Aksharathalukal

നിൻ നിഴലായി.. ✨️part 6

part 6
 
 
✍️Nethra Madhavan 
 
 
 
 
ഇന്നലെ അധികം  ഉറങ്ങാത്തതുകൊണ്ടാകണം  ഇന്ന് എഴുനേൽക്കാൻ അലപ്പം വൈകി... എന്നാലും എഴുനേറ്റു.. രാവിലേ ജോലിയൊക്കെ ഞാനും  ആദിയും  കൂടി ചെയ്തു.. നന്ദു  എഴുനേൽക്കാൻ വൈകിയിരുന്നു..
 
ഇന്നലത്തെ വഴക്കിന്റെ ആണോ  എന്നറിയില്ല ചെറിയൊരു  അകൽച്ച  ഞങളുടെ  ഇടയിൽ  ഉണ്ടായി... ചോദ്യങ്ങളും  മറുപടികളും  മാത്രം... നന്ദു  ആകെ  സൈലന്റ് ആയിരുന്നു.. മൂന്നുപേരും റെഡിയായി വീട്ടിനിറങ്ങി..
 
ഇന്ന് ഓഫീസിൽ എന്റെ ചെലവ് ചെയ്യൽ  ആയിരുന്നു.... ഉച്ചക്ക് എല്ലാർക്കും ഫുഡ്‌ കൊടുത്തു.. എനിക്ക് ചെറിയ രീതിയിൽ  ഗിഫ്റ്റ് ഒക്കെ കിട്ടി.. Dream frames ഇൽ ജോലിക്കു കയറുന്നതിനു  മുൻപ് 3 ദിവസം  ട്രെയിനിങ് ഉണ്ട്.. നാളെ തൊട്ടു പോകണം .. അതുകൊണ്ട് ഈ  ഓഫീസിലെ  എന്റെ ലാസ്റ്റ് ഡേ  ആയിരുന്നു ഇന്ന്..
 
കൊച്ചിലെത്തി ജോലി അന്വേഷിച്ചു അധികം  വൈകാതെ  തന്നെ  ഇവിടെ ജോലി കിട്ടി.. ആദ്യമൊക്കെ ശമ്പളം  വളരെ കുറവായിരുന്നു.. പക്ഷെ  എക്സ്പീരിയൻസ് ന്‌  വേണ്ടി പിടിച്ചു നില്കുകയായിരുന്നു.. എന്നാൽ പ്രേതീക്ഷിക്കാതെ ആദിക്കും ഇവിടെ തന്നെ  ജോലി കിട്ടി.. പിന്നെ 1 വർഷ  കഴിഞ്ഞപ്പോൾ പ്രൊമോഷനും  ആയി..ശമ്പളവും  കൂട്ടി കിട്ടി..അതുകൊണ്ട് മാറാൻ  തോന്നില്ല.... എല്ലാ ദിവസവും  ഇങ്ങോട്ട് വരണമല്ലോ  എന്നോർക്കുമ്പോൾ തന്നെ  വട്ട് പിടിക്കും..പക്ഷെ  ഇപ്പൊ ഇനി ഇങ്ങോട്ട് വരണ്ടതില്ലല്ലോ  എന്നോർക്കുമ്പോൾ ഒരു വിഷമം ....
 
 
വൈകുന്നേരം അവിടന്നിറങ്ങി.. നന്ദുനെ  പിക്ക് ചെയ്തു  വീട്ടിലേക്കു തിരിച്ചു.. രാവിലത്തെ  മൂഡ് മാറിയിട്ടുണ്ട്.. രണ്ടും ചളി  അടി mode ഓൺ ആക്കിഅല്ലേലും ഞങളുടെ  പിണക്കത്തിനൊക്കെ ഇത്രെയും ആയുസ്സേ ഒള്ളു..
 
വീട്ടിലെത്തിയതും മുന്നിൽ ഒരു കാർ ... ഏയ്  യാരത്?? പക്ഷെ  അധികം  വൈകാതെ കാര്യം പിടികിട്ടി നന്ദുന്റെ വീട്ടിലെ കാറാണ്..എന്റേം അവളുടെം  അച്ഛനും അമ്മയും വന്നിട്ടുണ്ട്.. എന്റെ വീട്ടിലേ ഒരു കാർ ഞാൻ  ഇങ്ങോട്ടേക്ക് കൊണ്ടുവന്നത് കൊണ്ടും രണ്ടാമത്തെ അതായതു ചേട്ടന്റെ കാർ ഓടികാൻ പുള്ളി സ്ഥലത്തിലാത്തതുകൊണ്ടും ആണ്  എന്റെ അച്ഛനും അമ്മേം ഇവരുടെ കൂടെ  പോന്നത്..ഇന്നലത്തെ തീ  പിടിത്തം പ്രമാണിച്ചുള്ള സ്പെഷ്യൽ എൻക്വിറി.... ആദിടെ  വീട്ടിൽനിന്ന് തത്കാലം  ആർക്കും വരാൻ  പറ്റില്ല അവളുടെ ചേച്ചി 9 months പ്രെഗ്നന്റ് ആണ് അതുകൊണ്ട് യാത്ര  ചെയ്യാൻ പറ്റില്ല.. മാത്രമല്ല  ചേച്ചിയെ ഒറ്റയ്ക്കാക്കി അച്ഛനും അമ്മയ്ക്കും വരാനും  പറ്റില്ല...
 
 
(എസ്ക്യൂസ്‌ മീ... മൈക് ടെസ്റ്റിംഗ് മൈക് ടെസ്റ്റിംഗ്.. ഇവരുടെ  പേരുകൾ  ഒന്നും പറയാമെ.. ഒന്ന് ഓർത്തു വച്ചോ 
 
ജാനിടെ അച്ഛൻ :ശ്രീനിവാസൻ (ശ്രീനി)  (ടൈപ്പ് ചെയ്യാനുള്ള മടി  കൊണ്ടാന്നു കരുതില്ലല്ലോല്ലെ 😁)
 
ജാനിടെ അമ്മ : അംബിക
 
നന്ദുന്റെ അച്ഛൻ :പ്രകാശൻ
 
നന്ദുന്റെ അമ്മ : ശ്രീദേവി..(ഞാൻ  ദേവിന്നു വിളിക്കും 😌😌)
 
ആദിടെ  അച്ഛൻ : ജയകാന്തൻ
 
ആദിടെ അമ്മ : ശ്യാമള 
 
ഓക്കെ ..ഓവർ  ഓവർ...ബാക്കി ഇവരുടെ കുഞ്ഞമ്മയോ വല്ല്യമ്മയോ ചേട്ടനോ  ചേച്ചിയോ ആരെങ്കിലും വന്നാൽ അപ്പോൾ പറയാമെ.. 😁😁)
 
 
"നിങ്ങൾ എല്ലാ ദിവസവും വരുമ്പോൾ ഈ  സമയമാകുമോ.."(അംബിക )
 
     നോമിന്റെ അമ്മയാണ്.. താടയ്ക്കു കൈ കൊടുത്തു വല്ലാത്തൊരു ഭാവത്തില്ല ചോദ്യം.. ഇഷ്ടപ്പെട്ടിട്ടില്ല.. അമ്മ ചെറിയൊരു കുലസ്ത്രീ ആണ്.. 'പെൺപിള്ളേർ സന്ധ്യക് മുൻപിൽ വീട്ടിൽ കേറണം ' എന്ന ഡയലോഗ്  ഇപ്പൊ വരും..
 
 
 
"ഇന്ന് ഓഫീസിൽ കുറച്ചു പണി ഉണ്ടായി.. ജാനിടെ ലാസ്റ്റ് ഡേ  അല്ലായിരുന്നോ "(ആദി )
 
"എന്താ കുട്ടികളെ ഇന്നലെ ഇവിടെ സംഭവിച്ചേ.. നിങ്ങൾ വിളിച്ചു വിവരം  പറഞ്ഞപ്പോൾ എന്റെ നെഞ്ചോന്നു ആളി.. രാവിലെ നിങ്ങൾക്കു പോകണമെന്ന്  പറഞ്ഞതുകൊണ്ടാണ് അല്ലേൽ ഞങ്ങൾ  രാവിലെ തന്നെ  വന്നേനെ "(പ്രകാശ് )
 
"ഒന്നുമില്ല അമ്മാവാ.. ഷോർട് സർക്കിട്ട് ആയതായിരുന്നു.. അപകടം ഒന്നും ഇണ്ടായില്ലല്ലോ "
 
       (ബൈ the ബൈ... ഞാൻ  നിങ്ങളോട് ഒരു കാര്യം പറയാൻ  മറന്നു.. ഞാനും  നന്ദുവും  തമ്മിൽ  എന്തോ വളഞ്ഞ  പിരിഞ്ഞ ഒരു ബന്ധമുണ്ട്.. എന്റെ അമ്മേന്റെ മുത്തശ്ശിടെ ഇളയമോളുടെ കൊച്ചച്ചന്റെ പേരാമ്മേടെ കുഞ്ഞമ്മേടെ ഏതോ വകയിലെ  അമ്മാവന്റെ മോന്റെ ആരോ  ആണ്  നന്ദുന്റെ അച്ഛാച്ചൻ.. അടുത്ത ബന്ധമാ..അതുകൊണ്ട് ഞാൻ  അവളുടെ അച്ഛനേം അമ്മയും "അമ്മായി ആൻഡ് അമ്മാവാ " എന്നാണ് അഭിസംബോധന  ചെയ്യുന്നത് )
 
 
"വീടിന്റെ കറന്റ്‌ കണക്ഷന്  എന്തേലും കംപ്ലയിന്റ് ഉണ്ടോ. നിങ്ങൾ ഹൌസ് ഓണറോട്  ചോദിച്ചോ '(ശ്രീനി )
 
"ഞങ്ങൾ  ഇന്നലെ രാത്രി തന്നെ  അയാളെ വിളിച്ചായിരുന്നു അച്ഛാ.. ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടിലാന്നാണ് പുള്ളി പറയണേ "
 
   ഞങ്ങൾ  അത്  പറഞ്ഞുനിന്നപ്പോളേക്കും  ആദി  വാതിൽ  തുറന്നു.. പിന്നെ എല്ലാരും അകത്തു കയറി..
 
"എന്തേലും കുഴപ്പം  ഇല്ലാണ്ടിരിക്കില്ല.. അയ്യാൾ നിങ്ങളോട് പറയാത്തതാകും (ദേവി )"
 
"ആർക്കറിയാം ആന്റി.."(ആദി )
 
"ആ  തീപ്പിടിച്ച മുറി ഒന്ന് കാണട്ടെ "(പ്രകാശൻ )
 
 
എല്ലാരും നേരെ സ്റ്റോർ റൂമിലേക്ക് പോയി.. അവിടെ ഭിത്തി മുഴുവൻ കരിവാളിപ്പ്  പിടിച്ചു കിടക്കുവാണ്....
 
 
"സമയത്ത് കണ്ടത്  നന്നായി.. ഇല്ലേൽ തീ  പടർന്നേനെ "
 
 
"രാത്രി നല്ല  പുകമണം  ഉണ്ടായി.. ഇല്ലേൽ അറിയിലായിരുന്നു.."
 
"എന്തായാലും ഞാനും  ദേവിയും കൂടി നമ്മടെ പണിക്കരുടെ അടുത്ത്  പോകുന്നുണ്ട്.. ആദി മോളുടെ അമ്മയെയും വിളിച്ചായിരുന്നു.. നിങ്ങളുടെ മൂന്നുപേരുടെയും സമയം  ഒന്ന് നോക്കാന്നു കരുതി..'(അംബിക )
 
 
"എന്തോന്ന് അമ്മ... ഉറുമ്പ് കടിച്ചാൽ പണികരുടെ അടുത്ത് പോവും.. ഒന്ന് ആഞ്ഞു തുമ്മിയാൽ പണികരുടെ  അടുത്തേക്ക്... വേറെ പണിയൊന്നുമില്ലേ "
 
 
"ദേ.. ജാനി.. നിനക്ക് ഇതിലൊന്നും വിശ്വാസം ഇല്ലെന്നു എനിക്കറിയാം.. പക്ഷെ  ആ  പണികർ  പറഞ്ഞാൽ  അച്ചട്ടാ.."
 
"ഞാൻ  പറയാം  പുള്ളിടെ പ്രവചനം.. കാർമേഘം വന്നാൽ മഴ പെയ്യും.. വെയ്യിൽ വന്നാൽ തുണി  ഉണങ്ങും.. ഇതൊക്കെയല്ലേ.. ശെരിയാ  അച്ചട്ട 😂"(നന്ദു )
 
 
   അവൾ  അത്  പറഞ്ഞതും  ഞങ്ങൾ  മൂന്നുപേരും അച്ഛന്മാരും ഒന്ന് ചിരിച്ചു.... അമ്മമാർടെ മുഖം jinger കടിച്ച കുരങ്ങന്മാരെ പോലെയായി..
 
 
"ദേ.. നന്ദു.. ഒരായിരം വട്ടം  ഞാൻ  പറഞ്ഞേണ്ട് വിശ്വസിച്ചിലേലും തള്ളി  പറയരുതെന്ന് "(ദേവി )
 
      അമ്മായി കുറച്ച് ദേഷ്യത്തിൽ തന്നെയാണ്  അത്  പറഞ്ഞത് .. നന്ദുന്  അത്ര  ഇഷ്ടപ്പെട്ടില്ല.. എല്ലാരും ഈ  വീട്ടിലേക്കു ആദ്യമായ  വരുന്നേ.. താമസം  മാറിത്തൊക്കെ ഞങ്ങൾ  ഒറ്റയ്ക്ക.. അതുകൊണ്ട് എല്ലാരും വീട്  കാണാൻ പോയി. ഞാനും  ആദിയും  അവർക്കു ചായ  എടുത്തു...
 
 
കുറച്ചു നേരം  കഴിഞ്ഞതും  എല്ലാരും വന്നു.. പിന്നെ ഒരുമിച്ചിരുന്നു ചായ  കുടിച്ചു..
 
"അപ്പൊ.. എങ്ങനെയാ എല്ലാരും ഇന്നിവിടെ നില്കുവല്ലേ "
 
  "ഒന്ന് പോ ജാനി.. അവിടെ നൂറുക്കൂട്ടം പണിയുണ്ട്.. എന്റെ കുട്ടികളെ രണ്ടാളെയും ഒറ്റയ്ക്കാക്കിയ ഞാൻ  വന്നേക്കുന്നെ.. ഞങ്ങൾ ഇറങ്ങുവായി.."(അംബിക )
 
    എന്റെ മാതാജിക്  എന്നെയും ചേട്ടനേക്കാളും ഇഷ്ടമുള്ള രണ്ടാൾക്കാരുണ്ട്...നന്ദിനിയും  മണിക്കുട്ടിയും... മനുഷ്യരല്ല  രണ്ടു പശുകളാ.. ഞാനും  ചേട്ടനും  അവിടന്ന് പോന്നപ്പോൾ ഒറ്റയ്ക്കവണ്ടാന്ന് കരുതി  വാങ്ങീതാ.. അമ്മയ്ക്കു അവര് ജീവന്റെ ജീവനാ.. രാവിലെ ബ്രേക്ഫാസ്റ് എന്താണോ  അതിത്തിരി കൂടുതൽ  ഉണ്ടാകും എന്നിട്ടും അതിങ്ങളുടെ  വായിൽ  വച്ചൊക്കെ കൊടുക്കുന്നത് കാണാം..നമ്മളില്ലേ😑
 
"എന്ത് പണിയാ അമ്മേ ഇത്.. വല്ലപ്പോഴേ വരൂ.. വരുമ്പോൾ നിൽക്കാൻ പാകത്തിന് വന്നൂടെ "
 
"അമ്മയ്ക്കു തിരക്കുള്ളതുകൊണ്ടല്ലേ കുഞ്ഞാ..."(അംബിക )
 
"അതെ  മക്കളെ.. പോയിട്ടു തിരക്കുണ്ട്.. പ്രകാശേട്ടാ  ഇറങ്ങിയാലോ.. നേരം  വൈകുന്നു "(ദേവി )
 
"ആഹ്.. മക്കളെ  എന്ന ഞങ്ങൾ  ഇറങ്ങട്ടെ.."(പ്രകാശൻ )
 
 
എല്ലാരും യാത്രയൊക്കെ പറഞ്ഞിറങ്ങി... വീണ്ടും ആ  വീട്ടിൽ ഞങ്ങൾ  മൂന്നുപേരും..കുറച്ചു നേരം  അടുക്കളയിൽ യുദ്ധത്തിലായിരുന്നു.. ഞാനും  ആദിയുമെ  ഒള്ളു.. നന്ദുന്  എന്തോ എക്സാം ഉണ്ടെന്നു പറഞ്ഞു  റൂമിന്നു പുറത്തേക്കിറങ്ങിയിട്ടില്ല...
 
ഒരു 8 മണിയൊക്കെ ആയപ്പോൾ പണി കഴിഞ്ഞു.. ഞാൻ  ഒന്ന് ഫ്രഷ് ആയ്യി കഴിക്കാൻ സമയമായിട്ടില്ല..അതുകൊണ്ട് വരാന്തയിൽ കുറച്ചു നേരം  ഒറ്റയ്ക്കിരുന്നു.. നല്ല  തണുത്ത കാട്ടുണ്ടായി.. കുറെ നേരം  ഒറ്റയ്ക്കിരുന്നു.. ഓരോന്ന് ആലോചിച്ചിക്കൊണ്ട്.. നാളെ dream frames ലേക്കുള്ള എൻട്രി ആണ്.. എന്താകുമ്മോ എന്തോ...
 
കുറച്ചു സമയം കഴിഞ്ഞതും ഫുഡ്‌ കഴികാൻ അവര്  വിളിച്ചു.. ആദിയും  നന്ദുവും  എന്നതേം  പോലെ ഓരോന്ന് സംസാരിച്ചോണ്ടിരുന്നു.. ഞാൻ  ഒന്നും ശ്രേദ്ധിച്ചില്ല.. മനസ്  മുഴുവൻ  നാളത്തെ കാര്യം എന്താകും എന്നോർത്തായിരുന്നു.. കഴിച്ചു കഴിഞ്ഞു  പണിയൊക്കെ തീർത്തു.. ആദി  തലവേദന  എടുക്കുവാന്ന് പറഞ്ഞു കിടക്കാൻ പോയി.. നന്ദു കുറച്ചു പോർഷൻസ് കൂടി  നോക്കാനുണ്ടെന്നു പറഞ്ഞു  സ്റ്റഡി റൂമിലേക്കും പോയി.. ഞാൻ  ഹാളിലെ  സെറ്റിയിൽ കിടന്നു മയങ്ങി പോയി..
 
ഇടയ്ക്കെപ്പോഴോ അടുത്ത് ആരുടെയോ  സാമിപ്യം  അറിഞ്ഞു ഞാൻ കണ്ണ് തുറന്നു.. ഞാൻ  ചുറ്റും നോക്കി.. ഞങ്ങൾ  കിടക്കുന്ന മുറിയുടെ വാതിലിൽ  ആരോ  നിൽക്കുന്ന പോലെ തോന്നി എനിക്ക്... ആദി  അല്ല.. നന്ദു ആകാനും  വഴിയില്ല... അവളുടെ  സ്റ്റഡി റൂമിൽ  ലൈറ്റ് ഉണ്ട്.. തലവഴി  എന്തോ ഇട്ടിട്ടുണ്ട്.. അതുകൊണ്ട് മുഖം  വ്യക്തമല്ല..
 
 
ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി.. തലയിൽ ഇട്ടേക്കുന്ന പുതപ്പ് ഞങ്ങളുടെയാണ്.. കള്ളൻ  ആകാൻ  വഴിയില്ല..ഞാൻ  വിറയ്ക്കാൻ തുടങ്ങി.. ശ്വാസം മുട്ടുന്ന പോലെ തോന്നി എനിക്ക്... നന്ദുവും  ആദിയും  പറയാറുള്ള കാര്യങ്ങൾ ഒക്കെ എന്റെ മനസ്സിലൂടെ പോയി...
 
സർവദൈവങ്ങളെയും  വിളിച്ചു ഞാൻ  പ്രാർത്ഥിച്ചു..
 
 
"ആരാ..??"
 
   എവിടെന്നോ കിട്ടിയ ധൈര്യത്തിൽ  ഞാൻ  ചോദിച്ചു.. വിറച്ചുകൊണ്ടാണ് ചോദിച്ചത്..
 
 
മറുപടിയുണ്ടായില്ല... എന്റെ പേടി ഇരട്ടിച്ചു..
 
 
"ആരാന്ന്??"
   
   ഞാൻ പിന്നെയും ചോദിച്ചു..
 
 
"ഞാനാ  ചേച്ചി😀"
 
ശവം.. നന്ദുവായിരുന്നു....
 
"നീയെന്താടി  മനുഷ്യനെ പേടിപ്പിക്കാൻ ഇറങ്ങി തിരോച്ചേക്കുവാണോ "
 
"അല്ല ചേച്ചി ഞാനെ.. പഠിച്ചു ക്ഷീണിച്ചപ്പോൾ ഒരു power nap എടുക്കാന്ന് വിചാരിച്ചു..."
 
    
 
 
 
"അവളുടെ ഒടുക്കത്തെ ഒരു power nap.. മനുഷ്യൻ  പേടിച്ചു ചത്തേന്നെ 😖"
 
"അപ്പൊ ഞങ്ങളുടെ മുന്നിലെ ഈ  ധൈര്യമൊക്കെ ഒള്ളുലെ.. ശെരിക്കും ജാനി ചേച്ചി ഒരു പേടിത്തൂറിയാണല്ലേ.."
 
"ടി..ടി.. മനുഷ്യന്റെ  അവസ്ഥ അല്ലെ.. ഇങ്ങനെയൊരു സിറ്റുവേഷനിൽ  ആർക്കായാലും അല്പം പേടിയൊക്കെ തോന്നും.."
 
"മം.. മം..."
 
    അവൾ  ഒന്ന് ഇരുത്തിമൂളി കിടക്കാൻ പോയി.. ഞാനും  എഴുനേറ്റു റൂമിൽ പോയി കിടന്നു  നന്ദുന്റെ പവർ  നാപ് ഒരല്പം  നീണ്ടു പോയി.. അവൾ പിറ്റേ ദിവസമാ  പിന്നെ കണ്ണ് തുറന്നെ .. "ഞാൻ ഒന്നും പഠിച്ചിലെ..." എന്ന് പറഞ്ഞു മോങ്ങനത് കണ്ടു..
 
 
പതിവിലും കുറച്ചു കൂടി  നന്നായി റെഡിയായി.. Fisrt impression is the best impresssion എന്നാണല്ലോ... ഇന്നിനി ഡ്രീം ഫ്രെയിംസിലേക്കു.....
 
 
 
            തുടരും..

നിൻ നിഴലായി.. ✨️part 7

നിൻ നിഴലായി.. ✨️part 7

4.7
3596

Part 7  ✍️Nethra Madhavan    പറഞ്ഞ സമയത്തു തന്നെ  ഞാൻ ഡ്രീം ഫ്രെയിംസിൽ എത്തി.. എന്റെ മുൻപത്തെ ഓഫീസിന്റെ  നാലിരട്ടി വലുപ്പം ഉണ്ട് ഇതിനു.. കാർ പാർക്ക്‌ ചെയ്ത് ഓഫീസിലേക്കു കയറി.. അകത്തെത്തിയ ഞാൻ  ശെരിക്കും ഞെട്ടി.. പുറത്ത് ഒടുക്കത്തെ ചൂടാണെങ്കിലും  ഇതിന്റ അകത്തു വൻ തണുപ്പാ.. ഇൻറ്റീരിയർസ് ഒക്കെ അടിപൊളിയാണ്.. കുറച്ചു പ്ലാന്റ്സ് ഒക്കെ വച്ചേക്കുന്നതു കാണാം... ഭിത്തിയിൽ കുറെ പെയിന്റിംഗ്‌സും വേറെന്തെക്കെയോ വച്ചിട്ടുണ്ട്.. എനിക്കങ്ങു ഇഷ്ടപ്പെട്ടു 😌മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ്...   റീസെപ്ഷനിൽ  രണ്ടുമൂന്ന് ആൾകാർ ഇരുപ്പുണ്ട്.. അവരുടെ അടുത്ത് പോയി എന്റെ വിവരങ