Part 11
"ദേ തനു ആദി മോൻ വന്നൂട്ടോ... മോൻ അകത്തോട്ടു വാ "
ആദിയെ കണ്ടതും തനുവിന്റെ അമ്മ പറഞ്ഞു... അവനൊന്നു ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി...
"ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം "
"ഏയ് വേണ്ട ആന്റി"
ആദി ചിരിയോടെ നിഷേധിച്ചു...
തനു കണ്ണ് നീർ ഒലിച്ചിറങ്ങിയ പാടിലൂടെ വിരലോടിച്ചു...പിന്നെ മുഖം അമർത്തി തുടച്ചുകൊണ്ട് താഴേക്ക് ഇറങ്ങി...
സെറ്റിയിൽ ഇരിക്കുന്ന ആദിയെ കണ്ടുവെങ്കിലും അവൾ മുഖം താഴ്ത്തി നിന്നു.
"ഈ പെണ്ണിന് ഈ ഇടയിലായി എന്തോ പറ്റിയിട്ടുണ്ട്... ഒരു മിണ്ടാട്ടം ഇല്ല"
തനുവിനെ കണ്ടതും അവളുടെ അമ്മ പറഞ്ഞു...
ആദി അവളെ ഒന്ന് നോക്കി...
"പോവാം "
അവൾ പതിയെ പറഞ്ഞതും ആദി എണീറ്റ് അമ്മയോട് പറഞ്ഞു പുറത്തേക്ക് പോയി...
തിരിച്ചുള്ള യാത്രയിൽ മുഴുവൻ മൗനം ആയിരുന്നു... തനു സീറ്റിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു...ആദി ഇടയ്ക്കിടയ്ക്ക് അവളെ നോക്കി കൊണ്ടിരുന്നുവെങ്കിലും ഒന്നും പറഞ്ഞില്ല...
"തല വേദന കുറഞ്ഞോ"
ആദി ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു... അവൾ ഒന്ന് തലയുയർത്തി നോക്കി... പിന്നെയും അതുപോലെ ഇരുന്നു...
ആദി ഒന്ന് നിശ്വസിച്ചു കൊണ്ട് വേഗം വണ്ടി വിട്ടു....
വീട്ടിലെത്തിയതും തനു വേഗം പുറത്തേക്ക് ഇറങ്ങി ആരുവിന്റെ അടുത്തേക്ക് പോയി... ഇനിയും ഒരു വിലങ്ങായി അവന്റെ ജീവിതത്തിൽ നിൽക്കെരുത് എന്നവൾ തീരുമാനിച്ചിരുന്നു....
തനുവിനെ കണ്ടതും മിയയും കനിയും ആരുവും അവളുടെ അടുത്തേക്ക് പോയി...
"ഡീ ഇപ്പൊ കുഴപ്പമൊന്നും ഇല്ലല്ലോ അല്ലെ"
മിയ അവളെ പിടിച്ചു കൊണ്ട് ചോദിച്ചു...അവളൊരു മങ്ങിയ ചിരിയോടെ ഇല്ലെന്ന് തലയാട്ടി...
"എന്നവാ അവിടെ ഇവളുടെ കസിൻസ് ഓക്കേ ഉണ്ട് നമുക്ക് വായിനോക്കി ഇരിക്ക😁"
കനി അവളെ പിടിച്ചു വലിച്ചു കൊണ്ടുപോയി...
___________❤️❤️❤️
"ആഹാ ആരിത്
കനി കാറിൽ നിന്നിറങ്ങി വരുന്ന ആരവിനെ നോക്കി ചോദിച്ചു.
"എന്തെടി... "
മിയ അവളെ നോക്കി...
"ദോ അത് നോക്കിയേ "
ആരവിനെ ചൂണ്ടി കനി പറഞ്ഞു... ആരു തിരിഞ്ഞു നോക്കിയതും ആരവിനെ കണ്ട് അവളുടെ ചുണ്ട് ചുളുങ്ങി...
"ഇയാൾ എന്താ ഇവിടെ"
"അതെന്ത് ചോദ്യമാ ആരു...ആദിയേട്ടന്റെ ഫ്രണ്ട്,ആന്റിയുടെ ഫ്രണ്ടിന്റെ ഒരേഒരു മോനും അല്ലെ പിന്നെ എങ്ങനെ വരാതിരിക്കും "
കനി അവളെ നോക്കി പറഞ്ഞു....ആരു അപ്പോഴും ആരവിനെ നോക്കി പുച്ഛിച്ചു നിൽക്കുവായിരുന്നു... ആദിയോട് സംസാരിച്ചു കൊണ്ടിരുന്ന ആരവിന്റെ കണ്ണുകളും അവളിൽ ആയിരുന്നു....
____________❤️❤️❤️
"എത്രയും പെട്ടന്ന് അവന്റെ വേര് അറുക്കണം..."
"മോൾ പറയുന്ന പ്പോലെ അത്ര എളുപ്പമുള്ള കാര്യമൊന്നും അല്ലിത്...ആ ജയ്റാം ഓക്കേ വര്ഷങ്ങളായി ബിസിനസ് നടത്തുന്നവർ ആണ്... പോരാത്തതിന് ആ ആരവ് അവനും ഇതിൽ എല്ലാം അറിയാം..."
"ഹ്മ്മ് എനിക്കറിയാം പപ്പ... ആരവിനെ കയ്യിൽ കിട്ടിയാലും മതി"
അവൾ ഗൂഢമായി ചിരിച്ചു...
"എല്ലാം നമുക്ക് ശെരിയാക്കാം മോളെ... മോളെ ആഗ്രഹം പോലെ അവനെയും നിനക്ക് കിട്ടും... അവന്റെ സ്വത്തും..."
______________❤️❤️❤️
"ഇത് ജയ്റാമിന്റെ മകൻ അല്ലെ..."
ആരവിനെ കണ്ടതും ഇന്ദ്രൻ ചോദിച്ചു... അവൻ ചിരിയോടെ തലയാട്ടി..
"പപ്പ ബിസിനസ് ടൂറിൽ ആണല്ലേ മോനെ"
"Yes അങ്കിൾ..."
"എന്നെ മനസ്സിലായോ ഞാനാ പുതിയ പാർട്ണർഷിപ്പ് ചോദിച്ചിരുന്നേ "
"Yah...ഇന്ദ്രൻ റൈറ്റ് "
"അതെ...
"ആരാ അച്ഛാ ഇത് "
ഗംഗ ആരവിനെ നോക്കി ചോദിച്ചു... ഇന്ദ്രൻ റാമിന്റെ മകനാണെന്നൊക്കെ പറഞ്ഞു കൊടുത്തു.
"ഇത് എന്റെ മോളാ ഗംഗ "
ഇന്ദ്രൻ ഗംഗയെ പരിജയപ്പെടുത്തി കൊടുത്തു...ആരവ് ഒരു ചിരിയോടെ പരിജയപ്പെട്ടു...
ചിരിച്ചു എന്തൊക്കെയോ സംസാരിക്കുന്ന ആരവിനെയും ഗംഗയെയും നോക്കി ആരു ഒന്ന് പല്ല് കടിച്ചു... പിന്നെ ആരവിനെ നോക്കി പല്ല് കടിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് പോയി ജ്യൂസ് കൊടുത്തു...
ആരുവിനെ കണ്ടതും ആരവ് ഒന്ന് അവളെ നോക്കി... അവരെ നോക്കാതെ ജ്യൂസ് കൊടുത്ത് ആരു തിരിച്ചു പോന്നു...
"തനു നിനക്ക് വയ്യെങ്കിൽ നീ പോയി കിടന്നോ..."
എന്തോ ആലോചിച്ചു നിൽക്കുന്ന തനുവിനെ നോക്കി ആരു പറഞ്ഞു.
"ഏയ് കുഴപ്പമൊന്നുമില്ല ഡീ"
അവൾ പറഞ്ഞു.
"എന്നാ നീയിവിടെ ഇരിക്ക് ഞാൻ ഇപ്പൊ വരാം "
ഹ്മ്മ് തനുവൊന്ന് മൂളി.
"Happy birthday ആദി "
ഏതോ ഒരു പെണ്ണിന്റെ ശബ്ദം കേട്ടതും തനു തിരിഞ്ഞു നോക്കി... ആദിയുടെ അടുത്ത് നിന്ന് എന്തൊക്കെയോ പറയുന്നുണ്ട്... ആദിയും ചിരിയോടെ മറുപടി കൊടുക്കുന്നുണ്ട്.... തനു കുറച്ചു നേരം അവരെ നോക്കിയിരുന്നു പിന്നെ നിറഞ്ഞ കണ്ണുകൾ തുളുമ്പാൻ അയക്കാതെ ആരുവിന്റെ റൂമിലേക്ക് ഓടി...
"അഭി എവിടെ"
ആദി നീനുവിനെ നോക്കി ചോദിച്ചു.
"പാർക്ക് ചെയ്യാൻ പോയി "
നീനു ഒരു ചിരിയോടെ മറുപടി കൊടുത്തു...
''വാ എന്റെ അനിയത്തിയെ ഓക്കേ പരിജയപ്പെടുത്തി തരാം "
ആദി അവളെയും കൊണ്ട് ആരുവിന്റെ അടുത്തേക്ക് പോയി....
______________❤️❤️❤️
"നാണമില്ലല്ലോ എവിടെയെങ്കിലും എന്തെങ്കിലും പരുപാടി ഉണ്ടെന്ന് അറിയുമ്പോയേക്കും ഓടി വരാൻ"
ആരു ആരവിനെ നോക്കി പുച്ഛിച്ചു...
"ഞാനെ വെറുതെ വന്നതൊന്നും അല്ല ആദി വിളിച്ചിട്ട് വന്നതാ"
"ഓഹ്... ഓക്കേ പോട്ടെ ഒരു ഗിഫ്റ്റ് എങ്കിലും കൊണ്ടുവന്നിട്ടുണ്ടോ താൻ"
"ആദിക്കുള്ളതൊക്കെ ഞാൻ കൊടുത്തിട്ടുണ്ട്"
ആരവ് അവളെ പുച്ഛിച്ചു....
"ആ ആരവ് ഇവിടെ നിൽക്കുവാണോ അവിടെ തന്റെ ഫ്രണ്ട് വന്നിട്ടുണ്ട്"
അപ്പോഴാണ് അങ്ങോട്ട് ഗംഗ വന്നത് അവളുടെ ആരവ് എന്ന വിളിക്കേട്ടതും ആരു ഗംഗയെ ഒന്ന് മൊത്തത്തിൽ നോക്കി...
''വരാം ഗംഗ പൊക്കോ"
ആരവ് പറഞ്ഞതും അവൾ തലയാട്ടി കൊണ്ട് പോയി...
ആരു കണ്ണ് ചുരുക്കി കൊണ്ട് ആരവിനെ നോക്കി... അത് കണ്ട് ആരവ് എന്തെന്ന് നെറ്റി പൊക്കി ചോദിച്ചു...
"എത്ര പെട്ടന്നാടോ താൻ പെണ്ണുങ്ങളെ ഓക്കേ വളയ്ക്കുന്നെ...എന്താ ഒലിപ്പീര്...ഈഹ്"
അവൾ ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു...
"അപ്പൊ എന്തെ നീ പെണ്ണല്ലേ"
ആരവ് അവളുടെ അരയിലൂടെ കൈ ഇട്ടുകൊണ്ട് ചോദിച്ചു... അവളൊന്ന് ഞെട്ടികൊണ്ട് അവനെ നോക്കി.
"ഏയ് വിട്ടേ..."
അവൾ അവനിൽ നിന്ന് മാറാൻ നോക്കി... പക്ഷെ അവൻ ഒന്ന് കൂടെ പിടി മുറുക്കി കൊണ്ട് അവനെ നോക്കി....
"പറ നീ പെണ്ണല്ലേ "
അവൻ അവളിലേക്ക് അടുത്ത് കൊണ്ട് ചോദിച്ചതും ആദിയുടെ വിളിയും ഒരുമിച്ചായിരുന്നു.... ആരവ് അവളിലെ പിടി വിട്ടതും ആരു പിടയ്ക്കുന്ന കണ്ണുകളോടെ അവനെ നോക്കി പിന്നെ ആദിയുടെ അടുത്തേക്ക് ഓടി...
________________❤️❤️❤️
തനു ആരുവിന്റെ റൂമിൽ എത്തിയതും ഒരു പൊട്ടികരച്ചിലോടെ ബെഡിലേക്ക് വീണു... ചിരിയോടെ നീനുവിനോട് സംസാരിക്കുന്ന ആദിയുടെ മുഖം ഓർത്തതും അവളുടെ ഹൃദയത്തിൽ നിന്ന് ചോര പൊടിഞ്ഞു..... അവളുടെ കണ്ണുനീർ തട്ടി തലയിണ നനഞ്ഞു....
ആരോ വാതിലടയ്ക്കുന്ന ശബ്ദം കേട്ടതും തനു മുഖം അമർത്തി തുടച്ചു എണീറ്റിരുന്നു... മുന്നിൽ കൈ കെട്ടി നിൽക്കുന്ന ആദിയെ കണ്ടതും അവൾ മുഖം താഴ്ത്തി ബെഡിൽ നിന്നെണീറ്റ് പുറത്തേക്ക് പോവാൻ നിന്നു...
പക്ഷെ വാതിലിൽ തടസ്സമായി നിന്ന് കൊണ്ട് തന്നെ ആദി അവളെ നോക്കി....
നീനുവിനെ ആരുവിന്റെ അടുത്താക്കി തനുവിന്റെ പുറകെ വന്നതായിരുന്നു അവൻ...
"എന്തിനാ നീ കരഞ്ഞേ "
അവൻ ഗൗരവത്തോടെ ചോദിച്ചു... അവൾ ഒന്നും പറഞ്ഞില്ല...
"നിന്നോടാ ചോദിച്ചേ തൻവി "
"ഞാ... ഞാൻ കരഞ്ഞില്ല "
അവൾ ഇടർച്ചയോടെ പറഞ്ഞു....
"എന്റെ മുഖത്ത് നോക്കി പറ "
അവൻ അവളുടെ താടി തുമ്പിൽ പിടിച്ചു ഉയർത്തി കൊണ്ട് ചോദിച്ചു... അവന്റെ കണ്ണുകളിലേക്ക് നോക്കിയതും അവളുടെ ചുണ്ടുകൾ വിതുമ്പി... കണ്ണുകൾ നിറഞ്ഞു....
"എന്നെ... എന്നെ ഇഷ്ട്ടമല്ലൊല്ലോ "
അവൾ ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് തേങ്ങൽ അടക്കി...
"എന്ന് ഞാൻ പറഞ്ഞോ "
അവൻ ഗൗരവത്തോടെ തന്നെ ചോദിച്ചു... അവൾ കണ്ണ് വിടർത്തി കൊണ്ട് അവനെ നോക്കി... പിന്നെ മങ്ങിയ മുഖത്തോടെ പറഞ്ഞു...
"എ... ഏട്ടന്റെ മനസ്സിൽ വേറെ പെണ്ണല്ലേ "
അവൾ എങ്ങോ നോക്കി പറഞ്ഞു.... ആദി അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചു....
'"എന്റെ പ്രാണൻ നീയല്ലേ ഡീ "
അവളുടെ കാതോരം അവൻ പറഞ്ഞതും അവൾ പൊള്ളി പിടഞ്ഞു കൊണ്ട് അവനിൽ നിന്ന് മാറി... പക്ഷെ ആദി അവളെ അവനിലേക്ക് ചേർത്ത് നിർത്തി കാതോരം പറഞ്ഞു...
"I love u my sweet heart😍"
അവൾ ഒരു പൊട്ടി കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു... അവൻ നറു പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് തലയിൽ തലോടി... അവളുടെ നെറ്റി തടത്തിൽ ചുണ്ടുകൾ ചേർത്തു... അവൾ അവനിലേക്ക് ചേർന്നു നിന്നു...
"ഇനി കരയല്ലേ ഡീ "
അവൻ അവളെ ഇറുക്കി പിടിച്ചു...
അവൾ മൂക്ക് വലിച്ചുകൊണ്ട് അവനെ നോക്കി.
"അ... അപ്പൊ ആ പെണ്ണോ"
അവൾ അവനിൽ നിന്ന് മാറി കൊണ്ട് ചോദിച്ചു...
"ഏത് പെണ്ണ് "
അവൻ കണ്ണുരുട്ടി...
"ഞാൻ കണ്ടതാ... റെസ്റ്റോറന്റിൽ വെച്ച് "
അവൾ മുഖം വീർപ്പിച്ചു...
"എന്റെ പെണ്ണേ.... ഈ ആദി ദേവിനൊരു പെണ്ണുണ്ടെങ്കിൽ അത് ദേ ഈ നിൽക്കുന്ന എന്റെ കുരുട്ടടയ്ക്കയാണ്"
അവൻ അവളുടെ കാതിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു...
"അപ്പൊ ആ പെണ്ണോ "
'"അതെന്റെ ഫ്രണ്ടാഡീ "
അവൻ പറഞ്ഞതും അവൾ അവനെ ഇറുക്കെ പുണർന്നു...രണ്ടുപേരും കുറച്ചു നേരം അങ്ങനെ തന്നെ നിന്നു...
"എപ്പോ മുതല എന്നോട് ഇഷ്ട്ടം തോന്നിയെ "
അവൾ അവനെ മുഖം ഉയർത്തി നോക്കി...
"കണ്ട നാൾ തൊട്ട്...ആരുവിനോട് എന്തൊക്കെയോ പറഞ്ഞു സംസാരിക്കുന്ന നിന്നെ കാണാൻ പ്രതേക ഭംഗി ആയിരുന്നു പെണ്ണെ"
അവളുടെ മുഖം കൈ കുമ്പിളിൽ എടുത്ത് കൊണ്ടവൻ പറഞ്ഞു...അവൾ കണ്ണ് നിറച്ചു കൊണ്ട് അവനെ നോക്കി...
"എന്നിട്ടെന്തേ പറഞ്ഞില്ല "
അവൾ പരിഭവത്തോടെ ചോദിച്ചു...
"അനിയത്തിയുടെ ഫ്രണ്ടിനെയും ഞാൻ ആ സ്ഥാനത്തല്ലേ കാണേണ്ടേ... ആരു അറിഞ്ഞാൽ, നീ അറിഞ്ഞ എന്ത് ചെയ്യും ഞാൻ... എന്റെ ഉള്ളിലെ ഇഷ്ട്ടം കുഴിച്ചു മൂടാൻ നിൽക്കുമ്പോൾ ആണ് നീ എന്നോട് ഇഷ്ട്ടം പറഞ്ഞു വന്നത്... ലോകം വെട്ടി പിടിച്ചവന്റെ സന്തോഷം ആയിരുന്നു അപ്പൊ എനിക്ക് പക്ഷെ ഉള്ളിൽ അപ്പോഴും നിന്റെ പ്രായത്തിന്റെ പ്രശ്നം ആണെന്നാരോ പറഞ്ഞു "
ആദി ചെറു ചിരിയോടെ പറഞ്ഞതും അവൾ അവന്റെ നെഞ്ചിൽ പല്ല് താഴ്ത്തി...
"ആഹ് വേദനിച്ചു പെണ്ണെ"
അവൻ നെഞ്ച് തടവി കൊണ്ട് പറഞ്ഞു...
"നന്നായി പോയി ഹും.... എന്റെ സ്നേഹം സത്യമല്ലെന്ന് പറഞ്ഞില്ലേ... അല്ല എന്നിട്ടെന്തേ ഇപ്പൊ പറഞ്ഞെ"
"അതോ... അതില്ലേ എന്റെ പെണ്ണിന്റെ കരച്ചിൽ കണ്ട് നെഞ്ച് പിടഞ്ഞു പെണ്ണെ... രണ്ടു ദിവസം ആയി ഞാൻ ശെരിക്കും ഒന്ന് ഉറങ്ങിയിട്ട് "
അവൻ പറഞ്ഞതും അവൾ അവന്റെ നെഞ്ചിൽ ചുംബച്ചു...
"അയ്യോ..."
പെട്ടന്ന് അവന്റെ നെഞ്ചിൽ നിന്ന് എണീറ്റു തനു...
"എന്താടി..."
അവൻ അവളെ നോക്കി.
"ഞാൻ ഗിഫ്റ്റ് ഒന്നും വാങ്ങിയില്ല "
അവൾ ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞതും അവളുടെ കവിളിൽ അവന്റെ ചുണ്ട് പതിഞ്ഞിരുന്നു....
''ഇതിലും വലിയ ഗിഫ്റ്റ് എന്താടി പെണ്ണെ "
അവൻ അവളുടെ മറ്റേ കവിളിലും ചുംബിച്ചു... തനു അവന്റെ മുഖത്ത് കൈ വെച്ചുകൊണ്ട് അവന്റെ മുഖമാകെ ചുംബനം മൂടി...
തുടരും....
ഇനി ആദിയെ ആരും കുറ്റം പറയണ്ട😄പൈങ്കിളിയായോ🤭🤔🤔
അഭിപ്രായം പറയു ട്ടോ😍