Aksharathalukal

നിലാവിലെ നിശാഗന്ധി

 

 

താനേ തിരിഞ്ഞും മറിഞ്ഞും കാറ്റിൻ
ഇല തണ്ട് എൻ ഹൃദയം ഉലച്ചു....
എന്നോർമ്മകളിൽ  പുതുപുഷ്പ്പത്തിൻ
ഈറ്റുനോവിന് നിൻ ഉടലാകെ നീറു
മ്പോൾ ചന്ദ്ര നിലാവത്തെ വെള്ളി 
വെട്ടത്തിലെ നിശബ്ദ രാത്രിയിൽ
നറുമണം പരത്തി നി വിടർന്നു 
നിന്നിലെ വിരിമാറ്  വിടർത്തി നീ നിന്നു

നിന്നിലെ വശ്യമാം ഗന്ധം പരത്തു ബോൾ  നിൻ്റെ ചേൻചുണ്ടരികിലെ പരതുന്ന കരിവണ്ടിന് കൊതി
നുകരുവാൻ ഊറി നിന്നിലെ സ്നേഹ
ഗ്രന്ഥി.....


പാതിരാ നേരത്ത് എൻ മിഴികളുറങ്ങാ
തെ  വിരലുകൾ  മെല്ലെ തലോടി നിൻ്റെ സ്നിഗ്ധമാം പൂമേനി  എന്നിലെ പ്രേമം
പരാഗണമായി....

ഇളകി തുളുമ്പിയ മനതാരിൽ നിലാവും
ചന്ദ്ര ബിംബമായി ചന്ദ്രികേ നിൻ ചിരി
പൂക്കളായി  എന്നിൽ വിടർന്നു നിന്നു...
നിന്നിലെ നിഴലാട്ടം  ഇന്നും താനേ
തിരിഞ്ഞും മറിഞ്ഞും ഓർത്തിടുന്ന്


നീ ഒരു കാമിനി നിശയിലെ നിശബ്ദ
രാത്രിയിൽ നിശാഗന്ധിയായി നീ
വിടർന്നു...

നിന്നിലെ ഗന്ധവും നിറമുള്ള
മാറും പച്ച തണ്ടിലെ പുടവയായി നാണിച്ചു മുഖം താഴ്ത്തി നി  ഇന്നും
വിടർന്നു....

എപ്പോഴോ അടരുവാൻ കൊതിച്ച നിൻ
മേനി ഭൂമിതൻ മാറും കൊതിച്ച് നിന്നിൽ
ലയിക്കുവാൻ അലിഞ്ഞു ചേർന്നതു
കണ്ടത് മാത്രയിൽ  ഉള്ളിടറി..

"ഇനി എന്ന് "
പൂക്കുമെന്നോമനേ എൻ മണമുള്ള
പൂക്കളായി നിശബ്ദ നിലാവിൽ വിരിയുവാൻ ....

എൻ മനതാരിൽ 
കാത്തിരിക്കും ഞാനും ഈ ഭൂമി തൻ
മാറിൽ ഒരു വേള നട്ട് കാത്തിരിക്കും..


                         ✍️രചന
          ജോസഫ് കരമനശേരി