഒരു ചിരിയോടെ അവൾ ലൈബ്രറിയിലേക്ക് നടന്നു............ 
 
"എന്താടോ ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ അതിനു ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കാൻ പാടില്ല കേട്ടോ. തനിക്ക് ഈ ഭാവം ഒട്ടും ചേരില്ല. ഒന്നു ചിരിക്കു മാഷേ........."
 
 
"ഈൗൗൗ...........ഇത്രയും മതിയോ ആവോ" (എന്നും പറഞ്ഞു നിറഞ്ഞ ചിരി തന്നെ അവൾ സമ്മാനിച്ചു )
 
"ധാരാളം ഒന്നു ചിരിച്ചു കണ്ടല്ലോ.. പിന്നെ ചിരിക്കുമ്പോ ഉള്ള ഈ നുണക്കുഴി കാണാൻ നല്ല ചേല് ഉണ്ട്ട്ടോ "
 
(തന്റെ  നുണക്കുഴിയിൽ ഒന്നു തൊട്ടതിനു ശേഷം അവൾ അവനെ നോക്കി വീണ്ടും ചിരിച്ചു. അവൻ അപ്പോഴാണ് അവളുടെ കൈയിൽ ഇരിക്കുന്ന വാക പൂവ് കണ്ടത്. അവനും കുനിഞ്ഞു നിലത്തു കിടക്കുന്ന ഒരു വാക പൂ കൈയിൽ എടുത്തു അതിലേക്ക് നോക്കി ഇരുന്നു. തന്റെ പ്രണയനിയുടെ മുഖം മാത്രം ആയിരുന്നു അവൻ ആ പൂവിൽ കണ്ടത്.....അവൻ അവയോട് ആയി പതിയെ മൊഴിഞ്ഞു )
 
"ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നെകുറിച്ച് ഓർക്കുന്നു അല്ലെങ്കിൽ നിന്നെക്കുറിച്ചു ഓർക്കുന്ന നിമിഷങ്ങളിൽ മാത്രമാണ് ഞാൻ ജീവിക്കുന്നത് "
 
തുടരും.......... 
 
©ശ്രീലക്ഷ്മി ©ശ്രുതി
 
 

ആദിദേവ് 💕Part-12

ആദിദേവ് 💕Part-12

4.7
4288

"ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നെകുറിച്ച് ഓർക്കുന്നു അല്ലെങ്കിൽ നിന്നെക്കുറിച്ചു ഓർക്കുന്ന നിമിഷങ്ങളിൽ മാത്രമാണ് ഞാൻ ജീവിക്കുന്നത് "   (ങേ ഇതിപ്പോ എന്താ സംഭവം കുറച്ചു മുന്നേ ആ പെണ്ണും ഇത് പോലെ എന്തോ അല്ലേ പറഞ്ഞിട്ട് പോയത്. ഞങ്ങളോട് പറഞ്ഞിട്ടില്ല എങ്കിലും അവളുടെ കണ്ണിൽ കണ്ടിട്ടുണ്ട് സാറിനോട് ഉള്ള പ്രണയം അതുപോലെ സാറിനും അവളോട് പ്രണയം ഉണ്ടോ?. അതുകൊണ്ടാണോ ഇങ്ങനെ ഇരുന്നു ഓരോന്ന് പറയുന്നേ. എന്തായാലും അറിഞ്ഞിട്ടു തന്നെ കാര്യം )   "ആഹാ പ്രണയം നിറഞ്ഞു തുളുമ്പി നിൽക്കുവാണല്ലോ "   "എന്റെ വരികൾ അല്ല ആദി മാധവികുട്ടിയുടെ ആണ്. "   പിന്നെ പ