Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-50

*റൂഹിന്റെ ഹൂറി_💖*
Part-50
✍️🦋Hina_rinsha🦋
 
 
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission
 
                 °°°°°°°°°°°°°°°°°
 
ആഷി സ്റ്റിയറിങ്ങിൽ പിടി മുറുക്കി.... മുന്നിൽ പോകുന്ന വൈറ്റ് കാറിനു പിന്നിൽ കുറച്ചു ദൂരെയായി അവന്റെ കാറും മുന്നോട്ട് നീങ്ങി...
 
അവന്റെ ഉള്ളിൽ ആനസിന്റെ  വിജയ ചിരി നിറഞ്ഞു നിന്നു...
 
"നീ കാരണം ഒരു കുടുംബം തന്നെ നഷ്ട്ടപെട്ടവൾ ആണെന്റെ ഹാദി.. ഇനിയും നിന്റെ ജന്മം ദോഷം മാത്രേ ഒള്ളു.. ഇതിനൊക്കെ ഒരു അന്ത്യം അത് എന്റെ കൈ കൊണ്ട് തന്നെ ആയിരിക്കും അനസ്...... എന്റെ ഹാദി യെ നിന്റെ വൃത്തികെട്ട കണ്ണിലൂടെ നോക്കാൻ പോലും നീ ഭയക്കണം.... എന്റെ പെങ്ങൾക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലങ്കിൽ പിന്നെന്തിനാ ഞാൻ അവളെ അങ്ങളയ.. എന്ന് പറയുന്നത്..."
 
സ്വയം പിറുപിറുത് അവൻ മുന്നിൽ കുതിച്ചു പായുന്ന കാറിലേക്ക് നോക്കി...അവന്റെ ചുണ്ടിൽ ഗൂഢമായ ഒരു ചിരി വിടർന്നു....
 
കാർ മറ്റൊരു വഴിയിലേക്ക് കടന്ന് പോയി... ആളനക്കം ഇല്ലാത്തിടത് എത്തിയതും ആഷി പതിയെ കാറിന്റെ സ്പീഡ് കുറച്ചു....
 
മെയിൻ റോഡിൽ നിന്ന് ഉള്ളിലേക്ക് കയറി ചുറ്റും ആളുകൾ ഇല്ലാത്ത ഒരു സ്ഥലത്തായി അനസ് കാർ നിർത്തി.... പുറകിലായി അവൻ കാണാത്ത രീതിയിൽ മരങ്ങൾക്ക് പിന്നിയിൽ ആഷി യും കാർ ഓഫ് ആക്കി....
 
ആഷി ഫോൺ എടുത്ത് അമൻ ലൊക്കേഷൻ ഷെയർ ആക്കി ഇട്ടു.... കൂടെ ഒരു വോയിസ്‌ മെസ്സേജും.....
 
അനസ് അവിടെന്ന് മുന്നോട്ട് നടന്നു... പിന്നാലെ ആശിയും ചുവട് വെച്ചു.....
കാട് പിടിച്ചു കിടക്കുന്ന വഴിയിലേ കരിഞ്ഞ ഇലകളെ കാൽ കൊണ്ട് ഞെരിഞമർത്തി അവർ മുന്നോട്ട് നടന്നു..... നിലത്തെ ചമ്മലയുടെ ശബദം പുറത്ത് വരാതെ ഇരിക്കാൻ ആഷി പ്രത്യേകം ശ്രദ്ധുച് അനസിന്റെ നീക്കങ്ങൾ കാണാൻ പാകത്തിന് ഒരു മരത്തിനു പിന്നിലേക്ക് മറഞ്ഞു നിന്നു.....
 
ചുറ്റും നിശബ്ദമായിരുന്നു.... മുകളിൽ വട്ടമിട്ടു പറക്കുന്ന കിളിയുടെ ശബദവും  നിലത്തെ ചമ്മലകളുടെയും ശബ്ദം മാത്രം അവിടെ നിറഞ്ഞു നിന്നു....
 
ചുറ്റും ഒന്ന് നോക്കി ആരുമില്ല എന്ന് ഉറപ്പ്  വരുത്തി അനസ് മുന്നിൽ പൊളിഞ്ഞു വീഴാറായ കെട്ടിടത്തിനകത്തേക്ക് കയറി...
 
അവൻ അകത്തേക്ക് കയറിയ ഉടനെ ആഷി യും അതിനടുത്തേക്ക് നടന്നു....
 
ആഷി ചുറ്റും നോക്കി നോക്കി... ഒരു കാട് പോലെ തന്നെയാണ് ഒച്ച വെച്ച പോലും ആരും കേൾക്കില്ല... മെയിൻ റോഡിൽ നിന്ന് അത്രയും ഉള്ളിലേക്ക് കടന്നിരുന്നു..
 
അവൻ എന്തിനാ ഇങ്ങനെ ഒരു സ്ഥലത്തേക്ക് വന്നത് വന്ന ചോദ്യം ആഷിയിൽ നിറഞ്ഞു നിന്നു....
 
ഇനി ഞാൻ follow ചെയ്യുന്നത് അറിഞ്ഞുട്ടുള്ള ട്രാപ് ആണോ....
 
അവൻ സ്വയം പറഞ് ചുറ്റും നോക്കി മുന്നോട്ട് നടന്നു...അവനാ കെട്ടിടം മുഴുവൻ വീക്ഷിച്ചു... ഇടിഞ്ഞു പൊളിഞ്ഞു വീഴാറായിട്ടുണ്ട് ... വീട് എന്നൊന്നും പറയാൻ പറ്റില്ല...
 
അവൻ ഇനിയെന്ത് ചെയ്യും എന്നറിയാതെ  കുറച്ചു സമയം അതെ നിർത്തം  തുടർന്നു.... പിന്നെ എന്തൊക്കെയോ മനസ്സിൽ ഊട്ടി ഉറപ്പിച്ചു മുന്നോട്ട് നടന്നു.....
 
അവന്റെ കൈ കൊണ്ട് മരിച്ചാലും കുഴപ്പമില്ല... ഇതിനൊക്കെ ഇന്നൊരു അന്ത്യം കുരിക്കണം.....
 
ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും ഉള്ളിൽ അത് മാത്രം ആയിരുന്നു...
 
ഡോർ ചവിട്ടി തുറക്കണോ എന്ന് ചിന്തിച് അവൻ ഡോറിന് മുന്നിൽ നിന്നു...
 
 
അതിനടുത്തായി പാതി പൊളിഞ്ഞ ജനൽ കണ്ടതും അവൻ ശബ്ദം ഉണ്ടാകാതെ അങ്ങോട്ട് നീങ്ങി...
 
പാതിയും പൊളിഞ്ഞു പോയതിനാൽ അതിനുള്ളിലൂടെ അകത്തേക്ക് കാണാമായിരുന്നു... അവന്റെ കണ്ണുകൾ അതിനുള്ളിലെ കാഴ്കളിലേക്ക് നീങ്ങി.... ഒരു നിമിഷം അവന്റെ കണ്ണുകൾ വിലങ്ങി പോയി.... ശ്വാസം തൊണ്ടയിൽ കുടുങ്ങിയ പോലെ തോന്നി ആഷിക് .. അകത്തെ കാഴ്ച കണ്ട് അവൻ തല കറങ്ങും പോലെ തോന്നി...
 
തലകീഴായി കെട്ടി തൂക്കിയ ഒരു ശരീരം.... തിരിച്ചു ആയത് കൊണ്ട് അവൻ മുഖം വ്യക്തമായില്ല....
 
അവൻ അവരുടെ സംസാരം ശ്രദ്ധിച്ചു....
 
വേദന കൊണ്ടുള്ള തേങ്ങലുകൾ അവിടെ അലയടിച്ചു കേട്ടിരുന്നു...
 
ആ ശരീരം മുഴുവൻ മുറിവാണെന്ന് തോന്നി അവൻ....
 
നിന്റെ  ആ ****മോൾക്ക് നിന്നെ കാണണം എന്ന് ഇല്ലങ്കി അവൾ സത്യം വിളിച്ചു പറയും... പൊന്ന് മോനെ... എന്റെ പ്ലാൻ എങ്ങാനും ഫ്ലോപ്പ് ആയ.... നിന്നെയും അവളെയും നിങ്ങടെ വിഴുപ്പിനെയും മാത്രല്ല കുടുംബത്തോടെ കത്തിച്ചു കളയും ഞാൻ.....
 
അനസ് ദേഷ്യത്തോടെ പറഞ് അയാളുടെ മുഖത്തേക്ക് അടിച്ചു.....
 
വായിൽ നിന്ന് ബ്ലഡ്‌ താഴേക്ക് വീഴുന്നുണ്ടായിരുന്നു....
 
ആഷി കാണാനാകാതെ മുഖം മാറ്റി....
 
ആരെ കുറിച്ചാവും ഇവൻ പറയുന്നുണ്ടാക..... ഇവന്റെ പ്ലാൻ..... 
 
ആശിക്ക് ഒന്നും മനസ്സിലായില്ല.... അവൻ വീണ്ടും അവരെ കാതോർത്തു....
 
അടുത്തുണ്ടായിരുന്ന ടേബിൾൾ ൽ നിന്ന് ലാപ് എടുത്ത്
 
 
അനസ് അയാൾക്ക് മുന്നിലേക്ക് ഒരു ചെയർ വലിച്ചിട്ടു ആർക്കോ വീഡിയോ കാൾ ചെയ്തു.... ആദ്യത്തെ റിങ്ങിൽ തന്നെ മറുപ്പുറത് നിന്ന് കാൾ എടുത്തിരുന്നു... കാൾ എടുത്ത പാടെ മറുപ്പുറത് നിന്ന് ഏങ്ങി കരച്ചിലുകൾ അവിടം മുഴങ്ങി... ആഷി സ്ക്രീലേക്ക് ഒന്ന് കൂടെ കൂർപ്പിച്ചു നോക്കി..... സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന മുഖം കണ്ട് അവൻ ഞെട്ടലോടെ തറഞ് നിന്നു....
 
അതേ അവൾ തന്നേ.... അമന്റെ വീട്ടിൽ വന്ന ഷാന....
 
അവൻ തറഞ് നിന്നു.... വന്നപ്പോ മുതലുള്ള കാര്യങ്ങൾ അവൻ connect ചെയ്തു നോക്കി....
 
അപ്പോ..... അവൻ ഞെട്ടലോടെ നിന്നു.....
 
അവൻ അൻസിനോട് അടങ്ങാത്ത ദേഷ്യം തോന്നി എന്കികും ഉള്ളിലെവിടെയോ എല്ലാം കെട്ടിയടങ്ങും എന്നൊരു ആനന്തം കൂടി വിടർന്നു.... അവൻ അപ്പൊ തന്നെ ഫോൺ എടുത്ത് അതെല്ലാം പകർത്തി എടുത്തു..... അവളെ ഒന്ന് കൂടി zoom ആക്കി.....
 
അത് അമന്റെ നമ്പർ ലേക്ക് ഷെയർ ചെയ്തു....
 
 
ഇവിടെ എനിക്ക് എന്തെന്കികും സംഭവിച്ചാലും സത്യം നീ അറിയണം അമൻ... നീയൊരു തെറ്റും ചെയ്തിട്ടില്ല......
 
അത്രയും മനസ്സിൽ മൊഴിഞ്ഞു ആഷി ഫോൺ പോക്കറ്റിലേക്ക് തിരികി കയറ്റി.... ദേഷ്യത്തോടെ വാതിലിൽ ഒരു ചവിട്ട് വെച്ച് കൊടുത്തു....
 
പ്രതീക്ഷിക്കാത്ത ഉണ്ടായ ശബ്ദതത്തിൽ അനസ് ഞെട്ടലോടെ പിന്നിലേക്ക് തിരിഞ്ഞ് അവന്റെ കൈ തട്ടി ലാപ് നിലത്തേക്ക് വീണു ചിന്നി ചിതറി.....
 
ആശിയെ കണ്ട ഞെട്ടൽ അനസിൽ ഉണ്ടായെങ്കിലും അവൻ അത് വിദക്തമായി മറച്ചു പിടിച്ചു..
 
ആഹ്... ആരിത്.... വരണം... വരണം...*mr ashiq anwar*..
 
മുഖത്ത് പുച്ഛം നിറച്ച കയ്യടിച്ചു ആഷിന്റെ മുന്നിലേക്ക് ചുവട് വെച്ച് കൊണ്ട് അനസ് പറഞ്ഞു....
 
ആശിയും അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു..
 
എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചു കാണില്ല അല്ലെ.... *Mr anas ibrahim*... Anyway സംസാരിച്ച സമയം കളയാൻ എനിക്ക് പറ്റില്ല.... എത്രയും പെട്ടന്ന് കലാപരിപാടികൾ തുടങ്ങാം......
 
Hahhahahh... ശരിയാ നിന്നെ ഞാൻ പ്രതീക്ഷിച്ചില്ല... വരുന്നത് അറിയായിരുന്നെബിക്കിൽ നിനക്ക് കളിക്കാൻ ആദ്യം കുറച്ച് ആൾക്കാരെ ഇട്ട് തരായിരുന്നു.... എന്തായാലും നിന്ന പോലെ ഒന്നിനെ ഒതുക്കാൻ ഞാൻ തന്നെ ധാരാളം....
 
ഷർട്ട്ന്റെ കൈ മുകളിലേക്ക് കയറ്റി വെച്ച് കൊണ്ട് അവൻ പരഞ്ഞൂ....
 
ആഷി ചിന്തിക്കുന്നതിന് മുന്നേ തന്നെ അനസ് അടുത്തുണ്ടായിരുന്ന ചെയർ വെളിച്ചെടുത്ത അവനെ അടിച്ചിരുന്നു......
 
അടിയിൽ പിന്നിലേക്ക് വേച്ച പോയ ആഷി ഡോറിൽ കൈ വച്ചു വീഴാതെ പിടിച്ചു നിന്നു....
 
വീണ്ടും അവൻ ദേഷ്യത്തോടെ മുന്നിലേക്ക് കുതിച്ചു വന്നതും ആഷി അവന്റെ നെഞ്ചിൽ ചവിട്ടി വീഴ്ത്തിയിരുന്നു.... നിലത്തു നിന്ന് എഴുന്നേൽക്കും മുന്നേ ആഷി അവന്റെ വയറിൽ രണ്ട് മൂന്ന് ചവിട്ട് കൊടുത്തു...
 
അനസ് അവന്റെ കാൽ പിടിച്ചു നിലത്തേക്ക് വലിച്ചിട്ടു.... വീഴ്ചയിൽ അവന്റെ തല നിലത്തിടിച്ചു blood വന്നിരുന്നു.... അനസ് അവൻ മേലെ കയറി ഇരുന്ന് അടിച്ചു.... അനസിനെ പിടിച്ചിട്ട് തിരിച്ചു അവന്റെ മേലെ കയറി ഇരുന്നു ആഷി... 
അവന്റെ മുഖത്തേക്ക് പൊതിരെ തല്ലി കൊണ്ടിരുന്നു.....
 
അനസ് അവൻ താഴേക്ക് മറിച്ചിട്ട് എഴുന്നേറ്റ് നിന്നു.. പിന്നാലെ ആശിയും.... നെഞ്ചിലേക്ക് കുത്താൻ വന്ന അനസിന്റെ കൈകളെ ആഷി കൈ വെച് തടഞ്ഞു അവനെ ചവിട്ടി വീഴ്ത്താൻ നോക്കി..... എന്നാൽ അനസ് അവന്റെ ചവിട്ടിൽ വെച് വീഴാൻ പോയി എന്കികും വീഴാതെ ബാലൻസ് ചെയ്ത് നിന്നു..... അനസ് ആശിയുടെ നേരെ കൈ ഉയർത്തിയതും ആഷി ആ കൈ പിടിച്ചു തിരിച്ചു... അവന്റ എല്ലുകൾ പൊടിയുന്ന ശബ്ദം പുറത്ത് കേൾക്കാമയിരുന്നു......
 
ആഹ്ഹ്ഹ്...
 
അനസിന്റെ അലർച്ച പുറത്ത് വന്നു.....
 
അവനെ നിലത്തേക്ക് തള്ളിയിട്ടു അവന്റെ കാൽ പിടിച്ചു തിരിച്ചു.....
 
വീണ്ടും അവന്റെ ശബ്ദം അവിടെ മുഴുങ്ങി......
 
ആഷി പ്രാന്ത് പിടിച്ച പോലെ അവനെ അടിച്ചു കൊണ്ടിരുന്നു...
 
പെട്ടന്ന് വാതിൽ കടന്ന് ആരോ അകത്തേക്ക്  ഓടി കയറി.....
 
 
ആഷി അതൊന്നും ശ്രദ്ധിക്കാതെ അവനെ പൊതിരെ തല്ലി കൊണ്ടിരുന്നു..... അമൻ ആശിയെ തള്ളി മാറ്റി അനസിന്റെ മുഖം നോക്കി ഒന്ന് കൊടുത്ത് അവന്റെ നെഞ്ചിൽ കാൽ വെച് നിന്നു....
 
ആഷി കിതപോടെ നിലത്തേക്ക് ഇരുന്നു പോയിരുന്നു ....
 
മതി അമൻ ഇനി അടിച്ച അവൻ ചത്തു പോകും അവന്റെ നെഞ്ചിൽ കാൽ വെച് ചവിട്ടാൻ നിൽക്കുന്ന അമനെ നോക്കി ആഷി പറഞ്ഞു..
 
അനസ് ആകെ തളർന്നു പോയിരുന്നു.... ശരീരം മുഴുവൻ പൊളിയുന്ന വേദന തോന്നി... എതിർക്കാൻ പോയിട്ട് അനങ്ങാൻ പോലും അവൻ ആയില്ല....
 
അമൻ എരിയുന്ന ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി......
 
പന്ന പുന്നാര മോനെ...... കൂടെ നിന്ന ചതിക്കായിരുന്നു അല്ലെ നീ..... നിന്നെ ബഹുമാനിച്ചിട്ട് അല്ലെ ഒള്ളു എന്റെ ഹാദി... നീയൊക്കെ ചാവുന്നത് തന്നെയാ നല്ലത്....
 
അടുത്ത് കണ്ട വടി എടുത്ത് അവനെ അടിക്കും മുന്നേ ആഷി അവന്റെ കയ്യിൽ പിടുത്തമിട്ടു....
 
നിനക്ക് വട്ടുണ്ടോ അമൻ..... വൈരാഗ്യം തീർക്കാൻ നിൽക്കാനേൽ നീയും  ഈ **** മോനും തമ്മിൽ പിന്നെന്ത് വ്യത്യസം ആണ് ഉള്ളത്....
 
ആഷി പറയുന്നത് കേട്ട് അമൻ കയ്യിലെ വടി നിലത്തേക്കിട്ട...
 
അമൻ ഫോൺ എടുത്ത് ആർക്കോ വിളിച്ചു....
 
ആഷി ഓടി പോയി കെട്ടി ഇട്ട ഷാഹിയെ അയിച്ചു..... അവൻ നിലക്കാൻ പോലും കഴിയാതെ നിലത്തേക്ക് വീഴാൻ പോയി ....
 
വേ... വെള്ളം.....
അവൻ പതിയെ പറഞ്ഞു....
 
അമൻ ഓടി പോയി കാറിൽ നിന്ന് വെള്ളം എടുത്ത് അവൻ കൊണ്ട് കൊടുത്തു...
 
ഷാഹി ആർത്തിയോടെ വെള്ളം കുടിച്ചു
 
 
ആഷി നമ്മുക്ക് പോവാം....
 
അപ്പൊ അവനെ.....
ആഷി നിരങ്ങി നിരങ്ങി ബോധം മറഞ്ഞു കിടക്കുന്ന അനസിനെ നോക്കി പറഞ്ഞു.....
 
അത് നീ വറിഡ് ആവണ്ട... ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. .....
 
അവർ രണ്ട് പേരും കൂടി ഷാഹിയെ ആഷിന്റെ കാറിലേക്ക് കയറ്റി...
 
 
അമൻ അമന്റെ കാറിലും കയറി.... ആഷിന്റെ കാർ നേരെ പോയത് അമന്റെ വീട്ടിലേക്ക് ആയിരുന്നു...
 
ഷാഹിയെ വലിച്ചു അമൻ അകത്തേക്ക് കയറി.... പിന്നാലെ അമനും കയറി....
 
*ഷാനാ..*
 
ആഷിന്റെ ശബ്ദം ആ വീടിനെ ഇളക്കി മറിക്കും പോലെ അവിടെ ഉയർന്നു......
 
ശബ്ദം കേട്ട് വീട്ടിലെ എല്ലാവരും ഹാളിൽ എത്തിയിരുന്നു....
 
*ഷാഹി...*
 
നിലത്തു തളർന്നു ഇരിക്കുന്ന ശാഹിയെ കണ്ട് ഷാന അവളുടെ അടുത്തേക്ക് ഓടി ചെന്നു...
 
ബാക്കിയുള്ളവർ ഒന്നും മനസ്സിലാവതെ അവളെ നോക്കി നിന്നു....
 
ആരാ ഷാന ഇത്....
 
അമന്റെ ശബ്ദം ഉയർന്നതും.... ഷാന എന്തോ ഓർത്ത പോലെ പിടഞ്ഞു അവനിൽ നിന്ന് കണ്ണ് വെട്ടിച്ചു..
 
ആ.. അത്...
 
എന്ത് പറയും എന്നറിയാതെ അവൾ നിന്ന് വിക്കി...
 
പറയടി..... ആഷിയുടെ ശബ്ദം ഉയർന്നതും ഷാന ഞെട്ടി...
 
എ.. എന്റെ husband...
 
അവൾ വിക്കി കൊണ്ട് പറഞ്ഞു ..
 
എല്ലാവരും ഞെട്ടലോടെ അവളെ മുഖത്തേക്ക് നോക്കി...
 
ഇവനും നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞും തമ്മിൽ എന്താ ബന്ധം....
 
ആഷി അവളെ ഉറ്റുനോക്കി...
 
എ.. എന്റെ കുഞ്ഞി.. ന്റെ..
ബാക്കി പറയാൻ ആവാതെ അവൾ തല താഴ്ത്തി...
 
പറയടി....
 
അവൾ വിറയലോടെ വാശിയോട് കണ്ണ് തുടച്...മുഖം താഴ്ത്തി....
 
എന്റെ... എന്റെ കുഞ്ഞിന്റെ ഉപ്പ.....
 
അവളുടെ ആ മറുപടി അവിടെമാകെ നിശബ്ദത വന്ന് മൂടി . ....
 
എല്ലാവരും ഞെട്ടി പോയിരുന്നു...
 
ഹാദി ക്ക്‌ സങ്കടവും സന്തോഷവും ദേഷ്യവും എന്തൊക്കെയോ തോന്നി..
 
എന്തിനായിരുന്നു ഇങ്ങനെ ഒരു നാടകം.......
 
ചുറ്റും വീണ നിശബ്ദതതയെ കീറി മുറിച് കൊണ്ട് ആഷി അവളെ മുഖത്തേക്ക് നോക്കി...
 
ഷാന ദയനീയമായി ഷാഹിയെ നോക്കി.... അവൻ കണ്ണ് കൊണ്ട് എന്തോ കാണിച്ചതും... ഷാന ഒരു ദീർഘശ്വാസം എടത്തു...
 
ഉള്ളിൽ കെട്ടികിടന്ന് വീർപ്പിയമുട്ടിയിരുന്ന അനസ് അവളെ സമീപിച്ചത് മുതലുള്ള ഓരോന്നും അവൾ അവിടെ ഉള്ളവർക്ക് മുമ്പിൽ കെട്ടഴിച് വിട്ടു....
 
പറഞ് തീരുമ്പോൾ അവൾ ഒരു തേങ്ങളോടെ മുഖം പൊത്തി കരഞ്ഞു....
 
അമൻ ഒന്നും മിണ്ടാതെ സ്റ്റയർ കയറി പോയി....
ഹാദി അവൻ പോയത് നോക്കി അവൾക്ക് മുന്നിലേക്ക് നടന്നു....
 
മുന്നിൽ ആരോ വന്നതറിഞ്ഞു ഷാന മുഖം ഉയർത്തി മുന്നിലേക്ക് നോക്കിയതും ഹാദി യുടെ കൈകൾ അവളുടെ മുഖത്ത് പതിഞ്ഞതും ഒരുമിച്ച് ആയിരുന്നു... അവൾ നിറഞ്ഞ കണ്ണോടെ ഹാദി യെ നോക്കി...
 
ഏതൊരു പ്രശനം ആണേലും ഒരു പെണ്ണും സ്വന്തം ശരീരം വെച് കളിക്കരുത്.....
 
ഹാദി വെറുപ്പോടെ പറഞ് ഒന്നും മുണ്ടാതെ സ്റ്റയർ 
കയറി മുകളിലേക്ക് കയറി പോയി..
ഷാന കണ്ണ് നിറച്ച അവൾ പോയ വഴിയേ നോക്കി .....
 
ഹാദി മുകളിലേക്ക് കയറിയപ്പോ അമൻ ബെഡിൽ ഇരുന്ന് ഫോണിൽ എന്തോ നോക്കി ഇരിക്കുവായിരുന്നു..... അവൾ ഒന്നും മിണ്ടാതെ അവന്റെ അടുത്ത് പോയി ഇരുന്നു... അവൻ മൈൻഡ് ആക്കാതെ ഫോണിൽ തന്നെ നോക്കി.....
 
അവൾ ഒന്ന് മുരടനക്കി ശബ്ദമുണ്ടാക്കി നോക്കി... അവൻ അപ്പോഴും മൈൻഡ് ആക്കാതെ ചുണ്ടിൽ വിരിഞ്ഞ കള്ള ചിരിയെ മറച്ചു പിടിച്ചു കണ്ണുകൾ ഫോണിലേക്ക് പായിച്ചു....
 
ഹാദി ചുണ്ട് കൊട്ടി പിടിച്ചു....
അവന്റെ കോളറിൽ പിടി മുറുക്കി അവളുടെ മൂന്നിലേക്ക് വലിച്ചു അവളുടെ ചുണ്ടുകളുമായി കൊരുത്തു.....
 
അവന്റെ കണ്ണുകൾ മിഴിച്ചു വന്നു...... ആദ്യത്തെ ഞെട്ടൽ വിട്ട് മാറിയപ്പോ അവനും ചെറു ചിരിയോടെ അവളുടെ ഇടുപ്പിൽ പിടിച്ചു അവനോട് ഒന്ന് കൂടെ ചേർത്ത് നിർത്തി അവളുടെ ചുണ്ടുകൾ നുണഞ്ഞു❤......
 
 
 
.......തുടരും🦋
 
എന്റെ മയ്യിത്ത് എടുക്കാൻ വന്നവരും.. പൊങ്കാല ഇട്ടൊരും ഒക്കെ എവടെ... 😌🚶🏻‍♀️
 
 
എന്തൊക്കെ expectations ആയിരുന്നു അറിയോ ഈ part എഴുതുന്നതിന് മുന്നേ പസ്‌കെ അത് എഴുതി കോളാക്കി കയ്യിൽ തന്നട്ടുണ്ട്.... തെറ്റുകൾ ഉണ്ടാവും.. തിരുത്തി വായിക്കണെ... വായിച്ചു നോക്കയിട്ട് കൂടി ഇല്ല...
 
അപ്പൊ കമന്റ്സ് മറക്കണ്ട....🚶🏻‍♀️🚶🏻‍♀️🚶🏻‍♀️

റൂഹിന്റെ ഹൂറി_💖 Part-51

റൂഹിന്റെ ഹൂറി_💖 Part-51

4.9
3815

*റൂഹിന്റെ ഹൂറി_💖* Part-51 ✍️🦋Hina_rinsha🦋   ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°     Sorry... അവന്റെ നെഞ്ചിലേക്ക് ഒന്ന് കൂടെ  ചേര്‍ന്ന് നിന്ന് അവൾ പതുക്കെ പറഞ്ഞു.....   അവന്‍ തലതാഴ്ത്തി അവളെ മുഖത്തേക്ക് നോക്കി.. തന്റെ നെഞ്ചില്‍ മുഖം പൂഴ്ത്തി നില്‍ക്കുന്നവളെ നോക്കി... മുഖത്ത് വിരിഞ്ഞു കുസൃതി ചിരി മറച്ചു പിടിച്ചു...   നീയെന്തിനാ sorry പറയുന്നേ... ഞാൻ.. എന്റെ കുഞ്ഞ....   ചുണ്ട് കൂർപ്പിച്ചു പറയുന്നവനെ മുഴുമിപ്